Thursday, 18 July 2013

കുട്ടിക്കുറ്റവാളി.....

ജുവനൈല്‍ കോര്‍ട്ട് ന്റെ മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നും വെളിയില്‍ ഇറങ്ങുമ്പോള്‍ തന്നെ രണ്ടു കണ്ണുകള്‍ എന്റെ ദ്രിഷ്ടിയില്‍ പെട്ടിരുന്നു...വരാന്തയുടെ അഴികളില്‍ മുഖം ചേര്‍ത്ത് വെച്ച് വെളിയിലേക്ക് നോക്കുന്ന ആ കണ്ണുകളില്‍ പെയ്യാന്‍ വിതുമ്പി നില്‍കുന്ന കണ്ണ് നീര്‍ തുള്ളികളുടെ തിളക്കം ഉണ്ടായിരുന്നു...

പടികള്‍ കയറി അകത്തേക്ക് നടക്കുമ്പോള്‍ ആ കുഞ്ഞു മുഖത്തേക്ക് ഒന്ന് നോക്കാതിരിക്കാന്‍ ആയില്ല...കാലക്കേടിന്റെ കാര്‍മേഘങ്ങള്‍ മുഖത്ത് ഇരുള്‍ പരതിയിരുന്നെങ്കിലും കണ്ണുകളില്‍ നിഷ്കളങ്കതയുടെ വെള്ളി നക്ഷത്രങ്ങള്‍ മിന്നുന്നു..

ജഡ്ജിന്റെ കസേരയില്‍ ഇരുന്നു...മൊത്തം മൂന്നു കേസുകളെ ഉള്ളു..

മദ്യപിച്ചു അമ്മയെ സ്ഥിരമായി ഉപദ്രവിച്ചു കൊണ്ടിരുന്ന പിതാവിനെ ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊന്ന ഒരു പതിനാറുകാരന്‍ ആയിരുന്നു ആദ്യത്തേത് ....അടുത്തത് എട്ടു വയസ്സുകാരിയെ ലൈംഗിക മായി ഉപദ്രവിച്ച പതിന്നാലു കാരന്‍...,..രണ്ടു പേരുടെയും കേസുകളില്‍ വിധി പറഞ്ഞു.....

മൂന്നാമത്തെ കേസ് വിളിച്ചു...പേര് വിഷ്ണു..വയസ്സ് പത്ത്...കുറ്റം ആഹാരം ചോദിച്ചു ചെന്ന് വീട്ടമ്മയുടെ മാല മോഷ്ടിച്ചു ..വീട്ടു കാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു..

ആ കുഞ്ഞു കണ്ണുകളിലെ ദൈന്യത ജഡ്ജിയുടെ വസ്ത്രതിനുള്ളിലെ സ്ത്രീ ഹൃദയത്തെ സ്പര്‍ശിച്ചു...അവന്‍ പോലിസിന്റെ കൈകളില്‍ എത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു...സ്വാതന്ത്ര്യ ദിനവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും ആയിരുന്നതിനാള്‍ കോടതിയില്‍ ഇന്നാണ് ഹാജരാക്കുന്നത്..

അവനെ അടുത്തേക്ക് വിളിച്ചു...അവന്‍ പതിയെ അരികിലേക്ക് വന്നു..ആ കണ്ണുകളില്‍ സംഭ്രമവും സങ്കടവും പെയ്യുന്നുണ്ടായിരുന്നു...അടുത്ത് വന്നയുടനെ അവന്‍ പറഞ്ഞു ..എനിക്ക് അമ്മയെ കാണണം..അവന്റെ കണ്ണുകളില്‍ നിന്നും നീര്‍ തുള്ളികള്‍ പൊഴിയാന്‍ തുടങ്ങി..എന്റെ ഉള്ളിലും എവിടെയോ ഒരു നീറ്റല്‍ അനുഭവപ്പെട്ടു...

എന്താണുണ്ടായത് മോനെ..മോന്‍ മാല എന്തിനാണ് മോഷ്ടിച്ചത്...?

ഞാന്‍ മോഷ്ടിച്ചിട്ടില്ല....

മോന്റെ വീട്ടില്‍ ആരൊക്കെയുണ്ട്...?

എനിക്ക് അമ്മ മാത്രമേ ഉള്ളു..അമ്മക്ക് വയ്യ...എഴുന്നെല്കാന്‍ പറ്റില്ല...അവന്‍ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു...

കഴിഞ്ഞ മഴക്കാലത്ത്‌ അവന്റെ അമ്മക്ക് പനി പിടിച്ചു കിടപ്പിലയതാണ്..ശരീരം ഒരു ഭാഗം തളര്‍ന്നു പോയി..അഞ്ചാം ക്ലാസ്സിലേക്ക് പോകേണ്ടിയിരുന്ന അവനു അതിനു സാധിച്ചില്ല...രണ്ടു പേര്‍ക്കും വേണ്ടിയുള്ള ആഹാരത്തിനായി അടുത്തുള്ള ഒരു ധനികന്റെ വീട്ടില്‍ കഴിഞ്ഞ എട്ടു മാസമായി ജോലി ചെയ്യുന്നു...അവിടുത്തെ തുണി അലക്കലും തറ തുടക്കലും കടയില്‍ പോക്കും എല്ലാം അവന്റെ ജോലിയാണ്..പകരം രണ്ടു പെര്കുള്ള ആഹാരം കൊടുക്കും...

അന്ന് അവന്‍ തുണി അലക്കാന്‍ തുടങ്ങുമ്പോഴാണ് ബ്ലൌസിന്റെ കൊളുത്തില്‍ കുടുങ്ങിയ കൊളുത്ത് ഊരിയ ആ മാല അവന്‍ കാണുന്നത്..വീട്ടമ്മ അലക്ഷ്യമായി ബ്ലൌസ് ഊരിയെരിഞ്ഞപ്പോള്‍ അതില്‍ കുരുങ്ങി വീണതാവാം ....അത് തിരികെ കൊടുക്കാന്‍ വേണ്ടി സൂക്ഷിച്ചു പോക്കെറ്റില്‍ വെക്കുമ്പോഴേക്കും വീട്ടുകാരി വന്നു പെട്ടെന്ന് കടയില്‍ പോയി സാധനം വാങ്ങിക്കൊണ്ടു വരാന്‍ അവര്‍ ആവശ്യപ്പെട്ടു...മാലയെക്കുരിച്ചു പറയാന്‍ തുടങ്ങുന്നതിനു മുന്നേ അവര്‍ ദേഷ്യപ്പെടാന്‍ തുടങ്ങിയിരുന്നു...പിന്നെ അവന്‍ പെട്ടെന്ന് കടയിലേക്ക് പോയി..തിരികെ വന്നപ്പോഴാണ് വീട്ടില്‍ ഭയങ്കര ബഹളം..മാല കാണുന്നില്ല...വീട്ടിലുള്ള എല്ലായിടവും, എല്ലാവരെയും പരിശോധിച്ച അവര്‍ക്ക് പിന്നെ ശേഷിച്ചത് ആ കുട്ടിയായിരുന്നു..അവനു പറയാന്‍ അവസരം ലഭിക്കും മുന്നേ അവന്‍ കള്ളന്‍ ആക്കപ്പെട്ടിരുന്നു..അവര്‍ പോലീസിനെ വിളിച്ചു...ബാലവേല കുറ്റകരം ആയതിനാല്‍ അവര്‍ അവന്‍ അവിടെ ജോലി ചെയ്തിരുന്ന കാര്യം പറഞ്ഞില്ല...ആഹാരം ചോദിചെതിയവ ന്‍ മാല മോഷ്ടിച്ചു ...

അവന്റെ വാക്കുകളിലെ നിഷ്കളങ്കത മാത്രം മതിയായിരുന്നു അവന്റെ സത്യം ബോധ്യപ്പെടാന്‍..,...പാവം കുട്ടി..കഴിഞ്ഞ രണ്ടു ദിവസതിലെരെയായി അവന്‍ അവന്റെ അമ്മയെ കണ്ടിട്ട്...കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മകനെന്തു പറ്റി യെന്നരിയാതെ അവനെ കാത്തിരിക്കുന്ന,എഴുന്നെല്കാന്‍ പോലുമാകാത്ത ഒരു അമ്മയുടെ മുഖം കണ്മുന്നില്‍ തെളിഞ്ഞു....

അവനെ ആശ്വസിപ്പിച്ചതിനു ശേഷം എത്രയും വേഗം അവനെ അവന്റെ അമ്മയുടെ അടുതെതിക്കാന്‍ പോലീസുകാരനെ ഏര്‍പ്പെടുത്തി...കൂടാതെ അവന്റെ തുടര്‍ പഠനത്തിനും അവന്റെ അമ്മയുടെ രോഗ ചികിത്സക്കും, ഭക്ഷണത്തിനും വേണ്ടതെല്ലാം ഞാന്‍ തെന്നെ ചെയ്യുമെന്നും തീരുമാനിച്ചു....ഇത് വരെ വിധിച്ച കേസുകളിലൊന്നും കിട്ടാത്ത ആത്മസംതൃപ്തി അന്ന് ആദ്യമായി അനുഭവപ്പെട്ടു..

No comments:

Post a Comment