എൻ മുന്നിലിരുൾ തീർത്തു
മറയുന്നു നീ,
നിന്നെ കുരുക്കുന്ന മറ്റൊരിരുളിലെക്ക്,
ഭയമാണെനിക്കെന്നെ ചൂഴുന്ന ഇരുളിനേ, ഭയമാണതിലേറെ നിന്നെ
വിഴുങ്ങുന്നയിരുളിനെയും,
ഞാനില്ലവിടെയും നീയില്ലിവിടെയും
ഏകാന്തലോകങ്ങൾ തീർക്കുന്നു നാം,
ഉള്ളിലെ ചുമരുകൾ നിന്നെ തളക്കുമ്പോൾ
നിന്നെയറിയതോർ ചുറ്റിനും കൂടുമ്പോൾ
നീ വിങ്ങുന്നതോർത്തു, നീ പിടയുന്നതോർത്തു
ഏതോ ചുഴിക്കുള്ളിൽ ഞാനും പിടയുന്നു..
മറയുന്നു നീ,
നിന്നെ കുരുക്കുന്ന മറ്റൊരിരുളിലെക്ക്,
ഭയമാണെനിക്കെന്നെ ചൂഴുന്ന ഇരുളിനേ, ഭയമാണതിലേറെ നിന്നെ
വിഴുങ്ങുന്നയിരുളിനെയും,
ഞാനില്ലവിടെയും നീയില്ലിവിടെയും
ഏകാന്തലോകങ്ങൾ തീർക്കുന്നു നാം,
ഉള്ളിലെ ചുമരുകൾ നിന്നെ തളക്കുമ്പോൾ
നിന്നെയറിയതോർ ചുറ്റിനും കൂടുമ്പോൾ
നീ വിങ്ങുന്നതോർത്തു, നീ പിടയുന്നതോർത്തു
ഏതോ ചുഴിക്കുള്ളിൽ ഞാനും പിടയുന്നു..
No comments:
Post a Comment