Thursday, 18 July 2013

ഫേസ് ബുക്ക്‌....,..

കുമാരിയമ്മേ ..ഒന്ന് നിന്നേ ...

പശുവിനു കൊടുക്കാനുള്ള ഒരു കെട്ടു പുല്ലും തലയില്‍ ചുമന്നു കൊണ്ട് പോവുകയായിരുന്ന കുമാരിയമ്മ അത് കേട്ട് തിരിഞ്ഞു നിന്നു ..

അടുത്ത പറമ്പില്‍ കിളച്ചു കൊണ്ട് നിന്ന സത്യപാലന്‍ അവരുടെ അടുത്തേക്ക് വന്നു..

എന്താ കുമാരിയമ്മേ ഈ ഫേസ് ബുക്ക്‌..,...?

അറിയില്ല സത്യപാല..ഇന്റര്‍നെറ്റ്‌ കൊണ്ടുള്ള എന്തോ കുന്ത്രണ്ടാമാണ്..കുമാരിയമ്മ തന്റെ ഫേസ് ബുക്ക്‌ പരിജ്ഞാനം വെളിപ്പെടുത്തി..

നിങ്ങളുടെ മകന്‍ ഉണ്ണി ആ കുന്ത്രാണ്ടത്തില്‍ കൂടി ഇവിടെയുള്ള ആരാണ്ടെ ഭീഷനിപ്പെടുതിയിരിക്കുന്നു...കൈ വെട്ടുമെന്നോ കാല്‍ വെട്ടുമെന്നോ ഒക്കെ പറഞ്ഞിരിക്കുന്നു ...

കുമാരിയമ്മയുടെ തലയിലിരുന്ന പുല്ലും കേട്ട് ബ്ധും എന്ന് താഴെ വീണു..

അങ്ങ് ദുബായില്‍ ഇരിക്കുന്ന അവന്‍ അങ്ങനെ പറഞ്ഞോ..? ആരെ വെട്ടുമെന്ന്...? എന്തിനു..?

അത് നമ്മുടെ നിശാന്തിനെ...എന്തോ രാഷ്ട്രീയ പ്രശ്നം പറഞ്ഞിട്ടാനത്രേ..സത്യപാലന്‍ താന്‍ കേട്ട കാര്യങ്ങള്‍ വിശദമായി പറഞ്ഞു കേള്‍പിച്ചു..

പുല്ലും കെട്ടും അവിടെ ഇട്ടു കുമാരിയമ്മ കലി തുള്ളി വീട്ടിലേക്കു പാഞ്ഞു..

എടീ ജയസ്രീയെ..എടീ..ഇങ്ങോട്ട് വാടി. ..കുമാരിയമ്മ മകളെ വിളിച്ചു..

അമ്മയുടെ നിലവിളി ശബ്ദം കേട്ട ഭയന്ന്പാഞ്ഞു വന്ന മകളോട് കുമാരിയമ്മ പറഞ്ഞു..വിളിയെടി അവനെ ...

ആരെ..?

എടീ ഉണ്ണിയെ ഫോണില്‍ വിളിക്കാന്‍...,...

ദുബായില്‍ ഓഫീസില്‍ തിരക്കിട്ട് ഇന്റര്‍നെറ്റ്‌ ഫോണില്‍ ഭാവി ഭാര്യയോടു സോള്ളിക്കൊണ്ടിരുന്ന ഉണ്ണിയുടെ മൊബൈലില്‍ രണ്ടു പ്രാവശ്യം ബെല്ല് വന്നു..മിസ്ട് കാള്‍...,..

എടീ വീട്ടീന്നു വിളിക്കുന്നു...നീ ഒന്ന് ഹോള്‍ഡ്‌ ചെയ്തെ...

ഉണ്ണി വീട്ടിലെ നമ്പറിലേക്ക് വിളിച്ചു..

അങ്ങേപ്പുറത്തു ഫോണെടുത്ത കുമാരിയമ്മ ചോദിച്ചു...ഡാ..നീ ആരെയാഡാ ഭീഷണി പ്പെടുത്തിയത്..കൈ വെട്ടുമെന്നും കാല്‍ വെട്ടുമെന്നും...

ഭീഷണിയോ..ആരെ...? എപ്പോ..? ഉണ്ണി പൊട്ടന്‍ ആട്ടം കണ്ട പോലെയായി..

നീ ഫേസ് ബൂകെന്നു പറയുന്ന കുന്ത്രാണ്ടത്തില്‍ ആരാണ്ടെ ഭീഷനിപ്പെടുതിയില്ലേ..അറെന്തിനാനെന്നു...? വല്ല നാട്ടിലും കിടക്കുന്ന നീ അവിടെ കിടന്നു മനുഷ്യന്റെ സ്വസ്ഥത കളയും അല്ലേടാ..

ഉണ്ണിക്കു കുറേശെ കാര്യം മനസ്സിലായി തുടങ്ങി...

ഈയിടെ നാട്ടില്‍ നടന്ന ഒരു വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞു..നേരിട്ട് പോയി പറയാന്‍ പറ്റാത്തത് കൊണ്ട് ഫേസ് ബുക്കില്‍ ആണ് പറഞ്ഞത്..പക്ഷെ അതില്‍ ആരെയും ഭീഷനിപ്പെടുതുകയോ, കൈ വെട്ടലോ കാല്‍ വെട്ടലോ പോയിട്ട് ഒരു നഖം വെട്ടുന്ന കാര്യം കൂടി പറഞ്ഞിട്ടില്ല...പക്ഷെ കുറെ കൂട്ടുകാര്‍ പരസ്പരം കമന്റ്‌ ഇട്ടിരുന്നു..എന്തായാലും സംഗതി പുലിവാലായി....

പൂച്ചയെ പട്ടിയാക്കുന്ന ടീമുകള്‍ ആണ് നാട്ടില്‍ ഉള്ളത്...എന്തായാലും നാട്ടില്‍ നല്ല പേരായി...

ഒരു വിധത്തില്‍ അമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി..അപ്പോഴും കലിയടങ്ങാത്ത കുമാരിയമ്മ മകനോട്‌ പറഞ്ഞു....

മേലാല്‍ ഇനി ആ കുന്ത്രാണ്ടത്തില്‍ എന്തെങ്കിലും ഇത് പോലെ എഴുതിയാല്‍ നിന്നെ ഞാന്‍ ശേരിയാക്കും..

പാവം പ്രവാസിക്ക് വല്ല നാട്ടിലും പോയി കിടന്നു ജോലി ചെയ്തു കിട്ടുന്ന കാശ് നാട്ടിലേക്ക് അയച്ചു കൊടുക്കാനെ അവകാശമുള്ളൂ..അല്ലാതെ സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു കാര്യങ്ങളിലും ഒരു അഭിപ്രായം പറയാനുള്ള അവകാശം പോലുമില്ല എന്ന നഗ്ന സത്യം മകനെ ഊന്നി ഊന്നി പറഞ്ഞു മനസ്സിലാക്കി അമ്മ ഫോണ്‍ വെച്ചു ...

എന്താ ഏട്ടാ പ്രശ്നം..? അങ്ങേ തലക്കല്‍ അത് വരെ ഫോണ ഹോള്‍ഡ്‌ ചെയ്തു വച്ചിരുന്ന ഭാവിയിലെ ചാട്ടവാര്‍ ചോദിച്ചു ...

ഹേ ഒന്നുമില്ല...അമ്മ എന്റെ ഫേസ് ബുക്ക്‌ അക്കൌന്റ് മരവിപ്പിച്ചതാ ...

ഹും..എനിക്ക് മനസ്സിലായി കാര്യം..നിങ്ങളുടെ ഒരു ഫേസ് ബുക്കും ഒരു രാഷ്ട്രീയവും..അന്നേ ഞാന്‍ വിചാരിച്ചതാ...ഒരു കുഴപ്പവുമില്ല...അങ്ങനെ തന്നെ വേണം..അവള്‍ പോക്ക് ചെയ്തു...

ഭാവിക്ക് വേണ്ടി കണ്ടു വെച്ച ചാട്ടവാര്‍ ഇപ്പോഴേ പ്രഹരം തുടങ്ങി..

അവളെ ഒരു വിധം ഒന്നൊതുക്കി ഫോണ്‍ കട്ട് ചെയ്തു...

ഉടനെ ഫേസ് ബുക്ക്‌ വീണ്ടും തുറന്നു...ഇന്ന് ഒരു പോസ്റ്റ്‌ ഇടാനുള്ള വകുപ്പ് ഒത്ത തില്‍ ഉള്ള സന്തോഷം ഭയങ്കരമായിരുന്നു...

എഴുതിത്തുടങ്ങി...കുമാരിയമ്മേ.. ഒന്ന് നിന്നേ....

No comments:

Post a Comment