Thursday, 18 July 2013

ജല രാശികള്‍...,...

ഹോ എന്തൊരു ചൂട്..കത്തിക്കാളുന്ന വെയില്‍ മുഖത്തേക്ക് തിളച്ചു മറിയുന്ന പോലെ തോന്നുന്നു..

എത്ര ദൂരം ഇനി നടന്നാല്‍ പറ്റും..നടന്നു തളര്‍ന്നു..എവിടെയെങ്കിലും ഒന്നിരിക്കാമെന്ന് വെച്ചാല്‍ തണലിന്റെ ഒരു കൊച്ചു നിഴല്‍ പോലും കാണുന്നില്ല..

ഒരു കുടം വെള്ളം വാങ്ങണമെങ്കില്‍ അഞ്ചു കിലോമീറ്റെര്‍ നടക്കണം..

നടന്നു നടന്നു ഒരു നാല്‍കവലയില്‍ എത്തി..അവിടെയും നോക്കി..തണല് തരാന്‍ ഒന്നും തന്നെയില്ല..പണ്ട് ആ കവലയില്‍ ഒരു വലിയ പേരാല്‍ മരവും ആല്ത്തറയും ഉണ്ടായിരുന്നു...ആ തണലില്‍ എത്രയോ കാലം വിശ്രമിച്ചിരുന്നു...റോഡ്‌ വികസനം വന്നപ്പോള്‍ ആ പേരാല്‍ വെട്ടിക്കളഞ്ഞു..പകരം അവിടെയൊരു ട്രാഫിക് ഐ ലാന്‍ഡ്‌ വന്നു...വികസനം ഇപ്പോള്‍ ഒടിഞ്ഞ ട്രാഫിക് സിഗ്നല്‍ ആയി അവിടെ നില്പുണ്ട് ...

നടക്കുക മാത്രമേ വഴിയുള്ളൂ..രണ്ടു വശത്തും ഇ പ്പോള്‍ വന്‍ കെട്ടിട സമുച്ചയങ്ങള്‍ ആണ്..പണ്ട് പച്ച വിരിച്ചു നിന്നിരുന്ന നെല്പാടങ്ങള്‍ റിയല്‍ എസ്റെടുകാര്‍ വാങ്ങി അവിടെ കെട്ടിട കൃഷി ഇറക്കി..ലാഭം അവര്ക് മാത്രം..വാങ്ങിയ ആളുകള്‍ വെള്ളം കിട്ടാത്തത് മൂലം ആ കെട്ടിടങ്ങള്‍ ഉപേക്ഷിച്ചു മറ്റു പലയിടതെക്കും പോയി..

വീണ്ടും നടന്നു..ചൂട് കാറ്റ് മുഖത്തെ ത്വക്കിനെ ഉരുക്കി കളയുന്നുണ്ടായിരുന്നു..പണ്ട് കിഴക്കന്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തിയിരുന്ന ആ വലിയ മല ഇടിച്ചു നിരത്തിയാണ് സിമന്റ്‌ ഫാക്ടറി ഉണ്ടാക്കിയത്..മലയില്‍ താമസിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ പോലിസിന്റെ സഹായത്തോടെ അടിചിരക്കുമ്പോള്‍ പൊലിഞ്ഞ ജീവനുകള്‍ അനവധിയാണ്..ഇന്ന് അവിടെ സിമന്റ്‌ ഫാക്ടറി യുടെ തകര്‍ന്ന മേല്‍കൂരകള്‍ അന്ന് ചെയ്ത പാപത്തിന്റെ ഭാരവും പേറി നില്പുണ്ട്..തൊഴില്‍ നല്കാന്‍ കൊണ്ടുവന്ന ഫാക്ടറി തൊഴിലാളികളെ പിഴിഞ്ഞപ്പോള്‍ ഫാക്ടറി ക്കു തീ വെച്ചാണ് തൊഴിലാളികള്‍ കണക്കു തീര്‍ത്തത്...അന്ന് അതിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ ഫാക്ടറി മുതലാളിയുടെ പാതി വെന്ത ശരീരവും ഉണ്ടായിരുന്നു..

ചൂടില്‍ നിന്നും രക്ഷപെടാന്‍ അവസാനം കുടം തലയില്‍ കമിഴ്തുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു...ഇപ്പോള്‍ ഒന്നും കാണാനും പറ്റുന്നില്ല..
എങ്കിലും ഒരു ഉദ്ദേശ്യം വെച്ച് നടന്നു..

പണ്ട് മിനെരല്‍ വാട്ടര്‍ പ്ലാന്റ് തുടങ്ങാന്‍ വിദേശ നിക്ഷേപവുമായി വന്ന ചൈനീസ് കമ്പനി ആണ് ഇന്ന് അവിടുത്തെ വെള്ളത്തിന്റെ മൊത്ത കച്ചവടക്കാര്‍..,...കായലിനോട് ചേര്‍ന്ന പ്രദേശം അവര്‍ പൊന്നും വിലക്കെടുത്തു പ്ലാന്റ് തുടങ്ങി..കുറെ പേര്‍ക് ജോലിയും കിട്ടി..വികസനം കൊട്ടിഘോഷിച്ചവര്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍..,..മിനെരല്‍ വാട്ടര്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ചപ്പോള്‍ നിറഞ്ഞത്‌ ചൈനീസ്‌ കമ്പനിയുടെ ബാങ്ക് അക്കൌണ്ടുകള്‍ ആണ്..കായലിലെ ജലനിരപ്പ്‌ താണ് കൊണ്ടേയിരുന്നു..ആരും അത് കാര്യമാക്കിയില്ല..സമീപ പ്രദേശങ്ങളിലെ ജലലഭ്യത കായല്‍ ജലത്തെ ആശ്രയിച്ചായിരുന്നു..കായല്‍ വറ്റി...ആ പ്രദേശം കൂടി സര്‍കാരില്‍ സമ്മര്‍ദവും കൈകൂലിയും കൊടുത്തു കമ്പനി സ്വന്തം പേരില്‍ ആക്കി..ഇപ്പോള്‍ മഴ പെയ്യുമ്പോള്‍ മാത്രം വെള്ളം കാണുന്ന ആ കായല്‍ പൊതു ജനത്തിന് അന്യമാണ്..

ഭൂമിയെ ഊറ്റിയെടുത്ത കമ്പനി ഇനിയും ഊറ്റാന്‍ ഒന്നും ബാക്കിയില്ല എന്ന് മനസ്സിലാക്കി പരീക്ഷനങ്ങള്‍ ആരംഭിച്ചു..അവര്‍ ജലം ഉണ്ടാകാനുള്ള പുതിയ കെമിക്കല്‍ ഫോര്‍മുല കണ്ടെത്തി..ഇപ്പോള്‍ ആ ജലമാണ് നാട്ടുകാര്‍ പൊന്നും വില കൊടുത്തു വാങ്ങി കുടിക്കുന്നത്...ആ പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും കമ്പനി സ്വന്തം പേരില്‍ ആക്കി കഴിഞ്ഞു...

കമ്പനിയുടെ പടിക്കല്‍ എത്തുമ്പോള്‍ തന്നെ ഭയങ്കര തിരക്കാണെന്ന് മനസ്സിലായി..ഇനി ക്യുവില്‍ നില്കണം..കണ്കാനിമാര്‍ കയില്‍ വടികളുമായി തിരക്കുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യുന്നുണ്ട്..

ദാഹിച്ചു തൊണ്ട വരളുന്നു...തല കറങ്ങുന്നത് പോലെ..ദൈവമേ ഇനി എത്ര നേരം..പലരും തളര്‍ന്നു വീഴുന്നുണ്ടായിരുന്നു..

ദൈവം പ്രാര്‍ത്ഥന കേട്ട പോലെ തോന്നി..ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി..മഴത്തുള്ളികള്‍ അനുഗ്രഹങ്ങള്‍ പോലെ താഴേക്ക്‌ വര്‍ഷിച്ചു..എല്ലാവരും നവ ജീവന്‍ വന്നത് പോലെ ഉന്മേഷം വീണ്ടെടുത്തു ..

എല്ലാവരും കുടങ്ങളില്‍ ജലം ശേഖരിക്കാന്‍ തുടങ്ങി..കൂടെ ഞാനും..കുടം നിറഞ്ഞു..കുറെ നേരം കൂടി അവിടെ നിന്ന് മഴ നനഞ്ഞു...എന്തൊരു സുഖം..ഇനി തിരിച്ചു പോകാം..

തിരിഞ്ഞു നടക്കുമ്പോള്‍ തോളില്‍ ഒരു കനത്ത കരം വീണു..ഒരു കങ്കാണി ആണ്..

എന്തെ..? അയാളോട് ചോദിച്ചു..

നീ കാശ് തരാതെ മുങ്ങാന്‍ പോകുവാണോ..?

ഞാന്‍ അതിനു നിങ്ങളുടെ വെള്ളം വാങ്ങിയില്ലല്ലോ..

അയാള്‍ പെട്ടെന്നാണ് പിന്നിലേക്ക്‌ ആഞ്ഞു തള്ളിയത്..വീഴ്ചയില്‍ കയിലിരുന്ന കുടം തെറിച്ചു പോയി..വെള്ളം പരന്നൊഴുകി..

അയാള്‍ ആക്രോശിച്ചു..ഈ സ്ഥലവും, ഇവിടെ പെയ്യുന്ന മഴയും കമ്പനിയുടേതാണ്..അതിനു വില കൊടുക്കാതെ ഇവിടെ നിന്ന് പോകാമെന്ന് കരുതിയോ..നീ കുടിച്ച മഴവെല്ലതിനും, കുടത്തില്‍ ശേഖരിച്ച വെള്ളത്തിനും, നിന്റെ ദേഹത്ത് വീണു നഷ്ടപ്പെട്ട വെള്ളത്തിനും നീ പണം അടക്കണം..

അതിനു ഞാന്‍ ശേഖരിച്ച വെള്ളവും നിങ്ങള്‍ കളഞ്ഞില്ലേ..

അതൊന്നും ഞങ്ങള്കരിയേണ്ട..മര്യാദക്ക് പണം അടച്ചു തിരിച്ചു പൊക്കോ..അയാള്‍ വീണ്ടുംചവുട്ടി...

കൂടുതല്‍ കൊടുക്കാനുള്ള കാശ് ഇല്ലായിരുന്നു..ബാക്കി കടവും പറഞ്ഞു ഒഴിഞ്ഞ കുടവുമായി അവശനായി വീടിലേക്ക്‌ തിരിഞ്ഞു നടക്കുമ്പോള്‍ ചുണ്ട് നനക്കാന്‍ കണ്ണീരു മാത്രമേ ഉണ്ടായിരുന്നുള്ളൂ...

No comments:

Post a Comment