Thursday, 18 July 2013

കൈയ്യക്ഷരങ്ങള്‍....,.....

വെയില്‍ നാളങ്ങള്‍ മുഖത്തേക്ക് കത്തിക്കയരിയപ്പോള്‍ ബാലു സൈക്കിളിന്‍റെ വേഗത കുറച്ചു..

എന്തൊരു ചൂടാണ് ഈ നശിച്ച വെയിലിനു...പോസ്റ്മാന്റെ ജോലി കിട്ടിയപ്പോള്‍ ഒരു പാട് സന്തോഷിച്ചതാണ്..കാര്യമായ പണികള്‍ ഒന്നും പോസ്റ്മാണ് ഇപ്പോള്‍ ഇല്ലല്ലോ...സുഖിക്കാം എന്ന് കരുതി..

പോസ്റ്റിങ്ങ്‌ കിട്ടിയത് തെക്കന്‍ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലും...

ആകെക്കൂടി ഒരു കത്താണ് ഇന്ന് കൊടുക്കാനുളത്...മാസത്തില്‍ രണ്ടു എഴുത്തുകള്‍ ഈ അദ്ദ്രെസ്സില്‍ വരും..ഒരു ഗോമതിയമ്മയുടെ പേര്‍ക്...ഒരു രവി അയക്കുന്നത്..

ഇന്നത്തെ കാലത്തും ഇങ്ങനത്തെ ആളുകള്‍ ഉണ്ടോ..? മൊബൈല്‍ ഫോണ്‍ കഴുത്തില്‍ തൂക്കിയിട്ടാണ് അമ്മച്ചിമാര്‍ വരെ ഇന്ന് നടക്കുന്നത്..പോരാത്തതിനു ഇന്റര്‍നെറ്റ്‌ സൌകര്യങ്ങളും..ഇതിനിടയില്‍ ഇങ്ങനെയും കുറച്ചു പേര്‍..,...മനുഷ്യനെ മെനക്കെടുത്താന്‍ വേണ്ടി...നാല് കിലോമീറ്റര്‍ ചവിട്ടണം അവിടെയെത്താന്‍..

അരിശം കൊണ്ട് ചിന്തകല്കും ചൂട് പിടിച്ചപ്പോള്‍ ബാലു സൈക്കിള്‍ വീണ്ടും ആഞ്ഞു ചവിട്ടാന്‍ തുടങ്ങി..

ചേര്‍ത്ത് ചാരിയിരുന്ന ഇരുമ്പു ഗേറ്റ് തുറന്നു അകത്തു കയറി സൈക്ലിന്റെ മണി അടിച്ചു...ഒന്ന് രണ്ടു പ്രാവശ്യം അടിച്ചപ്പോലെക്കും വീടിന്റെ വാതില്‍ തുറന്നു ആളെത്തി..

ഗോമാതിയമ്മേ..ഇതാ ഒരു എഴുത്തുണ്ട്..

കേറി വാ ബാലു...തണുത്ത നാരങ്ങ വെള്ളം ഇട്ടു തരാം..കുടിച്ചിട്ട് പോ..ഈ ചൂടത്ത് ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി വന്നതല്ലേ...

ബാലു സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് പൂമുഖത്തേക്ക്‌ കയറി ഇരുന്നു...

ഗോമതിയമ്മ അകത്തേക്ക് പോയി..അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഗ്ലാസില്‍ അല്പം ഉപ്പും മധുരവും ഇട്ട നാരങ്ങ വെള്ളവുമായി എത്തി..

നാരങ്ങ വെള്ളം കുടിക്കുന്നതിനിടയില്‍ ബാലു ചോദിച്ചു..

അല്ല ഗോമാതിയമ്മേ..ആരാ ഈ രവി ..?

അവന്‍ എന്റെ ഒറ്റ മോനാ...

ഇന്നത്തെ കാലത്ത് ആരെങ്കിലും എഴുതയക്കുമോ..? ഫോണ്‍ ഒന്നും വിളിക്കാറില്ലേ മകന്‍...,...? ബാലു ചോദിച്ചു..

അവന്‍ ആഴ്ചയില്‍ രണ്ടു തവണ വിളിക്കും എന്നെ..ഞാന്‍ ഒറ്റക്കല്ലേ ഇവിടെ...

അതിന്റെ കൂടെ ഈ എഴുത്ത് എന്തിനാ? ഫോണില്‍ പറയാത്ത എന്ത് വിസേഷമാ ഈ എഴുത്തില്‍ കൂടി പറയാന്‍..,..?

ഗോമതിയമ്മ ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് പറഞ്ഞു..

എന്തായാലും നീ ചോദിച്ചതല്ലേ...എന്റെ കണ്ണടയും താഴെ വീണു പോട്ടിയിരിക്കുവാ..നീ ഈ എഴുതോന്നു വായിച്ചേ..?

ബാലു കത്ത് വാങ്ങി പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി..

എത്രയും സ്നേഹം നിറഞ്ഞ ഗോമു അമ്മക്ക്..

ഇവിടെ പറയത്തക്ക വിസേഷമോന്നുമില്ല..സുഖം..ഇന്നലെ എല്ലാം ഫോണില്‍ പറഞ്ഞതുമാനല്ലോ...അവിടുത്തെ കാര്യങ്ങള്‍ എല്ലാം എനിക്കുമറിയാം..എന്നാലും എന്തൊക്കെയുണ്ട് അവിടെ വിശേഷങ്ങള്‍..,..? സുഖമല്ലേ...? ഇനി അടുത്ത എഴുത്തില്‍...,....സ്നേഹത്തോടെ രവി..

ബാലൂനു വീണ്ടും അരിശം വന്നു..ഈ നാല് വരി എഴുത്തിനു വേണ്ടിയാണ് ഇത്രയും ദൂരം ഈ വെയിലും കൊണ്ട് സൈകിളും ചവുട്ടി വന്നത്..

ബാലൂ..ഈ എഴുത്തില്‍ ആര്‍കും കാണാന്‍ സാധിക്കാത്തത് എനിക്ക് കാണാം..വായിക്കാന്‍ ഇല്ലാത്തത് എനിക്ക് വായിക്കാം...ബാലുവിന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ഗോമതിയമ്മ പറഞ്ഞു .

ബാലു ചോദ്യ രൂപേണ ഗോമാതിയമ്മയെ നോക്കി...

രവിയുടെ കൈകള്‍ നന്നായി വിയര്കും..അവന്‍ എഴുതുമ്പോഴും അതുണ്ടാകും...അതാണ്‌ ആ അക്ഷരങ്ങള്‍ പടര്‍ന്നിരിക്കുനത്..ഈ എഴുത്ത് വായിക്കുമ്പോള്‍ എനിക്ക് എന്റെ മകന്റെ വിയര്പിന്റെ ഗന്ധം അനുഭവിക്കാം..അവന്റെ സാമീപ്യവും..

അവന്‍ ഗോമു എന്ന് വിളിക്കുമ്പോള്‍ എനിക്ക് അവന്റെ അച്ഛന്‍ എന്നെ വിളിക്കുന്നതാണ് ഓര്മ വരിക...അവന്റെ അച്ഛന്‍ വിളിക്കുന്നത്‌ കേട്ടാണ് അവനും എന്നെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്..

അവന്‍ "യ" എഴുതിയിരിക്ക്ന്നത് കണ്ടില്ല...കുഞ്ഞുന്നാള്‍ മുതലേ "യ" അങ്ങനെയാണ് അവന്‍ എഴുതുന്നത്‌..,.തല തിരിച്ചു..ആ അക്ഷരം കാണുമ്പോള്‍ എനിക്ക് എന്റെ കൊച്ചു രവിയെ ഓര്മ വരും..അവന്റെ കളിയും ചിരിയും, കുറുമ്പും എല്ലാ ഓര്മ വരും...

അങ്ങനെ എന്നെ സന്തോഷിപ്പിക്കുന്ന പലതുമുണ്ട് ഈ എഴുത്തില്‍..,..ഓരോ പ്രാവശ്യവും എഴുത്ത് വരുമ്പോഴും എന്റെ രവി വീട്ടില്‍ വന്നത് പോലെ എനിക്ക് തോന്നും...അവനും അറിയാം ഞാന്‍ ഇതെല്ലം ആഗ്രഹിക്കുന്നുണ്ടെന്നു...അത് കൊണ്ടാണ് അവന്‍ എത്ര ഫോണ്‍ വിളിച്ചാലും ഈ എഴുത്ത് മുടക്കാത്തത്..

ഈ വയസ്സ് കാലത്ത് മക്കള്‍ അടുത്തില്ലാത്ത അമ്മമാര്‍ ഇങ്ങനെയൊക്കെയാണ് സമാധാനം കണ്ടെത്തുക...അത് മനസ്സിലാക്കാന്‍ സാധിക്കുന്ന മക്കളെ കിട്ടുക ഒരു പുണ്യമാണ്...ഗോമതിയമ്മയുടെ കണ്ണുകളില്‍ വാത്സല്യത്തിന്റെ നീര്‍മണികള്‍ ഉരുണ്ടു കൂടാന്‍ തുടങ്ങിയിരുന്നു...

ബാലു അപ്പോള്‍ ഓര്‍ത്തു കൊണ്ടിരുന്നത് സ്വന്തം അമ്മയെകുരിച്ചാണ്..ഫോണ്‍ വിളിച്ചിട്ട് തന്നെ ആഴ്ച രണ്ടായിരിക്കുന്നു..പാവം അമ്മയും അവിടെ ഒറ്റക്കാണ്..

ഗോമാതിയമ്മയെ കത്ത് തിരിചെല്പിച്ചിട്ടു ബാലു സൈക്കിള്‍ എടുത്തു തിരിച്ചിറങ്ങി....

വീട്ടില്‍ എത്തി ഉടനെ തന്നെ ഇന്‍ലാന്‍ഡ്‌ എടുത്തു വിയര്‍പ്പു അക്ഷരങ്ങളില്‍ പടര്‍ത്തി ബാലു എഴുതാന്‍ തുടങ്ങി..എത്രയും സ്നേഹം നിറഞ്ഞ അമ്മക്ക്

No comments:

Post a Comment