കാലമെന്ന അസുരവിതിനെ മഞ്ഞിന്റെ മേലാപ്പനിയിച്ചു, കണ്ണാന്തളി പൂക്കളുടെ സൌന്ദര്യം നല്‍കിയ മലയാളത്തിന്റെ മഹാനായ കഥാകാരന് എന്പതാം പിറന്നാള്‍ ആശംസകള്‍..,...
നദി ഒഴുകുന്ന പോലെ കഥയുടെ പാലാഴി ഒഴുക്കിയ നിളയുടെ പ്രിയ കാമുകന്‍..,..നിള വറ്റി വരണ്ടാപ്പോഴും നിളയോടുള്ള പ്രണയം ഇന്നും കഥകളാല്‍ നമ്മോടു പങ്കു വെക്കുന്ന മലയാളിയുടെ സ്വന്തം എം . ടി..
മലയാളി തനിമയുടെ നാലുകെട്ടും അതില്‍ ദാരിദ്ര്യം ഒരുക്കിയ പട്ടുമെതയും മലയാളിയുടെ ഹൃദയത്തെ സ്പര്‍ശിച്ചപ്പോള്‍ അപ്പുണ്ണി എന്ന ബാലന്‍ മലയാളിയുടെ കണ്ണുകളിലെ ഈറന്‍ ആയി...
കുട്ട്യേടത്തിയും, മഞ്ഞിലെ വിമലയും , കാലത്തിലെ സുമിത്രയും, അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയും എല്ലാം നമ്മുടെ കൂടെ ഇന്നും ജീവിക്കുന്നവര്‍..,..
മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിലെ മഹാ യോധവായ ഭീമന്‍ രൌദ്രത്തിന്റെ പടക്കോപ്പുകള്‍ അഴിച്ചു വെച്ച് ഒരു പച്ച മനുഷ്യനായി സാധാരണക്കാരില്‍ സാധരണക്കാരനായി നമ്മോടു കഥകളും സങ്കടങ്ങളും പങ്കു വെച്ചപ്പോള്‍ മഹാഭാരതത്തിന്റെ സാങ്കല്പികതയില്‍ നിന്നും പൊള്ളുന്ന അവഗനകളുടെയും ജീവിത സമരങ്ങളുടെയും രണ്ടാമൂഴമായി യഥാര്ത്യങ്ങളിലേക്ക് ഇറങ്ങി വന്നു...ഇന്ന് ഭീമന്‍ നമുക്ക് വെറുമൊരു യോധവല്ല..നമ്മുടെ സ്വന്തക്കാരന്‍ കൂടി ആണ്..
ചതിയന്‍ എന്ന് വടക്കന്‍ പാട്ടുകള്‍ പാടി അപഹസിച്ച ചന്തുവിനെ, പാട്ടുകളിലെ വരികളുടെ ഇടയില്‍ മനുഷ്യത്വത്തിന്റെ കണ്ണുകളോട് കൂടി നോക്കിയപ്പോള്‍ കണ്ട യഥാര്ത്യങ്ങളുടെ നിറവില്‍ വീരനും നന്മയുല്ല്ലവനും പ്രണയത്താല്‍ വന്ചിക്കപ്പെടുന്നവനും ആയി മലയാളിക്ക് കാണിച്ചു കൊടുത്ത വടക്കന്‍ വീരഗാഥ...
അങ്ങനെ അങ്ങനെ കഥയുടെ ഒരിക്കലും വറ്റാത്ത മഹാസാഗരമായി മലയാളിയുടെ അഭിമാനവും അഹങ്കാരവുമായി ഇനിയും ഒരു പാട് കഥകള്‍ നമുക്ക് പറഞ്ഞു തരാനുള്ള ധിഷണ ശക്തിയുമായി ഭാവനയുടെ സാമ്രാജ്യത്തിലെ മഹാരാജാവായി അങ്ങ് ഇനിയും സംവത്സരങ്ങള്‍ ഞങ്ങളോടൊപ്പം ഞങ്ങളുടെ വരും തലമുരകല്കൊപ്പം ഉണ്ടാകണം....നിളയോടുള്ള ഒരിക്കലും വറ്റാത്ത പ്രണയവുമായി..

No comments:
Post a Comment