Thursday, 18 July 2013

പ്രണയത്തോട് ചില ചോദ്യങ്ങള്‍..


പ്രണയത്തോട് ചില ചോദ്യങ്ങള്‍....,....


എന്തിനോ വേണ്ടി കൊതിക്കുന്ന കാലത്ത്
നറും പുഞ്ചിരി കൊണ്ടെന്നെ മോഹിപ്പിച്ചതെന്തിനു...

കാനാക്കിനാവുകള്‍ തേടുന്ന നേരത്ത്
സുഖമുള്ള കനവുമായ് ഇമ ചെര്തതെന്തിനു....

ഒരിക്കലും ഒന്നുമുരിയാടാതെ നീ എന്നെ
ഹൃദയത്തിന്‍ സംഗീതം കേള്‍പിച്ചതെന്തിനു....

എവിടെയോ എപ്പോഴോ ഇഴവിട്ടു പോയയെന്‍
നനവുള്ള ഓര്‍മ്മകള്‍ ഇഴ ചെര്തതെന്തിനു...

നെടുവീര്‍പ്പുകള്‍ കൊണ്ട് ഞാന്‍ വിരഹം മറച്ചപ്പോള്‍
ചുടുനിശ്വാസമായ്‌ പോള്ളിച്ചതെന്തിനു ..

എത്രയോ കാലം ഞാന്‍ പിന്തുടര്‍ന്നിട്ടും
പിടിതരാതെന്നെ നീ പായിച്ചതെന്തിനു...

കണ്ണുകള്‍ കൊണ്ട് നീ കാവ്യമുണ്ടാക്കുംപോഴും
ആ കണ്മുന കൊണ്ടെന്നെ നോവിച്ചതെന്തിനു...

പ്രണയമേ നിനക്കവില്ലോരിക്കലും
എന്നാവലാതികല്‍ക്കുതരമെകുവാന്‍ ,...

എങ്കിലും ഞാന്‍ നിന്നെ പ്രണയിച്ചു കൊള്ളട്ടെ
എന്തിനു വേണ്ടിയാനെന്നരിയില്ലയെങ്കിലും...?

No comments:

Post a Comment