Friday, 19 July 2013

രാത്രിയുടെ പുത്രി...

ഇരുള്‍ പെയ്തിറങ്ങുമീ ഇടവഴികളില്‍ ...
കരിയിലമെത്ത വിരിചോരീ കല്പടവുകളില്‍...,..
ഇളകിയാടുന്ന പുല്തല തുമ്പുകളില്‍, കാറ്റിന്റെ..
ഗതിവേഗമിന്നു തൊട്ടറിയുന്നു ഞാന്‍ ...

കാറ്റ് കവര്‍ന്നൊരു നിശാപുശ്പ ഗന്ധമായ്...
എവിടെക്കോ പോയി മറയുന്നു ഞാനിന്ന് ...
കൂട്ടായി എനിക്കിന്ന് ഈ രാത്രി മാത്രം..
രാത്രിയില്‍ പാടുമീ കൂമന്മാര്‍ മാത്രം...

ഓര്‍കയാനിന്നു ഞാന്‍ എന്നിന്നലെകളില്‍...,..
ഓര്‍ക്കാതെ പോയ ആ രാത്രികള്‍കായി ..
ഇത്രയും ചന്തം അന്നീ രാവിനുണ്ടോ ..ഇല്ല 
ഇന്ന് മാത്രമാണീ രാവിന്നിത്ര ചന്തം...

രാവേ നീ പിണങ്ങരുതെന്നോട് , ഞാന്‍ പാവം
പകലുകള്‍ അന്യമായ് പോയൊരുവല്‍ ..
ഒരുവേള എന്നെ നീ അറിയണം...
ഈ രാവ് കൂടി നീ എനിക്കായ് നല്‍കണം...

നാളെ ഞാന്‍ ഈ മണ്ണിന്നടിയിലെവിടെയോ ..
മാഴ്കിക്കിടക്കെണ്ടവല്‍ ആണെന്നറിയുക ..
എന്റെയീ മുറിവേറ്റു ചിതറിയ ഹൃദയം, 
സ്പന്ദനം നിര്‍ത്തും എന്നെക്കുമായിന്നു ..
നിന്‍ മടിയിലിതിരി നേരം തലചായ്ചോട്ടെ ഞാന്‍.
ഒന്നുമാരിയതുരങ്ങട്ടെ ഞാന്‍ ശാന്തയായ്..

നാളെ പുലരിയില്‍ ഈ പുല്‍നാമ്പുകളില്‍, നിന്‍ ശോകം 
ബാശ്പരൂപമായി വെട്ടിതിലന്ഗീടാം ...
എവിടെ നിന്നെങ്കിലും കാണും ഞാന്‍ നീ തന്ന 
സ്നേഹത്തിന്‍ രണ്ടിറ്റു കണ്ണ് നീര്‍മുത്തുകള്‍...,..




ഞങ്ങള്‍...,...

അകലെയെങ്ങോ പോയി കൂടു കൂട്ടുന്നവര്‍ ..
രക്തബന്ധങ്ങളെ പൊട്ടിചെരിഞ്ഞവര്‍ ...
അമ്മ മനസ്സിനെ കുത്തി നോവിച്ചവര്‍ ...
ഇവര്‍ മാറാല കെട്ടിയ മനസ്സിന്നുടമകള്‍ ...

മാതൃ മനസ്സിന്റെ വേവരിയത്തവര്‍ ...
പാതിരനെരത്ത് പ്രാതല്‍ കഴിച്ചവര്‍ ...
പ്രണയം വെറുമൊരു നേരം പോക്കാക്കിയോര്‍ ..
ഇവര്‍ ലോകം വെറുക്കുന്ന കോമാളിക്കൂട്ടങ്ങള്‍ ...

നേരിന്‍ വഴി ഇവര്‍ പണ്ടേ മറന്നവര്‍...,..
നാറും വഴികളില്‍ യാത്ര പോകുന്നവര്‍ ..
ലക്ഷ്യങ്ങലേതും മനസ്സിലില്ലാത്തവര്‍ ...
ലജ്ജയെന്തെന്നു ബോധ്യമില്ലത്തവര്‍..,...

കാതിരിപ്പനായ് ആരുമില്ലാത്തവര്‍ ..
കാത്തിരിപ്പിന്റെ സുഖം അറിയാത്തവര്‍..,..
കാതരമാം സ്വന്തം പാതി മറന്നവര്‍....,..
ഇവര്‍ കാലത്തിന്‍ കോലം വിക്രിതമാക്കുന്നവര്‍....,..

ആരാണിവര്‍ ഇവര്‍ ആരരിയാത്തവര്‍.,..
നാം തന്നെ നാം തന്നെ നാം തന്നെയാനിവര്‍...,..
എങ്ങുമോളിപ്പിച്ചു വെക്കുവാനാകില്ല...
പൊയ്മുഖം മാറ്റി പുറത്തു വന്നീടുക....

Thursday, 18 July 2013

കൈയ്യക്ഷരങ്ങള്‍....,.....

വെയില്‍ നാളങ്ങള്‍ മുഖത്തേക്ക് കത്തിക്കയരിയപ്പോള്‍ ബാലു സൈക്കിളിന്‍റെ വേഗത കുറച്ചു..

എന്തൊരു ചൂടാണ് ഈ നശിച്ച വെയിലിനു...പോസ്റ്മാന്റെ ജോലി കിട്ടിയപ്പോള്‍ ഒരു പാട് സന്തോഷിച്ചതാണ്..കാര്യമായ പണികള്‍ ഒന്നും പോസ്റ്മാണ് ഇപ്പോള്‍ ഇല്ലല്ലോ...സുഖിക്കാം എന്ന് കരുതി..

പോസ്റ്റിങ്ങ്‌ കിട്ടിയത് തെക്കന്‍ കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലും...

ആകെക്കൂടി ഒരു കത്താണ് ഇന്ന് കൊടുക്കാനുളത്...മാസത്തില്‍ രണ്ടു എഴുത്തുകള്‍ ഈ അദ്ദ്രെസ്സില്‍ വരും..ഒരു ഗോമതിയമ്മയുടെ പേര്‍ക്...ഒരു രവി അയക്കുന്നത്..

ഇന്നത്തെ കാലത്തും ഇങ്ങനത്തെ ആളുകള്‍ ഉണ്ടോ..? മൊബൈല്‍ ഫോണ്‍ കഴുത്തില്‍ തൂക്കിയിട്ടാണ് അമ്മച്ചിമാര്‍ വരെ ഇന്ന് നടക്കുന്നത്..പോരാത്തതിനു ഇന്റര്‍നെറ്റ്‌ സൌകര്യങ്ങളും..ഇതിനിടയില്‍ ഇങ്ങനെയും കുറച്ചു പേര്‍..,...മനുഷ്യനെ മെനക്കെടുത്താന്‍ വേണ്ടി...നാല് കിലോമീറ്റര്‍ ചവിട്ടണം അവിടെയെത്താന്‍..

അരിശം കൊണ്ട് ചിന്തകല്കും ചൂട് പിടിച്ചപ്പോള്‍ ബാലു സൈക്കിള്‍ വീണ്ടും ആഞ്ഞു ചവിട്ടാന്‍ തുടങ്ങി..

ചേര്‍ത്ത് ചാരിയിരുന്ന ഇരുമ്പു ഗേറ്റ് തുറന്നു അകത്തു കയറി സൈക്ലിന്റെ മണി അടിച്ചു...ഒന്ന് രണ്ടു പ്രാവശ്യം അടിച്ചപ്പോലെക്കും വീടിന്റെ വാതില്‍ തുറന്നു ആളെത്തി..

ഗോമാതിയമ്മേ..ഇതാ ഒരു എഴുത്തുണ്ട്..

കേറി വാ ബാലു...തണുത്ത നാരങ്ങ വെള്ളം ഇട്ടു തരാം..കുടിച്ചിട്ട് പോ..ഈ ചൂടത്ത് ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി വന്നതല്ലേ...

ബാലു സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് പൂമുഖത്തേക്ക്‌ കയറി ഇരുന്നു...

ഗോമതിയമ്മ അകത്തേക്ക് പോയി..അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഗ്ലാസില്‍ അല്പം ഉപ്പും മധുരവും ഇട്ട നാരങ്ങ വെള്ളവുമായി എത്തി..

നാരങ്ങ വെള്ളം കുടിക്കുന്നതിനിടയില്‍ ബാലു ചോദിച്ചു..

അല്ല ഗോമാതിയമ്മേ..ആരാ ഈ രവി ..?

അവന്‍ എന്റെ ഒറ്റ മോനാ...

ഇന്നത്തെ കാലത്ത് ആരെങ്കിലും എഴുതയക്കുമോ..? ഫോണ്‍ ഒന്നും വിളിക്കാറില്ലേ മകന്‍...,...? ബാലു ചോദിച്ചു..

അവന്‍ ആഴ്ചയില്‍ രണ്ടു തവണ വിളിക്കും എന്നെ..ഞാന്‍ ഒറ്റക്കല്ലേ ഇവിടെ...

അതിന്റെ കൂടെ ഈ എഴുത്ത് എന്തിനാ? ഫോണില്‍ പറയാത്ത എന്ത് വിസേഷമാ ഈ എഴുത്തില്‍ കൂടി പറയാന്‍..,..?

ഗോമതിയമ്മ ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് പറഞ്ഞു..

എന്തായാലും നീ ചോദിച്ചതല്ലേ...എന്റെ കണ്ണടയും താഴെ വീണു പോട്ടിയിരിക്കുവാ..നീ ഈ എഴുതോന്നു വായിച്ചേ..?

ബാലു കത്ത് വാങ്ങി പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി..

എത്രയും സ്നേഹം നിറഞ്ഞ ഗോമു അമ്മക്ക്..

ഇവിടെ പറയത്തക്ക വിസേഷമോന്നുമില്ല..സുഖം..ഇന്നലെ എല്ലാം ഫോണില്‍ പറഞ്ഞതുമാനല്ലോ...അവിടുത്തെ കാര്യങ്ങള്‍ എല്ലാം എനിക്കുമറിയാം..എന്നാലും എന്തൊക്കെയുണ്ട് അവിടെ വിശേഷങ്ങള്‍..,..? സുഖമല്ലേ...? ഇനി അടുത്ത എഴുത്തില്‍...,....സ്നേഹത്തോടെ രവി..

ബാലൂനു വീണ്ടും അരിശം വന്നു..ഈ നാല് വരി എഴുത്തിനു വേണ്ടിയാണ് ഇത്രയും ദൂരം ഈ വെയിലും കൊണ്ട് സൈകിളും ചവുട്ടി വന്നത്..

ബാലൂ..ഈ എഴുത്തില്‍ ആര്‍കും കാണാന്‍ സാധിക്കാത്തത് എനിക്ക് കാണാം..വായിക്കാന്‍ ഇല്ലാത്തത് എനിക്ക് വായിക്കാം...ബാലുവിന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ഗോമതിയമ്മ പറഞ്ഞു .

ബാലു ചോദ്യ രൂപേണ ഗോമാതിയമ്മയെ നോക്കി...

രവിയുടെ കൈകള്‍ നന്നായി വിയര്കും..അവന്‍ എഴുതുമ്പോഴും അതുണ്ടാകും...അതാണ്‌ ആ അക്ഷരങ്ങള്‍ പടര്‍ന്നിരിക്കുനത്..ഈ എഴുത്ത് വായിക്കുമ്പോള്‍ എനിക്ക് എന്റെ മകന്റെ വിയര്പിന്റെ ഗന്ധം അനുഭവിക്കാം..അവന്റെ സാമീപ്യവും..

അവന്‍ ഗോമു എന്ന് വിളിക്കുമ്പോള്‍ എനിക്ക് അവന്റെ അച്ഛന്‍ എന്നെ വിളിക്കുന്നതാണ് ഓര്മ വരിക...അവന്റെ അച്ഛന്‍ വിളിക്കുന്നത്‌ കേട്ടാണ് അവനും എന്നെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്..

അവന്‍ "യ" എഴുതിയിരിക്ക്ന്നത് കണ്ടില്ല...കുഞ്ഞുന്നാള്‍ മുതലേ "യ" അങ്ങനെയാണ് അവന്‍ എഴുതുന്നത്‌..,.തല തിരിച്ചു..ആ അക്ഷരം കാണുമ്പോള്‍ എനിക്ക് എന്റെ കൊച്ചു രവിയെ ഓര്മ വരും..അവന്റെ കളിയും ചിരിയും, കുറുമ്പും എല്ലാ ഓര്മ വരും...

അങ്ങനെ എന്നെ സന്തോഷിപ്പിക്കുന്ന പലതുമുണ്ട് ഈ എഴുത്തില്‍..,..ഓരോ പ്രാവശ്യവും എഴുത്ത് വരുമ്പോഴും എന്റെ രവി വീട്ടില്‍ വന്നത് പോലെ എനിക്ക് തോന്നും...അവനും അറിയാം ഞാന്‍ ഇതെല്ലം ആഗ്രഹിക്കുന്നുണ്ടെന്നു...അത് കൊണ്ടാണ് അവന്‍ എത്ര ഫോണ്‍ വിളിച്ചാലും ഈ എഴുത്ത് മുടക്കാത്തത്..

ഈ വയസ്സ് കാലത്ത് മക്കള്‍ അടുത്തില്ലാത്ത അമ്മമാര്‍ ഇങ്ങനെയൊക്കെയാണ് സമാധാനം കണ്ടെത്തുക...അത് മനസ്സിലാക്കാന്‍ സാധിക്കുന്ന മക്കളെ കിട്ടുക ഒരു പുണ്യമാണ്...ഗോമതിയമ്മയുടെ കണ്ണുകളില്‍ വാത്സല്യത്തിന്റെ നീര്‍മണികള്‍ ഉരുണ്ടു കൂടാന്‍ തുടങ്ങിയിരുന്നു...

ബാലു അപ്പോള്‍ ഓര്‍ത്തു കൊണ്ടിരുന്നത് സ്വന്തം അമ്മയെകുരിച്ചാണ്..ഫോണ്‍ വിളിച്ചിട്ട് തന്നെ ആഴ്ച രണ്ടായിരിക്കുന്നു..പാവം അമ്മയും അവിടെ ഒറ്റക്കാണ്..

ഗോമാതിയമ്മയെ കത്ത് തിരിചെല്പിച്ചിട്ടു ബാലു സൈക്കിള്‍ എടുത്തു തിരിച്ചിറങ്ങി....

വീട്ടില്‍ എത്തി ഉടനെ തന്നെ ഇന്‍ലാന്‍ഡ്‌ എടുത്തു വിയര്‍പ്പു അക്ഷരങ്ങളില്‍ പടര്‍ത്തി ബാലു എഴുതാന്‍ തുടങ്ങി..എത്രയും സ്നേഹം നിറഞ്ഞ അമ്മക്ക്

പീഡനം....

അയാള്‍ പതിവ് പോലെ അന്നും താമസിച്ചു തന്നെയാണ് ഓഫീസിലേക്ക് പോകാന്‍ ഇറങ്ങിയത്‌,..... . ...ബസില്‍ നിന്നും ഇറങ്ങി ഒരു ഇടവഴി താണ്ടി അടുത്ത റോഡിലേക്ക് കയറാന്‍ ഒരുങ്ങുമ്പോള്‍ ഇടതു വശത്തെ റോഡില്‍ നിന്നും ഒരു പെണ്‍കുട്ടി അയാളുടെ മുന്നിലേക്ക്‌ എത്തി....

കണ്ടാല്‍ അതി സുന്ദരി..

പക്ഷെ അവളുടെ സൌന്ദര്യതെക്കള്‍ അയാളുടെ ശ്രദ്ധ പിടിച്ചു പറ്റിയത് അവളുടെ വസ്ത്ര ധാരണമായിരുന്നു...

ഗാന്ധിക്കു പറ്റിയ ശിഷ്യ...ഒരു പക്ഷെ അദ്ദേഹത്തെക്കാള്‍ ഒരു പടി മുന്നില്‍..,......ഒരിഞ്ചു തുണി പോലും എങ്ങും അനാവശ്യമായി ഉപയോഗിച്ചിട്ടില്ല...

ആ സൌന്ദര്യം ആസ്വദിച്ച് നടക്കനോരുങ്ങോമ്പോഴാണ് എന്തോ ഒരു പന്തികേട്‌ തോന്നിയത്..

പെണ്‍കുട്ടി ആരെയോ ഭയപ്പെട്ടു നടക്കുന്നത് പോലെ..ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നു...

അയാളും അവള്‍ നോക്കിയിടത്തെക്ക് നോക്കി..

മൂന്നു നാല് കരുത്തരായ ചെറുപ്പക്കാര്‍ അവളുടെ നേരെ തന്നെ പാഞ്ഞു വരുന്നുണ്ട്....

പെട്ടെന്ന് തന്നെ അവര്‍ അവളുടെ അടുതെക്കെതുകയും അവളെ കയറി പിടിക്കുകയും ചെയ്തു...

അയാളിലെ നായകന്‍ തല ഉയര്‍ത്തി..ഇവളെ രക്ഷിക്കേണം...തന്റെ കണ്മുനില്‍ വെച്ച് ഒരു പെണ്ണിന്റെ മാനത്തിന് ആരും വില പറയരുത്...

അയാള്‍ സര്‍വ്വശക്തിയുമെടുത്ത്‌ അവരുമായി ഏറ്റു മുട്ടി....

അധികനേരം അയാള്‍ക് അവരുമായി പൊരുതേണ്ടി വന്നില്ല..കൂട്ടത്തില്‍ ഒരുത്തന്‍ ഒരു വലിയ കല്ലെടുത്ത്‌ അയാളുടെ തലക്കിട്ടു പെരുക്കി..

തല നെടുകെ പിളര്‍ന് രക്തവുമോളിപ്പിച്ചു അയാള്‍ താഴെ വീണു..ചെറുപ്പക്കാര്‍ പരിഭ്രാന്തരായി അവിടെ നിന്നും പാഞ്ഞു പോയി..

പെട്ടെന്ന് എവിടെ നിന്നോ അവിടേക്ക് മൂന്നാല് പേര്‍ അവിടെ എത്തി..അവരുടെ കയില്‍ ഒരു വിഡിയോ ക്യാമറയും മൈക്കും ഉണ്ടായിരുന്നു..

മൈ ക്കു കയ്യില്‍ വാങ്ങി നമ്മുടെ കഥാ നായിക അയാളോട് ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇത് ഞങ്ങളുടെ ചാനലിന്റെ ഒരു തരികിട പരിപാടിയാണ്..പട്ടാപ്പകല്‍ ഒരു പെണ്ണിനു നമ്മുടെ നാട്ടില്‍ കൂടി നടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ഈ പരിപാടിയുടെ ലക്‌ഷ്യം..നിങ്ങള്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു..ആ ദുഷ്ടന്മാരില്‍ നിന്നും എന്നെ രക്ഷിക്കാന്‍ നിങ്ങള്‍ ജീവന്‍ പണയപ്പെടുത്തി..നിങ്ങള്ക് ഞങ്ങളുടെ ചാനലിന്റെ വക ചെറിയ ചില സമ്മാനങ്ങള്‍ ഉണ്ട്..

അയാളുടെ ബോധം മറയാന്‍ തുടങ്ങി...പകുതിബോധത്തില്‍ അയ്യാള്‍ കേട്ട്...ഇത് വീഗാലാണ്ടിലേക്ക് ഉള്ള ഫാമിലി പാസ്‌...,....

പക്ഷെ അപ്പോഴേക്കും അയാളുടെ പ്രാണന്‍ ഫാമിലിയെ ഉപേക്ഷിച്ചു മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു.....

അടുത്തദിവസം രാവിലെ അയ്യാള്‍ മുകളില്‍ ഇരുന്നു താഴേക്ക്‌ നോക്കി...അപ്പോള്‍ അതെ പെണ്‍കുട്ടി അതെ വസ്ത്രവും ധരിച്ചു അധികം ആള്‍ സഞ്ചാരമില്ലാത്ത മറ്റൊരു വഴിയില്‍ കൂടി നടന്നു പോകുന്നു...സ്ത്രീ സ്വാതന്ത്ര്യം അരക്കിട്ടുരപ്പിക്കാനും, അവള്‍ പൊതു സമൂഹത്തി നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹ സമക്ഷത്തില്‍ എത്തിക്കാനുമുള്ള തൃഷ്ണ അവളില്‍ നിറഞ്ഞു നിന്നിരുന്നു..ഇന്നും അവളുടെ പിന്നാലെ അഞ്ചാറ് കരുത്തരായ ചെറുപ്പക്കാര്‍ കൂടിയിരുന്നു....

ഭൌമദിനം....

പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ ഈ ഭൂമിയോട് ഉടനെ വിടപറയാന്‍ ഒരുങ്ങുകയാണ് .....

നമുക്ക് ഇനി ഒരിക്കലെങ്കിലും കാണാനോ, സംസാരിക്കാനോ, സാധിക്കുമോ എന്നെനിക്കറിയില്ല. ഞാന്‍ പോകുന്ന സ്ഥലത്ത് മൊബൈല്‍ ഫോനുകലോ, ഫേസ് ബുക്കോ, എന്തിനു ഇന്റര്‍നെറ്റ്‌ കന്നെക്ഷണോ തന്നെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല...

നാളെ ഒരു പക്ഷെ നിങ്ങളും അവിടേക്ക് വന്നേക്കാം..ഞാന്‍ എത്തിയതിനു ശേഷമാണു നിങ്ങള്‍ അവിടെ എത്തുന്നതെങ്കില്‍ , അവിടെ വാര്‍ത്ത‍ വിനിമയത്തിനുള്ള എന്തെങ്കിലും ഉപാധികള്‍ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അവിടുത്തെ വിശേഷങ്ങള്‍ മുന്‍കൂട്ടി അറിയിക്കാം..

നിങ്ങളില്‍ അര്കൊക്കെ എന്റെ യാത്ര വിഷമം ഉണ്ടാക്കും എന്ന് എനിക്കറിയില്ല..ആര്കെങ്കിലും വിഷം ഉണ്ടാകുന്നെങ്കില്‍ അവരോടു ഞാന്‍ പറയട്ടെ..

ഈ മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയില്‍ ജീവിക്കുക ദുഷ്കരമാണ്, ഇവിടുത്തെ കാടുകളും,നദികളും, കുളങ്ങളും, മലനിരകളും, പച്ചപ്പുകളും എല്ലാ ഈ ഭൂമിയില്‍ നിന്നും എന്നേക്കുമായി അന്യമായിരിക്കുന്നു..

നിലനില്കുന്നവയെക്കള്‍ അന്യം നിന്ന് പോയവയുടെ കണക്കുകളാണ് സസ്യങ്ങളുടെയും, ജന്തുക്കളുടെയും കാര്യത്തില്‍ കൂടുതല്‍....,..

മനുഷ്യന്‍ മനുഷ്യനെ കൊന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..പിഞ്ചു ബാലികകളെ പോലും വളരെ നിഷ്ടൂരമായി ബലാല്സംഗം ചെയ്തു കൊല്ലാന്‍ ശ്രമിക്കുന്നു..അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു. മകന്‍ അമ്മയെ തലക്കടിച്ചു കൊല്ലുന്നു..

രാഷ്ട്രങ്ങളും,മതങ്ങളും, ജാതികളും, രാഷ്ട്രിയ പ്രസ്ഥാനങ്ങളും , സ്ത്രീയും, പുരുഷനും പരസ്പരം പോരടിച്ചു തല തല്ലി കീറി ചത്തൊടുങ്ങുന്നു..

ഇവിടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ എനിക്ക് കാണാന്‍ ആവുന്നില്ല..

ഇവിടെ നിന്നും 1200 പ്രകാശവര്‍ഷം അകലെക്കുള്ള ഈ യാത്ര ഉടനെ തുടങ്ങുകയായി..അവിടെ വേറെ രണ്ടു ഭൂമികള്‍ ഉണ്ടത്രേ..കേപ്ലെര്‍ 62 എന്ന ഒരു സൂര്യനും നമ്മുടെ ഭൂമിയെക്കാള്‍ വലുപ്പമുള്ള കേപ്ലെര്‍ 62 E, കേപ്ലെര്‍ 62F എന്ന് പേരിട്ടിരിക്കുന്ന രണ്ടു ഭൂമികളും..

അവിടെ ചെന്ന് ഞാന്‍ എന്റെ ജീവിതം തുടരും..അവിടെ ഇടിച്ചു നിരത്താന്‍ മലനിരകാലോ, കുഴിച്ചു നശിപ്പിക്കാന്‍ നദികളോ, മുച്ചൂടും നശിപ്പിക്കാന്‍ പറ്റിയ സസ്യ ജന്തു ജാലങ്ങലോ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിക്കാം..

ഈ ഭൂമിയിലെ ജീവന്റെ അവസാന കണികയുടെ ശവപ്പെട്ടിക്കു മുകളില്‍ അവസാനത്തെ ആണിയടിച്ചു നിങ്ങള്‍ അവിടേക്ക് പോരൂ....

ഒരിക്കലും നിങ്ങളെ ആരെയും കാണാനിട വരില്ല എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം കൂട്ടുകാരന്‍....,...

കമ്മ്യൂണിസ്റ്റ്‌...,..

സഖാവ് കുഞ്ഞനന്തന്‍ ആ പ്രദേശത്തെ കറ തീര്ന്ന കമ്മ്യുണിസ്റ്റ് ആണ്..യഥാര്‍ത്ഥ മനുഷ്യ സ്നേഹി..ആദര്‍ശങ്ങളില്‍ അണുവിട വ്യതി ചലിക്കാത്തവന്‍..,.. നാട്ടില്‍ ആര്ക് എന്ത് ആവശ്യമുണ്ടെങ്കിലും ജാതിയോ മതമോ, രാഷ്ട്രീയമോ നോക്കാതെ മുന്നില്‍ നിന്ന് സഹായിക്കുന്നവന്‍..,..സന്തോഷമായാലും, സങ്കടമായാലും ജനങ്ങളോടൊപ്പം നില്കുന്നവന്‍.....,...
ജനങ്ങളുടെ കണ്ണിലുണ്ണി..
പ്രസ്ഥാനം സസന്തോഷം ആദരവോടു കൂടി നല്‍കിയ സകല സ്ഥാനമാനങ്ങളും അദ്ദേഹം നിരസിച്ചു..

അദ്ദേഹം പറഞ്ഞത് ഇത്രമാത്രം..ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ആണ്..യഥാര്‍ത്ഥ കംമുനിസ്ടിനു സ്ഥാനമാനങ്ങലെക്കള്‍ വലുത് സാധാരണക്കാരന്റെ സന്തോഷമാണ്..അത് കൊണ്ട്പ്ര സ്തനതോടൊപ്പം പ്രവര്‍ത്തിക്കുന്നതിനു എനിക്ക് സ്ഥാനങ്ങള്‍ വേണ്ട..

അദ്ദേഹം സ്ഥാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്ലും പ്രസ്ഥാനത്തിന്റെ ആ പ്രദേശത്തെ ആളുകള്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരം കൊടുത്തു പോന്നു..അദ്ദേഹത്തിന്റെ അഭിപ്രായത്തിനു ആരും എതിര് നിന്നിരുന്നില്ല..കാരണം ആ അഭിപ്രായങ്ങള്‍ ജനതയുടെ ആവശ്യങ്ങലായിരുന്നു..

ആ നാട്ടില്‍ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉള്ളു..ഒന്ന് സഖാവ് പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും, പിന്നെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക് നേതൃത്വം നല്‍കിയ പാര്‍ടിയും...ആ പ്രദേശത്ത് തുല്യമായ ശക്തികള്‍....,..

പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്തി..സഖാവിന്റെ വാര്ടാണ് പഞ്ചായത്തിന്റെ ഭരണം നിശ്ചയിക്കുക..മറ്റുള്ള വാര്‍ഡുകള്‍ തുല്യമായി രണ്ടു പാര്ടികല്കും വിജയം സുനിശ്ചിതം..സഖാവിന്റെ വാര്‍ഡില്‍ ആര് ജയിക്കുന്നുവോ അവര്ക് പഞ്ചായത്തിന്റെ ഭരണം ഉറപ്പിക്കാവുന്ന അവസ്ഥ..

കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് അവിടെ വിജയം ഉറപ്പിക്കാവുന്ന ഒരു സ്ഥാനാര്‍ഥി മാത്രമേ ഉള്ളു..അത് നമ്മുടെ സഘാവ് ആണ്..അവര്‍ സഖാവിനെ സമീപിച്ചു ..സഖാവ് പരമാവധി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു..അവസാനം പാര്‍ടിയുടെ അച്ചടക്കത്തിന്റെ ശക്തിക്ക് മുന്നില്‍ സഖാവിനു സമ്മതിക്കേണ്ടി വന്നു..

പാര്‍ടികള്‍ വോട്ടര്‍ മാരുടെ കണക്കുകള്‍ എടുത്തു..വിജയിക്കുകയാണെങ്കില്‍ എല്ലാ സഘക്കളും വോട്ടു ചെയ്യണം..ഒരാളുടെ വോട്ടു പോലും പാഴാകാന്‍ പാടില്ല..എങ്കില്‍ പോലും മൂന്നു വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ,..

പ്രചരണം ശക്തമാക്കി ഇരു പാര്‍ടികളും ഒപ്പത്തിനൊപ്പം മുന്നേറി..അവസാനം തിരഞ്ഞെടുപ്പ് കഴിഞ്ഞു...ഫലം പ്രഖ്യാപിക്കേണ്ട ദിവസമായി..

എല്ലാവരും ആകാംഷയുടെ മുള്‍ മുനയില്‍ നില്കുന്നു..നമ്മുടെ സഖാവിനു മാത്രം കാര്യമായ സംമാര്‍ദ്ദങ്ങള്‍ ഒന്നും കാണുന്നില്ല..

ഫലം വന്നു..സഖാവ് കുഞ്ഞനതന്‍ രണ്ടു വോട്ടൂ കല്ക് വിജയിച്ചു.., ഒരു വോട്ട് അസാധുവായി.. സഖാക്കള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..ആവേശഭരിതറായി മുദ്രാവാക്യങ്ങള്‍ വിളിച്ചു..

കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ മീറ്റിംഗ് കൂടി..തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്തു..പഞ്ചായത്ത് ഭരണം കമ്മ്യുണിസ്റ്റ് പാര്‍ടിക് തന്നെ..സഘാവ് കുഞ്ഞനന്തന്റെ പ്രതിച്ഛായ യുടെ പിന്‍ബലത്തില്‍ പാര്‍ടി വിജയിച്ചു...എല്ലാവരും സഘാവിനെ അനുമോദിച്ചു..

കണക്കുകളില്‍ അസാധുവായ നമ്മുടെ പാര്‍ടിയുടെ ഒരു വോട്ട് ആരുടെതാകാംഎന്നു മീറ്റിംഗില്‍ ചര്‍ച്ച ചെയ്തു..ആര്‍കും ഉത്തരം കിട്ടിയില്ല..

അപ്പോള്‍ സഘാവ് കുഞ്ഞനന്തന്‍ എഴുന്നേറ്റു പറഞ്ഞു ..ആ വോട്ട് എന്റെതാണ്...

എല്ലാവകും അമ്പരപ്പായി..കറ തീര്ന കമ്മ്യുണിസ്റ്റ് ആയ സഘാവ് വോട്ട് അസാധുവക്കുകയോ..? അവിശ്വസനീയം..

സഖാവ് പറഞ്ഞു..അതെ എന്റെ വോട്ട് തന്നെയാണ് അസാധുവായത്..കാരണം അധികാരത്തിനു വേണ്ടി ഞാന്‍ ഒരിക്കലും ഒന്നും ചെയ്യില്ല എന്ന് തീരുമാനിച്ചതാണ് .ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ടിയുടെ തീരുമാനം മാനിചായിരുന്നു..എങ്കിലും എനിക്ക് അധികാരം ലഭിക്കുവാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്യില്ല...

അപ്പോള്‍ ഒരു സഘാവ് പറഞ്ഞു..സഖാവ് ചെയ്തത് തികഞ്ഞ അച്ചടക്ക ലങ്ഖനമാണ്.. നടപടിയെടുക്കണം..ചര്‍ച്ച കൊടുമ്പിരിക്കൊണ്ടു...ഭൂരിപക്ഷം പേരും നടപടിയെ അനുകൂലിച്ചു...പ്രസ്ഥാനത്തിന്റെ ലോക്കല്‍ കമ്മിറ്റി യില്‍ നിന്നും സഘാവിനെ തരം താഴ്ത്താന്‍ തീരുമാനിച്ചു...

ഇവിടെ ആദര്ഷതിനാണോ പിഴച്ചത്, അതോ അച്ചടക്കതിണോ..?

വേശ്യ....

അമ്മ അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തു പുറത്തേക്കു പോകുമ്പോള്‍ ആ ഏഴു വയസ്സുകാരിക്ക് നല്ല പനി ഉണ്ടായിരുന്നു...അവള്‍ പിച്ചും പേയും പറഞ്ഞു തുടങ്ങിയിരുന്നു..

അമ്മ അവളോട്‌ പറഞ്ഞു..ഞാന്‍ മോളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള കാശുമായി ഇപ്പോള്‍ വരാം..

വേശ്യ ആയ അമ്മക്ക് നല്ല ഉറപ്പുണ്ടായിരുന്നു തന്റെ സ്ഥിരം കക്ഷികള്‍ ആരെങ്കിലും സഹായിക്കും എന്ന്...

പലരെയും കണ്ടു, കാര്യം പറഞ്ഞു..പക്ഷെ ആരും സഹായിച്ചില്ല..കുറെഅലഞ്ഞു തിരിഞ്ഞു സങ്കടത്തോടെ വീട്ടില്‍ എത്തുമ്പോള്‍ വീട് തുറന്നു കിടക്കുകയായിരുന്നു..

അകത്തു ആ ഏഴു വയസ്സുകാരി ദേഹമാസകലം മുറിവുകളുമായി ബോധം അറ്റു  കിടക്കുന്നു..മൃഗീയമായി പീഡിപ്പിക്കപ്പെട്ടു...

 
അവര്‍ക്ക് കാര്യം മനസ്സിലായി..തന്‍ പുറത്തു പോയെന്നറിഞ്ഞു വന്ന ആരോ ആണ് ഇത് ചെയ്തത്..തന്‍ അവരോടു എത്ര കെഞ്ചി പറഞ്ഞതാണ്..തന്നെ ഉപയോഗിച്ചിട്ടു അതിനുള്ള കാശ് തരാന്‍..,..മകള്‍ക് മരുന്ന് വാങ്ങാനായി...

മകളെ ആശുപത്രിയില്‍ കൊണ്ട് പോകാനുള്ള കാശ് ഇല്ലാത്തതിനാല്‍ സകല സങ്കടങ്ങളും ഉള്ളില്‍ ഒതുകി ആ അമ്മ അവിടെ വെച്ച് തന്നെ അവള്‍ക് വേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കി..അവള്‍ക് ബോധം വന്നു..

അവര്‍ പോലീസ് സ്ടഷനില്‍ പോകാന്‍ തീരുമാനിച്ചു. പോലീസുകാരോട് കാര്യം പറഞ്ഞപ്പോള്‍ ആ സ്ത്രീയെ നന്നായി അറിയാവുന്ന അവര്‍  അവളെ പരിഹസിക്കാന്‍ തുടങ്ങി..

വേശ്യ ചാരിത്ര്യം പ്രസങ്ങിക്കുന്നു..അമ്മ വേലി ചാടിയാല്‍ മോള് മതില് ചാടും 


.നീതി നിഷേധിക്കപ്പെട്ട ആ സ്ത്രീ അവിടെ നിന്നും തിരിച്ചു വീടിലേക്ക്‌ പോയി...

ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ തന്റെ ജോലിക്ക് മകളെയും കൂട്ടി പുറത്തിറങ്ങി..അവര്ക് മനസ്സിലായിരുന്നു തന്റെ മംസതെക്കളും മകളുടെ കിളുന്നു മംസതിനാണ് ഇന്ന് പ്രിയം ഏറെയെന്നു..

അവര്‍ ആരോടോ വിലപെഷിക്കൊണ്ടിരിക്കുംപോള്‍ അവിടെ പോലീസ് എത്തി..അമ്മയെയും മകളെയും അറസ്റ്റു ചെയ്തു സ്ടഷനിലേക്ക് കൊണ്ട് പോയി..

കോടതി ബാലാ വേശ്യവൃത്തിയുടെ പേരില്‍ കേസ്സെടുത്തു ശിക്ഷിച്ചു..മകളെ ദുര്‍ഗുണ പരിഹാര പഠശാലയിലെക്കും, അമ്മയെ സെന്‍ട്രല്‍ ജയിലിലേക്കും അയച്ചു..

നിയമം നടപ്പിലായി..സമൂഹത്തെ ബാധിച്ച പുഴുക്കുത്തു ജയിലിലേക്ക് പോയി..

പാര്‍ലമെന്റ്...

ഡല്‍ഹിയില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കാലം...

ഒരു ദിവസം താജ് ഹോട്ടലിലെ രിസെപ്ഷനിസ്റ്റ് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു..ഒരു അമേരിക്കന്‍ സായിപ്പിനെ കൊണ്ട് പോയി ഡല്‍ഹി കാണിക്കണം..

അങ്ങനെ സായിപ്പിനെ കൊണ്ട് ഡല്‍ഹി കറങ്ങാന്‍ ഇറങ്ങി..

കുതുബ് മീനാര്‍ കണ്ടപ്പോള്‍ സായിപ്പ് ചോദിച്ചു ഇത് ഉണ്ടാക്കാന്‍ എത്ര സമയം എടുത്തു..? 

കുതുബ് മീനാര്‍ പണ്ടെങ്ങോ ചരിത്ര പുസ്തകത്തില്‍ വായിചിട്ടുന്ടെന്നല്ലാതെ എനിക്കെന്തറിയാം..ഞാന്‍ വിചാരിച്ചു..നമ്മള്‍ ഇന്ത്യക്കാര്‍ അത്ര മോശക്കാരല്ല എന്ന് സായിപ്പിന് മനസ്സിലാക്കി കൊടുക്കണം..

ഞാന്‍ പറഞ്ഞു..ഒരു മാസം..

സായിപ്പ്..ഇത് അമേരിക്കയില്‍ ആയിരുന്നെങ്കില്‍ രണ്ടു ആഴ്ച കൊണ്ട് തീര്നെനെ..

പിന്നെ ഞങ്ങള്‍ ലാല്‍ കില കാണാനാണ് പോയത്..ഇപ്പ്രവശ്യവും സായിപ്പു അതെ ചോദ്യം തന്നെ ചോദിച്ചു..

ഞാന്‍ ചിന്തിച്ചു ഇത് അമേരിക്കക്കാര്‍ രണ്ടു ആഴ്ച കൊണ്ട് പണിതു തീര്‍ക്കില്ല..ഉറപ്പു..എന്നിട്ട് പറഞ്ഞു..

ഇത് പണിയാന്‍ ഞങ്ങള്ക് രണ്ടു ആഴ്ച മാത്രമേ എടുത്തുള്ളൂ..

സായിപ്പ്..നിങ്ങള്‍ മടിയന്മാരാണ്..ഞങ്ങള്‍ ഇത് വെറും മൂന്നു ദിവസം കൊണ്ട് തീര്തെനെ..

എനിക്ക് കാര്യം മനസ്സിലായി..സായിപ്പ് നമ്മളെ വടിയാക്കുകയാണ്..

വണ്ടി നേരെ പാര്‍ലമെന്റിന്റെ മുന്നിലേക്ക്‌ വിട്ടു...

സായിപ്പിന്റെ ചോദ്യം വീണ്ടും..ഇതിനു എത്ര സമയം എടുത്തു..

ഞാന്‍ പറഞ്ഞു..ഇന്നലെ വൈകുന്നേരം ഞാന്‍ ഇത് വഴി പോകുമ്പോള്‍ ഇതിവിടെ ഉണ്ടായിരുന്നില്ല..

എനിക്ക് ഒരു സായിപ്പിന്റെ മുഖത്ത് നോക്കിയപ്പോള്‍ അന്ന് ആദ്യമായി അതിയായ സന്തോഷവും അഭിമാനവും ഉണ്ടായി...

ഇന്റര്‍വ്യൂ

ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി..ഒന്ന് രണ്ടു സ്ത്രീകളും ഞാനും മാത്രമേ ഉള്ളു..ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്കുള്ള മറ്റു ബസുകളെല്ലാം ഞാന്‍ എത്തുന്നതിനു മുന്നേ പോയിക്കഴിഞ്ഞിരുന്നു..

അന്തരീക്ഷം മൂടിക്കെട്ടി നില്‍കുകയാണ്‌..,..ഭൂമിക്ക് ഭര്‍ത്താവിനെ കാത്തു വിവശയായി നില്‍കുന്ന ഭാര്യയുടെ മുഖ ഭാവം.....മഴ ഏ തു സമയവും പെയ്തേക്കാം ...ചിന്തിച്ചു തീര്‍നില്ല അതിനു മുന്നേ മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി...മേല്കൂരയുള്ള ബസ്‌ സ്റ്റോപ്പ്‌ ആയതിനാല്‍ നനയില്ല..

പെട്ടെന്നാണ് ഒരാള്‍ ബസ്‌ സ്റൊപ്പിലേക്ക് ഓടിക്കെരിയത്..ഒരു യുവതി..

വസ്ത്രങ്ങളെല്ലാം ഒരു വിധം നന്നായി തന്നെ നനഞ്ഞു ശരീരത്തോട് ഒട്ടി ചേര്‍ന്നിരിക്കുന്നു...ഞാന്‍ അവളുടെ മുഖം ശ്രദ്ധിച്ചു..സുന്ദരി തന്നെ..ഓമനത്തമുള്ള മുഖം..മനോഹരമായ നീണ്ട നാസിക തുമ്പില്‍ ഒരു മഴതുള്ളി മനസ്സില്ല മനസ്സോടെ വിട പറയാന്‍ ഒരുങ്ങുന്നു...

പെട്ടെന്ന് അവള്‍ എന്റെ മുഖത്തേക്ക് നോക്കി..ഞാന്‍ അറിയാതെ എന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു..അവള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നി ..ചൂളിക്കൊണ്ട് മറ്റുള്ള സ്ത്രീകളുടെ പിന്നിലേക്ക്‌ അവള്‍ മറഞ്ഞു. ..

മഴവെള്ളം തെറിപ്പിച്ചു കൊണ്ട് ബസ്‌ വന്നു നിന്നു ...എല്ലാവരും അതില്‍ വലിഞ്ഞു കയറി..അവള്‍ക് പിന്നാലെയാണ് ഞാന്‍ കയറിയത്..തിരക്കുള്ള ബസില്‍ അടുത്തടുത്ത്‌ നില്‍കുമ്പോള്‍ അവളില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ഞാന്‍ ശ്രമിച്ചു..പക്ഷെ ബസ്സിന്റെ ഉലച്ചിലില്‍ ആ അകലം പോരായിരുന്നു..

ബസ്‌ പട്ടണത്തിലെത്തി..ഞങ്ങള്‍ രണ്ടു പേരും ഇറങ്ങി..എനിക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു..മഴ തോര്ന്നതിനാല്‍ നടക്കാം എന്ന് വെച്ചു ..ഒന്ന് രണ്ടു പേരോട് അന്വേഷിച്ചപ്പോള്‍ അവര്‍ വഴി പറഞ്ഞു തന്നു..അവര്‍ കാണിച്ചു തന്ന വഴിയെ നടക്കുമ്പോള്‍ അവള്‍ എന്റെ മുന്നില്‍ കുറെ ദൂരെയായി നടന്നു പോകുന്നുണ്ടായിരുന്നു..ഇടക്കൊന്നു അവള്‍ തിരിഞ്ഞു നോക്കി..എന്നെ കണ്ടതിനലാവനം അവള്‍ നടത്തത്തിനു വേഗം കൂട്ടി..

പ്രവര്‍ത്തന പരിചയം കുറവായതിനാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡ് അടിച്ചു മാറ്റി സ്വന്തമായി കൂടുതല്‍ പരിചയം കാണിക്കുന്ന എക്സ്പീരിയന്‍സ് സര്ടിഫികറ്റ് ഉണ്ടാക്കി വെറുതെ നിന്ന രണ്ടു വര്‍ഷത്തിനു പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്..അവര്‍ വിളിച്ചു അന്വേഷിചില്ലെങ്കില്‍ വിദ്യാഭ്യാസ യോഗ്യത വച്ച് ഈ ജോലി കിട്ടാനുള്ള സാധ്യത ഉണ്ട്..

കമ്പനിയുടെ കവാടത്തിലെത്തി..അവളും ആ കമ്പനിയുടെ ഗേറ്റ് കടന്നു പോകുന്നത് കണ്ടിരുന്നു..ഒന്നുകില്‍ ജോലി ചെയ്യുന്നുണ്ടാവാം അല്ലെങ്കില്‍ എന്നെപോലെ ഇന്റര്‍വ്യൂവിനു വന്നതാവാം...പിന്നെയും അവള്‍ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് അകത്തേക്ക് കയറിപ്പോയി ..

സെകുരിട്യോട് സംസാരിക്കുമ്പോഴാണ് രണ്ടു മൂന്ന് ചെറുപ്പക്കാര്‍ അടുത്തേക്ക് വന്നത്..

നീ പെണ്ണുങ്ങളോട് അനാവശ്യം കാണിക്കു അല്ലേ..?ഒരുത്തന്‍ ചോദിച്ചു..

അന്തം വിട്ടു നിന്ന എന്നെ തള്ളിക്കൊണ്ട് മറ്റൊരുതന്‍..,...നീ അവരെ ഫോളോ ചെയ്യും..അല്ലേഡാ..പറഞ്ഞു തീര്‍ന്നതും മൂന്നാമന്‍ കൈ വെച്ച് കഴിഞ്ഞിരുന്നു..ഒര്കപ്പുരതുള്ള അടിയയതിനാല്‍ വാങ്ങുക മാത്രമേ നിവര്‍ത്തി ഉണ്ടായിരുന്നുള്ളു..വസ്ത്രങ്ങളെല്ലാം ചെളി പുരണ്ടു..സെക്യൂരിറ്റി ഇടപെട്ടതിനാല്‍ അവന്മാര്‍ ഒഴിഞ്ഞു..പക്ഷെ കരണത് നല്ല വേദന..ഇന്റര്‍വ്യൂ വിനു വന്നതാണെന്ന് സെകുരിടിയോടു പറയാന്‍ തുടങ്ങുമ്പോഴാണ് അവന്മാര്‍ ഇടയില്‍ വന്നത്..പറയന്‍ പറ്റിയില്ല..ഇപ്പോള്‍ പറഞ്ഞു..അയാള്‍ ചോദിച്ചു ഈ കോല ത്തില്‍ ഇനി പോകാണോ ...

സാരമില്ല പോയി നോക്കാം..എന്റെ പ്രതീക്ഷകള്‍ എല്ലാം നശിച്ചിരുന്നു...ഒരു തെറ്റും ചെയ്യാതെ വെറുതെ തല്ലു വാങ്ങി...ശരീരത്തേക്കാള്‍ വേദന മനസ്സിനുണ്ടായി...ഇന്റര്‍വ്യൂ ഹാളില്‍ ഇരിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അവളെ മാത്രം കണ്ടില്ല...കുറെ പേര്‍ അകത്തേക്കും പുറത്തേക്കും പോയിക്കൊണ്ടിരുന്നു..ഒടുവില്‍ എന്റെ പേര് വിളിച്ചു..നാലു പേര്‍ ഉണ്ടായിരുന്നു ഇന്റര്‍വ്യൂ പാനലില്‍..,..

എന്റെ കോലം കണ്ട അവര്‍ പരസ്പരം നോക്കി..കൂടുതല്‍ ഒന്നും ചോദിച്ചില്ല...സര്ടിഫിക്കട്ടുകളും മറ്റും ബയോ ടടായും വാങ്ങി നോക്കി...ബയോ ടാറ്റ ഒഴിച്ച് ബാക്കി എല്ലാം തിരിച്ചു തന്നു..അറിയിക്കാം എന്ന് പറഞ്ഞിട്ട് പൊക്കോളാന്‍ പറഞ്ഞു...

അറിയിക്കാം എന്നതിനര്‍ത്ഥം കിട്ടില്ല എന്നത് തന്നെയാണ്..നിരാശനായി തിരിച്ചിറങ്ങുമ്പോള്‍ അവള്‍ മുന്നില്‍ വന്നു നില്കുന്നു...മുഖം പാരവശ്യം കൊണ്ട് വിളറിയിരുന്നു...അവളെ ഒന്ന് നോക്കിയിട്ട് ഞാന്‍ വേഗം മുന്നോട്ടേക്ക് നടന്നു...

വീട്ടില്‍ വന്നു കണ്ണാടിയില്‍ നോക്കുമ്പോള്‍ കവിളില്‍ നല്ല നീര്..വായ തുറക്കാന്‍ തന്നെ വയ്യ..വീട്ടില്‍ എല്ലാവരും ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല..അച്ഛന്‍ പറഞ്ഞു..ആരുടെയെങ്കിലും തോളേല്‍ കേറാന്‍ പോയിക്കാണും..അതിന്റെയാ...

രണ്ടു ദിവസം ജോലിക്ക് പോയില്ല...അവിടെ ശമ്പളം വളരെ കുറവായതിനാല്‍ ആണ് ഈ ജോലിക്ക് ശ്രമിച്ചത്..ഇതിപ്പോള്‍ ഇങ്ങനെയും ആയി..

രണ്ടാമത്തെ ദിവസം വൈകുന്നേരം മോബൈലില്‍ ലേക്ക് ഒരു കാള്‍...,..എടുത്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം..വരുണ്‍ അനോന്നു ചൊദിചൂ..അതെ എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു...എന്നോട് ക്ഷമിക്കണം..അന്ന് ഞാന്‍...,... ഒരു തെറ്റിധാരണ യുടെ പുറത്തു സംഭവിച്ചു പോയതാണ്..

എനിക്കൊന്നും തിരിച്ചു പറയാന്‍ തോന്നിയില്ല..വീണ്ടും അവള്‍...,..എനിക്കൊന്നു കാണാന്‍ പറ്റുമോ...?

ഞാന്‍ ചോദിച്ചു..എന്തിനു..?

അവള്‍...,...ഒന്ന് നേരില്‍ കണ്ടു സംസാരിക്കണം...

ഞാന്‍..,..ശെരി..എവിടെ വരണം..?

അവള്‍ ഒരു രേസ്റൊരന്റിന്റെ പേരും സമയവും പറഞ്ഞു...ഞാന്‍ സമ്മതിച്ചു...

അടുത്ത ദിവസം പട്ടണത്തിലെ രേസ്റൊരന്റില്‍ അവളെ കാത്തിരിക്കുമ്പോള്‍ എനിക്ക് ആകാംഷ ഉണ്ടായിരുന്നു..എന്താണാവോ അടുത്ത കുരിശു..

മഴ വീണ്ടും പെയ്യാന്‍ തുടങ്ങി...

നനഞു കൊണ്ട് തന്നെയാണ് അവള്‍ കയറി വന്നത്...ഇവള്കെന്താ കുട എടുത്തു കൂടെ..ഞാന്‍ മനസ്സില്‍ ചോദിച്ചു..

എന്റെ മുന്നിലെ കസേരയില്‍ ഇരിക്കുമ്പോള്‍ ഇന്നും അവളുടെ നാസിക തുമ്പില്‍ മനോഹരമായ ഒരു മഴതുള്ളി തിളങ്ങുന്നുണ്ടായിരുന്നു...

അവള്‍ ചോദിച്ചു..ഒരു പാട് നേരമായോ വന്നിട്ട്...ഞാന്‍ ജോലി കഴിഞ്ഞിറങ്ങാന്‍ അല്പം വൈകി..ക്ഷമിക്കണം..

സാരമില്ല...എന്തിനാണു കാണണമെന്ന് പറഞ്ഞത്...?

അത്...ഞാന്‍ അറിയാതെ..അന്നങ്ങനെ...ഒന്നും ചിന്തിക്കാതെ ഞാന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു...എന്നോട് ക്ഷമിക്കണം...ഞാന്‍ കാരണം നിങ്ങള്ക് ആ ജോലി നഷ്ടപ്പെട്ടു..അവള്‍ ക്ഷമാപണം നടത്തി..

അവള്‍ അങ്ങനെ പറയുമ്പോള്‍ ആ മുഖം കൂടുതല്‍ സുന്ദരമായത് പോലെ എനിക്ക് തോന്നി...ഞാന്‍ പറഞ്ഞു ...പോയത് പോട്ടെ..ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ...നീര് വെച്ച കവിളില്‍ മെല്ലെ തടവിക്കൊണ്ട് പറയുമ്പോള്‍ അവളും എന്റെ കവിളിലേക്കു നോക്കുകയായിരുന്നു..മെല്ലെ അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി...ഒന്ന് രണ്ടു തുള്ളികള്‍ കവിളിലേക്കു അടര്‍ന്നു വീണു...

ശേ..എന്തായിത് ..കരയുന്നോ..ആളുകള്‍ കാണും...കണ്ണ് തുടക്കു...ഞാന്‍ അത് പറയുമ്പോള്‍ എന്തോ ഒരിഷ്ടം എന്റെ ഉള്ളിലും ഉറവയെടുക്കാന്‍ തുടങ്ങിയിരുന്നു...

അവള്‍ കണ്ണ് തുടച്ചു കൊണ്ട് ഒരു കവര്‍ ബാഗില്‍ നിന്നും എടുത്തു...എന്റെ നേര്‍ക്ക്‌ നീട്ടി..ഞാന്‍ അത് വാങ്ങുമ്പോള്‍ അവളുടെ വിരലുകള്‍ എന്റെ വിരലുകളില്‍ സ്പര്‍ശിച്ചു...

കവറിന്റെ പുറത്തെ എഴുത്തില്‍ ഇങ്ങനെയാനിരുന്നത്..അപ്പോയിന്റ്മെന്റ്റ് ഓര്‍ഡര്‍..,...അദ്ഭുതത്തോടെ കവര്‍ തുറന്നു നോക്കി..ഞാന്‍ അപ്ലൈ ചെയ്ത പോസ്റ്റിലേക്ക് ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശമ്പളത്തില്‍, മറ്റു ആനുകൂല്യങ്ങലോടെ എന്നെ അപ്പ്പോയിന്റ്റ് ചെയ്തിരിക്കുന്നു....അവള്‍ മാനേജ് മെന്റിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി, രെക്കമെന്റ്റ് ചെയ്തു സംഘടിപ്പിച്ചതാവനം..

ഇപ്പോള്‍ നിറഞ്ഞത്‌ എന്റെ കണ്ണുകളാണ്..എന്ത് പറയണം എന്ന് ആലോചിച്ചു ബുദ്ധിമുട്ടുമ്പോള്‍ അവള്‍ പറഞ്ഞു...

ശേ..എന്തായിത്...കണ്ണ് തുടക്കൂ..ആളുകള്‍ കാണും..കുറച്ചു മുന്നേ ഞാന്‍ അവളോട്‌ പറഞ്ഞ അതെ വാചകം..അവള്‍ കളിയാക്കിയതാണ്....

ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി..പെട്ടെന്ന് ഞങ്ങള്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു...കവിളിലെ വേദന ഞാന്‍ മറന്നു....

ജോലി കിട്ടിയതിനേക്കാള്‍ സന്തോഷം എനിക്ക് അവളെ ഇനി എന്നും കാണാമല്ലോ എന്നുല്ലതിലായിരുന്നു....എന്റെ മനസ്സില്‍ പ്രണയത്തിന്റെ ചെടി തളിര്‍ ഇലകള്‍ ഇടാന്‍ തുടങ്ങിയിരുന്നു....അവളുടെ വിടര്‍ന്ന കണ്ണുകളിലും ഞാന്‍ സ്നേഹത്തിന്റെ ഒരു തിളക്കം കണ്ടു...

ചായയും കുടിച്ചു രേസ്റൊരന്റില്‍ നിന്നും ഇറങ്ങി ഒന്നിച്ചു ബസ്‌ സ്ടണ്ടിലേക്ക് നടക്കുമ്പോള്‍ അവളുടെ ഇടാതെ കൈ എന്റെ വലം കയ്യില്‍ ഭദ്രമായിരുന്നു.....

ഫേസ് ബുക്കും ലൈക്സും പിന്നെ കുറെ സങ്കടങ്ങളും...

ഫേസ് ബുക്കില്‍ വ ളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പോസ്റ്റിനും ലൈക്കുകളോ കമെന്റുകാലോ കിട്ടുന്നില്ല...ഒരു തെണ്ടി പോലും ഷെയര്‍ ചെയ്യുന്നില്ല..

ആലോചിച്ചപ്പോള്‍ രമേശന് സങ്കടം തോന്നി..

ഹാ..എന്തായാലും എക്സാം കഴിഞ്ഞല്ലോ..എക്സമിന്റെ സമയത്ത് പോലും ഉറക്കമിളച്ചു ഇട്ട ഒന്നിന് പോലും വേണ്ട പ്രതികരണം കിട്ടിയില്ല..അഞ്ഞൂറോളം കൂട്ടുകാരുണ്ട്..പറഞ്ഞിട്ടെന്താകാര്യം..വിവരമുള്ള ഒരുത്തന്‍ പോലും ഇല്ല....

അതെങ്ങനെ... വായിച്ചു നോക്കിയിട്ട് വേണ്ടേ....? ഇനി ഉള്ള സമയം ഫ്രീ ആണല്ലോ...ഒന്ന് ആഞ്ഞു പരിശ്രമിച്ചു നോക്കാം..

വീണ്ടും രമേശന്‍ പോസ്റ്റുകള്‍ ഇട്ടു..ഫലം ഒന്നുമുണ്ടായില്ല...ഫേസ് ബുക്കിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയായി..

അങ്ങനെയിരിക്കുമ്പോള്‍ എക്സാമിന്റെ റിസള്‍ട്ട് വന്നു....രമേശന്‍ എട്ടു നിലയില്‍ പൊട്ടി...

രമേശന് ഒരു പാട് സങ്കടം ഉണ്ടായി...ഫേസ് ബുക്കില്‍ കളഞ്ഞ സമയത്ത് നാലു അക്ഷരം പഠിച്ചിരുന്നെങ്കില്‍....,.....

അന്നാദ്യമായി ഫേസ് ബൂകിനോട് ദേഷ്യം തോന്നി..രമേശന്‍ അവസാനത്തെ പോസ്റ്റ്‌ ഇടാന്‍ തീരുമാനിച്ചു..

ഇങ്ങനെ എഴുതി...

സുഹൃത്തുക്കളെ..എക്സാമിന്റെ റിസള്‍ട്ട്‌ വന്നു....തോറ്റ വിവരം അറിയിക്കുന്നു....വിട വാങ്ങുന്നു...

പോസ്റ്റ്‌ ഇട്ടു നിമിഷങ്ങല്കുള്ളില്‍ മുന്നൂറോളം ലൈക്കുകള്‍....,...

നൂറ്റമ്പതിലധികം ഷെയര്‍ ....

ചില സ്വകാര്യ ചിന്തകള്‍....,...

അയാള്‍ അന്നും പതിവ് പോലെ ജോലി കഴിഞ്ഞു വന്നയുടനെ ടി വി ഓണ്‍ ചെയ്തു കാനുവാനിരുന്നു..

ചായ കൊണ്ട് വന്നു കൊടുത്ത ഭാര്യ കുറച്ചു നേരം അവിടെ നിന്നെങ്കിലും അയാള്‍ ഒരു അക്ഷരം പോലും ശബ്ദിക്കാതെ ടി വി യിലേക്ക് തന്നെ ശ്രദ്ധിചിരിക്കുകയാണ് ഉണ്ടായതു...

ഭാര്യക്ക് ശെരിക്കും സങ്കടം വന്നു..കുറച്ചു ദിവസങ്ങള്‍ ആയി അതിയാന്‍ ഇങ്ങനെയാണ്..പണ്ടൊക്കെ എന്തൊരു സ്നേഹം ആയിരുന്നു..ജോലി കഴിഞ്ഞു വന്നാല്‍ കാണുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു ഒരു ചുംബനം തരും..വസ്ത്രം മാറി കഴിഞ്ഞാല്‍ അടുക്കളയില്‍ ഇങ്ങനെ ചുറ്റിത്തിരിഞ്ഞു നില്കും...ഇടയ്ക്കു തോണ്ടലും തമാശയും..എന്ത് സന്തോഷമായിരുന്നു...

അവളുടെ കണ്ണുകളില്‍ മനസ്സിന്റെ സങ്കടം ഉറഞ്ഞു കൂടാന്‍ തുടങ്ങി..

രാത്രി കിടക്കുമ്പോഴും അയാള്‍ കാര്യമായി ഒന്നും സംസാരിച്ചില്ല..എന്തോ ചിന്തിച്ചു കിടക്കുകയാണ് ഇപ്പോള്‍..,..

പണ്ടൊക്കെ താന്‍ വന്നു കിടക്കാന്‍ വേണ്ടി ധൃതി കൂട്ടിയിരുന്ന മനുഷ്യനാണ്..അവളില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു...

എന്താണ് ഇങ്ങേര്‍ക് പറ്റിയത്...എന്ത് കൊണ്ടാണ് പഴയ സ്നേഹം ഇല്ലാത്തതു..സംസാരിക്കുമ്പോള്‍ പോലും എന്തൊരു പിശുക്കനു ഇപ്പോള്‍..,...

ഇനി വേറെ ഏതെങ്കിലും ഒരുത്തി മനസ്സില്‍ കേറി കൂടിയിട്ടുണ്ടോ..?
എന്നും അവളുമായി സല്ലപിചിട്ടയിരിക്കുമോ വരുന്നത്..?

അതോ എന്നില്‍ പണ്ടത്തെ സൌന്ദര്യം ഇല്ലാന്ന് തോന്നിത്തുടങ്ങിയോ..? എന്റെ മുഖത്ത് ചുളിവുകള്‍ വീഴാന്‍ തുടങ്ങിയിട്ടുണ്ടോ...? ഞാന്‍ പോര എന്ന് തോന്നിത്തുടങ്ങിയോ..?

അതോ എന്നില്‍ നിന്നും മോശമായി എന്തെങ്കിലും അദ്ദേഹത്തിന് തോന്നിയോ...? തന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയാന്‍ തുടങ്ങിയത് കൊണ്ടാണോ അദ്ദേഹത്തി താല്പര്യം തോന്നാത്തത് ..?

അതോ നിസ്സാര കാര്യങ്ങള്‍ക് തന്‍ വഴക്കുനടക്കുന്നതിനാല്‍ ആണോ...?

എന്തായാലും അദ്ദേഹത്തിന് തന്നില്‍ താല്പര്യം നശിച്ചിരിക്കുന്നു..സ്നേഹം ഇല്ലാതായിരിക്കുന്നു...ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല..

നാളെ തന്നെ തന്റെ സാധനങ്ങളും എടുത്തു സ്വന്തം വീട്ടിലേക്കു പോവുക തന്നെ...എനിക്കും ചോദിക്കാനും പറയാനും വേറെ ആളുകളുണ്ട്...ആര്‍കും അങ്ങനെ ഒരു അനാവശ്യ വസ്തുവായിട്ടു നിന്ന് കൊടുക്കുന്ന പ്രശ്നമില്ല...ഈ രാത്രി ഈ
വീട്ടിലെ തന്റെ അവസാനത്തെ രാത്രിയാണ്..

അവള്‍ വീണ്ടുംഅയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി..അപ്പോഴും അയാള്‍ ഗാഡമായ അല്ലോചനയില്‍ ആയിരുന്നു...ഹും..അവിടെ കിടന്നു ചിന്തിക്കട്ടെ..നാളെ ഞാന്‍ കാണിച്ചു കൊടുക്കാം..അവള്‍ തിരിഞ്ഞു കിടന്നു...

അയാളോ ..അയാള്‍ അപ്പോള്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഇതായിരുന്നു...ധോണി എന്തിനാണ് ആ അവസാന ഓവര്‍ റയിന ക്കു എറിയാന്‍ കൊടുത്തത്...ജയിക്കാമായിരുന്ന കളിയാണ്..ഏതെങ്കിലും ഫാസ്റ്റ് ബൊളെര്‍ എരിഞ്ഞിരുന്നെങ്കില്‍ തോല്കില്ലയിരുന്നു...ധോനിയുടെ കാപ്ടന്സി ഈയിടെയായി അത്ര പോര...

ഭാര്യയെ പോലും ശ്രദ്ധിക്കാതെ ഐ പി എല്‍ കാണുന്നതാണ്..ഇവന്മാരുടെ മണ്ടത്തരങ്ങള്‍ കാരണം കളികള്‍ ആണെങ്കില്‍ തോല്കുകയും ചെയ്യുന്നു...ഹാ ..അടുത്ത കളിയില്‍ നോക്കാം...അങ്ങനെ ആശ്വസിച്ചു കൊണ്ട് ആയാലും തിരിഞ്ഞു കിടന്നു...

റിക്ഷവാലാ...

രാവിലെ ഓഫീസില്‍ പോകാനായി ധ്രിതിയില്‍ കാറില്‍ കയറി..സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചു...സ്റ്റാര്‍ട്ട്‌ ആകുന്നില്ല..പിന്നെയും കുറെ ശ്രമിച്ചു നോക്കി..രക്ഷയില്ല..മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള മതത്തില്‍ ജനിച്ചവന്‍ ആയതു കൊണ്ട് പേര് അറിയാവുന്ന കുറെ ദൈവങ്ങളെ മനസ്സില്‍ ശപിച്ചു കാറിനു വെളിയില്‍ ഇറങ്ങി..

ഗേറ്റിനു വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ സൈക്കിള്‍ റിക്ഷകള്‍ മാത്രമേ ഉള്ളു...അല്പം ആരോഗ്യമുന്ടെന്നു തോന്നിച്ച ഒരു പയ്യനെ അടുത്ത് വിളിച്ചു..കമ്പനിയിലേക്ക് ഇരുപതു മിനുട്ടിന്റെ യാത്രയുണ്ട് സൈക്കിള്‍ റിക്ഷയില്‍ ആണെങ്കില്‍..,..അവനോടു കൂലി ചോദിച്ചു..60 രൂപ...ഞാന്‍ 40 രൂപ പറഞ്ഞു..അവന്‍ സമ്മതിച്ചില്ല..അവസാനം 50 രൂപയില്‍ തര്‍ക്കം അവസാനിപ്പിച്ചു...

എഞ്ചിനീയര്‍ ആണെന്നുള്ള ഹുങ്കില്‍ റിക്ഷയില്‍ ഞെളിഞ്ഞിരുന്നു കൊണ്ട് അവനോടു ചോദിച്ചു..എന്താടെ,നിന്റെ റിക്ഷ ഫെരാരി കമ്പനിയുടെതാണോ..അവന്‍ അതിനു മറുപടി ഒന്നും തന്നില്ല...പീറ ചെറുക്കന്റെ അഹങ്കാരം കണ്ടില്ലേ..അതോ ഇതെന്റ സ്വര്‍ണം കൊണ്ടുണ്ടാകിയതോ...? അവന്‍ അതിനും ഒന്നും പറഞ്ഞില്ല...

അങ്ങനെ ഗമയില്‍ തല ഉയര്‍ത്തി ഓരോന്ന്ചി ന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്റെ ചോദ്യം...സര്‍ എന്ത് ചെയ്യുന്നു..

ഞാന്‍ ഗമ ഒട്ടും കുറക്കാതെ പറഞ്ഞു, ഞാന്‍ എഞ്ചിനീയര്‍ ആണ്..

അവന്‍ വീണ്ടും..എന്തായിരുന്നു എഞ്ചിനീയറിങ്ങില്‍ സാറിന്റെ വിഷയം..?

കെമിക്കല്‍ എഞ്ചിനീയറിംഗ്..ഞാന്‍..

അപ്പോള്‍ സാറിനു കേമിസ്ര്ടി നന്നായി അറിയാമായിരിക്കും അല്ലേ..?

അതെ..കുറച്ചൊക്കെ..

ഇവന്‍ എന്തിനാ ഇതൊക്കെ ചോദികുന്നത്..റിക്ഷ കാരന് ഇത്ര അഹങ്കാരമോ..

മാന്‍ഡാലീവിന്റെ പീരിയോഡിക് ടേബിളില്‍ എത്ര മൂലകങ്ങള്‍ ഉണ്ടായിരുന്നു..അവന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി...

അത്.76..80 .ഉം ..ആ ഹ .അറിയില്ല .ഞാന്‍ വിക്കി വിക്കി പറഞ്ഞു..

63..അവന്‍ പറഞ്ഞു...എന്താണ് ലോ ഓഫ് പീരിയോടിസിറ്റി,..? വീണ്ടും ചോദ്യം..

അത് elements കളെ അറേഞ്ച് ചെയ്യാനുള്ള ലോ...,..

അങ്ങനെയല്ല സര്‍..,..വ്യക്തമായി പറഞ്ഞാല്‍..,.."If all the elements are arranged in the order of their atomic weights, a periodic repetition of properties is obtained. This is expressed by the law of periodicity." അവന്‍ വളരെ സ്ഫുടമായ ഇന്ഗ്ലിഷില്‍ പറഞ്ഞു..

Electro negativity highest ഏതു എലെമെന്റിനാണ് സാര്‍ കൂടുതല്‍..,..വീണ്ടും അവന്റെ ചോദ്യം..

അറിയില്ല..എന്റെ ഉത്തരം..

അവന്‍..,..അത് ഫ്ലുറിന്‍ ആണ് സാര്‍.,..

എന്നാല്‍ ഇത് പറയൂ സാര്‍.,..electron affinity ഏതു മൂലകതിനാണ്..?

ഞാന്‍. എനിക്കറിയാവുന്ന ഉത്തരം പറഞ്ഞു..എനിക്കറിയില്ല..

ക്ലോറിന്‍ ആണ് സാര്‍ elctron affinity കൂടുതല്‍ ഉള്ളത്..

അപ്പോള്‍ സാറിനു നന്നായി അറിയാവുന്ന വിഷയം ഏതാണ് ..?

അവന്റെ ചോദ്യത്തില്‍ ഞാന്‍ കെമിസ്ട്രിയില്‍ വളരെ മോശമാണെന്ന ധ്വനി ഉണ്ടായിരുന്നു..ഞാന്‍ പറഞ്ഞു..ഫിസിക്സ്..

ശെരി സര്‍..,..ന്യുടന്റെ സെക്കന്റ്‌ ലോ ഓഫ് മോഷന്‍ എന്താണ്..?

ഇത് എനിക്കറിയാവുന്ന കാര്യമാണ്..ഉത്തരം കൊടുത്തു..F=ma...

അവന്‍ വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ഗ്ലിഷില്‍ പറഞ്ഞു..

സര്‍ Physics is not about formula, it is understanding concept!" tell me in statement...

എനിക്ക് വീണ്ടും വിക്കിന്റെ അസുഖം ഉണ്ടായി..ഞാന്‍ ശെരിക്കും വിയര്കാന്‍ തുടങ്ങിയിരുന്നു..

ഓര്മ വരുന്നില്ല എന്ന് മറുപടി കൊടുത്തു തടി തപ്പാന്‍ ഒരു ശ്രമം നടത്തി..

Force on an object is directly proportional to the mass of the object and the acceleration of the object"..അവന്‍ വീണ്ടും...

അപ്പോഴേക്കും കമ്പനിയുടെ ഗേറ്റില്‍ എത്തിയിരുന്നു..രക്ഷപെട്ടു എന്നാ ആശ്വാസത്തോടെ ഞാന്‍ റിക്ഷയില്‍ നിന്നും ഇറങ്ങി...

അവനോടു ചോദിച്ചു..നീ ഇതെല്ലം എവിടെ നിന്നും പഠിച്ചു..

അവന്‍ പറഞ്ഞു..സര്‍ ഞാന്‍ IIT എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞിട്ട് നില്‍കുകയാണ്‌..,....ഞാന്‍ ഒരു രിക്ഷക്കരനാണ് എന്ന് കരുതി സാര്‍ എന്നെ ഒന്ന് കൊച്ചാക്കാന്‍ ശ്രമിച്ചു..സാറിനു ബുധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണം..

അവനു ഞാന്‍ 100 രൂപ എടുത്തു കൊടുത്തിട്ട് വെച്ച് കൊള്ളാന്‍ പറഞ്ഞു..പക്ഷെ അവന്‍ 50 രൂപ തിരികെ തന്നു റിക്ഷയും ചവുട്ടി തിരിച്ചു പോയി...

അഹങ്കാരത്തിന്റെ നെറുകും തലയില്‍ അടിയേറ്റു ഷീണിച്ച ഞാന്‍
ഓഫീസിലേക്കും കയറി..

മാതൃ ദിനം..

ഇത് ഞാന്‍ അടുത്തിടെ കേട്ട ഒരു കഥയാണ്..

എന്റെ കുഞ്ഞിനെ ഞാന്‍ ഒന്ന് കണ്ടോട്ടെ...? ആദ്യമായി മാതൃത്വത്തിന്റെ നോവിന്റെ സുഖം അറിഞ്ഞ ആ അമ്മ സന്തോഷത്തോടെ ചോദിച്ചു..

തന്റെ കൈകളിലേക്ക് വെച്ച് തന്ന തുണി ക്കൂടിന്റെ മുകള്‍ ഭാഗം അല്പം മുകളിലേക്ക് മാറ്റി അമ്മ ആദ്യമായി തന്റെ ഓമന മകന്റെ മുഖം കണ്ടു..ആത്മ നിര്‍വൃതിയുടെ ഒരു ദീര്‍ഘ നിശ്വാസം ആ മുഖത്ത് നിന്നും ഉതിര്‍ന്നു..

കുഞ്ഞിനെ കൈകളിലേക്ക് വെച്ച് കൊടുത്ത ഡോക്ടര്‍ പിന്‍ തിരിഞ്ഞു ജനലില്‍ കൂടി വെളിയിലേക്ക് നോക്കി..കുഞ്ഞു ജനിച്ചത്‌ ചെവികള്‍ ഇല്ലാതെയാണ്..

കുഞ്ഞിന്റെ കേള്‍വി ശക്തിക്ക് കുഴപ്പം ഒന്നുമില്ല എന്ന് കാലം തെളിയിച്ചു..പക്ഷെ അവനെ കണ്ടാല്‍ ആ ചെവിയുടെ അഭാവം ശെരിക്കും ഒരു പോരായ്മ ആയിരുന്നു..

ആ ദിവസം അവന്‍ സ്കൂളില്‍ നിന്നും വളരെ സങ്കടത്തോട്‌ കൂടിയാണ് വന്നത്..വന്ന ഉടനെ അവന്‍ അമ്മയുടെ കൈകളിലേക്ക് വീണു..അവന്റെ ജീവിതം ഹൃദയതിനെല്കുന്ന മുറിവുകളില്‍ കൂടി മാത്രം വിജയിക്കാന്‍ ഉള്ളതാണെന്ന് അറിയാവുന്ന ആ അമ്മയില്‍ നിന്നും ഒരു തേങ്ങല്‍ ഉണ്ടായി..അവന്‍ വിങ്ങിപ്പോട്ടികൊണ്ട് പറഞ്ഞു..അമ്മേ..അവന്‍..,...ആ വലിയ കുട്ടി എന്നെ ചെവിയില്ലാത്ത ജന്തു എന്ന് വിളിച്ചു..

അവന്‍ വളര്‍ന്നു..ദൌര്ഭാഗ്യങ്ങളുടെ സൌന്ദര്യം അവനില്‍ അപ്പോഴും ഉണ്ടായിരുന്നു..കൂട്ടുകാര്‍ക് പ്രിയപ്പെട്ടവന്‍..,..സംഗീതത്തിലും, സാഹിത്യത്തിലും അവന്‍ കഴിവുകള്‍ വികസിപ്പിച്ചെടുത്തു...പക്ഷെ അവനു ആളുകളെ നേരിടാന്‍ ഭയമായിരുന്നു..അവന്റെ അമ്മ പറഞ്ഞു ..നീ ആളുകളുമായി ഇടപെഴകണം..

അവന്റെ അച്ഛന്‍ കുടുംബ ഡോക്ടറെ സമീപിച്ചു..ഈ പ്രശ്നടിനു പരിഹാരമില്ലേ..ഡോക്ടര്‍ പറഞ്ഞു..നമുക്ക് ചെവികള്‍ തുന്നി ചേര്‍ക്കാം..
പക്ഷെ ചെവികള്‍ സംഘടിപ്പിക്കണം..

രണ്ടുവര്‍ഷം ചെവികള്‍ക് വേണ്ടി അന്വേഷണം നീണ്ടു..ഒരു ദിവസം അച്ഛന്‍ മകനെ വിളിച്ചു പറഞ്ഞു..നമുക്ക് ഹോസ്പിടിലില്‍ പോകാം..

അങ്ങനെ ഓപറേഷന്‍ നടന്നു..വിജയകരമായ ഒപരെഷന് ശേഷം തിരിച്ചെത്തിയത്‌ ഒരു പുതിയ ആള്‍ ആയിരുന്നു..

അവനിലെ അപകര്‍ഷത ബോധം അകന്നു..അവനിലെ പ്രതിഭ ഉണര്‍ന്നു..അവന്‍ സ്കൂളിലും, കോളേജിലും എല്ലായിടത്തും മുന്‍ നിരയില്‍ എത്തി..അവന്റെ വിജയങ്ങള്‍ എല്ലാവര്ക്കും അഭിമാനമായിരുന്നു..

കാലം പിന്നെയും കടന്നു..അവന്‍ വിവാഹിതിനായി..സിവില്‍ സെര്‍വിസില്‍ ഉന്നത ഉദ്യോഗസ്ഥനായി..ഒരു ദിവസം അവന്‍ അച്ഛനോട് ആവശ്യപ്പെട്ടു..ആര് കാരണമാണ് ഞാന്‍ ഇതിനെല്ലാം അര്‍ഹനായത്..ആരാണ് എനിക്ക് ചെവികള്‍ തന്നത്..അയാള്‍ക് വേണ്ടി എനിക്കെന്തെങ്കിലും ചെയ്യണം..ആ ത്യാഗത്തിനു എന്തെങ്കിലും പകരം ചെയ്യണം..

അച്ഛന്‍ പറഞ്ഞു..അതിനു നിനക്കു കഴിയില്ല..അത് നീ അറിയാന്‍ പാടില്ല എന്നാണ് ഞങ്ങള്‍ തമ്മിലുള്ള കരാര്‍..,..

പക്ഷെ മകന്റെ വാശിയില്‍ അച്ഛന്‍ പരാജയപ്പെട്ടു...

അച്ഛന്‍ മകനെ അമ്മയുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി..അമ്മയുടെ അടുതെത്തി , എന്നിട്ട് അമ്മയുടെ കറുത്ത തഴച്ചു വളര്‍ന് കിടന്ന മുടിയിഴകളിലേക്ക് കൈകള്‍ ഓടിച്ചു...കാതുകളെ മറച്ചു കിടന്ന മുടിയിഴകളെ അദ്ദേഹം പിന്നിലേക്ക്‌ മാറ്റി..അവിടെ ചെവികള്‍ ഇല്ലായിരുന്നു...

മകന്റെ പ്രജ്ഞ യിലേക്ക് ഇരുട്ട് കയറി...ഒരിക്കല്‍ പോലും അവന്‍ അമ്മയുടെ ചെവികളില്‍ ശ്രദ്ധിച്ചിരുന്നില്ല...അമ്മയാകട്ടെ,.ഒരിക്കലും തനിക്കു മുടി മുറിക്കേണ്ടി വരാത്തതില്‍ സന്തോഷവതിയായിരുന്നു...കാതുകളുടെ അഭാവം ആ അമ്മയില്‍ ഒരു വൈരൂപ്യവും ഉണ്ടാക്കിയിരുന്നില്ല...

ഒരു മാതൃ ദിനം കൂടി കടന്നു പോകുന്നു..അമ്മമാരുടെ ത്യാഗങ്ങള്‍ അവസാനിക്കുന്നില്ല...അവരുടെ വാത്സല്യം പോലെ...പകരം കൊടുക്കാന്‍ എന്തുണ്ട് നമ്മുടെ കയ്യില്‍....,..

നദിയെ തേടി....

കടല്‍ അന്ന് വളരെ ശോകയായി കാണപ്പെട്ടു...പൊട്ടി ചിരിച്ചിരുന്ന അലകള്‍ അന്ന് തേങ്ങല്‍ ഉള്ളിലടക്കാന്‍ പണി പ്പെടുന്നുണ്ടായിരുന്നു...കരയിലുള്ള ആരും കടലിന്റെ വേദന കണ്ടില്ല..

എവിടെ നിന്നോ ഒരു കാക്ക കടല്‍ തീരത്ത് പറന്നിറങ്ങി.. അത് കുറെ നേരം കടലിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..

തന്നെ ഉറ്റു നോക്കുന്ന കാക്കയോടു കടല്‍ ചോദിച്ചു..നീ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്..?

കാക്ക പറഞ്ഞു..ഈ ഭൂമിയില്‍ ഞാന്‍ അവസാനമായി കാണുന്നത് നിന്നെയാണ്...അത് കൊണ്ട് നിന്നെ ഞാന്‍ കൊതി തീരെ കാണുകയാണ്..

നീ എന്താണ് മരിക്കാന്‍ തുടങ്ങുകയാണോ....? കടല്‍ ചോദിച്ചു..

അതെ..

എന്തിനു...?

എന്തിനു ജീവിക്കണം..ഞാന്‍ ഉള്‍പടെയുള്ള പറവകള്‍ക് ഭൂമിയില്‍ ജീവിക്കാന്‍ സ്ഥലം ഇല്ല..ഞങ്ങള്ക് കൂട് വെക്കാന്‍ മരങ്ങള്‍ ഇല്ല...തല ചായ്ക്കാന്‍ കൂടുകലില്ല..ഭക്ഷിക്കാന്‍ ഫലങ്ങള്‍ ഇല്ല...തരിശായ ഭൂമിയില്‍ ഒരിറ്റു തണലിനായും, ദാഹം മാറ്റാന്‍ അല്പം ജലതിനായും അലയുകയാണ് ഞങ്ങള്‍...,....മടുത്തു ഈ ജീവിതം...

എന്തിനാണ് നീ ഇങ്ങോട്ട് വന്നത്...? കടല്‍. വീണ്ടും ചോദിച്ചു..

എന്റെ അപ്പൂപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്...ഞങ്ങള്‍ കാക്കകള്‍ക് ആയുസ്സ് കൂടുതലാണെന്ന്...മരിക്കനമെന്നുന്ടെങ്കില്‍ കടലിനു കുറുകെ പറന്നാല്‍ മതി..പറന്നു പറന്നു തളര്‍ന്നു കടലില്‍ വീഴുമ്പോള്‍ മരിക്കുന്നത് നാം അറിയുകയേ ഇല്ല എന്ന്...കാക്ക പറഞ്ഞു..

കടലില്‍ നിന്നും ഒരു നെടുവീര്പുയര്‍ന്നു...

കാക്ക കടലിനോടു ചോദിച്ചു...നീ എന്താണ് വളരെ വിഷമിചിരിക്കുന്നത്...?

കടല്‍ പറഞ്ഞു..എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി പുഴയുണ്ടായിരുന്നു..എന്നും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു..കുറെ ദിവസങ്ങള്‍ ആയി അവള്‍ എന്നെ കാണാന്‍ വരുന്നില്ല..ആ വിഷമത്തില്‍ ഇരിക്കുകയാണ് ഞാന്‍...,...

ഞാന്‍ പോയി പുഴയെ അന്വേഷിച്ചു വരാം..അവസാനമായി ആര്കെങ്കിലും ഒരു സഹായം ചെയ്യാം...കാക്ക പറഞ്ഞു..

കടല്‍ സമ്മതിച്ചു...

കാക്ക പുഴയെ അന്വേഷിച്ചു പറന്നു പോയി..പുഴ സഞ്ചരിച്ചിരുന്ന വഴികള്‍ ശൂന്യമായിരുന്നു...കുറെ ദൂരം പറന്നപ്പോള്‍ അവശയായി കിടക്കുന്ന പുഴയെ കണ്ടു...അവളില്‍ ജീവന്റെ തുടിപ്പുകള്‍ വളരെ കുറവായിരുന്നു...അവളുടെ മാറിടങ്ങള്‍ കീറി മുറിക്കപ്പെട്ടിരുന്നു..മനുഷ്യന്‍ ഏല്‍പിച്ച ആഘാതം....

ചലിക്കാന്‍ ആവാത്ത പുഴയുടെ അവസ്ഥ കണ്ടു മനം നൊന്ത കാക്ക തിരികെ കടലിന്റെ അടുത്തേക്ക് പറന്നു പോയി...

കാക്ക കാര്യങ്ങള്‍ കടലിനോടു വിവരിച്ചു...

കടല്‍ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി...സങ്കടം രോഷമാകാന്‍ അധിക സമയം വേണ്ടി വന്നില്ല...

കടല്‍ കാക്കയോടു പറഞ്ഞു..എന്റെയും നിന്റെയും, പുഴയുടെയും എല്ലാം ദുഖങ്ങല്ക് കാരണം ഈ മനുഷ്യരാണ്..ഈ വര്‍ഗത്തെ നശിപ്പിക്കണം...

അലകള്‍ തിരമാലകള്‍ ആയി...ആകാശം മുട്ടെ അവ ഉയര്‍ന്നു..കരയിലേക്ക് പാഞ്ഞു കയറുന്ന കടലിനെ ഒന്ന് നോക്കിയിട്ട് കാക്ക കടലിന്റെ മറുകരയിലേക്ക് പറക്കാന്‍ തുടങ്ങി...

ഫേസ് ബുക്ക്‌....,..

കുമാരിയമ്മേ ..ഒന്ന് നിന്നേ ...

പശുവിനു കൊടുക്കാനുള്ള ഒരു കെട്ടു പുല്ലും തലയില്‍ ചുമന്നു കൊണ്ട് പോവുകയായിരുന്ന കുമാരിയമ്മ അത് കേട്ട് തിരിഞ്ഞു നിന്നു ..

അടുത്ത പറമ്പില്‍ കിളച്ചു കൊണ്ട് നിന്ന സത്യപാലന്‍ അവരുടെ അടുത്തേക്ക് വന്നു..

എന്താ കുമാരിയമ്മേ ഈ ഫേസ് ബുക്ക്‌..,...?

അറിയില്ല സത്യപാല..ഇന്റര്‍നെറ്റ്‌ കൊണ്ടുള്ള എന്തോ കുന്ത്രണ്ടാമാണ്..കുമാരിയമ്മ തന്റെ ഫേസ് ബുക്ക്‌ പരിജ്ഞാനം വെളിപ്പെടുത്തി..

നിങ്ങളുടെ മകന്‍ ഉണ്ണി ആ കുന്ത്രാണ്ടത്തില്‍ കൂടി ഇവിടെയുള്ള ആരാണ്ടെ ഭീഷനിപ്പെടുതിയിരിക്കുന്നു...കൈ വെട്ടുമെന്നോ കാല്‍ വെട്ടുമെന്നോ ഒക്കെ പറഞ്ഞിരിക്കുന്നു ...

കുമാരിയമ്മയുടെ തലയിലിരുന്ന പുല്ലും കേട്ട് ബ്ധും എന്ന് താഴെ വീണു..

അങ്ങ് ദുബായില്‍ ഇരിക്കുന്ന അവന്‍ അങ്ങനെ പറഞ്ഞോ..? ആരെ വെട്ടുമെന്ന്...? എന്തിനു..?

അത് നമ്മുടെ നിശാന്തിനെ...എന്തോ രാഷ്ട്രീയ പ്രശ്നം പറഞ്ഞിട്ടാനത്രേ..സത്യപാലന്‍ താന്‍ കേട്ട കാര്യങ്ങള്‍ വിശദമായി പറഞ്ഞു കേള്‍പിച്ചു..

പുല്ലും കെട്ടും അവിടെ ഇട്ടു കുമാരിയമ്മ കലി തുള്ളി വീട്ടിലേക്കു പാഞ്ഞു..

എടീ ജയസ്രീയെ..എടീ..ഇങ്ങോട്ട് വാടി. ..കുമാരിയമ്മ മകളെ വിളിച്ചു..

അമ്മയുടെ നിലവിളി ശബ്ദം കേട്ട ഭയന്ന്പാഞ്ഞു വന്ന മകളോട് കുമാരിയമ്മ പറഞ്ഞു..വിളിയെടി അവനെ ...

ആരെ..?

എടീ ഉണ്ണിയെ ഫോണില്‍ വിളിക്കാന്‍...,...

ദുബായില്‍ ഓഫീസില്‍ തിരക്കിട്ട് ഇന്റര്‍നെറ്റ്‌ ഫോണില്‍ ഭാവി ഭാര്യയോടു സോള്ളിക്കൊണ്ടിരുന്ന ഉണ്ണിയുടെ മൊബൈലില്‍ രണ്ടു പ്രാവശ്യം ബെല്ല് വന്നു..മിസ്ട് കാള്‍...,..

എടീ വീട്ടീന്നു വിളിക്കുന്നു...നീ ഒന്ന് ഹോള്‍ഡ്‌ ചെയ്തെ...

ഉണ്ണി വീട്ടിലെ നമ്പറിലേക്ക് വിളിച്ചു..

അങ്ങേപ്പുറത്തു ഫോണെടുത്ത കുമാരിയമ്മ ചോദിച്ചു...ഡാ..നീ ആരെയാഡാ ഭീഷണി പ്പെടുത്തിയത്..കൈ വെട്ടുമെന്നും കാല്‍ വെട്ടുമെന്നും...

ഭീഷണിയോ..ആരെ...? എപ്പോ..? ഉണ്ണി പൊട്ടന്‍ ആട്ടം കണ്ട പോലെയായി..

നീ ഫേസ് ബൂകെന്നു പറയുന്ന കുന്ത്രാണ്ടത്തില്‍ ആരാണ്ടെ ഭീഷനിപ്പെടുതിയില്ലേ..അറെന്തിനാനെന്നു...? വല്ല നാട്ടിലും കിടക്കുന്ന നീ അവിടെ കിടന്നു മനുഷ്യന്റെ സ്വസ്ഥത കളയും അല്ലേടാ..

ഉണ്ണിക്കു കുറേശെ കാര്യം മനസ്സിലായി തുടങ്ങി...

ഈയിടെ നാട്ടില്‍ നടന്ന ഒരു വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞു..നേരിട്ട് പോയി പറയാന്‍ പറ്റാത്തത് കൊണ്ട് ഫേസ് ബുക്കില്‍ ആണ് പറഞ്ഞത്..പക്ഷെ അതില്‍ ആരെയും ഭീഷനിപ്പെടുതുകയോ, കൈ വെട്ടലോ കാല്‍ വെട്ടലോ പോയിട്ട് ഒരു നഖം വെട്ടുന്ന കാര്യം കൂടി പറഞ്ഞിട്ടില്ല...പക്ഷെ കുറെ കൂട്ടുകാര്‍ പരസ്പരം കമന്റ്‌ ഇട്ടിരുന്നു..എന്തായാലും സംഗതി പുലിവാലായി....

പൂച്ചയെ പട്ടിയാക്കുന്ന ടീമുകള്‍ ആണ് നാട്ടില്‍ ഉള്ളത്...എന്തായാലും നാട്ടില്‍ നല്ല പേരായി...

ഒരു വിധത്തില്‍ അമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി..അപ്പോഴും കലിയടങ്ങാത്ത കുമാരിയമ്മ മകനോട്‌ പറഞ്ഞു....

മേലാല്‍ ഇനി ആ കുന്ത്രാണ്ടത്തില്‍ എന്തെങ്കിലും ഇത് പോലെ എഴുതിയാല്‍ നിന്നെ ഞാന്‍ ശേരിയാക്കും..

പാവം പ്രവാസിക്ക് വല്ല നാട്ടിലും പോയി കിടന്നു ജോലി ചെയ്തു കിട്ടുന്ന കാശ് നാട്ടിലേക്ക് അയച്ചു കൊടുക്കാനെ അവകാശമുള്ളൂ..അല്ലാതെ സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു കാര്യങ്ങളിലും ഒരു അഭിപ്രായം പറയാനുള്ള അവകാശം പോലുമില്ല എന്ന നഗ്ന സത്യം മകനെ ഊന്നി ഊന്നി പറഞ്ഞു മനസ്സിലാക്കി അമ്മ ഫോണ്‍ വെച്ചു ...

എന്താ ഏട്ടാ പ്രശ്നം..? അങ്ങേ തലക്കല്‍ അത് വരെ ഫോണ ഹോള്‍ഡ്‌ ചെയ്തു വച്ചിരുന്ന ഭാവിയിലെ ചാട്ടവാര്‍ ചോദിച്ചു ...

ഹേ ഒന്നുമില്ല...അമ്മ എന്റെ ഫേസ് ബുക്ക്‌ അക്കൌന്റ് മരവിപ്പിച്ചതാ ...

ഹും..എനിക്ക് മനസ്സിലായി കാര്യം..നിങ്ങളുടെ ഒരു ഫേസ് ബുക്കും ഒരു രാഷ്ട്രീയവും..അന്നേ ഞാന്‍ വിചാരിച്ചതാ...ഒരു കുഴപ്പവുമില്ല...അങ്ങനെ തന്നെ വേണം..അവള്‍ പോക്ക് ചെയ്തു...

ഭാവിക്ക് വേണ്ടി കണ്ടു വെച്ച ചാട്ടവാര്‍ ഇപ്പോഴേ പ്രഹരം തുടങ്ങി..

അവളെ ഒരു വിധം ഒന്നൊതുക്കി ഫോണ്‍ കട്ട് ചെയ്തു...

ഉടനെ ഫേസ് ബുക്ക്‌ വീണ്ടും തുറന്നു...ഇന്ന് ഒരു പോസ്റ്റ്‌ ഇടാനുള്ള വകുപ്പ് ഒത്ത തില്‍ ഉള്ള സന്തോഷം ഭയങ്കരമായിരുന്നു...

എഴുതിത്തുടങ്ങി...കുമാരിയമ്മേ.. ഒന്ന് നിന്നേ....

ജല രാശികള്‍...,...

ഹോ എന്തൊരു ചൂട്..കത്തിക്കാളുന്ന വെയില്‍ മുഖത്തേക്ക് തിളച്ചു മറിയുന്ന പോലെ തോന്നുന്നു..

എത്ര ദൂരം ഇനി നടന്നാല്‍ പറ്റും..നടന്നു തളര്‍ന്നു..എവിടെയെങ്കിലും ഒന്നിരിക്കാമെന്ന് വെച്ചാല്‍ തണലിന്റെ ഒരു കൊച്ചു നിഴല്‍ പോലും കാണുന്നില്ല..

ഒരു കുടം വെള്ളം വാങ്ങണമെങ്കില്‍ അഞ്ചു കിലോമീറ്റെര്‍ നടക്കണം..

നടന്നു നടന്നു ഒരു നാല്‍കവലയില്‍ എത്തി..അവിടെയും നോക്കി..തണല് തരാന്‍ ഒന്നും തന്നെയില്ല..പണ്ട് ആ കവലയില്‍ ഒരു വലിയ പേരാല്‍ മരവും ആല്ത്തറയും ഉണ്ടായിരുന്നു...ആ തണലില്‍ എത്രയോ കാലം വിശ്രമിച്ചിരുന്നു...റോഡ്‌ വികസനം വന്നപ്പോള്‍ ആ പേരാല്‍ വെട്ടിക്കളഞ്ഞു..പകരം അവിടെയൊരു ട്രാഫിക് ഐ ലാന്‍ഡ്‌ വന്നു...വികസനം ഇപ്പോള്‍ ഒടിഞ്ഞ ട്രാഫിക് സിഗ്നല്‍ ആയി അവിടെ നില്പുണ്ട് ...

നടക്കുക മാത്രമേ വഴിയുള്ളൂ..രണ്ടു വശത്തും ഇ പ്പോള്‍ വന്‍ കെട്ടിട സമുച്ചയങ്ങള്‍ ആണ്..പണ്ട് പച്ച വിരിച്ചു നിന്നിരുന്ന നെല്പാടങ്ങള്‍ റിയല്‍ എസ്റെടുകാര്‍ വാങ്ങി അവിടെ കെട്ടിട കൃഷി ഇറക്കി..ലാഭം അവര്ക് മാത്രം..വാങ്ങിയ ആളുകള്‍ വെള്ളം കിട്ടാത്തത് മൂലം ആ കെട്ടിടങ്ങള്‍ ഉപേക്ഷിച്ചു മറ്റു പലയിടതെക്കും പോയി..

വീണ്ടും നടന്നു..ചൂട് കാറ്റ് മുഖത്തെ ത്വക്കിനെ ഉരുക്കി കളയുന്നുണ്ടായിരുന്നു..പണ്ട് കിഴക്കന്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തിയിരുന്ന ആ വലിയ മല ഇടിച്ചു നിരത്തിയാണ് സിമന്റ്‌ ഫാക്ടറി ഉണ്ടാക്കിയത്..മലയില്‍ താമസിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ പോലിസിന്റെ സഹായത്തോടെ അടിചിരക്കുമ്പോള്‍ പൊലിഞ്ഞ ജീവനുകള്‍ അനവധിയാണ്..ഇന്ന് അവിടെ സിമന്റ്‌ ഫാക്ടറി യുടെ തകര്‍ന്ന മേല്‍കൂരകള്‍ അന്ന് ചെയ്ത പാപത്തിന്റെ ഭാരവും പേറി നില്പുണ്ട്..തൊഴില്‍ നല്കാന്‍ കൊണ്ടുവന്ന ഫാക്ടറി തൊഴിലാളികളെ പിഴിഞ്ഞപ്പോള്‍ ഫാക്ടറി ക്കു തീ വെച്ചാണ് തൊഴിലാളികള്‍ കണക്കു തീര്‍ത്തത്...അന്ന് അതിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ ഫാക്ടറി മുതലാളിയുടെ പാതി വെന്ത ശരീരവും ഉണ്ടായിരുന്നു..

ചൂടില്‍ നിന്നും രക്ഷപെടാന്‍ അവസാനം കുടം തലയില്‍ കമിഴ്തുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു...ഇപ്പോള്‍ ഒന്നും കാണാനും പറ്റുന്നില്ല..
എങ്കിലും ഒരു ഉദ്ദേശ്യം വെച്ച് നടന്നു..

പണ്ട് മിനെരല്‍ വാട്ടര്‍ പ്ലാന്റ് തുടങ്ങാന്‍ വിദേശ നിക്ഷേപവുമായി വന്ന ചൈനീസ് കമ്പനി ആണ് ഇന്ന് അവിടുത്തെ വെള്ളത്തിന്റെ മൊത്ത കച്ചവടക്കാര്‍..,...കായലിനോട് ചേര്‍ന്ന പ്രദേശം അവര്‍ പൊന്നും വിലക്കെടുത്തു പ്ലാന്റ് തുടങ്ങി..കുറെ പേര്‍ക് ജോലിയും കിട്ടി..വികസനം കൊട്ടിഘോഷിച്ചവര്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍..,..മിനെരല്‍ വാട്ടര്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ചപ്പോള്‍ നിറഞ്ഞത്‌ ചൈനീസ്‌ കമ്പനിയുടെ ബാങ്ക് അക്കൌണ്ടുകള്‍ ആണ്..കായലിലെ ജലനിരപ്പ്‌ താണ് കൊണ്ടേയിരുന്നു..ആരും അത് കാര്യമാക്കിയില്ല..സമീപ പ്രദേശങ്ങളിലെ ജലലഭ്യത കായല്‍ ജലത്തെ ആശ്രയിച്ചായിരുന്നു..കായല്‍ വറ്റി...ആ പ്രദേശം കൂടി സര്‍കാരില്‍ സമ്മര്‍ദവും കൈകൂലിയും കൊടുത്തു കമ്പനി സ്വന്തം പേരില്‍ ആക്കി..ഇപ്പോള്‍ മഴ പെയ്യുമ്പോള്‍ മാത്രം വെള്ളം കാണുന്ന ആ കായല്‍ പൊതു ജനത്തിന് അന്യമാണ്..

ഭൂമിയെ ഊറ്റിയെടുത്ത കമ്പനി ഇനിയും ഊറ്റാന്‍ ഒന്നും ബാക്കിയില്ല എന്ന് മനസ്സിലാക്കി പരീക്ഷനങ്ങള്‍ ആരംഭിച്ചു..അവര്‍ ജലം ഉണ്ടാകാനുള്ള പുതിയ കെമിക്കല്‍ ഫോര്‍മുല കണ്ടെത്തി..ഇപ്പോള്‍ ആ ജലമാണ് നാട്ടുകാര്‍ പൊന്നും വില കൊടുത്തു വാങ്ങി കുടിക്കുന്നത്...ആ പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും കമ്പനി സ്വന്തം പേരില്‍ ആക്കി കഴിഞ്ഞു...

കമ്പനിയുടെ പടിക്കല്‍ എത്തുമ്പോള്‍ തന്നെ ഭയങ്കര തിരക്കാണെന്ന് മനസ്സിലായി..ഇനി ക്യുവില്‍ നില്കണം..കണ്കാനിമാര്‍ കയില്‍ വടികളുമായി തിരക്കുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യുന്നുണ്ട്..

ദാഹിച്ചു തൊണ്ട വരളുന്നു...തല കറങ്ങുന്നത് പോലെ..ദൈവമേ ഇനി എത്ര നേരം..പലരും തളര്‍ന്നു വീഴുന്നുണ്ടായിരുന്നു..

ദൈവം പ്രാര്‍ത്ഥന കേട്ട പോലെ തോന്നി..ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി..മഴത്തുള്ളികള്‍ അനുഗ്രഹങ്ങള്‍ പോലെ താഴേക്ക്‌ വര്‍ഷിച്ചു..എല്ലാവരും നവ ജീവന്‍ വന്നത് പോലെ ഉന്മേഷം വീണ്ടെടുത്തു ..

എല്ലാവരും കുടങ്ങളില്‍ ജലം ശേഖരിക്കാന്‍ തുടങ്ങി..കൂടെ ഞാനും..കുടം നിറഞ്ഞു..കുറെ നേരം കൂടി അവിടെ നിന്ന് മഴ നനഞ്ഞു...എന്തൊരു സുഖം..ഇനി തിരിച്ചു പോകാം..

തിരിഞ്ഞു നടക്കുമ്പോള്‍ തോളില്‍ ഒരു കനത്ത കരം വീണു..ഒരു കങ്കാണി ആണ്..

എന്തെ..? അയാളോട് ചോദിച്ചു..

നീ കാശ് തരാതെ മുങ്ങാന്‍ പോകുവാണോ..?

ഞാന്‍ അതിനു നിങ്ങളുടെ വെള്ളം വാങ്ങിയില്ലല്ലോ..

അയാള്‍ പെട്ടെന്നാണ് പിന്നിലേക്ക്‌ ആഞ്ഞു തള്ളിയത്..വീഴ്ചയില്‍ കയിലിരുന്ന കുടം തെറിച്ചു പോയി..വെള്ളം പരന്നൊഴുകി..

അയാള്‍ ആക്രോശിച്ചു..ഈ സ്ഥലവും, ഇവിടെ പെയ്യുന്ന മഴയും കമ്പനിയുടേതാണ്..അതിനു വില കൊടുക്കാതെ ഇവിടെ നിന്ന് പോകാമെന്ന് കരുതിയോ..നീ കുടിച്ച മഴവെല്ലതിനും, കുടത്തില്‍ ശേഖരിച്ച വെള്ളത്തിനും, നിന്റെ ദേഹത്ത് വീണു നഷ്ടപ്പെട്ട വെള്ളത്തിനും നീ പണം അടക്കണം..

അതിനു ഞാന്‍ ശേഖരിച്ച വെള്ളവും നിങ്ങള്‍ കളഞ്ഞില്ലേ..

അതൊന്നും ഞങ്ങള്കരിയേണ്ട..മര്യാദക്ക് പണം അടച്ചു തിരിച്ചു പൊക്കോ..അയാള്‍ വീണ്ടുംചവുട്ടി...

കൂടുതല്‍ കൊടുക്കാനുള്ള കാശ് ഇല്ലായിരുന്നു..ബാക്കി കടവും പറഞ്ഞു ഒഴിഞ്ഞ കുടവുമായി അവശനായി വീടിലേക്ക്‌ തിരിഞ്ഞു നടക്കുമ്പോള്‍ ചുണ്ട് നനക്കാന്‍ കണ്ണീരു മാത്രമേ ഉണ്ടായിരുന്നുള്ളൂ...

കഥ....

ആദ്യമായി ഒരു എഴുത്തുകാരന്‍ ആകുന്ന ദിവസമാണ് ഇന്ന്..വളരെ സന്തോഷകരമായ ദിനം...ആദ്യം എഴുതുന്നതും പ്രണയത്തെക്കുറിച്ച്...കഥ പാകമാകാന്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ ആയി..

സന്തോഷവാര്‍ത്ത ആദ്യം അവളോട്‌ തന്നെ പറയണം...ഫോണ എടുത്തു വിളിച്ചു..

ഞാന്‍ നമ്മുടെ പ്രണയത്തെക്കുറിച്ച് കഥ എഴുതാന്‍ പോകുന്നു...

അതിനു ഞാന്‍ തന്നെ പ്രേമിചിട്ടില്ലല്ലോ...മേലാല്‍ ഇമ്മാതിരി തോന്നിവാസവും പറഞ്ഞോണ്ട് മേലാല്‍ വിളിചെക്കരുത്...

കയ്യില്‍ ഇരുന്ന പേനയും പേപ്പറും താഴെ വീണു...കഥയുടെ മുന ഒടിഞ്ഞു...

ആദ്യ കഥയുടെ ആദ്യാക്ഷരം കുറിക്കുന്നതിന് മുന്നേ തന്നെ രൈട്ടെര്‍സ് ബ്ലോക്ക് പിടി പെട്ട കഥാകാരന്‍ പിറവിയെടുത്തു....

ആത്മാവും പും എന്ന നരകവും...

ഇടതൂര്‍ന്ന മരങ്ങള്‍ ഇരുവശത്തും തണല്‍ പരത്തി നില്‍ക്കുന്ന വിജനമായ പാതയിലൂടെ പാദം നിലത്തു സ്പര്‍ശിക്കാതെ നടക്കുമ്പോള്‍ വഴിയുടെ അങ്ങേ അറ്റം ഒരു വാതില്‍ പോലെ കാണപ്പെട്ടു....

അത് സ്വര്‍ഗതിന്റെയോ നരകതിന്റെയോ.....? അത് വരെ ശാന്തമായിരുന്ന ചിന്തകള്‍ക്ക് എവിടെ നിന്നോ ഒരു കുത്തൊഴുക്ക് ഉണ്ടായി...

ആത്മാവിനു എന്തിനാണ് ഇത്രയും ചിന്തകള്‍....,....?

ഇന്നലെ രാത്രിയില്‍ ഉറങ്ങികിടക്കുംപോഴാനു ശരീരം അന്യമാകുന്നത്‌..,...നേരം വെളുക്കും വരെ ശരീരത്തിനെയും നോക്കി അവിടെ തന്നെ നിന്ന്..മക്കള്‍ ഉണര്‍ന്നു വരന്‍ വേണ്ടി...

മക്കളുടെയും കൊച്ചു മക്കളുടെയും സ്നേഹം അനുഭവിച്ചു മതിയായിരുന്നില്ല...തന്റെ മക്കള്‍ക് താന്‍ കൊടുത്തതിലും സ്നേഹം അവര്‍ തിരികെ തന്നു..അവര്‍ തന്നെ സ്നേഹിക്കുന്നു എന്ന് തന്നെയായിരുന്നു ഇന്നലെ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉള്ള വിശ്വാസം..

ഇന്ന് രാവിലെ വരെ കാത്തിരുന്നതും അത് കൊണ്ട് തന്നെ...അവരുടെ സങ്കടം കാണാന്‍ കരുതുണ്ടായിട്ടല്ല...

മകനാണ് രാവിലെ വന്നു നോക്കിയത്...പെട്ടെന്ന് തന്നെ അവനു കാര്യം മനസ്സിലായി..അവന്‍ ഭാര്യയോട്‌ വിളിച്ചു പറഞ്ഞത് കേട്ട് നെഞ്ച് തകര്‍ന്നു പോയി..

ഡീ..അച്ഛന്റെ കാറ്റ് പോയി...

അപ്പോള്‍മരുമകള്‍..,...ഹോ..സത്യമാണോ ചേട്ടാ..അച്ഛന്‍ അല്ലെങ്കിലും സ്നേഹമുള്ളവന്‍ ആയിരുന്നു...നമ്മളെ ബുധിമുട്ടിചില്ലല്ലോ..

എന്തായാലും എനിക്കും നിങ്ങള്കൊപ്പം സിങ്കപൂര്‍ ടൂറിനു വരാമല്ലോ... നിങ്ങള്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ എന്റെയും മക്കളുടെയും ടിക്കെട്ടും കൂടി ശെരിയാക്കാന്‍ പറയൂ...ഞാന്‍ ഇവിടമെല്ലാം ഒന്ന് വൃത്തി ആക്കട്ടെ..ഒരു പാട് പേര്‍ വരനുല്ലതല്ലേ..കുറെ കഴിഞ്ഞിട്ട് എല്ലാവരെയും അറിയിച്ചാല്‍ മതി..

അപ്പോള്‍ ഇന്നലെ വരെ ഇവര്‍ തന്നോട് കാണിച്ച സ്നേഹത്തിന്റെ അര്‍ഥം എന്തായിരുന്നു...അച്ഛനെ സ്നേഹിക്കുന്നതും ഒരു അലങ്കരമായിരുന്നോ ഇവര്‍ക്ക്...

തന്റെ മരണവും അവര്‍ ആഘോഷം ആക്കും എന്ന് മനസ്സിലായപ്പോള്‍ പിന്നെ അവിടെ നിന്നില്ല....കൊച്ചു മക്കളെയും കണ്ടില്ല....പടിയിറങ്ങി....

പാദങ്ങള്‍ നിലത്തു മുട്ടുന്നുണ്ടായിരുന്നില്ല ..ആത്മാവിനു ദൈവം കൊടുത്ത ആശ്വാസം ..ശരീരത്തിന് മാത്രമേ ഭൂമിയില്‍ അവകാശമുള്ളൂ...
വിജനമായ വഴിയില്‍ വെയില്‍ വീഴാന്‍ തുടങ്ങിയിരുന്നു...പ്രകാശത്തിനു കടന്നു പോകാന്‍ ആത്മാവ് ഒരു തടസ്സമായിരുന്നില്ല...

കുട്ടിക്കുറ്റവാളി.....

ജുവനൈല്‍ കോര്‍ട്ട് ന്റെ മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നും വെളിയില്‍ ഇറങ്ങുമ്പോള്‍ തന്നെ രണ്ടു കണ്ണുകള്‍ എന്റെ ദ്രിഷ്ടിയില്‍ പെട്ടിരുന്നു...വരാന്തയുടെ അഴികളില്‍ മുഖം ചേര്‍ത്ത് വെച്ച് വെളിയിലേക്ക് നോക്കുന്ന ആ കണ്ണുകളില്‍ പെയ്യാന്‍ വിതുമ്പി നില്‍കുന്ന കണ്ണ് നീര്‍ തുള്ളികളുടെ തിളക്കം ഉണ്ടായിരുന്നു...

പടികള്‍ കയറി അകത്തേക്ക് നടക്കുമ്പോള്‍ ആ കുഞ്ഞു മുഖത്തേക്ക് ഒന്ന് നോക്കാതിരിക്കാന്‍ ആയില്ല...കാലക്കേടിന്റെ കാര്‍മേഘങ്ങള്‍ മുഖത്ത് ഇരുള്‍ പരതിയിരുന്നെങ്കിലും കണ്ണുകളില്‍ നിഷ്കളങ്കതയുടെ വെള്ളി നക്ഷത്രങ്ങള്‍ മിന്നുന്നു..

ജഡ്ജിന്റെ കസേരയില്‍ ഇരുന്നു...മൊത്തം മൂന്നു കേസുകളെ ഉള്ളു..

മദ്യപിച്ചു അമ്മയെ സ്ഥിരമായി ഉപദ്രവിച്ചു കൊണ്ടിരുന്ന പിതാവിനെ ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊന്ന ഒരു പതിനാറുകാരന്‍ ആയിരുന്നു ആദ്യത്തേത് ....അടുത്തത് എട്ടു വയസ്സുകാരിയെ ലൈംഗിക മായി ഉപദ്രവിച്ച പതിന്നാലു കാരന്‍...,..രണ്ടു പേരുടെയും കേസുകളില്‍ വിധി പറഞ്ഞു.....

മൂന്നാമത്തെ കേസ് വിളിച്ചു...പേര് വിഷ്ണു..വയസ്സ് പത്ത്...കുറ്റം ആഹാരം ചോദിച്ചു ചെന്ന് വീട്ടമ്മയുടെ മാല മോഷ്ടിച്ചു ..വീട്ടു കാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു..

ആ കുഞ്ഞു കണ്ണുകളിലെ ദൈന്യത ജഡ്ജിയുടെ വസ്ത്രതിനുള്ളിലെ സ്ത്രീ ഹൃദയത്തെ സ്പര്‍ശിച്ചു...അവന്‍ പോലിസിന്റെ കൈകളില്‍ എത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു...സ്വാതന്ത്ര്യ ദിനവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും ആയിരുന്നതിനാള്‍ കോടതിയില്‍ ഇന്നാണ് ഹാജരാക്കുന്നത്..

അവനെ അടുത്തേക്ക് വിളിച്ചു...അവന്‍ പതിയെ അരികിലേക്ക് വന്നു..ആ കണ്ണുകളില്‍ സംഭ്രമവും സങ്കടവും പെയ്യുന്നുണ്ടായിരുന്നു...അടുത്ത് വന്നയുടനെ അവന്‍ പറഞ്ഞു ..എനിക്ക് അമ്മയെ കാണണം..അവന്റെ കണ്ണുകളില്‍ നിന്നും നീര്‍ തുള്ളികള്‍ പൊഴിയാന്‍ തുടങ്ങി..എന്റെ ഉള്ളിലും എവിടെയോ ഒരു നീറ്റല്‍ അനുഭവപ്പെട്ടു...

എന്താണുണ്ടായത് മോനെ..മോന്‍ മാല എന്തിനാണ് മോഷ്ടിച്ചത്...?

ഞാന്‍ മോഷ്ടിച്ചിട്ടില്ല....

മോന്റെ വീട്ടില്‍ ആരൊക്കെയുണ്ട്...?

എനിക്ക് അമ്മ മാത്രമേ ഉള്ളു..അമ്മക്ക് വയ്യ...എഴുന്നെല്കാന്‍ പറ്റില്ല...അവന്‍ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു...

കഴിഞ്ഞ മഴക്കാലത്ത്‌ അവന്റെ അമ്മക്ക് പനി പിടിച്ചു കിടപ്പിലയതാണ്..ശരീരം ഒരു ഭാഗം തളര്‍ന്നു പോയി..അഞ്ചാം ക്ലാസ്സിലേക്ക് പോകേണ്ടിയിരുന്ന അവനു അതിനു സാധിച്ചില്ല...രണ്ടു പേര്‍ക്കും വേണ്ടിയുള്ള ആഹാരത്തിനായി അടുത്തുള്ള ഒരു ധനികന്റെ വീട്ടില്‍ കഴിഞ്ഞ എട്ടു മാസമായി ജോലി ചെയ്യുന്നു...അവിടുത്തെ തുണി അലക്കലും തറ തുടക്കലും കടയില്‍ പോക്കും എല്ലാം അവന്റെ ജോലിയാണ്..പകരം രണ്ടു പെര്കുള്ള ആഹാരം കൊടുക്കും...

അന്ന് അവന്‍ തുണി അലക്കാന്‍ തുടങ്ങുമ്പോഴാണ് ബ്ലൌസിന്റെ കൊളുത്തില്‍ കുടുങ്ങിയ കൊളുത്ത് ഊരിയ ആ മാല അവന്‍ കാണുന്നത്..വീട്ടമ്മ അലക്ഷ്യമായി ബ്ലൌസ് ഊരിയെരിഞ്ഞപ്പോള്‍ അതില്‍ കുരുങ്ങി വീണതാവാം ....അത് തിരികെ കൊടുക്കാന്‍ വേണ്ടി സൂക്ഷിച്ചു പോക്കെറ്റില്‍ വെക്കുമ്പോഴേക്കും വീട്ടുകാരി വന്നു പെട്ടെന്ന് കടയില്‍ പോയി സാധനം വാങ്ങിക്കൊണ്ടു വരാന്‍ അവര്‍ ആവശ്യപ്പെട്ടു...മാലയെക്കുരിച്ചു പറയാന്‍ തുടങ്ങുന്നതിനു മുന്നേ അവര്‍ ദേഷ്യപ്പെടാന്‍ തുടങ്ങിയിരുന്നു...പിന്നെ അവന്‍ പെട്ടെന്ന് കടയിലേക്ക് പോയി..തിരികെ വന്നപ്പോഴാണ് വീട്ടില്‍ ഭയങ്കര ബഹളം..മാല കാണുന്നില്ല...വീട്ടിലുള്ള എല്ലായിടവും, എല്ലാവരെയും പരിശോധിച്ച അവര്‍ക്ക് പിന്നെ ശേഷിച്ചത് ആ കുട്ടിയായിരുന്നു..അവനു പറയാന്‍ അവസരം ലഭിക്കും മുന്നേ അവന്‍ കള്ളന്‍ ആക്കപ്പെട്ടിരുന്നു..അവര്‍ പോലീസിനെ വിളിച്ചു...ബാലവേല കുറ്റകരം ആയതിനാല്‍ അവര്‍ അവന്‍ അവിടെ ജോലി ചെയ്തിരുന്ന കാര്യം പറഞ്ഞില്ല...ആഹാരം ചോദിചെതിയവ ന്‍ മാല മോഷ്ടിച്ചു ...

അവന്റെ വാക്കുകളിലെ നിഷ്കളങ്കത മാത്രം മതിയായിരുന്നു അവന്റെ സത്യം ബോധ്യപ്പെടാന്‍..,...പാവം കുട്ടി..കഴിഞ്ഞ രണ്ടു ദിവസതിലെരെയായി അവന്‍ അവന്റെ അമ്മയെ കണ്ടിട്ട്...കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മകനെന്തു പറ്റി യെന്നരിയാതെ അവനെ കാത്തിരിക്കുന്ന,എഴുന്നെല്കാന്‍ പോലുമാകാത്ത ഒരു അമ്മയുടെ മുഖം കണ്മുന്നില്‍ തെളിഞ്ഞു....

അവനെ ആശ്വസിപ്പിച്ചതിനു ശേഷം എത്രയും വേഗം അവനെ അവന്റെ അമ്മയുടെ അടുതെതിക്കാന്‍ പോലീസുകാരനെ ഏര്‍പ്പെടുത്തി...കൂടാതെ അവന്റെ തുടര്‍ പഠനത്തിനും അവന്റെ അമ്മയുടെ രോഗ ചികിത്സക്കും, ഭക്ഷണത്തിനും വേണ്ടതെല്ലാം ഞാന്‍ തെന്നെ ചെയ്യുമെന്നും തീരുമാനിച്ചു....ഇത് വരെ വിധിച്ച കേസുകളിലൊന്നും കിട്ടാത്ത ആത്മസംതൃപ്തി അന്ന് ആദ്യമായി അനുഭവപ്പെട്ടു..

പച്ചയായ മനുഷ്യര്‍...,....

കഥാകൃത്തിനു അന്ന് ഒരു പുതിയ ചിന്ത ഉണ്ടായി..

തന്റെ ഭാവനാസ്രിഷ്ടികലായ കഥാ പാത്രങ്ങള്‍ പലതും ആവര്‍ത്തന വിരസമാവുന്നു..സ്വന്തം സമൂഹത്തിലെ തന്നെ പച്ചയായ മനുഷ്യരെ കഥാ പാത്രങ്ങലാക്കി തന്റെ പ്രതിസന്ധി പരിഹരിക്കുക തന്നെ പോം വഴി..

പുതിയ ചിന്തയുടെ ആവേശം കുളിര് കൊരിയപ്പോഴാനു കഥാകാരന്‍ വീട്ടിലേക്കു കയറിയത്..

അകത്തു അതാ ഇരിക്കുന്നു അച്ഛന്‍, അമ്മ, കെട്ടു കഴിഞ്ഞ പെങ്ങന്മാരും, അവരുടെ ഭര്‍ത്താക്കന്മാരും, കെട്ടു കഴിയാത്ത പെങ്ങളും, തന്റെ സ്വന്തം ഭാര്യയും...

എന്തിനു വെളിയില്‍ നിന്നും കഥാ പാത്രങ്ങളെ കൊണ്ട് വരണം..ദാ ഇരിക്കുന്നു ജീവിക്കുന്ന കഥാ പാത്രങ്ങള്‍.......,...ഇത് ഞാനൊരു കലക്ക് കലക്കും..

ആവേശം തണുക്കുന്നതിനു മുന്നേ കഥാ കൃത്ത് സൃഷ്ടി ആരംഭിച്ചു..വളരെ ദിവസങ്ങളിലെ ഈറ്റ് നോവിനു ശേഷം സൃഷ്ടി പുറത്തായി...കഥാകാരന് എന്തെന്നില്ലാത്ത ആനന്ദം...

വീണ്ടും വീണ്ടും വായിച്ചു നോക്കി...യാതാര്ത്യങ്ങള്‍ എടുത്തു കണ്ണാടിക്കു മുന്നില്‍ വെച്ചത് പോലെ എല്ലാം കഥയില്‍ നന്നായി പ്രതിഫലിക്കുന്നു..താനൊരു സംഭവം തന്നെ..

അടുത്ത കഥ സ്വന്തം നാട്ടുകാരെ കുറിച്ച് വേണം..

കഥ പ്രസിദ്ധീകരിക്കാന്‍ ടൌണില്‍ പോയി നാല് ദിവസം ആര്‍ഭാടപൂര്‍വം ആഘോഷിചിട്ടാണ് കഥാകൃത്ത് വീട്ടില്‍ തിരിച്ചെത്തിയത്‌...,...

വീട്ടില്‍ അളിയന്മാരെ ആരെയും കണ്ടില്ല...അമ്മയും പെങ്ങന്മാരും കണ്ണുകളില്‍ തീയും നിറച്ചു നില്കുന്നു..ഭാര്യയയൂം കാണുന്നില..

എന്തുപറ്റി...?

ചോദിക്കുന്നതിനു മുന്നേ രണ്ടു ബാഗുകള്‍ പറന്നു മുറ്റത്തേക്ക് വീണു..ഒപ്പം ഒരു ആക്രോശവും..കടക്കെഡാ പുറത്തു...ഈ വീട്ടില്‍ നിന്നെ കണ്ടു പോകരുത്,..അച്ഛനാണ് നിന്ന് ചിന്നം വിളിക്കുന്നത്‌..,..

അവന്‍ ഒരു കഥാകൃത്ത്‌ വന്നിരിക്കുന്നു..കഥയെഴുതി കഥയെഴുതി കെട്ടിച്ചു വിട്ട പെങ്ങന്മാരുടെ ജീവിതം തകര്‍ത്തിരിക്കുന്നു..ഇനി ഒരുത്തിക്ക് അങ്ങനെ ഒന്ന് പ്രതീക്ഷിക്കുകയും വേണ്ട...

പെങ്ങന്മാരുടെ പ്രണയബന്ധങ്ങള്‍ എഴുതിയതാണ് അബദ്ധമായത്‌ ...

സ്വന്തം ഭാര്യയെ പോലും നീ വെറുതെ വിട്ടില്ലല്ലോടാ..കിടപ്പറ രഹസ്യങ്ങള്‍ വരെ അന്ഗാടിപ്പാട്ടക്കിയ വൃത്തി കെട്ടവന്‍ ....പൊക്കോണം ഇവിടുന്നു...വീണ്ടും അച്ഛന്‍...,...

മദമിളകി നില്‍കുന്ന അച്ഛനെ ആരും തളക്കാന്‍ വന്നില്ല..

അപ്പോള്‍ അളിയനമാരെയും ഭാര്യയയൂം ഇനി പ്രതീക്ഷിക്കേണ്ട..

കവലയിലെ ലോഡ്ജിന്റെ ഇടുങ്ങിയ മുറിയില്‍ താമസം തുടങ്ങിയ കഥാകൃത്ത്‌ വീണ്ടും ഭാവനയില്‍ കഥാ പാത്രങ്ങളെ തിരയുകയായിരുന്നു...

ഇനി നാട്ടുകാര്‍ക്ക് കൂടി ചവുട്ടി പുറത്താക്കാന്‍ അവസരം കൊടുക്കേണ്ട...

ലക്‌ഷ്യം....

ആകാശത്തിലേക്ക് നോക്കി കൈകള്‍ വിടര്‍ത്തി നില്‍കുമ്പോള്‍ എന്തൊരു രസമാണ്..

ആകാശം കയ്യെത്തി തൊടാവുന്ന ദൂരത്തു നില്കുന്നു..മേഘങ്ങള്‍ കവിളില്‍ തൊട്ടു ഉരുമ്മി കിന്നാരം പറയുന്നു...

ഈ പരവ്തത്തിന്റെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടിയുടെ ഏറ്റവും മുകളിലുള്ള പാറക്കെട്ടിന്റെ ഈ തുഞ്ചത്ത് നില്‍കുമ്പോള്‍ ലോകം കാല്‍ കീഴില്‍ ആയതിന്റെ സന്തോഷം..

കൊടുമുടിയുടെ കീഴ്കാം തൂക്കായ മറുവശം...താഴേക്ക്‌ നോക്കിയാല്‍ അനന്തത മാത്രം....

കുഞ്ഞുന്നാള്‍ മുതലേ ഉള്ള സ്വപ്നം ആയിരുന്നു ഈ കൊടുമുടിയുടെ തുഞ്ചത്ത് ഇങ്ങനെ നില്കണം എന്നത്...വളരുന്തോറും സ്വപ്നം ഒരു ഹരമായി മാറി..

ലോകത്തിന്റെ നാനാ ഭാഗങ്ങളിളി നിന്നും പലരും വന്നു ആരും കീഴടക്കാത്ത ല്ഭൂമിയുടെ ഈ ഔന്നത്യത്തില്‍ കാലുറപ്പിക്കാന്‍..,..ആരും വിജയിച്ചില്ല..പലരും മരണത്തിന്റെ നിത്യ ശാന്തിയും അറിഞ്ഞു ഈ പരവ്തത്തിന്റെ ഏതൊക്കെയോ കോണുകളില്‍ കിടപ്പുണ്ടാകും..

അവരുടെ പരാജയങ്ങള്‍ എന്റെ സ്വപ്നത്തെ ജീവിത ലക്ഷ്യമാക്കുകയായിരുന്നു...എന്തെല്ലാം യാതനകള്‍..,.കഠിനമായ പരിശ്രമങ്ങള്‍,..പരാജയങ്ങള്‍..,...ഓരോ പരാജയങ്ങളും വാശി കൂട്ടിയാതെ ഉള്ളു..

ജീവിതത്തിലെ എല്ലാ സുഖങ്ങളും ഈ ഒറ്റ ലക്ഷ്യത്തിനു വേണ്ടി ത്യജിച്ചു...വിവാഹം പോലും വേണ്ടെന്നു വെച്ച്..

മാതാ പിതാക്കളുടെ മരണ സമയത്ത് പോലും ഈ പര്‍വതം കീഴടക്കാനുള്ള പരിശ്രമങ്ങളില്‍ ആയിരുന്നു..അന്ത്യ നിമിഷങ്ങളില്‍ അവര്‍ തന്റെ സാമീപ്യത്തിനു വേണ്ടി ഒരു പാട് കൊതിചിടുണ്ടാവും..

എല്ലാ ത്യാഗങ്ങളും ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു...ഹോ..ദൈവമേ നീ എന്നെ ലക്ഷ്യത്തില്‍ എതിച്ചല്ലോ..ഇതാ ഇന്ന് ലോകം എന്റെ കാല്‍കീഴില്‍..,..അവിടെ നിന്ന് ഉറക്കെ ഒന്ന് കൂകി വിളിച്ചു...തുള്ളിച്ചാടി...

തന്റെ കൂടെ വന്നവര്‍ കൊടുമുടിയുടെ താഴ്വാരങ്ങളില്‍ എവിടെയോ ആണ്..അവര്‍ എത്ര പേര്‍ ഇവിടെ എത്തും...അറിയില്ല...

ഈ കൊടുമുടിയില്‍ രണ്ടു ദിവസം ഇങ്ങനെ നില്കണം..അതിനു ശേഷം തിരിച്ചിറങ്ങാം..

തിരിച്ചിറങ്ങുന്ന ചിന്ത ഉദിച്ചതും ഹൃദയത്തില്‍ എവിടെയോ ഒരു ഇടിവാള്‍ വെട്ടി..തിരിച്ചു ചെന്നിട്ടു ഇനി എന്ത്..?

വര്‍ഷങ്ങളുടെ അധ്വാനത്തിന്റെയും, യാതനകളുടെയും ഫലം ലഭിച്ചു കഴിഞ്ഞു..താന്‍ കണ്ട ജീവിത ലക്‌ഷ്യം തീരം കണ്ടിരിക്കുന്നു...ഇനി എന്താണ് ജീവിതത്തിനു മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കുക..

ഒന്നുമില്ല..പര്‍വതം ഇറങ്ങി തിരിച്ചു ചെന്നാല്‍ ആരും കാതിരിക്കാനില്ല..ശരീരം പ്രായത്തിന്റെ അവഷതകളിലേക്ക് വീഴാന്‍ തുടങ്ങിയിരിക്കുന്നു..പ്രയതെക്കള് കൂടുതല്‍ പര്‍വതം കീഴടക്കാന്‍ വേണ്ടി ശരീരം ഏറ്റു വങ്ങേണ്ടി വന്ന പീഡനങ്ങള്‍ ആണ് അവഷതക്ക് കാരണം...

ഇത്രയുംബുദ്ധിമുട്ടുകള്‍ സഹിച്ചു ഇവിടെ വരെ എത്തിയിട്ടും സന്തോഷം അല്‍പ നിമിഷങ്ങളിലേക്ക് മാത്രം..വിജയത്തിന്റെ ഈ സോപാനത്തില്‍ നില്‍കുമ്പോള്‍ ജീവിതം കാത്തു വെച്ചിരിക്കുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം..

വേണ്ടിയിരുന്നില്ല..ഇനി കീഴടക്കാന്‍ കൊടുമുടികള്‍ ഇല്ല..ജീവിതവും ബാക്കിയില്ല...ഇനി എന്ത്..വീണ്ടും വീണ്ടും ആ ചോദ്യം മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു...

ഈ ഒരു വിജയം ശൂന്യത മാത്രമാണ് ഭാവിയിലേക്ക് കാത്തു വെച്ചിട്ടുള്ളത്‌...,...ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആയിരുന്നു ഇതിലും നല്ലത്...അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍..,..എല്ലാം നഷ്ടങ്ങള്‍ മാത്രം..തന്റെ വിജയത്തിന് ആ നഷ്ടങ്ങള്‍ നികത്താന്‍ ആവില്ല..തന്‍ ഒരു പക്ഷെ പ്രശസ്തന്‍ ആയേക്കാം..ചരിത്രത്തിന്റെ ഭാഗം ആയേക്കാം..പക്ഷെ താന്‍ ഒരിക്കലും ജീവിതത്തിന്റെ ഭാഗം ആയിരുന്നില്ല..

കയ്യില്‍ കരുതിയിരുന്ന പതാക പാറക്കെട്ടിന്റെ ഒരു വിടവില്‍ കുത്തി നിര്‍ത്തി..കൊടുമുടിയ്ടെ കീഴ്കാം തൂക്കായ ഭാഗത്തേക്ക്‌ തിരിഞ്ഞു..

ആ അനന്തതയിലേക്ക് കൂപ്പു കുത്തുമ്പോള്‍ മുന്നില്‍ ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു...നഷ്ടങ്ങളുടെ കണക്കുകള്‍ ആര്‍കും വായിക്കാന്‍ കൊടുക്കാതെ ഉള്ള ഒരു രക്ഷപെടല്‍...,...

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അതിന്റെ ലക്‌ഷ്യം ജീവിതം സന്തോഷതോടെയം സമാധാനത്തോടെയും ജീവിച്ചു തീര്കുക മാത്രമായിരിക്കും....ഉണ്ടാകുമോ അങ്ങനെ ഒരു ജന്മം..

ആദര പൂര്‍വ്വം എം.ടി. ക്ക്....എന്പതാം പിറന്നാള്‍ ആശംസകള്‍.....,.....

കാലമെന്ന അസുരവിതിനെ മഞ്ഞിന്റെ മേലാപ്പനിയിച്ചു, കണ്ണാന്തളി പൂക്കളുടെ സൌന്ദര്യം നല്‍കിയ മലയാളത്തിന്റെ മഹാനായ കഥാകാരന് എന്പതാം പിറന്നാള്‍ ആശംസകള്‍..,...

നദി ഒഴുകുന്ന പോലെ കഥയുടെ പാലാഴി ഒഴുക്കിയ നിളയുടെ പ്രിയ കാമുകന്‍..,..നിള വറ്റി വരണ്ടാപ്പോഴും നിളയോടുള്ള പ്രണയം ഇന്നും കഥകളാല്‍ നമ്മോടു പങ്കു വെക്കുന്ന മലയാളിയുടെ സ്വന്തം എം . ടി..

മലയാളി തനിമയുടെ നാലുകെട്ടും അതില്‍ ദാരിദ്ര്യം ഒരുക്കിയ പട്ടുമെതയും മലയാളിയുടെ ഹൃദയത്തെ സ്പര്‍ശിച്ചപ്പോള്‍ അപ്പുണ്ണി എന്ന ബാലന്‍ മലയാളിയുടെ കണ്ണുകളിലെ ഈറന്‍ ആയി...

കുട്ട്യേടത്തിയും, മഞ്ഞിലെ വിമലയും , കാലത്തിലെ സുമിത്രയും, അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയും എല്ലാം നമ്മുടെ കൂടെ ഇന്നും ജീവിക്കുന്നവര്‍..,..

മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിലെ മഹാ യോധവായ ഭീമന്‍ രൌദ്രത്തിന്റെ പടക്കോപ്പുകള്‍ അഴിച്ചു വെച്ച് ഒരു പച്ച മനുഷ്യനായി സാധാരണക്കാരില്‍ സാധരണക്കാരനായി നമ്മോടു കഥകളും സങ്കടങ്ങളും പങ്കു വെച്ചപ്പോള്‍ മഹാഭാരതത്തിന്റെ സാങ്കല്പികതയില്‍ നിന്നും പൊള്ളുന്ന അവഗനകളുടെയും ജീവിത സമരങ്ങളുടെയും രണ്ടാമൂഴമായി യഥാര്ത്യങ്ങളിലേക്ക് ഇറങ്ങി വന്നു...ഇന്ന് ഭീമന്‍ നമുക്ക് വെറുമൊരു യോധവല്ല..നമ്മുടെ സ്വന്തക്കാരന്‍ കൂടി ആണ്..

ചതിയന്‍ എന്ന് വടക്കന്‍ പാട്ടുകള്‍ പാടി അപഹസിച്ച ചന്തുവിനെ, പാട്ടുകളിലെ വരികളുടെ ഇടയില്‍ മനുഷ്യത്വത്തിന്റെ കണ്ണുകളോട് കൂടി നോക്കിയപ്പോള്‍ കണ്ട യഥാര്ത്യങ്ങളുടെ നിറവില്‍ വീരനും നന്മയുല്ല്ലവനും പ്രണയത്താല്‍ വന്ചിക്കപ്പെടുന്നവനും ആയി മലയാളിക്ക് കാണിച്ചു കൊടുത്ത വടക്കന്‍ വീരഗാഥ...

അങ്ങനെ അങ്ങനെ കഥയുടെ ഒരിക്കലും വറ്റാത്ത മഹാസാഗരമായി മലയാളിയുടെ അഭിമാനവും അഹങ്കാരവുമായി ഇനിയും ഒരു പാട് കഥകള്‍ നമുക്ക് പറഞ്ഞു തരാനുള്ള ധിഷണ ശക്തിയുമായി ഭാവനയുടെ സാമ്രാജ്യത്തിലെ മഹാരാജാവായി അങ്ങ് ഇനിയും സംവത്സരങ്ങള്‍ ഞങ്ങളോടൊപ്പം ഞങ്ങളുടെ വരും തലമുരകല്കൊപ്പം ഉണ്ടാകണം....നിളയോടുള്ള ഒരിക്കലും വറ്റാത്ത പ്രണയവുമായി..