കട്ടിക്കരിങ്കല്ലു ആക്കുവാനാവാതെ
ഈ ഹൃത്തടമെന്തിന്നു കുത്തിപ്പറിക്കുന്നു..
പിന്നിട്ടകാലങ്ങളോർമ്മയിലെന്തിനു
ചന്നം പിന്നം ചറപറ പെയ്യുന്നു..
പൊട്ടി മുളക്കുവാനിറ്റ് ജലത്തിനായി
എത്രയോ കാലം തപസ്സനുഷ്ഠിച്ചു ഞാൻ ..
ഒടുവിൽ നീയുയരെ കരിമ്പടം വീശുമ്പോൾ
ഉടലുണരുന്നതും നീ പുണരുന്നതും
തളിർ വിടരുന്നതും സ്വപ്നത്തിൽ കണ്ടു ഞാൻ..
മഴയാൽ കുളിര്പ്പിക്കാതെന്തിന് മേഘമേ
മാറു പിളർക്കുന്ന മിന്നലായ് തീർന്നു നീ ..
കത്തിക്കരിഞ്ഞ പാഴ്വസ്തുവായ് നിന്മുന്നിൽ സ്വപ്നം ചിതറി വികൃതമായി തീർന്നു പോയ്..
അതിൽ പുശ്ച്ചം ചൊരിഞ്ഞു നീ പൊട്ടിച്ചിരിക്കുമ്പോൾ

No comments:
Post a Comment