Thursday, 18 July 2013

ഭൌമദിനം....

പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ ഈ ഭൂമിയോട് ഉടനെ വിടപറയാന്‍ ഒരുങ്ങുകയാണ് .....

നമുക്ക് ഇനി ഒരിക്കലെങ്കിലും കാണാനോ, സംസാരിക്കാനോ, സാധിക്കുമോ എന്നെനിക്കറിയില്ല. ഞാന്‍ പോകുന്ന സ്ഥലത്ത് മൊബൈല്‍ ഫോനുകലോ, ഫേസ് ബുക്കോ, എന്തിനു ഇന്റര്‍നെറ്റ്‌ കന്നെക്ഷണോ തന്നെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല...

നാളെ ഒരു പക്ഷെ നിങ്ങളും അവിടേക്ക് വന്നേക്കാം..ഞാന്‍ എത്തിയതിനു ശേഷമാണു നിങ്ങള്‍ അവിടെ എത്തുന്നതെങ്കില്‍ , അവിടെ വാര്‍ത്ത‍ വിനിമയത്തിനുള്ള എന്തെങ്കിലും ഉപാധികള്‍ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അവിടുത്തെ വിശേഷങ്ങള്‍ മുന്‍കൂട്ടി അറിയിക്കാം..

നിങ്ങളില്‍ അര്കൊക്കെ എന്റെ യാത്ര വിഷമം ഉണ്ടാക്കും എന്ന് എനിക്കറിയില്ല..ആര്കെങ്കിലും വിഷം ഉണ്ടാകുന്നെങ്കില്‍ അവരോടു ഞാന്‍ പറയട്ടെ..

ഈ മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയില്‍ ജീവിക്കുക ദുഷ്കരമാണ്, ഇവിടുത്തെ കാടുകളും,നദികളും, കുളങ്ങളും, മലനിരകളും, പച്ചപ്പുകളും എല്ലാ ഈ ഭൂമിയില്‍ നിന്നും എന്നേക്കുമായി അന്യമായിരിക്കുന്നു..

നിലനില്കുന്നവയെക്കള്‍ അന്യം നിന്ന് പോയവയുടെ കണക്കുകളാണ് സസ്യങ്ങളുടെയും, ജന്തുക്കളുടെയും കാര്യത്തില്‍ കൂടുതല്‍....,..

മനുഷ്യന്‍ മനുഷ്യനെ കൊന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..പിഞ്ചു ബാലികകളെ പോലും വളരെ നിഷ്ടൂരമായി ബലാല്സംഗം ചെയ്തു കൊല്ലാന്‍ ശ്രമിക്കുന്നു..അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു. മകന്‍ അമ്മയെ തലക്കടിച്ചു കൊല്ലുന്നു..

രാഷ്ട്രങ്ങളും,മതങ്ങളും, ജാതികളും, രാഷ്ട്രിയ പ്രസ്ഥാനങ്ങളും , സ്ത്രീയും, പുരുഷനും പരസ്പരം പോരടിച്ചു തല തല്ലി കീറി ചത്തൊടുങ്ങുന്നു..

ഇവിടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ എനിക്ക് കാണാന്‍ ആവുന്നില്ല..

ഇവിടെ നിന്നും 1200 പ്രകാശവര്‍ഷം അകലെക്കുള്ള ഈ യാത്ര ഉടനെ തുടങ്ങുകയായി..അവിടെ വേറെ രണ്ടു ഭൂമികള്‍ ഉണ്ടത്രേ..കേപ്ലെര്‍ 62 എന്ന ഒരു സൂര്യനും നമ്മുടെ ഭൂമിയെക്കാള്‍ വലുപ്പമുള്ള കേപ്ലെര്‍ 62 E, കേപ്ലെര്‍ 62F എന്ന് പേരിട്ടിരിക്കുന്ന രണ്ടു ഭൂമികളും..

അവിടെ ചെന്ന് ഞാന്‍ എന്റെ ജീവിതം തുടരും..അവിടെ ഇടിച്ചു നിരത്താന്‍ മലനിരകാലോ, കുഴിച്ചു നശിപ്പിക്കാന്‍ നദികളോ, മുച്ചൂടും നശിപ്പിക്കാന്‍ പറ്റിയ സസ്യ ജന്തു ജാലങ്ങലോ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിക്കാം..

ഈ ഭൂമിയിലെ ജീവന്റെ അവസാന കണികയുടെ ശവപ്പെട്ടിക്കു മുകളില്‍ അവസാനത്തെ ആണിയടിച്ചു നിങ്ങള്‍ അവിടേക്ക് പോരൂ....

ഒരിക്കലും നിങ്ങളെ ആരെയും കാണാനിട വരില്ല എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം കൂട്ടുകാരന്‍....,...

No comments:

Post a Comment