ഉള്ളകം നീറിപ്പിടയുംപോഴൊക്കെയും
നിന്നോടുരിയാടണം രണ്ടു വാക്കു...
നീ ഒന്നുമുരിയാടാതകന്നിരിക്കുമ്പോഴും
എനിക്ക് നിന്നോടുരിയാടാണം രണ്ടു വാക്കു..
എത്രമേൽ ഞാൻ നിനക്കന്യനാകുന്നുവോ,
അത്രമേൽ സത്യമായി നീയെന്റെ സ്വന്തമാണ്..
എത്രമേൽ നീയെന്നെ തള്ളിമാറ്റുന്നുവോ,
ഞാനത്രമേൽ ചിന്തയിൽ നിന്നരികോരത്തിരിക്കുന്നു..
നിന്നോട് ഞാൻ ചെയ്ത തെറ്റുകളൊക്കെയും,
നിന്നെ പിളർത്തി ഞാൻ നോവിച്ചതൊക്കെയും,
നെഞ്ചു കുത്തി കീറിയെന്നേയും കൊല്ലുന്നു..
നിന്നോടുരിയാടണം രണ്ടു വാക്കു...
നീ ഒന്നുമുരിയാടാതകന്നിരിക്കുമ്പോഴും
എനിക്ക് നിന്നോടുരിയാടാണം രണ്ടു വാക്കു..
എത്രമേൽ ഞാൻ നിനക്കന്യനാകുന്നുവോ,
അത്രമേൽ സത്യമായി നീയെന്റെ സ്വന്തമാണ്..
എത്രമേൽ നീയെന്നെ തള്ളിമാറ്റുന്നുവോ,
ഞാനത്രമേൽ ചിന്തയിൽ നിന്നരികോരത്തിരിക്കുന്നു..
നിന്നോട് ഞാൻ ചെയ്ത തെറ്റുകളൊക്കെയും,
നിന്നെ പിളർത്തി ഞാൻ നോവിച്ചതൊക്കെയും,
നെഞ്ചു കുത്തി കീറിയെന്നേയും കൊല്ലുന്നു..
No comments:
Post a Comment