കവിതയായി മനസ്സിൽ വളർന്നൊരു
പ്രണയമേ നിന്റെ ഓര്‍മയിലാണ് ഞാൻ..
കുളിരു കോരുന്ന നൊമ്പരം തന്നിട്ടു
നിൻ മിഴിയിൽ കോർത്തെൻ മനസ്സിനെ അന്നു നീ..
പ്രണയമേ നിന്റെ ഓര്‍മയിലാണ് ഞാൻ..
കുളിരു കോരുന്ന നൊമ്പരം തന്നിട്ടു
നിൻ മിഴിയിൽ കോർത്തെൻ മനസ്സിനെ അന്നു നീ..
രാവുമില്ല പകലുമില്ലന്നൊന്നും
ഉള്ളിനുള്ളിൽ നീ ജ്വലിക്കുന്നേരം...
ഉയിര്ന്നുള്ളിൽ മറ്റൊരു ഉയിര്പോൽ
നിൻ മിഴികളാണ് എന്നിൽ പിടച്ചത് ..
ഉള്ളിനുള്ളിൽ നീ ജ്വലിക്കുന്നേരം...
ഉയിര്ന്നുള്ളിൽ മറ്റൊരു ഉയിര്പോൽ
നിൻ മിഴികളാണ് എന്നിൽ പിടച്ചത് ..
പാതിരാ പൂത്ത പാരിജാതത്തിലും
പാലൊഴുക്കിയ പൂനിലാ വിണ്ണിലും..
ഇളം തണുവു ചേർന്നു തഴുകിയ കാറ്റിലും
സ്മിതമൊളിപ്പിച്ച നിന്മുഖം കണ്ടു ഞാൻ..
പാലൊഴുക്കിയ പൂനിലാ വിണ്ണിലും..
ഇളം തണുവു ചേർന്നു തഴുകിയ കാറ്റിലും
സ്മിതമൊളിപ്പിച്ച നിന്മുഖം കണ്ടു ഞാൻ..
ഒരു ദിനം പോലും നിന്നെ പിരിയുവാൻ
അവതില്ലാണ്ട് പോയൊരാക്കാലം...
ഓർത്തെടുക്കുമ്പോഴിന്നുമുണ്ടെന്നുള്ളിൽ
തരളമായി തുടിക്കുന്ന നൊമ്പരം..
അവതില്ലാണ്ട് പോയൊരാക്കാലം...
ഓർത്തെടുക്കുമ്പോഴിന്നുമുണ്ടെന്നുള്ളിൽ
തരളമായി തുടിക്കുന്ന നൊമ്പരം..
കാലമെത്ര കടന്നുപോയെന്നാലും
കരളിനുള്ളിൽ നീ മാത്രമാണിന്നും...
പൊരുതി നേടിയ നേട്ടങ്ങളൊന്നുമേ
പകരമാവില്ല നീയാം നിരാശയിൽ..
കരളിനുള്ളിൽ നീ മാത്രമാണിന്നും...
പൊരുതി നേടിയ നേട്ടങ്ങളൊന്നുമേ
പകരമാവില്ല നീയാം നിരാശയിൽ..
തമസ്സൊരുക്കിയ കൂട്ടിൽ നിന്നേകനായി
ചിറകൊതുക്കി വിതുമ്പുന്നു ഞാനിന്നു..
അകലെ മറ്റൊരു കൂട്ടിലാണിന്നു നീ
എന്നുയിര് കട്ടോണ്ടു പോയൊരു പെണ്‍കിളി..
ചിറകൊതുക്കി വിതുമ്പുന്നു ഞാനിന്നു..
അകലെ മറ്റൊരു കൂട്ടിലാണിന്നു നീ
എന്നുയിര് കട്ടോണ്ടു പോയൊരു പെണ്‍കിളി..
നിൻ മിഴി പകർന്നിട്ടു പോയ കനലിൽ എൻ
ഹൃദയമാകെ എരിഞ്ഞു നീറുന്നുണ്ടിപ്പോഴും...
നിഴലു പോലെ പിന്തുടർന്നീടുവാൻ
ഇനിയൊരു ജന്മം പിറക്കുമോ എന്നെങ്കിലും
ഹൃദയമാകെ എരിഞ്ഞു നീറുന്നുണ്ടിപ്പോഴും...
നിഴലു പോലെ പിന്തുടർന്നീടുവാൻ
ഇനിയൊരു ജന്മം പിറക്കുമോ എന്നെങ്കിലും