Thursday, 18 July 2013

റിക്ഷവാലാ...

രാവിലെ ഓഫീസില്‍ പോകാനായി ധ്രിതിയില്‍ കാറില്‍ കയറി..സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചു...സ്റ്റാര്‍ട്ട്‌ ആകുന്നില്ല..പിന്നെയും കുറെ ശ്രമിച്ചു നോക്കി..രക്ഷയില്ല..മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള മതത്തില്‍ ജനിച്ചവന്‍ ആയതു കൊണ്ട് പേര് അറിയാവുന്ന കുറെ ദൈവങ്ങളെ മനസ്സില്‍ ശപിച്ചു കാറിനു വെളിയില്‍ ഇറങ്ങി..

ഗേറ്റിനു വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ സൈക്കിള്‍ റിക്ഷകള്‍ മാത്രമേ ഉള്ളു...അല്പം ആരോഗ്യമുന്ടെന്നു തോന്നിച്ച ഒരു പയ്യനെ അടുത്ത് വിളിച്ചു..കമ്പനിയിലേക്ക് ഇരുപതു മിനുട്ടിന്റെ യാത്രയുണ്ട് സൈക്കിള്‍ റിക്ഷയില്‍ ആണെങ്കില്‍..,..അവനോടു കൂലി ചോദിച്ചു..60 രൂപ...ഞാന്‍ 40 രൂപ പറഞ്ഞു..അവന്‍ സമ്മതിച്ചില്ല..അവസാനം 50 രൂപയില്‍ തര്‍ക്കം അവസാനിപ്പിച്ചു...

എഞ്ചിനീയര്‍ ആണെന്നുള്ള ഹുങ്കില്‍ റിക്ഷയില്‍ ഞെളിഞ്ഞിരുന്നു കൊണ്ട് അവനോടു ചോദിച്ചു..എന്താടെ,നിന്റെ റിക്ഷ ഫെരാരി കമ്പനിയുടെതാണോ..അവന്‍ അതിനു മറുപടി ഒന്നും തന്നില്ല...പീറ ചെറുക്കന്റെ അഹങ്കാരം കണ്ടില്ലേ..അതോ ഇതെന്റ സ്വര്‍ണം കൊണ്ടുണ്ടാകിയതോ...? അവന്‍ അതിനും ഒന്നും പറഞ്ഞില്ല...

അങ്ങനെ ഗമയില്‍ തല ഉയര്‍ത്തി ഓരോന്ന്ചി ന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്റെ ചോദ്യം...സര്‍ എന്ത് ചെയ്യുന്നു..

ഞാന്‍ ഗമ ഒട്ടും കുറക്കാതെ പറഞ്ഞു, ഞാന്‍ എഞ്ചിനീയര്‍ ആണ്..

അവന്‍ വീണ്ടും..എന്തായിരുന്നു എഞ്ചിനീയറിങ്ങില്‍ സാറിന്റെ വിഷയം..?

കെമിക്കല്‍ എഞ്ചിനീയറിംഗ്..ഞാന്‍..

അപ്പോള്‍ സാറിനു കേമിസ്ര്ടി നന്നായി അറിയാമായിരിക്കും അല്ലേ..?

അതെ..കുറച്ചൊക്കെ..

ഇവന്‍ എന്തിനാ ഇതൊക്കെ ചോദികുന്നത്..റിക്ഷ കാരന് ഇത്ര അഹങ്കാരമോ..

മാന്‍ഡാലീവിന്റെ പീരിയോഡിക് ടേബിളില്‍ എത്ര മൂലകങ്ങള്‍ ഉണ്ടായിരുന്നു..അവന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി...

അത്.76..80 .ഉം ..ആ ഹ .അറിയില്ല .ഞാന്‍ വിക്കി വിക്കി പറഞ്ഞു..

63..അവന്‍ പറഞ്ഞു...എന്താണ് ലോ ഓഫ് പീരിയോടിസിറ്റി,..? വീണ്ടും ചോദ്യം..

അത് elements കളെ അറേഞ്ച് ചെയ്യാനുള്ള ലോ...,..

അങ്ങനെയല്ല സര്‍..,..വ്യക്തമായി പറഞ്ഞാല്‍..,.."If all the elements are arranged in the order of their atomic weights, a periodic repetition of properties is obtained. This is expressed by the law of periodicity." അവന്‍ വളരെ സ്ഫുടമായ ഇന്ഗ്ലിഷില്‍ പറഞ്ഞു..

Electro negativity highest ഏതു എലെമെന്റിനാണ് സാര്‍ കൂടുതല്‍..,..വീണ്ടും അവന്റെ ചോദ്യം..

അറിയില്ല..എന്റെ ഉത്തരം..

അവന്‍..,..അത് ഫ്ലുറിന്‍ ആണ് സാര്‍.,..

എന്നാല്‍ ഇത് പറയൂ സാര്‍.,..electron affinity ഏതു മൂലകതിനാണ്..?

ഞാന്‍. എനിക്കറിയാവുന്ന ഉത്തരം പറഞ്ഞു..എനിക്കറിയില്ല..

ക്ലോറിന്‍ ആണ് സാര്‍ elctron affinity കൂടുതല്‍ ഉള്ളത്..

അപ്പോള്‍ സാറിനു നന്നായി അറിയാവുന്ന വിഷയം ഏതാണ് ..?

അവന്റെ ചോദ്യത്തില്‍ ഞാന്‍ കെമിസ്ട്രിയില്‍ വളരെ മോശമാണെന്ന ധ്വനി ഉണ്ടായിരുന്നു..ഞാന്‍ പറഞ്ഞു..ഫിസിക്സ്..

ശെരി സര്‍..,..ന്യുടന്റെ സെക്കന്റ്‌ ലോ ഓഫ് മോഷന്‍ എന്താണ്..?

ഇത് എനിക്കറിയാവുന്ന കാര്യമാണ്..ഉത്തരം കൊടുത്തു..F=ma...

അവന്‍ വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ഗ്ലിഷില്‍ പറഞ്ഞു..

സര്‍ Physics is not about formula, it is understanding concept!" tell me in statement...

എനിക്ക് വീണ്ടും വിക്കിന്റെ അസുഖം ഉണ്ടായി..ഞാന്‍ ശെരിക്കും വിയര്കാന്‍ തുടങ്ങിയിരുന്നു..

ഓര്മ വരുന്നില്ല എന്ന് മറുപടി കൊടുത്തു തടി തപ്പാന്‍ ഒരു ശ്രമം നടത്തി..

Force on an object is directly proportional to the mass of the object and the acceleration of the object"..അവന്‍ വീണ്ടും...

അപ്പോഴേക്കും കമ്പനിയുടെ ഗേറ്റില്‍ എത്തിയിരുന്നു..രക്ഷപെട്ടു എന്നാ ആശ്വാസത്തോടെ ഞാന്‍ റിക്ഷയില്‍ നിന്നും ഇറങ്ങി...

അവനോടു ചോദിച്ചു..നീ ഇതെല്ലം എവിടെ നിന്നും പഠിച്ചു..

അവന്‍ പറഞ്ഞു..സര്‍ ഞാന്‍ IIT എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞിട്ട് നില്‍കുകയാണ്‌..,....ഞാന്‍ ഒരു രിക്ഷക്കരനാണ് എന്ന് കരുതി സാര്‍ എന്നെ ഒന്ന് കൊച്ചാക്കാന്‍ ശ്രമിച്ചു..സാറിനു ബുധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണം..

അവനു ഞാന്‍ 100 രൂപ എടുത്തു കൊടുത്തിട്ട് വെച്ച് കൊള്ളാന്‍ പറഞ്ഞു..പക്ഷെ അവന്‍ 50 രൂപ തിരികെ തന്നു റിക്ഷയും ചവുട്ടി തിരിച്ചു പോയി...

അഹങ്കാരത്തിന്റെ നെറുകും തലയില്‍ അടിയേറ്റു ഷീണിച്ച ഞാന്‍
ഓഫീസിലേക്കും കയറി..

No comments:

Post a Comment