24 വർഷങ്ങൾക്കപ്പുറം ഒരു ഓണ ചതയ ദിന വെളുപ്പൻ കാലത്തു നെഞ്ചിനുള്ളിൽ പ്രാണൻ പറക്കാനൊരുങ്ങുന്ന വേദനയുമായി ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്നു ചാടി എഴുന്നേറ്റു.. വായു വിലങ്ങിയതാവും എന്ന ധാരണയിൽ, ആ വേദന അൽപ നേരത്തിൽ ഒഴിഞ്ഞു പോകും എന്ന പ്രതീക്ഷയിൽ, ഇടനെഞ്ചു പൊട്ടുന്ന വേദനയുമായി അയാൾ വീട്ടിലും മുറ്റത്തും ഉഴറി നടന്നു.. ഭാര്യ തിളപ്പിച്ചു കൊടുത്ത കാപ്പിക്കോ ഇരുന്നും കിടന്നും നടന്നും വായു കോപം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കോ ആ വേദന ഒഴിച്ചു കളയാനായില്ല..
അവസാനം ആശുപത്രിയിലേക്ക് പോകുവാനുള്ള തീരുമാനം എടുക്കുമ്പോഴേക്കും ഒരുപാടു വിലപ്പെട്ട സമയങ്ങൾ പറന്നു പോയിരുന്നു.. ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തി അൽപ നേരം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിലവിളക്കു കൊളുത്തി പ്രാർഥിച്ചു കൊണ്ടിരുന്ന രണ്ടു മക്കളെയും ആശുപത്രിയുടെ ഐ സി യു നു മുന്നിൽ പ്രതീക്ഷയോടെ കാത്തിരുന്ന ഭാര്യയെയും വിട്ടു ആ പ്രാണൻ അദൃശ്യതയുടെ അന്തരീക്ഷങ്ങളിലേക്ക് ചേക്കേറിയിരുന്നു..
നെഞ്ചും തപ്പി പിടിച്ചു, കുത്തി കിഴിക്കുന്ന വേദനയുടെ പ്രഹരത്തിൽ തളർന്നു ഓട്ടോ റിക്ഷയിലേക്ക് ചാഞ്ഞ ആ ശരീരം അന്നു രാവിലെ ഒരു വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞു ആംബുലൻസിൽ വീട് തേടി എത്തി..
14 വയസ്സിന്റെ പ്രായത്തിലും 8 വയസ്സിന്റെ പോലും പക്വത എത്തിയിട്ടില്ലാത്ത അയാളുടെ മകൻ ഉള്ളിൽ തട്ടാത്ത വേദന മുഖത്തു വരുത്തി ആരെയോ ബോധിപ്പിക്കാണെന്നവണ്ണം കണ്ണീരൊഴുക്കി നിന്നിരുന്നു.. തന്നെ സഹതാപത്തോടെ നോക്കുന്നവരുടെ മുന്നിൽ, ആ സഹതാപം എന്തോ ഒരു സമ്മാനം ആയി സ്വീകരിക്കാനുള്ള വ്യഗ്രതയോടെ, അല്പത്തരം നിറഞ്ഞവന് ഓർക്കാപ്പുറത്തു കിട്ടുന്ന ഒരു നേട്ടത്തിൽ ആനന്ദമനുഭവിക്കുന്നവനായി, എന്നാൽ അതു മുഖത്തു വരാതെ, സാഹചര്യത്തിന് ചേരുന്ന സങ്കടം മുഖത്തു വരുത്തിയ കുടില ബുദ്ധിയെ പോലെ, ആ പയ്യൻ എല്ലാവരുടെയും ദയ വായ്പ്പിന്റെ തലോടലിൽ അവിടെയും ഇവിടെയുമൊക്കെ നിന്നു.. ഒരു വർഷം മുന്നേ ഒരു പനിക്കാലത്തു തന്നെ തോളത്തു എടുത്തു വെച്ചു കിലോമീറ്ററുകൾ നടന്നു ആശുപത്രിയിലെത്തിച്ച മനുഷ്യൻ ആണ് ചേതന അറ്റു കിടക്കുന്നതെന്നു അവന്റെ മനസ്സിലേക്ക് അപ്പോൾ വരാതിരുന്നതെന്താണ്? തനിക്കു ഉണ്ണാനും ഉടുക്കാനും വേണ്ടി രാവന്തിയോളം മഴയിലും വെയിലിലും കിളച്ചും വിതച്ചും വിയർത്തു ക്ഷീണിച്ച ആ ശോഷിച്ച ശരീരം ഇനിയൊരിക്കലും തനിക്കു വേണ്ടി കൂന്താലി പിടിക്കാനും, മുന്നോട്ടുള്ള ജീവിത വഴികൾ വെട്ടിത്തെളിച്ചു കടത്തി വിടാനും ഒപ്പമുണ്ടാകില്ലെന്നുള്ള ഞെട്ടലോ ഭയമോ നഷ്ടബോധമോ നിരാശയോ അവനു അപ്പോൾ തോന്നാതെ പോയതെന്താണ്?
ഇനിയൊരിക്കലും തന്റെ ജന്മത്തിന്റെ കാരണഭൂതനായ ആ മനുഷ്യൻ തനിക്കൊപ്പമുണ്ടാകില്ലെന്ന യാഥാർഥ്യത്തെ, അതുണ്ടാക്കുന്ന ഞെട്ടലോടു കൂടിയ വേദനയെ അവനു അനുഭവപ്പെടാതെ പോയതെന്താണ്? അത്രയ്ക്ക് പോലും ചിന്തയോ, നേർബുദ്ധിയോ വികസിക്കാത്ത ഒരു ഒരു പ്രായമായിരുന്നോ ആ പതിന്നാല് വയസ്സ്?
പ്രായത്തിന്റെ കുഴപ്പമല്ല അതെന്നും അവന്റെ തന്നെ ചിന്താ ശേഷിയുടെ വൈകല്യമാണെന്നും തെളിയിക്കുന്ന ജീവിതം, ജീവിച്ചു തീർത്ത പിന്നീടുള്ള വർഷങ്ങൾ തെളിയിച്ചു തന്നിരിക്കുന്നു.. എപ്പോഴെങ്കിലും അച്ഛനെ ഓർമിച്ചപ്പോഴൊക്കെ, അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ വരുന്നതെല്ലാം എത്തി നില്കുന്നത്, ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്നെങ്കിൽ കിട്ടിയേക്കാമായിരുന്ന നേട്ടങ്ങളുടെ നഷ്ടബോധത്തിന്റെ പേരിൽ മാത്രമായിരുന്നു.. തെറ്റിപ്പോയ വഴികളെ തിരുത്തി നേർവഴിക്കു നയിക്കാൻ, ഒരു തീരുമാനമെടുക്കാൻ ആവാത്ത സന്ധികളിൽ ഒരു തീരുമാനമെടുക്കാൻ, അല്ലെങ്കിൽ താൻ എടുക്കേണ്ടി വരുന്ന തീരുമാനത്തിന്റെ പിഴവിന്റെ ഉത്തരവാദിത്വം കെട്ടി വെക്കാൻ ഒരാൾ ആയി ആ മനുഷ്യനെ ആവശ്യമാണെന്ന തോന്നലിനപ്പുറം ആ മനുഷ്യൻ ബാക്കി വെച്ചിട്ടു പോയ ശൂന്യതയിൽ ആത്മാർഥമായി വേദനിക്കാൻ അവനു കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം..

No comments:
Post a Comment