Thursday, 18 July 2013

ഇന്റര്‍വ്യൂ

ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി..ഒന്ന് രണ്ടു സ്ത്രീകളും ഞാനും മാത്രമേ ഉള്ളു..ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്കുള്ള മറ്റു ബസുകളെല്ലാം ഞാന്‍ എത്തുന്നതിനു മുന്നേ പോയിക്കഴിഞ്ഞിരുന്നു..

അന്തരീക്ഷം മൂടിക്കെട്ടി നില്‍കുകയാണ്‌..,..ഭൂമിക്ക് ഭര്‍ത്താവിനെ കാത്തു വിവശയായി നില്‍കുന്ന ഭാര്യയുടെ മുഖ ഭാവം.....മഴ ഏ തു സമയവും പെയ്തേക്കാം ...ചിന്തിച്ചു തീര്‍നില്ല അതിനു മുന്നേ മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി...മേല്കൂരയുള്ള ബസ്‌ സ്റ്റോപ്പ്‌ ആയതിനാല്‍ നനയില്ല..

പെട്ടെന്നാണ് ഒരാള്‍ ബസ്‌ സ്റൊപ്പിലേക്ക് ഓടിക്കെരിയത്..ഒരു യുവതി..

വസ്ത്രങ്ങളെല്ലാം ഒരു വിധം നന്നായി തന്നെ നനഞ്ഞു ശരീരത്തോട് ഒട്ടി ചേര്‍ന്നിരിക്കുന്നു...ഞാന്‍ അവളുടെ മുഖം ശ്രദ്ധിച്ചു..സുന്ദരി തന്നെ..ഓമനത്തമുള്ള മുഖം..മനോഹരമായ നീണ്ട നാസിക തുമ്പില്‍ ഒരു മഴതുള്ളി മനസ്സില്ല മനസ്സോടെ വിട പറയാന്‍ ഒരുങ്ങുന്നു...

പെട്ടെന്ന് അവള്‍ എന്റെ മുഖത്തേക്ക് നോക്കി..ഞാന്‍ അറിയാതെ എന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു..അവള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നി ..ചൂളിക്കൊണ്ട് മറ്റുള്ള സ്ത്രീകളുടെ പിന്നിലേക്ക്‌ അവള്‍ മറഞ്ഞു. ..

മഴവെള്ളം തെറിപ്പിച്ചു കൊണ്ട് ബസ്‌ വന്നു നിന്നു ...എല്ലാവരും അതില്‍ വലിഞ്ഞു കയറി..അവള്‍ക് പിന്നാലെയാണ് ഞാന്‍ കയറിയത്..തിരക്കുള്ള ബസില്‍ അടുത്തടുത്ത്‌ നില്‍കുമ്പോള്‍ അവളില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ഞാന്‍ ശ്രമിച്ചു..പക്ഷെ ബസ്സിന്റെ ഉലച്ചിലില്‍ ആ അകലം പോരായിരുന്നു..

ബസ്‌ പട്ടണത്തിലെത്തി..ഞങ്ങള്‍ രണ്ടു പേരും ഇറങ്ങി..എനിക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു..മഴ തോര്ന്നതിനാല്‍ നടക്കാം എന്ന് വെച്ചു ..ഒന്ന് രണ്ടു പേരോട് അന്വേഷിച്ചപ്പോള്‍ അവര്‍ വഴി പറഞ്ഞു തന്നു..അവര്‍ കാണിച്ചു തന്ന വഴിയെ നടക്കുമ്പോള്‍ അവള്‍ എന്റെ മുന്നില്‍ കുറെ ദൂരെയായി നടന്നു പോകുന്നുണ്ടായിരുന്നു..ഇടക്കൊന്നു അവള്‍ തിരിഞ്ഞു നോക്കി..എന്നെ കണ്ടതിനലാവനം അവള്‍ നടത്തത്തിനു വേഗം കൂട്ടി..

പ്രവര്‍ത്തന പരിചയം കുറവായതിനാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡ് അടിച്ചു മാറ്റി സ്വന്തമായി കൂടുതല്‍ പരിചയം കാണിക്കുന്ന എക്സ്പീരിയന്‍സ് സര്ടിഫികറ്റ് ഉണ്ടാക്കി വെറുതെ നിന്ന രണ്ടു വര്‍ഷത്തിനു പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്..അവര്‍ വിളിച്ചു അന്വേഷിചില്ലെങ്കില്‍ വിദ്യാഭ്യാസ യോഗ്യത വച്ച് ഈ ജോലി കിട്ടാനുള്ള സാധ്യത ഉണ്ട്..

കമ്പനിയുടെ കവാടത്തിലെത്തി..അവളും ആ കമ്പനിയുടെ ഗേറ്റ് കടന്നു പോകുന്നത് കണ്ടിരുന്നു..ഒന്നുകില്‍ ജോലി ചെയ്യുന്നുണ്ടാവാം അല്ലെങ്കില്‍ എന്നെപോലെ ഇന്റര്‍വ്യൂവിനു വന്നതാവാം...പിന്നെയും അവള്‍ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് അകത്തേക്ക് കയറിപ്പോയി ..

സെകുരിട്യോട് സംസാരിക്കുമ്പോഴാണ് രണ്ടു മൂന്ന് ചെറുപ്പക്കാര്‍ അടുത്തേക്ക് വന്നത്..

നീ പെണ്ണുങ്ങളോട് അനാവശ്യം കാണിക്കു അല്ലേ..?ഒരുത്തന്‍ ചോദിച്ചു..

അന്തം വിട്ടു നിന്ന എന്നെ തള്ളിക്കൊണ്ട് മറ്റൊരുതന്‍..,...നീ അവരെ ഫോളോ ചെയ്യും..അല്ലേഡാ..പറഞ്ഞു തീര്‍ന്നതും മൂന്നാമന്‍ കൈ വെച്ച് കഴിഞ്ഞിരുന്നു..ഒര്കപ്പുരതുള്ള അടിയയതിനാല്‍ വാങ്ങുക മാത്രമേ നിവര്‍ത്തി ഉണ്ടായിരുന്നുള്ളു..വസ്ത്രങ്ങളെല്ലാം ചെളി പുരണ്ടു..സെക്യൂരിറ്റി ഇടപെട്ടതിനാല്‍ അവന്മാര്‍ ഒഴിഞ്ഞു..പക്ഷെ കരണത് നല്ല വേദന..ഇന്റര്‍വ്യൂ വിനു വന്നതാണെന്ന് സെകുരിടിയോടു പറയാന്‍ തുടങ്ങുമ്പോഴാണ് അവന്മാര്‍ ഇടയില്‍ വന്നത്..പറയന്‍ പറ്റിയില്ല..ഇപ്പോള്‍ പറഞ്ഞു..അയാള്‍ ചോദിച്ചു ഈ കോല ത്തില്‍ ഇനി പോകാണോ ...

സാരമില്ല പോയി നോക്കാം..എന്റെ പ്രതീക്ഷകള്‍ എല്ലാം നശിച്ചിരുന്നു...ഒരു തെറ്റും ചെയ്യാതെ വെറുതെ തല്ലു വാങ്ങി...ശരീരത്തേക്കാള്‍ വേദന മനസ്സിനുണ്ടായി...ഇന്റര്‍വ്യൂ ഹാളില്‍ ഇരിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അവളെ മാത്രം കണ്ടില്ല...കുറെ പേര്‍ അകത്തേക്കും പുറത്തേക്കും പോയിക്കൊണ്ടിരുന്നു..ഒടുവില്‍ എന്റെ പേര് വിളിച്ചു..നാലു പേര്‍ ഉണ്ടായിരുന്നു ഇന്റര്‍വ്യൂ പാനലില്‍..,..

എന്റെ കോലം കണ്ട അവര്‍ പരസ്പരം നോക്കി..കൂടുതല്‍ ഒന്നും ചോദിച്ചില്ല...സര്ടിഫിക്കട്ടുകളും മറ്റും ബയോ ടടായും വാങ്ങി നോക്കി...ബയോ ടാറ്റ ഒഴിച്ച് ബാക്കി എല്ലാം തിരിച്ചു തന്നു..അറിയിക്കാം എന്ന് പറഞ്ഞിട്ട് പൊക്കോളാന്‍ പറഞ്ഞു...

അറിയിക്കാം എന്നതിനര്‍ത്ഥം കിട്ടില്ല എന്നത് തന്നെയാണ്..നിരാശനായി തിരിച്ചിറങ്ങുമ്പോള്‍ അവള്‍ മുന്നില്‍ വന്നു നില്കുന്നു...മുഖം പാരവശ്യം കൊണ്ട് വിളറിയിരുന്നു...അവളെ ഒന്ന് നോക്കിയിട്ട് ഞാന്‍ വേഗം മുന്നോട്ടേക്ക് നടന്നു...

വീട്ടില്‍ വന്നു കണ്ണാടിയില്‍ നോക്കുമ്പോള്‍ കവിളില്‍ നല്ല നീര്..വായ തുറക്കാന്‍ തന്നെ വയ്യ..വീട്ടില്‍ എല്ലാവരും ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല..അച്ഛന്‍ പറഞ്ഞു..ആരുടെയെങ്കിലും തോളേല്‍ കേറാന്‍ പോയിക്കാണും..അതിന്റെയാ...

രണ്ടു ദിവസം ജോലിക്ക് പോയില്ല...അവിടെ ശമ്പളം വളരെ കുറവായതിനാല്‍ ആണ് ഈ ജോലിക്ക് ശ്രമിച്ചത്..ഇതിപ്പോള്‍ ഇങ്ങനെയും ആയി..

രണ്ടാമത്തെ ദിവസം വൈകുന്നേരം മോബൈലില്‍ ലേക്ക് ഒരു കാള്‍...,..എടുത്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം..വരുണ്‍ അനോന്നു ചൊദിചൂ..അതെ എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു...എന്നോട് ക്ഷമിക്കണം..അന്ന് ഞാന്‍...,... ഒരു തെറ്റിധാരണ യുടെ പുറത്തു സംഭവിച്ചു പോയതാണ്..

എനിക്കൊന്നും തിരിച്ചു പറയാന്‍ തോന്നിയില്ല..വീണ്ടും അവള്‍...,..എനിക്കൊന്നു കാണാന്‍ പറ്റുമോ...?

ഞാന്‍ ചോദിച്ചു..എന്തിനു..?

അവള്‍...,...ഒന്ന് നേരില്‍ കണ്ടു സംസാരിക്കണം...

ഞാന്‍..,..ശെരി..എവിടെ വരണം..?

അവള്‍ ഒരു രേസ്റൊരന്റിന്റെ പേരും സമയവും പറഞ്ഞു...ഞാന്‍ സമ്മതിച്ചു...

അടുത്ത ദിവസം പട്ടണത്തിലെ രേസ്റൊരന്റില്‍ അവളെ കാത്തിരിക്കുമ്പോള്‍ എനിക്ക് ആകാംഷ ഉണ്ടായിരുന്നു..എന്താണാവോ അടുത്ത കുരിശു..

മഴ വീണ്ടും പെയ്യാന്‍ തുടങ്ങി...

നനഞു കൊണ്ട് തന്നെയാണ് അവള്‍ കയറി വന്നത്...ഇവള്കെന്താ കുട എടുത്തു കൂടെ..ഞാന്‍ മനസ്സില്‍ ചോദിച്ചു..

എന്റെ മുന്നിലെ കസേരയില്‍ ഇരിക്കുമ്പോള്‍ ഇന്നും അവളുടെ നാസിക തുമ്പില്‍ മനോഹരമായ ഒരു മഴതുള്ളി തിളങ്ങുന്നുണ്ടായിരുന്നു...

അവള്‍ ചോദിച്ചു..ഒരു പാട് നേരമായോ വന്നിട്ട്...ഞാന്‍ ജോലി കഴിഞ്ഞിറങ്ങാന്‍ അല്പം വൈകി..ക്ഷമിക്കണം..

സാരമില്ല...എന്തിനാണു കാണണമെന്ന് പറഞ്ഞത്...?

അത്...ഞാന്‍ അറിയാതെ..അന്നങ്ങനെ...ഒന്നും ചിന്തിക്കാതെ ഞാന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു...എന്നോട് ക്ഷമിക്കണം...ഞാന്‍ കാരണം നിങ്ങള്ക് ആ ജോലി നഷ്ടപ്പെട്ടു..അവള്‍ ക്ഷമാപണം നടത്തി..

അവള്‍ അങ്ങനെ പറയുമ്പോള്‍ ആ മുഖം കൂടുതല്‍ സുന്ദരമായത് പോലെ എനിക്ക് തോന്നി...ഞാന്‍ പറഞ്ഞു ...പോയത് പോട്ടെ..ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ...നീര് വെച്ച കവിളില്‍ മെല്ലെ തടവിക്കൊണ്ട് പറയുമ്പോള്‍ അവളും എന്റെ കവിളിലേക്കു നോക്കുകയായിരുന്നു..മെല്ലെ അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി...ഒന്ന് രണ്ടു തുള്ളികള്‍ കവിളിലേക്കു അടര്‍ന്നു വീണു...

ശേ..എന്തായിത് ..കരയുന്നോ..ആളുകള്‍ കാണും...കണ്ണ് തുടക്കു...ഞാന്‍ അത് പറയുമ്പോള്‍ എന്തോ ഒരിഷ്ടം എന്റെ ഉള്ളിലും ഉറവയെടുക്കാന്‍ തുടങ്ങിയിരുന്നു...

അവള്‍ കണ്ണ് തുടച്ചു കൊണ്ട് ഒരു കവര്‍ ബാഗില്‍ നിന്നും എടുത്തു...എന്റെ നേര്‍ക്ക്‌ നീട്ടി..ഞാന്‍ അത് വാങ്ങുമ്പോള്‍ അവളുടെ വിരലുകള്‍ എന്റെ വിരലുകളില്‍ സ്പര്‍ശിച്ചു...

കവറിന്റെ പുറത്തെ എഴുത്തില്‍ ഇങ്ങനെയാനിരുന്നത്..അപ്പോയിന്റ്മെന്റ്റ് ഓര്‍ഡര്‍..,...അദ്ഭുതത്തോടെ കവര്‍ തുറന്നു നോക്കി..ഞാന്‍ അപ്ലൈ ചെയ്ത പോസ്റ്റിലേക്ക് ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശമ്പളത്തില്‍, മറ്റു ആനുകൂല്യങ്ങലോടെ എന്നെ അപ്പ്പോയിന്റ്റ് ചെയ്തിരിക്കുന്നു....അവള്‍ മാനേജ് മെന്റിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി, രെക്കമെന്റ്റ് ചെയ്തു സംഘടിപ്പിച്ചതാവനം..

ഇപ്പോള്‍ നിറഞ്ഞത്‌ എന്റെ കണ്ണുകളാണ്..എന്ത് പറയണം എന്ന് ആലോചിച്ചു ബുദ്ധിമുട്ടുമ്പോള്‍ അവള്‍ പറഞ്ഞു...

ശേ..എന്തായിത്...കണ്ണ് തുടക്കൂ..ആളുകള്‍ കാണും..കുറച്ചു മുന്നേ ഞാന്‍ അവളോട്‌ പറഞ്ഞ അതെ വാചകം..അവള്‍ കളിയാക്കിയതാണ്....

ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി..പെട്ടെന്ന് ഞങ്ങള്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു...കവിളിലെ വേദന ഞാന്‍ മറന്നു....

ജോലി കിട്ടിയതിനേക്കാള്‍ സന്തോഷം എനിക്ക് അവളെ ഇനി എന്നും കാണാമല്ലോ എന്നുല്ലതിലായിരുന്നു....എന്റെ മനസ്സില്‍ പ്രണയത്തിന്റെ ചെടി തളിര്‍ ഇലകള്‍ ഇടാന്‍ തുടങ്ങിയിരുന്നു....അവളുടെ വിടര്‍ന്ന കണ്ണുകളിലും ഞാന്‍ സ്നേഹത്തിന്റെ ഒരു തിളക്കം കണ്ടു...

ചായയും കുടിച്ചു രേസ്റൊരന്റില്‍ നിന്നും ഇറങ്ങി ഒന്നിച്ചു ബസ്‌ സ്ടണ്ടിലേക്ക് നടക്കുമ്പോള്‍ അവളുടെ ഇടാതെ കൈ എന്റെ വലം കയ്യില്‍ ഭദ്രമായിരുന്നു.....

No comments:

Post a Comment