കടല്‍ അന്ന് വളരെ ശോകയായി കാണപ്പെട്ടു...പൊട്ടി ചിരിച്ചിരുന്ന അലകള്‍ അന്ന് തേങ്ങല്‍ ഉള്ളിലടക്കാന്‍ പണി പ്പെടുന്നുണ്ടായിരുന്നു...കരയില ുള്ള ആരും കടലിന്റെ വേദന കണ്ടില്ല..
എവിടെ നിന്നോ ഒരു കാക്ക കടല്‍ തീരത്ത് പറന്നിറങ്ങി.. അത് കുറെ നേരം കടലിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..
തന്നെ ഉറ്റു നോക്കുന്ന കാക്കയോടു കടല്‍ ചോദിച്ചു..നീ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്..?
കാക്ക പറഞ്ഞു..ഈ ഭൂമിയില്‍ ഞാന്‍ അവസാനമായി കാണുന്നത് നിന്നെയാണ്...അത് കൊണ്ട് നിന്നെ ഞാന്‍ കൊതി തീരെ കാണുകയാണ്..
നീ എന്താണ് മരിക്കാന്‍ തുടങ്ങുകയാണോ....? കടല്‍ ചോദിച്ചു..
അതെ..
എന്തിനു...?
എന്തിനു ജീവിക്കണം..ഞാന്‍ ഉള്‍പടെയുള്ള പറവകള്‍ക് ഭൂമിയില്‍ ജീവിക്കാന്‍ സ്ഥലം ഇല്ല..ഞങ്ങള്ക് കൂട് വെക്കാന്‍ മരങ്ങള്‍ ഇല്ല...തല ചായ്ക്കാന്‍ കൂടുകലില്ല..ഭക്ഷിക്കാന്‍ ഫലങ്ങള്‍ ഇല്ല...തരിശായ ഭൂമിയില്‍ ഒരിറ്റു തണലിനായും, ദാഹം മാറ്റാന്‍ അല്പം ജലതിനായും അലയുകയാണ് ഞങ്ങള്‍...,....മടുത്തു ഈ ജീവിതം...
എന്തിനാണ് നീ ഇങ്ങോട്ട് വന്നത്...? കടല്‍. വീണ്ടും ചോദിച്ചു..
എന്റെ അപ്പൂപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്...ഞങ്ങള്‍ കാക്കകള്‍ക് ആയുസ്സ് കൂടുതലാണെന്ന്...മരിക്കനമെന്നുന ്ടെങ്കില് കടലിനു കുറുകെ പറന്നാല്‍ മതി..പറന്നു പറന്നു തളര്‍ന്നു കടലില്‍ വീഴുമ്പോള്‍ മരിക്കുന്നത് നാം അറിയുകയേ ഇല്ല എന്ന്...കാക്ക പറഞ്ഞു..
കടലില്‍ നിന്നും ഒരു നെടുവീര്പുയര്‍ന്നു...
കാക്ക കടലിനോടു ചോദിച്ചു...നീ എന്താണ് വളരെ വിഷമിചിരിക്കുന്നത്...?
കടല്‍ പറഞ്ഞു..എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി പുഴയുണ്ടായിരുന്നു..എന്നും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു..കുറെ ദിവസങ്ങള്‍ ആയി അവള്‍ എന്നെ കാണാന്‍ വരുന്നില്ല..ആ വിഷമത്തില്‍ ഇരിക്കുകയാണ് ഞാന്‍...,...
ഞാന്‍ പോയി പുഴയെ അന്വേഷിച്ചു വരാം..അവസാനമായി ആര്കെങ്കിലും ഒരു സഹായം ചെയ്യാം...കാക്ക പറഞ്ഞു..
കടല്‍ സമ്മതിച്ചു...
കാക്ക പുഴയെ അന്വേഷിച്ചു പറന്നു പോയി..പുഴ സഞ്ചരിച്ചിരുന്ന വഴികള്‍ ശൂന്യമായിരുന്നു...കുറെ ദൂരം പറന്നപ്പോള്‍ അവശയായി കിടക്കുന്ന പുഴയെ കണ്ടു...അവളില്‍ ജീവന്റെ തുടിപ്പുകള്‍ വളരെ കുറവായിരുന്നു...അവളുടെ മാറിടങ്ങള്‍ കീറി മുറിക്കപ്പെട്ടിരുന്നു..മനുഷ്യന ് ഏല്‍പിച്ച ആഘാതം....
ചലിക്കാന്‍ ആവാത്ത പുഴയുടെ അവസ്ഥ കണ്ടു മനം നൊന്ത കാക്ക തിരികെ കടലിന്റെ അടുത്തേക്ക് പറന്നു പോയി...
കാക്ക കാര്യങ്ങള്‍ കടലിനോടു വിവരിച്ചു...
കടല്‍ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി...സങ്കടം രോഷമാകാന്‍ അധിക സമയം വേണ്ടി വന്നില്ല...
കടല്‍ കാക്കയോടു പറഞ്ഞു..എന്റെയും നിന്റെയും, പുഴയുടെയും എല്ലാം ദുഖങ്ങല്ക് കാരണം ഈ മനുഷ്യരാണ്..ഈ വര്‍ഗത്തെ നശിപ്പിക്കണം...
അലകള്‍ തിരമാലകള്‍ ആയി...ആകാശം മുട്ടെ അവ ഉയര്‍ന്നു..കരയിലേക്ക് പാഞ്ഞു കയറുന്ന കടലിനെ ഒന്ന് നോക്കിയിട്ട് കാക്ക കടലിന്റെ മറുകരയിലേക്ക് പറക്കാന്‍ തുടങ്ങി...
എവിടെ നിന്നോ ഒരു കാക്ക കടല്‍ തീരത്ത് പറന്നിറങ്ങി.. അത് കുറെ നേരം കടലിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..
തന്നെ ഉറ്റു നോക്കുന്ന കാക്കയോടു കടല്‍ ചോദിച്ചു..നീ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്..?
കാക്ക പറഞ്ഞു..ഈ ഭൂമിയില്‍ ഞാന്‍ അവസാനമായി കാണുന്നത് നിന്നെയാണ്...അത് കൊണ്ട് നിന്നെ ഞാന്‍ കൊതി തീരെ കാണുകയാണ്..
നീ എന്താണ് മരിക്കാന്‍ തുടങ്ങുകയാണോ....? കടല്‍ ചോദിച്ചു..
അതെ..
എന്തിനു...?
എന്തിനു ജീവിക്കണം..ഞാന്‍ ഉള്‍പടെയുള്ള പറവകള്‍ക് ഭൂമിയില്‍ ജീവിക്കാന്‍ സ്ഥലം ഇല്ല..ഞങ്ങള്ക് കൂട് വെക്കാന്‍ മരങ്ങള്‍ ഇല്ല...തല ചായ്ക്കാന്‍ കൂടുകലില്ല..ഭക്ഷിക്കാന്‍ ഫലങ്ങള്‍ ഇല്ല...തരിശായ ഭൂമിയില്‍ ഒരിറ്റു തണലിനായും, ദാഹം മാറ്റാന്‍ അല്പം ജലതിനായും അലയുകയാണ് ഞങ്ങള്‍...,....മടുത്തു ഈ ജീവിതം...
എന്തിനാണ് നീ ഇങ്ങോട്ട് വന്നത്...? കടല്‍. വീണ്ടും ചോദിച്ചു..
എന്റെ അപ്പൂപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്...ഞങ്ങള്‍ കാക്കകള്‍ക് ആയുസ്സ് കൂടുതലാണെന്ന്...മരിക്കനമെന്നുന
കടലില്‍ നിന്നും ഒരു നെടുവീര്പുയര്‍ന്നു...
കാക്ക കടലിനോടു ചോദിച്ചു...നീ എന്താണ് വളരെ വിഷമിചിരിക്കുന്നത്...?
കടല്‍ പറഞ്ഞു..എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി പുഴയുണ്ടായിരുന്നു..എന്നും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു..കുറെ ദിവസങ്ങള്‍ ആയി അവള്‍ എന്നെ കാണാന്‍ വരുന്നില്ല..ആ വിഷമത്തില്‍ ഇരിക്കുകയാണ് ഞാന്‍...,...
ഞാന്‍ പോയി പുഴയെ അന്വേഷിച്ചു വരാം..അവസാനമായി ആര്കെങ്കിലും ഒരു സഹായം ചെയ്യാം...കാക്ക പറഞ്ഞു..
കടല്‍ സമ്മതിച്ചു...
കാക്ക പുഴയെ അന്വേഷിച്ചു പറന്നു പോയി..പുഴ സഞ്ചരിച്ചിരുന്ന വഴികള്‍ ശൂന്യമായിരുന്നു...കുറെ ദൂരം പറന്നപ്പോള്‍ അവശയായി കിടക്കുന്ന പുഴയെ കണ്ടു...അവളില്‍ ജീവന്റെ തുടിപ്പുകള്‍ വളരെ കുറവായിരുന്നു...അവളുടെ മാറിടങ്ങള്‍ കീറി മുറിക്കപ്പെട്ടിരുന്നു..മനുഷ്യന
ചലിക്കാന്‍ ആവാത്ത പുഴയുടെ അവസ്ഥ കണ്ടു മനം നൊന്ത കാക്ക തിരികെ കടലിന്റെ അടുത്തേക്ക് പറന്നു പോയി...
കാക്ക കാര്യങ്ങള്‍ കടലിനോടു വിവരിച്ചു...
കടല്‍ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി...സങ്കടം രോഷമാകാന്‍ അധിക സമയം വേണ്ടി വന്നില്ല...
കടല്‍ കാക്കയോടു പറഞ്ഞു..എന്റെയും നിന്റെയും, പുഴയുടെയും എല്ലാം ദുഖങ്ങല്ക് കാരണം ഈ മനുഷ്യരാണ്..ഈ വര്‍ഗത്തെ നശിപ്പിക്കണം...
അലകള്‍ തിരമാലകള്‍ ആയി...ആകാശം മുട്ടെ അവ ഉയര്‍ന്നു..കരയിലേക്ക് പാഞ്ഞു കയറുന്ന കടലിനെ ഒന്ന് നോക്കിയിട്ട് കാക്ക കടലിന്റെ മറുകരയിലേക്ക് പറക്കാന്‍ തുടങ്ങി...
No comments:
Post a Comment