കഥാകൃത്തിനു അന്ന് ഒരു പുതിയ ചിന്ത ഉണ്ടായി..
തന്റെ ഭാവനാസ്രിഷ്ടികലായ കഥാ പാത്രങ്ങള്‍ പലതും ആവര്‍ത്തന വിരസമാവുന്നു..സ്വന്തം സമൂഹത്തിലെ തന്നെ പച്ചയായ മനുഷ്യരെ കഥാ പാത്രങ്ങലാക്കി തന്റെ പ്രതിസന്ധി പരിഹരിക്കുക തന്നെ പോം വഴി..
പുതിയ ചിന്തയുടെ ആവേശം കുളിര് കൊരിയപ്പോഴാനു കഥാകാരന്‍ വീട്ടിലേക്കു കയറിയത്..
അകത്തു അതാ ഇരിക്കുന്നു അച്ഛന്‍, അമ്മ, കെട്ടു കഴിഞ്ഞ പെങ്ങന്മാരും, അവരുടെ ഭര്‍ത്താക്കന്മാരും, കെട്ടു കഴിയാത്ത പെങ്ങളും, തന്റെ സ്വന്തം ഭാര്യയും...
എന്തിനു വെളിയില്‍ നിന്നും കഥാ പാത്രങ്ങളെ കൊണ്ട് വരണം..ദാ ഇരിക്കുന്നു ജീവിക്കുന്ന കഥാ പാത്രങ്ങള്‍.......,...ഇത് ഞാനൊരു കലക്ക് കലക്കും..
ആവേശം തണുക്കുന്നതിനു മുന്നേ കഥാ കൃത്ത് സൃഷ്ടി ആരംഭിച്ചു..വളരെ ദിവസങ്ങളിലെ ഈറ്റ് നോവിനു ശേഷം സൃഷ്ടി പുറത്തായി...കഥാകാരന് എന്തെന്നില്ലാത്ത ആനന്ദം...
വീണ്ടും വീണ്ടും വായിച്ചു നോക്കി...യാതാര്ത്യങ്ങള്‍ എടുത്തു കണ്ണാടിക്കു മുന്നില്‍ വെച്ചത് പോലെ എല്ലാം കഥയില്‍ നന്നായി പ്രതിഫലിക്കുന്നു..താനൊരു സംഭവം തന്നെ..
അടുത്ത കഥ സ്വന്തം നാട്ടുകാരെ കുറിച്ച് വേണം..
കഥ പ്രസിദ്ധീകരിക്കാന്‍ ടൌണില്‍ പോയി നാല് ദിവസം ആര്‍ഭാടപൂര്‍വം ആഘോഷിചിട്ടാണ് കഥാകൃത്ത് വീട്ടില്‍ തിരിച്ചെത്തിയത്...,...
വീട്ടില്‍ അളിയന്മാരെ ആരെയും കണ്ടില്ല...അമ്മയും പെങ്ങന്മാരും കണ്ണുകളില്‍ തീയും നിറച്ചു നില്കുന്നു..ഭാര്യയയൂം കാണുന്നില..
എന്തുപറ്റി...?
ചോദിക്കുന്നതിനു മുന്നേ രണ്ടു ബാഗുകള്‍ പറന്നു മുറ്റത്തേക്ക് വീണു..ഒപ്പം ഒരു ആക്രോശവും..കടക്കെഡാ പുറത്തു...ഈ വീട്ടില്‍ നിന്നെ കണ്ടു പോകരുത്,..അച്ഛനാണ് നിന്ന് ചിന്നം വിളിക്കുന്നത്..,..
അവന്‍ ഒരു കഥാകൃത്ത് വന്നിരിക്കുന്നു..കഥയെഴുതി കഥയെഴുതി കെട്ടിച്ചു വിട്ട പെങ്ങന്മാരുടെ ജീവിതം തകര്‍ത്തിരിക്കുന്നു..ഇനി ഒരുത്തിക്ക് അങ്ങനെ ഒന്ന് പ്രതീക്ഷിക്കുകയും വേണ്ട...
പെങ്ങന്മാരുടെ പ്രണയബന്ധങ്ങള്‍ എഴുതിയതാണ് അബദ്ധമായത് ...
സ്വന്തം ഭാര്യയെ പോലും നീ വെറുതെ വിട്ടില്ലല്ലോടാ..കിടപ്പറ രഹസ്യങ്ങള്‍ വരെ അന്ഗാടിപ്പാട്ടക്കിയ വൃത്തി കെട്ടവന്‍ ....പൊക്കോണം ഇവിടുന്നു...വീണ്ടും അച്ഛന്‍...,...
മദമിളകി നില്‍കുന്ന അച്ഛനെ ആരും തളക്കാന്‍ വന്നില്ല..
അപ്പോള്‍ അളിയനമാരെയും ഭാര്യയയൂം ഇനി പ്രതീക്ഷിക്കേണ്ട..
കവലയിലെ ലോഡ്ജിന്റെ ഇടുങ്ങിയ മുറിയില്‍ താമസം തുടങ്ങിയ കഥാകൃത്ത് വീണ്ടും ഭാവനയില്‍ കഥാ പാത്രങ്ങളെ തിരയുകയായിരുന്നു...
ഇനി നാട്ടുകാര്‍ക്ക് കൂടി ചവുട്ടി പുറത്താക്കാന്‍ അവസരം കൊടുക്കേണ്ട...

No comments:
Post a Comment