ആകാശത്തിലേക്ക് നോക്കി കൈകള്‍ വിടര്‍ത്തി നില്‍കുമ്പോള്‍ എന്തൊരു രസമാണ്..
ആകാശം കയ്യെത്തി തൊടാവുന്ന ദൂരത്തു നില്കുന്നു..മേഘങ്ങള്‍ കവിളില്‍ തൊട്ടു ഉരുമ്മി കിന്നാരം പറയുന്നു...
ഈ പരവ്തത്തിന്റെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടിയുടെ ഏറ്റവും മുകളിലുള്ള പാറക്കെട്ടിന്റെ ഈ തുഞ്ചത്ത് നില്‍കുമ്പോള്‍ ലോകം കാല്‍ കീഴില്‍ ആയതിന്റെ സന്തോഷം..
കൊടുമുടിയുടെ കീഴ്കാം തൂക്കായ മറുവശം...താഴേക്ക് നോക്കിയാല്‍ അനന്തത മാത്രം....
കുഞ്ഞുന്നാള്‍ മുതലേ ഉള്ള സ്വപ്നം ആയിരുന്നു ഈ കൊടുമുടിയുടെ തുഞ്ചത്ത് ഇങ്ങനെ നില്കണം എന്നത്...വളരുന്തോറും സ്വപ്നം ഒരു ഹരമായി മാറി..
ലോകത്തിന്റെ നാനാ ഭാഗങ്ങളിളി നിന്നും പലരും വന്നു ആരും കീഴടക്കാത്ത ല്ഭൂമിയുടെ ഈ ഔന്നത്യത്തില്‍ കാലുറപ്പിക്കാന്‍..,..ആരും വിജയിച്ചില്ല..പലരും മരണത്തിന്റെ നിത്യ ശാന്തിയും അറിഞ്ഞു ഈ പരവ്തത്തിന്റെ ഏതൊക്കെയോ കോണുകളില്‍ കിടപ്പുണ്ടാകും..
അവരുടെ പരാജയങ്ങള്‍ എന്റെ സ്വപ്നത്തെ ജീവിത ലക്ഷ്യമാക്കുകയായിരുന്നു...എന്ത െല്ലാം യാതനകള്‍..,.കഠിനമായ പരിശ്രമങ്ങള്‍,..പരാജയങ്ങള്‍.., ...ഓരോ പരാജയങ്ങളും വാശി കൂട്ടിയാതെ ഉള്ളു..
ജീവിതത്തിലെ എല്ലാ സുഖങ്ങളും ഈ ഒറ്റ ലക്ഷ്യത്തിനു വേണ്ടി ത്യജിച്ചു...വിവാഹം പോലും വേണ്ടെന്നു വെച്ച്..
മാതാ പിതാക്കളുടെ മരണ സമയത്ത് പോലും ഈ പര്‍വതം കീഴടക്കാനുള്ള പരിശ്രമങ്ങളില്‍ ആയിരുന്നു..അന്ത്യ നിമിഷങ്ങളില്‍ അവര്‍ തന്റെ സാമീപ്യത്തിനു വേണ്ടി ഒരു പാട് കൊതിചിടുണ്ടാവും..
എല്ലാ ത്യാഗങ്ങളും ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു...ഹോ..ദൈവമേ നീ എന്നെ ലക്ഷ്യത്തില്‍ എതിച്ചല്ലോ..ഇതാ ഇന്ന് ലോകം എന്റെ കാല്‍കീഴില്‍..,..അവിടെ നിന്ന് ഉറക്കെ ഒന്ന് കൂകി വിളിച്ചു...തുള്ളിച്ചാടി...
തന്റെ കൂടെ വന്നവര്‍ കൊടുമുടിയുടെ താഴ്വാരങ്ങളില്‍ എവിടെയോ ആണ്..അവര്‍ എത്ര പേര്‍ ഇവിടെ എത്തും...അറിയില്ല...
ഈ കൊടുമുടിയില്‍ രണ്ടു ദിവസം ഇങ്ങനെ നില്കണം..അതിനു ശേഷം തിരിച്ചിറങ്ങാം..
തിരിച്ചിറങ്ങുന്ന ചിന്ത ഉദിച്ചതും ഹൃദയത്തില്‍ എവിടെയോ ഒരു ഇടിവാള്‍ വെട്ടി..തിരിച്ചു ചെന്നിട്ടു ഇനി എന്ത്..?
വര്‍ഷങ്ങളുടെ അധ്വാനത്തിന്റെയും, യാതനകളുടെയും ഫലം ലഭിച്ചു കഴിഞ്ഞു..താന്‍ കണ്ട ജീവിത ലക്‌ഷ്യം തീരം കണ്ടിരിക്കുന്നു...ഇനി എന്താണ് ജീവിതത്തിനു മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കുക..
ഒന്നുമില്ല..പര്‍വതം ഇറങ്ങി തിരിച്ചു ചെന്നാല്‍ ആരും കാതിരിക്കാനില്ല..ശരീരം പ്രായത്തിന്റെ അവഷതകളിലേക്ക് വീഴാന്‍ തുടങ്ങിയിരിക്കുന്നു..പ്രയതെക്ക ള്‍ കൂടുതല്‍ പര്‍വതം കീഴടക്കാന്‍ വേണ്ടി ശരീരം ഏറ്റു വങ്ങേണ്ടി വന്ന പീഡനങ്ങള്‍ ആണ് അവഷതക്ക് കാരണം...
ഇത്രയുംബുദ്ധിമുട്ടുകള്‍ സഹിച്ചു ഇവിടെ വരെ എത്തിയിട്ടും സന്തോഷം അല്‍പ നിമിഷങ്ങളിലേക്ക് മാത്രം..വിജയത്തിന്റെ ഈ സോപാനത്തില്‍ നില്‍കുമ്പോള്‍ ജീവിതം കാത്തു വെച്ചിരിക്കുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം..
വേണ്ടിയിരുന്നില്ല..ഇനി കീഴടക്കാന്‍ കൊടുമുടികള്‍ ഇല്ല..ജീവിതവും ബാക്കിയില്ല...ഇനി എന്ത്..വീണ്ടും വീണ്ടും ആ ചോദ്യം മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു...
ഈ ഒരു വിജയം ശൂന്യത മാത്രമാണ് ഭാവിയിലേക്ക് കാത്തു വെച്ചിട്ടുള്ളത്...,...ജീവിതത് തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആയിരുന്നു ഇതിലും നല്ലത്...അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍..,..എല്ലാം നഷ്ടങ്ങള്‍ മാത്രം..തന്റെ വിജയത്തിന് ആ നഷ്ടങ്ങള്‍ നികത്താന്‍ ആവില്ല..തന്‍ ഒരു പക്ഷെ പ്രശസ്തന്‍ ആയേക്കാം..ചരിത്രത്തിന്റെ ഭാഗം ആയേക്കാം..പക്ഷെ താന്‍ ഒരിക്കലും ജീവിതത്തിന്റെ ഭാഗം ആയിരുന്നില്ല..
കയ്യില്‍ കരുതിയിരുന്ന പതാക പാറക്കെട്ടിന്റെ ഒരു വിടവില്‍ കുത്തി നിര്‍ത്തി..കൊടുമുടിയ്ടെ കീഴ്കാം തൂക്കായ ഭാഗത്തേക്ക് തിരിഞ്ഞു..
ആ അനന്തതയിലേക്ക് കൂപ്പു കുത്തുമ്പോള്‍ മുന്നില്‍ ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു...നഷ്ടങ്ങളുടെ കണക്കുകള്‍ ആര്‍കും വായിക്കാന്‍ കൊടുക്കാതെ ഉള്ള ഒരു രക്ഷപെടല്‍...,...
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അതിന്റെ ലക്‌ഷ്യം ജീവിതം സന്തോഷതോടെയം സമാധാനത്തോടെയും ജീവിച്ചു തീര്കുക മാത്രമായിരിക്കും....ഉണ്ടാകുമോ അങ്ങനെ ഒരു ജന്മം..
ആകാശം കയ്യെത്തി തൊടാവുന്ന ദൂരത്തു നില്കുന്നു..മേഘങ്ങള്‍ കവിളില്‍ തൊട്ടു ഉരുമ്മി കിന്നാരം പറയുന്നു...
ഈ പരവ്തത്തിന്റെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടിയുടെ ഏറ്റവും മുകളിലുള്ള പാറക്കെട്ടിന്റെ ഈ തുഞ്ചത്ത് നില്‍കുമ്പോള്‍ ലോകം കാല്‍ കീഴില്‍ ആയതിന്റെ സന്തോഷം..
കൊടുമുടിയുടെ കീഴ്കാം തൂക്കായ മറുവശം...താഴേക്ക് നോക്കിയാല്‍ അനന്തത മാത്രം....
കുഞ്ഞുന്നാള്‍ മുതലേ ഉള്ള സ്വപ്നം ആയിരുന്നു ഈ കൊടുമുടിയുടെ തുഞ്ചത്ത് ഇങ്ങനെ നില്കണം എന്നത്...വളരുന്തോറും സ്വപ്നം ഒരു ഹരമായി മാറി..
ലോകത്തിന്റെ നാനാ ഭാഗങ്ങളിളി നിന്നും പലരും വന്നു ആരും കീഴടക്കാത്ത ല്ഭൂമിയുടെ ഈ ഔന്നത്യത്തില്‍ കാലുറപ്പിക്കാന്‍..,..ആരും വിജയിച്ചില്ല..പലരും മരണത്തിന്റെ നിത്യ ശാന്തിയും അറിഞ്ഞു ഈ പരവ്തത്തിന്റെ ഏതൊക്കെയോ കോണുകളില്‍ കിടപ്പുണ്ടാകും..
അവരുടെ പരാജയങ്ങള്‍ എന്റെ സ്വപ്നത്തെ ജീവിത ലക്ഷ്യമാക്കുകയായിരുന്നു...എന്ത
ജീവിതത്തിലെ എല്ലാ സുഖങ്ങളും ഈ ഒറ്റ ലക്ഷ്യത്തിനു വേണ്ടി ത്യജിച്ചു...വിവാഹം പോലും വേണ്ടെന്നു വെച്ച്..
മാതാ പിതാക്കളുടെ മരണ സമയത്ത് പോലും ഈ പര്‍വതം കീഴടക്കാനുള്ള പരിശ്രമങ്ങളില്‍ ആയിരുന്നു..അന്ത്യ നിമിഷങ്ങളില്‍ അവര്‍ തന്റെ സാമീപ്യത്തിനു വേണ്ടി ഒരു പാട് കൊതിചിടുണ്ടാവും..
എല്ലാ ത്യാഗങ്ങളും ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു...ഹോ..ദൈവമേ നീ എന്നെ ലക്ഷ്യത്തില്‍ എതിച്ചല്ലോ..ഇതാ ഇന്ന് ലോകം എന്റെ കാല്‍കീഴില്‍..,..അവിടെ നിന്ന് ഉറക്കെ ഒന്ന് കൂകി വിളിച്ചു...തുള്ളിച്ചാടി...
തന്റെ കൂടെ വന്നവര്‍ കൊടുമുടിയുടെ താഴ്വാരങ്ങളില്‍ എവിടെയോ ആണ്..അവര്‍ എത്ര പേര്‍ ഇവിടെ എത്തും...അറിയില്ല...
ഈ കൊടുമുടിയില്‍ രണ്ടു ദിവസം ഇങ്ങനെ നില്കണം..അതിനു ശേഷം തിരിച്ചിറങ്ങാം..
തിരിച്ചിറങ്ങുന്ന ചിന്ത ഉദിച്ചതും ഹൃദയത്തില്‍ എവിടെയോ ഒരു ഇടിവാള്‍ വെട്ടി..തിരിച്ചു ചെന്നിട്ടു ഇനി എന്ത്..?
വര്‍ഷങ്ങളുടെ അധ്വാനത്തിന്റെയും, യാതനകളുടെയും ഫലം ലഭിച്ചു കഴിഞ്ഞു..താന്‍ കണ്ട ജീവിത ലക്‌ഷ്യം തീരം കണ്ടിരിക്കുന്നു...ഇനി എന്താണ് ജീവിതത്തിനു മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കുക..
ഒന്നുമില്ല..പര്‍വതം ഇറങ്ങി തിരിച്ചു ചെന്നാല്‍ ആരും കാതിരിക്കാനില്ല..ശരീരം പ്രായത്തിന്റെ അവഷതകളിലേക്ക് വീഴാന്‍ തുടങ്ങിയിരിക്കുന്നു..പ്രയതെക്ക
ഇത്രയുംബുദ്ധിമുട്ടുകള്‍ സഹിച്ചു ഇവിടെ വരെ എത്തിയിട്ടും സന്തോഷം അല്‍പ നിമിഷങ്ങളിലേക്ക് മാത്രം..വിജയത്തിന്റെ ഈ സോപാനത്തില്‍ നില്‍കുമ്പോള്‍ ജീവിതം കാത്തു വെച്ചിരിക്കുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം..
വേണ്ടിയിരുന്നില്ല..ഇനി കീഴടക്കാന്‍ കൊടുമുടികള്‍ ഇല്ല..ജീവിതവും ബാക്കിയില്ല...ഇനി എന്ത്..വീണ്ടും വീണ്ടും ആ ചോദ്യം മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു...
ഈ ഒരു വിജയം ശൂന്യത മാത്രമാണ് ഭാവിയിലേക്ക് കാത്തു വെച്ചിട്ടുള്ളത്...,...ജീവിതത്
കയ്യില്‍ കരുതിയിരുന്ന പതാക പാറക്കെട്ടിന്റെ ഒരു വിടവില്‍ കുത്തി നിര്‍ത്തി..കൊടുമുടിയ്ടെ കീഴ്കാം തൂക്കായ ഭാഗത്തേക്ക് തിരിഞ്ഞു..
ആ അനന്തതയിലേക്ക് കൂപ്പു കുത്തുമ്പോള്‍ മുന്നില്‍ ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു...നഷ്ടങ്ങളുടെ കണക്കുകള്‍ ആര്‍കും വായിക്കാന്‍ കൊടുക്കാതെ ഉള്ള ഒരു രക്ഷപെടല്‍...,...
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അതിന്റെ ലക്‌ഷ്യം ജീവിതം സന്തോഷതോടെയം സമാധാനത്തോടെയും ജീവിച്ചു തീര്കുക മാത്രമായിരിക്കും....ഉണ്ടാകുമോ അങ്ങനെ ഒരു ജന്മം..
No comments:
Post a Comment