Friday, 22 August 2014

നീര്പോളകള്‍ ..


അദ്ധ്യായം-1

ആകാശചുമരില്‍  ചെഞ്ചായം മഞ്ഞളില്‍ ചാലിച്ച് പൂശി സൂര്യന്‍ സമുദ്രത്തിലേക്ക് പതിയെ താണ്...

ചക്രവാളത്തിന്റെ ചുവപ്പ് കടലിലും കരയിലും വ്യാപിച്ചത് പോലെ..കടലിനു മുകളില്‍ പറന്നു വലഞ്ഞ  പക്ഷികള്‍ കൂട് അണയാന്‍ കരയിലേക്ക് പറന്നു തുടങ്ങി..ഇരുട്ടിനു കനം വെച്ച് തുടങ്ങിയിരുന്നു...

മണല്‍പരപ്പില്‍ ഓടി നടന്നു ബഹളം വെച്ച്  കുട്ടികള്‍...  അവരെയും നോക്കിയിരിക്കുന്ന അച്ഛനമ്മ മാര്‍....ബീച്ചില്‍ ആളുകള്‍ കുറവായിരുന്നു..

അകലെ സമുദ്രത്തില്‍ നിഴല്‍ പോലെ കാണപ്പെട്ട വഞ്ചിയിലേക്ക് നോകിയിരുന്ന രേവതി പരിസരം മറന്നത് പോലെ തോന്നി...ചിന്തകളും ഓളങ്ങളില്‍ പെട്ട പോലെ ഉലയുകയായിരുന്നു...

ആന്റീ ...ചൂട് നിലക്കടല...

ശബ്ദം കേട്ട്  രേവതി ചിന്തകളില്‍ നിന്നും ഉണര്‍ന്നു..മുന്നില്‍ ഒരു കൊച്ച് പയ്യന്‍...,....ഏറിയാല്‍ പതിനൊന്നു വയസ്സ് കാണും..കയ്യിലെ പാത്രത്തില്‍ മൂന്നോ നാലോ കടലയുടെ പൊതികള്‍....,..മുഷിഞ്ഞ ഉടുപ്പിലും നിക്കരിലും അവന്റെ മുഖത്തെ കരുവാളിപ്പിലും ബാല്യം കടക്കാന്‍ അവന്‍ പെടുന്ന യാതനകളുടെ പ്രതിഫലനം..

വേണ്ട..അവള്‍ പറഞ്ഞു..

ഒരെണ്ണം വാങ്ങിക്കൂ ആന്റീ..നല്ല ചൂടുണ്ട്..അഞ്ചു രൂപയെ ഉള്ളു..

വേണ്ട കുട്ടീ..ഞാന്‍ നിലക്കടല കഴിക്കില്ല..എന്റെ കുട്ടികല്കും താല്പര്യമില്ല..

അവന്‍ നിരാശയോടെ  തിരിഞ്ഞു നടന്നു..അവള്‍ അതും നോക്കിയിരുന്നു..

ഒരു കൊച്ച് പെണ്‍കുട്ടി എവിടെ നിന്നോ ഓടി വന്നു  അവന്റെ കൈകളില്‍ പിടിച്ചു..

ചേട്ടാ ..നമുക്ക് പോകാം.ഇരുട്ടിയത് കണ്ടില്ലേ..എനിക്ക് പേടിയാകുന്നു..

ഒരു പത്തു മിനിട്ട് കൂടി നില്‍കൂ മോളെ..ഇതും കൂടി വില്കാന്‍ പറ്റുമോന്നു ചേട്ടന്‍ നോക്കട്ടെ..

പെണ്‍കുട്ടി അത് കേട്ട് മനലിലേക്ക് സങ്കടത്തോടെ  കുത്തിയിരുന്നു ...അവരെ ശ്രദ്ധിച്ചിരുന്ന രേവതിക്ക് നെഞ്ചില്‍ എവിടെയോ ഒരു മുള്ള് ഉടക്കി..

അവള്‍ ആ പയ്യന്റെ അരികിലേക്ക്  ചെന്നു..ഇത് മുഴുവന്‍ എനിക്ക് തന്നേക്കു..

അവന്‍ അവളെ സാകൂതം നോക്കി...

എന്താ തരുന്നില്ലേ..? രേവതി ചോദിച്ചു..

അവന്‍ പാത്രത്തില്‍ ഉണ്ടായിരുന്ന നാല് പൊതികളും അവളുടെ കൈകളില്‍ വെച്ച് കൊടുത്തു..

അവള്‍ ഇരുപതിന്റെ ഒരു നോട്ടെടുത്ത് അവനു കൊടുത്തു.. ആ കൊച്ച് പെണ്‍കുട്ടി ഇരുന്നിടതെക്ക് ചെന്നു..

മോളുടെ പേരെന്താ..?

ഗീതു ..പെണ്‍കുട്ടി പറഞ്ഞു..

അവളുടെ മുടികളില്‍ പതുക്കെ തലോടിക്കൊണ്ട് ഒരു പൊതി കടല അവളുടെ കയ്യില്‍ കൊടുത്തു..

കഴിച്ചോളൂ..പെണ്‍കുട്ടി ആദ്യമ ഒന്ന് മടിച്ചെങ്കിലും പിന്നെ അത് വാങ്ങി..രേവതിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു..

മോളുടെ ചേട്ടന്റെ പേരെന്താ..?

ഗോവിന്ദ്...അതും പറഞ്ഞു  പെണ്‍കുട്ടി  ചേട്ടന്റെ അരികിലേക്ക് ഓടിപ്പോയി..

അപ്പോഴേക്കും രേവതിയുടെ മക്കള്‍ അവളുടെ അരികിലേക്ക് എതിര്യിരുന്നു..

അമ്മെ നമുക്ക് പോകാം..രാത്രി ആയി..

ഉം..പോകാം..വരൂ..മണലില്‍ നിന്നും എഴുന്നേറ്റു അവളും അവരോടൊപ്പം പതുക്കെ നടന്നു...

മോനെ റിഷീ..അളകയുടെ കയ്യില്‍ പിടിച്ചോളൂ...അവള്‍ മകനോട്‌ പറഞ്ഞു..

ഋഷി അലകയുടെ കയ്യില്‍ പിടിച്ചപ്പോള്‍ അവള്‍ കുതറി ഓടി..

അമ്മെ ഇവള്‍ നില്കുന്നില്ല.. ഋഷി പരാതിപ്പെട്ടു.. ..

വേണ്ട എന്റെ കയ്യില്‍ പിടിക്കേണ്ട..ഞാന്‍ തനിയെ നടന്നോലാം..അലകയുടെ കൊഞ്ചല്‍,,

ഋഷി എന്നാല്‍ അമ്മയുടെ കയ്യില്‍ പിടിച്ചോളൂ..രേവതി പറഞ്ഞത് കേട്ട് ഋഷി അവളുടെ കയ്യില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി..

അപ്പോള്‍ അളകയും ഓടി വന്നു അവളുടെ മറ്റേ കയ്യില്‍ പിടിച്ചു..

എന്തെ നിനക്ക് തനിയെ  നടന്നു കൂടെ..രേവതി അലകയോട് ചോദിച്ചു..

ഇല്ല..ഞാനും അമ്മയുടെ കയ്യില്‍ പിട്ച്ചേ നടക്കുന്നുള്ളൂ... ..

അളക അങ്ങനെയാണ്..കുറുമ്പ്  കാണിക്കുന്നതിലും വാച്ചകമാടിക്കുന്നതിലും എട്ടു വയസ്സുകാരനായ രിഷിയെക്കള്‍ മിടുക്കി ആ ആറു വയസ്സുകാരി ആണ്..

ഋഷി സൌമ്യനാണ്..പ്രായത്തില്‍ കവിഞ്ഞ പക്വത എല്ലാ കാര്യത്തിലും കാണിക്കും..

തീരം വിട്ടു വഴിയിലേക്ക് കടക്കുമ്പോഴാണ് രേവതിയുടെ മിഴികള്‍  അല്പം അകലെ നിന്ന ഒരു ആള്‍ രൂപത്തിലേക്ക്  ശ്രദ്ധിച്ചത്..വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെങ്കിലും ആ നില്പ് കാണുമ്പോള്‍ നല്ല പരിചയം തോന്നുന്നു..അവള്‍ മുഖതിരുന്ന കണ്ണട എടുത്തു തുടച്ചിട്ടു വീണ്ടും വെച്ച്  നോക്കി..ഇല്ല ആളെ വ്യക്തമല്ല..

ആ ..ആരെങ്കിലുമാകട്ടെ..അവള്‍ വിചാരിച്ചു..

അളക എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..ഋഷി അവള്‍ക് മറുപടിയും കൊടുക്കുന്നുണ്ടായിരുന്നു..

മെയിന്‍ റോഡില്‍ നിന്നും ഉള്ള ഇടവഴി കേറി അല്പം മുന്നോട്ടു നടന്നാല്‍ വീടായി..വഴിയില്‍ ഇലക്ട്രിക്‌ ബള്‍ബുകളുടെ മങ്ങിയ പ്രകാശം ..സന്ധ്യ നേരത്തെ തിരക്ക് ഉണ്ട് റോഡില്‍ .. അകലെയേതോ പള്ളിയില്‍ നിന്നും വാങ്ക് വിളി ഉയരുന്നുണ്ടായിരുന്നു..എന്നും  രാവിലെ തന്നെ ഉണര്തുന്നതും ഈ വാങ്ക് വിളിയാണെന്ന് അവള്‍ ഓര്‍ത്തു..

പത്തു മിനുട്ട് നടന്നപ്പോഴേക്കും അവര്‍  താമസിക്കുന്ന വാടക വീടിന്റെ മുന്നില്‍ എത്തി...
ബീച്ചിലേക്ക് പോകുമ്പോള്‍ തന്നെ കോലായിലെ ഒരു ബള്‍ബ്‌ കതിചിട്ടാണ് പോയത്..തിരിച്ചു വരുമ്പോള്‍ ഇരുളുമെന്നു അറിയാമായിരുന്നു..

മുറ്റതെക്കുള്ള ചെറിയ ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് കയറി..
ഉള്ളില്‍ ഒരാളല്‍ ഉണ്ടായി..കോലായില്‍ ആരോ ഇരിക്കുന്നു..

കുട്ടികളും അത് കണ്ടു..അവര്‍ ഭയന്ന് അവളുടെ പിന്നിലേക്ക്‌ മാറി...ആരായിരിക്കും ഈ സന്ധ്യാ നേരത്ത്..

അവര്‍ വരുന്നത് കണ്ട ആള്‍ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി..സാമാന്യം ഉയരമുള്ള ഒരു പുരുഷന്‍...,..

നേരത്തെ കണ്ട ആള്‍ തന്നെ..അവള്‍ മനസ്സില്‍ ഓര്‍ത്തു..

അയാള്‍ അല്പം കൂടി മുന്നിലേക്ക്‌ വന്നു..

...ഇപ്പോള്‍ വ്യക്തമായി ആളെയും മനസ്സിലായി..

ഹൃദയത്തിന്റെ മിടുപ്പ് അകാരണമായി കൂടുന്നത് അവള്‍ അറിഞ്ഞു...

ജയന്തന്‍..,...അവളുടെ മനസ്സ് മന്ത്രിച്ചു..

മറവികളുടെ മറ നീക്കി ഭൂതകാലത്തിന്റെ വെള്ളി രേഖ പ്രഞ്ഞയിലേക്ക് കടന്നു വന്നു..

പഴയതിലും അല്പം കൂടി തടിചിട്ടുണ്ട്...താടിയും വളര്തിയിരിക്കുന്നു...ഇട്ടിരിക്കുന്ന കുര്‍ത്തയും ജീന്‍സും മുഷിഞ്ഞിരിക്കുന്നു...മുഖം ദീര്‍ഘ കാലമായി യാത്ര ചെയ്തിരുന്ന ആളെ പോലെ ശീനിച്ചു കാണപ്പെട്ടു..

രേവതിക്കെന്നെ മനസ്സിലായോ..? ആ ചോദ്യം അവളില്‍ സ്ഥലകാല ബോധം ഉണ്ടാക്കി..

അവള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..മനസ്സിലായി...ജയന്തന്‍..

കയ്യിലിരുന്ന നിലക്കടലപൊതികള്‍ കോലായുടെ  പടിയില്‍ വെച്ച് അവള്‍ അകത്തേക്ക് കയറി..കൂടെ കുട്ടികളും...

കയറി ഇരിക്ക്..ഒരു പാട് നേരമായോ വന്നിട്ട്..? രേവതി ചോദിച്ചു..

ഇല്ല..വന്നതെയുള്ളു...വന്നപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നത് കണ്ടു..അവധി ദിവസം ആയതു കൊണ്ട് വെളിയില്‍ പോയിരിക്കും എന്ന് കരുതി കാത്തിരുന്നു..

ബീച്ചില്‍ പോയിരുന്നോ..? വീണ്ടും രേവതി..

ഹാ..കുറെ നേരം അവിടെ പോയി കാറ്റ് കൊണ്ട് കറങ്ങി..എന്നിട്ടാണ് ഇങ്ങോട്ട് പോന്നത്..നിലകടല യുടെ പൊതിയില്‍ നിന്നും ഒരെണ്ണം എടുത്തു ആഴിച്ചു കൊണ്ട് ജയന്തന്‍ മറുപടി നല്‍കി..

ശെരി..ഞാന്‍ കാപ്പി  ഇടാം..കാപ്പി ഇഷ്ടമാണല്ലോ അല്ലേ..പാല്  ഇരിപ്പില്ല..രേവതി അകത്തേക്ക് പോയി..

അതുവരെ തന്നെ നോക്കി നില്കുകയായിരുന്ന കുട്ടികളെ ജയന്ത അടുത്തേക്ക് വിളിച്ചു..ആദ്യം ഒന്ന് മടിച്ചെങ്കിലും അയാള്‍ വീണ്ടും വിളിച്ചപ്പോള്‍ അവര്‍ അടുത്തേക്ക് ചെന്നു..

അലകയെ എടുത്തു മടിയില്‍ വെച്ച് കൊണ്ട് അയാള്‍ ചോദിച്ചു..മോളുടെ പേരെന്താ..?

അളക..

മോന്റെയോ..?

ഋഷി..

ഏതൊക്കെ ക്ലാസ്സുകളില്‍ ആണ് പഠിക്കുന്നത്...?

ഞാന്‍ തേര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആണ്..അളക ഫസ്റ്റ് സ്ടണ്ടാര്ടിലും..രിഷിയാണ് മറുപടി പറഞ്ഞത്..

കടല കഴിക്കൂ..അയാള്‍ അവര്ക് നേരെ നീട്ടി..

വേണ്ട അങ്കിള്‍...ഞങ്ങള്‍ ഇത് കഴിക്കാറില്ല....ഋഷി പറഞ്ഞു..

പിന്നെ അയാള്‍ അവരെ നിര്‍ബന്ധിച്ചില്ല..

മോനെ ..റിഷീ..നിലവിളക്ക് കൊളുത്തൂ..രേവതി ഉള്ളില്‍ നിന്നും വിളിച്ചു പറഞ്ഞു..

കാപ്പി ഉണ്ടാക്കുമ്പോള്‍ രേവതിയുടെ ചിന്ത മുഴുവനും ജയന്തനെ കുറിച്ചായിരുന്നു..

ഇയാള്‍ എന്തിനാണ് ഇപ്പോള്‍ വന്നത്?...വര്‍ഷങ്ങള്‍ ആയി കണ്ടിട്ട്...ഹാ..എന്തെങ്കിലുമാവട്ടെ..

കാപ്പി തയാറാക്കി കൊണ്ട് അവള്‍ കോലായില്‍ എത്തി അയാള്‍ക് കൊടുത്തു..

മധുരം നോക്കു..കുറവാണെങ്കില്‍ പറയണം..അവള്‍

ഇല്ല..ഇത്രയും മതി..കാപ്പി അല്പാല്പമായി അയാള്‍ കുടിക്കുന്നതും നോക്കി രേവതി നിന്ന്..

കുട്ടികള്‍ നാമം ചൊല്ലല്‍ ആരംഭിചച്ചിരുന്നു..അളക ഇടയ്ക്കിടെ തിരിഞ്ഞു നോക്കി..ഇടയ്ക്കു എഴുന്നെല്കുകയും ഇരിക്കുകയും ഒക്കെ ചെയ്യുന്നു..അവള്‍ അങ്ങനെയാണ്..അടങ്ങി ഒരിടത്തും ഇരിക്കാന്‍ അവള്‍ക് സാധിക്കില്ല..

രേവതിക്ക് കാപ്പി വേണ്ടേ..?

വേണ്ട..ഇപ്പോള്‍ കുടിച്ചാല്‍ പിന്നെ ആഹാരം കഴിപ്പ്‌ ഉണ്ടാവില്ല..അവള്‍ മറുപടി നല്‍കി..

പിന്നെ കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല..

എവിടെയാണ് താമസം..രേവതി ചോദിച്ചു.

ജയന്തന്‍ അല്പനെരതെക്ക് അതിനു മറുപടിയൊന്നും പറഞ്ഞില്ല...പിന്നെ പതുക്കെ ചോദിച്ചു..

ഞാന്‍ ഇന്നിവിടെ തന്ഗുന്നതില്‍ വിരോധം ഉണ്ടോ..? ജയന്തന്റെ അപ്രതീക്ഷിതമായ ചോദ്യം അവളില്‍ ഞെട്ടല്‍ ഉണ്ടാക്കി..

ഇവിടെയോ...?

അതെ..ബുദ്ധിമുട്ടാണോ..?

അയാളോട് എന്ത് പറയും...താനും കുട്ടികളും മാത്രമുള്ള വീട്ടില്‍..,...എതിര്‍ത്ത് പറയുന്നതെങ്ങനെ..? എന്ത് പറയണം എന്നറിയാതെ അവള്‍ വിഷമിച്ചു..

ഇന്ന് ഒരു ദിവസം തന്ഗുന്നതില്‍ വിരോധമില്ല..അവള്‍ വിക്കി വിക്കി പറഞ്ഞു..

അയാള്‍ അവളെ നിര്‍നിമേഷനായി നോക്കുകയായിരുന്നു അപ്പോള്‍...,...

ബുദ്ധിമുട്ടിക്കുകയാണെന്ന് അറിയാം..വേറെ എങ്ങും പരിചയം ഇല്ലാത്തത് കൊണ്ടാണ്...ജയന്തന്‍ നിസ്സഹായത വെളിപ്പെടുത്തി..

കുട്ടികളുടെ നാമജപം കഴിഞ്ഞപ്പോള്‍ അവള്‍ അവരെ ആഹാരം കഴിക്കാന്‍ വിളിച്ചു...ജയന്തനും ആഹാരം ഇപ്പോള്‍ എടുക്കട്ടെ..അവള്‍ ചോദിച്ചു..

എടുത്തു കൊല്ലു..അയാള്‍ മറുപടി നല്‍കി..

അയാള്കുള്ള ആഹാരം അവള്‍ കോലായില്‍ കൊണ്ട് കൊടുത്തു..

അയാള്‍ കഴിക്കുന്നതിനിടയില്‍ ചോദിച്ചു..രേവതി കഴിക്കുന്നില്ലേ..?

ഞാന്‍ കഴിച്ചോളാം..

ആഹാരം ഉണ്ടാകുമോ...? സന്ധ്യാ നേരത്ത് മുന്നറിയിപ്പില്ലാതെ വരുന്ന അതിഥികള്‍ വീട്ടുകാര്‍ക് ശല്യമാവരുണ്ട്.. ഞാന്‍ കാരണം അത്താഴം മുടങ്ങിയോ..? ജയന്തന്‍ ചോദിച്ചു..

അത്താഴം മുടക്കാന്‍ ജയന്തന്‍ എന്താ നീര്കൊലിയാണോ..? ഒരു ദിവസം അത്താഴം ഉണ്ടില്ലെങ്കില്‍ ഞാന്‍ മരിച്ചു പോവുകയില്ല..എന്തായാലും എനിക്കുള്ളത് അകതിരുപ്പുണ്ട്..

അവളുടെ മറുപടി കേട്ട് ജയന്തന്‍ ചിരിച്ചു..

ജയന്തന്‍ ഇപ്പോള്‍ എവിടെ നിന്നുമാണ് വരുന്നത്..?

എവിടെ നിന്നും വരുന്നു എന്ന് ചോദിച്ചാല്‍ ..ഇപ്പോള്‍ വരുന്നത് വര്കല യില്‍ നിന്നും..അച്ഛന് ബലിയിട്ടു...അതിനു മുന്നേ വടക്കേ ഇന്ത്യയില്‍ പലയിടങ്ങളില്‍..

ഞാന്‍ ഇവിടെയുണ്ടെന്നു എങ്ങനെ അറിഞ്ഞു...? രേവതി..

അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കാത്തത് ഈ ലോകത്ത് സ്രിഷ്ടിക്കപ്പെട്ടിട്ടില്ല രേവതി...അന്വേഷിച്ചു കണ്ടു പിടിച്ചു..

അമ്മയും പെങ്ങളും ഒക്കെ സുഘമായിരിക്കുന്നോ..? അവള്‍ ചോദിച്ചു..

രേവതിക്ക് അവരെയൊക്കെ അറിയാമോ..? ജയന്തന്‍..

കണ്ടിട്ടില്ല..കേട്ടിട്ടുണ്ട്..അമ്മയും ഒരു പെങ്ങളും ഉണ്ടെന്നു..അവള്‍ പറഞ്ഞു..

ഉം..അമ്മ പെങ്ങലോടൊപ്പം ഉണ്ട്...സുഖമായിരിക്കുന്നു എന്നാണു വിശ്വാസം..അങ്ങോട്ട്‌ പോയില്ല..

അവള്‍ക് അത്ഭുതം തോന്നി..ഈ മനുഷ്യന്‍ സ്വന്തം വീട്ടില്‍ പോലും പോകാതെ ഇങ്ങോട്ട് വന്നതെന്തിനാണ്‌..,..?

അയ്യാള്‍ ആഹാരം കഴിച്ചു എഴുന്നേറ്റു..അവള്‍ കൈ കഴുകാനുള്ള വെള്ളം എടുത്തു കൊടുത്തു..

കുട്ടികളും കഴിച്ചു കഴിഞ്ഞിരുന്നു...

അമ്മെ ഉറക്കം വരുന്നു..അളക ചിണുങ്ങി....

വാ..അമ്മ നിങ്ങളെ ഉറക്കാം ..രേവതി അവരെയും കൂട്ടി അകത്തേക്ക് പോയി..

അവര്‍ക്ക് വിരിപ്പെല്ലാം വിരിച്ചു കൊടുത്തു..ഒരു പായും തലയിണയും ഒരു ബെഡ് ശീടുമായി  അവള്‍ വെളിയില്‍ വന്നു..

അത് ജയന്താണ് കൊടുത്തു പറഞ്ഞു..കോലായില്‍ കിടന്നു കൊല്ലു..കൊതുകുണ്ടാവും..ബെട്ശീറ്റ് പുതച്ചു കിടാനാല്‍ മതി..രാവിലെ കാണാം..

രേവതിക്ക് ബുദ്ധി മുട്ടായി അല്ലെ..?

സാരമില്ല..അവള്‍ പറഞ്ഞിട്ട് അകത്തേക്ക് കയറി..പിന്നെയും തിരിച്ചു വന്നിട്ട് പറഞ്ഞു..

കിടക്കുമ്പോള്‍ കോലായിലെ ലൈറ്റ് അണച്ച് കൊല്ലു..

അയാള്‍ മൂളി..

അവള്‍ അകത്തു കയറി വാതില്‍ അടച്ചു  കൊളുത്തിട്ടു..അല്‍പനേരം കൂടി അയാള്‍ അങ്ങോട്ട്‌ നോക്കി നിന്ന്..പിന്നെ  പായും തലയിണയും വിരിച്ചു.. തോള്‍ സഞ്ചിയില്‍ നിന്നും സിഗരെട്ടെ പാക്കറ്റ് എടുത്തു ഒരു സിഗരറ്റിനു തീ കൊളുത്തി..

അകത്തു രേവതി കുട്ടികളെ ഉറക്കുകയായിരുന്നു.മുറ്റത്തെ വെളിച്ചം അല്പം മുറിയിലേക്കും കടന്നു വരുന്നു...അല്പസമയത്തിനുള്ളില്‍ കുട്ടികള്‍ ഉറങ്ങി..പിന്നെയും അവള്‍ ഉറങ്ങാതെ വെളിയിലെ ലൈറ്റ് അനയുന്നത് കാത്തു കിടന്നു..

കുറെ നേരം കഴിഞ്ഞപ്പോള്‍ വെളിച്ചം അണഞ്ഞു..അല്പനിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ കൂര്കം വലിക്കുന്ന ചെറിയ ശബ്ദം അവള്‍ കേട്ടു ..അപ്പോഴാണ്‌ അവള്‍ക് അല്പം സമാധാനം ഉണ്ടായതു..

ചിന്തകള്‍ തലച്ചോറില്‍ വണ്ടുകളെ പോലെ മുരണ്ടു കൊണ്ടിരുന്നു..രേവതി ഉറങ്ങാന്‍ സാധിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു..പിന്നെ എപ്പോഴോ മയക്കം അവളുടെ കണ്ണുകളെ തഴുകി അടച്ചു..

അധ്യായം-2

രാവിലെ വാങ്ക് വിളിക്കുന്നതിനും മുന്നേ രേവതി ഉണര്‍ന്നു..

എഴുന്നേറ്റു മുടി കെട്ടി..കുട്ടികള്‍ അപ്പോഴും നല്ല ഉറക്കത്തിള്‍ തന്നെ..

ജയന്തന്‍ വെളിയില്‍ ഉള്ള കാര്യം അവള്‍ക് പെട്ടെന്നോര്‍മ വന്നു..

അവള്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍  നേരെയാക്കി..അടുക്കളയില്‍ പോയി ചോറിനുള്ള അരി കഴുകി അടുപ്പില്‍ വെച്ച് തീ കൊളുത്തി..കൂട്ടാന്‍ ഉണ്ടാക്കാന്‍ പച്ചക്കറി അരിയാന്‍ തുടങ്ങി...അറിഞ്ഞു തീര്നപോഴേക്കും വെളിയില്‍ പാല്‍കാരന്റെ സൈക്ലിന്റെ മണിയടി കേട്ട്..

 പാലിനുള്ള പാത്രവും എടുത്തു കൊലായിലെക്കുള്ള വാതില്‍ തുറന്നു..
ജയനതന്‍ കിടക്കുന്നിടതെക്ക് നോക്കി....അയാള്‍ അപ്പോഴും നല്ല ഉറക്കമായിരുന്നു..

അവള്‍ ചെന്ന് പാലും വാങ്ങി മുട്ടത്തു കിടന്നിരുന്ന പത്രവും എടുത്തു വീട്ടിലേക്കു കയറി..

അടുക്കളയിലെ ബാകിയുള്ള ജോലികള്‍ തീര്നപ്പോള്‍  ചായ റെഡി ആക്കി..വീണ്ടും വെളിയില്‍ ചെന്ന് നോക്കി..

അപ്പോഴേക്കും ജയന്തന്‍ എഴുന്നേറ്റിരുന്നു..

എങ്ങനെയുണ്ടായിരുന്നു ഉറക്കം..അവള്‍ ജയന്തനോട് ചോദിച്ചു..

വളരെക്കാലത്തിനു ശേഷം നന്നായുറങ്ങി...അയാള്‍ പറഞ്ഞു..

പല്ല് തേച്ചിട്ട് വന്നോള്..ചായ റെഡി ആണ്..പേസ്റ്റ് പിന്നില്‍ കുളിമുറിയില്‍ ഉണ്ട്..അടുത്ത് തന്നെയാണ് ടോയലെറ്റ് ഉം..അവള്‍ പറഞ്ഞിട്ട് അകത്തേക്ക് പോയി..

അയാള്‍ വീടിന്റെ പിന്നിലേക്ക്‌ പോയി..

കുളി കഴിഞ്ഞു വരുമ്പോഴേക്കും ചായയും രവയുടെ ഉപ്പുമാവും രേവതി തയ്യാറാക്കിയിരുന്നു..കുട്ടികളും എഴുന്നേറ്റിരുന്നു..

അവര്‍ അയാളെ നോക്കി പുഞ്ചിരിച്ചു..അയാളും...

ഒരു പ്ലേറ്റില്‍ ഉപ്പുമാവും ചായയും രേവതി അയാള്‍ക് കൊണ്ട് വന്നു കൊടുത്തു..

ഇത്ര രാവിലെ ആഹാരം കഴിക്കുന്ന പതിവില്ല..അയാള്‍ പറഞ്ഞു..

എങ്കില്‍ ചായ കുടിച്ചോള്..ഉപ്പുമാവ് പിന്നെ കഴിക്കാം..പക്ഷെ അപ്പോഴേക്കും തണുക്കും..രേവതി,.

അത് സാരമില്ല..ജയന്തന്‍..

അയാളുടെ മുന്നിലിരുന്ന ഉപ്പുമാവ് അവള്‍ തിരികെ എടുത്തിട്ട് അടുക്കളയിലേക്കു പോയി..

ചായ കുടിക്കുന്നതിനോപ്പം അയാള്‍ പത്രവും മരിച്ചു നോക്കികൊണ്ടിരുന്നു..

കുട്ടികള്‍ പുസ്തകങ്ങളുമായി കോലായില്‍ വന്നിരുന്നു വായന തുടങ്ങി..അളക പച്ചക്കറികളുടെ പേരുകള്‍  ഉച്ചത്തില്‍ ഇംഗ്ലീഷില്‍ പറഞ്ഞു കൊണ്ടിരുന്നു..ഇടയ്ക്കിടെ അവള്‍ അയ്യാളെ ചെരിഞ്ഞു നോക്കുന്നുമുണ്ട്..അയാള്‍ തിരിച്ചു നോക്കുമ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പെട്ടെന്ന് മുഖം മാറ്റും..

ഋഷിയുടെ ശ്രദ്ധ  മുഴുവന്‍ അവന്‍ വായിച്ചു കൊണ്ടിരിക്കുന്ന ബുക്കില്‍ ആണ്..

പ്രഭാതത്തിനു അന്ന് അല്പം മൂടല്‍ ഉണ്ടായിരുന്നു..വെള്ളത്തുള്ളികള്‍ ഉള്ളില്‍ ഒളിപ്പിച്ചു കാര്മെഘാ കൂട്ടങ്ങള്‍ ആകാശ വീഥികളില്‍ ഇടയ്ക്കിടെ യാത്ര ചെയ്യുന്നു..മഴ പെയ്തേക്കാം..

ജയന്തന്‍ പത്രം മാറ്റിവെച്ചിട്ട് ഇടവഴിയിലേക്ക്  നോക്കി..രാവിലെ ട്യുഷന്‍ ഉള്ള കുട്ടികള്‍ സ്കൂള്‍ ബാഗുകളും ഏന്തി ഇടവഴിയില്‍ കൂടി നടന്നു പോകുന്നു..ചില മുതിര്‍ന ആളുകള്‍ പുതിയ ഒരാളിനെ കോലായില്‍ കണ്ടത് കൊണ്ടാവണം നോക്കി നോക്കി കടന്നു പോയി...മരച്ചില്ലകളില്‍ പലതരം കിളികളുടെ പാട്ടുകള്‍..,...ഇടയ്ക്കിടെ എത്തി നോക്കുന്ന വെയിലിന്റെ വെള്ളി കംപികള്‍ തളിര്‍ ഇലകളില്‍ സ്വര്‍ണ വരണം പടര്‍ത്തി..

എത്രയോ കാലമായി താന്‍ ഈ പ്രഭാതങ്ങളെ ഉപേക്ഷിച്ചിട്ട്..പ്രകൃതി രാവിലെ കുളി കഴിഞ്ഞു ഈറനുടുത്തു നില്‍കുന്ന യുവതിയെ പോലെ..ഒരു കാല്‍പനിക ലോകത്തില്‍ ആണ് താന്‍ എന്ന് ജയന്തന്  തോന്നി..

സമയം 8 മണി ആയി..

രേവതി രിഷിയെയും അലകയെയും കുളിക്കാന്‍ വിളിച്ചു..

അല്‍പസമയം കഴിഞ്ഞപ്പോള്‍ രണ്ടു പേരും സ്കൂള്‍ യുനിഫോറം ഇട്ടു റെഡി ആയി വന്നു..

ജയന്താണ് ഉപ്പുമാവ് എടുക്കട്ടെ..? രേവതി ചോദിച്ചു..

എടുത്തു കൊല്ലു..അയാള്‍ പറഞ്ഞു..

രേവതി ജയന്തനും കുട്ടികല്‍കുമുള്ള ഉപ്പുമാവുമായി വന്നു..

അവള്‍ അലകക്ക് വാരി കൊടുക്കുന്നതിനിടയില്‍ പറഞ്ഞു..ഞങ്ങള്‍ 9 മണിയാകുമ്പോള്‍ ഇറങ്ങും..ജയന്തന്‍ എപ്പോഴാണ് പോവുക..?

നിങ്ങളുടെ കൂടെ ഞാനും ഇറങ്ങാം..എങ്ങോട്ടാണ് പോകേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ല..കുറെ കാലം ഇവിടെ എവിടെയെങ്കിലും കൂടിയാലോ എന്നാണ് ആലോചിക്കുന്നത്..ജയന്തന്‍..,..

അവള്‍ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല..

കുറെ കഴിഞ്ഞപ്പോള്‍ അവളും ജോലിക്ക് പോകാന്‍ റെഡി ആയി വന്നു...

മയില്‍ പീലി നീല നിറത്തിലുള്ള സാരിയും ബ്ലൌസും ആയിരുന്നു അവളുടെ വേഷം..വിടര്‍ന്ന കണ്ണുകള്‍ കണ്ണടയുടെ അകത്തു അപ്പോഴും കിനാവുകള്‍ നെയ്യുന്നുന്ടെന്നു ജയന്തന് തോന്നി..
നെറ്റിയിലെ ചന്ദനക്കുറി അവളുടെ സ്ഥിരം ശീലങ്ങളില്‍ ഒന്നാണ്..

രേവതി പണ്ടാതെതിലും കൂടുതല്‍ സുന്ദരി ആയിരിക്കുന്നു...ജയന്തന്‍ മനസ്സിലോര്‍ത്തു..

ജയന്തന്‍ തന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് മനസ്സിലായ രേവതി പെട്ടെന്ന് പറഞ്ഞു..

വരൂ..നമുക്കിരങ്ങാം..

അവള്‍ കുട്ടികളെ വെളിയിലാക്കി കതകു അടച്ചു..

അവര്‍ എല്ലാവരും മുറ്റത്തേക്കിറങ്ങി..

ഇടവഴി കടക്കുമ്പോള്‍ പലരും ജയന്തനെ ശ്രദ്ധിച്ചു..ജയന്താണോ രേവതിയോ ആരെയും ശ്രദ്ധിച്ചില്ല..അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന അലകയെ ഇടയ്ക്കു രേവതി ശകാരിക്കുന്നുണ്ടായിരുന്നു..

മെയിന്‍ റോഡില്‍ ബസ്‌ സ്റൊപിനടുതെതിയപ്പോള്‍ രേവതി ചോദിച്ചു..

എന്താണ് ഇനി  ജയന്തന്റെ പരിപാടി..? കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല...ഒര്കാപ്പുറത്തു കണ്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാതെയായി..ഒരിക്കലും ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ പ്രതീക്ഷിച്ചിരുന്നില്ല..

ജയന്തന്‍ പുഞ്ചിരിച്ചു...ഒരിക്കലും ഇത്ര ധൈര്യം ഞാന്‍ കാണിക്കും എന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല..പക്ഷെ ഒരു കണ്ടു മുട്ടല്‍ എന്നും എന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു..
ഞാന്‍ ഉടനെ ഈ നഗരം വിടുന്നില്ല..കുറച്ചു ദിവസം ഇവിടെ എവിടെയെങ്കിലും കാണും..ഇന്നലെ ആദ്യം വന്നപ്പോള്‍ അന്വേഷിച്ചത് ഒരു ലോഡ്ഗെ ആയിരുന്നു..കയറിയ ലോഡ്ജുകള്‍ എല്ലാം നിറയെ താമസക്കാര്‍ ആണ്..തല ചായ്ക്കാന്‍ ഇടം കിടിയില്ല..ഇവിടേയ്ക്ക് വന്നത് രേവതിയെ കാണാന്‍ വേണ്ടി തന്നെയാണെങ്കിലും അവിടെ വന്നു അന്തിയുറങ്ങണം എന്ന് കരുതിയിരുന്നില്ല..ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം..

സാരമില്ല..ചില ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ സന്തോഷപ്രടങ്ങള്‍ ആണ്...കാണാം ഇവിടെ എവിടെയെങ്കിലും വെച്ച്...ശനിയും ഞായറും എനിക്ക് അവധി ദിനങ്ങള്‍ ആണ്..സമയം കിട്ടുമെങ്കില്‍ വീട്ടിലേക്കു ഇറങ്ങൂ..രേവതി ഇത്രയും പറയുമ്പോഴേക്കും അവര്ക് പോകാനുള്ള ബസ്‌ എത്തിയിരുന്നു..

ജയന്തന്‍ അലകയെ എടുത്തു നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു..ഋഷിയുടെ തോളത് തട്ടി..അവര്‍ കയറിയ ബസ്‌ പോകുന്നത് വരെ ജയന്തന്‍ നോക്കി നിന്ന്..ഋഷിയും അളകയും കൈ വീശി ടാറ്റാ കാണിക്കുന്നുണ്ടായിരുന്നു..ജയന്തനും തിരികെ കൈ വീശി കാണിച്ചു..

രേവതി പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെയാണ് ഋഷിയും അളകയും പഠിക്കുന്നത്...ഋഷി തനിയെ ക്ലാസ്സിലേക്ക് പോയി..അലകയെ ക്ലാസ്സില്‍ കൊണ്ട് വിട്ടു രേവതി സ്റ്റാഫ്‌ റൂമില്‍ എത്തി..

ടീചെര്സ്‌ എല്ലാവരും എത്തിയിരുന്നു..എല്ലാവര്ക്കും ഗുഡ് മോര്‍ണിംഗ് പറഞ്ഞു അവിടെ വെച്ചിരുന്ന രെജിസ്റ്ററില്‍ ഒപ്പിട്ടു  തന്റെ സീറ്റില്‍ വന്നിരുന്നു..

എന്താ ടീച്ചറെ..ഇന്നലെ ഉറങ്ങിയില്ലേ..? അതോ സുഖമില്ലേ..? മുഖമൊക്കെ കണ്ടിട്ട് സുഖമില്ലാത്തത്‌ പോലെ..അടുത്തിരുന്ന വിജയ ടീചെരിന്റെതായിരുന്നു ചോദ്യം..

ഹേയ്..ഒന്നുമില്ല..ഇന്നലെ ഉറങ്ങാന്‍ കുറെ താമസിച്ചു പോയി..ഉറക്കം ശേരിയായതുമില്ല...അതിഥി ഉണ്ടായിരുന്ന കാര്യം ആരോടും പറയുന്നില്ല എന്ന് രേവതി നേരത്തെ തീരുമാനിച്ചിരുന്നു..

എങ്കിലും നേര്‍ത്ത തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു...അതിനെക്കാള്‍ അവളെ അലട്ടിയത് വര്‍ഷങ്ങള്‍ക് ശേഷമുള്ള ജയന്തനുമായ ഈ കൂടിക്കാഴ്ച ആയിരുന്നു..

തന്നെ കാണാന്‍ വേണ്ടിയാണോ അയാള്‍ ഇത്രയും ദൂരം വന്നത്..എങ്ങനെ അനേഷിച്ചു കണ്ടു പിടിച്ചു..? അവള്‍ക് എല്ലാം ഒരു കടം കഥ പോലെ തോന്നി..

ഒരു പക്ഷെ ജീവിതം എന്ന വൃത്തത്തിനുള്ളില്‍ കിടന്നു കറങ്ങുമ്പോള്‍ പിരിയലുകളും കണ്ടുമുട്ടലുകളും സ്വാഭാവികങ്ങള്‍ ആവാം...അയാള്‍ വന്നതുകൊണ്ട് തനിക്കെന്താ..?

അവള്‍ മനസ്സിനെ മറ്റു കാര്യങ്ങളിലേക്ക് വ്യപരിപ്പിക്കാന്‍ ശ്രമിച്ചു..


ജയന്തന്‍ ഉച്ചവരെ  നഗരത്തില്‍  കറങ്ങി..ലോഡ്ജുകള്‍ ഒന്ന് പോലും ഒഴിവുണ്ടായിരുന്നില്ല...പട്ടാലതിലെക്കുള്ള രിക്രുട്മെന്റുകള്‍ നടക്കുന്നുണ്ട് ..അത് കാരണം എല്ലാ മുറികളും പയ്യന്മാര്‍ കയ്യെരിക്കഴിഞ്ഞു...ഹോട്ടലില്‍ നിന്നും ഉച്ച ഊണും കഴിച്ചു ഒരു ഷോപ്പില്‍ കയറി കുറെ കാന്‍വാസുകള്‍ ഉം പല വലിപ്പത്തിലുള്ള ബ്രഷുകളും കുറെ പെയ്ന്റുകളും വാങ്ങി നേരെ കടല്‍ തീരത്തേക്ക് വിട്ടു..

വെയിലിനു നല്ല ചൂടുല്ലതിനാല്‍ ആവാം ബീച്ചില്‍ തീരെ ആളുകള്‍ ഉണ്ടായിരുന്നില്ല..ബീച്ചിന്റെ ഇങ്ങേ അറ്റത് ഒരു മരത്തിനു കീഴെ ഉള്ള ചാര് ബെഞ്ചില്‍ ജയന്തന്‍ ഇരുന്നു...

ഇനി ഇപ്പോള്‍ ഒന്നും ചെയ്യാനില്ല..കുറെ നേരം കിടന്നുറങ്ങാം...

ബെഞ്ചിലേക്ക് കിടന്നു..കാറ്റു കണ്പോലകളെ മെല്ലെ താഴുകിയനച്ചു..ഓര്‍മകളുടെ പായ് വഞ്ചിയെരി മനസ്സ് സഞ്ചാരം തുടങ്ങി...

ഡാ..എഴുന്നെല്കെട..എടാ ജയാ എഴുന്നെല്കാന്‍..,..അമ്മ ദേ വെള്ളമെടുക്കാന്‍ പോയി..

പെങ്ങളാണ്..നേരം വെളുത്തിരിക്കുന്നു..പക്ഷെ ഉറക്കം തികഞ്ഞിട്ടില്ല..

ഞാന്‍ കുറെക്കൂടി ഉറങ്ങട്ടെ ചേച്ചി...ജയന്തന്‍ തിരിഞ്ഞു കിടന്നു..

എന്നാല്‍ മോന്‍ കിടന്നോ..കിടക്കപ്പയേല്‍ കിടന്നു കുളിക്കാം..അമ്മ വെള്ളവും കൊണ്ട് വരുന്നുണ്ട്..

ജയന്തന്‍ വീണ്ടും ഉറക്കത്തിലേക്കു വീണു..പെട്ടെന്നാണ് മുഖം നിറച്ചും വെള്ളം വീണത്‌..,..

ഛെ..എന്തമ്മേ ഇത്..രാവിലെ തന്നെ..,ജയന്തന്‍ ചാടി എഴുന്നേറ്റു..

എത്ര നേരമായെട നിന്നെ വിളിക്കാന്‍ തുടങ്ങീട്ടു...? ബാകിയുള്ളവര്‍ രാവിലെ അഞ്ചു മണി തൊട്ടു കഷ്ടപ്പെടാന്‍ തുടങ്ങി..പോത്ത് പോലെ വളര്‍ന്നിട്ടും ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു ചെറുക്കന്‍..,..

പെട്ടെന്ന് വന്നു ആ പാല് കൊണ്ട് ചെന്ന് കടയില്‍ കൊടുക്ക്‌.,...സമയം 7 .30 കഴിഞ്ഞു..ആ  ഗോപാലന്‍ കൊച്ചാട്ടന്‍ ഇന്ന് പാല് വേണ്ടെന്നു പറഞ്ഞാല്‍ നിനക്ക് കുടിക്കാന്‍ കഞ്ഞി വെള്ളം തരില്ല ഈ വീട്ടീന്ന്..നീ കണ്ടോ..അമ്മ കലി  തുള്ളി അടുക്കളയിലേക്കു പോയി..

ഇത് എന്നും രാവിലെ ഉള്ളതാണ്...

ജയന്തന്‍ എഴുന്നേറ്റു..ഉടുത്തിരുന്ന ലുങ്കി കാണുന്നില്ല..ദൈവമേ ഇത് എവിടെ  പോയി..കട്ടില്‍ മുഴുവന്‍ പരതി ..ഇല്ല കാണുന്നില്ല...ഇന്നലെ അത് ഉരിഞാനല്ലോ പുതച്ചത്...രാവിലെ വീട്ടുകാരും പാലിന് വരുന്നവരും കണി കണ്ടു കാണുമല്ലോ ഭഗവാനെ..


ഹേയ്..അതിനു വഴിയില്ല..ബെഡ് ഷീറ ഉണ്ട് ദേഹത്ത്...പക്ഷെ ഇതങ്ങനെ സംഭവിച്ചു..ചിലപ്പോള്‍ അമ്മ രാവിലെ വന്നു പുതപ്പിച്ചതാവും..മാനം പോകാതിരിക്കാന്‍..,..
അതെങ്ങനാ..പാലിന് വരുന്നവലുമാരെല്ലാം ആദ്യം വന്നു എത്തിനോക്കുക താന്‍ കിടക്കുന്ന മുരിയിലെക്കാന്..അതിനാണെങ്കില്‍ കതകും ഇല്ല..നാശം പിടിക്കാന്‍..,..

അവസാനം ബെഡ് ഷീറ ഉടുത് കൊണ്ട് എഴുന്നേറ്റു...

ഇവന്‍ പിന്നെയും എഴുന്നേറ്റില്ലേ..? വീണ്ടും അമ്മ...

കിടന്നു അലറാതെ..ഞാന്‍ വരുവാ..ലുങ്കി കാണുന്നില്ല..

ആ..അത് ആ കട്ടിലിന്റെ അടിയില്‍ വല്ലതും നോക്കു..കാണും..നാനമില്ലത്തവന്‍..,..പ്രായം 18 ആയി...ഉറങ്ങിക്കഴിഞ്ഞാല്‍ ദേഹത്ത്  തുണി കാണില്ല..പാലിന് വരുന്നവര്‍ കണ്ടിട്ട് പോട്ടെ നാളെ മുതല്‍..,..അല്ലെങ്കില്‍ രാവിലെ എഴുന്നേറ്റോ..അമ്മ പറഞ്ഞത് കേട്ട് കട്ടിലിന്റെ അടിയില്‍ നോക്കി...

ശെരിയാണ്..സംഭവം അവിടെയുണ്ട്...കട്ടിലിന്റെ അടിയില്‍ നിന്നും ലുങ്കി എടുത്തു ഉടുത് കിണറ്റു കരയിലേക്ക് പോയി...പല്ല് തേച്ചു..

അമ്മെ ചായ..

ചായ മോന്‍ ഇനി വന്നിട്ട് കുടിച്ചാല്‍ മതി..ആദ്യം പോയി പാല് കൊടുത്തിട്ട് വാ..

അമ്മയോട് ദേഷ്യപ്പെട്ടു പോയി ഷര്‍ട്ട്‌ എടുത്തിട്ട് സൈക്കിള്‍ എടുത്തു കൊണ്ട് വന്നു..

അപ്പോഴേക്കും അമ്മ പാല്‍ പാത്രം കൊണ്ട് വെച്ച്..

നീ സൈക്കിള്‍ ല്‍ ആണോ പോകുന്നത്..അമ്മ

അതെ..എന്തെ..? ജയന്തന്‍..

മോന്‍ നടന്നു പോയാല്‍ മതി..നീ സൈക്ലില്‍ ഇതും  കൊണ്ട് അങ്ങ് ചെല്ലുമ്പോഴേക്കും പാല് പകുതിയാകും..ഞാന്‍ കഷ്ടപ്പെട്ട്  പശൂനെ വളര്‍ത്തി കിട്ടുന്ന  പാല്‍ ആണ്..

സംഗതി ശെരിയാണ്..ഒറ്റക്കയ്യില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ബാലന്‍സ് കിട്ടില്ല..അങ്ങോട്ടും ഇങ്ങോട്ടും വലയുമ്പോള്‍ പാല്‍ തുളുമ്പി താഴെ പോകും..കടയില്‍ ചെല്ലുമ്പോള്‍ അളവില്‍ നല്ല കുറവും ഉണ്ടാകും..

കൂട്ടുകാര്‍ പലരും സുഖമായി ഒറ്റക്കയ്യില്‍ പാലും  കൊണ്ട്  സൈക്ലില്‍ പോകുന്നത് കാണാറുണ്ട്‌,....പക്ഷെ തന്നെ കൊണ്ട് പറ്റാറില്ല..

ഹാ..ഇനി എന്തായാലും നടന്നു പോകാം..


പാലും എടുത്തു നേരെ ഇടവഴി താണ്ടി കുറച്ചു കൂടി വലിയൊരു റോഡില്‍ എത്തി..ഇനിയും 20 മിനുട്ട് നടക്കണം...

വേഗം നടന്നു..ശെരിക്കും താമസിച്ചിട്ടുണ്ട്..അയാള്‍ ചിലപ്പോള്‍ കടയില്‍ ഇരിക്കുന്ന എല്ലാവരുടെയും മുന്നില്‍ വെച്ചായിരിക്കും ചീത്ത വിളിക്കുക..നാണക്കേടാകും..

ചായക്കടയില്‍ എത്തുമ്പോള്‍ പതിവ് പോലെ അയാള്‍ ദേഷ്യത്തില്‍ ആണ്..

നിനക്കെന്ത സമയത്ത് കൊണ്ട് തന്നു കൂടെ..ഇവിടെ ചായ കുടിക്കാന്‍ ആളുകള്‍ വരുമ്പോഴാണ് ഞങ്ങള്ക് ഇത് വേണ്ടത്..അല്ലാതെ നിന്റെ സൌകര്യത്തിനു അല്ല...നാളെ മുതല്‍ താമസിച്ചാല്‍ ഞാന്‍ പാല് എടുക്കില്ല..പറഞ്ഞേക്കാം..

ജയന്ത ഒരു വളിച്ച ചിരി അയാള്‍ക് സമ്മാനിച്ചു..എന്നിട്ട് ബെഞ്ചില്‍ കയറി ഇരുന്നു..

അപ്പോഴേക്കും അകത്തു അടുക്കളയില്‍ നിന്നിരുന്നചേട്ടന്‍  ഒരു പ്ലേറ്റില്‍  രണ്ടു പൊറോട്ടയും ഒരു ബക്കറ്റ്‌ സാമ്പാറും മുന്നില്‍ കൊണ്ട് വെച്ച്...ഇത് സ്ഥിരമുല്ലതാണ്..പാല് കൊണ്ട് വന്നു കൊടുക്കുന്നതിനു അമ്മ അനുവദിച്ചിരിക്കുന്ന കമ്മീഷന്‍..,..

വീട്ടില്‍ രാവിലെ എന്നും  പഴങ്കഞ്ഞി മാത്രമേ ഉള്ളു...പാല് കൊടുക്കനുല്ലപ്പോള്‍ കിട്ടുന്നതാണ് ഈ സൗകര്യം..

കഴിച്ചു തുടങ്ങി..അപ്പോഴാണ്‌ മറ്റൊരു പയ്യന്‍ വന്നു സാമ്പാറിന്റെ  ബക്കെറ്റ് എടുത്തോണ്ട് പോയത്..അപ്പോള്‍ ആദ്യത്തെ ചേട്ടന്‍  വിളിച്ചു പറഞ്ഞു..ഡേയ് ..അതവിടെ വെച്ചോ..രണ്ടു പൊറോട്ടയും ഒരു ബക്കെറ്റ് സംപാരുമാണ് അവിടുത്തെ കണക്കു..ഇല്ലെങ്കില്‍ നീ വിളമ്പി മരിക്കും..

കടയില്‍ ഉണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു..ജയന്താണ് നാണക്കേട്‌ കൊണ്ട് തന്‍ ചുരുങ്ങി ഇല്ലണ്ടായത് പോലെ തോന്നി..തനിക്കു ഞാന്‍ വെച്ചിട്ടുണ്ടെട എന്നാ മട്ടില്‍ ആ പറഞ്ഞ ആളെ രൂക്ഷമായി നോക്കി..പെട്ടെന്ന് തന്നെ പൊറോട്ടയും കഴിച്ചു പാല്‍ പാത്രവും എടുത്തു ചായക്കടയില്‍ നിന്നും ഇറങ്ങി..

തി'രിച്ചു വരുന്ന വഴിക്ക് ഒരു തോടുണ്ട്..അവിടെ ഇറങ്ങി കുളിച്ചു..തോര്‍ത്തും സോപും കടയിലേക്ക് പോകുമ്പോള്‍ തന്നെ അരയില്‍  കരുതിയിരുന്നു..സ്ഥിരം ഇങ്ങനെ തന്നെയാണ്..തോട്ടില്‍ വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നു..കുറെ നീന്തി..തലകുത്തി മറിഞ്ഞു..ഉണ്ട കളിച്ചു..അവസാനം തോട്ടിലെ വെള്ളം കലങ്ങി ദേഹം ചൊറിയാന്‍ തുടങ്ങിയപ്പോള്‍ കരക്ക്‌ കയറി..

ഒന്ന് രണ്ടു സ്ത്രീകള്‍ കുളിക്കാനും തുണി അലക്കാനും വേണ്ടി കടവിലേക്ക് വന്നു..വെള്ളം കലങ്ങിയത് കണ്ടു അവരുടെ മുഖം ഇരുണ്ടു...

എന്തോന്നാടാ പിള്ളേരെ ഈ കാണിച്ചത്..വേറെ ആര്‍കും ഇവിടെ കുളിക്കുവേം നനക്കുവേമോന്നും വേണ്ടേ...നാശങ്ങള്‍..,...ഓരോന്നിനെ രാവിലെ ഉണ്ടാകി വിട്ടോളും..

രാവിലെ ഉണ്ടാകിയതല്ല ഇച്ചായി...പത്തു പതിനെട്ടു വര്ഷം മുന്നേ ഉണ്ടാകിയതാ..കൂടെയുണ്ടായിരുന്ന ഹരിയാണ് മറുപടി കൊടുത്തത്...

ഉണ്ടാക്കിയതെപ്പോഴായാലും ഉണ്ടാക്കിയവന് ഗുണം പിടിക്കില്ലെടാ...ഇചായിയുടെ പ്രാക്ക്,,

വാടാ പോകാം..ഇന്നതെക്കുല്ലതായില്ലേ...സുധി എല്ലാവരോടുമായി പറഞ്ഞു..

ഇന്നത്തെ കണി ശെരിയല്ല..രാവിലെ മുതല്‍ മാനക്കേടും ചീത്ത വിളിയും ആണ് കിട്ടുന്നത്..

വേഗം വീട്ടിലെത്തി..പെട്ടെന്ന് റെഡി ആകണം.  ടുഷന്‍ ഉണ്ട്...എന്നും ലേറ്റ് ആയിട്ടാണ് ചെല്ലാര്..പലപ്പോഴും കയറുകയും ഇല്ല..

പെട്ടെന്നു തന്നെ റെഡി ആയി..കൊള്ളാവുന്ന ഷര്‍ട്ടുകള്‍ ഒന്നും ഇല്ല..എല്ലാത്തിലും കരിമ്പന്‍ തല്ലിയിരിക്കുന്നു..വിയര്‍ത്തു കഴിഞ്ഞാല്‍ കറുത്ത് ഇരിക്കും..ഉള്ള രണ്ടു പാന്റ് ആണെങ്കിലും നരച്ചിരിക്കുന്നു..

കയ്യില്‍ കിട്ടിയ ഒരു ഷര്‍ട്ടും പാന്റും എടുത്തിട്ടു..രണ്ടു മൂന്നു ബുക്ക്‌ കളും എടുത്തു കൊണ്ട് ഇറങ്ങി..ബസ്‌ സ്റ്റോപ്പ്‌ ചായക്കാടയുടെ അടുത്താണ്..അവിടെ വരെ വീണ്ടും നടക്കണം..സമയത്ത് ബസ്‌ കിട്ടിയാല്‍ മതിയായിരുന്നു..

ഇടവഴിയുടെ വശങ്ങള്‍ നിറയെ കാശാവും കമ്മ്യൂണിസ്റ്റ്‌ പച്ചകളും ആണ്..കൂടാതെ പൂക്കൈതകളും കൈതച്ചക്ക ഉണ്ടാകുന്ന കൈതച്ചെടികളും ഉണ്ട്...പോകുമ്പോഴേ ശ്രദ്ധിച്ചു..ഒരു കൈത്ത പൂത്തിരിക്കുന്നു..തിരിച്ചു വരുമ്പോള്‍ ഓടിക്കണം..പെട്ടിയില്‍ തുണികളുടെ ഇടയില്‍ കൊണ്ട് വെച്ചാല്‍ തുനികല്ക് നല്ല മണം കിട്ടും..

ഓരോന്ന് ആലോചിച്ചു നടക്കുമ്പോഴാണ് ഇടവഴിയുടെ വശത്ത് ഒരു കരിയില അനക്കം കേട്ടത്..

ഹമ്മേ..പാമ്പ്‌..,..കറുത്ത ഒരു സാധനം കയ്യാലയിലെ  ദ്വാരത്തിലേക്ക് ഇഴഞ്ഞു കേറി..

ഇനിയിപ്പോള്‍ രാത്രിയില്‍ സമാധാനമായി നടക്കാനും പറ്റില്ല..സൈക്കിള്‍ എടുക്കാമായിരുന്നു..വേണ്ട...ആ ചടാക്കു സൈക്കിള്‍ കൊണ്ട് ചെന്നാല്‍ പിന്നെ കൂട്ടുകാര്‍ക് കളിയാക്കാന്‍ വേറെ ഒന്നും വേണ്ടി വരില്ല..

ഓരോന്ന് ആലോചിച്ചു ബസ്‌ സ്റൊപിലെത്തി..കുറെ കാത്തു നിന്ന ശേഷമാണ് ബസ്‌ വന്നത്..

ടുഷന്‍ സെന്റര്‍ എത്തിയപ്പോഴേക്കും സമയം ഒരു പാടായിരുന്നു..കേറണോ..ആ കേരിയെക്കാം..

ഫിസിക്സ്‌ ആണ് സബ്ജെക്റ്റ്..കഴിഞ്ഞ ക്ലാസ്സിലും കയറിയിരുന്നില്ല..ഇന്ന് കയറണം...

ക്ലാസ്സ്‌ തുടങ്ങിയിരുന്നു..ഒരു സുന്ദരി ടീച്ചര്‍ ആണ് പഠിപ്പിക്കുന്നത്..വാതിലില്‍ ചെന്നപ്പോള്‍ തന്നെ അകതിരിക്കുന്നവരുടെ മുഖങ്ങളില്‍ ആക്കിയുള്ള ചിരി വിടരുന്നുണ്ടായിരുന്നു..

ക്ലാസ്സ്‌ പിരിച്ചു വിടാന്‍ വന്നതാണോ..? ടീച്ചര്‍ ചോദിച്ചു..

മറുപടി ഒന്നും പറഞ്ഞില്ല..

ആ കേറി ഇരിക്ക്..വീണ്ടും ടീച്ചര്‍..

പിന്നിലെ ബെഞ്ചിലെ സ്വന്തം സീറ്റില്‍ ചെന്നിരുന്നു...

അപ്പോള്‍ എല്ലാവരും റെഡി ആണല്ലോ അല്ലെ..? ടീച്ചര്‍..

അതെ ടീച്ചര്‍.....,..ശബ്ദം പെണ്‍കുട്ടികളുടെ വശത്ത് നിന്നുമാണ്..

എന്തോന്നാടാ സംഭവം..? അടുത്തിരിക്കുന്ന രേനിയോടാണ് ജയന്തന്‍ ചോദിച്ചത്..

ആര്കറിയാം..കഴിഞ്ഞ ക്ലാസ്സ്‌ നമ്മള്‍ രണ്ടും കൂടി ഒനിച്ചല്ലേ കട്ട്‌ ചെയ്തത്..

വാട്ട്‌ ഈസ്‌ ജൂള്‍ കെല്‍വിന്‍ എഫ്ഫക്റ്റ്‌ ..?

ടീച്ചറിന്റെ കൈ ഒന്ന് കറങ്ങി തിരിഞ്ഞു ജയന്തന്‍ ഇരുന്ന ബെഞ്ചിനു നേര്‍ക് വന്നു...ജയന്തന്‍  പറയൂ..

ടീച്ചറുടെ ശബ്ദം ഏതോ ഗുഹയില്‍ നിന്നും വരുന്നത് പോലെയാണ് ജയന്തിന് തോന്നിയത്..

ഇരുന്നിടത്ത് നിന്നും അനങ്ങാന്‍ തോന്നിയില്ല..

ജയന്ത് എഴുന്നെല്കൂ...ടീച്ചര്‍

പതിയെ എഴുന്നേറ്റു..എല്ലാവരുടെയും ശ്രദ്ധ ജയന്തിന്റെ നേര്‍ക് തന്നെയാണ്...അപ്പോള്‍ പ്രതെയ്കിചോന്നും തോന്നിയില്ല..അറിയാവുന്ന മറുപടി പറഞ്ഞു..

അറിയില്ല ടീച്ചര്‍..,...

റെനി പറയൂ...ടീച്ചര്‍ അടുത്തിരുന്ന റെനിയെ പൊക്കി..

റെനിയും പതുക്കെ എഴുന്നേറ്റു..ജയന്തിന് ആശ്വാസമായി..ഇവനും അറിയില്ലല്ലോ..കൂട്ടിനു ആളുണ്ട്..

A change in temperature of a thermally insulated gas when it is forced through a small hole or a porous material. For each gas there is a temperature of inversion above which the change is positive and below which it is negative Also called Joule-Kelvin effect.

കേട്ടത് റെനിയുടെ ശബ്ദം തന്നെയാണോ എന്ന് ഉറപ്പു വരുത്താന്‍ ജയന്തന്‍ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി...അതെ അവന്‍ തന്നെ..

ചതിയന്‍ ...കൂടെ നടന്നു  പിന്നില്‍ നിന്നും കുത്തി...

ടീച്ചര്‍ രേനിയോടു ഇരിക്കാന്‍ പറഞ്ഞു...റെനി പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കി കോളര്‍ ഒന്ന് കൂടി പിടിച്ചിട്ടു ഗമയില്‍ ഇരുന്നു...

ജയന്ത് ഇനി ഇരിക്കണമെന്നില്ല...പൊക്കോളൂ..ക്ലാസ്സില്‍ വരാറില്ല..വരുന്നതും താമസിച്ചു..പഠിക്കാന്‍ പറ്റുമെങ്കില്‍ മാത്രം അടുത്ത ക്ലാസ്സില്‍ വന്നാല്‍ മതി..

ബുക്കുകളും എടുത്തു തലയും കുനിച്ചു ക്ലാസിനു വെളിയില്‍ ഇറങ്ങി...

കോളേജില്‍ ക്ലാസ്സു തുടങ്ങാന്‍ ഇനിയും സമയം എടുക്കും..

വെറുതെ അവിടെ നില്‍കുമ്പോഴാണ് അടുത്ത ക്ലാസ്സിന്റെ ജനലില്‍ കൂടി രണ്ടു കണ്ണുകള്‍ വെളിയിലേക്ക് നീളുന്നത് കണ്ടത്...

ഒന്നുകൂടി നോക്കി..മനോഹരങ്ങളായ രണ്ടു കണ്ണുകള്‍..,..കണ്ണുകളുടെ മനോഹാരിതയില്‍ ലയിച്ചത്‌ കൊണ്ട് മുഖം ശ്രദ്ധിച്ചില്ല...

അവള്‍ തന്നെയാണോ നോക്കിയത് എന്ന് ജയന്താണ് സംശയം തോന്നി..

അവിടെ തന്നെ നിന്ന് അവളുടെ മുഖം ഒന്ന് കൂടി ശെരിക്കു കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു..

പക്ഷെ എപ്പോഴാണ് പ്രിന്സിപാല്‍ കേറി വരിക എന്നറിയില്ല..അയാള്‍ ചോദിച്ചാല്‍ ഇറക്കി വിട്ടു എന്നറിഞ്ഞാല്‍ ശീനമാകും..അമ്മയെ നേരിട്ട് പരിചയം ഉണ്ട് അയാള്‍ക്..

അന്ന് ആ സമയം വരെ ഉണ്ടായ എല്ലാ മാനക്കെടുകളും ജനലില്‍ കൂടി നീണ്ട മിഴികളില്‍ അലിഞ്ഞു ഇല്ലാതായത് പോലെ തോന്നി ജയന്താണ്..

കുറെ നേരം കൂടി നിന്നാലോ..? വേണ്ട..വെളിയില്‍ എവിടെയെങ്കിലും ക്ലാസ്സ്‌ വിടുന്നത് വരെ നില്‍കാം..

ജയന്തന്‍ അല്പം കൂടി മാറി ഒരു കടയുടെ തിണ്ണയില്‍  കയറി നിന്ന്...ആ കണ്ണുകള്‍ മാത്രമായിരുന്നു അവന്റെ ചിന്തകളില്‍..,..

ഏകദേശം ഒരു മണിക്കൂര്‍ ആ കാത്തു നില്പ് നീണ്ടു..ക്ലാസ്സ്‌ വിട്ടു കുട്ടികള്‍ പോകാന്‍ ഇറങ്ങി..

ജയന്തന്‍ ഓരോ മുഖങ്ങളിലും ആ മിഴികള്‍ തിരഞ്ഞു..അവസാനം അത് കണ്ടെത്തി...

മഞ്ഞ പാവാടയും ചുവന്ന ബ്ലൌസും വേഷം..പാവാടയുടെ അരികുകളിലും ചുവപ്പിന്റെ കരവിരുതുകള്‍..,..ആര്‍കും ഒറ്റ നോട്ടത്തില്‍ ഇഷ്ടം തോന്നിപ്പോകുന്ന ഓമനത്തമുള്ള മുഖം.. മുഖത്തിന്‌ ആ കണ്ണുകള്‍ ചന്ദ്രന് ചന്ദ്രികയുടെ ശോഭ പോലെ ഐശ്വര്യം പകരുന്നുണ്ടായിരുന്നു..

ജയന്തന്റെ മനസ്സില്‍  ആയിരം പൂത്തിരികള്‍ പൊട്ടിച്ചിതറി...ഹൃദയം തുളുമ്പി എല്ലുകള്‍ തകര്‍ത്തു വെളിയില്‍ ചാടുമോ എന്ന് തോന്നി..

അവള്‍ക് കുറെ പിന്നിലായി അവനും നടന്നു..എല്ലാവരുംകോളെജിലേക്ക് കടന്നു..അവസാനം ജയന്തന്‍ അവളുടെ ക്ലാസും കണ്ടു പിടിചിട്ടാണ് തിരികെ പോന്നത്..

പ്രീഡിഗ്രി , സെകന്റ് ഗ്രൂപ്പ് ,ഒന്നാം വര്ഷം, ബി ഡിവിഷന്‍..,

അവനു ജീവിതത്തില്‍ ആദ്യമായി ഉള്ളില്‍ ഒരിക്കലും ഉണ്ടാകാത്ത ഒരു പിടച്ചില്‍ അനുഭവപ്പെട്ടു,..ഉള്ളില്‍ ഒരു അരുവി ഒഴുകി തുടങ്ങിയോ..ഓരോ ഇന്റര്‍ വെള്ളിലും  അവിടെ പോയി നിന്നു ..അവളെ കണ്‍ കുലുര്കെ കാണാന്‍..,..

അന്ന് ആദ്യമായി  വൈകുന്നേരം വരെ കോളേജില്‍ ചിലവഴിച്ചു...തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഇടവഴിയിലെ പൂക്കൈതയില്‍ നിന്നും കൈത പൂവ് ഓടിക്കാന്‍ അവന്‍ മറന്നില്ല..

അന്ന് ലോകം മുഴുവനും കൈതപ്പൂവിന്റെ സുഗന്ധം അവനു അനുഭവപ്പെട്ടു...പ്രണയത്തിന്റെ മാസ്മര സൌരഭ്യം..


അദ്ധ്യായം 3

ആളുകളുടെ സംസാരം കേട്ടാണ് ജയന്തന്‍ ഉണര്‍ന്നത്..

ബീച്ചില്‍ ആളുകള്‍ എത്തി തുടങ്ങി..വെയില്‍  താണിരുന്നു..കടലില്‍ തിരകള്‍കും  ശക്തി കുറഞ്ഞിരുന്നു..

കുറെ നേരം അയാള്‍ കടലിലേക്ക്‌ നോക്കി കിടന്നു..പിന്നെ എഴുന്നേറ്റിരുന്നു..

അല്‍പനേരം കഴിഞ്ഞപ്പോള്‍ ഗോവിന്ദ് പാത്രം നിറയെ ചൂട് നിലക്കടല പൊതികളുമായി അവിടേക്ക് വന്നു..കൂടെ ഗീതുവും..അവന്‍ വന്നു ജയന്തന്‍ ഇരുന്നിരുന്ന ബെഞ്ചിന്റെ ഒരു അറ്റത് പത്രവും വെച്ച് ഇരിപ്പുറപ്പിച്ചു..ഗീതുവും അവന്റെ കൂടെ തന്നെ ഇരുന്നു..

ജയന്താണ് അവരെ കണ്ടപ്പോള്‍ എന്തോ ഒരു കൌതുകം തോന്നി..അയാള്‍ രണ്ടു പേരെയും ശ്രദ്ധിച്ചു നോക്കി..

ഓമനത്തമുള്ള രണ്ടു കുട്ടികള്‍..,..നിശകലന്കമായ മുഖങ്ങള്‍..,..ജീവിതത്തിന്റെ പിന്നാം പുറങ്ങളില്‍ താന്‍ മറന്നു വെച്ചതെന്തോ പെട്ടെന്ന് തന്റെ മുന്നില്‍ എത്തിയത് പോലെ തോന്നി ജയന്തന് ..

ഒരു പൊതി കടല തരാമോ..? ജയന്തന്‍ ചോദിച്ചു..

കുട്ടികള്‍ രണ്ടു പേരും ഒരു പോലെ തിരിഞ്ഞു നോക്കി..

ഗോവിന്ദ് ഒരു പൊതി എടുത്തു അയാളുടെ കയ്യില്‍ കൊടുത്തു..

എത്ര രൂപയാണ്..? ജയന്തന്‍..

അഞ്ചു രൂപ..ഗോവിന്ദ് മറുപടി പറഞ്ഞു..

പോക്കെറ്റില്‍ കയിട്ടപ്പോള്‍ ഉള്ളത് മുഴുവന്‍ നൂറിന്റെ നോട്ടുകള്‍ മാത്രം..

അയാള്‍ ഒരു നോട്ട് എടുത്തു ഗോവിണ്ടിനു നേരെ നീട്ടി..

അവന്‍ പറഞ്ഞു..ചില്ലരയില്ല സര്‍...,..ഇന്നത്തെ കൈ നീട്ടം തന്നെ സാറിന്റെയാണ്..

അപ്പോള്‍ എന്ത് ചെയ്യും...? ജയന്തന്‍.

സാരമില്ല സര്‍..,..ഞാന്‍ ഇതെല്ലം വിട്ടു കഴിഞ്ഞിട്ട് വരുമ്പോള്‍ ചില്ലറ കാണും..അപ്പോള്‍ സര്‍ തന്നാല്‍ മതി..

ഞാന്‍ നിന്നെ നോക്കി ഇവിടെ തന്നെ ഇരിക്കേണ്ടി വരുമല്ലോ..ജയന്തന്‍ കളിയായി ചോദിച്ചു..

സര്‍ നു ധ്രിതി ഉണ്ടെങ്കില്‍ പൊക്കോളൂ...

അപ്പോള്‍ നിനക്ക് പൈസ വേണ്ടേ..? ഒരു കാര്യം ചെയ്യ് ഈ പൊതി നീ തിരിചെടുതോള്..

വേണ്ട സര്‍..,..സര്‍ അത് കഴിചോല്...പിന്നെ എപ്പോഴെങ്കിലും തന്നാല്‍ മതി..

ജയന്താണ് അവനെ ശെരിക്കും ഇഷ്ടപ്പെട്ടു..

എന്താ നിങ്ങളുടെ പേര്..?

ഞാന്‍ ഗോവിന്ദ്..ഇത് അനിയത്തി ഗീതു...

ഒരു കാര്യം ചെയ്യ്..ഞാന്‍ ഇവിടെ തന്നെ ഇരിക്കാം..ഗോവിന്ദ് ഈ രൂപ വെചോല്..ചില്ലറ ആയി കഴിയുമ്പോള്‍ കൊണ്ട് വന്നു തന്നാല്‍ മതി..

ഗോവിന്ദ് ഒന്ന് മടിച്ചെങ്കിലും പിന്നെ ജയന്തന്‍ കൊടുത്ത രൂപ അവന്‍ വാങ്ങി..

ബീച്ചില്‍ ആളുകള്‍ കൂടി വന്നു..ഗോവിണ്ടും ഗീതുവും തിരക്കുകളില്‍ മറഞ്ഞു..

എന്ത് ചെയ്യണമെന്നു ജയന്താണ് ഒരു ഊഹവും കിട്ടിയില്ല..രാത്രി എവിടെ കഴിച്ചു കൂട്ടും..മിക്കവാറും ഈ ബെഞ്ച് തന്നെ വീടാക്കേണ്ടി വരും...

കുറെ നേരം കൂടി അവിടെ ഇരുന്നു..പിന്നെ സഞ്ചിയും സാധനങ്ങളും എടുത്തു ഒരു സിഗരെട്ടിനു തീയും കൊളുത്തി വെറുതെ നടക്കാന്‍ തുടങ്ങി..

കടലില്‍ നിന്നും വീശുന്ന കാറ്റിന് അല്പം തണുപ്പുണ്ടായിരുന്നു..

ചക്രവാളങ്ങളില്‍ സൂര്യന്‍ തന്റെ യാത്ര അവസാനിപ്പിക്കാന്‍ തുടങ്ങുന്നു..

കടല്‍ സൂര്യനെ വിഴുങ്ങാന്‍ ആകാശത്തോട് ചേര്‍ന്ന് നിന്ന്..

ഓരോ ഉദയങ്ങളും അസ്തമാനങ്ങളും ജനനവും മരണവും പോലെയാണ്..

ഈ പകലിനു നാളത്തെ പകലുമായി ഒരു ബന്ധവും ഇല്ല..ഒരു പുതിയ പകല്‍..,...  ഒരു പുതിയ അസ്തമനം..ബന്ധമെന്ന് പറയാന്‍ പ്രകൃതി ഒരുക്കിയ ഈ ചലിക്കുന്നതും ചാലിക്കാതതുമായ രംഗപടങ്ങള്‍ മാത്രം..

ബീച്ചില്‍ കുറെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..കുറെ സിഗരെറ്റുകള്‍ പുകച്ചു തള്ളി...നേരം സന്ധ്യയായി..ആളുകള്‍ ബീച്ചിനോട് വിട പറഞ്ഞു കൊണ്ടിരുന്നു...സൂര്യന്റെ ചചുംബനം ഏറ്റ ആകാശത്തിന്റെ കവിള്‍ത്തടത്തില്‍ അപ്പഴും അരുണിമ ബാകിയുണ്ടായിരുന്നു..കടല്‍ ഇരുളിന്റെ കംബളം പുതച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി..

ജയന്തന്‍ താന്‍ മുന്നേ ഇരുന്ന ബെഞ്ചിന്റെ അരികിലേക്ക് നടന്നു..ദൂരെ നിന്നെ അയാള്‍ കണ്ടു..ആ കുട്ടികള്‍ തന്നെയും കാത്തു അവിടെ നില്കുന്നു..

അയാള്‍ വേഗം അവരുടെ അരികിലേക്ക് നടന്നു..

ഗോവിന്ദിന്റെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം കണ്ടു..ഗീതു പക്ഷെ സങ്കടപ്പെട്ടു ഇരിക്കുകയായിരുന്നു..

ജയന്തന്‍ അടുതെതിയ ഉടനെ ഗോവിന്ദ് ബാക്കി പൈസ എടുത്തു നീട്ടി..അയാള്‍ അത് വാങ്ങി..

ഗീതുവിന് എന്ത് പറ്റി ..പിണങ്ങി ഇരിക്കുവാണോ..?

അവള്‍ക് നേരം സന്ധ്യ ആയാല്‍ പേടിയാണ്..ഇന്ന് ആദ്യമായിട്ടാണ് ഇത്രയും താമസിക്കുന്നത്..

മോള് പേടിക്കേണ്ട ..ഇന്ന് മോളെ അങ്കിള്‍ കൊണ്ട് വിടാം വീട്ടില്‍..,..

വേണ്ട സര്‍..,..ഞങ്ങള്‍ തനിയെ പോക്കൊലാം..സര്‍ ന്റെ കാശ് തന്നിട്ട് പോകാമെന്ന് വിചാരിച്ചു നിന്നതാണ്..

ഞാന്‍ വീട്ടിലോട്ടു വരുന്നതില്‍ ഗോവിന്ദ് നു ബുദ്ധിമുട്ടുണ്ടോ..?

അതല്ല സര്‍..,..

എന്നാല്‍ വാ..ഞാന്‍ കൊണ്ട് വിടാം..

അവര്‍ മൂവരും കൂടി നടക്കാന്‍ തുടങ്ങി...

ആരോക്കെയുണ്ട് വീട്ടില്‍..,..ജയന്തന്‍ ചോദിച്ചു..

ഒരു അമ്മൂമ്മ മാത്രമേ ഉള്ളു..ഗോവിന്ദ് പറഞ്ഞു.

അപ്പോള്‍ അമ്മയും അച്ഛനും എവിടെ..?

അമ്മ മരിച്ചു പോയി..അച്ഛന്‍ എങ്ങോട്ട് പോയി എന്നറിയില്ല..

അനാഥത്വത്തിന്റെ നേര്‍ത്ത അതിരുകളില്‍ നില്‍കുകയാണ്‌ ആ ബാല്യങ്ങള്‍ എന്ന് ജയന്താണ് മനസ്സിലായി...

നിങ്ങള്‍ സ്കൂളില്‍ പോകുന്നുണ്ടോ..?

ഗീതു പോകുന്നുണ്ട്..രണ്ടാം ക്ലാസ്സില്‍ ആണ്..ഞാന്‍ നാലാം ക്ലാസ്സു കഴിഞ്ഞു പോയില്ല..

അമ്മൂമ്മക്ക്‌ വയ്യാതെയായി..പിന്നെ ഞാന്‍ ഇവിടെ നിലക്കടല വില്കാന്‍ ഇറങ്ങി..അമ്മൂമ്മ ഉണ്ടാക്കി തന്നു വിടും..സാറിന്റെ വീട് എവിടെയാ..? ഗോവിന്ദ് ഒരു മറയും കൂടാതെ സംസാരിക്കാന്‍ തുടങ്ങി..

എന്റെ വീട് കുറെ ദൂരെയാണ്..ജയന്തന്‍ മറുപടി കൊടുത്തു..

ഇവിടെ എന്ത് ചെയ്യുന്നു..? ഗോവിന്ദ്

ഇവിടെ ഒരാളെ കാണാന്‍ വന്നതാണ്..കുറെ ദിവസം ഇവിടെ തന്നെ ഉണ്ടാകും..

അപ്പോള്‍ എവിടെയാ താമസം..?

അത് മാത്രം ഒന്നുമായില്ല..മിക്കവാറും ഈ കടല്‍തീരം തന്നെ..

എങ്കില്‍ സാര്‍ ഞങ്ങളുടെ വീട്ടില്‍ താമസിക്കൂ..

നിങ്ങളുടെ വീട്ടിലോ..ജയന്താണ് ചിരി വന്നു..

അതെ സര്‍..,..ഞങ്ങളുടെ വീടിനു രണ്ടു മുറിയുണ്ട്..ഒരു മുറി ഞങ്ങള്‍ ചിലപ്പോള്‍ ആളുകള്‍ക് താമസിക്കാന്‍ കൊടുക്കാറുണ്ട്..പക്ഷെ വാടക തരേണ്ടി വരും..

ജയന്താണ് ആശ്വാസമായി..ദൈവം ഒരിക്കലും വഴികള്‍ അടച്ചിരുന്നില്ല..ആഗ്രഹിച്ച വഴികള്‍ തുറന്നു കിട്ടുന്നത് ചുരുക്കമാനെങ്കിലും ഏതെങ്കിലും ഒരു വഴി എപ്പോഴും തനിക്കു വേണ്ടി തുറന്നു വെക്കാറുണ്ട്..

ശെരി നോക്കട്ടെ..ആദ്യം മുറി കാണട്ടെ..ജയന്ത പറഞ്ഞു..

മണല്‍ ചവുട്ടി മെതിച്ചു അവര്‍ നടാന്നു..തീരം പിന്നിട്ടു അല്പം ഉള്ളിലേക്ക് മാറി ഒരു ചെറിയ വീട് കണ്ടു..വാതില്കല്‍ ഒരു എണ്ണ  വിലക്ക് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു..അവരെയും കാത്തു അമ്മൂമ്മ മുട്ടത്തു തന്നെ കൂനിക്കൂടി ഇരുന്നിരുന്നു...

എന്താ മക്കളെ താമസിച്ചത്..അവരുടെ സംസാരം കേട്ട് അമ്മൂമ്മ മക്കള്‍ വന്നത് തിരിച്ചറിഞ്ഞു..അമ്മോമ്മയുടെ  കാഴ്ച്ചയുടെ വിളക്ക് കരിന്തിരി എറിഞ്ഞു തീരരായിരുനു എങ്കിലും മൂന്നാമതൊരാള്‍ കൂടി അവരുടെ കൂട്ടത്തില്‍ ഉണ്ടെന്നു മനസ്സിലാക്കിയ അമ്മൂമ്മ ചോദിച്ചു..

ആരാ മക്കളെ കൂടെ..?

ഒരു സാറാ അമ്മൂമ്മേ..നമ്മുടെ മുറി വാടകയ്ക്ക് കിട്ടുമോന്നു അരിയാന്‍ വന്നതാ..ഗഗോവിന്ദ് പറഞ്ഞു..

അതെയോ..നീ സാറിനു മുറി കാണിച്ചു കൊടുക്ക്‌..,..മോളെ ഗീതു..വാ ..ഇന്ന് മോള്‍ക് പെടിയില്ലായിരുന്നോ രാത്രിയില്‍ വരാന്‍..,..

അത് ആ അങ്കിള്‍ ഉണ്ടായിരുന്നല്ലോ കൂടെ..അത് കൊണ്ട് പേടിച്ചില്ല..

ജയന്തന്‍ കേറി റൂം എല്ലാം കണ്ടു..ചെറിയ മുറി ആണ്..ഒരു ചെറിയ കയറു കട്ടിലും ഉണ്ട്..ധാരാളം..തലചായ്ക്കാന്‍ ഒരിടം ആയല്ലോ..അത് തന്നെ സമാധാനം..

ഞാന്‍ കുറെ ദിവസം ഇവിടെ ഉണ്ടാകും..വാടക എങ്ങനെ തരണം എന്ന് പറഞ്ഞാല്‍ മതി..ജയന്തന്‍ അമ്മൂമ്മയോടായി പറഞ്ഞു..

ആഴ്ചയില്‍ തന്നാല്‍ മതി..ആഹാരത്തിനു എന്ത് ചെയ്യും..? എന്താ വേണ്ടതെന്നു പറഞ്ഞാല്‍ ഇവിടെ ഉണ്ടാക്കി തരാം..അതും കൂടി ചേര്‍ത്ത് വാടകയില്‍ തന്നാല്‍ മതി..അമ്മൂമ്മ പറഞ്ഞു....

ജയന്തന്‍ സമ്മതിച്ചു..

ഇന്നിനി എന്തെങ്കിലും കഴിക്കുന്നോ...? വീണ്ടും അമ്മൂമ്മ..

വേണ്ട..നാളെ രാവിലെ മതി..

ജയന്തന്‍ സാധനങ്ങള്‍ എല്ലാം എടുത്തു മുറിയില്‍ വെച്ച്...തോള്‍ ബാഗില്‍ നിന്നും ഒരു ലുങ്കിയും തോര്‍ത്തും എടുത്തു..

ഗോവിന്ദ്....ജയന്തന്‍ വിളിച്ചു..

എന്താ സര്‍...,..?

ഒന്ന് കുളിക്കനമല്ലോ..എവിടെയാ കുളിക്കാന്‍ പറ്റിയ സ്ഥലം..

അവന്‍ വീടിനു പിന്നിലേക്ക്‌ അയാളെ കൊണ്ട് പോയി..അവിടെ കിണറും ഓല മെടഞ്ഞു കെട്ടിയ ഒരു ചെറിയ കുളിപ്പുരയും ഉണ്ടായിരുന്നു..

ഗോവിന്ദ് വെള്ളം കോരി ഒരു വലിയ ചരുവത്തില്‍ ഒഴിച്ച്...ജയന്തന്‍ അതുമായി കുളിക്കാന്‍ കയറി..

കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അമ്മൂമ്മ കാപ്പി ഇട്ടു വെച്ചിരുന്നു...

ജയന്താണ് സന്തോഷമായി..നല്ല വീട്ടുകാര്‍..,..

കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഗീതു പഠിക്കാനുള്ള ബുക്കുമായി അത് വഴി വന്നു..

മോളെ..ഇവിടെ വന്നിരുന്നു പടിചോല്..ജയന്തന്‍ ഗീതുവിനെ വിളിച്ചു..

ഗീതുവിന്റെ ഈണത്തിലുള്ള വായന കേട്ട് ജയന്തന്‍ ഉറക്കമായി..

പിറ്റേന്ന് രാവിലെ കിളികളുടെ പാട്ട് കേട്ട് കൊണ്ടാണ് ഉറക്കം ഉണര്‍ന്നത്..ഏകദേശം ആര് മണി ആയിട്ടുണ്ടാവും..

എഴുന്നേറ്റു മുഖം കഴുകി..എന്നിട്ട്  പതുക്കെ കടല്‍ തീരത്തേക്ക് നടന്നു..തീരത്ത് കൂടി വേഗത്തില്‍ കുറെ നടന്നു ..നന്നായി വിയര്തപ്പോള്‍ തിരികെ വീടിലേക്ക്‌ പോന്നു..എല്ലായിടത് നല്ല വെളിച്ചം പരന്നിരുന്നു..

വീടിനു മുന്നില്‍ പല്ല് തേച്ചു കൊണ്ട് ഗോവിണ്ടും ഗീതുവും നില്പുണ്ടായിരുന്നു...

സര്‍ എവിടെ പോയിരുന്നു...? ഗോവിന്ദ് ചോദിച്ചു..

വെറുതെ തീരത്ത് ഒന്ന് നടന്നു..നാളെ മുതല്‍ എന്റെ കൂടെ ഓടാന്‍ വരണം കേട്ടോ..ജയന്തന്‍ ഗോവിണ്ടിനോടായി പറഞ്ഞു..

ഗീതു മോള്‍ ഇന്നലെ നന്നായി ഉറങ്ങിയോ...?

ഉറങ്ങി അങ്കിള്‍..,...

ഉം..മിടുക്കി..

അങ്കിള്‍ ഇന്ന് ടൌണില്‍ പോകുന്നുണ്ട്...മോള്‍ക് എന്ത് വാങ്ങിക്കൊണ്ടു വരണം..

എനിക്ക്...ഗീതു വിക്കി..

ഗോവിന്ദ് ഗീതുവിനെ അരുതെന്ന് കണ്ണിറുക്കി കാണിച്ചു..ജയന്തന്‍ അത് കണ്ടു..

മോള് പറഞ്ഞോളൂ..ചേട്ടന്‍ ഒന്നും പറയില്ല..

എനിക്ക് കുറെ ചുവപ്പും പച്ചയും വര്‍ണ്ണ കടലാസ് വേണം...ഗീതു

അതെന്തിനാ മോളെ..?

എനിക്ക് റോസാപ്പൂ ഉണ്ടാക്കാന...

ശെരി..അങ്കിള്‍ വാങ്ങിക്കൊണ്ടു വരാം...

ഗോവിന്ദ് ..നീയും എന്റെ കൂടെ ടൌണിലേക്ക് വന്നോള്...ആഹാരം കഴിച്ചിട്ട് നമുക്ക് ഉടനെ പോകാം..

ശെരി സര്‍..,..

ഗോവിന്ദ്..നീയും എന്നെ അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി..

ശെരി സര്‍..,..അല്ല അങ്കിള്‍...,..ഗോവിന്ദ് ചൂളി..

ജയന്തന്‍ പോയി കുളിച്ചിട്ടു വന്നു..അപ്പോഴേക്കും അമ്മൂമ്മ അവര്കുള്ള ആഹാരം തയ്യാറാക്കിയിരുന്നു..

അമ്മെ ..ഞങ്ങള്‍ ഇന്ന് ടൌണില്‍ പോകുന്നുണ്ട്..എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരണോ..? ജയന്തന്‍ അമ്മൂമ്മയോട് ചോദ്ച്ചു..

അമ്മോമ്മക്ക് സന്തോഷമായി..

വേണം മോനെ..ഞാന്‍ ഗോവിന്ദിന്റെ കയ്യില്‍ എഴ്ത്തിക്കൊടുകാം..വാങ്ങിക്കൊണ്ടു വന്നാല്‍ നന്നായിരുന്നു..

ശെരി അമ്മെ...ഞങ്ങള്‍ വാങ്ങിക്കൊണ്ടു വരാം..

ഗോവിണ്ടും കുളിച്ചു ആഹാരം കഴിച്ചു തയ്യാറായി..

അവര്‍ രണ്ടു പേരും കൂടി ബസ്‌ സ്ടണ്ടിലേക്ക് പോയി...

അവിടെയെത്തുമ്പോള്‍ രേവതിയും ഋഷിയും അലകയും ബസ്‌ കാത്തു നില്പുണ്ടായിരുന്നു..

ജയന്തന്‍ അവരെ കണ്ടു അവരുടെ അരികിലേക്ക് ചെന്ന്..

അലക ജയന്തനെ കണ്ടപ്പോള്‍ ഓടി അയാളുടെ അരികിലേക്ക് വന്നു ..ജയന്തന്‍ അവളെ വാരി എടുത്തു നെറ്റിക്ക് ഒരുമ്മ കൊടുത്തു..എന്നിട്ട് ചോദിച്ചു..

സുന്ദരിക്കുട്ടീ ..എന്ത് പറയന്നു...സ്കൂളില്‍ പോവാണോ..?

ആ അങ്കിള്‍..,..ഞാന്‍ പറഞ്ഞതാ അമ്മയോട് ഇന്ന് പോവന്ടന്നു...അമ്മക്ക് ഒട്ടും അനുസരനയില്ല...

സാരമില്ല..അങ്കിള്‍ ചോദിക്കാം അമ്മയോട്..

രേവതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

അവള്‍ക് മടിയാ സ്കൂളില്‍ പോകാന്‍...,...അങ്ങനെ മടി എടുത്തു വീട്ടില്‍ ഇരിക്കേണ്ട..മടിച്ചി...

ഋഷി എന്ത് പറയുന്നു...വല്യ ഗൌരവത്തില്‍ ആണല്ലോ...ജയന്തന്‍ ഋഷിയുടെ തോളില്‍ തട്ടി..

ഋഷി പുഞ്ചിരിച്ചു...

രേവതി അപ്പോഴാണ്‌ ഗോവിന്ടിനെ കണ്ടത്..

ഹ..ഇത് ഗോവിന്ദ് അല്ലേ..ജയന്തന്റെ കൂടെ വന്നതാണോ..

അതെ..അവന്‍ ആണ്  ഇപ്പോള്‍ എന്റെ കൂട്ട്...അവന്റെ വീട്ടിലാണ് താമസം..

അപ്പോള്‍ ലോഡ്ജില്‍ മുറി കിട്ടിയില്ലേ...?

ഇല്ല..അവര്ക് ഒരു പക്ഷെ എന്നെ കണ്ടപ്പോള്‍  അത്മഹത്യ ചെയ്യാന്‍ ഒരുങ്ങി പുറപ്പെട്ടു വന്ന ആളായി തോന്നിക്കാനും..ജയന്തന്‍ തമാശ പറഞ്ഞു...

തമാശയാണോ...? രേവതി ഗൌരവത്തില്‍ ചോദിച്ചു...ജയന്തന്‍ ചമ്മി..

അത് രേവതിക്ക് മനസ്സിലായി..പണ്ടും ഇത് കുറെ കണ്ടിട്ടുണ്ട്...

ചമ്മല്‍ ഇപ്പോഴും ഉണ്ട് അല്ലേ...? രേവതി..

കൂടെപ്പിറപ്പാണ്..തല്ലി ഓടിച്ചാലും പോകില്ല ആ സാധനം..

രണ്ടു പേരും ചിരിച്ചു..

എവിടേക്ക് പോകുന്നു..രണ്ടാളും കൂടി..രേവതി ചോദിച്ചു..

എ ടി എമ്മില്‍ പോകണം...പിന്നെ ആര്‍ട്ട്  ഗാലറി,..പിന്നെ കുറെ ഷോപ്പിംഗ്‌..,...

എന്താണ് ആര്‍ട്ട് ഗലര്യില്‍...,...

അവിടെ ഒരു പെയിന്റിംഗ് എക്സിബിഷന്‍ നടക്കുന്ന്ട്..കാണണം...പത്രത്തില്‍ കണ്ടതാണ്..

ഉം..അപ്പോള്‍ ഇന്ന് മുഴുവന്‍ തിരക്കാനല്ലേ...ഇതിനാണോ ഇങ്ങോട്ട് വന്നത്...? രേവതി ചോദിച്ചു...

ഇവിടേയ്ക്ക് വന്നതിലെ പ്രധാനപ്പെട്ട ഉദ്ദേശ്യങ്ങളില്‍ ആദ്യതെത് സാധിച്ചു...ഇനി രണ്ടെണ്ണം കൂടി ഉണ്ട്...ജയന്തന്‍..

അതെന്താണാവോ ഇത്ര വല്യ ഉദ്ദേശ്യങ്ങള്‍...,...രേവതി..

തന്നെ കാണുക എന്നതാണ് സാധിച്ച കാര്യം..ഇനിയുള്ളത് പുറകെ മനസ്സിലാകും...

അതെയോ...എന്നെക്കാണാന്‍ വേണ്ടി ഇത്രയും ബുദ്ധി മുട്ടി വരനമായിരുന്നോ..? അതും ഇത്രയും വര്‍ഷങ്ങള്‍ക് ശേഷം..രേവതി ചോദിച്ചു..

ഒരു പാട് സന്തോഷം കിട്ടുന്ന ഒരു കാര്യത്തിനു അല്പം ബുദ്ധിമുട്ടിയാലും കുഴപ്പമില്ല രേവതി..വര്‍ഷങ്ങള്‍ പോയത് ശരീരം മാത്രമേ അറിഞ്ഞിട്ടുള്ളൂ..മനസ്സ് അറിഞ്ഞിട്ടില്ല...ജയന്തന്‍ പറഞ്ഞു..

രേവതി പിന്നെ ഒന്നും മിണ്ടിയില്ല..അവളുടെ കണ്ണുകളില്‍ നനവ്‌ പടര്ണോ എന്ന് ജയന്തന്‍ സംശയിച്ചു...

അപ്പോഴേക്കും രേവതിക്ക് പോകാനുള്ള ബസ്‌ എത്തി..ബസ്‌ നിര്‍ത്തി ആളുകള്‍ ഇറങ്ങുന്നതിനും മുന്നേ അലക ബസ്സിനുള്ളില്‍ കയറിപ്പറ്റി..

ഈ പെണ്ണിനെ കൊണ്ട് തോ റ്റു ..രേവതി പറഞ്ഞു..പിന്നെ അവളും ഋഷിയും ബസ്സില്‍ കയറി...അലകായു ഋഷിയും കൈ വീശി കാണിച്ചു..രേവതി ജയന്തനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി  പോവുകയാണെന്ന്കാണിച്ചു...

അവരുടെ ബസ്‌ അകലെ മറയുന്നത് വരെ ജയന്തനും ഗോവിന്ദും നോക്കി നിന്ന്...അവര്ക് പോകാനുള്ള ബസ്സ്‌ ഉം എത്തി..

ബാങ്കിന്റെ ഉള്ളില്‍ തനെയായിരുന്നു എ ടി എമ്മും..അവിടെ കയറി ആവശ്യമുള്ള പണം എടുത്തു..

പിന്നെ ആര്‍ട്ട് ഗാലറി യിലേക്ക് പോയി..അവിടെ  നല്ല തിരക്കുണ്ടായിരുന്നു..പ്രശസ്തരായ കുറെ ചിത്രകാരന്മാര്‍ ഒരുമിച്ചു നടത്തിയ ചിത്ര പ്രദര്‍ശനമായിരുന്നു അത്...ഒരു പാട് പേര്‍ പെയിന്റിങ്ങുകള്‍ നല്ല വില കൊടുത്തു വന്ഗുന്നുണ്ടായിരുന്നു...ഓരോ ചിത്രത്തെയും കുറിച്ചുള്ള വിശദീകരണങ്ങളും ചിത്രങ്ങളോടൊപ്പം തൂക്കിയിരുന്നു...

ഉച്ച വരെ അവിടെ കറങ്ങി...പിന്നെ ഹോട്ടലില്‍ പോയി രണ്ടു പേരും ആഹാരം  കഴിച്ചു...ഗോവിണ്ടിനു എല്ലാം പുത്തന്‍ അനുഭവങ്ങള്‍ ആയിരുന്നു..

ആദ്യമായി ആണ് അവന്‍ ടൌണില്‍ വരുന്നതും ഹോട്ടലില്‍ കയറുന്നതും...അതുവരെ അവനെ കൊണ്ട് പോകാന്‍ ആരും ഉണ്ടായിരുന്നില്ല..

ആഹാരം കഴിച്ചു കഴിഞ്ഞു  അവര്‍ ഒരു റെക്സ്ടയില്‍ ഷോപ്പില്‍ കയറി..ജയന്തന്‍ കുറെ കുര്തകളും പാന്റും വാങ്ങി..ഗോവിന്ടിനും ഗീതുവിനും തുണികള്‍ എടുത്തു..അമ്മൂമ്മക്കും സെറ്റും മുണ്ടും ബ്ലൌസിന് തുണിയും വാങ്ങി...ജയന്താണ് അവരെല്ലാം തന്റെ സ്വന്തക്കാര്‍ ആണെന്ന തോന്നലാണ് ഉണ്ടായിരുന്നത്..

കാന്‍ വാസുകളും വാങ്ങി അവര്‍ ഗീതുവിന് വര്നകടാല്സു കിട്ടുന്ന കടയില്‍ കയറി അതും വാങ്ങിച്ചു...അടുത്തുള്ള പലവ്യഞ്ഞനക്കടയില്‍ നിന്നും അമ്മൂമ്മയുടെ ലിസ്ടിന്‍ പ്രകാരമുള്ള സാധനങ്ങള്‍ അളവില്‍ കുറെ കൂടുതല്‍ വാങ്ങി...ഗീതുവിന് കുറെ ചോക്കലെറെസും മറ്റു കുറെ ബേക്കറി സാധനങ്ങളും വാങ്ങി..

ഇത്രയും സാധനങ്ങള്‍ കൊണ്ട് ബസിനു പോകാന്‍ സാധിക്കില്ല...ഒരു ഓട്ടോ വിളിച്ചു...

വീട്ടില്‍ എത്തുമ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരുന്നു..

സാധങ്ങള്‍ എല്ലാം അകത്തു എടുത്തു വെച്ച്..ഇത്രയും സാധനങ്ങള്‍ ഒന്നിച്ചു കണ്ടു അമ്മൂമ്മ അന്തം വിട്ടു..

തുണികള്‍ എടുത്തു കൊടുത്തപ്പോള്‍ അവര്‍ സന്തോഷം കൊണ്ട്ക രയാന്‍ തുടങ്ങി...

എന്തിനാ മോനെ ഇതൊക്കെ..ആദ്യമായിട്ട എനിക്ക് ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്...

അമ്മൂമ്മക്ക്‌ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും എങ്ങലടക്കാന്‍ പാട് പെട്ടു..

ജയന്തന്റെ കണ്ണുകളും നിറഞ്ഞു..അങ്ങ് അകലെ തന്റെ വരവും കാത്തിരിക്കുന്ന അമ്മയുടെ മുഖം മനസ്സില്‍ എത്തി..ഉള്ളില്‍ എവിടെയോ ഒരു നീട്ടല്‍ അനുഭവപ്പെട്ടു..ഒപ്പം കുറ്റ ബോധവും...

പോകണം..അമ്മയെയും ചേച്ചിയെയും എല്ലാവരെയും കാണണം..ജയന്തന്‍ മനസ്സില്‍ തീരുമാനിച്ചു..

ഗീതു സ്കൂളില്‍ നിന്നും വന്നു..

ഗോവിന്ദ് അവള്കുള്ള സാധനങ്ങള്‍ ഓരോന്നായി എടുത്തു കൊടുത്തു...അവള്‍ സന്തോഷം കൊണ്ട് മതി മറന്നു..

അവള്‍ ഓടി ചെന്ന്ക ട്ടിലില്‍ കിടക്കുകയായിരുന്നു ജയന്തന്റെ മുകളിലേക്ക് വീണു അയാളുടെ രണ്ടു കവിളിലും  ഉമ്മ വെച്ച്...ജയന്ത അവളെ മാരോട് ചേര്‍ത്ത് നെറുകയില്‍ മുത്തി.. ...ഉള്ളില്‍ വാത്സല്യത്തിന്റെ ഒരു നദി ആര്തലക്കുന്നതായി അയാള്‍ക് തോന്നി..

അദ്ധ്യായം 4

രേവതി സ്കൂളില്‍ നിന്നും വീട്ടിലെത്തി...പെട്ടെന്ന് ജോലികള്‍ തീര്കാനുള്ള ഒരു വ്യഗ്രത  ഉണ്ടായിരുന്നു...രാവിലെ മുതലേ ഉണ്ട്..അകാരണമായ എന്തോ ഒരു തിടുക്കം...

ജോലികള്‍ എല്ലാം പെട്ടീനു തന്നെ തീര്‍ത്തു..സന്ധ്യക്ക്‌ കുട്ടികളോടൊപ്പം ഇരുന്നു നാമം ചൊല്ലി..പിന്നെ അവരോടു പഠിക്കാന്‍ പറഞ്ഞു..

കട്ടിലിന്റെ അടിയില്‍ വെച്ചിരുന്ന ഇരുമ്പു പെട്ടി എടുത്തു വെളിയില്‍ വെച്ച് തുറന്നു...മുകളില്‍ ഉണ്ടായിരുന്ന തുണികള്‍ എല്ലാം എടുത്തു വെളിയില്‍ വെച്ച്..ഏറ്റവും അടിയില്‍ നിന്നും ഒരു ഡയറി എടുത്തു..ഒരു പാട് പഴക്കമുള്ള ഒരു ഡയറി...

തന്റെ സ്വപ്നങ്ങളുടെ ശവകുടീരം ആണ് ആ ഡയറി എന്ന് അവള്‍ക് തോന്നി...പതുക്കെ ഓരോ പേജുകള്‍ തുറന്നു..

ഓരോന്നിലും താന്‍ എഴുതിയ കവിതകള്‍..,..താന്‍ കുറിച്ചിട്ട ചിന്തകള്‍..,..തന്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍..,..ഏറ്റവും ഒടുവില്‍ ഒരു പേപ്പര്‍ മടക്കി വെച്ചിരുന്നു..അവള്‍ അത് എടുത്തു നോക്കി...ഉള്ളില്‍ ഒരു പിടച്ചില്‍ അനുഭവപ്പെട്ടു..വീണ്ടും അത് മടക്കി തിരികെ ഡയറി യില്‍ തന്നെ വെച്ച്..എല്ലാം പഴയത് പോലെ എടുത്തു മടക്കി വെച്ച്..പെട്ടി കട്ടിലിന്റെ അടിയിലേക്ക് നീക്കി..

ജയന്തനും അന്ന് രാത്രി  ഉറക്കം വന്നില്ല...വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ ചിന്തകള്‍ അയാളെ നാട് കടത്തി...

ആദ്യമായി ആ പെണ്‍കുട്ടിയെ  കണ്ടതിന്റെ പിറ്റേ ദിവസം ജയന്തന്‍ അതി രാവിലെ തന്നെ ഉണര്‍ന്നു..ഉണര്‍ന്നു എന്ന് പറയാന്‍ പറ്റില്ല..കാരണം രേത്രിയില്‍ ഉറങ്ങിയാതെ ഇല്ലല്ലോ..

അമ്മയ്ക്കും ചേച്ചിക്കും അത്ഭുതം...

എന്താടാ നിനക്കു വയറിനു സുഖമില്ലേ..? അമ്മ ചോദിച്ചു..

എന്തെ..? ജയന്തന്‍..

അല്ല അതിരാവിലെ നീ എഴുന്നെല്കണമെങ്കില്‍ കിടക്കാന്‍ പറ്റാത്ത എന്തെങ്കിലും ഒരു അവസ്ഥ ഉണ്ടാകണമല്ലോ..അത് കൊണ്ട് ചോദിച്ചതാ..അമ്മ

അയ്യോ..തമാശ..അതിരാവിലെ തമാശ പറയല്ലേ അമ്മെ...ദഹിക്കൂല്ല..ജയന്തന്‍ പറഞ്ഞു..

അവന്‍ പോയി പല്ല് തേച്ചു തയ്യാറായി വന്നു..അമ്മ കൊടുത്ത ചായ കുടിച്ചു..

സൈക്കിള്‍ ഇല്‍ തന്നെ പാലും കൊണ്ട് പോയി..എന്തോ അന്ന് ഒറ്റക്കയ്യില്‍ സൈക്കിള്‍ ഓടിച്ചിട്ടും  പാല് തുലുംപിയില്ല..

ചായക്കടയില്‍ എത്തിയപ്പോള്‍ ഗോപാലന്‍ ചേട്ടന് അത്ഭുതം..

എന്താടാ..സൂര്യന്‍ ഇന്ന് പടിഞ്ഞാറ് ഉദിച്ചോ..?

ഇല്ല കൊച്ചാട്ട...സൂര്യന്‍ ഇന്നലെ പടിഞ്ഞാറോട്ട് പോയില്ല..കൊച്ചാട്ടന്‍ അറിഞ്ഞില്ലേ....

ഗോപാലന്‍ കൊച്ചാട്ടന്‍ ചിരിച്ചു...നീ ഇന്ന് നല്ല ഉശാരാനല്ലോ...

ജയന്തന്‍ കയറി ബെഞ്ചില്‍ ഇരുന്നു..

അകത്തു നിന്നും ചേട്ടന്‍ പൊറോട്ടയും ബാക്കെറ്റില്‍ സാമ്പാറും കൊണ്ട് വെച്ച്...എന്നിട്ട് ജയന്തനെ നോക്കി പുഞ്ചിരിച്ചു..

ചേട്ടാ സാമ്പാര്‍ ഇങ്ങോട്ടോന്നോഴിച്ചേ...ജയന്തന്‍.

നീ ആവശ്യത്തിനു എടുതോട...ബക്കെറ്റ് കാലി ആകുമ്പോള്‍ പറഞ്ഞാല്‍ മതി..

അത് വേണ്ട ചേട്ടാ..ഞാന്‍ ആവശ്യമുള്ളപ്പോള്‍ ചേട്ടനെ വിളിക്കാം..അന്നേരം കൊണ്ട് ഒഴിച്ച് തന്നാല്‍ മതി..

എനിക്ക് വേറെ പണിയുന്ടെട ചെറുക്കാ..

ചേട്ടന്‍ അടുക്കളയില്‍ കലെക്റെരിന്റെ പണിയൊന്നും അല്ലല്ലോ ചെയ്യുന്നത്...ഇത് തന്നല്ലേ ചേട്ടന്റെ പണി ..അതങ്ങ് ചെയ്തിട്ട് പോയാല്‍ മതി..

ജയന്തന്റെ മറുപടി കേട്ട് കടയില്‍ ഇരുന്നവരെല്ലാം ചിരിച്ചു..

കടയിലെ ജോലിക്കരാന്‍  ഇളിഭ്യനായി.. അയാള്‍ ബാക്കെട്ടും എടുത്തു അകത്തേക്ക് പോയി..

തിരിച്ചു വരുന്ന വഴി കുളിച്ചു..തോട് കലക്കന്‍ നിന്നില്ല..വേഗം കയറി..കൂട്ടുകാര്‍ ആരും തോട്ടില്‍ ഉണ്ടായിരുന്നതുമില്ല..

വീട്ടില്‍ വന്നു വേഗം തന്നെ തയ്യാറായി ബുക്കും എടുത്തു ടുഷന്‍ സെന്റരിലേക്ക് പോയി...

അവിടെയെത്തുമ്പോള്‍ ക്ലാസ്സ്‌ തുടങ്ങാന്‍ പിന്നെയും സമയം ഉണ്ടായിരുന്നു..

ജയന്തന്‍ ഗേറ്റില്‍ തന്നെ നിന്ന്..അവള്‍ വരുന്നതും കാത്തു..

ക്ലാസ്സ്‌ തുടങ്ങാന്‍ അഞ്ചു മിനുട്ട് ഉള്ളപ്പോള്‍ അവളും കൂട്ടുകാരികളും എത്തി..മയില്‍ പീലി നീലയില്‍ ചെറിയ പൂക്കള്‍ ഉള്ള ചുരി ദാര്‍ ആയിരുന്നു വേഷം..മുടി വിടര്‍ത്തി ഇട്ടിരുന്നു...അവളുടെ മുഖത്തേക്ക് അവള്‍ കാണാതെ ജയന്തന്‍ നോക്കി നിന്ന്..അവനു ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ടത് പോലെ തോന്നി..

പുറത്തു ശക്തിയില്‍ ഒരു അടി വന്നു വീണപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത്..നോക്കുമ്പോള്‍ വെളുക്കെ ചിരിച്ചു കൊണ്ട് റെനി ...

ഇന്നലെ അവനെ മൈന്‍ഡ് ചെയ്യാനേ പോയിരുന്നില്ല...ഇപ്പോള്‍ അവന്‍ പിണക്കം മാറ്റാന്‍ വന്നതാണ്..

അളിയാ ..ശേമിക്കെടാ..ഞാന്‍ ഇന്നലെ അതിനു വേണ്ടി പഠിച്ചിട്ടു വന്നതൊന്നുമല്ല..മിനിങ്ങാന്ന് സ്പെഷ്യല്‍ ടുഷന്‍ ക്ലാസ്സില്‍ 50 തവണ ഇമ്പോസിഷന്‍ എഴുതിച്ചത..അത് കൊണ്ട് നല്ല ഒര്മയുണ്ടായിരുന്നു..എന്റെ ഭാഗ്യത്തിന് ആ ചോദ്യം തന്നെ സുന്ദരി കോത ചോദിക്കുവേം ചെയ്തു..പെന്‍ പിള്ളാരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാമല്ലോ എന്ന് വിചാരിച്ചു പറഞ്ഞതാട..നീയതങ്ങ്‌ വിട്..

പിണക്കം തീര്‍ന്നു..

ജയന്താണ്പിന്നെ എന്നും അത് ഒരു ശീലമായി മാറി...അതി രാവിലെ  എഴുന്നെല്കുന്നു..ആരും ഒന്നിനും നിര്‍ബന്ധിക്കേണ്ട കാര്യമില്ല..സമയത്ത് ക്ലാസിനു പോകുന്നു...

ജയന്തന്റെ ചക്രവാളങ്ങള്‍ ചുവക്കുകയായിരുന്നു..പ്രണയത്തിന്റെ ചുവപ്പ്..

കണ്ണാടിക്കു മുന്നില്‍ ചിലവഴിക്കുന്ന സമയത്തിന്റെ അളവ് കൂടി..

അമ്മ അവനെ പരിഹസിച്ചു..

മോനെ നീയ് കണ്ണാടിയുടെ മുന്നില്‍ ഇരുന്നു സമയം കളയാതെ..കാനാടി നിനക്കു സൌന്ദര്യം കൊണ്ട് വന്നു തരില്ല..ഉള്ള സമയം കൊണ്ട് ആ പശൂനെ കൊണ്ട് ചെന്ന് തീറ്റു..അത് ഒന്നുമല്ലെങ്കില്‍ നല്ല പാലെങ്കിലും തരും..

ജയന്താണ് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല..

ഇടവഴിയിലെ പൂക്കൈതകള്‍ എല്ലാ ദിവസവും മാറി മാറി പൂകള്‍ വിരിച്ചു..

സ്വപ്നങ്ങളില്‍ ജയന്തന്‍ അവളോട്‌ കിന്നാരം പറഞ്ഞു..നീ ള്‍ മിഴികളില്‍ ചുംബനം നല്‍കി...അവള്‍ക് വേണ്ടി ഉണര്‍ന്നു..അവള്‍ക് വേണ്ടി കഴിച്ചു..അവള്‍ക് വേണ്ടി പഠിച്ചു..അവള്‍ക് വേണ്ടി ഉറങ്ങി...

അവധി ദിനങ്ങള്‍ക്  അവനെ സംബന്ധിച്ചിടത്തോളം യുഗങ്ങളുടെ ദൈര്‍ഘ്യം ഉണ്ടായിരുന്നു...ഒരിക്കല്‍ സമരങ്ങള്‍ക് വേണ്ടി പ്രാര്തിച്ചിരുന്ന ആള്‍ ഇപ്പോള്‍ സമരങ്ങളെ വെറുത്തു തുടങ്ങി...

ടുഷന്‍ സെന്റെരിലെ ഫിസിക്സ്‌ ടീച്ചറിന്റെ ചോദ്യങ്ങള്‍ അവനു നിസ്സാരങ്ങള്‍ ആയി മാറി...പലപ്പോഴും രെനിക്ക് ജയന്തനോട് പിനങ്ങേണ്ടി വന്നു..കാരണം ടീച്ചര്‍ ഇറക്കി വിടുമ്പോള്‍ ഇപ്പോള്‍ കൂട്ടിനു ജയന്തന്‍ ഉണ്ടാവില്ല..അത് പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും...

പ്രണയം അതിന്റെ എല്ലാ വശ്യതയോടും കൂടി പീലി വിടര്‍ത്തി നിന്നാടി..

പ്രണയം നിസ്സബ്ദമാനെന്ന്കിലും അത് ഒരാളില്‍ മാത്രമോതുങ്ങുപോള്‍ പോലും  അതിനു എന്തിനെയും വിസ്മയിപ്പിക്കാന്‍ പോകുന്ന ഒരു വാചാലതയും എല്ലാത്തിനെയും സ്പര്‍ശിക്കുന്ന മാസ്മരികതയും ഉണ്ട്... പ്രണയത്തിനു മാത്രം അവകാശപെടാനാവുന്ന മാന്ത്രികത...

ഒരിക്കല്‍ പോലും അവള്‍ ജയന്തനെ ശ്രദ്ധിച്ചില്ല..ഇങ്ങനെ ഒരാള്‍ തന്നെ പിന്തുടരുന്നുന്ടെന്നു അവള്‍ അറിഞ്ഞതെ ഇല്ല..പ്രപഞ്ചം തന്നെ കാല്‍കീഴില്‍ സമര്‍പ്പിക്കുന്ന പ്രണയവുമായി ഒരു മനസ്സ് തനിക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കാര്യവും അവള്‍ അറിഞ്ഞില്ല...

ജയന്തന്റെ മാറ്റം ഏറ്റവും ബുദ്ധിമുട്ടിച്ചത് റെനിയെ ആയിരുന്നു..എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന ഉറ്റ സുഹൃത്തിന്റെ പൊടുന്നനെ ഉള്ള മാറ്റം അവനു മനസ്സിലായാതെ ഇല്ല...ജയന്തന്‍ അവനോടൊന്നും പറഞ്ഞതുമില്ല..

ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല..ഇതിന്റെ കാരണം കണ്ടു പിടിച്ചേ പറ്റൂ...ഇല്ലെങ്കില്‍ ഇവന്‍ കൈവിട്ടു പോകും...ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ഒക്കെ തന്നെ ഒരു തരാം ആരാധനയോടെ ഇവനെ നോക്കാന്‍ തുടങ്ങിയിരിക്കുന്നു..കാരണം മിടുക്കികളായ അവരെയെല്ലാം കഴിഞ്ഞ കുറെ ദിവസങ്ങല്കുള്ളില്‍ അവന്‍ പഠിത്തത്തില്‍ പിന്തള്ളിയിരിക്കുന്നു...അത് പാടില്ല...

പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പിന്റെ ജനലിന്റെ വശത്ത്നി ല്‍കുന്ന ജയന്തനെ റെനി ഒരു ദിവസം കയ്യോടെ പിടികൂടി...

മോനെ കൂട്ടുകാര..കുറെ ദിവസമായി നീ ഇവിടിങ്ങനെ ചുറ്റാന്‍ തുടങ്ങുന്നു...സത്യം പറയ്‌ എന്താ കാര്യം..

എന്ത് കാര്യം...ഒന്നുമില്ല..നീ പോടാ...ജയന്തന്‍ ഉരുണ്ടു കളിച്ചു..

വിടൂല്ല മോനെ..അങ്ങനെ നീ മാത്രം ഒരു പുണ്യ പുരുഷന്‍ ആകേണ്ട..കാര്യം പറയ്‌..,..ആരെങ്കിലും കൊളുതിയോ...? റെനി വിടാന്‍ ഭാവമില്ല...

ഇല്ലെടാ..അങ്ങനെയൊന്നുമില്ല..നീ വെറുതെ..

ജയാ..നിന്നെ ഞാന്‍ ഇന്നും ഇന്നലെ ഒന്നുമല്ല കാണാന്‍ തുടങ്ങീട്ടു..ഈ കോളേജില്‍ കാലു കുത്തിയ അന്നുമുതല്‍ സകല വാളിതരങ്ങളും ഞാനും നീയും കൂടിയാണ് ചെയ്തിട്ടുള്ളത്..ഇത് മാത്രം നീ എന്നോട് പറയാതെ ഇരിക്കുന്നത് മോശമാണ്..പറയെടാ..

ജയന്‍ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു..റെനി പിന്നാലെ ചെന്ന്..

ശെരി നീ പറയേണ്ട..ഇനി ഞാന്‍ നിന്നോട് ചോദിക്കുകയും ഇല്ല..നീ നിന്റെ വഴിക്ക് പൊക്കോ...ഇത്രയും പറഞ്ഞു റെനി തിരിഞ്ഞു നടന്നു..

ജയന്‍ കുറെ നേരം കൂടി അവിടെ നിന്ന്..

റെനി പോയത് ഗ്രൌണ്ടിലേക്ക് ആയിരിക്കും എന്ന് അവനു ഉറപ്പുണ്ടായിരുന്നു..ജയന്തനും ഗ്രൌണ്ടിലേക്ക് നടന്നു..ദൂരെ നിന്ന് തന്നെ കണ്ടു..മാവിന്റെ ചുവട്ടില്‍ ഒറ്റക്കിരിക്കുന്നു റെനി..

ജയന്തന്‍ റെനിയുടെ പിന്നില്‍ ചെന്ന് നിന്ന്..എന്നിട്ട് പതുക്കെ കാലു മടക്കി ഒരു തോഴി കൊടുത്തു...ഒര്കാപ്പുറത്തു ആയതിനാല്‍ റെനി ഉരുണ്ടു താഴെ വീണു..

അവിടെ കിടന്നു കൊണ്ട് തന്നെ അവന്‍ ചിരിക്കാന്‍ തുടങ്ങി..എനികരിയാമായിരുന്നു നീ എന്റെ പിന്നാലെ വരുമെന്ന്...

അവന്‍ എഴുന്നേറ്റിരുന്നു..ജയന്തനും അവന്റെ ഒപ്പം ചെന്നിരുന്നു..

കാര്യം പറയെടാ..ആരാ അവള്‍..,..

ജയന്റെ മുഖം ചുവന്നു...അവന്‍ മറുപടി പറഞ്ഞു..

പേര് അറിയില്ല..അവള്‍ ടുഷന്‍ പഠിക്കുന്നത് നമ്മുടെ ടുഷന്‍ സെന്ററില്‍ ആണ്..കോളേജില്‍ പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പ്‌ ബി ബാച്ചിലും..

അപ്പോള്‍ എത്ര നാളായി തുടങ്ങീട്ടു..?

മൂന്നു മാസം...

അത് ശെരി..മൂന്നു മാസമായി നീ അവളുടെ പിന്നാലെ നടക്കുന്നു..അവള്‍ നിന്നെ കണ്ടിട്ടുണ്ടോ...അവള്‍ക് അറിയാമോ നീ ഇങ്ങനെ നടക്കുന്ന കാര്യം...?

അറിയില്ല..ഞാന്‍ അവളുടെ മുന്നില്‍ ചെന്ന് പെട്ടിട്ടില്ല...

ഹും..നല്ല പ്രേമം..പേരുമില്ല..നാലുമില്ല..അട്രെസ്സുമില്ല...നീ ആളെ എനിക്ക് കാണിച്ചു താ..

അത് വേണോ..? നിന്നെ പോലെ കാര്യങ്ങള്‍ ചലമാക്കാന്‍ കൈപുന്യമുള്ള ഒരാള്‍ വേറെ ഇല്ല...ജയന്തന്‍ പറഞ്ഞു..

എടാ തെണ്ടി..സഹായിക്കാന്‍ വന്ന എന്നോട് നീ ഇത് തന്നെ പറയണം...റെനി പരിഭവപ്പെട്ടു..

ഇന്ന് നിന്നെ കാണിച്ചു തരാം..നീ വാ..ജയന്തന്‍ രേനിയെയും കൂട്ടി കോളേജിനുള്ളിലേക്ക് നടന്നു...

അവര്‍ അവളുടെ ക്ലാസ്സിന്റെ ജനലിന്നടുതെതി..

ഡാ നോക്ക്..ആദ്യത്തെ ബെഞ്ചില്‍ മൂന്നാമത് ഇരിക്കുന്ന ആള്‍..,...

പെട്ടെന്ന് അവള്‍ തിരിഞ്ഞു പിന്നിലെ പെണ്‍കുട്ടികളോട് എന്തോ  പറഞ്ഞു..

റെനി അവളുടെ മുഖം കണ്ടു..

ഡാ നീ കണ്ടോ അവളെ...? ജയന്തന്‍ ചോദിച്ചു..

റെനി ഒന്നും മിണ്ടിയില്ല..അവന്‍ മുന്നോട്ടു നടന്നു..

ഡാ..നീ കണ്ടൊന്നു..? ജയന്തന്‍ വീണ്ടും..

റെനി തിരിഞ്ഞു നിന്ന്...വിഷമത്തോടെ ചോദിച്ചു...

ജയ നീ അവളെ ശെരിക്കും ഇഷ്ടപ്പെട്ടോ..?

അതെ..എന്താ..?

ദൈവമേ..നീ എന്തിനു ഈ ചതി എന്നോട് ചെയ്തു..? റെനി വിലപിച്ചു..

ഡാ..നീ കാര്യം പറയ്‌..,..എന്തെങ്കിലും കുഴപ്പമുണ്ടോ..? ജയന്റെ ഹൃദയം പെരുമ്പറ അടിക്കാന്‍ തുടങ്ങി..

ഡാ..നീ ഒന്ന് കൂടി ആലോചിക്കെടാ ജയ..

ഡാ തെണ്ടി..നീ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ കാര്യം പറയ്‌...,..

അല്ലേടാ..നിനക്കു പകരം ഞാന്‍ അവളെ പ്രേമിചോട്ടെ...? റെനി ചോദിച്ചു..

കൊല്ലും ഞാന്‍ നിന്നെ...

എന്റെ പൊന്നളിയാ..നീ എന്നല്ല , ഈ ഞാന്‍ വരെ നന്നായി പോകും ഇവളെ പോലുള്ള ഒരുത്തിയെ പ്രണയിക്കാന്‍ കിട്ടിയാല്‍...,...എന്തായാലും നീ ആദ്യം കൊതിയതല്ലേ...എന്നെങ്കിലും നിനക്കു വേണ്ടെന്നു തോന്നിയാല്‍ എന്നോട് പറയാന്‍ മടിക്കല്ലെടാ..ഞാന്‍ നോകികൊലാം..

ജയന് സമാധാനമായി...

നീ പേടിക്കേണ്ട.. ഇന്ന് വെള്ളി ..അവളുടെ മുഴുവന്‍ വിവരങ്ങളും അടുത്ത തിങ്കലാഴ്ച്ചക്കുള്ളില്‍ നീ അറിഞ്ഞിരിക്കും..ലോകനാര്‍ കാവില്‍ അമ്മയാണെ,, എന്റെ ഇടവക പള്ളീലെ കപ്യാരാനെ ഞാന്‍ അത് കണ്ടു പിടിച്ചിരിക്കും...ഇത് സത്യം സത്യം സത്യം...

ഇടവക പള്ളീലെ കപ്യാരോ..? അതാരാടാ ആ ഹത ഭാഗ്യന്‍..,..

എന്റെ അപ്പനാടാ കഴുതേ.....

ജയന്താണ് ചിരി വന്നു...

അവര്‍ രണ്ടു പേരും ക്ലാസ്സിലേക്ക് പോയി...വൈകുന്നേരം അവളെ ബസ്‌ സ്റ്റോപ്പ്‌ വരെ അനുഗമിചിട്ടാണ് ജയന്തന്‍ വീട്ടിലേക്കു പോയത്...

അടുത്ത രണ്ടു ദിവസങ്ങള്‍ അവന്‍ മുള്ളിന്റെ മുനയില്‍ ആയിരുന്നു..

വീട്ടില്‍ അമ്മ മാത്രമേ ഉള്ളു..പ്രസവത്തിനു വന്നിരുന്ന പെങ്ങള്‍ തിരികെ ഭര്‍ത്താവിന്റെ വീടിലേക്ക്‌ പോയി..

വൈകുന്നേരങ്ങളിലെ ക്രിക്കറ്റ്‌ കളിയിലും തോട്ടിലെ കൂടുകാരുമോതുള്ള നാട്ടുകാരെ വെറുപ്പിക്കലുകളിലും അവന്  ഒട്ടും താല്പര്യം തോന്നിയില്ല...

തിങ്കളാഴ്ച രാവിലെ തന്നെ അവന്‍ ടുഷന്‍ സെന്റെറിന്റെ ഗേറ്റില്‍ സ്ഥാനം പിടിച്ചു...അന്ന് പക്ഷെ അവളെ കണ്ടില്ല..

ജയന്തന്റെ മനസ്സ് പിടച്ചു...ആകെ അസ്വസ്ഥമായി..കുറെ കഴിഞ്ഞു റെനി വന്നു...അവനും ജയന്തനെ ഗൌനിച്ചില്ല...

അവര്‍ രണ്ടും ക്ലാസ്സില്‍ ചെന്നിരുന്നു..അല്പം കഴിഞ്ഞപ്പോള്‍ സാര്‍ എത്തി ക്ലാസ്സു തുടങ്ങി..അല്പം പോലും ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ ജയന്താണ് സാധിച്ചില്ല..

ഒരു വിധത്തില്‍ ക്ലാസ്സ്‌ കഴിയുന്നത്‌ വരെ പിടിച്ചിരുന്നു..ക്ലാസ്സു കഴിഞ്ഞ ഉടനെ തന്നെ അവളുടെ ക്ലാസ്സിന്റെ അടുത്ത് പോയി നിന്ന്..അവരുടെ ക്ലാസ്സ്‌ വിട്ടിരുന്നില്ല...റെനി ജയന്തനെ കൂട്ടാതെ തന്നെ കോളേജിലേക്ക് പോയി...

അല്പം കഴിഞ്ഞപ്പോള്‍ ക്ലാസ്സ്‌ വിട്ടു..പക്ഷെ നിരാശ ആയിരുന്നു ഫലം..ജയന്തനെ സ്വപ്നം കാണിച്ച മിഴ്കള്‍ ആ കൂട്ടത്തില്‍ അന്നില്ലായിരുന്നു...അവന്‍ പതിയെ കോളേജിലേക്ക്  നടന്നു..

നിരാശനായി നടന്നു വരുന്ന ജയന്തനെ റെനി കാണുന്നുണ്ടായിരുന്നു...

വികാര നൌകയുമായി തിരമാലകള്‍ ആടിയുലഞ്ഞു...ജയന്തന്‍ അടുതെതിയപ്പോള്‍ റെനി നീട്ടി വലിച്ചു പാടി...ജയന്തന്‍ ശ്രദ്ധിച്ചില്ല...

എന്ത് പറ്റി കാമുകന്...വെളുത്ത വാവിന് മാനത് ചന്ദ്രനെ കണ്ടില്ലേ...? അതോ അമാവാസിയില്‍ അവള്‍ ആരോടെങ്കിലും ഒപ്പം ഒളിച്ചോടിയോ...? റെനി കളിയാക്കി..

ജയന്തന്‍ മനസ്സ് കൈവിട്ട പോലെ ഇരുന്നു...

ഡാ മോനെ..നീ ബെജരകേണ്ട..അവള്‍ അടുത്ത നാല് ദിവസത്തേക്ക് ഇങ്ങോട്ട് വരാനേ പോകുന്നില്ല....റെനി പറഞ്ഞു..

ജയന്തനെ റെനിയെ തുറിച്ചു നോക്കി...അത് നിനക്കെങ്ങനെ അറിയാം..?

അറിയാം മോനെ..അവളുടെ അടുക്കള രഹസ്യങ്ങള്‍ വരെ ചോര്‍ത്തിക്കൊണ്ടാ ഈ ഞാന്‍ വന്നെക്കുന്നെ...റെനി.

സത്യമാണോടാ...?

അല്ല..കള്ളം...

അവള്‍ എന്താ വരാഞ്ഞത്...

അവളുടെ ചേച്ചീടെ കല്യാണത്തിന് പിന്നെ അവള്‍ അല്ലാതെ പിന്നെ നീയാണോ പോകുന്നത്...

വിളിച്ചാല്‍ ഞാനും പോയേനെ...നീ വളച്ചു കെട്ടാതെ കാര്യങ്ങള്‍ പറഞ്ഞെ..എനിക്ക് വട്ടാകുന്നു,

ഡാ കുരങ്ങെ...ഇന്ന് അവളുടെ അകന്ന ബന്ധത്തിലുള്ള  ചേച്ചിയുടെ  കല്യാണമാണ് പാലക്കാട്ട് വെച്ച് ...അടുത്ത നാല് ദിവസം അവള്‍ അതിന്റെ പിന്നാലെ ആകും..നീ അവളെ കാണാന്‍ ആയി ഇനി നാല് ദിവസത്തേക്ക് ഇങ്ങോട്ട് വരികയെ വേണ്ട..റെനി പറഞ്ഞു.

ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു..? ജയന്തന്‍

ഡാ..അതാണ്‌ ഈ റെനി..ഒരു കാര്യം ഏറ്റെടുത്താല്‍ അതിന്റെ അന്ത്യം കണ്ടേ ഞാന്‍ അടങ്ങൂ...

ങാ..നീ കൂടുതല്‍ ഞെളിയേണ്ട...നീ ഏറ്റെടുത്തു നടപ്പിലാക്കിയ കാര്യങ്ങളൊന്നും എന്നെകൊണ്ട് പറയിപ്പിക്കേണ്ട...,നീ എങ്ങനെ അറിഞ്ഞൂന്നു പറയ്‌...,....ജയന്തന്‍.

അവളുടെ കൂടെ പഠിക്കുന്ന രഞ്ജിനി  എന്റെ അയലതുല്ലവലാ..അവളെ ഞാന്‍ അങ്ങ് പിടിച്ചു...അവളും ഇവളും തമ്മില്‍ നല്ല കൂട്ടാ...നിന്റെ ഭാഗ്യം..

നീ അപ്പോള്‍ അവളോട്‌ എല്ലാം ചോദിച്ചോ...?

ഉം..നിനക്കു അവളുടെ പേര് അറിയാമോ..?

ഇല്ല...

അവളുടെ വീട് അറിയാമോ...?

ഇല്ല.

അവളുടെ അപ്പന്‍ ആരെന്നറിയാമോ..?

ഇതൊക്കെ അറിയാനല്ലെടാ നിന്നെ അങ്ങോട്ട്‌ കെട്ടി എഴുന്നെല്ലിച്ചേ..?

ശെരി..ഇന്ന് ലഞ്ച് പ്രകാശ് ഹോട്ടലില്‍ നിന്റെ വക...കാര്യങ്ങള്‍ അവിടെ വെച്ച് നമ്മള്‍ സംസാരിക്കുന്നു..ഓക്കേ..

ഡാ..അതിനു എന്റെ കയ്യില്‍ കാശ് ഒന്നുമില്ല...

അത് സാരമില്ല...ഞാന്‍ വീട്ടില്‍ നിന്നും രണ്ടു റബ്ബര്‍ ഷീറ്റ് പോക്കിയിട്ടുണ്ട്...അത് വില്കുന്നു..കാശ് വാങ്ങുന്നു..ഫുഡ്‌ അടിക്കുന്നു..നീ പിന്നെ ഇങ്ങു തന്നാല്‍ മതി...ഓക്കേ..

ടണ്‍...,..ജയന്തന്‍ സമ്മതിച്ചു.

ഉച്ചക്ക് രണ്ടു പേരും കൂടി റബ്ബര്‍ ഷീറ്റും വിട്ടിട്ടു ഹോട്ടല്‍ പ്രകാശില്‍ പോയി ആഹാരം കഴിച്ചു..

ഡാ..എന്താടാ അവളുടെ പേര്...?

രേവതി....റെനി പറഞ്ഞു..

ജയന്തന്‍ പലവുരു ആ പേര് മനസ്സില്‍  ഉരുവിട്ട്...ഹൃദയം ആ പേര് ഒപ്പിയെടുത് ഭിത്തികളില്‍ ആലേഖനം ചെയ്തു...

രേവതിയുടെ വീടിന്റെ അട്രെസ്സും മറ്റു കാര്യങ്ങളും എല്ലാം റെനി ജയന്തനോട് പറഞ്ഞു...

അമ്മയും അച്ഛനും ചേച്ചിയും അടങ്ങുന്ന കുടംബം..അച്ഛന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു..അമ്മ ടീച്ചര്‍ ആണ്..ചേച്ചി ഡിഗ്രിക്കു പഠിക്കുന്നു..മറ്റൊരു കോളേജില്‍....

ജയന്തന്‍ റെനിയെ കേട്ടിപിടിച്ചു കവിളില്‍ ഉമ്മ കൊടുത്തു..

ഡാ.. വിടെട..ആളുകള്‍ നോക്കുന്നു..റെനി പറഞ്ഞു..

ശെരിക്കും എല്ലാവരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

അദ്ധ്യായം 5

ഒരാഴ്ചക്ക് ശേഷമാണ് രേവതി കോളേജില്‍ വന്നത്...അത്രയും ദിവസങ്ങള്‍ ജയന്തനെ സംബന്ധിച്ചിടത്തോളം ഇരുണ്ട ഒരു ഗുഹയില്‍ ഒറ്റപ്പെട്ടത് പോലെയായിരുന്നു..മനസ്സിനെ മറ്റു കാര്യങ്ങളില്‍ വ്യപരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം വന്നെത്തി നില്കുന്നത് രേവതിയില്‍ തന്നെയായിരുന്നു..

അവന്റെ മുഖത്തെ മ്ലാനത അമ്മ ശ്രദ്ധിച്ചു..

എന്താടാ..എന്ത് പറ്റി...സുഖമില്ലേ നിനക്കു....? മൂന്നാല് ദിവസമായി ആകെപ്പാടെ ഒരു ശീനമാനല്ലോ നിനക്ക്..

ഒന്നുമില്ലമ്മേ....ജയന്തന്‍ പറഞ്ഞു.

അമ്മ ഒന്ന് മൂളി...

ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും തലയില്‍ വലിച്ചു കെട്ടല്ലെ മോനെ...സങ്കടപ്പെടെണ്ടി വരും..അമ്മ പറഞ്ഞു.

ജയന്തന്‍ അത്ഭുതപ്പെട്ടു..അമ്മ തന്റെ മനസ്സ് കണ്ടു പിടിച്ചോ...?

അടുത്ത തിങ്കളാഴ്ചയാണ് രേവതി കോളേജില്‍ എത്തിയത്...

അതോടെ ജയന്തനും പൂര്‍വ സ്ഥിതില്‍ ആയി..പഴയത് പോലെ തന്നെ രേവതിയുടെ ചലനങ്ങളില്‍ ശ്രദ്ധിച്ചു നടന്നു...

ദിവസങ്ങള്‍ അടര്‍ന്നു വീണു...

റെനി പലപ്രാവശ്യം രേവതിയോട് സംസാരിക്കാന്‍ ജയന്തനോട് ആവശ്യപ്പെട്ടു..പക്ഷെ ജയന്താണ് നേരിട്ട് സംസാരിക്കാനുള്ള ധൈര്യം ഉണ്ടായില്ല..

എടാ അവളെ വേറെ ആന്പില്ലാര്‍ കൊത്തിക്കൊണ്ടു പോകും...ആര്കറിയാം ആരെങ്കിലും ഇപ്പോള്‍ തന്നെയുണ്ടോന്നു...? നീ ഇങ്ങനെ അവള്‍ക് എസ്കോര്‍ട്ട് നടന്നോ...റെനി പറഞ്ഞു..

നീ പോടാ..അവള്‍ക് കോളേജില്‍ ഒരുത്തനോടും കമ്പനി ഇല്ല..അതുറപ്പാ..ഞാന്‍ ഇപ്പോഴും കാണുന്നതല്ലേ...ജയന്തന്‍

എങ്കില്‍ നീ പോയി അവളോട്‌ സംസാരിക്കു..റെനി

ഡാ..അവള്‍ എങ്ങാനും ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ തകരന്നു പോകും..അത് താങ്ങാന്‍ എനിക്ക് ശക്തിയില്ല..അവളെ കാനതിരിക്കുംപോള്‍ തന്നെ എനിക്ക് വല്ലാത്ത ശ്വാസം മുട്ടലാ...അത് നിനക്കും അറിയില്ലേ..

എന്നാല്‍ ഞാന്‍ രഞ്ജിനി യോട് പറയാം അവളോട്‌ ചോദിയ്ക്കാന്‍..,..നീ എന്ത് പറയുന്നു..റെനി ചോദിച്ചു..

വേണ്ട ..ഇപ്പോള്‍ പറയണ്ട...പിന്നെ ആകട്ടെ..

ദിവസങ്ങള്‍ പിന്നെയും പോയി..

തണുപ്പ് കാലത്ത് ഇലകൊഴിച്ച മരങ്ങളില്‍ വീണ്ടും തളിരുകള്‍ വന്നു...

ഇപ്പോള്‍ ജയന്താണ് പാലും കൊണ്ട് കടയില്‍ പോകേണ്ട..പശുവിന്റെ കുടി വറ്റിയിരുന്നു...അതോടു കൂടി വീട്ടില്‍ ആകെയുണ്ടായിരുന്ന വരുമാനവും നിലച്ചു..ചിലവിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ അമ്മ പെടാപ്പാട് പെടുന്നത് ജയന്തന്‍ കാണുന്നുണ്ടായിരുന്നു..പക്ഷെ എന്ത് ചെയ്യണം എന്ന് അവനു മനസ്സിലായില്ല..

വേനല്‍ വന്നു..എല്ലാവരും പരീക്ഷയുടെ ചൂടില്‍ ആയി...കുറെക്കാലമായി പഠിത്തത്തില്‍ ശ്രദ്ധിച്ചിരുന്നത് കൊണ്ട് ജയന്താണ് പരീക്ഷയോടു ഭയമൊന്നും തോന്നിയില്ല..പക്ഷെ അവന്‍ ശെരിക്കും ഭയന്നിരുന്നു..അവധിക്കാലത്തെ..

അവധി ആയാല്‍ പിന്നെ രേവതിയെ കാണാന്‍ കിട്ടില്ല..ആലോചിക്കാന്‍ കൂടി വയ്യാത്ത കാര്യം..പക്ഷെ സമയം ജയന്തന്റെ വരുതിയില്‍ നിന്നില്ല...

പരീക്ഷ കഴിഞ്ഞു..എല്ലാവരും പഠനത്തില്‍ നിന്നും രക്ഷ നേടിയ ആശ്വാസത്തില്‍ വീടുകളിലേക്ക് പോയി...

വീട്ടിലെ ദാരിദ്ര്യം കൂടി വരികയായിരുന്നു...അതോടെ അമ്മക്ക് ദേഷ്യവും കൂടിക്കൂടി വന്നു..

ഉപദേശങ്ങളും, ദേഷ്യപ്പെടലുകളും, സങ്കടപ്പെടലുകളും നിത്യ സംഭവങ്ങള്‍ ആയി..

കുറെ ഏറെ കേട്ട് കഴിയുമ്പോള്‍ അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകും..തിരിച്ചു വരുമ്പോള്‍ ഒരു സമയം ആകും...ആകെപാടെ അസ്വസ്തതകലുടെ കാലം..

അവന്റെ ചില കൂട്ടുകാര്‍ വീടുകളുടെ പെയിന്റ്നിംഗ് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നുണ്ടായിരുന്നു..ഒരിക്കല്‍ അവര്‍ അവനോടു ചോദിച്ചു..ഡാ നീ കൂടുന്നോ..കോളജു തുറക്കുന്നത് വരെ..?

ഞാന്‍ വന്നിട്ട് എന്ത് ചെയ്യാനാ..എനിക്ക് പെയിന്റിംഗ് അറിയില്ലല്ലോ..?

പോടാ..ജനിച്ചപ്പോഴേ ഞങ്ങള്‍ എല്ലാം ഈ പണിയും പടിച്ചുകൊണ്ടാല്ലേ ഇങ്ങോട്ട് വന്നത്..നിനക്കു ചിത്രം വരയ്ക്കാന്‍ അറിയില്ലേ..പലര്ക്കും നല്ല ചിത്രങ്ങളോട് താല്പര്യം ഉണ്ട്..അത് വീടിന്റെ ഭിത്തികളില്‍ വരച്ചു കൊടുത്താല്‍ മതി...

ജയന്തന്‍ സമ്മതിച്ചു..

അങ്ങനെ അവരുടെ കൂടെ പോയി തുടങ്ങി..വീട്ടില്‍ തല്‍കാലം സമാധാനം തിരിച്ചു വന്നു..

കുറെ ദിവസങ്ങള്‍ ആയി രേവതിയെ കാണാന്‍ സാധിക്കാത്തതില്‍ അവന്‍ നീരുന്നുണ്ടായിരുന്നു...

ഒരു ഞായറാഴ്ച അവന്‍ റെനിയുടെ വീട്ടില്‍ ചെന്ന്..റെനി മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ജയന്തനെ കണ്ടപ്പോള്‍ രെനിക്ക് സന്തോഷമായി..

അളിയാ നിന്നെ കാണാന്‍ ഞാന്‍ അങ്ങോട്ട്‌ വരാന്‍ ഇരിക്കുവാരുന്നു..റെനി പറഞ്ഞു.

എന്തിനാട..? ജയന്തന്‍ ചോദിച്ചു..

നിന്നെ കാണാനുള്ള കൊതി കൊണ്ടാല്ലെട ..അന്ന് റബ്ബര്‍ ഷീറ്റ് വിട്ടു കാശ് എടുത്തു നീ ചെലവ് ചെയ്തത് ഓര്‍മ്മയുണ്ടോ...? അത് വീട്ടില്‍ പൊക്കി..

എങ്ങനെ...? ജയന്തന്‍ ചോദിച്ചു.

ശീടിനു എണ്ണം വെച്ചിട്ടുണ്ടായിരുന്നു..രണ്ടു ഷീറ്റ് കുറഞ്ഞത്‌ അപ്പന്‍ കണ്ടു പിടിച്ചു..കള്ളനെ വേറെ എങ്ങും അവര്ക് തിരയെണ്ടല്ലോ...എന്നെ നല്ല വിശ്വാസം ഉള്ളത് കൊണ്ട് അപ്പന്‍ വന്നു പറഞ്ഞു...മോനെ റെനി..ഒരാഴ്ചത്തെ സമയം തരും..മര്യാദക്ക് രണ്ടു ഷീറ്റിനെ കാശ് എന്റെ കയ്യില്‍ കൊണ്ട് വന്നു തന്നോലനം..ഇല്ലെങ്കില്‍ മോന്‍ വേറെ താമസം അന്വേഷിച്ചു കണ്ടു പിടിച്ചോ..സ്വന്തം വീടീന്നു വരെ കക്കുന്നവനെ എങ്ങനെ മറ്റുള്ളവര്‍ വീട്ടില്‍ കെട്ടും..നശിച്ചവന്‍..,.

അപ്പോള്‍ മോനെ ജയ...രക്ഷിക്കണം..തല ചായ്ക്കാന്‍ എനിക്ക് റെയില്‍വേ ട്രാക്ക് മാത്രമേ ഉള്ളു എന്ന് നിനക്കറിയാമല്ലോ...

ഇതാ നിന്റെ കാശ്...ജയന്തന്‍ അന്ന് ചിലവായ കാശ് എടുത്തു കൊടുത്തു..

രെനിക്ക് സന്തോഷം..

നീ പെട്ടെന്ന് റെഡി ആകു..ഒരിടം വരെ പോകണം..ജയന്തന്‍ രേനിയോടു പറഞ്ഞു..

എവിടേക്ക്...? റെനി

രേവതിയ്ടെ വീടിന്റെ അടുത്ത്..അവളെ കാണാതെ എനിക്ക് ശ്വാസം മുട്ടുന്നു..

അതിനു അവളെ നീ എങ്ങനെ കാണും..അവള്‍ വീട്ടിലല്ലേ..?

അതൊക്കെ നമുക്ക് നോക്കാം..നീ വന്നെ...

രണ്ടു പേരും കൂടി രേവതിയുടെ സ്ഥലത്തേക്ക് റെനിയുടെ സൈക്കിള്‍ ഇല്‍  യാത്രയായി..

ഡാ ..നിനക്കു അവളുടെ വീട് അറിയാമോ..?റെനി ചോദിച്ചു..

നീയല്ലേ അന്ന് അഡ്രസ്‌ തന്നത്..പോയി കണ്ടു പിടിക്കാം..

വയലിന് നടുവില്‍ കൂടിയുള്ള ചെമ്മണ്‍ പാതയില്‍ കൂടി റെനി സൈക്കിള്‍ ആഞ്ഞു ചവുട്ടി..വയലും കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ ഒരു കനാല്‍ വന്നു ..അതിന്റെ അടുത്തൊരു മുറുക്കാന്‍ കടയുണ്ടായിരുന്നു..അവിടെ നിര്‍ത്തി

രേവതിയുടെ വീട്ടു പേര് പറഞ്ഞു കടക്കാരനോട് വഴി ചോദിച്ചു...

അയാള്‍ കുറെ നേരം ആലോചിച്ചിട്ട് അടുത്തിരുന്ന ആളിനോട്‌ ചോദിച്ചു.

ഡോ..ഈ പിള്ളേര് പറയുന്ന വീട് ഏതാടോ..?

ആ ബാങ്കില്‍ ജോലിയുള്ള ആളിന്റെ വീട്ടു പേര് അല്ലിയോ ഇത്..അല്ലേട പിള്ളേരെ..? കടയില്‍ ഉണ്ടായിരുന്ന അടുത്ത ആളിന്റെതാണ് ചോദ്യം..

അതെ ചേട്ടാ..അത് തന്നെ..എവിടെ ആയിട്ടാണ് ഈ വീട്..?

അയാള്‍ വഴി പറഞ്ഞു കൊടുത്തു..

അവര്‍ വീണ്ടും മുന്നോട്ടേക്ക് പോയി..കുറെ മുന്നോട്ടു ചെന്ന് ഇടതു വശത്തേക്കുള്ള വഴിയില്‍ കൂടി മുന്നോട്ടു പോകുമ്പോള്‍ വലതു വശത്തെ നാലാമത്തെ വീട്..വാര്ത് പെയിന്റ് അടിച്ച കെട്ടിടം..

അവര്‍ വീട് കണ്ടു പിടിച്ചു...തിരുവാതിര...ഗേറ്റില്‍ വീടിന്റെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു..

ഗേറ്റിനു കുറ മുന്നില്‍ വെച്ച് തന്നെ രണ്ടു പേരും സൈക്കിള്‍ ഇല്‍ നിന്നും ഇറങ്ങി..പതുക്കെ ഗേറ്റിനു മുന്നില്‍ കൂടി നടന്നു..ഉള്ളിലേക്ക് നോക്കി..

ആരോ ഒരാള്‍ സിറ്റ് ഔട്ടില്‍ ഇരുന്നു പത്രം വായിക്കുന്നു..രേവതിയുടെ അച്ഛന്‍ തന്നെ ആകും..

പുലിവാലായല്ലോ..ഞായറാഴ്ച ആയതു കൊണ്ട് അച്ഛനും അമ്മയും വീട്ടില്‍ തന്നെ കാണും..ഓര്‍ത്തില്ല..ചാടി പുറപ്പെട്ടു...ജയന്തന്‍ ഓര്‍ത്തു..

ജയാ..എന്ത് ചെയ്യും..? റെനി ചോദിച്ചു.

നീ ..സൈക്കിള്‍ അവിടെ വെച്ചേ..ജയന്തന്‍ പറഞ്ഞു..

റെനി സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച്..

എന്റെ കൂടെ വാ..ജയന്തന്‍ മുന്നേ നടന്നു പാതി തുറന്നിരുന്ന ഗേറ്റില്‍ കൂടി അകത്തു കടന്നു..

ഇവന്‍ എല്ലാം കുളമാക്കുമെന്നു തോന്നുന്നല്ലോ കര്‍ത്താവേ..തല്ലു കൊണ്ട് ഓടേണ്ടി വരുമോ..റെനി മനസ്സില്‍ വിചാരിച്ചു..എങ്കിലും അവനും പതിയെ ഉള്ളിലേക്ക് കടന്നു..

ജയന്തന്‍ പത്രം വായിച്ചു കൊണ്ടിരുന്ന ആളിന്റെ മുന്നില്‍ ചെന്ന് നിന്ന് വിളിച്ചു..

അങ്കിള്‍..,..

അദ്ദേഹം പത്രത്തില്‍ നിന്നും മുഖം ഉയര്‍ത്തി നോക്കി...

ആരാ..പിരിവിനു വല്ലതും ആണോ..രാവിലെ രണ്ടു കൂട്ടര്‍ വന്നിട്ട് പോയതെ ഉള്ളു...അദ്ദേഹം ചോദിച്ചു..

ജയന്തന്‍ ചമ്മി..

രെനിക്ക് സന്തോഷമായി..

അല്ല അങ്കിള്‍..,..പിരിവിനു അല്ല...

പിന്നെ..?

ഇവിടെ അടുത്തൊരു വീട് അന്വേഷിചിരങ്ങിയതാണ്..

ഏതു വീട്...? അദ്ദേഹം ഗൌരവത്തില്‍ ചോദിച്ചു...

അപ്പോഴേക്കും ശബ്ദം കേട്ട് രേവതിയുടെ അമ്മയും ഇറങ്ങി വന്നു..ജയന്തന്‍ തുറന്നു കിടന്ന വാതിലില്‍ കൂടി അകത്തേക്ക് നോക്കി..

ഇല്ല..കാണുന്നില്ല..ഇവിടെ വരെ വന്നത് വെറുതെ..

എന്താ പിള്ളാരെ വീടിന്റെ പേര്...? ചോദ്യം രേവതിയുടെ അമ്മയുടെതാണ്..

ജയന്തന്റെ നാവു വരണ്ടു..അവന്‍ ദയനീയമായി റെനിയെ നോക്കി..അവനു പതുക്കെ തല പൊക്കി മാനത്തേക്ക് ദ്രിഷ്ടികള്‍ പായിച്ചു നിന്ന്..

റെനി വില്ല..ജയന്തന്‍ പെട്ടെന്ന് പറഞ്ഞു..

അത് കേട്ട് റെനി ഞെട്ടി..ഡാ..ഭയങ്കരാ..നീ എന്റെ  പേര് തന്നെ വീടിനിട്ടോ..?റെനി പറഞ്ഞത് മനസ്സില്‍ ആണ്..

റെനി വില്ലയോ..? രേവതിയുടെ അച്ഛനും അമ്മയും പരസ്പരം നോക്കി..

അങ്ങനെ ഒരു വീട്ടു പേര് കേട്ടിട്ടില്ലല്ലോ പിള്ളേരെ..ഈ അടുത്തെങ്ങും അങ്ങനെ ഒരു പേരില്ല..നിങ്ങള്ക് വഴിയൊന്നും മാറിയിട്ടില്ലല്ലോ..?അചാന്റെ വകയാണ് ചോദ്യം..

ഇല്ല അങ്കിള്‍..,..ഈ വഴി തന്നെയാണെന്നാണ് പറഞ്ഞത്...ജയന്തന്‍ പറഞ്ഞു..

ആന്റീ..കുറച്ചു വെള്ളം തരാമോ കുടിക്കാന്‍..,..ജയന്തന്‍ കുറെ നേരം കൂടി അവിടെ നില്കാനുള്ള ഒരു ശ്രമം നടത്തി..

രണ്ടു പേര്‍ക്കും വേണോ..? അമ്മ ചോദിച്ചു..

റെനി വേണമെന്ന് പറയാന്‍ വായ തുറന്നപ്പോഴേക്കും ജയന്തന്‍ പെറ്റെന് പറഞ്ഞു..

വേണ്ട ആന്റീ..ഒരാള്‍ക് മതി..അവന്‍ വേറെ എങ്ങു നിന്നും ഒന്നും വാങ്ങി കുടിക്കാറില്ല...

റെനി ജയന്തനെ നോക്കി കണ്ണുരുട്ടി..ജയന്തന്‍ മാനത്തേക്ക് നോക്കി..

രേവതിയുടെ അമ്മ അകത്തേക്ക് പോയി..കൂടെ ജയന്തന്റെ കണ്ണുകളും..

അപ്പോഴാണ്‌ ഗേറ്റില്‍ നിന്നും ഒരു ശബ്ദം കേട്ടത്..

രണ്ടു പേരും തിരിഞ്ഞു നോക്കി..

അതാ വരുന്നു രഞ്ജിനി..രണ്ടു പേരുടെയും ഉള്ളു കാളി..ദൈവമേ ഇവളെന്താ ഇപ്പോള്‍ ഇവിടെ..?

രഞ്ജിനി രണ്ടു പേരെയും ചോദ്യ രൂപേണ നോക്കി..

അവര്‍ ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ മുഖം കൂടുതല്‍ വിക്രിതമായാതെ ഉള്ളു..

അപ്പോഴേക്കും രേവതിയുടെ അമ്മ വെള്ളവുമായി വന്നു..

ജയന്തന്‍ പെട്ടെന്ന് വെള്ളം വാങ്ങി കുടിച്ചു..എന്നിട്ട ഗ്ലാസ്‌ തിരികെ കൊടുത്തു..

രേനിയോടു പറഞ്ഞു..വാടാ..പോകാം..

രണ്ടു പേരും പ്രാണനും കയ്യില്‍ പിടിച്ചു വെളിയിലേക്ക് പാഞ്ഞു..

അതും നോക്കി രണ്ജിനിയും രേവതിയുടെ അച്ഛനമ്മ മാറും നിന്ന്...

അവര്‍ ഗേറ്റിനു വെളിയില്‍ എത്തിയപ്പോള്‍ രഞ്ജിനി രേവതിയുടെ അമ്മയോട് ചോദിച്ചു..

അവര്‍ എന്തിനാ അമ്മെ വന്നത്..?

ഏതോ റെനി വില്ല അന്വേഷിച്ചു വന്നതാ മോളെ...ഇവിടെങ്ങും അങ്ങനെ ഒരു വീടില്ല...മോള് കേറി വാ..രേവതി അടുക്കളയില്‍ ഉണ്ട്..

ഓഹോ..റെനി വില്ല അന്വേഷിച്ചു റെനി ഇവിടെ വന്നോ..അവനു ഇന്ന് ഒരു പണി കൊടുക്കണം..വീട്ടില്‍ ചെല്ലട്ടെ...രഞ്ജിനി മനസ്സില്‍ പറഞ്ഞു..

അവര്‍ അകത്തേക്ക് കേറി പോയി..അച്ഛന്‍ വീണ്ടും പത്ര വായനയില്‍ മുഴുകി..

ഗേറ്റിനു വെളിയില്‍ കടന്ന ഉടനെ ജയന്തനും റെനിയും സൈക്കിള്‍ ഉം എടുത്തു വേഗം ഇടവഴി കടന്നു...

ജയന്താണ് ഭയങ്കര നിരാശ തോന്നി..രെനിക്ക് ആശ്വാസവും..

സൈക്കിള്‍ ചവുട്ടുന്നതിനിടയില്‍ റെനി പാടാന്‍ തുടങ്ങി..

അക്കരെയാണെന്റെ മാനസം..ഇക്കരെയാണെന്റെ താമസം..

പിന്നെ ആകിയ ഒരു ചിരിയും അവന്‍ പസ്സാക്കി..

ഡാ..ജയ..നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു..നല്ല ടയലോഗ് പ്രേസന്ടശന്‍...,..

അവള്‍..,..ആ രേഞ്ഞിനി വന്നില്ലായിരുന്നെങ്കില്‍ കുറെ നേരം കൂടി അവിടെ നില്കാംആയിരുന്നു..ജയന്തന്‍ കുണ്ടിതപ്പെട്ടു..

ഹും..തടി കേടാകാതെ രക്ഷപെട്ടത് ഭാഗ്യം..അവള്‍ അവരുടെ മുന്നില്‍ വെച്ച് എന്നോടെന്തെങ്കിലും ചോദിക്കുകയോ, പേര് വിളിക്കുകയോ ചെയ്തിരുന്നെങ്കില്‍ കാണാമായിരുന്നു..കര്‍ത്താവേ ഞാന്‍ ഇന്ന് കുരിശുംമൂട്ടില്‍ രണ്ടു മെഴുകുതിരി കതിചോലാമേ...റെനി നേര്‍ന്നു..

രണ്ടു പേരും വൈകുന്നേരമാണ് അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോയത്..

റെനി വീട്ടില്‍ ചെന്ന ഉടനെ അപ്പന്റെ കയ്യില്‍ കാശ് കൊണ്ട് കൊടുത്തു..എന്നിട്ട് ഉറക്കെ പറഞ്ഞു..

ഹും..എനിക്കെങ്ങും വേണ്ട ആരുടേയും റബ്ബറിന്റെ കാശ്..ഹോ ഒരു എസ്റ്റേറ്റ്‌ മുതലാളി വന്നിരിക്കുന്നു...സ്വന്തം വീട്ടില്‍ പോലും മകന് അവകാശമില്ല..നിസ്സാരമായ ഒരു റബ്ബര്‍ ഷീറ്റിന്റെ പേരില്‍ മകനെ ഇറക്കി വിടുമെന്ന് ഭീഷണി..കര്‍ത്താവേ നീ ഇതൊന്നും കാനുന്നില്ലിയോ..റെനി കര്‍ത്താവിനെ വിളിച്ചു...

അത് മോശമായി പോയി റെനിയുടെ അപ്പച്ചാ...രഞ്ജിനി ആണ്..

ദൈവമേ ഇവള്‍ അടുക്കളയില്‍ ഉണ്ടായിരുന്നോ..അപ്പോള്‍ എല്ലാം അമ്മച്ചിയുടെ ചെവിയില്‍ എത്തിയിട്ടുണ്ടാവും...രെനിക്ക് സമധാനം പോയി..

പാവം റെനി..സ്വന്തം വീട് പോകുമെന്നുള്ള പേടിയില്‍ മറ്റു പലയിടത്തും ചെന്ന് റെനി വില്ല അന്വേഷിക്കുന്നുണ്ടായിരുന്നു അപ്പച്ചാ..രഞ്ജിനി വിടുന്ന ലക്ഷണം ഇല്ല.

റെനിയുടെ അപ്പച്ചന് ഒന്നും മനസ്സിലായില്ല..

റെനി രണ്ജിനിയെ അപ്പച്ചന്‍ കാണാതെ തൊഴുതു..അവള്‍ മുഖം കൊണ്ട് അവനെ കോക്രി കാണിച്ചു വീണ്ടും അടുക്കളയിലേക്കു പോയി..

കുറെ കഴിഞ്ഞു രഞ്ജിനി പോകാന്‍ ഇറങ്ങി..അവള്‍ വീടിന്റെ ഗേറ്റ് കടന്ന ഉടനെ റെനിയും പിന്നാലെ പോയി..

വഴിയില്‍ അവന്‍ രണ്ജിനിയുടെ  മുന്നില്‍ ചെന്ന് നിന്ന് വഴി തടഞ്ഞു..

റെനി..വഴീന്നു മാറ്..

ഇല്ലെടി..നീ എനിക്കിട്ടു പാര  വെക്കും അല്ലേ..?

ആ വെക്കും..നീ എന്ത് ചെയ്യും..?

മോളെ...എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..

നീ പോടാ..രേഞ്ഞിനി റെനിയുടെ വശത്ത് കൂടി വീണ്ടും മുന്നോട്ടു നടന്നു..

എന്റെ പോന്നു രഞ്ജിനി ...മോളെ...ഒന്ന് നിന്നെ..ഞാന്‍ പറയുന്നത് ഒന്ന് കേള്ക്...റെനി താണ്..

ഉം..എന്താ..?


നീ അമ്മച്ചിയോട്‌ പറഞ്ഞോ എന്നെ അവിടെ കണ്ട കാര്യം..?

ഉം..പറഞ്ഞെങ്കില്‍..,..?

എന്നാല്‍ പിന്നെ ഞാനും നിന്റെ കൂടെ വരാം..വീട്ടീന്ന് അത്താഴം കിട്ടൂല്ല..നിന്റെ വീട്ടീന് കഴിച്ചോളാം..റെനി പറഞ്ഞു.

രേഞ്ഞിനിക്ക് ചിരി വന്നു..

ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല...

രെനിക്ക് ശ്വാസം നേരെ വീണു..

എന്തിനാ നിങ്ങള്‍ രേവതിയുടെ വീട്ടില്‍ പോയത്..?

അത് ഞങ്ങള്‍ വേറെ ഒരാളെ അന്വേഷിച്ചു പോയപോള്‍.....,.....

ഉരുളണ്ട മോനെ...സത്യം പറയ്‌...,..ഇല്ലെങ്കില്‍ ഞാന്‍ നാറ്റിക്കും...അന്ന് എന്നോട് രേവതിയുടെ പേരും അഡ്രസ്സും ഒക്കെ ചോദിച്ചപ്പോഴേ ഒരു ചുറ്റിക്കളി മനക്കുന്നുണ്ടായ്യിരുന്നു..

എപ്പോള്‍ തുടങ്ങി...പെട്ടെന്ന് പറഞ്ഞോ...

ഹേ..ഞാന്‍ അത്തരക്കാരനല്ല...റെനി.

വേണ്ട രേനിച്ചായ..എനികരിയം ഇചായനെ..

മോളെ ..നീ ആരോടും പറയരുത്..

ഇല്ല..

സത്യം,,?

സത്യം..

എന്റെ കൂടെ വന്നില്ലേ..ജയന്തന്‍ ..അവനു വേണ്ടിയാ..അവനു രേവതിയോട് കടുത്ത പ്രേമം...കുറെ കാലമായി അവള്‍ കാണാതെ അവളുടെ പിന്നാലെ നടക്കുന്നു..മനം മര്യാദക്ക് തല തെറിച്ചു നടന്നിരുന്ന ചെറുക്കന്‍ ഇപ്പോള്‍ നന്നായി...വൃത്തി കെട്ടവന്‍...,..അവനു അവളെ കാനഞ്ഞിട്ടു ഇരുപ്പുരക്കുന്നില്ല...അവനു വേണ്ടി വന്നതാ..നീ ആയിട്ട് നാട്ടിക്കരുത്...

ആ എലുമ്പന്‍ ചെരുക്കണോ..നാണമില്ലല്ലോ പ്രേമിക്കാന്‍ നടക്കുന്നു...
ഇനി അങ്ങോട്ട്‌ പോകേണ്ട..രഞ്ജിനി പറഞ്ഞു..

എന്താ..നീ അവരോടു പറഞ്ഞോ ഞങ്ങള്‍ കള്ളം പറഞ്ഞതാണെന്ന്..? റെനി ചോദിച്ചു..

ഞാന്‍ ഒന്നും പറഞ്ഞില്ല..ഇനി അങ്ങോട്ട്‌ ചെന്നാല്‍ അവര്‍ അവിടെ കാണില്ല..അത് കൊണ്ട് പറഞ്ഞതാ...രേഞ്ഞിനി..

ഉം..? അവര്‍ എവിടെ പോകുന്നു?

അവര്‍ എല്ലാവരും കൂടി പാലക്കാടിന് പോവാ നാളെ...കോളേജു തുറക്കരാകുംപോഴേ വരൂ...

എന്നിട്ട് രഞ്ജിനി അവളുടെ വീട്ടിലേക്കു നടന്നു..

കുറെ നേരം കൂടി അവളെ നോക്കി നിന്ന് റെനി തിരികെ വീട്ടിലേക്കു പോയി..


അദ്ധ്യായം 8

വേനലില്‍ ചുണ്ട് വരണ്ടു തളര്‍ന്ന ഭൂമിക്കു ദാഹജലം ഇറ്റിക്കാനായി കാര്‍ മേഘങ്ങള്‍ മാനത് വന്നു...

മഴയുടെ ഹൃദ്യമായ സംഗീതം കേട്ട് ഭൂമിയുടെ ഹൃദയം തുടിച്ചു...മഴത്തുള്ളികളുടെ ചുംബനത്തില്‍ കോരിത്തരിച്ചു ഉള്ളം തണുത്ത് ഭൂമി വിവശയായി കിടന്നു...

ഭൂമിയുടെ നനഞ്ഞ മാറില്‍ പതിയെ പാദങ്ങള്‍  വെച്ച് ജയന്തന്‍ നടന്നു...പ്രകൃതിയുടെ നനവ്‌ അവന്റെ ഉള്ളിലും അല്പം കുളിര് വീഴ്ത്തി..

കോളേജു തുറക്കുകയാണ് നാളെ...വിരഹത്തിന്റെ വേദനയില്‍ വിണ്ടു കീറിയ ഹൃദയത്തിലേക്ക് പ്രന്നയതിന്റെ ജീവജലവുമായി അവള്‍ വരും..

ആ പ്രതീക്ഷകള്‍ അവനില്‍ ജീവന്റെ പുതു നാമ്പുകള്‍ കിലുര്‍പ്പിച്ചു...അടുത്തുള്ള കുറെ കുട്ടികള്ക് ടുഷന്‍ ആരംഭിച്ചു..കോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചാല്‍ പിന്നെ പെയിന്റിങ്ങിന് പോക്ക് നടക്കില്ല..അപ്പോള്‍ പഠന ചിലവിനുള്ള കാശ് എങ്കിലും സ്വന്തമായി ഉണ്ടാക്കണം...അമ്മ ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങി എവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാന്‍...,..വീട്ടിലെ അവസ്ഥ അത്രക്കും മോശമായിരുന്നു..

പണ്ട് ആയിരുന്നെങ്കില്‍ ജയന്തന്‍ സസന്തോഷം പഠിത്തം കളഞ്ഞിട്ടു എന്തെങ്കിലും ജോലിക്ക് പോയെനേം...പക്ഷെ ഇപ്പോള്‍ അങ്ങനെ ഇട്ടിട്ടു പോകാന ആവില്ലല്ലോ..ആത്മാവിന്റെ ഒരു ഭാഗം  കോളേജില്‍ പനയപ്പെടുതിയിരിക്കുംപോള്‍ എങ്ങനെ വെരോരിടതെക്ക് പോകാന്‍ ആകും...

രേവതിയുടെ വീടിന്റെ അടുത്തേക്ക് പിന്നെ അവന്‍ പോയില്ല..റെനി പറഞ്ഞിരുന്നു അവള്‍ പാലക്കാടിന് പോയ കാര്യം...സഹ്യപര്‍വത നിരകളില്‍ നിന്നും വീശുന്ന പിശാരന്‍ കാറ്റെട്ടു അവള്‍ ഇപ്പോള്‍ അവിടെ അവധിക്കാലം ആഘോഷിക്കുന്നുണ്ടാവും...

അങ്ങനെ ആ ദിവസവും വന്നു...കോളേജ് തുറന്നു..രാവിലത്തെ കുട്ടികളുടെ ബാച്ചിന്റെ ടുഷന്‍ അവന്‍ കാലത്തെ തന്നെ തീര്‍ത്തു..എന്നിട്ട് അവന്‍ ടുഷന്‍ സെന്റെരിലേക്ക് പോയി...ടുഷന്‍ ക്ലാസുകള്‍ കുറെ ദിവസം മുന്നേ തന്നെ ആരംഭിച്ചിരുന്നു...പക്ഷെ രേവതി എത്തിയിരുന്നില്ല..

ടുഷന്‍ ക്ലാസ്സ്‌ ആരംഭിക്കുന്നതിനു മുന്നേ തന്നെ ജയന്തന്‍ ഗേറ്റിനു മുന്നില്‍ സ്ഥലം പിടിച്ചു...അല്പം കഴിഞ്ഞപ്പോള്‍ റെനിയും എത്തി..

കാമുകന്‍ രാവിലെ പോസ്റ്റ്‌ ആയല്ലോ...റെനി കളിയാക്കി..

നീ പോടാ..ജയന്തന്‍..

അല്പം കഴിഞ്ഞപ്പോള്‍ രേവതി വന്നു...അവള്‍ അല്പം ശീനിച്ചിരുന്നു..എങ്കിലും കണ്ണുകള്‍ മുഖ സൌന്ദര്യത്തിന്റെ മാറ്റ് കുറയാതെ കാത്തു...ആ കണ്ണുകളിലേക്കു നോക്കിയ ജയന്താണ് മനസ്സില്‍ മഴവില്ല് വിരിയുന്നത് പോലെ തോന്നി..അവള്‍ ക്ലാസ്സിലേക്ക് കയറും വരെ അവന്‍ ആ നില്പ് നിന്ന്..

പതിവുകള്‍ ആവര്‍ത്തിച്ചു..രേവതിയും രണ്ജിനിയും കോളേജിലേക്ക് പോകുന്നതിനു പിന്നാലെ ജയന്തനും റെനിയും നടന്നു..

എടാ..ഇനിയെങ്കിലും നീ പോയി അവളോട്‌ കാര്യം പറയ്‌..,..എത്ര ദിവസമാ ഇങ്ങനെ പിന്നാലെ നടക്കുക...റെനി ആവശ്യപ്പെട്ടു..

പറയാമെടാ..അല്പം കൂടി കഴിയട്ടെ...ജയന്തന്‍....,..

കോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചു...

ഒരു ദിവസം കോളേജില്‍ ക്ലാസ്സ്‌ നടക്കുന്നു..ജയന്തന്‍ മൂന്നാം നിരയിലെ ബെഞ്ചില്‍ ജനലിനോട്‌ ചേര്‍ന്നാണ് ഇരിക്കുന്നത്..

അല്പം കഴിഞ്ഞപ്പോള്‍ പാദസരങ്ങള്‍ കിലുങ്ങുന്ന ഒച്ച കേട്ട് അവന്‍ ജനലില്‍ കൂടി വരാന്തയിലേക്ക്‌ നോക്കി.....

ജയന്തന്‍ ഇരുന്നിരുന്ന ജനലിന്റെ വശത്ത് കൂടി രേവതിയും രേഞ്ഞിനിയും മറ്റു കുറെ കുട്ടികളും നടന്നു പോകുന്നു...പ്രാക്ടികള്‍ ഹാളിലെക്കുള്ള യാത്രയാണ്. .കെമിസ്ട്രി ലാബിലെക്കുള്ള വഴി ജയന്തന്റെ ക്ലാസിനു മുന്നില്‍ കൂടിയാണ്...

രേവതി പോകുന്നത് കണ്ട ജയന്തന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...അഴികള്‍ ഇല്ലാത്ത ജനലില്‍ കൂടി വരാന്തയിലേക്ക്‌ ചാടി..അടുത്തിരുന്ന റെനി അന്തം വിട്ടു..

ജയന്തന്‍ വരാന്തയിലേക്ക്‌ ചാടുന്ന ഒച്ച കേട്ട് നടന്നു പോയ പെണ്‍കുട്ടികള്‍ എല്ലാവരും തിരിഞ്ഞു നോക്കി...കൂട്ടത്തില്‍ രേവതിയും രണ്ജിനിയും...

ജയന്തനെ കണ്ട രഞ്ജിനി രേവതിയുടെ കാതില്‍ എന്തോ മന്ത്രിച്ചു...

തന്നെക്കുറിച്ച് തന്നെയാവും രഞ്ജിനി പറഞ്ഞിട്ടുണ്ടാവുക എന്ന് ജയന്താണ് മനസ്സിലായി...അവന്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ അവിടെ തന്നെ നിന്ന്...

രേവതി ജയന്തനെ ഒന്ന് സൂക്ഷിച്ചു നോക്കി..പിന്നെ അവര്‍ രണ്ടു പേരും പിന്തിരിഞ്ഞു നടന്നു...അവര്‍ നടന്നു മറയുന്നതും നോക്കി ജയന്തന്‍ നിന്ന്..ഇനി അവരുടെ പിന്നാലെ പോകാന്‍ അവനു മനസ്സ് വന്നില്ല..

ക്ലാസ്സിലേക്ക് പോകാനും സാധിക്കില്ല...എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍കുമ്പോഴാണ് റെനി ക്ലാസ്സില്‍ നിന്നും ഇറങ്ങി വന്നത്...

നീ എങ്ങനെ വെളിയില്‍ വന്നു..? ജയന്തന്‍ രേനിയോടു ചോദിച്ചു....

അത് നീ ചാടുന്നത് കണ്ടപ്പോള്‍ ഞാനും ജനല് വഴി ചാടാന്‍ നോക്കി...ലെക്ചെരെര്‍ കയ്യോടെ പൊക്കി...അവസാനം നാല് ചീതയും വിളിച്ചു ഇറക്കി വിട്ടു...റെനി നിസ്സാരമായി പറഞ്ഞു..

എന്തായി എന്നിട്ട് കണ്ടോ...? റെനി ചോദിച്ചു.

ഉം..കണ്ടു...പക്ഷെ രഞ്ജിനി എന്നെക്കുറിച്ച് അവലോടെന്തോ പറഞ്ജോന്നു ഒരു സംശയം...ജയന്തന്‍..,

ഹാവൂ ..അപ്പോള്‍ പാതി ജോലി കുറഞ്ഞു കിട്ടി..റെനി ആശ്വസിച്ചു..

പക്ഷെ അവള്‍ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് തിരിഞ്ഞു നടന്നു...

ആര് രേവതിയോ..? രേനിചോടിച്ചു..

അതെ..

എന്നാല്‍ അവളെ നീ മറന്നേക്കു...അവള്‍ക് നിന്നെ ഇഷ്ടപ്പെട്ടു കാണില്ല..റെനി

പോടാ വൃത്തികെട്ടവനെ..അങ്ങനെങ്ങാനും സംഭവിച്ചാല്‍ നിന്നെയും കൊന്നു ഞാനും ചാകും...ജയന്തന്‍..

എന്നെ എന്തിനാട നീ കൊല്ലുന്നത്....ഞാന്‍ എന്ത് തെറ്റ്  ചെയ്തു...?റെനി..

നീ മാത്രം അങ്ങനെ ജീവിക്കേണ്ട..വാ നടക്കു...ഇനി നമുക്ക് ഗ്രൗണ്ടില്‍ പോയിരിക്കാം..ജയന്തന്‍ റെനിയെ വിളിച്ചു..

എടാ..ആണുങ്ങള്‍ ആയാല്‍ ധൈര്യം വേണം..നിനക്കു പോയി അവളോട്‌ പറഞ്ഞു കൂടെ..? റെനി..

പറയാമെടാ...ഞാന്‍ എന്റെ മനസ്സിനെ ഒന്ന് ശേരിയാകി എടുക്കട്ടെ...ജയന്തന്‍..

അടുത്ത ദിവസം മുതല്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി..

ടുഷന്‍ സെന്ററിന്റെ വാതില്കലുള്ള ജയന്തന്റെ നില്പ് രേവതി ശ്രദ്ധിക്കാന്‍ തുടങ്ങി..രണ്ടു പേരുടെയും കണ്ണുകള്‍ കൂട്ടി മുട്ടുമ്പോള്‍ അവര്‍ നോട്ടം മറ്റു സ്ഥലങ്ങളിലേക്ക് തിരിക്കും..

അവളും തന്നെ ശ്രദ്ധിച്ചു തുടങ്ങി എന്ന് അറിഞ്ഞപ്പോള്‍ ജയന്താണ് ലോകം പിടിച്ചടക്കിയ സന്തോഷം ഉണ്ടായി..

പരസ്പരം കാണുന്ന ഓരോ നിമിഷങ്ങളിലും അവളുടെ കണ്ണുകള്‍ തന്നോട് കിന്നാരം ചോല്ലുനതായി അവനു തോന്നി..

പക്ഷെ അവളുടെ നോട്ടം നേരിടാനാകാതെ മുഖം കുനിക്കാനായിരുന്നു അവന്റെ വിധി...

കുറെ ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി...

ഒരു ദിവസം അവന്‍ രേനിയോടു പറഞ്ഞു...

എടാ എനിക്ക് അവളോട്‌ നേരിട്ട് പറയാന്‍ വയ്യ...അവള്‍ ഇഷ്ടമില്ല എന്നാണു പറയുന്നതെങ്കില്‍ ഞാന്‍ അവിടെ വീണ മരിക്കും..എന്ത് ചെയ്യും...?

നിന്റെ ഒരു കാര്യം...രെനിക്ക് ശുണ്ടി വന്നു..

ഒരു കാര്യം ചെയ്യ്..നീ ഒരു എഴുത്ത് എഴുതി ഇങ്ങു താ..റെനി

അയ്യേ...പ്രേമലെഖനമോ...? എനിക്കെങ്ങും വയ്യ...ജയന്തന്‍..

ഡാ.കോപ്പേ ..നിന്നെ കൊണ്ട് പിന്നെ എന്താ പറ്റുക..? റെനി ചൂടായി..

മര്യാദക്ക് നീ എഴുത്ത് എഴുത്...റെനി

നീ കൊണ്ട് പോയി കൊടുക്കുമോ അവള്‍ക്...? ജയന്തന്‍...

പോടാ..എന്റെ പട്ടി കൊടുക്കും...അവള്‍ അത് വാങ്ങാതെ എന്റെ കരണത് ഇട്ടു പൊട്ടിച്ചാല്‍ നീ ഒരു ഉളുപ്പുമില്ലാതെ മാനം നോക്കി നില്കും...റെനി പറഞ്ഞു..

പിന്നെ ആരെഉ കൊടുക്കും...? ജയന്തന്‍

നമുക്ക് രണ്ജിനിയെ സോപ്പ് ഇടാം..അവള് മാത്രമേ ഉള്ളു രക്ഷ...റെനി വഴി കണ്ടെത്തി.

അതിനു ഞാന്‍ രണ്ജിനിയോടു സംസാരിച്ചിട്ടില്ലല്ലോ..ജയന്തന്‍..

നീ അവളോട്‌ സംസാരിക്കേണ്ട..ഞാന്‍ സംസാരിചോലാം..തമ്പുരാന്‍ ഒരു പള്ളി കുറിപ് എഴുതി ഇങ്ങു തന്നാല്‍ മതി...നടക്കുന്നു ഓരോരുത്തന്മാര് പ്രേമിക്കനാനെന്നും പറഞ്ഞു....കിഴങ്ങന്‍...,...റെനി ജയന്തന്റെ തലക്കിട്ടു കിഴുക്കി..


ശെരി...നാളെ തന്നെ ഞാന്‍ എഴുതി തരാം..ചലമാക്കരുത്....രണ്ജിനിയോടു പറയണം അവള്‍ക് പറ്റില്ലെങ്കില്‍ ഇങ്ങു തിരിച്ചു തന്നേക്കാന്‍..,..നാട്ടിക്കരുതെന്നു...അത് പോലെ രേവതിയോടും അങ്ങനെ തന്നെ പറയാന്‍ പറയണം അവളോട്‌... കേട്ടല്ലോ....ജയന്തന്‍ അപേക്ഷിച്ച്..

റെനി എല്ലാം എട്ടു...

ജയന്തന്‍ അന്ന് രാത്രിയില്‍ തന്നെ എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ പേപ്പര്‍ ഉം പേനയും കയ്യിലെടുത്തു....

അദ്ധ്യായം 9

ജീവന്‍ തുടിക്കുന്ന ചുവന്ന ഒരു റോസാ പുഷ്പം, കൂടെ രണ്ടിലകളും....അതിനു ചുറ്റും വട്ടമിട്ടു പറക്കുന്ന വര്‍ണ്ണ ചിറകുകള്‍ ഉള്ള ഒരു ചിത്ര ശലഭം...

ഇത്രയും വരച്ചു കഴിഞ്ഞു മിനുക്ക്‌ പണികള്‍ ചെയ്തു ചിത്രത്തെ ജീവസ്സുട്ടതാകിയ ശേഷം ജയന്തന്‍ അതിനടിയില്‍ ആയി എഴുതി തുടങ്ങി...

പ്രിയം നിറഞ്ഞ പൂവേ ..എനിക്ക് നിന്നോട് പ്രണയമാണ്...വര്‍ണ്ണ രഹിതങ്ങള്‍ ആയ എന്റെ ചിറകുകളില്‍  സപ്ത വര്‍ണ്ണങ്ങളുടെ സൌന്ദര്യം നല്‍കിയത് നീയാണ്...വഴി അറിയാതെ പറക്കുകയായിരുന്ന എന്നെ നിന്റെ മിഴിയിതലുകള്‍ ആണ് മോഹിപ്പിച്ചത്‌..,...ഞാന്‍ ഇപ്പോള്‍ നിനക്ക് ചുറ്റും പറക്കുകയാണ്...നിന്റെ അനുവാദത്തിനു വേണ്ടി കാത്തു നില്‍കുകയാണ്‌...,..ഇനിയുള്ള ജന്മങ്ങളില്‍ നിന്റെയീ ലോല ദലങ്ങളില്‍.. നിന്റ ഹൃദയത്തില്‍ നിറയുന്ന പ്രണയത്തിന്റെ മധുരം നുകര്‍ന്ന്  ഇരുന്നോട്ടെ ഞാന്‍ ..?..പറന്നിരിക്കാന്‍ ഇനി ഞാന്‍ മറ്റു പുഷ്പങ്ങള്‍ തേടി പോകുന്നില്ല...എന്റെ ഈ ചിറകുകള്‍ തളര്‍ന്നു ഞാന്‍ വീഴുന്നത് വരെ കാത്തു നില്‍ക്കും ..തളര്‍ന്നു വീഴുന്നതും നിന്റെ ഈ കാല്‍ച്ചുവട്ടില്‍ തന്നെയാകട്ടെ...

പ്രണയപൂര്‍വ്വം ജയന്തന്‍...,...

പലവുരു വായിച്ചിട്ടും ജയന്താണ് തൃപ്തി വന്നില്ല..എഴുതാന്‍ വേറെ വാക്കുകളൊന്നും കിട്ടാതിരുന്നത് കൊണ്ട് അവന്‍ അത് മടക്കി ഭദ്രമാക്കി വെച്ച്...

ഉറക്കം ചിന്തകളോട് മല്ലയുദ്ധം നടത്തി കൊണ്ടിരുന്നു...അവസാനം യുദ്ധം ചെയ്തു  ചിന്തകള്‍ തളര്‍ന്നപ്പോള്‍ അവന്‍ ഉറക്കത്തിലേക്ക് വീണു...ഉറക്കത്തില്‍ അവന്‍ ഒരു സ്വപ്നവും കണ്ടു..

പച്ചപ്പുല്ല് പരവതാനി വിരിച്ചൊരു കുന്നിനെ ചുറ്റി കൈകള്‍ വീശി  ജയന്തന്‍ പറക്കുകയാണ്.. പെട്ടെന്ന് അങ്ങ് ദൂരെ ഒരു വെട്ടിത്തിളങ്ങുന്ന ഒരു മരം കണ്ടു..മരത്തില്‍ പല നിറങ്ങളില്‍ ഉള്ള പക്ഷികള്‍..,..ഇലകള്‍ക്ക് തിളങ്ങുന്ന നീല നിറം...അതില്‍ മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍...,..മരം കണ്ടപ്പോള്‍ തന്നെ കുന്നില്‍ നിന്നും പാല്‍നുര പതയുന്ന ഒരു അരുവി പൊട്ടിപ്പുറപ്പെട്ടു..അരുവിയുടെ ഒഴുക്കില്‍ പെട്ട ജയന്തന്‍ കുറെ ദൂരം ഒഴുകി...പെട്ടെന്ന് എടുതെരിയപ്പെട്ടത്‌ പോലെ അവന്‍ അരുവിയില്‍ നിന്നും തെറിച്ചു ചെളി നിറഞ്ഞ ഒരു കയത്തിലേക്ക് വീണു..കാലങ്ങള്‍ എടുത്തു അവനു ആ ചെളിയില്‍ നിന്നും പുറത്തു വരാന്‍..,..ഒരു വിധത്തില്‍ പുറത്തു വന്ന ജയന്തന്‍ വീണ്ടും അരുവിയിലെക്ക് വീണു..ഒഴുകി ഒഴുകി അവന്‍ ചെന്നെത്തിയത് ആ മരത്തിന്റെ ചുവട്ടിലെക്കാന്..അരുവി ആ മരത്തിന്റെ ചുവട്ടില്‍ എത്തി അവസാനിക്കുന്നു..ജയന്തന്‍ ആ മരത്തെ കുറെ നേരം നോക്കി നിന്ന്..പെട്ടെന്ന് മരത്തിന്റെ രൂപം മാറി...അവിടെ രേവതി പുഞ്ചിരിച്ചു കൊണ്ട് നില്കുന്നു...മനോഹരങ്ങള്‍ ആയ കണ്ണുകള്‍ അവനെ അരികിലേക്ക് ചെല്ലാന്‍ ക്ഷണിച്ചു...

അത്രയും ആയപോഴേക്കും ജയന്തന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു..

നേരം വെളുത്തിരുന്നു...അവന്‍ തയ്യാറായി കുട്ടികള്ക് ടുഷന്‍ എടുക്കാന്‍ പോയി..മനസ്സ് എകാഗ്രമാകുന്നില്ല..നേരത്തെ തന്നെ കുട്ടികളെ വിട്ടു..

തിരികെ വന്നു വേഗം തന്നെ തന്റെ ബുക്കുകളും  എടുത്തു കൊണ്ട് ടുഷന്‍ സെന്റെരിക്ക് പോയി...പതിവ് പോലെ രേവതി എത്തി..അന്ന് അവള്‍ കൂടുതല്‍ മനോഹരി ആയിരിക്കുന്നത് പോലെ ജയന്താണ് അനുഭവപ്പെട്ടു..

ടുഷന്‍ ക്ലാസ്സില്‍ വെച്ച് തന്നെ ജയന്തന്‍ റെനിയെ കത്ത് ഏല്പിച്ചു..ജയന്തന്‍ തടഞ്ഞിട്ടും റെനി അത് തുറന്നു വായിച്ചു....

ത്ഫൂ..ഒരു ഒണക്ക കാമുകന്‍..,..അവന്റെ ഒരു പൂവും ഒരു ശലഭവും..എവിടെ നിന്റെ ചിറകുകള്‍..,..ഞാന്‍ കണ്ടില്ലല്ലോ ഇത്രയും ദിവസമായിട്ടും...റെനി പരിഹസിച്ചു..

നീ പോടാ..നിനക്ക് പറ്റില്ലെങ്കില്‍ അത് പറയ്‌..,..ജയന്തന്‍

ഹഉം..എന്ത് ചെയ്യാം..കൂട്ടുകാരന്‍ ആയി പോയില്ലേ...ഞാന്‍ തന്നെ കൊടുക്കാം...റെനി

നീ കൊടുക്കേണ്ട..രണ്ജിനിയുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ മതി...ജയന്തന്‍

അയ്യെടാ..അല്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ നേരിട്ട് കൊണ്ട് കൊടുക്കാന്‍ പോവല്ലേ..

ജയന്തന്‍ പിന്നെ ഒന്ന് മിണ്ടിയില്ല..

അന്ന് ടുഷന്‍ ക്ലാസ്സു വിട്ടു പോകുന്ന വഴിക്ക് റെനി രണ്ജിനിയെ വിളിച്ചു നിര്‍ത്തി...അവളോട്‌ കാര്യങ്ങള്‍ പറഞ്ഞു..

അവള്‍ കുറെ എതിര്‍ത്ത്...അവസാനം റെനി കുട്ടികളുടെ മുന്നില്‍ വെച്ച് കാലില്‍ വീഴും എന്ന് തോന്നിയപ്പോള്‍ രഞ്ജിനി അത് വാങ്ങി...ദൂരെ അതും നോക്കി നിന്ന ജയന്താണ് ആശ്വാസമായി..

റെനി ആഹ്ലാദത്തോടെ തിരിച്ചു വന്നു...

അളിയാ ഒന്നാം ഘട്ടം വിജയിച്ചിരിക്കുന്നു..റെനി പറഞ്ഞു

ഇനി രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും എന്താകുമോ എന്തോ...? ജയന്തന്‍ നെടു വീര്‍പ്പിട്ടു..

ആ ദിവസം പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി..രഞ്ജിനി അത് കൊടുത്തു കാണുമോ എന്ന വിവശതയില്‍ ആയിരുന്നു ജയന്തന്‍..,..

അടുത്ത ദിവസം ടുഷന്‍ ക്ലാസ്സില്‍ എത്തുമ്പോള്‍ ജയന്തന്റെ ഹൃദയം പെരുമ്പറ മുഴക്കുകയായിരുന്നു...അന്ന് ഗേറ്റില്‍ രേവതി വരുന്നത് കാത്തു നില്‍കുമ്പോള്‍ റെനി എത്തി..

ഡാ...എന്തായി..അവള്‍ അത് കൊടുത്തോ..? ജയന്തന്‍ ചോദിച്ചു..

അവള്‍ കൊടുത്തു മോനെ..പക്ഷെ മറുപടി ഒന്നും കിട്ടിയിട്ടില്ല..റെനി

അപ്പോള്‍ രേവതി അത് വാങ്ങിയോ...? ജയന്തന്‍

വാങ്ങി..പക്ഷെ അവള്‍ അത് വായിക്കാതെ ബാഗില്‍ വെച്ചുന്നാ രഞ്ജിനി പറഞ്ഞത്...റെനി.

അന്ന് ക്ലാസ്സ്‌ തുടങ്ങുന്നത് വരെ കാത്തെങ്കിലും രേവതിയെ കണ്ടില്ല..

ജയന്താണ് പരവേശം ആയി..എന്തെങ്കിലും കുഴപ്പം ആയോ..രേവതി അവളുടെ വീട്ടില്‍ ചെന്ന് പറഞ്ഞു കാണുമോ..ഇനി അച്ഛനെയും കൂട്ടി ഇങ്ങോട്റെങ്ങാനും വരുമോ...?

വേണ്ടായിരുന്നു...ഇങ്ങനെയങ്ങു പോയാല്‍ മതിയായിരുന്നു..ജയന്തന്‍ വേവലാതിപ്പെട്ടു..

നീ പേടിക്കതെടാ...റെനി ആശ്വസിപ്പിച്ചു..

അന്ന് രേവതിയെ കോളേജിലും കണ്ടില്ല...ജയന്തന്‍ നടുക്കടലില്‍ പങ്കായം നഷ്ടപ്പെട്ട വന്ചിക്കാരനെ പോലെയായി..

അടുത്ത ദിവസം ടുഷന്‍ സെന്റെറില്‍ എത്തുമ്പോള്‍ റെനി കാത്ത് നില്‍കുന്നുണ്ടായിരുന്നു..

പതിവില്ലാതെ  അവനെ നേരത്തെ കണ്ടപ്പോള്‍ ജയന്താണ് എന്തോ പന്തി കേടു തോന്നി..

ജയന്തനെ കണ്ട റെനി വേഗം അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു ..

ഡാ..രേവതിയുടെ അച്ഛന്‍ മരിച്ചു...

ജയന്തന്‍ സ്തംഭിച്ചു നിന്ന്..

എങ്ങനെ...? അവന്‍ വിക്കി വിക്കി ചോദിച്ചു..

രണ്ജിനിയാണ് പറഞ്ഞത്....ഇന്നലെ വെളുപ്പിനെ നെഞ്ചിനകത്ത് വേദനയായി ആശുപത്രിയില്‍ കൊണ്ട് പോയിയെന്ന്...ഉച്ചയായപ്പോഴേക്കും മരിച്ചു..റെനി വിശദീകരിച്ചു..

അവര്‍ അവധിക്കു പാലക്കാടു പോയ സമയത്തും അറ്റാക്ക് വന്നിരുന്നു....കുറെ ദിവസം ആശുപത്രിയില്‍ ആയിരുന്നത്രെ..റെനി തുടര്‍ന്ന്..

അവധി കഴിഞ്ഞു വരുമ്പോള്‍ രേവതി ക്ഷീനിചിരുന്നത് ജയന്ത ഓര്‍ത്തു..അന്നത്തെ ആ അവസ്ഥക്ക് കാരണം ഇതായിരുന്നിരിക്കാം..ജയന്തന്‍ ചിന്തിച്ചു...

നമുക്ക് അവളുടെ വീട്ടില്‍ പോകണ്ടേ...റെനി..

പോകണം ...വാ..ഇപ്പോള്‍ തന്നെ പോകാം..

അവര്‍ രണ്ടു പേരും കൂടി സൈക്കിള്‍ഇല്‍ പുറപ്പെട്ടു..

അവിടെ ചെല്ലുമ്പോള്‍ ഒരു പാട് ആളുകള്‍ ഉണ്ടായിരുന്നു...മൃതദേഹം ഹാളില്‍ ആണ് കിടത്തിയിരുന്നത്..അതിനു അടുത്തായി രേവതിയും അമ്മയും ചേച്ചിയും ഇരുപ്പുണ്ടായിരുന്നു..രേവതിയുടെ അടുത്ത് തന്നെ രണ്ജിനിയും ഉണ്ടായിരുന്നു..എല്ലാവരും കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി ഇരിക്കുന്നു..ഇടയ്ക്കിടെ വിതുമ്പലുകള്‍ ..

ജയന്തനും റെനിയും കുറെ നേരം അവിടെ നിന്ന്..ഇടക്കെപ്പോഴോ രേവതി ജയന്തനെ ഒന്ന് നോക്കി..ആ നോട്ടം നേരിടാന്‍ ആകാതെ  ജയന്തന്‍ വെളിയില്‍ ഇറങ്ങി...കൂടെ റെനിയും..

സംസ്കാരം കഴിയുന്നത്‌ വരെ അവര്‍ അവിടെ തന്നെ നിന്ന്...രേവതിയുടെ അവസ്ഥ ജയന്തനെ ശെരിക്കും തളര്‍ത്തി...അവളുടെ അടുത്ത് പോയി അവളെ ആശ്വസ്പ്പിക്കാന്‍ അവന്റെ മനസ്സ് കൊതിച്ചു..പക്ഷെ എങ്ങനെ..

സംസ്കാരം കഴിഞ്ഞ ഉടനെ അവര്‍ അവിടെ നിന്നും മടങ്ങി...

സായന്തനത്തിലെ വെയിലില്‍ വിഷാദം പുരണ്ടിരുന്നു...മരണത്തിന്റെ മണം കാടിലുണ്ടോഎന്ന് ജയന്താണ് തോന്നി...

രേവതിയുടെ വിതുമ്പലുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നത് പോലെ..ഉള്ളില്‍ ഇരുന്നു എന്തോ ഒന്ന് കൊതി വലിക്കുന്നത് പോലെ..ഹൃദയം ആരോ വലിച്ചു പറിച്ചു കൊണ്ട് പോകുന്നത് പോലെ..
ആ രാത്രിയിലും ജയന്താണ് ഉറങ്ങാന്‍ സാധിച്ചില്ല..

അടുത്ത ദിവസം രാവിലെ തന്നെ നല്ല മഴയായിരുന്നു...ആകെ മൂടിക്കെട്ടിനിന്ന പ്രഭാതം..ജയന്താണ് ഒന്നിലും ഒരു താല്പര്യം തോന്നിയില്ല..കുട്ടികളെ ടുഷന് എടുക്കാനും പോയില്ല..

ടുഷന്‍ സെന്റെറില്‍ അന്ന് താമസിച്ചാണ് എത്തിയത്..ക്ലാസ്സ്‌ തുടങ്ങിയിരുന്നു...ജയന്തനെ കണ്ടു ഫിസിക്സ്‌ ടീച്ചര്‍ ചോദിച്ചു..

എന്താ ജയന്താ..ഉറങ്ങിപോയോ...? കുറെ കാലത്തിനു ശേഷം ഇന്നാണല്ലോ വീണ്ടും ലേറ്റ് ആകുന്നതു...കയറി ഇരിക്ക്...

ജയന്തന്‍ ഒന്നും മിണ്ടിയില്ല..

റെനിയുടെ അടുത്ത് ചെന്ന് അവന്‍ ഇരുന്നു...ജയന്തന്റെ മാനസികാവസ്ഥ രെനിക്ക് മനസ്സിലാകുമായിരുന്നു..

ടുഷന്‍ ക്ലാസ്സു വിട്ടപ്പോള്‍ ജയന്തന്‍ രേനിയോടു ചോദിച്ചു..

നമുക്ക് അവളുടെ വീട്ടില്‍ ഒന്ന് കൂടി പോയാലോടാ..

ഹേയ്..നീ എന്താ ഈ പറയുന്നേ..ഇന്നെന്തു പറഞ്ഞിട്ട അങ്ങോട്ട്‌ ചെല്ലുക..അവളുടെ വീട്ടുകാരും ബന്ധുക്കളുമൊക്കെ അവിടെ കാണും..അവരോടു നീ എന്ത് പറയും..രേവതി നിന്നോട് മിണ്ടിയിട്ടു കൂടിയില്ല ഇത് വരെ...വേണ്ട ഇന്ന് അങ്ങോട്ട്‌ പോകേണ്ട..അവള്‍ ഇങ്ങോട്ട് വന്നോളും..

ഒരാഴ്ച കഴിഞ്ഞു..രേവതി ക്ലാസിനു വന്നു തുടങ്ങിയില്ല..ജയന്താണ് ആധിയായി..അവന്‍ രേനിയോടു പറഞ്ഞു രണ്ജിനിയോടു ഒന്ന് അന്വേഷിക്കാന്‍..,..റെനി സമ്മതിച്ചു..

അടുത്ത ദിവസം റെനി വന്നു...അവന്റെ മുഖം മ്ലാനമായിരുന്നു..

ഡാ..നീ രണ്ജിനിയോടു ചോദിച്ചോ..? ജയന്തന്‍..

ഉം..ചോദിച്ചു..

എന്നിട്ട്..?

രേവതിയും ചേച്ചിയും അമ്മയും പാലക്കാടിന് പോയി ഇന്നലെ..റെനി പറഞ്ഞു..

എന്തിനു..?ജയന്താണ് ശരീരം വേവുന്നത്‌ പോലെ തോന്നി..

അവര്‍ ഇനി ഇങ്ങോട്ട് വരില്ല..രേവതിയുടെയും ചേച്ചിയുടെയും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഉയ്ക്ല്‍ അവരുടെ അമ്മാവന്മാര്‍ വന്നു വാങ്ങിക്കൊണ്ടു പോകും..അവളുടെ എല്ലാ ബന്ധുക്കളലും പലകാട്ടാണ്..അച്ഛന്‍ മരിച്ച സ്ഥിതിക്ക് പ്രായപൂര്‍ത്തിയായ രണ്ടു പെണ്മക്കളെയും കൊണ്ട് ഒറ്റയ്ക്ക് ഇവിടെ നില്‍കേണ്ട എന്നാണ് അവളുടെ അമ്മാവന്മാരുടെ അഭിപ്രായം..രേവതിക്ക് പോകാന്‍ താല്പര്യം ഉണ്ടായിരുന്നില്ലത്രേ..പക്ഷെ അമ്മയും കൂടി സമ്മതിച്ചാല്‍ പിന്നെ അവള്‍ എന്ത് ചെയ്യും..റെനി പറഞ്ഞു നിര്‍ത്തി..

ജയന്തന്‍ തളര്‍ന്നു വെറും നിലത്തു കുത്തിയിരുന്ന്...താന്‍ നിന്നിരുന്ന സ്ഥലം വലിയൊരു കുഴിയായി രൂപാന്തരപ്പെടുന്നത് പോലെ അവനു തോന്നി...തലയില്‍ ആയിരം വണ്ടുകള്‍ ഒന്നിച്ചു മൂളി..മനസ്സില്‍ ഒരു സമുദ്രം ഇരമ്പിയാര്‍ത്തു...കണ്ണുകളില്‍ നിന്നും ഹൃദയം നുറുങ്ങിയ രക്തം ഒഴുകി ഇറങ്ങി..

പിന്നീടുള്ള ദിവസങ്ങളില്‍ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു...ജയന്തന്റെ മനസ്സും..തന്റെ വിഷമം അമ്മയെ അറിയിക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു..എങ്കിലും അവന്റെ മനസ്സിനെ എന്തോ അലട്ടുന്നതായി അമ്മക്ക് മനസ്സിലായി..

മനസ്സിന്റെ വിഷമം ശരീരത്തെയും ബാധിച്ചു...ഭക്ഷനതോടും താല്പര്യമില്ലാതെയായി..മഴക്കാലമായതിനാല്‍ പനിയും ചുമയും ആയി...കുറെ ദിവസങ്ങള്‍ അത് നീണ്ടു നിന്ന്...പനി കുറഞ്ഞെങ്കിലും മനസ്സ് ഒന്നിലും താല്പര്യപ്പെട്ടില്ല..

ഒടുവില്‍ അമ്മക്ക് സഹി കേട്ട്...അവര്‍ മകനെ ശകാരിക്കാന്‍ തുടങ്ങി...ഒടുവില്‍ അമ്മയുടെ നിര്‍ബന്ധം മൂലം ക്ലാസിനു പോയി തുടങ്ങി..

ദിവസങ്ങള്‍ കടന്നുപോയി..

മിക്ക ദിവസങ്ങളിലും താമസിച്ചാണ് ക്ലാസിനു ചെല്ലുന്നത്..പടിപ്പിക്കുന്നതോന്നും ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല..ജയന്തന്‍ വീണ്ടും ടുഷന്‍ ക്ലാസ്സിലെ പരിഹാസ കഥാ പാത്രമായി മാറി..റെനി മാത്രം അവനോടൊപ്പം എപ്പോഴും  ഉണ്ടായിരുന്നു..

മിക്ക ക്ലാസ്സുകളിലും കയരാതെയായി...കോളേജിലും അങ്ങനെ തന്നെ..

ഒരു ദിവസം പതിവില്ലാതെ അമ്മ ടുഷന്‍ സെന്റെറില്‍ എത്തി..നേരെ പ്രിന്സിപാലിന്റെ അടുത്തേക്കാണ് പോയത്..അന്ന് ജയന്തന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു..പ്രിന്സിപാല്‍ ജയന്തനെ വിളിപ്പിച്ചു..അമ്മയെ കണ്ടപ്പോള്‍ തന്നെ പ്രിന്സിപാല്‍ കഥകള്‍ എല്ലാം പറഞ്ഞു കൊടുത്തു എന്ന് മനസ്സിലായി..രണ്ടു പേരും ജയന്തനെ കുറെ ശകാരിച്ചു..അമ്മ പോയ ഉടനെ തന്നെ ജയന്താണ് ബുക്കുകളും എടുത്തു വെളിയില്‍ ഇറങ്ങി..

വീട്ടില്‍ എത്തുമ്പോള്‍ അമ്മ എത്തിയിരുന്നില്ല..കടകളില്‍ കയറി സാധനങ്ങളും വാങ്ങി അമ്മ എത്തുമ്പോള്‍ മകന്‍ വീട്ടില്‍ ഉണ്ട്..

നീ എന്താ പോന്നത്..അമ്മ ചോദിച്ചു..

ഞാന്‍ ഇനി അങ്ങോട്ട്‌ പോകുന്നില്ല..ജയന്തന്‍

പിന്നെ നീ എന്ത് ചെയ്യാന്‍ പോകുന്നു.. ?അമ്മ

ഒന്നും ചെയ്യുന്നില്ല..ജയന്തന്‍.

ഒന്നും ചെയ്യാതിരുന്നാല്‍ വായിലോട്ടു വല്ലതും പോകുമോ..?

എനിക്കൊന്നും വേണ്ട..ജയന്തന്‍..

എത്ര ദിവസം നീ പട്ടിണി കിടക്കും..?

അതിനു ജയന്തന്‍ മറുപടി ഒന്നും പറഞ്ഞില്ല..

നിന്റെ അച്ഛന്‍ പറയുമായിരുന്നു മക്കള്‍ മഴവെള്ളം പോലെയാണെന്ന്...മഴപെയ്യുമ്പോള്‍ ആ വെള്ളത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെയാണ് മക്കളും..ചാലുകള്‍ വെട്ടി ക്കൊടുതല്‍ അത് മലിനമാകാതെ നമ്മള്‍ ഉദ്ദേശിക്കുന്ന കുഴികളില്‍ നിറയും...ഇല്ലെങ്കില്‍ മലിനമായി വല്ല തോട്ടിലോ പുഴയിലോ ചെന്ന് ചേരും..ചിലത് ആര്കെങ്കിലും പ്രയോജനപ്പെടും ..ചിലത് ഒന്നും ആകാതെ സമുദ്രത്തില്‍ ചെന്ന് ചേരും...ചിലത് മന്നിന്നടിയിലേക്ക് ഊര്‍ന്നിറങ്ങി പോകും..പിന്നെ അതിനെ തിരികെ കൊണ്ട് വരണമെങ്കില്‍ ഒരു പാട് ബുദ്ധി മുട്ടി വെള്ളം കാണുന്നത് വരെ ആഴത്തില്‍ കുഴിയെടുക്കണം..

നിന്നെ എനിക്ക് കുഴികളില്‍ തളച്ചു നിര്തനമെന്നില്ലയിരുന്നു..കാരണം കുഴികളിലെ വെള്ളം നമുക്ക് മാത്രമേ പ്രയോജനപ്പെടുല്ല്..നിനക്ക്പ വേണ്ടി ചാലുകള്‍ വെട്ടാനുള്ള അവസ്ഥയും അമ്മക്ക്ക്ഷെ ഇല്ലതെയായിപോയി.. നീ മലിനമായി പോകാതെ ഇരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിച്ചു...പക്ഷെ മോനെ നീ മന്നിനടിയിലേക്ക് ഊര്‍ന്നു പോയല്ലോടാ..ഇനി ഞാന്‍ എന്ത് ചെയ്യണം നിന്നെ തിരകെ കൊണ്ടുവരാന്‍...,...

അമ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീരിന്റെ വെള്ളി രേഖകള്‍ ഊര്‍ന്നിറങ്ങി..

ജയന്ത പിന്നെ അവിടെ നിന്നില്ല...ഒന്നും മിണ്ടാതെ അവന്‍ വെളിയിലെക്കിരങ്ങിപോയി..അമ്മ മകനെയും നോക്കി അവിടെ തന്നെ ഇരുന്നു..

അദ്ധ്യായം 10

കാറ്റ് ശക്തിയായി അടിക്കുന്നത് കൊണ്ട് ജയന്തന്‍ ജനലിന്റെ ഷട്ടര്‍ അല്പം താഴ്ത്തിയിട്ടു..ട്രെയിന്‍ പലക്കാടിനോട് അടുത്ത് കൊണ്ടിരിക്കുകയായിരുന്നു..

അല്പസമയത്തിനു ശേഷം പാലക്കാട് സ്റ്റേഷന്‍ ഇല ട്രെയിന്‍ എത്തി..ജയന്തന്റെ ഉള്ളില്‍ ഒരു നീട്ടല്‍ അനുഭവപ്പെട്ടു..ഇവിടെ എവിടെയോ ഉണ്ട് തന്റെ ആത്മാവ്..ഇവിടെ ഇറങ്ങി എല്ലായിടവും അന്വേഷിചാലോ..പക്ഷെ എവിടെയാണെന്ന് കരുതി അന്വേഷിക്കും..പാലകാട് തന്നെ എന്തെങ്കിലും ജോലി നോക്കാം..കൂലിപ്പണി ആയാലും മതി..അവളെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.,..മനസ്സില്‍ ഭാരം പെരുകുന്നതായി അവനു തോന്നി..

അല്പം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വീണ്ടും യാത്ര ആരംഭിച്ചു...സര്‍വതും നസ്തമായ ഒരാളെ പോലെ ജയന്തന്‍ ട്രെയിനില്‍ കൂനിക്കൂടി ഇരുന്നു...



അമ്മയുമായി വഴക്കിട്ടു ജയന്ത നേരെ പോയത് ഡല്‍ഹിയിലുള്ള സുഹൃത്തിനെ ഫോണ്‍ ചെയ്യാന്‍ ആയിരുന്നു..അവന്റെ ജോലിസ്ഥലത്തെ നമ്പര്‍ ഉണ്ടായിരുന്നു..ഏതോ ഒരു പെണ്ണാണ്‌ ഫോണ്‍ എടുത്തത്‌..,..അവള്‍ ഹിന്ദിയില്‍ എന്തോ ചോദിച്ചു..ജയന്താണ് മനസ്സിലായില്ല..സുഹൃത്തിന്റെ പേര് പറഞ്ഞപ്പോള്‍ അവര്‍ ഹോള്‍ഡ്‌ ചെയ്തു..അല്പം കഴിഞ്ഞപ്പോള്‍ അവന്‍ എത്തി..

ഹരി ..ഞാന്‍ അങ്ങോട്ട്‌ വരികയാണ്..

എന്താ ജയന്ത..എന്ത് പറ്റി ..നിന്റെ ക്ലാസ്സ്‌ കഴിഞ്ഞോ..?ഹരി

ഇല്ല..ഞാന്‍ പഠിത്തം നിര്‍ത്തി..എനിക്ക് അത്യാവശ്യമായി ഒരു ജോലി വേണം..നീ സഹായിക്കണം..ജയന്തന്‍..

ഡാ..അതിനു ഞാന്‍ ഇപ്പോള്‍ എവിടുന്നു പെട്ടെന്ന് ജോലി കണ്ടു പിടിക്കും..ഞാന്‍ തന്നെ ഇവിടെ വന്നിട്ട് ഒരു വര്ഷം തികച്ചു ആയിട്ടില്ല...ഹിന്ദി പോലും പഠിച്ചിട്ടില്ല ഞാന്‍..,..ഹരി നിസ്സഹായത വെളിപ്പെടുത്തി..

അതൊന്നും എനിക്കറിയില്ല..ഞാന്‍ വരികയാണ്..ജോലി അവിടെ വന്നിട്ട് നോക്കാം..നീ എനിക്ക് താമസിക്കാന്‍ ഉള്ള ഒരു സ്ഥലം കണ്ടു പിടിച്ചു തന്നാല്‍ മതി..ജയന്തന്‍ ആവശ്യപ്പെട്ടു..

ഹരി മനസ്സില്ല മനസ്സോടെ സമ്മതിച്ചു..

പിറ്റേന്ന് തന്നെ ജയന്തന്‍ റെനിയെ പോയി കണ്ടു..ജയന്തന്‍ നാട് വിടുകയാനെന്ന അറിവ് റെനിയെ തളര്‍ത്തി..

എനിക്ക് ഇനി ഇവിടെ നില്‍കാന്‍ പറ്റില്ല റെനി..ഞാന്‍ ഭ്രാന്തു പിടിച്ചു പോകും..അമ്മയുടെ വിഷമം കാണാനും വയ്യ...അമ്മയുടെ ചിലവിനുള്ള കാശ് എങ്കിലും എനിക്ക് മാസം അയച്ചു കൊടുക്കണം..

റെനി കേട്ട് നിന്ന്..

നീ എന്നെ ഒന്ന് സഹായിക്കണം..കുറെ കാശ് ശെരിയാക്കി തരണം..ജോലി കിട്ടിയാല്‍ ഉടനെ അയച്ചു തരാം...

എത്ര രൂപയാണ് വേണ്ടത്..റെനി ചോദിച്ചു..

അങ്ങോട്ടുള്ള ട്രെയിന്‍ ടിക്കറ്റ്‌ എടുക്കണം..ജനറല്‍ കമ്പര്‍ത്മെന്റിന്റെ മതി..പിന്നെ കുറെ ദിവസം ചിലവിനുള്ള കാശും വേണം..

റെനി ജയന്തനോട് അവിടെ നില്‍കാന്‍ പറഞ്ഞു,.

എന്നിട്ട് റബ്ബര്‍ ഷീറ്റുകള്‍ ഉണക്കി അടുക്കി വെച്ചിരിക്കുന്ന മുറിയിലേക്ക് ആരും കാണാതെ കയറി..അതില്‍ നിന്നും ആറേഴു ഷീറ്റുകള്‍ എടുത്തു ഒരു സഞ്ചിയിലാക്കി അവര്‍ രണ്ടു പേരും വീടിനു വെളിയില്‍ കടന്നു...ആരും അവരെ കണ്ടില്ല..

അന്ന് വൈകുന്നേരം അമ്മയോട് കാര്യം പറഞ്ഞു..അമ്മയുടെ കണ്ണുകള്‍ നിറയുന്നത് ജയന്തന്‍ കണ്ടു..പക്ഷെ അമ്മ അവനോടു പോകേണ്ട എന്ന് പറഞ്ഞില്ല..

പോകുന്ന ദിവസം രാവിലെ റെനി വന്നു..അമ്മ ജയന്താണ് ഒരു ദിവസം കഴിക്കാനുള്ള ആഹാരം ഒരു കവറില്‍ ആക്കി കൊടുത്തു..ഒരു ചെറിയ ബാഗില്‍ തന്റെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റ് കളും  നേരത്തെ തന്നെ ജയന്തന്‍ എടുത്തു വെച്ചിരുന്നു..

ചേച്ചിയോടും അളിയനോടും ഒന്നും അവന്‍ പോകുന്ന കാര്യം പറഞ്ഞില്ല..അവരോടു പറഞ്ഞേക്കാന്‍ അമ്മയെ ചുമതലപ്പെടുത്തി..

മകന്‍ ദൂരെ മറയുന്നതു വരെ അമ്മ നോക്കി നിന്ന്..കണ്ണുകളില്‍ നീര്‍ നിറഞ്ഞു നിന്നതിനാല്‍ കാഴ്ച വ്യക്തമായിരുന്നില്ല..റെനി  സ്റ്റേഷന്‍ വരെ ജയന്തന്റെ കൂടെ പോയി..

ജയന്തനെ ട്രെയിനില്‍ കയറ്റി യാത്ര പറയുമ്പോള്‍ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു കവിയ്യാന്‍ തുടങ്ങിയിരുന്നു...



തമിഴ്നാടും കഴിഞ്ഞു ട്രെയിന്‍ കുതിച്ചു പാഞ്ഞു..ജനറല്‍ കംപാര്‍ത്മെന്റ്റ് ആയിരുന്നതിനാല്‍ ഒരു പാട് ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തു..തെലുങ്ക്‌ നാടിന്റെ മണ്ണില്‍ കൂടി പോകുമ്പോള്‍ ചൂട് കൂടുന്നത് ജയന്തന്‍ അറിഞ്ഞു..അമ്മ കൊടുത്തയച്ച ആഹരം അവന്‍ മുഴുവനും കഴിച്ചില്ല..വിശപ്പ്‌ തോന്നിയിരുന്നില്ല..രണ്ടാം ദിവസം ഉച്ചയായപ്പോള്‍ വീണ്ടു കവര്‍ എടുത്തു നോക്കി..ആഹരം കേടായിപ്പോയിരുന്നു..അത് വെളിയില്‍ കളഞ്ഞു..

ഒരു കുട്ടയില്‍ കുഞ്ഞന്‍ വെള്ളരിക്കയുമായി ഒരു സ്ത്രീ കടന്നു വന്നു..അതില്‍ രണ്ടെണ്ണം വാങ്ങി കഴിച്ചു..ആരോടും ഒന്നും സംസാരിച്ചില്ല..ഇരുന്നിടത്ത് നിന്നും എഴുന്നെല്കാനും പോയില്ല...എഴുന്നെട്ടാല്‍ ചിലപ്പോള്‍ ഇരിപ്പിടം നഷ്ടപെടും..

മരാത്തയുടെ മാറ് പിളര്‍ത്തി ട്രെയിന്‍ ഗ്വാളിയോറില്‍ എത്തുമ്പോള്‍ മൂന്നാം ദിവസം രാവിലെ ഓണപ്ത് മണിയോളം ആയിരുന്നു...വീണ്ടും യാത്ര...സപ്താല്ഭ്തങ്ങളിലെ വിശ്വ സൌണ്ടാര്യമായ, വിസ്മയ പ്രണയത്തിന്റെ ചരിത്ര സ്മാരകമായ  താജ് മഹലിന്റെ മണ്ണില്‍ കൂടി ട്രെയിന്‍ കടന്നു പോകുമ്പോള്‍ ജയന്തന്‍ മയങ്ങുകയായിരുന്നു..പ്രണയം തകര്‍ത്ത ജീവിക്കുന്ന മറ്റൊരു കുടീരം..

ന്യൂ ഡല്‍ഹി സ്റ്റേഷനില്‍ ഹരി കാത്തു നിന്നിരുന്നു..അവിടുത്തെ കൊടും വെയിലിലേക്ക്‌ നോക്കിഇയ ജയന്തന്റെ കണ്ണ് മഞ്ഞളിച്ചു പോയി..രണ്ടു ദിവസത്തെ യാത്ര ക്ഷീണം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു..

അവര്‍ പോയത് ഹരി താമസിക്കുന്ന മുറിയിലേക്കായിരുന്നു..ഒരു മിശ്രജി ആയിരുന്നു വീടിന്റെ ഉടമസ്ഥന്‍..,..തീരെ ചെറിയ മുറി..ഹരിയും കൂടെ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്തും കൂടിയാണ് താമസം..കയറി ചെന്നപ്പോള്‍ തന്നെ ജയന്താണ് മനസ്സിലായി ആ മുറിയില്‍ ഒരാള്‍ക് കൂടി താമസിക്കാനുള്ള സ്ഥലമില്ലെന്നു..എങ്കിലും ജയന്താണ് അവിടെ ഒരാഴ്ചയോളം താമസിക്കേണ്ടി വന്നു..

ചെന്നതിന്റെ പിറ്റേ ദിവസം ഹരി ജോലിക്ക് പോയി..ജയന്തനോട് അന്ന് വിശ്രമിക്കാന്‍ പറഞ്ഞു..

അതിനു അടുത്ത ദിവസം അവര്‍ രണ്ടു പേരും കൂടി പലസ്ഥലങ്ങളിലും ജോലി അന്വേഷിച്ചു പോയി..നിരാശയായിരുന്നു ഫലം..

ജയന്താണ് തൊഴിലുകള്‍ ഒന്നും വശമില്ല..ഭാഷ അറിയില്ല..ഡിഗ്രി പൂര്തിയാകിയിട്ടില്ല..ഇതൊക്കെയായിരുന്നു കാരണങ്ങള്‍..,..

ഒരാഴ്ചയോളം ജയന്തന്‍ ഒറ്റയ്ക്ക് അവിടെയും ഇവിടെയും ജോലി അന്വേഷിച്ചു നടന്നു..കൊടും ചൂടില്‍ അവന്‍ ആകെ തളര്‍ന്നു..ഭാഷയും അറിയില്ല..പലതവണ വഴി തെറ്റി..പക്ഷെ അതൊന്നും അവന്റെ മനസ്സിനെ ബാധിച്ചില്ല..അവന്റെ മനസ്സ് നേരത്തെ തന്നെ മൃതാവസ്ഥയില്‍ ആയിരുന്നു..

ഒരാഴ്ച കഴിഞ്ഞു..

ഒരു ദിവസം ഹരി ജോലി കഴിഞ്ഞു വൈകുന്നേരം വന്നപ്പോള്‍ ജയന്തനോട് പറഞ്ഞു..നാളെ നമുക്ക് ഒരിടം വരെ പോകണം..

പിറ്റേന്ന് രാവിലെ അവര്‍ രണ്ടു പേരും കൂടി അവിടേക്ക് പോയി..ആനന്ദ് വിഹാര്‍ ഇന്ടസ്തൃയാല്‍ ഏരിയയില്‍ ഉള്ള ഒരു വല്യ സ്റ്റീല്‍ ഫാക്ടറി..അവിടെ ഒരു കോണ്ട്രക്ടരിന്റെ കീഴില്‍ ഹെല്പേര്‍ ജോലിയാണ് ഉണ്ടായിരുന്നത്...മറ്റു പോംവഴികള്‍ ഒന്നുമില്ലതിരുന്നതിനാല്‍ സമ്മതിച്ചു..

ന്യൂ ഡല്‍ഹി സ്റ്റേഷനില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ ട്രെയിന്‍ യാത്ര..
രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ ജോലി...മാസത്തില്‍ എല്ലാദിവസവും ജോലി ചെയ്യണം..15 ദിവസം കൂടുമ്പോള്‍ ഷിഫ്റ്റ്‌ മാറും..പിന്നെ 15 ദിവസം രാത്രി ജോലി...സ്റ്റീല്‍ ഉരുകിതിലക്കുന്ന സ്റ്റീല്‍ ഫുര്‍ണസിന്റെ അടുത്ത് നിന്നുള്ള ജോലി...വെളിയിലും കൊല്ലുന്ന ചൂട്...

ഭക്ഷണം ശേരിയാകുന്നില്ല...ജീവിതത്തിലെ ഏറ്റവും വെല്ലു വിളി നിറഞ്ഞ കാലഘട്ടത്തിന്റെ പടിവാതില്‍ കടക്കുകയായിരുന്നു ജയന്തന്‍..,...

ജോലി കിട്ടിയ ഉടന തന്നെ ജയന്തന്‍ താസം മാറി...ഗാസിപൂര്‍ ഗ്രാമത്തിലെ ഒരു ചെറിയ വീട്ടില്‍ കൂടെ ജോലി ചെയ്യുന്ന  3 ഹിന്ദിക്കാരുടെ ഒപ്പം താമസം തുടങ്ങി..സ്റ്റീല്‍ പാളികളില്‍ തട്ടി ശരീരത്തില്‍ എന്നും മുറിവുകള്‍ ഉണ്ടായിക്കൊണ്ടിടുന്നു....

മുള്ളുകള്‍ കുതിക്കയരുന്ന പോലെ വേദനയുള്ള മനസ്സിനെ അടക്കാന്‍ ശരീരം അനുഭവിക്കുന്ന യാതനകല്ക് ആയില്ല..യാന്ത്രികമായിരുന്നു അവന്റെ ജീവിതം..

തുശ്ചമായ ശമ്പളത്തിന്റെ ഒരു വീതം അമ്മക്ക് അയച്ചു കൊടുത്തു..റെനിയുടെ പക്കല്‍ നിന്നും വാങ്ങിയ കാശും കൂടി കൊടുക്കാന്‍ ആദ്യ ശമ്പളം തികഞ്ഞില്ല..അത് അടുത്ത മാസം കൊടുക്കാമെന്നു വെച്ച്..

ആരെയും ഫോണില്‍ വിളിച്ചില്ല..അമ്മയ്ക്കും രേനിക്കും വന്ന സമയത്ത് എത്തിച്ചേര്‍ന്ന വിവരത്തിനു കത്ത് അയച്ചു..പിന്നെ മാസത്തില്‍ ഒരു കത്ത് വീതം അമ്മക്ക് മാത്രം അയച്ചു...

മനസ്സിന്റെ വേദന കുറക്കാന്‍ ഒരു വഴിയും കണ്ടില്ല...മനസ്സില്‍ ഇപ്പോഴും ആ നീണ്ട കണ്മുനകള്‍ കുത്തി നോവിച്ചു കൊണ്ടിരുന്നു...

വൈകുന്നേരങ്ങളില്‍ ജോലിയുടെ തളര്‍ച്ച മാറ്റാന്‍ വേണ്ടി കൂട്ടുകാര്‍ ദേശി മാദ്യം വാങ്ങിക്കൊണ്ടു വരുമായിരുന്നു...ജയന്തനും പതുക്കെ മദ്യപാനം ആരംഭിച്ചു..എങ്ങനെയും മനസ്സിന്റെ ആളല്‍ കെടുത്തണം..ബോധം മറയുന്നത് വരെ കുടിച്ചു...പിറ്റേദിവസം പലപ്പോഴും കടുത്ത തലവെടന്യോടു കൂടി ജോലി ചെയ്യേണ്ടി വന്നു...

മാസങ്ങള്‍ കടന്നു പോയി..ജയന്താണ് കുറേശ്ശെ ഹിന്ദി വശമായി തുടങ്ങി..അവന്റെ ഹിന്ടിക്കൂട്ടുകാര്‍ അവനെ അതിനു സഹായിച്ചു...അവനില്‍ നിന്നും അവര്‍ കുറെ കഥകള്‍ മനസ്സിലാക്കി...അവന്റെ മനസ്സിനെ കാര്‍ന്നു തിന്നുന്ന വേദന അവരെയും വേദനിപ്പിച്ചു...ഒടുവില്‍ അവര്‍ ഉപായം കണ്ടെത്തി..

ജയന്ത..നീ അവളെ മറക്കണമെങ്കില്‍ നിന്റെ ജീവിതത്തില്‍ വേറെ സ്ത്രീകള്‍  വരണം...

ജയന്തന്‍ അതിനു ചെവി കൊടുത്തില്ല...

ഇതിനിടയില്‍ റെനിയുടെ കടവും തീര്‍ത്തു...അത് അയച്ചതിന് ശേഷം ഒരു ദിവസം റെനിയുടെ ഒരു കത്ത് വന്നു..

അവനും രേഞ്ഞിനിയും തമ്മില്‍ പ്രണയത്തിലാണെന്ന്..

ജയന്താണ് വേണ്ടി റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചത് വീട്ടില്‍ കണ്ടു പിടിച്ചു..കോപം പൂണ്ട അപ്പന്‍ അവനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു..ഷീറ്റിന്റെ കാശും കൊണ്ടല്ലാതെ വീട്ടില്‍ കാലു കുതരുതെന്നു അദ്ദേഹം കര്‍ശനമായി പറഞ്ഞു..വീടിനു വെളിയിലേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോഴാണ് രേഞ്ഞിനിയെ കാണുന്നത്...അവളോട്‌ കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു..ജയന്തന്റെ രേവതി പോയതിനു ശേഷമുള്ള അവസ്ഥയെക്കുറിച്ചും അവനു ഡല്‍ഹിക്ക് പോകാന്‍ കാശ് ഉണ്ടാകാന്‍ വേണ്ടി റബ്ബര്‍ ഷീറ്റ് മോഷ്ടിക്കേണ്ടി വന്നതും അതിന്റെ പേരില്‍ അപ്പന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതുമെല്ലാം ...അവളും തന്നെ പരിഹസിക്കും എന്നാണു കരുതിയത്‌...,...പക്ഷെ  ഒരിക്കലും പ്രതീക്ഷിക്കാതതാണ് സംഭവിച്ചത്...അവള്‍ കയ്യില്‍ കിടന്നിരുന്ന ഒരു സ്വര്‍ണ വള ഊറി കൊടുത്തു..അത് പണയം വെച്ച് ആവശ്യമുള്ള പണം എടുത്തു അപ്പന് കൊടുക്കാന്‍ പറഞ്ഞു..ജയന്തന്റെ കാശ് വരുമ്പോള്‍ തിരിച്ചു എടുത്തു കൊടുക്കണമെന്ന ഉപാധിയോടെ...

അതിനു ശേഷം രണ്ടു പേരും തമ്മില്‍ മാനസികമായ ഒരു അടുപ്പം ഉടലെടുത്തു..ഇപ്പോള്‍ രണ്ടു  പേരും തമ്മില്‍ അഗാധമായ പ്രണയത്തിലാണെന്ന്...

ജയന്തന്‍ രണ്ടുപെര്കും ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് മറുപടി അയച്ചു..

കഷ്ടപ്പാടുകളുടെയും മദ്യപാനത്തിന്റെയും ദിനങ്ങള്‍ കടന്നു പോയി..ഗസിപൂരിന്റെ ചെളി നിറഞ്ഞ ഗലികളില്‍ കൂടി ആത്മാവ് നഷ്ടപ്പെട്ടവനെ പോലെ ജയന്തന്‍ അലഞ്ഞു..മനസ്സില്‍ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല..

ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു പോകാന്‍ ഇറങ്ങുമ്പോള്‍ സൂപര്‍ വൈസര്‍ വന്നു പറഞ്ഞു..

ജയന്താ ..ഒരു റോള്‍ സ്റ്റീല്‍ കൂടി എടുത്തു ഫിനിഷിംഗ് മഷിനില്‍ കയറ്റണം..

എതിര് പറഞ്ഞില്ല ..

 ഇലക്ട്രിക്‌ ട്രോല്ലിയില്‍ സ്റ്റീല്‍ റോള് എടുക്കാനായി അടുത്ത പ്ളാന്റിലേക്ക് പോയി..

അവിടെയെത്തുമ്പോള്‍ ട്രോള്ളിയില്‍  സ്റ്റീല്‍ റോള് കയറ്റി വെക്കുന്ന ക്രൈന്‍ ഓപ്പറേറ്റര്‍ പോകാന്‍ തുടങ്ങുകയായിരുന്നു..

അയാളോട് കാര്യം പറഞ്ഞു..

സകലരെയും പ്രാകിക്കൊണ്ട്‌ അയാള്‍ സമ്മതിച്ചു..

ക്രൈന്‍ ഉപയോഗിച്ച് ടണ്‍ കണക്കിന് ഭാരമുള്ള സ്റ്റീല്‍ റോള് കയറ്റുമ്പോള്‍ ക്രൈനിന്റെ കൊളുത്തില്‍ നിന്നും റോള്‍ ഊറി ട്രോള്ളിയിലേക്ക് വീണു...ഉയരത്തില്‍ നിന്നുമുള്ള വീഴ്ച ആയിരുന്നുഅതിനാല്‍ ട്രോല്ലി തവിട്
പൊടിയായി..ഭാഗ്യത്തിന് അത് ജയന്തനെ മുകളിലേക്ക് മറിഞ്ഞില്ല..

വന്‍ ശബ്ദം കേട്ട് എല്ലാവരും പാഞ്ഞു വന്നു..

മാനേജ്‌മന്റ്‌ ജയന്തന്റെയും ക്രൈന്‍ ഒപെരെട്ടെര്രുടെയും വിശദീകരനഗല്‍ ആവശ്യപ്പെട്ടു..

അവസാനം അശ്രദ്ധയുടെ പേരിലും കമ്പനിക്ക്‌ നഷ്ടമുണ്ടാക്കിയതിന്റെ പേരിലും രണ്ടു പേരെയും ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ തീരുമാനിച്ചു...ജയന്താണ് അതുവരെ ജോലി ചെയ്തതിന്റെ കൂലി മുഴുവനും കിട്ടി..

ജയന്തന്‍ അവിടെ നിന്നും നേരെ പോയത് ബാറില്‍ ലേക്കാണ്..പതിവിലും കൂടുതല്‍ മദ്യപിച്ചു...

അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരു പാട് രാത്രിയായിരുന്നു..കാലുകള്‍ നിലതുരക്കുന്നുണ്ടായിരുന്നില്ല...വെച്ച് വെച്ച് റോഡിന്‍റെ നടുവില്‍ കൂടി  നടന്നു...

എതിര്‍ ദിശയില്‍ നിന്നും ഇടയ്ക്കിടെ വാഹനങ്ങള്‍ വരുന്നുണ്ടായിരുന്നു.. ഒന്നും കണ്ടില്ല..വളരെ വേഗതയില്‍ വന്ന ഒരു കാര്‍ ജയന്തനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന്പെ ബ്രേക്ക്ട്ടെ ഇട്ടു..പക്ഷെ കാര്‍ നിന്നില്ല..ജയന്തനെ അത് ഇടിച്ചു തെറിപ്പിച്ചു..ജയന്തന്‍ ദൂരേക്ക്‌ തെറിച്ചു വീണു...

അദ്ധ്യായം 11

ബോധം വീഴുമ്പോള്‍ ആശുപത്രിയിലെ കട്ടിലില്‍ ആയിരുന്നു..ഒരു കയ്യില്‍ നല്ല നീരും വേദനയും..

കാലിലെയും കയ്യിലേയും തൊലി അവിടിവിടെയായി പോയിരുന്നു..എല്ലായിടത്തും വേദന...

അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് വന്നു പറഞ്ഞു..

കൈക്ക് ഒടിവുണ്ട്..നീരുള്ളത് കൊണ്ട് പ്ലസ്റെര്‍ ഇടാന്‍ ഉടനെ പറ്റില്ല..തല്‍കാലം കൈ അനക്കാതെ സൂക്ഷിക്കണം..അതിനു വേണ്ടി ഒടിഞ്ഞ കയ്യില്‍ അവര്‍ ശെരിക്കും തുണി ചുറ്റി..ഒരു തുണിക്കഷ്ണം വള്ളിപോലെ ഉണ്ടാക്കി കഴുത്തില്‍ കൂടി ഇട്ടു കൈ അതില്‍ താങ്ങി നിര്‍ത്തി...

വേദനക്കുള്ള ഒരു ടാബ്ലെറ്റ് കഴിക്കാന്‍ കൊടുത്തിട്ട് നേഴ്സ് തിരിച്ചു പോയി..

കുറെ കഴിഞ്ഞപ്പോള്‍ അമ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പുരുഷന്‍ എത്തി..കയ്യില്‍ കുറെ ഓറഞ്ച് ഉം ആപ്പിള്‍ ഉം ഉണ്ടായിരുന്നു.

എന്റെ പേര് രാകേഷ് അഗര്‍വാള്‍..,..സെയില്‍ ടാക്സ് അട്വേകറ്റ് ആണ്..എന്റെ വണ്ടിയാണ് ഇന്നലെ തട്ടിയത്..ശെരിക്കും മദ്യപിചിട്ടുണ്ടായിരുന്നു അല്ലേ..?

ജയന്തന്‍ ഒന്ന് പറഞ്ഞില്ല....

എന്താ തന്റെ പേര്...?

ജയന്തന്‍..,..

എവിടെയാ താമസം...?

ഗാസിപൂര്‍ ഗാവ്...

ആരാണ് കൂടെയുള്ളത്...?

ആരുമില്ല...

പിന്നീട് അയാള്‍ ഒന്നും ചോദിച്ചില്ല...തിരിച്ചു പോയി...

പിറ്റേന്ന് രാവിലെ തന്നെ അയാള്‍ വീണ്ടും എത്തി..കയ്യില്‍ റൊട്ടിയും സബ്ജിയും ഉണ്ടായിരുന്നു...

ഇപ്പോള്‍ വേദന എങ്ങനെയുണ്ട്...? ഇതാ രാവിലതെക്കുള്ള ആഹാരം കൊണ്ട് വന്നിട്ടുണ്ട്..കഴിചോല്..

ആശുപത്രിയില്‍ കിടന്ന രണ്ടു ദിവസവും ഇത് ആവര്‍ത്തിച്ചു...

ഇതിനിടയില്‍ കയ്യില്‍ പ്ലസ്റെര്‍ ഇട്ടിരുന്നു...

മൂന്നു നേരവും കഴിക്കാനുള്ള ഭക്ഷണം അയാള്‍ സ്വയം എത്തിച്ചു..കൂടാതെ മാറി ഉടുക്കാന്‍ വസ്ത്രങ്ങളും..

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം അദ്ദേഹം ചോദിച്ചു..

എന്താണ് പരിപാടി..ഒറ്റയ്ക്ക് ഈ കയ്യും വെച്ച് കൊണ്ട് എന്ത് ചെയ്യും..?

ജയന്തന്‍ ഒന്നും പറഞ്ഞില്ല..

അദ്ദേഹം കുറെ കാശ് എടുത്തു കയ്യില്‍ കൊടുത്തു..

ക്ഷമിക്കണം സര്‍..,..ഞാന്‍ കാരണം അങ്ങ് ഒരു പാട് ബുദ്ധി മുട്ടി..എന്റെ തെറ്റ് കൊണ്ടാണ് അന്ന് അപകടം ഉണ്ടായത്..എങ്കിലും സര്‍ എന്നെ സഹായിച്ചു..എനിക്ക് കാശ് വേണ്ട സര്‍..,..ജയന്തന്‍ പറഞ്ഞു..

 അഗരവാളിന്റെ മുഖം വിടര്‍ന്നു..ഇങ്ങനെ ഒരു മറുപടി സാധാരണ ആരില്‍ നിന്നും ഉണ്ടാകേണ്ടതല്ല..

പിന്നെ എന്താണ് വേണ്ടത്..?

പറ്റുമെങ്കില്‍ എനിക്ക് ഒരു ജോലി ശെരിയാക്കി തരണം സര്‍..,...എന്റെ ജോലി നഷ്ടമായ ദിവസം ആണ് അപകടം ഉണ്ടായത്...ജോലി നഷ്ടപ്പെട്ടതിന്റെ പേരില്‍ പതിവിലും കൂടുതല്‍ അന്ന് മദ്യപിച്ചിരുന്നു..

ഉം..അപ്പോള്‍ അതാണ്‌ കാര്യം..ഈ പ്രായത്തില്‍ ഇങ്ങനെ മദ്യപിക്കാന്‍ പാടുണ്ടോ..? ഒരു ജോലി നഷ്ടമായതിന്റെ പേരില്‍ ജീവന്‍ കളയണോ..?
ഒരു കാര്യം ചെയ്യ്..ഇതാ എന്റെ കാര്‍ഡ്‌..,..രണ്ടു ദിവസം കൂടി വിശ്രമിച്ചിട്ട് എന്നെ വിളിക്ക...ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്നു നോക്കട്ടെ...

അദ്ദേഹം ജയന്തനെ ഗാസിപൂരില്‍ കൊണ്ട് വിട്ടു...

ജയന്തനെ കാണാതെ സുഹൃത്തുക്കള്‍ വിഷമിച്ചിരിക്കുകയായിരുന്നു...

കൈ വയ്യതിരുന്നത് കാരണം സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ഒരു പാട് ബുദ്ധിമുട്ടേണ്ടി വന്നു...

രണ്ടു ദിവസം കഴിഞ്ഞു...ജയന്തന്‍ അട്വകറ്റ് അഗരവാലിനെ വിളിച്ചു...

അദ്ദേഹം ജയന്തനോട് ദാരിയാ ഗന്ജിലുള്ള തന്റെ ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു..

ജയന്തന്‍ ദാരിയാ ഗന്ജില്‍ എത്തി..പഴയ ഡല്‍ഹിയിലുള്ള ഒരു സ്ഥലമാണ് ദാരിയാ ഗന്ജ്..ഡല്‍ഹി ഗേറ്റ് കടന്നു അകത്തേക്ക് കയറി വലത്തേക്ക് പോകുന്ന വഴിയുടെ വലതു വശതായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്..അദ്ദേഹത്തെ കൂടാതെ മറ്റു രണ്ടു ജോലിക്കാര്‍ കൂടി ഉണ്ടായിരുന്നു അവിടെ..

ജയന്തനെ കണ്ട ഉടനെ തന്നെ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു..

എങ്ങനെയുണ്ട് ജയന്ത കൈ...വേദന ഉണ്ടോ ഇപ്പോള്‍...,..?

കുഴപ്പമില്ല സര്‍...,..

ഉം..ജയന്തന്റെ ജോലിക്കാര്യം കുറച്ചു ബുദ്ധിമുട്ടാണ്..ഒരു കാര്യം ചെയ്യ് എന്റെ കൂടെ കൂടിക്കോള്...എന്റെ സെക്രട്ടറി കം അസിസ്റ്റന്റ്‌..,.എന്ത് പറയുന്നു..

സര്‍..,..എനിക്ക് ഇത്തരം ജോലികള്‍ ഒന്നും ചെയ്തു പരിചയമില്ല...

സാരമില്ല..പരിച്ചയമായിക്കോലും..ശമ്പളം ഒരു പാടൊന്നും ഉണ്ടാവില്ല..പിന്നെ താമസം ഇവിടെ അടുത്തേക്ക് എവിടെയെങ്കിലും മാറ്റിക്കോളൂ...

ശെരി സര്‍..,..

അപ്പോള്‍ നാളെ മുതല്‍ തുടങ്ങാം..അല്ലേ..?

അതെ സര്‍...,..

ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു..

ജയന്തന്‍ പിറ്റേന്ന തന്നെ ജോലി ആരംഭിച്ചു...അധികം താമസിയാതെ ഗാസിപൂരില്‍ നിന്നും താമസം ദരിയ ഗന്ജിനു അടുത്തേക്ക് മാറി...

അഗര്‍വാള്‍ നല്ല ഒരു മനുഷ്യന്‍ ആയിരുന്നു...ഒരു പാട് സുഹൃത്തുക്കള്‍..,..ഒരു പാട് കസ്റ്റമര്‍...,..തിരക്ക് പിടിച്ച ജീവിതം..

ജയന്തന്റെ കയിലെ പ്ലസ്ടര്‍ എടുത്തു..എങ്കിലും കുറെ ദിവസം വേണ്ടി വന്നു കൈ വഴങ്ങി വരാന്‍..,..

ഐ ടി ഓ ക്കടുത്തുള്ള സെയില്‍ ടാക്സ് ഓഫീസില്‍ ആയിരുന്നു മിക്ക ദിവസങ്ങളിലും ജോലി...വക്കീലന്മാരുടെ ബാറില്‍ ജയന്തന്‍ എല്ലാവരെയും പരിചയപ്പെട്ടു..

ജോലിയുടെ കാര്യത്തില്‍ ജയന്തന്‍ ഒരു ഉപേക്ഷയും വിചാരിച്ചില്ല..വളരെ പെട്ടെന്ന് തന്നെ അഗരവാലിനു ജയന്തനില്‍ നല്ല മതിപ്പുണ്ടായിരുന്നു...

മനസ്സിലെ തീ അനയാതിരുന്നത് കൊണ്ട് മദ്യം കഴിക്കുന്ന ശീലം ജയന്തന്‍ ഒഴിവാക്കിയില്ല..

ഒരു ദിവസം അഗരവാളിന്റെ ഓഫീസില്‍ ഒരു അതിഥി എത്തി..അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രശസ്ത ചിത്രകാരനുമായ വി.കെ ഗുജ്റാള്‍...,...അദ്ദേഹത്തിന് ഡല്‍ഹിയില്‍ സ്വന്തമായി ഒരു ചിത്രകലാ അക്കടെമി ഉണ്ട്..

അഗര്വാളിനും ചിത്ര രചനയില്‍ താല്പര്യ ഉണ്ടായിരുന്നു...അത് കൊണ്ട് തന്നെ അവര്‍ കാണുമ്പോഴെല്ലാം സംസാര വിഷയം ചിത്രകലയെ കുറിച്ച് ആയിരുന്നു..

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സെയില്‍ ടാക്സ് ഓഫീസില്‍ പോയിരുന്ന ജയന്തന്‍ അവിടേക്ക് എത്തിയത്..

ജയന്തന്‍ അകത്തേക്ക് ചെല്ലാന്‍ അനുവാദം ചോദിച്ചു..

അഗര്‍വാള്‍ അകത്തേക്ക് ചെന്ന് കൊള്ളാന്‍ പറഞ്ഞു..

സെയില്‍ ടാക്സ് ഓഫീസില്‍ ഉണ്ടായ കാര്യങ്ങള്‍ എല്ലാം വിശദമായി അദ്ദേഹത്തെ ജയന്തന്‍ പറഞ്ഞു കേള്‍പിച്ചു..

തിരിച്ചിറങ്ങാന്‍ നേരം ജയന്തനെ അദ്ദേഹം ഗുജ്രാലിനു പരിചയപ്പെടുത്തി കൊടുത്തു...

ജയന്തനെ പരിചയപ്പെടാനുണ്ടായ സാഹചര്യം അഗര്‍വാള്‍ ഗുജ്രാലിനു പറഞ്ഞു കൊടുത്തു...

ഗുജ്റാള്‍ പൊട്ടിച്ചിരിച്ചു..

അപ്പോള്‍ തനിക്കു പെരുവഴിയില്‍ നിന്നും കിട്ടിയതാണ് ഇവനെ...അല്ലേ..?

അതെ...

അവര്‍ വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു...ജയന്തന്‍ അവര്‍ ഇരുന്നുരിന്ന കാബിനില്‍ നിന്നും തന്റെ സീറ്റ്‌ ലേക്ക് പോയി..

അല്‍പസമയം കഴിഞ്ഞപ്പോള്‍ വീണ്ടും അകത്തേക്ക് പോകേണ്ടിവന്നു..

അപ്പോള്‍ അവര്‍ തമ്മില്‍ ഒരു രചനയെപ്പറ്റി സംസാരിക്കുകയായിരുന്നു..ചിത്ര രചന താല്പര്യമുള്ള വിഷയം ആയിരുന്നതിനാല്‍ അവിടെ തന്നെ നിന്ന് അവര്‍ പറയുന്നത് ശ്രദ്ധിച്ചു...

ഇതാണ് ഞാന്‍ അവര്ക് വേണ്ടി ഉണ്ടാക്കാന്‍ പോകുന്ന ചിത്രത്തിന്റെ സ്കെച്ച് ..ഗുജ്റാള്‍ ആണ് സംസാരിക്കുന്നത്...

അക്ഷര്‍ധാം മന്ദിറില്‍ ഇത്രയും വല്യചിത്രം വേറെയുണ്ടാവില്ല..അഗ്ഗര്വല്‍ മറുപടി പറഞ്ഞു..

ഈ അര്‍ദ്ധനാരീശ്വര ചിത്രത്തിന്റെ ജോലിക്ക് വേണ്ടി എന്റെ അക്കാദമിയിലെ മുഴുവന്‍ കലാകാരന്മാരെയും ഒരുമിച്ചു പങ്കെടുപ്പിക്കാനാണ് പ്ലാന്‍....,..

ജയന്തന്‍ ചിത്രത്തിന്റെ സ്കെചിലേക്ക് ശ്രദ്ധിച്ചു നോക്കി...

വളരെ വ്യത്യസ്തമായാ പോസ്ച്ചരില്‍ ഒരു അര്‍ദ്ധനാരീശ്വര ചിത്രം..പ്രപഞ്ചത്തെ മൂന്നായി ഭാഗിചിരിക്കുന്നു...ഒരു ഭാഗത്തില്‍ പൂര്നകായനായ പരമേശ്വരന്‍ താണ്ടവം നടത്തുന്നു...മറ്റൊരു ഭാഗത്ത്‌ അതി സുന്ദരിയായ പാര്‍വതി ശിവ പൂജ ചെയ്തു കൊണ്ട് ഭഗവാനെ പ്രസാദിപ്പിക്കാന്‍ തപം ചെയ്യുന്നു...മധ്യ ഭാഗത്താണ് അര്‍ദ്ധനാരീശ്വര ചിത്രം...ജടാവല്കാല ധാരിയായ ശിവന്റെ അര്‍ദ്ധഭാഗം..കഴുത്തില്‍ നാഗങ്ങളും ജ്വലിക്കുന്ന ത്രിക്കണ്ണ്‍ ഉം കയ്യില്‍ ശൂലവും..സര്‍വാഭരണ ഭൂഷിതയായ പാര്‍വതിയുടെ പുഞ്ചിരി പൊഴിക്കുന്ന സുന്ദരമായ  അര്‍ദ്ധഭാഗം...കയ്യില്‍ ഒരു താമരപ്പൂവ്... അവര്ക് പിന്നില്‍ ചലനാല്‍മകമായ പ്രപഞ്ചം...അവരുടെ നില്പില്‍ ആണ് ആ ചിത്രത്തിന്റെ സൌന്ദര്യം മുഴുവനും..

ഈ ചിത്രം എനനെയുണ്ട്‌ രാജേഷ്...ഗുജ്റാള്‍ അഗര്വാളിനോട് ചോദിച്ചു..

ഈ ചിത്രം പ്രശ്സ്തമാവും വി.കെ..നിങ്ങളുടെ ഏറ്റവും വല്യ പ്രോജെക്ടുകളില്‍ ഒന്നല്ലേ ഇത്...ഈ സ്കെച്ചില്‍ തന്നെ വശ്യമാണ് ചിത്രം..വലിയ കാന്‍വാസില്‍ ഇത് അതുല്യമായ ഒരു സ്രിഷ്ടിയാവും..അഗര്‍വാള്‍ പറഞ്ഞു..

ജയന്തന്‍ ചിത്രകലയില്‍ താല്പര്യം ഉണ്ടോ...?

ചിത്രം സസൂഷ്മം ശ്രദ്ധിക്കുകയായിരുന്ന ജയന്തനോട് ഗുജ്റാള്‍ ചോദിച്ചു..

ഉണ്ട് സര്‍...,..

എന്താണ് ഈ ചിത്രത്തെ കുറിച്ച് അഭിപ്രായം..?

ചിത്രം മനോഹരമാണ് സര്‍..,...പക്ഷെ ചില  സംശയങ്ങള്‍ ഉണ്ട് ..ജയന്തന്‍ ഒന്ന് നിര്‍ത്തി ഗുജ്രാലിന്റെ മുഖത്തേക്ക് അനുവാദത്തിനായി നോക്കി..

പറയൂ ജയന്തന്‍..എന്താണ്...? ഗുജ്റാള്‍ പ്രോത്സാഹിപ്പിച്ചു...

സര്‍...,..അര്‍ദ്ധനാരീശ്വര  ചിത്രത്തില്‍ എന്തിന്നാണ് ശിവന് ജ്വലിക്കുന്ന ത്രിക്കണ്ണ്‍..,..
അത് പോലെ തന്നെ ശൂലവും നാഗങ്ങളും...ജയന്തന്‍ ചോദിച്ചു..

ജയന്തന്‍...,..നമ്മുടെ പുരാണങ്ങളില്‍ ശിവനെ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെ തന്നെയല്ലേ...ശിവന്റെ പൌരുഷത്തിന്റെയും വീര്യതിന്റെയും കൊപതിന്റെയും അടയാളങ്ങളാണ് ശൂലവും നാഗങ്ങളും ത്രിക്കണ്ണ്‍ ഉം...ഇതൊന്നുമില്ലാത്ത ശിവന്‍ ഭാരതീയ സങ്കല്പത്തില്‍ ഉണ്ടോ...?

അഗര്‍വാള്‍ ആണ് അത് ചോദിച്ചത്...

ഇല്ല സര്‍..,..അങ്ങനെ തന്നെയാണ് നമ്മുടെ ഉള്ളില്‍ ഉള്ള സങ്കല്‍പം...ജയന്തന്‍ പറഞ്ഞു...

സൃഷ്ടികള്‍ സങ്കല്പങ്ങളുടെ പുനസ്രിഷ്ടികള്‍ ആകുമ്പോള്‍ അത് അനുകരണങ്ങള്‍ അല്ലേ സര്‍...,...?ജയന്തന്‍ ചോദിച്ചു..

ഗുജ്രാലും അഗര്‍വാളും പരസ്പരം നോക്കി...

ശിവന്‍ പുരുഷ പ്രതീകമാണ്....പരബ്രഹ്മത്തിന്റെ മൂര്‍ത്ത രൂപം..പരബ്രഹ്മത്തിന്റെ ഭാവങ്ങളില്‍ ഒന്ന് മാത്രമാണ് കോപവും താപവും..ശിവനെ അവതരിപ്പിക്കുമ്പോള്‍ എല്ലായ്പോഴും ഈ കോപവും താപവും ആണ് ചിത്രകാരന്മാര്‍ പ്രതിഫളിപ്പികുക...കോപവും താപവും ആസുരമാണ്...നാശമാണ് പരിണിത ഫലം..

പാര്‍വതി പ്രകൃതിയാണ്...പരബ്രഹ്മത്തെ സര്‍വദാ പൂജിച്ചു കൊണ്ടിരിക്കുന്നവല്‍...,...പ്രപഞ്ചത്തിലെ സകല സൌണ്ടാര്യ്തിന്റെയും മൂര്‍ത്ത ഭാവം..പ്രേമത്തിന്റെ ദൈവിക സാക്ഷാല്‍കാരം..

അവരുടെ സംയോജനം ആണ് അര്‍ദ്ധനാരീശ്വരന്‍...,..അവര്‍ സംയോജിക്കുംപോള്‍ അവരുടെ ഭാവങ്ങളും സംയോജിക്കപ്പെടണ്ടേ സര്‍...,..അവരുടെ രൂപങ്ങള്‍ മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ എങ്ങനെ അര്‍ദ്ധനാരീശ്വരന്‍ ആകും..അവരുടെ ഭാവങ്ങളും വികാരങ്ങളും ഒരേ തലത്തില്‍ എതുംപോഴല്ലേ ശെരിയായ പ്രക്രിതീശ്വരന്മാര്‍ ഉണ്ടാകൂ..?

ജയന്തന്‍ അവരെ രണ്ടു പേരുടെയും മുഖം ശ്രദ്ധിച്ചു...രണ്ടു പേരും അത്ഭുതത്തോടെ കേട്ട് കൊണ്ടിരിക്കുകയാണ്...

സര്‍.,..സ്ത്രീ പുരുഷ സംയോജനത്തിന്റെ ഭാവം ലാസ്യമാണ്...അവിടെ ശിവന്റെ കൊപത്തിണോ പാര്‍വതിയുടെ ഭക്തിക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത്...ശുദ്ധമായ പ്രണയ ഭാവതിനാണ്....ജയന്തന്‍ പറഞ്ഞു നിര്‍ത്തി..

അപ്പോള്‍ ജയന്താണ് ഈ ചിത്രത്തില്‍ എന്ത് മാറ്റങ്ങള്‍ വരുത്താന്‍ ആണ് താല്പര്യം...ഗുജ്റാള്‍ ചോദിച്ചു..

സര്‍, ശിവന്റെ അര്‍ധ ഭാഗത്തിലെ ത്രിക്കന്നു ഒഴിവാക്കണം..അത് ഉഗ്ര കോപത്തിന്റെ അടയാളമാണ്...പുരുഷന്‍ സ്ത്രീയോട് ഒന്ന് ചേരുമ്പോള്‍ കോപത്തിന് എന്ത് പ്രസക്തി...പിന്നെ ത്രിസ്സൂലവും ഒഴിവാകണം...ശൂലം ആയുധമാണ്..സ്വന്തം പ്രേയസിയോടോത് നില്‍കുന്ന പുരുഷന് ഇതു  ശത്രുവിനെയാണ് നേരിടാന്‍ ഉള്ളത്...നാഗങ്ങള്‍ ശിവന്റെ ആഭരണങ്ങള്‍ ആണ്..പക്ഷെ അതൊരിക്കലും ലാസ്യ ഭാവത്തിനു ചേരില്ല...അതുപോലെ പാര്‍വതിയുടെ ഭക്തിയും..ഭക്തി ഒരു തരാം അടിമ ഭാവമാണ്..സ്ത്രീയും പുരുഷനും ഒന്ന് ചേരുമ്പോള്‍ അവിടെ രണ്ടു പേരും തുല്യരാണ്..എന്റെ അഭിപ്രായത്തില്‍ പൂര്‍ണമായ പ്രണയ ഭാവങ്ങള്‍ ചേരുന്ന വിധത്തില്‍ ഈ അര്‍ദ്ധനാരീസ്വ്ഹര ചിത്രം മാറ്റി വരക്കണം...

ഇത്രയും മാറ്റങ്ങള്‍  ശിവനില്‍ വരുത്തിയാല്‍ അത് ശിവന്‍ ആണെന്ന് ആളുകള്‍ എങ്ങനെ മനസ്സിലാക്കും ജയന്തന്‍..,..? അഗര്‍വാള്‍ ചോദിച്ചു..

സര്‍, അര്‍ദ്ധനാരീശ്വര സങ്കല്‍പം ശിവ പാര്‍വതീ സങ്കല്‍പം ആണെന്ന് സകല ഭാരതീയനും അറിയാം...ഈ ചിത്രം ശിവനും പാര്‍വതിയും  എന്നാ രണ്ടു പേരുകളില്‍ അല്ല മറിച്ചു  സ്ത്രീയും പുരുഷനും, പ്രപഞ്ചവും പ്രകൃതിയും എന്നാ തലത്തിലേക്ക് മാറ്റി സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്...ജയന്തന്‍ പറഞ്ഞു നിര്‍ത്തി...

ആരും കുറെ നേരത്തേക്ക് ഒന്നും സംസാരിച്ചില്ല...

ജയന്തന്‍ പുറത്തേക്കു പോയി...

കുറെ സമയം കഴിഞ്ഞു ജയന്തനെ അകത്തേക്ക് വിളിച്ചു..

ജയന്തന്‍ ചിത്രം വരക്കരുണ്ടോ...? ഗുജ്രല്‍ ചോദിച്ചു..

വരക്കുന്നത് ഇഷ്ടമാണ് സര്‍...,..പക്ഷെ ചിത്ര രചന പഠിച്ചിട്ടില്ല..

ഞാന്‍ അഗര്വളിനോട് തന്നെ എന്റെ കൂടെ വിടാന്‍ അനുവാദം ചോദിച്ചിരിക്കുകയാണ്...അയാള്‍ പക്ഷെ സമ്മതിച്ചിട്ടില്ല...തന്നെ പോലെ പ്രാപ്തനായ ഒരാളെ വിട്ടു തരുന്നതില്‍ അയാള്‍ക് മടിയുണ്ട്...തന്റെ അഭിപ്രായം ചോദിയ്ക്കാന്‍ പറഞ്ഞിരിക്കുകയാണ്...

സര്‍, ഞാന്‍ അവിടെ വന്നിട്ട് എന്ത് ചെയ്യാനാണ്..? എനിക്ക് ഒന്നും നന്നായി വരയ്ക്കാന്‍ അറിയില്ല..ഇവിടെ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കുറെ ജോലികള്‍ ഉണ്ട്...

തന്നെ ഞാന്‍ അവിടെ വരക്കാന്‍ വേണ്ടി അല്ല വിളിക്കുന്നത്‌...,..എന്റെ സെക്രടറി ആയിട്ടാണ്..ഒരാളെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു...എന്റെ മേഖലയില്‍ താല്പര്യമുള്ള ഒരാളെ ആണ്  അന്വേഷിച്ചിരുന്നത്...താന്‍ അതിനു പറ്റിയ ആളാണെന്നു എനിക്ക് തോന്നി..എന്റെ അക്കാദമിയില്‍ ഒരു പാട് പേര്‍ പഠിക്കാന്‍ വരുന്നുണ്ട്..അത് പോലെ കുറെ മികച്ച ആര്ടിസ്ടുകളും ഉണ്ട്...ക്ഷേത്രങ്ങളുടെ ചുവര്‍ ചിത്രങ്ങളും അത് പോലെ മറ്റു മേഖലകൈലേക്ക് ആവശ്യമായ ചിത്രങ്ങളും വ്യാവസായിക അടിസ്ഥാനത്തില്‍ ഞങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്...തനിക്കു അത് ഒരു പുതിയ അനുഭവം ആകും..തന്റെ കഴിവുകളെ നന്നാക്കിയെടുക്കാനും അവസരം ഉണ്ടാകും..

സര്‍, ഞാന്‍ ഒന്നും പറയില്ല..അഗര്‍വാള്‍ സര്‍ തീരുമാനിക്കട്ടെ...എനിക്ക് അങ്ങനെ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല ജീവിതത്തില്‍..,..ഒഴുക്കില്‍ പെട്ടു നീങ്ങുന്ന ഒരു പൊങ്ങു തടി പോലെയാണ് എന്റെ പോക്ക്..ജയന്തന്‍ പറഞ്ഞു..

ജയന്തന്‍..,..താന്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ കഴിവ് ഇവിടെ തെളിയിച്ചിട്ടുണ്ട്..തന്നെ പോലെ മിടുക്കനായ, കാര്യങ്ങള്‍ സ്വയം ചിന്തിച്ചു ചെയ്യാനും കഴിവുള്ള  ഒരാളെ കിട്ടാനും ബുദ്ധിമുട്ടാണ്..പക്ഷെ എനിക്ക് തോന്നുന്നു തനിക്കു ഇതിലും മികച്ച നിലയില്‍ എത്താനാവും..ഇവിടെ എന്റെ കൂടെ നിന്ന് മുരടിക്കനട...ഗുജ്രാലിന്റെ കൂടെ പോകൂ..അവിടെ നിനക്കു ഒരു പുതിയ ലോകം ആയിരിക്കും...അഗര്‍വാള്‍ പറഞ്ഞു...

അഗര്‍വാള്‍ ന്റെ ഓഫീസില്‍ നിന്നും ഗുജ്രാലിന്റെ വസന്ത് കുന്ജ്ലെ  ചിത്ര കല അക്കടമിയിലേക്ക് പോകുമ്പോള്‍ ഡല്‍ഹിയില്‍ ജയന്തന്‍ രണ്ടുവര്‍ഷം ജീവിച്ചു തീര്‍ത്തിരുന്നു...

വസന്ത് കുനജിലെ ജീവിതം ജീവിതത്തിന്റെ ഒരു മറുവശം ആയിരുന്നു...അത് വരെ അനുഭവിച്ച ദുരിതത്തിന് ദൈവം കൊടുത്ത പ്രതിഫലം..


അക്ഷര്‍ധാം മന്ടിരിലെ അര്‍ദ്ധനാരീശ്വര ചിത്രം പ്രശസ്തമായി..ആ ചിത്രത്തിന്റെ പുതിയ ഭാവം ചിത്രകാരന്മാരുടെ ഇടയില്‍ വല്യ ചര്‍ച്ചാ വിഷയമായി...ജയന്തന്റെ അഭിപ്രായങ്ങല്‍കനുസരിച്ചു ചില മാറ്റങ്ങള്‍ വരുത്തിയാണ് അത് സൃഷ്ടിക്കപ്പെട്ടത്.....ജയന്തന്റെ ഭാവനയും ബുദ്ധിയും, കാര്യങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവും ഗുജ്രാലിനു ശെരിക്കും ഇഷ്ടമായി...പുതിയ പ്രോജെച്ടുകളുടെ ഒരു പ്രവാഹം തന്നെ ആ ചിത്രത്തോട് കൂടി ഉണ്ടായി...ജയന്തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന് ഇപ്പോഴും സ്വീകാര്യമായിരുന്നു...

വളരെ നല്ല മനുഷ്യന്‍ ആയിരുന്നു ഗുജ്റാള്‍..,..കലയെ വ്യവസായികവല്കരിചെന്കിലം അതിന്റെ മഹത്വത്തെ എന്നും ബഹുമാനിച്ചിരുന്ന ആള്‍...,..ഒരു പാട് കലാകാരന്മാര്‍...,..ചിത്ര കലയുടെ വ്യത്യസ്തമായ മേഖലകളില്‍ അറിവ് നേടിയവര്‍..,..അവരോടോതുള്ള ജീവിതം ജയന്തനിലെ കലാകാരന്റെയും മാറ്റ് കൂട്ടി തുടങ്ങി..ഇടയ്ക്കിടെ വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കാറുള്ള ഗുജ്രാലിന്റെ ഒപ്പം സെക്രടറി എന്നാ നിലയില്‍ ജയന്താണ് പോകാന്‍ അവസരങ്ങള്‍ ലഭിച്ചു..വിവിധ രാജ്യങ്ങളിലെ ചിത്ര പ്രദര്‍ശനങ്ങള്‍ കാണ്ടാന്‍ സാധിച്ചു..ലോക പ്രശസ്തരായ പല ചിത്രകാരനമാരെയും നേരില്‍ കാണാന്‍ ഉള്ള അവസരം ലഭിച്ചു..

വര്‍ഷങ്ങള്‍ കടന്നു പോയി...ഇടയ്ക്കു ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ നാട്ടില്‍ പോയുള്ളൂ...ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മ പ്രായത്തിന്റെ അവഷതകളില്‍ പെങ്ങളുടെ വീടിലേക്ക്‌ മാറി...അമ്മയുടെ ചിലവിനുള്ള പണം മാസാമാസം നാടിലേക്ക് മുടങ്ങാതെ അയച്ചിരുന്നു...റെനിയുടെ എഴുത്തുകള്‍ ഇടയ്ക്കിടെ വന്നിരുന്നു...അവന്റെ പ്രണയം വീട്ടില്‍ അറിഞ്ഞതും അപ്പന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതും എല്ലാം..ഡിഗ്രി പൂര്തിയാക്കിയിരുന്നതിനാല്‍ രെനിക്ക് ബോംബയില്‍ ജോള്‍ ലഭിച്ചു..അവന്‍ അവിടേക്ക് പോയി...ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അവന്‍ രണ്ജിനിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി വിവാഹം കഴിച്ചു...ഇപ്പോള്‍ അവര്‍ രണ്ടും ബോംബയില്‍ ആണ്..

ഇതിനിടയില്‍ ഗുജ്റാള്‍ നു പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു..

കാലം ജയന്തന്റെ മാനസിക നിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ല..പലപ്പോഴും രേവതിയെ അന്വേഷിച്ചു പോയാലോ എന്ന് കരുതി...അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ നീട്ടിയെങ്കിലും  ജയന്തന്‍ പിന്നീട് ആരോടും രേവതിയെ കുറിച്ച് അന്വേഷിച്ചില്ല...അവള്‍ എവിടെയോ ആരുടെയെങ്കിലും ഭാര്യ ആയി അയാളുടെ കുട്ടികളുടെ അമ്മയായി സുഘ്മായി ജീവിക്കുന്നുണ്ടാവും എന്ന് അവന്‍ വിശ്വസിച്ചു...അവന്‍ ചിത്രകലയെ പ്രണയിച്ചു തുടങ്ങിയിരുന്നു...രേവതിയെ കുറിച്ച് ഒര്കാതിരിക്കാന്‍ അവന്‍ രചനകളില്‍ മുഴുകി...ഗുജ്രാലിന്റെ അക്കാദമിയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരില്‍ ഒരാളായി ജയന്തന്‍ മാറി...


അദ്ധ്യായം 12

മരങ്ങളില്‍ പലതവണ ഇലകള്‍ കൊഴിയുകയും തളിര്‍ക്കുകയും ചെയ്തു..വേനലില്‍ കരിഞ്ഞ മണ്ണിലേക്ക് മഴയും മഞ്ഞും പലതവണ വന്നു പോയി..

ജയന്തന്‍ എന്ന പയ്യനിലും കാലം കരവിരുതുകള്‍ കാട്ടി...പ്രനയാതുരനായ കോളേജു വിദ്യാര്തിയില്‍ നിന്നും, പ്രണയം തകര്‍ത്ത സ്വപ്നാടകനില്‍ നിന്നും മാറ്റി കാലം അവനില്‍ ഒരു വൈരാഗിയുടെ വേഷം അണിയിച്ചു..

ഒരു മഞ്ഞു കാലം ആരംഭിക്കാന്‍ പോകുന്നു..ജയന്തന്‍ ഡല്‍ഹിയില്‍ എത്തിയിട്ട് പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു...ഇതിനിടയില്‍ സ്വന്തം നാട് കണ്ടത് വളരെ കുറച്ചു തവണ മാത്രം..അമ്മയുടെ സങ്കടങ്ങള്‍ കേട്ട് മനസ്സ് നീരുമ്പോള്‍ കുറച്ചു ദിവസങ്ങളിലേക് മാത്രം നാട്ടിലെത്തും...രേനിയെയും കണ്ടിട്ട് വര്‍ഷങ്ങള്‍ ആയിരിക്കുന്നു...

ഒരു ദിവസം ഗുജ്റാള്‍ തന്റെ അക്കാദമിയിലെ എല്ലാവരെയും വിളിച്ചു ചേര്‍ത്ത്...അദ്ദേഹം പറഞ്ഞു...

സഹപ്രവര്‍ത്തകരെ...ഞാന്‍ കൂടുതല്‍ വളച്ചു കെട്ടില്ലാതെ ഒരു കാര്യം പറയുകയാണ്...വൃദ്ധനായ ഞാന്‍ ഇനിയും ഈ സ്ഥാപനം മുന്നോട്ടു നടത്തിക്കൊണ്ടു പോകാന്‍ പ്രാപ്തനല്ല...ഇത് ഒരു ട്രസ്റ്റ്‌ ന്റെ കീഴിലേക്ക് ആക്കാനാണ് എന്റെ തീരുമാനം...

അപ്പോള്‍ അങ്ങ് എന്ത് ചെയ്യാന്‍ പോകുന്നു...ഒരാള്‍ ചോദിച്ചു..

നിങ്ങള്കറിയാം, ഞാന്‍ വിവാഹിതനല്ല, എനിക്ക് മക്കളും ഇല്ല.. ഇനിയുള്ള കാലം എവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കണം..ദൈവ സാന്നിധ്യമുള്ള ഒരു സ്ഥലം..ഞാന്‍ അതിനായി കണ്ടിരിക്കുനത് കേദാര്‍ നാഥ് ആണ്...അധികം താമസിയാതെ ഞാന്‍ അവിടേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്...അതിനു മുന്നേ ട്രസ്റ്റ്‌ ന്റെ നടപടി ക്രമങ്ങള്‍ പൂര്തിയാകണം....

അദ്ദേഹം പറഞ്ഞു പൂര്തിയാകി..

എല്ലാവരും പിരിഞ്ഞു....

പിന്നീടുള്ള കുറെ ദിവസങ്ങള്‍ ജയന്താണ് വിശ്രമ മില്ലാതതായിരുന്നു...ട്രസ്റ്റ്‌ ന്റെ നടപടിക്രമങ്ങളുടെ മേല്‍ നോട്ടം ജയന്തനെ ആണ് ഗുജ്റാള്‍ ഏല്പിച്ചത്...വളരെ ഉത്തരവാദിത്വത്തോടെ ആ ജോലി അവന്‍ ചെയ്തു തീര്‍ത്തു..ജയന്തനു ട്രസ്റ്റ്‌ ന്റെ സുപ്രധാനമായ ഒരു ചുമതല ആണ് ഗുജ്റാള്‍ നല്‍കിയത്...

പക്ഷെ ജയന്തന്‍ വിസമ്മതിച്ചു...

സര്‍, അങ്ങ് എന്തായാലും ഇവിടെ നിന്ന് പോവുകയാണ്...എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയ ഘടകം അങ്ങും ചിത്ര രചനയും ആണ്..അങ്ങ് പോയാല്‍ പിന്നെ എനിക്ക് ഇവിടെ നിലകണം എന്നില്ല..ഞാനും മറ്റു എവിടെക്കെങ്കിലും പോകും...

സാരമില്ല ജയന്തന്‍...,..നിന്നെ ഇവിടെ തലച്ചിടനം എന്ന് എനിക്കില്ല..പക്ഷെ നീ പൂര്‍ണമായും ഇവിടം ഉപേക്ഷിക്കരുത്...ഈ അക്കാദമി എന്റെ ജീവിതം ആണ്..എന്റെ ചോരയും നീരും കൊടുത്തു ഞാന്‍ ഉണ്ടാകിയെടുത്ത സ്ഥാപനം..നിന്നെ ഞാന്‍ എന്റെ മകനെ പോലെയാണ് കാണുന്നത്..എനിക്ക് എക്കാലവും വിശ്വസിക്കാന്‍ പറ്റിയ ഒരാള്‍ ഇതിന്റെ സുപ്രധാനമായ ചുമതലയില്‍ ഉണ്ടാകണം..അതിനു നീ തന്നെയാണ് പറ്റിയ ആള്‍....,..നിനക്കു എവിടേക്ക് പോകണമെങ്കിലും പോകാം..പക്ഷെ ഇവിടെ നീ വന്നു കൊണ്ടേയിരിക്കണം..ഗുജ്റാള്‍ ആവശ്യപ്പെട്ടു..

ജയന്തന്‍ പിന്നെ മറുത്തൊന്നും പറഞ്ഞില്ല...

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി...

ഗുജ്റാള്‍ കേദാര്‍ നാതിലേക്ക് പോകുന്ന ദിവസം വന്നെത്തി..പലരും അദ്ദേഹത്തോട്  പറഞ്ഞു മഞ്ഞു കാലത്തിനു ശേഷം  പോകാന്‍..,..പക്ഷെ അദ്ദേഹം വഴങ്ങിയില്ല..

ഞാന്‍ അവിടെ സുഖവാസത്തിനു അല്ല പോകുന്നത്...പ്രകൃതി തരുന്ന എല്ലാത്തിനെയും സ്വീകരിച്ചു പ്രപന്ച് പുരുഷനില്‍ അലിഞ്ഞു ചേരാനാണ് അവിടം തിരഞ്ഞെടുത്തത്...

ഒടുവില്‍ അദ്ദേഹത്തോടൊപ്പം രണ്ടു പേരും കൂടി ചെല്ലാന്‍ അദ്ദേഹം സമ്മതിച്ചു..അദ്ദേഹത്തെ കേദ്ദര്നാതില്‍ വിട്ടു അവര്‍ തിരിച്ചു പോരണം എന്നാ വ്യവസ്ഥയില്‍.....,..

ജയന്തനും മറ്റൊര്രലും കൂടി ആയിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്...

സത്യാ യുഗത്തിലെ രാജാവായിരുന്ന കെദാര്‍ ന്റെ പേരില്‍ ആണ് ആ സ്ഥലം അറിയപ്പെടുന്നത്..അദ്ദേഹത്തിന്റെ പുത്രിയായിരുന വൃന്ദ അവിടെ വര്‍ഷങ്ങളോളം പൂജകള്‍ നടത്തിയിരുന്നു...മഹാലക്ഷ്മിയുടെ അവതാരം ആയിരുന്നു വൃന്ദ എന്നാണു സങ്കല്‍പം..വൃന്ദ പൂജ നടത്തിയിരുന്ന സ്ഥലം പിന്നീടു വൃന്ദാവനം എന്ന് അറിയപ്പെട്ടു..പ്രശസ്തമായ നാല് പുണ്യ ധാമങ്ങളില്‍ ഒന്നാണ് കേദാര്‍ നാഥ്..മഹാഭാരത കാലഘട്ടത്തില്‍ പാണ്ഡവര്‍ പാപ പരിഹാരാര്‍ത്ഥം അവിടെ ശിവനെ പ്രീത്പീടുതാന്‍ ഭജനം ഇരുന്നതായി പറയപ്പെടുന്നു..

രുദ്രപ്രയാഗ് ജില്ലയില്‍ ആണ് കേദാര്‍ നാഥ് നില കൊള്ളുന്നത്‌....,..മന്ദാകിനി നദിയുടെ ഉത്ഭവവും കേദാര്‍ നത്തിന് മുകളില്‍ നിന്നും ആണ്..ശ്രീ ശങ്കരാചാര്യരുടെ സമധിസ്തലവും അത് തന്നെ..കേദാര്‍ നാതിലെക്കുള്ള റോഡ്‌ ഗൌരി കുണ്ടില്‍ അവസാനിക്കുന്നു..

റിഷികേശില്‍ എത്തി....അവിടെ ഒരു സത്രത്തില്‍ രണ്ടു ദിവസം വിശ്രമിച്ചു..വെറുതെ അവിടെയൊക്കെ ഒന്ന് കറങ്ങാന്‍ വേണ്ടിയാണ് ജയന്തന്‍ വെളിയില്‍  ഇറങ്ങിയത്‌..,..

ജയന്തനല്ലേ...? പരിചയമുള്ള ശബ്ദം കേട്ട് ജയന്തന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി..

തടിച്ച ഒരു ചെറുപ്പക്കാരന്‍..,..കണ്ണട വെച്ചിട്ടുണ്ട്...കൂടെ ഒരു സുന്ദരിയായ യുവതിയും...യുവതിയെ ഒറ്റ നോട്ടത്തില്‍ ജയന്തന്‍ തിരിച്ചറിഞ്ഞു..

രഞ്ജിനി...അവന്‍ പിറുപിറുത്തു

അതെ..രണ്ജിനിയാണ് മറുപടി പറഞ്ഞത്...

അപ്പോള്‍ രേനിയെവിടെ..അവന്റെ ശബ്ദം ഞാന്‍ കേട്ടല്ലോ...

ഡാ...പുല്ലേ...നീ എന്താ ആളെ കളിയാകുവ..മുന്നില്‍ പന പോലെ നില്കുംപോഴാ അവന്റെ ഒരു മറ്റേടത്തെ ചോദ്യം...

ഡാ..റെനി..ഇത് നീ തന്നെയാണോ...മനസ്സിലായില്ലേട...സത്യമായിട്ടും നീ വീര്‍ത്തു വീര്‍ത്തു പന്നിയെ പോലെയായത് ഞാന്‍ അറിഞ്ഞില്ലെട...ജയന്തന്‍ റെനിയുടെ വയറ്റില്‍ കൈ കൊണ്ട് കുത്തി...

രണ്ടു പേരും തമ്മില്‍ കെട്ടി പ്പിടിച്ചു..രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു..രണ്ജിനിക്കും അത് കണ്ടു സങ്കടം വന്നു...

നിങ്ങള്‍ എന്താ ഇവിടെ...? ജയന്തന്‍ ചോദിച്ചു...

നീ എന്താ ഇവിടെ ..അത് പറയ്‌...,..അവന്റെ ഒരു താടിയും, മുടിയും, ജൂബായും...

ഞാന്‍ ഇവിടെ എന്റെ സാറിന്റെ കൂടെ വന്നതാണ്..കേദാര്‍ നാതിനു പോകുന്ന വഴി...

ആരാ നിന്റെ സര്‍...,..?

നീ കേട്ടിട്ടുണ്ടാവും..പദ്മശ്രീ വി.കെ ഗുജ്റാള്‍..,....

ഉം..കേട്ടിടുണ്ട്...കേട്ടിടുണ്ട്..ആരാ അയാള്‍.....?

നീ ഒട്ടും മാറിയിട്ടില്ല അല്ലേ..അദ്ദേഹം ലോകം മുഴുവനും അറിയപ്പെടുന്ന ചിത്രകാരന്‍ ആണെടാ..

എങ്ങനെ അറിയാന...പത്രവും വാര്‍ത്തയും ഒക്കെ കണ്ടെന്കിലല്ലേ വിവരം ഉണ്ടാകു....രണ്ജിനിയാണ് പറഞ്ഞത്...

റെനി രണ്ജിനിയെ നോക്കി കണ്ണുരുട്ടി കാണിച്ചു..

ഞങ്ങള്‍ ആ കാണുന്ന ലോഡ്ജില്‍ ആണ് തങ്ങുന്നത്..ഇപ്പോള്‍ വെറുതെ നടക്കാന്‍ വേണ്ടി ഇറങ്ങിയതാ..അപ്പോഴാണ്‌ നീ ആ ലോഡ്ജില്‍ നിന്ന് ഇറങ്ങി വരുന്നത്ഹു കണ്ടത്..നിന്റെ ആ നടപ്പ് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നി..അത് കൊണ്ട ചോദിച്ചത്..റെനി പറഞ്ഞു..

ഉം..വരൂ..നമുക്ക് ആ ഹോട്ടലില്‍ കയറി ചായ കുടിച്ചു കൊണ്ട് സംസാരിക്കാം..ജയന്തന്‍ ക്ഷണിച്ചു..

അവര്‍ മൂവരും അടുത്ത് കണ്ട ഹോട്ടലില്‍ ലേക്ക്  കയറി..

നിങ്ങള്‍ രണ്ടു പേരും എന്താ ഋഷി കേഷില്‍..,..നീയും മതം മാറിയോ..ജയന്തന്‍ രേനിയോടു ചോദിച്ചു..

രണ്ടു പേരുടെയും മുഖം വാടുന്നത് ജയന്തന്‍ കണ്ടു..

എന്ത് പറ്റി ..രണ്ടാല്കും..?

ഹേ...ഒന്നുമില്ലെടാ..ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ ഭക്തി മാര്‍ഗത്തിലാണ്..സകല ദൈവങ്ങളുടെയും പിന്നാലെ നടക്കുകയാണ്..ഒരു കുഞ്ഞിനു വേണ്ടി...ശബ്ദം ഇടരിക്കൊണ്ട് പറഞ്ഞു..

രണ്ജിനിയുടെ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങിയിരുന്നു..

ആദ്യത്തെ രണ്ടു വര്ഷം കുട്ടികള്‍ വേണ്ട എന്നായിരുന്നു എന്റെ തീരുമാനം..ജീവിതം അടിച്ചു പൊലിക്കാമെന്നു വെച്ച്..അവള്‍ രണ്ടു പ്രാവശ്യം ഗര്‍ഭിണി ആയതാണ്..രണ്ടും കളഞ്ഞു..അപ്പോള്‍ ദൈവം വിചാരിച്ചു കാണും..എന്നാല്‍ പിന്നെ ഇവര്‍ ജീവിതകാലം മുഴുവന്‍ കുട്ടികള്‍ ഇല്ലാതെ അടിച്ചു പോളികട്ടെന്നു...ദൈവം ഒന്നാണോ ഒന്പതാണോ എന്നൊനും അറിയില്ല..അവളുടെ ദൈവം ആയാലും എന്റെ ദൈവം ആയാലും,,ആരെങ്കിലും ഒരാള്‍ കേട്ടാല്‍ മതിയായിരുന്നു...ചെയ്ത തെറ്റുകള്‍ക് പ്രായശ്ചിത്തം ചെയ്തു നടക്കുകയാണ് ഇപ്പോള്‍...,..

ഡോക്ടര്സ് എന്ത് പറയുന്നു...?

ആദ്യത്തെ അഞ്ചു വര്ഷം ഒരു പാട് ട്രീറ്റ് മെന്റുകള്‍ നടത്തി...ഒന്നും ശെരിയായില്ല..അവര്‍ കയ്യൊഴിഞ്ഞു...

ഉം..നീ വിഷമിക്കാതെ..എല്ലാം ശേരിയാകുമെടാ..ജയന്തന്‍ ആശ്വസിപ്പിച്ചു..

അവര്‍ പലതും സംസാരിച്ചു കൊണ്ടിരുന്നു..

രേവതിയെ ജയന്തന്‍ പിന്നെ അന്വേഷിച്ചോ...? രണ്ജിനിയാണ് ചോദിച്ചത്..

ജയന്തന്റെ മുഖം മങ്ങി...

ഇല്ല..അന്വേഷിച്ചില്ല..എവിടെ അന്വേഷിക്കാന്‍..,..എന്ത് പേരും പറഞ്ഞു അന്വേഷിക്കാന്‍..,..നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിരുന്നോ..?

ഉം..കണ്ടിരുന്നു...റെനി പറഞ്ഞു...

എവിടെ വെച്ച്..? ജയന്തന്റെ മുഖം ഉദ്വോഗഭാരിതമായി...

ഒരിക്കല്‍ ഞങ്ങള്‍ എരനാകുളത് പോയിരുന്നു..അവിടെ വച്ച് അവിചാരിതമായി കണ്ടു...അവളെയും കുട്ടികളെയും...റെനി പറഞ്ഞു..

അപ്പോള്‍ ഭര്‍ത്താവ് എവിടെ..?

അയാള്‍ വേറെ ഏതോ സ്ഥലത്താണ് എന്നാണ് പറഞ്ഞത്..പക്ഷെ അത് പറയുമ്പോള്‍ അവളുടെ മുഖം വാടിയിരുന്നു..എന്തോ സങ്കടം ഉള്ളത് പോലെ..രഞ്ജിനി കുറെ ചോദിച്ചെങ്കിലും അവള്‍ ഒന്നും വിട്ടു പറഞ്ഞില്ല..അവള്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതും അവിടെ അടുത്ത് തന്നെയാണ്...അട്രെസ്സും കാര്യങ്ങളും ഒക്കെ തന്നു...ഇടയ്ക്കു സമയം കിട്ടുമ്പോള്‍ ഇറങ്ങാമെന്ന് പറഞ്ഞു...റെനി പറഞ്ഞു നിര്‍ത്തി..

പിന്നെയും അവര്‍ കുറെ നേരം സംസാരിച്ചു..റെനിയും രണ്ജിനിയും ജയന്തനെ ഒരു പാട് ഉപദേശിച്ചു എല്ലാം മറന്നു ഒരു വിവ്വാഹം കഴിക്കാന്‍..


ജയന്തന്‍ എല്ലാം നിശ്ശബ്ദം കേട്ടിരുന്നു...നേരം രാത്രിയായിരുന്നു..

ഞങ്ങള്‍ നാളെ വെളുപ്പിനെ പോകും..ഇനി എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം..ജയന്തന്‍

എല്ലാവര്കും സങ്കടം ഉണ്ടായിരുന്നു യാത്ര പറയുമ്പോള്‍..,..ജയന്തന്‍ നടന്നു മറയുന്നത് റെനിയും രണ്ജിനിയും നോക്കി നിന്ന്...

അന്ന് രാത്രിയില്‍ മനോഹരമായ രണ്ടു കണ്ണുകള്‍ ജയന്തനെ ഉറക്കിയില്ല...ഹൃദയത്തില്‍ മുള്ളുകള്‍ കുത്തി വലിക്കുകയായിരുന്നു..ചിന്തകളുമായി അങ്കം വെട്ടി ഉറക്കം പരാജയപ്പെട്ടു..

വെളുപ്പിനെ പോകാന്‍ തയ്യാറാകുമ്പോള്‍ വാതിലില്‍ മുട്ട് കേട്ട്...തുറന്നു നോക്കുമ്പോള്‍ റെനിയും രണ്ജിനിയും...

ജയന്താണ് സന്തോഷമായി...അവന്‍ അവരെ രണ്ടു പേരെയും ഗുജ്രാലിനു പരിചയപ്പെടുത്തിക്കൊടുത്തു...അദ്ദേഹം അവരെ അനുഗ്രഹിച്ചു..

തിരിച്ചു പോകാന്‍ നേരം റെനി ഒരു പേപ്പേര്‍ ജയന്തനെ ഏല്പിച്ചു...

ഇത് രേവതിയുടെ അഡ്രസ്‌ ആണ്..എന്നെങ്കിലും നാട്ടില്‍ പോകുമ്പോള്‍ പോയി കാണാന്‍ ശ്രമിക്കു...എന്റെ ഫോണ്‍ നമ്പറും അടിയില്‍ കുറിച്ചിട്ടുണ്ട്...വിളിക്കണം സമയം കിട്ടുമ്പോള്‍..,..

അവര്‍ തിരിച്ചു പോയി..ജയന്തന്‍ അഡ്രസ്‌ എടുത്തു ഭദ്രമായി ഡയറി യില്‍  വെച്ച്..

കുറെ നേരത്തിനു ശേഷം അവര്‍ കേദാര്‍ നാതിലേക്ക് യാത്ര തുടര്‍ന്ന്...

ഉഖിമത്തില്‍ എതോമ്പോഴാനു വഴിയില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടത്...

രണ്ടു വാഹനങ്ങള്‍  അപകടത്തില്‍ പെടുകയും ചെയ്തു...ജയന്തന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി അപകടം നടന്ന സ്ഥലത്തേക്ക് ചെന്ന്...

കുറെ ആളുകള്‍ മണ്ണ് മട്ടന്‍ വേണ്ടി പരിശ്രമിക്കുന്നുണ്ടായിരുന്നു..അതിന്റെ അടിയില്‍ പെട്ടു പയ വാഹനങ്ങളില്‍ ഉള്ളവരെ രക്ഷിക്കാന്‍ ഉള്ള പ്രയത്നം..
കുറെ യുവ  കാവി വേഷ ധാരികള്‍ ആണ് അതിനു നേതൃത്വം കൊടുക്കുന്നത്..

ജയന്തന്‍ അവരില്‍ ഒരാളോട് ചോദിച്ചു..

കേദാര്‍ നാതിനു വേറെ വഴി വല്ലതും ഉണ്ടോ...?

ഇല്ല..ഈ വഴി തന്നെ പോകേണ്ടി വരും..പക്ഷെ ഇന്ന് പോക്ക് നടക്കില്ല..അയാള്‍ പറഞ്ഞു..

അപ്പോള്‍ ആണ് മറ്റൊരു കാവി വേഷധാരി അവരുടെ അടുത്തേക്ക് വന്നത്...

മലയാളിയാണോ..? അയാള്‍ ചോദിച്ചു

അതെ...ജയന്തന്‍ പറഞ്ഞു..

പിന്നെ അയാള്‍ സംസാരിച്ചതും മലയാളത്തില്‍ ആണ്..ജയന്തന്‍ കാര്യങ്ങള്‍ വിശദീകരിച്ചു..വാഹനത്തില്‍ തന്നോടൊപ്പം ഉള്ളത് ലോകം ആദരിക്കുന്ന പ്രശസ്ടഹനായ ചിത്രകാരന്‍ ആണ് എന്ന് അറിയിച്ചു..

ഇന്ന് എന്തായാലും  നിങ്ങള്ക് യാത്ര തുടരാന്‍ പറ്റില്ല..ഇവിടെ അടുത്ത് ഞങ്ങളുടെ ഒരു മഠം ഉണ്ട്..അവിടെ തങ്ങാം.  നാളെ പോകാം..എന്ത് പറയുന്നു..?

ജയന്തന്‍ സമ്മതിച്ചു...

ജയന്തനോടൊപ്പം കാവി വേഷധാരിയും ചെന്ന്..ഗുജ്റാള്‍  നെ കേട്ട് പരിചയം ഉണ്ടായിരുന്ന അയാള്‍ അദ്ദേഹത്തെ ബഹുമാന പൂര്‍വ്വം മടതിലേക്ക് കൂട്ടിക്കൊണ്ടു പോയി..അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം അയാള്‍ ചെയ്തു കൊടുത്തു...തിരിച്ചു പോരുമ്പോള്‍ ജയന്തനും കാവി വേഷധാരിയുടെ കൂടെ ചെന്ന്..

മണ്ണ് നീകം ചെയ്യുന്നവരെ സഹായിക്കാന്‍ ജയന്തനും കൂടി...പാതി രാത്രി വരെ ആ ജോലി തുടര്‍ന്ന്...വാഹനഗളില്‍ ഉള്ള എല്ലാവര്ക്കും ജീവന്‍ ഉണ്ടായിരുന്നു..അവരെ എല്ലാം ആശുപതിര്കളിലേക്ക് മാറ്റി..

കാവി വേഷധാരികല്ക് ജയന്തനെ വളരെ ഇഷ്ടമായി...ജയന്തന്‍ അവരോടൊപ്പം കാപ്പി കുടിച്ചു..

ഇതിനിടയില്‍ അവര്ക് മഠം കാണിച്ചു കൊടുത്ത കാവിവേഷധാരിയുമായി സൌഹൃദം സ്ഥാപിച്ചിരുന്നു...

പൂര്‍വ ഗ്രിഹതിലെ അദ്ദേഹത്തിന്റെ പേര് സുധീന്ദ്രന്‍ എന്നായിരുന്നു...പാലക്കാട് ആണ് സ്വദേശം...നാല് വര്ഷം ആയി ഈ സന്യാസി മടത്തില്‍ എത്തിയിട്ട്....

എന്തിനു ഈ വഴി തിരഞ്ഞെടുത്തു...ജയന്തന്‍ ചോദിച്ചു..

വഴികള്‍ തിരഞ്ഞെടുക്കുന്നത് നാമല്ലല്ലോ ജയന്ത..വഴികള്‍ താനേ തുറന്നു വരികയാണ്..നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ നമുക്കുല്ലതാനെങ്കില്‍ മാത്രമേ അത് തുറക്കുകയുള്ളു..അത് അന്വേഷിച്ചു നാം പോയില്ലെങ്കില്‍ കൂടി അത് നമ്മുടെ മുന്നില്‍ എത്തി തുറന്നു കൊള്ളും..ഇത് ഞാന്‍ ആഗ്രഹിച്ചു തുറന്നു കിട്ടിയ വഴിയാണ്..നാളെ ഒരു പക്ഷെ ഈ വഴി അടഞ്ഞു മറ്റൊരു വഴി തുറന്നേക്കാം..ഇത് ഒരു യാത്രയാണ്...വഴികള്‍ തേടിയുള്ള യാത്ര...മുന്നില്‍ ചിലപ്പോള്‍ ഒരു പാട് വഴികള്‍ കണ്ടേക്കാം..പക്ഷെ നമുക്ക് പോകാനുള്ള വഴിയില്‍ കൂടി മാത്രമേ നമുക്ക് സഞ്ചരിക്കാനാവു....ജയന്തന്‍ വിവാഹിതനാണോ...?

അല്ല...

എന്ത് കൊണ്ട് കഴിച്ചില്ല..?

അങ്ങ് പറഞ്ഞത് പോലെ ആഗ്രഹിച്ചു കിട്ടിയ വഴി തുറന്നില്ല..തുറന്നു കിട്ടിയ വഴിയില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു...

കാവി വേഷധാരി പുഞ്ചിരിച്ചു..

പിന്നെയും അവര്‍ കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു..

ബ്രഹ്മ മുഹൂര്‍ത്തം ആകരായി..

ജയന്തന്‍ പോയി അല്പം ഉറങ്ങിക്കോള്...ഞങ്ങള്ക് പൂജകല്കുള്ള സമയം ആകുന്നു...സുധീന്ദ്രന്‍ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു പോയി..

ജയന്താണ് എഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി...

പിറ്റേന്ന് രാവിലെ അവര്‍ യാത്ര തുടര്‍ന്ന്..പോകുന്നതിനു മുന്നേ സുധീന്ദ്രന് വന്നിരുന്നു..കേദാര്‍ നാതിലും അവര്ക് ഒരു മഠം ഉണ്ട്..ഗുജ്രാലിനു അവിടെ താങ്ങാനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുത്തു കൊല്ലം എന്ന് അദ്ദേഹം വാക്ക് കൊടുത്തു...

നീണ്ട യാത്രക്ക് ശേഷം അവര്‍ കേദാര്‍ നാതില്‍ എത്തി...ഗൌരി കുണ്ടില്‍ നിന്നും ഒരു പാട് ദൂരം കാല്‍ നടയായി സഞ്ചരിക്കണം ആയിരുന്നു...പ്രായാധിക്യം ശീനമുണ്ടാക്കിയെങ്കിലും ഗുജ്റാള്‍ ഉല്സാഹവാനായിരുന്നു..അവിടെ എത്തി സുധീന്ദ്രന്‍ പറഞ്ഞ മഠം കണ്ടു പിടിച്ചു...സുധീന്ദ്രന്‍ നേരത്തെ തന്നെ അവിടെ വിളിച്ചു പറഞ്ഞു എല്ലാം ശേരിയാക്കിയിരുന്നു...

ഒരാഴ്ചയോളം ജയന്തനും സുഹൃത്തും അവിടെ അദ്ദേഹത്തോടൊപ്പം തങ്ങി..ഗുജ്റാള്‍ അവരോടു തിരിച്ചു പോകാന്‍ നിര്‍ബന്ധിച്ചു...

ഒക്ടോബര്‍ മാസം  തുടങ്ങിയിരുന്നു...ഒക്ടോബര്‍ അവസാനത്തോടെ കേദാര്‍ നാഥ് ക്ഷേത്രം അടക്കും..ഏപ്രില്‍ വരെ ക്ഷേത്രം അടഞ്ഞു കിടക്കും...കൊടും മഞ്ഞില്‍ പിന്നെ അവിടെ ആരും താമസിക്കില്ല..കേദാര്‍ നാഥന്റെ മൂര്‍ത്തി ആ സമയത്ത് ഗുപ്ത് കാശി എന്ന് അറിയപ്പെടുന്ന ഉഖിമതിലേക്ക് മാറും..

ആ ഒരാഴ്ച ജയന്തനും കൂടെയുള്ളവരും അവിടെയൊക്കെ നടന്നു കണ്ടു.. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി..

ആകാശത്തിലേക്ക് തല ഉയര്‍ത്തി നില്‍കുന്ന പാര്‍വത രാജനായ ഹിമവാന്റെ മനോഹരമായ പര്യന്കത്തില്‍ വസിക്കുകയാണ് കേദാര്‍ നതന്‍...,...മഞ്ഞിന്റെ പുതപ്പുകള്‍ പുതച്ചു നില്കുന സുന്ദരിയായ പ്രകൃതി..എവിടേക്ക് നോക്കിയാലും പാര്‍വത ശിഖരങ്ങള്‍ മാത്രം...ചോര ബാരി ഗ്ലെഷിയര്‍ നു അടുത്താണ് കേദാര്‍ നാഥ്...

തിരിച്ചു പോരുമ്പോള്‍ ഗുജ്റാള്‍ ജയന്തനെ അനുഗ്രഹിച്ചു...

നീ മികച്ച കഴിവുകള്‍ ഉള്ളവന്‍ ആണ്...അത് പാഴാക്കി കളയരുത്..നന്നായി വരും..

അവര്‍ അദ്ദേഹത്തെ അവിടെയാക്കി തിരിച്ചു പോയി....

ഡല്‍ഹിയില്‍ ഒരു മാസം കൂടി നിന്ന്...ജയന്താണ് എന്തോ അവിടെ മടുപ്പ് തോന്നി..ഇത് വരെ കൂടെ ഉണ്ടായിരുന്ന ഗുജ്റാള്‍ സര്‍ സൃഷ്‌ടിച്ച ശൂന്യത അസഹനീയമായിരുന്നു...

ഡയറി എന്തോ ആവശ്യത്തിനു വേണ്ടി തിരയുംപോഴാനു റെനി കൊടുത്ത പപ്പേര്‍ കണ്ടത്...ഉള്ളം ഒന്ന് പിടച്ചു...

അവസാനം ജയന്തന്‍ തീരുമാനിച്ചു....പോവുക തന്നെ...

അദ്ധ്യായം 13

കടലിന്റെ അങ്ങേ അറ്റത്തേക്ക് കണ്ണും പായിചിരിക്കുകയായിരുന്നു രേവതി..ദൂരെ ഒരു വല്യ തീ പൊട്ടു പോലെ സൂര്യന്‍ കടലിലേക്ക്‌ ഇറങ്ങി അണയുന്നു...കുട്ടികള്‍ മണലില്‍ ഓടി നടന്നു കളിക്കുന്നു...

തിര എന്നുകയാണോ..?

രേവതിയുടെ അരികില്‍ മണല്‍ പരപ്പിലേക്ക് ഇരുന്നു കൊണ്ട് ജയന്തന്‍ ചോദിച്ചു..

രേവതി പുഞ്ചിരിച്ചു...തിര എന്നുന്നവര്‍ വിഡ്ഢികള്‍ ആണ്..അവള്‍ പറഞ്ഞു.

അതെന്താ അങ്ങനെ പറഞ്ഞത്..

എണ്ണിയാല്‍ ഒടുങ്ങാത്ത തിരകളെ എന്നി സമയം കലയുന്നവര്‍ വിഡ്ഢികള്‍ അല്ലാതെ ആരാണ്..അവള്‍ മറുപടി പറഞ്ഞു..

കരയുടെ ഏറ്റവും വല്യ ഭാഗ്യം ഒരിക്കലും കടലിലെ തിര അടങ്ങില്ല എന്നതാണ്..ഓരോ തിരയും കരയെ ചുംബിച്ചു പിന്‍വാങ്ങുമ്പോള്‍ കടലിനോടുള്ള കരയുടെ പ്രണയവും അവസാനിക്കുന്നില്ല...ജയന്തന്‍ പറഞ്ഞു..

എന്താണ് ..വല്യ സാഹിത്യം  ആണല്ലോ ഇന്ന്..? രേവതി കളിയാക്കി..

നിരാശരായ മനുഷ്യരുടെ നെടു വീര്‍പ്പുകള്‍ ആണ് പലപ്പോഴും സാഹിത്യം ...ജയന്തന്‍ പറഞ്ഞു..

ഉം..ജീവിതം ചുട്ടു പഴുത്ത മണലില്‍ കൂടി നടക്കുന്ന അനുഭവം ആകുമ്പോഴും സാഹിത്യം ഉണ്ടാകാം...രേവതി.

അതെ...അനുഭവങ്ങളുടെ തീച്ചൂളയില്‍ വിരിഞ്ഞു എന്നൊക്കെ കേട്ടിട്ടില്ലേ...അങ്ങനെ ഒരു ഞായറാഴ്ചയും കൂടി അവസാനിക്കുന്നു അല്ലേ..? ജയന്തന്‍ ചോദിച്ചു..

ഞായരാഴ്ചകള്‍ ഒരു ഭാണ്ഡം ഇറക്കി വെക്കലിന്റെ ദിവസം ആണ്..അടുത്ത ഒരാഴ്ചതെക്കുള്ള ഭാണ്ഡം തയ്യാരക്കുന്നതിന്റെയും..വന്നിട്ട് ഒരാഴ്ച ആയില്ലേ...വന്ന കാര്യങ്ങള്‍ ഒക്കെ സാധിച്ചോ..? രേവതി ചോദിച്ചു.

ഞാന്‍ പറഞ്ഞില്ലേ..ഞാന്‍ വന്നതിലെ ആദ്യത്തെ കാര്യം സാധിച്ചു..തന്നെ കാണാന്‍ പട്ടി...

എന്റെ അഡ്രസ്‌ എങ്ങനെ കിട്ടി..?

രേനിയെയും രണ്ജിനിയെയും കണ്ടിരുന്നു..അവരാണ് തന്നത്..

അവരെ എവിടെ വെച്ചാണ് കണ്ടത്...?

റിഷികേശില്‍ ....കുഞ്ഞിനു വേണ്ടിയുള്ള തീര്‍ത്ഥാടനം..

രേവതിയില്‍ നിന്നും ഒരു നിശ്വാസം ഉയര്‍ന്നു..

ജയന്തന്‍ വിവാഹം കഴിച്ചില്ലേ...?

ജയന്തന്‍ രേവതിയുടെ മുഖത്തേക്ക് ഒന്ന് നോക്കി..രേവതി അത് കണ്ടു മുഖം കുനിച്ചു..

വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നു എന്നല്ലേ...ഒരു പക്ഷെ ഞാന്‍ മുജ്ജന്മങ്ങളുടെ പാപ ഫലം അനുഭവിച്ചു തീര്‍ക്കാന്‍ നരകത്തില്‍ ആയിരുന്നിരിക്കാം..എന്റെ വിവാഹം അന്ന് നടന്നു കാണില്ല..അത് കൊണ്ട് ഇവിടെയും ആളെ കിട്ടിയില്ല...

രണ്ടു പേരും കുറെ നേരം ഒന്നും മിണ്ടിയില്ല...

ഗോവിന്ദ് ഒരു പൊതി കടലയുമായി അവരുടെ അരികിലേക്ക് എത്തി..

ഗോവിന്ടിനെ കണ്ട രേവതി അവനെ നോക്കി മന്ദഹസിച്ചു..ഗോവിണ്ട് തിരിച്ചും..

ജയന്തന്റെ വലം കയ്യാണ് ഇപ്പോള്‍ അല്ലേ..?രേവതി ചോദിച്ചു..

അവന്റെ മുഖത്ത് ഒരു ചമ്മല്‍ ഉണ്ടായി..അവന്‍ കടല ജയന്തന്റെ കയ്യില്‍ കൊടുത്തിട്ട് ഓടി പോയി..

രേവതി കടല കഴിക്കില്ലേ..?

ഇല്ല..എനിക്കിഷ്ടമല്ല..

ഉം...എനിക്കിഷ്ടമാണ്..

ജയന്തന്‍ കടല കൊറിച്ചു തുടങ്ങി..

എനിക്കും തന്നോള്..ഒരു കൂട്ടിനു ഞാനും കൊരിക്കം..രേവതി പറഞ്ഞു

ജയന്താണ് അദ്ഭുതമായി..അയാള്‍ കുറെ അവളുടെ കയ്യില്‍ കൊടുത്തു..

ഇഷ്ടമില്ലാന്നു പറഞ്ഞിട്ട്...ബുധിമുട്ടായോ..?..ജയന്തന്‍ കളിയായി ചോദിച്ചു.

ചെറിയ ബുദ്ധിമുട്ടുകള്‍ ഒരു സുഖമാണ്..രേവതി മറുപടി പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ എന്ന് പോയി..?

രേവതി പാലക്കാടിന് പോയി ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോള്‍..,..

അപ്പോള്‍ ഡിഗ്രി പൂര്തിയാക്കിയില്ലേ...?

ഇല്ല...

അതെന്തേ..?

അറിയില്ല..പഠിക്കണം എന്ന് തോന്നിയില്ല..നാട്ടില്‍ നില്കാനും...

അവിടെ എന്ത് ചെയ്യുന്നു...?

പലതും ചെയ്തു...ഇപ്പോള്‍ ഒരു ചിത്രകലാ സ്ഥാപനത്തില്‍ ജോലിയുണ്ട്..

ഇപ്പോഴും വരക്കുമോ..?

ഞാന്‍ വരക്കും എന്ന് രേവതിക്ക് എങ്ങനെ അറിയാം..?

അറിയാം..രേവതി പറഞ്ഞു.

അവരുടെ അരികിലേക്ക് അലകയും ഋഷിയും ഓടി വന്നു..

ജയന്തനെ കണ്ട അലക അയാളുടെ തോളില്‍ ഞാന്നു..

ജയന്തന്‍ അവളുടെ രണ്ടു കവിളിലും ഉമ്മ കൊടുത്തു..അലക തിരിച്ചും..

അങ്കിള്‍ ന്റെ തോലതൂനു മാറ് മോളെ..രേവതി അലകയെ വഴക്ക് പറഞ്ഞു.

സാരമില്ല രേവതി..അവള്‍ അവിടെ നിന്നോട്ടെ..ഋഷി എന്ത് പറയുന്നു..പഠിത്തം ഒക്കെ നന്നായി പോകുന്നില്ലേ..? ജയന്തന്‍ ചോദിച്ചു.

നന്നായി പോകുന്നു അങ്കിള്‍..,...ഋഷി മറുപടി കൊടുത്തു.

ഗോവിണ്ടും ഗീതുവും കൂടി അവരുടെ അരികെഇലെക്കു എത്തി..

അല്‍പ നേരം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ എല്ലാവരും നല്ല കൂട്ടുകാരായി..അവര്‍ മണലില്‍ ഓടി കളിക്കാന്‍ തുടങ്ങി..

അവരെ പോലെ ആകാന്‍ തോന്നുന്നു..രേവതി പറഞ്ഞു..

ആയിക്കൊള്...എല്ലാവരുടെ മനസ്സിലും ഒരു കൊച്ചു കുട്ടി ഉണ്ട്..പക്വതയുടെ മുഖം മൂടി ഇട്ടു ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എല്ലാവരും..

ജയന്തന്‍ കേദാര്‍ നാതിനു പോയ കാര്യവും രേനിയെയും രണ്ജിനിയെയും അവിടെ വെച്ച് കണ്ട കാര്യവും വിശദമായി പറഞ്ഞു കേള്‍പിച്ചു..

ഞാന്‍ കാരണമാണ് റെനിയും രണ്ജിനിയും ഇഷ്ടതിലായത്...ജയന്തന്‍ പറഞ്ഞു

എങ്ങനെ..?

രഞ്ജിനി ഒന്നും രേവതിയോട് പറഞ്ഞില്ലേ..?

ഇല്ല..അന്ന് അദികം സംസാരിക്കാന്‍ സമയം ഉണ്ടായിരുനില്ല..

എനിക്കു ഡല്‍ഹിക്ക് പോകാന്‍ വേണ്ടി റെനി ഷീറ്റ് അച്ഛനോട് ചോദിക്കാതെ എടുത്തു   വിട്ടു കാശ് ആക്കി.. അച്ഛന്‍ കണ്ടു പിടിച്ചു..രണ്ജിനിയാണ് അവളുടെ വള  പണയം വെക്കാന്‍ കൊടുത്തു റെനിയെ രക്ഷിച്ചത്‌..,..അവിടെ തുടങ്ങി അവരുടെ പ്രേമം..

ഉം..രേവതി മൂളി..

ചില പ്രണയങ്ങള്‍ അരുവികള്‍ പോലെയാണ്..ജയന്തന്‍ പറഞ്ഞു.

എന്തെ..? രേവതി ചോദിച്ചു.

അരുവി കുന്നില്‍ നിന്നും ആവേശത്തോടെ പാരക്കെട്ടിനു മുകളിലേക്ക് കുതിച്ചു ചാടുന്നു..പാറക്കെട്ടില്‍ അലിയാം എന്നാണ് അരുവിയുടെ ചിന്ത..എന്നാല്‍  പാറക്കെട്ട് അരുവിയെ ചിതറി തെറിപ്പിച്ചു കലയും..ചില പ്രണയങ്ങളും അങ്ങനെ തന്നെ..ഒരാളിന്റെ ഹൃദയത്തില്‍ നിന്നും ആവേശത്തോടെ ഉത്ഭവിക്കുന്ന പ്രണയം മറ്റേ ആളിന്റെ പാറക്കെട്ട് പോലെയുല്‍ ഹൃദയ്ടഹില്‍ തട്ടി നാമാവശേഷമാകുന്നു..ജയന്തന്‍ പറഞ്ഞു നിര്‍ത്തി..

രേവതിയുടെ മുഖത്തെ ഭാവം എന്താണെന്നു ജയന്താണ് മനസിലായില്ല..

രേവതി...ജയന്തന്‍ വിളിച്ചു..

ഉം..രേവതി മൂളി കേട്ടു..

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ..?

ഉം..ചോദിക്കൂ...

ജയന്തന്‍ അല്‍പനേരം ഒന്നും മിണ്ടിയില്ല..

എന്താ ചോദിക്കുന്നില്ലേ...രേവതി ചോദിച്ചു..

ഇല്ല..ഒന്നുമില്ല...ജയന്തന്‍ മറുപടി പറഞ്ഞു..

പിന്നെ രണ്ടു പേരും നിസ്സബ്ദതയുടെ പുറം തോടനിഞ്ഞു..

എവിടെയോ കൈത പൂത്ത മണം വരുന്നത് പോലെ ജയന്താണ് തോന്നി..വര്‍ഷങ്ങള്‍ക് ശേഷം മനസ്സ് വീണ്ടും പുതു മഴ വീണ മണ്ണ് പോലെ ആര്ദ്രമാകുന്നത് ജയന്തന്‍ അറിഞ്ഞു..

അടുത്തിരിക്കുന്നത് തന്റെ പഴയ രേവതി അല്ല..അവള്‍ മറ്റൊരാളിന്റെ ഭാര്യ ആണ് എന്ന് മനസ്സ് ഓര്‍മിപ്പിച്ചു...തന്നെ മോഹിപ്പിച്ച മനോഹരമായ ആ കണ്ണുകള്‍  മറ്റൊരാളിന്റെ ലാളനകള്‍ എല്കുന്നതാനെന്നു വിശ്വസിക്കാന്‍ ഹൃദയം വിസമ്മതിച്ചു..

നേരം ശെരിക്കും ഇരുട്ടിയിരുന്നു...

രേവതി പോകാനായി എഴുന്നേറ്റു..ജയന്താണ് വീണ്ടും അവളോടൊപ്പം അവിടെ ഇരിക്കണം എന്നുണ്ടായിരുന്നു..

പോവുകയാണോ..? ജയന്തന്‍ ചോദിച്ചു..

പോകണം..ഒരു പാട് സന്ധ്യ ആയി..ജയന്തന്‍ ഇടയ്ക്കു വീടിലേക്ക്‌ ഇറങ്ങു..

പോകുന്നതിനു മുന്നേ കുട്ടികള്‍ പരസ്പരം എല്ലാവരോടും യാത്ര പറഞ്ഞു.

രേവതി പോകുന്നതും നോക്കി ജയന്തന്‍ നിന്ന്..അപ്പോഴും കടല്‍ ഓളങ്ങള്‍ കൊണ്ട്  കരയെ ചുംബിച്ചു കൊണ്ടിരുന്നു...

വീട്ടിലെത്തിയ രേവതിക്ക് ഉള്ളില്‍ ഒരു ശൂന്യത അനുഭവപ്പെട്ടു..

ഇത് വരെ ഉള്ളില്‍ നിറഞ്ഞിരുന്ന സുഖമുള്ള എന്തോ ഒന്ന് നഷ്ടപ്പെട്ടത് പോലെ..
ജയന്തന്റെ സാമീപ്യം തനിക്കു സന്തോഷം തരുന്നുണ്ടെന്നു അവള്‍ക് തോന്നി..

കുട്ടികള്‍ നാമം ചൊല്ലിയ ശേഷം പഠിക്കാന്‍ ഇരുന്നു..

രേവതി ഓര്‍മകളുടെ പിന്നംപുരങ്ങളിലേക്ക് പറന്നു..

അച്ഛന്‍ മരിക്കുമ്പോള്‍ ഒരിക്കലും ആ നാടും തനിക്കു അന്യമാകുമെന്നു കരുതിയിരുന്നില്ല..അമ്മാവന്മാരുടെ നിര്‍ബന്ധത്തിനു അമ്മ വഴങ്ങുമ്പോള്‍ തന്റെ അഭിപ്രായം ആരും കണക്കിലെടുത്തില്ല...ചടങ്ങുകള്‍ എല്ലാം തീര്‍ന് കുറെ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പാലക്കാടിന് യാത്ര ആയി...വിലപ്പെട്ടതെന്തോ കൈ വിട്ടു പോകുമ്പോള്‍ ഉള്ള ശ്വാസം മുട്ടല്‍ ആയിരുന്നു പിന്നീട് കുറേക്കാലം..പുതിയ കോളേജും കൂട്ടുകാരും...പക്ഷെ എങ്ങും മനസ്സു നില ഉറപ്പിച്ചില്ല..

പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കും അതെ കോളേജില്‍ ചേര്‍ന്ന്..അമ്മാവന്മാരുടെ സഹായത്തോടെ ചേച്ചിയുടെ വിവാഹംഅമ്മ നടത്തി..തന്റെയും കൂട വിവാഹം എങ്ങനെയെങ്കിലും നടത്തണം എന്നത് മാത്രമായിരുന്നു അമ്മയുടെ ലക്‌ഷ്യം..തന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഡിഗ്രി കഴിഞ്ഞു ബി എഡും കൂടി പൂര്‍ത്തിയാക്കാന്‍ അമ്മ സമ്മതിച്ചത്..

വിവാഹത്തിന് വേണ്ടിയുള്ള അമ്മയുടെ നിര്‍ബന്ധം കൂടിക്കൂടി വന്നു..അങ്ങനെ ഇരിക്കുമ്പോഴാണ് മൂത്ത അമ്മാവന്‍ ഒരു ആലോചനയുമായി വരുന്നത്.

അദ്ദേഹത്തിന്റെ മകന് രേവതിയെ വിവാഹം കഴിച്ചു കൊടുക്കണം ..

സുധേട്ടന്‍ തന്നെക്കാള്‍ ആറു  വയസ്സിനു മുതിര്ന്നതായിരുന്നു..പലപ്പോഴും കണ്ടിട്ടുമുണ്ട്...പക്ഷെ അധികം ആരോടും സംസാരിക്കാത്ത ആളാണ്‌..,..കാണാനും തെറ്റില്ല..

അമ്മാവന്‍ ഇങ്ങനെ ഒരു ആലൊചനയുമായി വന്നതിന്റെ കാരണം അമ്മയ്ക്കും തനിക്കും മനസ്സിലായി..സുധെട്ടാണ് വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ല എന്ന് പണ്ടേ പറഞ്ഞു കേട്ടതാണ്..യാത്രകളെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍..,..ആര്ഭാടങ്ങലോട് തീരെ താല്പര്യം ഇല്ല..പലപ്പോഴും നീണ്ട യാത്രകളില്‍ ആയിരിക്കും...അല്ലെങ്കില്‍ പുസ്തകങ്ങളുടെ ലോകത്ത്..

തന്നെ അമ്മാവന് ഇഷ്ടമായിരുന്നെന്ന് അറിയാം..രേവതിക്ക് മകനെ മനസ്സിലാക്കി അവനെ നിയന്ത്രിക്കാന്‍ കഴിയും എന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹം ആലോചനയുമായി വന്നത്..

അമ്മയ്ക്കും എതിര് ഉണ്ടായിരുന്നില്ല..സുധെട്ടാണ് മറ്റു സ്വഭാവ ദൂഷ്യങ്ങള്‍ ഒന്നും ഉള്ളതായി അറിവില്ല..നാട് ചുറ്റല്‍  വിവാഹം കഴിയുമ്പോള്‍ നിര്‍ത്തിക്കോളും എന്ന് അമ്മ ആശ്വസിച്ചു..മനസ്സില്ല മനസ്സോടെ താനും സമ്മതിച്ചു...എവിടെയോ എന്തോ ഒന്ന് അകന്നു പോകുന്ന വേദന അറിയാതെ മനസ്സില്‍ ഉണ്ടായിരുന്നു..ആരെയോ പ്രതീക്ഷിച്ചിരുന്ന പോലെ..

വിവാഹശേഷം ആറേഴു വര്‍ഷങ്ങള്‍ കുഴപ്പമില്ലായിരുന്നു..സുധേട്ടന്‍ അധികം സംസാരികില്ലെങ്കിലും തന്നെ ഇഷ്ടമായിരുന്നു..ഋഷിയും അലകയും ഉണ്ടായി..ഇതിനിടയില്‍ പലപ്പോഴും അദ്ദേഹം യാത്രകള്‍ നടത്തി..വീടിന്റെ അടുത്ത് തന്നെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയി ജോലിക്ക് കയറി..സുധേട്ടന്‍ സ്ഥിരമായി എങ്ങും ജോലി ചെയ്തിരുന്നില്ല ..സ്ഥിരമായി ജോലിക്ക് ചെല്ലാത്ത ആളിനെ ജോലിക്ക് വെക്കാന്‍ ആരും താല്പര്യപ്പെട്ടില്ല..

അലക ഉണ്ടായി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സുധേട്ടന്റെ യാത്രകളുടെ എണ്ണം കൂടി..തനിക്കും ഈ പോക്ക് സഹിക്കാവുന്നതിനും അപ്പുരമായി തുടങ്ങിയിരുന്നു..

ഇതെന്താ വഴിയംപലമാണോ..അതോ സത്രമോ..ഇടയ്ക്കിടെ വന്നു താമസിച്ചിട്ട് പോകാന്‍..,...ഒരു ദിവസം രേവതി ചോദിച്ചു.

അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല..പിന്നീടുള്ള കുറെ ദിവസങ്ങള്‍ കഠിനമായ എന്തൊക്കെയോ ആലോചനകളില്‍ ആയിരുന്നു സുധേട്ടന്‍..

ഒരു ദിവസം രാത്രിയില്‍ അദ്ദേഹത്തോട് ചേര്‍ന്ന് കിടക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞത്..

രേവൂ..ഞാന്‍ ആഗ്രഹിച്ച ഒരു ജീവിതം അല്ല ഇത്..കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ഞാന്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു..പക്ഷെ എന്റെ മനസ്സ് അടങ്ങുന്നില്ല..നീ എന്നെ പോകാന്‍ അനുവദിക്കണം..

രേവതി ഞെട്ടി..

എങ്ങോട്ട് പോകാന്‍.....,..? അവള്‍ ചോദിച്ചു.

അറിയില്ല... പക്ഷെ എനിക്ക് പോകണം..നീ എതിര് പറയരുത്..

പിന്നീടുള്ള പകലുകളും രാവുകളും കണ്ണ് നീരിന്റെതായിരുന്നു..ഒരു ദിവസം സുധേട്ടന്‍ ആരോടും ഒന്നും പറയാതെ യാത്ര പോയി..പിന്നെ വന്നതേയില്ല...

വീട്ടുകാര്‍ എല്ലാവരും അറിഞ്ഞത് സുധേട്ടന്‍ പോയ ശ്സേഷമാണ്..കുറെ ദിവസങ്ങള്‍ ആയിട്ടും കാണാതിരുന്നപ്പോള്‍ പലയിടത്തും അന്വേഷിച്ചു..എങ്ങും കണ്ടില്ല..അമ്മാവനും വീടുകാരും എല്ലാവരും തനിക്കെതിരെ തിരിഞ്ഞു..തന്റെ പിടിപ്പു കേടുകൊണ്ടാണ് സുധേട്ടന്‍ പോയത് എന്ന് പറഞ്ഞു കുറ്റപ്പെടുത്താന്‍ തുടങ്ങി..സുധേട്ടനെ നന്നായി അറിയാവുന്നവര്‍ തന്നെ കുറ്റപ്പെടുത്താന്‍ മുന്നിട്ടിറങ്ങി...ഒടുവില്‍ അമ്മയും അവരുടെ കൂടെ കൂടിയപ്പോഴാണ് മറ്റെവിടെയെങ്കിലും ജോലി അന്വേഷിക്കാന്‍ തുടങ്ങിയത്..കുറെ അന്വേഷനന്തിനു ശേഷം ഇവിടെ ജോലി കിട്ടി..എല്ലാവരില്‍ നിന്നും അകന്നു ഒറ്റപ്പെട്ടു ഇവിടെ താമസം ആരംഭിച്ചു..എല്ലവരെയും ധിക്കരിച്ചു പോന്നതിനാല്‍ ആവണം ആരും ഇങ്ങോട്ട് വരാറില്ല...അതും നന്നയി..പഴയ കാര്യങ്ങള്‍ ഒര്കാന്‍ ഉള്ള അവസരങ്ങള്‍ കുറയുമല്ലോ...

അമ്മെ വിശക്കുന്നു..

അലകയുടെ ശബ്ദമാണ് രേവതിയെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്..അവള്‍ എഴുന്നേറ്റു....അടുക്കളയില്‍ പോയി കുട്ടികല്കുള്ള ആഹാരം വിളമ്പി..രേവതിക്ക് വിശപ്പ്‌ തോന്നിയില്ല..

അദ്ധ്യായം14

രാവിലെ കടല്‍ തീരത്ത് കൂടിയുള്ള ഓട്ടം സുഖകരം ആയിരുന്നു..വളരെ കാലങ്ങള്‍ക് ശേഷം പ്രഭാതങ്ങല്ക് ഉന്മേഷം കൈ വന്ന പോലെ..നഷ്ടപ്പെട്ടതെന്തോക്കെയോ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന പോലെ ഒരു തോന്നല്‍...,...ഗോവിന്ദും കൂടെ ഓടാന്‍ വരുന്നുണ്ട്.....അവന്‍ വളരെ വേഗത്തില്‍ കുറെ ഓടും..കുറെ മുന്നില്‍ പോയി തിരിഞ്ഞു നില്കും..ജയന്തന്‍ അടുതെതന്‍ വേണ്ടി..അടുതെതിയാല്‍ വീണ്ടും അതെ വേഗത്തില്‍ ഓടും...അവനു അതൊരു കളി പോലെയാണ്..

അന്തരീക്ഷത്തില്‍  അപ്പോഴും ഇരുട്ടിന്റെ നനവ്‌ ഒണ്ടായിരുന്നു..തണുത്ത വായു...ശാന്തമായ കടല്‍...,...കിളികളുടെ കലപില കഥകള്‍..,..എല്ലാം കൊണ്ടും ഒരു പുത്തന്‍ ഉണര്‍വ്.. ആത്മാവില്‍ ഏറ്റ ക്ഷതങ്ങളില്‍ തണുപ്പിന്റെ ഒരാവരണം ഉണ്ടായത് പോലെ...രേവതിയുടെ സാമീപ്യം...അതാണ്‌ എല്ലാറ്റിനും കാരണം...എപ്പോള്‍ വേണമെങ്കിലും കാണാവുന്ന ദൂരത്തു അവള്‍ ഉണ്ട് എന്ന തോന്നല്‍ തരുന്ന ആത്മവിശ്വാസം...

ഓട്ടം കഴിഞ്ഞു രണ്ടാളും തിരിച്ചെത്തി...അമ്മൂമ്മ ചൂടോടെ നല്ല കാപ്പി ഇട്ടു വെച്ചിരുന്നു രണ്ടാല്കും...ഗീതു പല്ല് തേക്കുന്നു..

അവള്‍ ജയന്തനെ പുഞ്ചിരിച്ചു ...അവളുടെ കവിളില്‍ ഒന്ന് നുള്ളിയിട്ട് ജയന്തന്‍ കാപ്പി കുടിക്കാന്‍ ആരംഭിച്ചു...

ജയന്തന്‍ ആ വീട്ടിലെ ഒരംഗം ആയിക്കഴിഞ്ഞിരുന്നു..അമ്മൂമ്മക് ജയന്തന്‍ സ്വന്തം മകനെ പോലെയാണ്..ഗോവിന്ടിനും ഗീതുവിനും ഇത് വരെ തോന്നിയിരുന്ന അരക്ഷിതത്വം ഇപ്പോള്‍ ഇല്ല...അവര്‍ക്കും ആരൊക്കെയോ ഉണ്ടെന്നു ഒരു തോന്നല്‍....,..ഇടക്കൊക്കെ ജയന്തന്‍ കുട്ടികളെ ടൌണില്‍ കൊണ്ട് പോകും...അവര്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും...പകരം അവര്‍ ജയന്തനെ ജീവന് തുല്യം സ്നേഹിച്ചു...ഗീതു ഇടയ്ക്കിടെ ജയന്തനോട് പറയും..

അങ്കിള്‍ ഇനി എങ്ങും പോകണ്ട..എങ്ങും പോകല്ലേ അങ്കിള്‍..,.

ജയന്തന്‍ പുഞ്ചിരിക്കും...ഒന്നും മറുപടി പറയില്ല...

അവള്‍ വീണ്ടും ചോദിക്കും..

പോകുമോ അങ്കിള്‍....,...?

ഒരു ദിവസം ജയന്തന്‍ പറഞ്ഞു....പോകണം മോളെ..അങ്കിള്‍ നു  ഒരു ദിവസം പോകണം..

അന്ന് അവള്‍ ഭയങ്കര സങ്കടത്തില്‍ ആയിരുന്നു..ആഹാരം പോലും കഴിച്ചില്ല..അതിനു ശേഷം ജയന്തന്‍ അവളോട്‌ പോകണം എന്ന് പറഞ്ഞിട്ടില്ല...

ഗോവിണ്ടിനോട് ജയന്തന്‍ പറഞ്ഞു..

ഗോവിന്ദ്..നീ അടുത്ത വര്ഷം സ്കൂളില്‍ ചേരണം..പഠിക്കണം...

അവന്‍ തലയാട്ടി..

കേട്ട് കൊണ്ട് വന്ന അമ്മൂമ്മ പറഞ്ഞു...

അവന്‍ നല്ലോണം പടിക്കുമായിരുന്നു മോനെ...പക്ഷെ സ്കൂളില്‍ വിടാന്‍ എന്നെ കൊണ്ട് പറ്റില്ല...ഞാന്‍ കൂടി പോയാല്‍ ഇവര്‍ക് ആരുണ്ട്‌..അതാണ്‌ എന്റെ സങ്കടം..

ഇവരുടെ അച്ഛന്‍ എവിടെയാണ്...?


ആര്കറിയാം...അവന്‍ ഇവിടുതുകാരന്‍ അല്ലായിരുന്നു..ഒരു വേനല്‍ കാലത്ത് ഈ കടല്‍ തീരത്ത് വന്നു...ഇവിടെ അല്ലറ ചില്ലറ ജോലികള്‍ ഒക്കെ ചെയ്തു നടക്കുമായിരുന്നു...അങ്ങനെ എപ്പോഴോ എന്റെ മോള്‍ക് അവനോടു ഇഷ്ടം തോന്നി...രണ്ടു പേരും കൂടി ഒരു ദിവസം എന്നോട് പറഞ്ഞു..അവര്‍ ഒന്നിച്ചു ജീവിക്കാന്‍ പോവാന്ന്..ഞാനും എതിരൊന്നും പറഞ്ഞില്ല..കുറേക്കാലം സന്തോഷമായിരുന്നു..ഗീതു മോള് ഉണ്ടായപ്പോഴാണ് എന്റെ മോള് ഞങ്ങളെ വിട്ടു പോയത്...കുറച്ചു ദിവസം കൂടി അവന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു..പിന്നെ ആരോടും പറയാതെ ഈ കൊച്ചു പിള്ളാരേം കളഞ്ഞിട്ടു അവന്‍ പോയി..പിന്നെ എവിടെയാണെന്ന് ഒരു വിവരോമില്ല.

അമ്മൂമ്മ കണ്ണ് തുടച്ചു...

ഓരോരോ മനുഷ്യനും ഓരോ കഥകള്‍ പറയാനുണ്ട്..ജയന്തന്‍ ചിന്തിച്ചു..ഒരായിരം കഥകളിലെ ഒരു ചെറു കഥ മാത്രമാണ് തന്റെ കഥ...എങ്ങും എത്താതെ പോകുന്ന ജീവിതങ്ങള്‍..,..മനുഷ്യ രൂപത്തില്‍ ജനിച്ചു പുഴുക്കളെ പോലെ ജീവിച്ചു അവസാനം പുഴുവരിച്ചു തീരുന്ന മനുഷ്യ രൂപങ്ങള്‍..,...

ഓരോ ജീവിതവും ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചു പോകുന്ന യാത്രകള്‍ ആവണം..എങ്കിലേ ജീവിതത്തിനു അര്‍ത്ഥമുണ്ടെന്ന തോന്നല്‍ ഉണ്ടാകൂ..ലക്‌ഷ്യം പൂര്‍ത്തിയാകുന്ന ദിവസം വഴി അവസാനിക്കുന്നു...യാത്രയും..തിരിച്ചു വരവുകള്‍ ഇല്ലാത്ത യാത്ര.. വഴി മുട്ടുമ്പോള്‍ ജീവിതവും അവസാനിക്കണം..ഇല്ലെങ്കില്‍ ഗതി മുട്ടിയ നദി പോലെ ജീര്‍ണിച്ചു മാലിന്യങ്ങള്‍ അടിഞ്ഞു ജീവിതവും നരക്തുല്യമാവും..

കാനവാസുകളും പൈന്റും ബ്രുഷും അനക്കിയിട്ടു കുറെ ദിവസങ്ങള്‍ ആയി..ഇങ്ങോട്ട് പോരുമ്പോള്‍ എന്താകും എന്ന് ഒരു രൂപവും ഇല്ലായിരുന്നു...രേവതിയെ കാണാന്‍ സാധിക്കുമോ എന്ന് തന്നെ അറിയില്ലായിരുന്നു..പക്ഷെ അവളെ കണ്ടു..അടുത്തിരുന്നു..സംസാരിച്ചു...ഇത്രയും ധൈര്യം പണ്ട് ഉണ്ടായിരുന്നെങ്കില്‍...,..ഉണ്ടായിരുന്നിട്ടും കാര്യമില്ല..തന്റെ മനസ്സ് അവളെ അറിയിക്കാന്‍ സാധിച്ചേനെ..അത്രതന്നെ..പിന്നീട് ഉണ്ടായതോന്നും തന്നെ തന്റെ വരുതിയില്‍ നില്കുന്നതായിരുന്നില്ല..ഒരു പക്ഷെ അത് പറഞ്ഞിരുനെങ്കില്‍ , അവള്‍ അത് സ്വീകരിച്ചിരുന്നെങ്കില്‍ അവളുടെയും മനസ്സ് വേദനിക്കേണ്ടി വന്നെനേം...പറയാതിരുന്നത് നന്നായി...അവള്‍ക് തന്നെകുരിച്ചുള്ള സങ്കടമില്ലാതെ പോകാന്‍ സാധിച്ചല്ലോ...ഒരു പുതിയ ജീവിതം കണ്ടെത്താന്‍ സാധിച്ചല്ലോ..ഇല്ലെങ്കില്‍ ഒരു പക്ഷെ അവളും തന്നെ പോലെ സ്വയം സൃഷ്‌ടിച്ച ചിതയില്‍ എരിഞ്ഞടങ്ങിയേനെ...

അന്ന് വൈകുന്നേരം ഗോവിണ്ടിനെയും കൂട്ടി ടൌണില്‍ പോയി...റെനി തന്ന നമ്പറില്‍ വിളിച്ചു..

അവനു അദ്ഭുതം...

ഡാ നീ ഇതെവിടെ നിന്നാണ് വിളിക്കുന്നതെ...റെനി ചോദിച്ചു..

നീ അന്ന് ഒരു അഡ്രസ്‌ തന്നില്ലേ...അവടെ നിന്ന്..

നീ അവിടെ എത്തിയോ..എന്ന്...രേവതിയെ കണ്ടോ..? റെനി ഉദ്വേഗം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു..

കുറെ ദിവസങ്ങള്‍ ആയി വന്നിട്ട്...രേവതിയെ കണ്ടു..സംസാരിച്ചു..

അവള്‍ എന്ത് പറഞ്ഞു...പഴയ കാര്യങ്ങള്‍ വല്ലതും നീ അവളോട്‌ പറഞ്ഞോ...?

ഇല്ല...ഞാന്‍ ഒന്നും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല...പക്ഷെ അവള്‍ എന്നോട് അപരിചിതത്വം ഒന്നും കാണിച്ചില്ല..വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത്..

ജയന്തന്‍ വന്നതിനു ശേഷമുള്ള കാര്യങ്ങള്‍ എല്ലാം വിവരിച്ചു പറഞ്ഞു..

ഇനി എന്താ നിന്റെ പ്ലാന്‍...,..? റെനി ചോദിച്ചു..

പ്ലാന്‍ ഒന്നും ഇല്ല..കുറെ ദിവസം കൂടി ഇവിടെ നില്കണം...ഇവിടെ നിന്നും പോകാന്‍ മനസ്സ് വരുന്നില്ല..എങ്കിലും പോകണം..

രേവതിയുടെ ഭര്‍ത്താവിന്റെ കാര്യം എന്തെങ്കിലും അവള്‍ പറഞ്ഞോ..നീ ചോദിച്ചോ..?

ഇല്ല അവള്‍ ഒന്നും പറഞ്ഞതുമില്ല...ഞാന്‍ ഒന്നും ചോദിച്ചതുമില്ല..

പിന്നെ അധികം സംസാരിച്ചില്ല...

തിരിച്ചു വരുന്ന വഴിയില്‍ രേവതിയുടെ വീടിനു മുന്നില്‍ കൂടിയാണ് വന്നത്..

കോലായില്‍ വെളിച്ചം ഉണ്ടായിരുന്നു..ജയന്തന്റെ മനസ്സ് പിടച്ചു..കാലുകള്‍ മുന്നോട്ടു പോകാതെ നിശ്ചലമായി...മനസ്സ് അവളെ കാണാം നിര്‍ബന്ധം പിടിക്കുന്നു..

അറിയാതെ പാദങ്ങള്‍ രേവതിയുടെ വീടിനു നേരെ ചലിച്ചു..

കുട്ടികള്‍ കോലായില്‍ ഇരുന്നു വായിക്കുന്നുണ്ടായിരുന്നു..

ജയന്തനെ കണ്ടതും അളക ഓടി വന്നു കെട്ടിപ്പിടിച്ചു...ഋഷിയും എഴുനേറ്റു വന്നു..

അമ്മെ...ദേ ജയന്തന്‍ അങ്കിള്‍..,..ഋഷി വിളിച്ചു പറഞ്ഞു..

അടുക്കളയില്‍ ആയിരുന്ന രേവതിയുടെ മനസ്സില്‍ ഒരു കുളിര്‍ മിന്നല്‍ പാഞ്ഞു..അവളുടെ കാലുകള്‍ അവള്‍ ചിന്തിക്കുന്നതിനും മുന്നേ അവളെ കോലായില്‍ എത്തിച്ചു..

മാക്സി ആയിരുന്നു വേഷം...അല്‍പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന്‍ ഓര്‍ത്തത്‌ പോലെ രേവതി പറഞ്ഞു..

കയറി ഇരിക്കൂ രണ്ടു പേരും..

ഗോവിന്ദ് ഋഷിയുടെയും അലകയുടെയും അടുത്ത് പോയിരുന്നു..ജയന്തന്‍ വരാന്തയില്‍ നിന്നും മുട്ടതെക്കിരങ്ങാനുള്ള പടിയിലും..

എന്താ അവിടിരുന്നത്..അകതിരിക്കില്ലേ..? രേവതി ചോദിച്ചു..

ഇവിടെ ഇരുന്നോളം..രേവതി ജോലിയില്‍ ആയിര്ന്നോ..?

ഉം..അത്താഴം ആകുകയായിരുന്നു..

എന്നിട്ട് റെഡി ആയോ..?

ആയി..

അപ്പോള്‍ രണ്ടു പെര്കുള്ളത് കൂടി ഉണ്ടാകുമോ..?

മുന്‍കൂട്ടി അറിയിക്കാതെ വരുന്നവര്‍ക് ആഹാരം ഇല്ല..രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു..

വിരുന്നു കാരല്ലേ മുന്‍കൂട്ടി അറിയിച്ചിട്ട് വരുന്നത്...?ജയന്തന്‍

ജയന്തനും വിരുന്നുകാരന്‍ ആണല്ലോ..?

ആണോ...? ജയന്തന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.

രേവതി ഒന്നും പറയാതെ മുഖം താഴ്ത്തി...

അവള്‍ അടുക്കളയിലേക്കു പോയി..

രണ്ടു പെര്കുള്ള കാപ്പി ഇടുമ്പോള്‍ അവള്‍ ചിന്തിക്കുകയായിരുന്നു..

ജയന്തനെ കാണുമ്പോള്‍ തന്റെ ശരീരം തളരുന്നുണ്ടോ..?മനസ്സ് ആവേശം കൊല്ലുന്നുണ്ടോ..? ശേ..എന്തായിത്..ആവശ്യമില്ലാത്ത ചിന്തകള്‍ ഒന്നും പാടില്ല..
..

അവള്‍ കാപ്പി ഇട്ടു കൊണ്ട് ജയന്തനും ഗോവിന്ടിനും കൊടുത്തു..

അമ്മെ ..എനിക്കും വേണം കാപ്പി..അലക ആവശ്യപ്പെട്ടു..

ഇപ്പോള്‍ നീ കുടിക്കേണ്ട..രേവതി.

എനിക്കും വേണം..അളക നിര്‍ബന്ധം പിടിച്ചു..

അമ്മ കാപ്പി വേറെ ഇട്ടില്ല മോളെ..രേവതി പറഞ്ഞു.

സാരമില്ല..ഒരു ഗ്ലാസ്‌ കൂടി കൊണ്ട് വരൂ..ഞങ്ങള്‍ രണ്ടാളും കൂടി കുടിചോലാം..ജയന്തന്‍ പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചു.

ഈ പെണ്ണിന്റെ ഒരു കാര്യം..രേവതി അരിശപ്പെട്ടു..

സാരമില്ല രേവൂസേ..താന്‍ ഒരു ഗ്ലാസ്‌ എടുത്തോണ്ട് വാ..

രേവൂസോ..? അതാരാ ..രേവതി ചോദിച്ചു..

ജയന്തന്‍ ചമ്മി..

അത് പിന്നെ..സോറി..അറിയാതെ വിളിച്ചു പോയതാ..

ഹും..പോട്ടെ..ഇപ്രവശ്യതെക്ക് ക്ഷമിച്ചിരിക്കുന്നു..രേവതി ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് അകത്തേക് പോയി ഗ്ലാസ്‌ എടുത്തു കൊണ്ട് വന്നു..

അലകക്കുള്ള കാപ്പി അവള്‍ ജയന്തന്റെ ഗ്ലാസില്‍ നിന്നും പകര്‍ന്നു അലകക്ക് കൊടുത്തു..

എന്നിട്ട് ജയന്തന്റെ അരികില്‍ നിന്നും അല്പം മാറി പടിയില്‍ അവളും ഇരുന്നു..

എവിടെ പോയി രണ്ടാളും കൂടി..?രേവതി ചോദിച്ചു

വെറുതെ ടൌണ്‍ വരെ പോയി..റെനിയെ ഒന്ന് ഫോണ്‍ വിളിച്ചു.

എന്ത് പറയുന്നു റെനിയും രണ്ജിനിയും..?

അവര്‍ സുഘമായിരിക്കുന്നു..ഞാന്‍ രേവതിയെ കണ്ടു എന്നറിഞ്ഞപ്പോള്‍ രണ്ടാല്കും അദ്ഭുതം...

ഉം..ആരും അദ്ഭുതപ്പെട്ടു പോകും...രേവതി പറഞ്ഞു..

എന്തെ അങ്ങനെ തോന്നാന്‍..,..?

പണ്ടത്തെ ജയന്തനെ അറിയാവുന്നവര്‍ അട്ഭുതപ്പെടില്ലേ...?

ജയന്തന്‍ പുഞ്ചിരിച്ചു..

അത് പണ്ടല്ലേ രേവതി...കാലം ശബ്ദത്തെ മാത്രമല്ല മനസ്സിനെയും പരുക്കനാക്കിയിട്ടുണ്ട്...

ഉം..മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മാനത്തേക്ക് നോക്കുന്ന ജയന്തന്‍..,..രേവതി കളിയാക്കി..

കളിയാക്കണ്ട..മാനം നോക്കുന്ന ജീവികള്‍ വേറെയും ഉണ്ടായിരുന്നു...

ഓര്‍മ്മയുണ്ടോ....? കോളേജിന്റെ ജനാലയില്‍ കൂടി വെളിയില്‍ ചാടിയത്..ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ചമ്മിയ മുഖവുമായി നിന്ന് വിയര്‍ത്തത്....?

ഓര്‍മയുണ്ട്...ഞാന്‍ അന്ന് എന്തിനാണ് ജനലില്‍ കൂടി ചാടിയതെന്ന് രേവൂസിനു, ക്ഷമിക്കണം രേവതിക്കരിയാമോ..?

രേവൂസേ എന്ന് വിളിച്ചു കളിയാക്കുവാണോ..?

അല്ല...പണ്ട് ഞാന്‍ അങ്ങനെ മനസ്സില്‍ ഒരു പാട് വിളിച്ചിട്ടുണ്ട്..അപ്പോള്‍ അറിയാതെ വന്നു പോകുന്നതാണ്..

ഉം..എന്നാല്‍ വിളിചോല്..എനിക്ക് പരാതിയില്ല്ല..ഉം..പറയൂ എന്തിനാണ് ജനലില്‍ കൂടി ചാടിയത്..?

രേവതിയെ കാണാന്‍...,..ജയന്തന്‍ പതിയെ പറഞ്ഞു..

എന്നെയോ..? രേവതി അദ്ഭുതപ്പെട്ടു..

അതെ...രേവതിയുടെ വീടിലും ഞങ്ങള്‍ വന്നിട്ടുണ്ട്...

അത് എനിക്കറിയാം...

അന്ന് രഞ്ജിനി എന്താണ് രേവൂസിനോട് കാതില്‍ പറഞ്ഞത്...

ഇത് തന്നെ..വീട്ടില്‍ വന്നു വഴി ചോദിച്ച ആള്‍ ഇത് തന്നെയാണെന്ന്...അതും എന്നെക്കാണാന്‍ ആയിരുന്നോ....?

പിന്നെ അല്ലാതെ...ഇല്ലെങ്കില്‍ രേനിയെയും കൂട്ടി വന്നു റെനി വില്ല അന്വേഷിക്കുമോ..?

രേവതി പൊട്ടിച്ചിരിച്ചു..

രേവൂസേ...ജയന്തന്‍ വിളിച്ചു..

രേവതിയുടെ ആത്മാവിന്റെ ഉള്ളില്‍ എവിടെയോ  ആ വിളി ചെന്ന് തട്ടി പ്രതിധാനിച്ചു..

ഉം...രേവതി അറിയാതെ മൂളി..

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ....?

ഉം...അവള്‍ വീണ്ടും മൂളി...

അത് കേട്ടിട്ട് എന്നോട് പിണങ്ങുമോ...?

ആദ്യം ചോദിക്കൂ...എന്നിട്ട് ആലോചിക്കാം..

അല്ലെങ്കില്‍ വേണ്ട..ചോദിക്കുന്നില്ല..

ഹേയ്..ചോദിക്കൂന്നെ..മനസ്സില്‍ ഉള്ളത് എന്താണെന്നു വെച്ചാല്‍ പറഞ്ഞു കൂടെ..?

ഇപ്പോള്‍ ഇത് ചോദിക്കുന്നത് ശെരിയാണോ എന്നോ അത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളതെന്നോ എനിക്കറിയില്ല....

സാരമില്ല...എന്തായാലും ചോദിച്ചോളൂ...

രേവൂസിന് എന്നോട് എന്നെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ...?

പതിയെ ചോദിച്ചിട്ട് ജയന്തന്‍ രേവതിയുടെ മുഖത്തേക്ക് നോക്കി..അവള്‍ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു...

ജയന്തന്‍ നോട്ടം പിന്‍വലിച്ചു...

അവളുടെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞത് പോലെ അവനു തോന്നി..

അവന്റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞിരുന്നു...വര്‍ഷങ്ങളായി കൊണ്ട് നടന്ന ഒരു ചോദ്യം...താന്‍ നഷ്ടപ്പെടുത്തിയ ജീവിതം ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന് വേണ്ടിയാണോ എന്ന് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്...അഥവാ ഉത്തരം ഉണ്ടെങ്കില്‍ അത് താന്‍ ആഗ്രഹിച്ചത്‌ പോലെയല്ലെങ്കില്‍ ആ നഷ്ടം വെറും അര്‍ധ ശൂന്യമായ എന്തിനോ വേണ്ടി ആയിപ്പോകും....

രേവതിയുടെ മൌനം ജയന്തനില്‍ ഭയം നിറച്ചു...

അവള്‍ക് തന്നെ ഇഷ്ടമായിരുന്നില്ലേ...? ജയന്തന്‍ മനസ്സില്‍ ചോദിച്ചു...

പെട്ടെന്ന് രേവതി എഴുന്നേറ്റു...അവള്‍ അകത്തേക്ക് പോയി..

രേവൂസേ ...ജയന്തന്‍ വിളിച്ചു...

അവള്‍ നിന്നില്ല...ജയന്തന്‍ ഒന്നിനുമാകാതെ ഇരുന്നു..

അകത്തു എന്തൊക്കെയോ നിരക്കുന്ന ശബ്ദം കേട്ട്..

അവള്‍ ദേഷ്യം തീര്കുകയാണോ..? ജയന്താണ് സങ്കടം തോന്നി..ഇത്രയും നാള്‍ താന്‍ പുകച്ചു തീര്‍ത്ത ജീവിതം ഈ ഒരു കോപത്തിന് വേണ്ടിയായിരുന്നോ..

അല്പം കഴിഞ്ഞു രേവതി ഇറങ്ങി വന്നു..അവള്‍ ജയന്തനോട് അല്പം ചേര്‍ന്നിരുന്നു..അവളുടെ കയ്യില്‍ ഒരു ഡയറി ഉണ്ടായിരുന്നു...അവള്‍ അത് ജയന്തന്റെ കയ്യില്‍ കൊടുത്തു...

ജയന്തന്‍ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി തുറന്നു...

അതില്‍ മടക്കി വെച്ചിരുന്ന ഒരു പപ്പേര്‍ ഉണ്ടായിരുന്നു..അവന്‍ അത് തുറന്നു..

ഒരു റോസാ പുഷ്പത്തിന് ചുറ്റും പറക്കുന്ന ചിത്ര ശലഭം..അതിന്റെ അടിയിലായി കുറെ വാക്കുകള്‍..,...

അതെ..താന്‍ ഹൃദയരക്തം ചാലിച്ചെഴുതിയ എഴുത്ത്...അവള്‍ ഇന്നും അത് സൂക്ഷിച്ചു വെച്ചിരിക്കുന്നു...

രാത്രിയില്‍ മുട്ടത്തു പൂത്ത നിശാഗന്ധിയുടെ സൌരഭ്യത്തില്‍ എവിടെ നിന്നോ കൈത പൂവിന്റെ സൌരഭ്യവും പടര്‍ന്നു..തനിക്കു ചുറ്റും ഒരായിരം കൈത പൂക്കള്‍ സൌരഭ്യം വിടര്‍ത്തി വിരിഞ്ഞു നില്കുന്നത് പോലെ അവനു തോന്നി...

ആ എഴുത്ത് വെച്ചിരുന്ന ഡയറി യുടെ ആ താളില്‍ മനോഹരങ്ങളായ അക്ഷരങ്ങളില്‍ അവള്‍ ഇങ്ങനെയെഴുതിയിരുന്നു...

എനിക്കിഷ്ടമാണ്...ശലഭമേ, നീ എന്റെ ഇതളുകളില്‍ വിശ്രമിച്ചു കൊള്ളൂ..

അക്ഷരങ്ങള്‍ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്...ജയന്തന്‍ ഡയറി യുടെ താളിലെ തീയതി നോക്കി..തന്‍ എഴുത്ത് കൊടുത്ത അതെ ദിവസത്തെ തീയതി..അവള്‍ തനിക്കുള്ള മറുപടി അന്നേ എഴുതി വെച്ചിരുന്നു..ജയന്തന്‍ രേവതിയെ നോക്കി..അവള്‍ വിദൂരതയിലെ ഇരുട്ടിലേക്ക്  നോക്കിയിരിക്കുകയായിരുന്നു...കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നു..

ജയന്തന്‍ അതിനു മുന്നേയുള്ള താളുകളും മരിച്ചു നോക്കി..

തന്നെ അവള്‍ ആദ്യമായി കണ്ട ദിവസം..

അതായത് ക്ലാസ്സിന്റെ ജനലില്‍ കൂടി അവളുടെ മുന്നില്‍ ചാടിയ ആ ദിവസം മുതലുള്ള കാര്യങ്ങള്‍ എഴുതിയിരിക്കുന്നു...

ഓരോ താളുകളിലും തന്നോടുള്ള പ്രണയം അവള്‍ കവിതയായി എഴുതിയിരിക്കുന്നു...അവളുടെ സ്വപ്‌നങ്ങള്‍..,..താനും കൂടി ഉള്ള സ്വപ്‌നങ്ങള്‍..,..അവസാനം കണ്ണീരില്‍ കുതിര്‍ന വിടവാങ്ങല്‍..,...പുതിയ സ്ഥലത്ത് തനിക്കു വേണ്ടിയുള്ള കാത്തിരിപുകള്‍...,...അവസാനം നിരാശയുടെ വേദന .....

ജയന്താണ് താന്‍ ജീവിതം നഷ്ടപ്പെടുത്തിയത് വെറുതെയല്ലെന്ന് ബോധ്യമായി...തനിക്കു വേണ്ടി വേദനിച്ച ഒരു ഹൃദയം അവള്കുമുണ്ടായിരുന്നു...തന്നെ പ്രാണനെ പോലെ അവളും സ്നേഹിച്ചിരുന്നു...തന്നോടോതുള്ള ജീവിതം അവളും സ്വപ്നം കണ്ടിരുന്നു..

ജയന്തന്‍ രേവതിയുടെ പെയ്യുന്ന കണ്ണുകളിലേക്കു നോക്കി...അവന്‍ വിളിച്ചു..

രേവൂസേ....

ഉം...

സങ്കടപ്പെടരുത്...

ഉം..

എന്തിനാ കരയുന്നത്..?

അറിയില്ല...

ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു...പണ്ടാതെതിലും ഒരു പാട്...

ഉം..അവള്‍ മൂളി...

ജയന്തന്‍ വിരലുകള്‍ കൊണ്ട് അവളുടെ കണ്ണ് നീര്‍ തുടച്ചു..അവര്‍ പഴയ കൌമാരക്കാരായ ജയന്തനും രേവതിയുമായി..കാലം ഒഴുകുന്ന നദിയില്‍ കൂടി അവര്‍ തിരിച്ചു നീന്തി....

ജയന്തന്‍ രേവതിയോട്  ചേര്‍ന്നിരുന്നു..ജയന്തന്റെ തോളിലേക്ക് അവള്‍ ശിരസ്സ്‌ ചേര്‍ത്ത്...കൈതപ്പൂക്കള്‍ സുഗന്ധം പൊഴിച്ച് കാവല്‍ നിന്ന്..നിലാവിന്റെ സ്വര്‍ണ വെളിച്ചം അവരെ പൊതിഞ്ഞു......

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവര്കറിയില്ല...

അങ്കിള്‍ പോകണ്ടേ...?

ഗോവിന്ദിന്റെ ശബ്ദം..

അവര്‍ രണ്ടു പേരും പെട്ടെന്ന് അകന്നു മാറി..

രേവതിയില്‍ ജാള്യം ഉണ്ടായി..അവള്‍ക് ജയന്തനെ നോക്കാന്‍ നാണം തോന്നി..അവളുടെ ആ ഇരുപ്പു കണ്ടു ജയന്താണ് കുസൃതി തോന്നി..അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു..

എന്തിനാ ചിരിക്കുന്നത്..അവള്‍ ചോദിച്ചു..

രേവൂസിനെ കാണാന്‍ ഇപ്പോള്‍ നല്ല ഭംഗിയുണ്ട്..

അപ്പോള്‍ പണ്ട് ഇല്ലായിരുന്നോ..?

ഉണ്ടായിരുന്നു..പക്ഷെ ഈ ഭാവം ഞാന്‍ ആദ്യമായിട്ടല്ലേ കാണുന്നത്..

ഉം..ശലഭം ഇനി അധികനേരം ഇരിക്കണ്ട...പൂവിനു ഉറങ്ങണം..പോയെ...

പൂവിനു ഇന്ന് ഉറക്കം വരുമോ...?

അറിയില്ല...

എന്തായാലും ഞാന്‍ പോകുന്നു..അത്താഴം തരില്ലല്ലോ..?

വിരുന്നു കാരക് കഴിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്..?

അപ്പോള്‍ ഞാന്‍ വിരുന്നു കാരന്‍ അല്ലേ..?

ആണോ..?

ആവോ...എന്തായാലും ഇന്ന് വേണ്ട...ഞങ്ങള്‍ ഇറങ്ങട്ടെ...

ഉം...രേവതി മൂളി..അവള്‍ക് ഉള്ളില്‍ ഒരു പിടച്ചില്‍ ഉണ്ടായി..

അലകക്ക് ഉമ്മ കൊടുത്തു രിഷിയോടു ഗുഡ് നൈറ്റ് പറഞ്ഞു രണ്ടാളും ഇറങ്ങി..

കുറെ ചെന്ന് ജയന്തന്‍ തിരിഞ്ഞു നോക്കി...ജയന്തനെ തന്നെ നോക്കി രേവതി നില്പുണ്ടായിരുന്നു..ജയന്തന്‍ കണ്ണുകള്‍ കൊണ്ട് അനുവാദം ചോദിച്ചു...അവള്‍ ശിരസ്സ് അനക്കി അനുവാദം കൊടുത്തു...

ലോകം വെട്ടിപ്പിടിച്ച സന്തോഷത്തില്‍ ജയന്തന്‍ നടന്നു..കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളില്‍ തന്റെ മനസ്സ് ഇത്രയും സന്തോഷിചിട്ടില്ലെന്നു അവനു തോന്നി...

പോകുന്ന വഴികളില്‍ എല്ലാം കൈതപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു..

ഗോവിന്ദ് എന്തൊക്കെയോ ചോദിച്ചു..അവനോടു എന്തൊക്കെയോ മറുപടി കൊടുത്തു ജയന്തന്‍ സ്വപ്നാടകനെ പോലെ നടന്നു...


അദ്ധ്യായം 15

പിന്നീടുള്ള രണ്ടു ദിവസങ്ങള്‍ ജയന്താണ് തിരക്കുകളുടെതായിരുന്നു...നാടീ വ്യൂഹങ്ങളില്‍ ആവേശം അഗ്നിജ്വലകലായി പടര്‍ന്നു കയറി..എവിടെ നിന്നോ അസാധാരണമായ ഒരു ഊര്‍ജ്ജം സിരകളില്‍ കൂടി പാഞ്ഞു..ലോകം പിടിച്ചടക്കിയ സന്തോഷം...

പലപ്പോഴും ജയന്താണ് തോന്നി..ഒരു പെണ്ണിന്റെ സ്നേഹം മാത്രമാണോ തന്നെ ഇത്രയും കാലം നിയന്ത്രിച്ചത്...അങ്ങനെയെങ്കില്‍ അത് ലജ്ജവഹമല്ലേ..? പെട്ടെന്ന് തന്നെ മനസ്സ് മാറ്റി പറഞ്ഞു..അല്ല..ഇത് നിന്നെ നിയന്ത്രിക്കുന്ന സ്നേഹമല്ല, നിന്നെ ഉണര്‍ത്തുന്ന, നിന്റെ ചോടനകല്ക് അമരത്വം നല്‍കുന്ന അമൃത് ആണ്...

ജയന്തന്‍ കാന്‍ വസുകള്‍  തയ്യാറാക്കി...ചായക്കൂട്ടുകള്‍ ട്രേകളില്‍ നിരന്നു..ബ്രുഷ്കലില്‍ നനവ്‌ പടര്‍ന്നു..കാന്‍ വാസുകളില്‍ വര്‍ണങ്ങളുടെ മാരിവില്ലുകള്‍ ഉയരുവാന്‍ തുടങ്ങി...ഗോവിണ്ടും ഗീതുവും അദ്ഭുതപ്പെട്ടു നിന്ന്..

ജയന്തന്‍ വരച്ചത് അര്‍ദ്ധനാരീശ്വര രൂപങ്ങള്‍ ആയിരുന്നു..ന്രിത്ടത്തിന്റെ വിവിധ ഭാവങ്ങളിലുള്ള അര്‍ദ്ധനാരീശ്വര ചിത്രങ്ങള്‍..,..

കാന്‍ വാസുകള്‍ ശിവ പാര്‍വതിമാരുടെ ജീവസ്സുറ്റ ചിത്രങ്ങളില്‍ തിളങ്ങി...

മൂന്നാം ദിവസം വൈകുന്നേരം മുറ്റത്തെ മാവിന്റെ ചുവട്ടില്‍ ചിത്രം വരച്ചു കൊണ്ട് നില്‍കുമ്പോള്‍ കുട്ടികളുടെ ശബ്ദം കേട്ട്..

അളകയുടെ ശബ്ദം ആണ്..അപ്പോഴേക്കും അവള്‍ ഓടി അടുതെത്തി..

അങ്കിള്‍...,..അങ്കിള്‍ എന്തെടുക്കുവാ...

അങ്കിള്‍ പടം വരക്കുവാ മോളെ...

അങ്കിള്‍ നു പടം വരയ്ക്കാന്‍ അറിയാമോ...

ഉം...ജയന്തന്‍ മൂളി..

എന്റെ ഒരു പടം വരച്ചു തരുമോ അങ്കിള്‍...,..?

പിന്നെന്ത..തരാമല്ലോ...മോളുടെ പടം ഒരു ദിവസം വരച്ചു  തരാം ട്ടോ...

ഉം..

മോള്‍ എങ്ങനെ വന്നു..?

ചോദിച്ചു തീരും മുന്‍പേ ഋഷിയും കൂടെ രേവതിയും ജയന്തന്റെ മുന്നില്‍ എത്തി...

അദ്ഭുതം കൊണ്ട് ജയന്തന്റെ കണ്ണ് തള്ളി ...വിശ്വസിക്കാന്‍ ആവുന്നില്ല...രേവതി തന്നെ അന്വേഷിച്ചു വന്നിരിക്കുന്നോ...?

എന്താ ചിത്രകാരന്‍ അന്തം വിട്ടു ചിത്രം പോലെ നില്കുന്നത്...രേവതി ചോദിച്ചു..

എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല...താന്‍ എന്താ ഇവിടെ...?

ശലഭം പൂവിനെ അന്വഷിച്ച് വന്നില്ല...അപ്പോള്‍ പൂവ് ശലഭത്തെ അന്വേഷിച്ചു വന്നു...രേവതി

ജയന്താണ് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് പോലെ തോന്നി...കൈതപ്പോവുകള്‍ വീണ്ടും പൂത്തിരിക്കുന്നു..ഓടിച്ചെന്നു രേവതിയെ വാരിപ്പുനരാന്‍ മനസ്സ് വെമ്പി...

ഞാന്‍ കുറച്ചു തിരക്കിലായി പോയി...ജയന്തന്‍ വിക്കി വിക്കി പറഞ്ഞു..

ഞാന്‍ കരുതി ശലഭത്തിനു വേറെ പൂവ് കിട്ടിക്കനുമെന്നു...

കഴിഞ്ഞ പത്തു പതിനഞ്ചു വര്ഷം ശലഭം മറ്റു പൂക്കളെ അന്വേഷിച്ചില്ല...അന്ന് ശലഭത്തിനു ഈ പൂവിന്റെ ഹൃദയത്തില്‍ തനിക്കുള്ള തേന്‍ ഉണ്ടോ എന്ന് പോലും അറിയില്ലായിരുന്നു..എന്നിട്ടും ഈ പൂവിനെ മാത്രമേ കണ്ടുള്ളൂ..ഇപ്പോള്‍ ഒരു തേന്‍ കുടം തനിക്കായി ഒളിപ്പിച്ചു പൂവ്മു ന്നില്‍ നില്‍കുമ്പോള്‍ ശലഭത്തിനു എന്തിനാണ് മറ്റു പൂക്കള്‍..,...

ഉം..നന്നായി പഞ്ചാര അടിക്കാന്‍ പഠിച്ചല്ലോ..?

പറഞ്ഞത് അബദ്ധമായി എന്ന് രേവതിക്ക് തോന്നി..തനിക്ക് ആവേശം കൂടുന്നുണ്ടോ..കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുടെ അമ്മയാണ് താന്‍..,..കൌമാരക്കാരെ പോലെ തന്‍ സംസാരിക്കുന്നു...അവളുടെ മുഖത്ത് ജാള്യം നിഴലിച്ചു..

ജയന്താണ് അവളുടെ മനസ്സ് വായിച്ചു...

രേവൂസേ..ഇത് എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിന് തരുന്ന പ്രതിഫലം ആയി കണ്ടാ മതി...ഞാന്‍ തന്നെ ഒരിക്കലും തെറ്റായ വിധത്തില്‍ കാണില്ല..ഉള്ളിലുള്ള സ്നേഹത്തിനു ഒരിക്കലും ചെളി പറ്റാതെ ഞാന്‍ നോക്കികൊലാം..

രേവതി ഒന്നും മിണ്ടിയില്ല...

എവിടെയോ തനിക്കു നഷ്ടമായ സ്നേഹത്തിന്റെയും പരിച്ചരനതിന്റെയും ഉറവകള്‍ വീണ്ടും തന്നില്‍ ഒഴുകി തുടങ്ങിയത് പോലെ അനുഭവപ്പെട്ടു...ഒരു തുരുത്തില്‍ ഒറ്റപ്പെട്ടു പോയ തന്റെ മുന്നിലേക്ക്‌ പ്രണയത്തിന്റെ വന്ചിയുമായി  ഒരാള്‍ എത്തിയിരിക്കുന്നു.....അതും താന്‍ ആത്മാവിന്റെ ചെപ്പില്‍ കെടാതെ സൂക്ഷിച്ചു വെച്ച പ്രണയത്തിന്റെ കാരണക്കാരന്‍....,....തനിക്കു വേണ്ടി മാത്രം ജീവിതം കളഞ്ഞ ചെറുപ്പക്കാരന്‍...,..മറ്റൊരാളിന്റെ സ്വന്തമായെന്നരിഞ്ഞിട്ടും തനിക്കു നല്‍കാന്‍ ഒന്നുമില്ലെന്നരിഞ്ഞിട്ടും തന്നോടുള്ള  പ്രണയത്തിനു മാറ്റ് കുറയാതെ കാക്കുന്ന ആള്‍...,...അവള്‍ക് ജയന്തനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി...

അവള്‍ അയാളുടെ അരികിലേക്ക് ചെന്ന്...തന്നെ തന്നെ നോക്കി നില്‍കുന്ന അയാളുടെ കണ്ണുകളിലേക്കു നോക്കി അവള്‍ വിളിച്ചു..

ജയെട്ടാ...

ജയന്താണ് തന്‍ ഭൂമിയില്‍ നിന്നും ഉയരുന്നത് പോലെ തോന്നി...

താന്‍ കേള്‍ക്കാന്‍ കാത്തിരുന്ന വിളി...

എന്താ സ്വപ്നം കാണുകയാണോ..? വിളിച്ചത് കേട്ടില്ലേ...? രേവതി ചോദിച്ചു..

ഞാന്‍ സ്വപ്നം കാണുകയാണോ രേവൂസേ...?

എന്ത്...?

ജയെട്ടാ എന്ന് രേവൂസേ എന്നെ വിളിച്ചോ....?

ഉം...

ഒന്നൂടെ വിളിക്കാമോ.....?

വേണ്ട..അധികമായാല്‍  ചിലപ്പോള്‍ ദോഷം ചെയ്യും...

രേവതി വരച്ചു വെച്ചിരിക്കുന്ന ചിത്രങ്ങളുടെ അരികിലേക്ക് ചെന്ന്...ഓരോ ചിത്രവും അവള്‍ സൂക്ഷിച്ചു നോക്കി...

ഇതെന്താണ് അര്‍ധ നരീശ്വര ന്രിതമോ....?

അതെ....ഞാന്‍ വന്നതിലെ മൂന്നാമത്തെ ഉദ്ദേശ്യം..

അപ്പോള്‍ ആദ്യത്തെ രണ്ടെന്നമോ...?

രേവതിയെ കാണുക സംസാരിക്കുക...അത് ആദ്യത്തെ ഉദ്ദേശ്യം....രേവൂസിനു ഞാന്‍ അന്ന് തന്ന കത്തിന്റെ മറുപടി എന്തായിരുന്നു എന്ന് അറിയുക രണ്ടാമത്തെ ഉദ്ദേശ്യം....

ഉം..അപ്പോള്‍ മൂന്നമാതെതോ...? രേവതി ചോദിച്ചു.

കത്തിന്റെ മറുപടി ഞാന്‍ ആഗ്രഹിച്ചത്‌ പോലെയാണെങ്കില്‍ വളരെ കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു ഇന്ത്യന്‍ ക്ലാസികാല്‍ ഡാന്‍സ് നെ ആസ്പടമാക്ക്കി അര്‍ദ്ധനാരീശ്വര ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തുക...കാരണം എന്റെ മനസ്സിലെ അര്‍ദ്ധഭാഗം എന്നും രേവൂസേ ആയിരുന്നു..രേവൂസേ എന്നെ തള്ളിപ്പരഞ്ഞിരുന്നെങ്കില്‍ ഞാന്‍ വെറും അര്‍ധ ഭാഗം മാത്രമായേനെ...അങ്ങനെയെങ്കില്‍ എന്റെ ആ സ്വപ്നവും സ്വപ്നമായി അവസെഷിചെനേം...ഇപ്പോള്‍ എന്റെ സങ്കല്പത്തിലെ അര്‍ദ്ധനാരീശ്വര സങ്കല്‍പം പൂര്‍ണമാണ്...

രേവതി അയാള്‍ പറയുന്നത് കേട്ട് നിന്ന്...

ഈ ചിത്രങ്ങള്‍ കണ്ടില്ലേ...ഓടിസി ക്ലാസിക്കല്‍ ഡാന്‍സ് ന്റെ വിവിധ പോസുകള്‍ ആണ്...ഓടിസി ഡാന്‍സ് നു മൂന്നു ഭംഗ ങ്ങള്‍ അഥവാ സ്ടാന്‍സ് കല്‍ ആണുള്ളത്..അഭംഗ...സമ ഭംഗ..ആതി ഭംഗ..എന്നിവയാണ് അവ...ശിരസ്സ്‌.,..മാറിടം....അരക്കെട്ട്...ഇവയുടെ സ്വതന്ത്രമായ ചലനങ്ങളില്‍ ആണ് ഓടിസി  ഡാന്‍സ് ന്റെ ഭംഗി....ഇന്ത്യന്‍ ശില്പകലയുടെ അടിസ്ഥാന തത്വങ്ങള്‍ ഈ സ്ടന്‍സ് കളില്‍ ആണ്....പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഓടിസി ഡാന്‍സ് നു വലിയ പാധാന്യം ഉണ്ട്...സാധാരണയായി കൃഷ്ണ ലീലകള്‍ ആണ് ഓടിചി ഡാന്‍സ് നു തിരഞ്ഞെടുക്കുക..എന്നാല്‍ എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലയളവില്‍ ഉണ്ടാക്കിയിട്ടുള്ള ശിവ പ്രതിമകളില്‍ ഓടിചി ന്രിതത്തിന്റെ പോസുകള്‍ ഉള്ളതായി അഗമിക് രേഖകളില്‍ പറയുന്നുണ്ട്...
പ്രണയ കൃഷ്ണന്റെ മാത്രം സ്വകാര്യ സ്വത്തു അല്ലല്ലോ..വൈരാഗിയായ ശിവനിലും പ്രണയ  ചേഷ്ടകള്‍ ഉണ്ടാകും..പാര്‍വതിയോടോത് ചേരുമ്പോള്‍ അത് പ്രകടമാകും...അത് അടിസ്ഥാനമാക്കി ഉള്ള കുറെ ചിത്രങ്ങള്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്..സാധാരണയായി ക്ഷേത്രങ്ങളിലെ സാല ഭഞ്ഞികാ ശില്പങ്ങളില്‍ കാണുന്ന ഒരു പോസ് ആണ് രേവൂസേ ഇപ്പോള്‍ കാണുന്നത്..ഇത്തരത്തിലുള്ള കുറെ അര്‍ദ്ധനാരീശ്വര പോസുകളുടെ ഒരു ശ്രിന്ഖലയാണ് ഞാന്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്...

അതുപോലെ തന്നെ നമ്മുടെ ഭരതനാട്യം പോസുകളില്‍ ഉള്ള അര്‍ധ നാരീശ്വര ചിത്രങ്ങള്‍...,...വിവിധ കരണങ്ങള്‍ ഇല്‍ ഉള്ള ചിത്രങ്ങള്‍...,..നാട്യ ശാസ്ത്രത്തില്‍ ഇരുപത്തി നാല് ഹസ്ത മുദ്രകള്‍ ആണ് പറഞ്ഞിട്ടുള്ളത്..എന്നാല്‍ അഭിനയ ദര്പനം പറയുന്നു ഇരുപത്തി എട്ടു മുദ്രകള്‍ ഉണ്ടെന്നു...ഇരുപതിയെട്ടോ മുപത്തി രണ്ടോ അടിസ്ഥാന മുദ്രകള്‍ ആണ് ഭാരത നാട്യതിനുള്ളത്...ഓടിസി ക്കു ഇര്പതും നമ്മുടെ കഥകളിക്ക് ഇരുപതിനാലും മുദ്രകള്‍ ഉണ്ട്...കതകളിക്കാന് ഏറ്റവുക് കൂടുതല്‍ മുദ്രകളുടെ സങ്കരങ്ങള്‍ ഉള്ളത്..ഏകദേശം 900 ഓളം വരും...മുദ്രകള്‍ ഒറ്റകൈ കൊണ്ട് രണ്ടു കരങ്ങള്‍ കൊട്നും കരങ്ങളുടെ വിവിധ രൂപത്തിലുള്ള ചലനങ്ങള്‍ കൊണ്ടും ആവിഷ്കരിക്കാം..ഒരു കൈ കൊണ്ട് ആവിഷ്കരിക്കുന്ന മുദ്രകള്‍ ആണ് അസന്യുക്ത മുദ്രകള്‍..,..രണ്ടു കരങ്ങള്‍ കൊണ്ട് ആവിഷ്കരിക്കുന്നത് സന്യുക്ത മുദ്രകള്‍.....,..കാലുകളുടെ ചലനങ്ങളെ ചരി എന്നും പറയുന്നു...ഭാരത നാട്യതിന്റെയും ഓടിസ്സിയുടെയും സ്ടന്‍സ് കളില്‍ ഉള്ള അര്‍ധ നാരീശ്വര ചിത്രങ്ങള്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്..എനിക്ക് രേവൂസിന്റെ സഹായം വേണം..

രേവതി ചോദ്യ രൂപേണ ജയന്തനെ നോക്കി....

ഇവിടുത്തെ ആര്‍ട്ട് ഗല്ലര്യില്‍ എനിക്ക് ഈ ചിത്ര പ്രദര്‍ശനം നടത്തണം..അതിനുള്ള ഒരുക്കങ്ങളില്‍ രേവൂസേ കൂടെ ഉണ്ടാവണം..ഞാന്‍ ഒറ്റയ്ക്ക് നടത്തുന്ന ആദ്യത്തെ പ്രദര്‍ശനം ആണ്...കൂടെയുണ്ടാവണം..ജയന്തന്‍ പറഞ്ഞു നിര്‍ത്തി..

ചിത്രങ്ങളിലെ പാര്‍വതിയുടെ കണ്ണുകള്‍ക് രേവതിയുടെ കണ്ണുകള്‍ ആയിരുന്നു...രേവതിക്ക് അത് മനസ്സിലായി...അവള്‍ ജയന്തനെ നോക്കി...

ആ കണ്ണുകള്‍ ആണ് എന്നെ കാണാന്‍ പഠിപ്പിച്ചത് രേവൂസേ..രേവതിയുടെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാകിയ ജയന്ത  പറഞ്ഞു..

ജയന്താണ് താന്‍ ഉദ്ടെഷിക്കുന്നതെന്തെന്നു പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുന്ടെന്നു രേവതിക്ക് തോന്നി...

അപ്പോള്‍ വരച്ചു കൊണ്ടിരുന്ന ചിത്രം പൂര്‍ത്തിയാകുന്നത് വരെ രേവതി കണ്ടു നിന്ന്...

അതിനു ശേഷം ജയന്തന്‍ വര നിര്‍ത്തി അവളോടും കുട്ടികളോടും ഒപ്പം കടല്‍ തീരത്തേക്ക് നടന്നു..ഗോവിന്ദും ഗീതുവും ഒപ്പം കൂടി..

കടലിനു മേല്‍ പക്ഷികള്‍ വട്ടമിട് പറക്കുന്നുണ്ടായിരുന്നു..സൂര്യന്‍ സായന്തനത്തിന്റെ ചെന്ചോല ആകാശത്തിനും കടലിനും നെയ്തു കൊടുത്തു..

അടുത്തടുത്ത്‌ നടക്കുമ്പോള്‍ ജയന്തന്റെയും രേവതിയുടെയും നിഴലുകള്‍ മണലില്‍ അര്‍ദ്ധനാരീശ്വര ചിത്രം നെയ്തു...കടല്‍ കരയെ അനസ്യൂതം ചുംബിച്ചു കൊണ്ടിരുന്നു..ഒരിക്കലും അടങ്ങാത്ത പ്രണയത്തിന്റെ ദാഹം തീര്കാനെന്ന പോലെ..

കുളിര്‍ കാറ്റ് വീശുന്നുണ്ടായിരുന്നു...രേവതിയുടെ മുടിയിഴാകള്‍ ഇടയ്ക്കിടെ ജയന്തന്റെ മുഖത്തെ തലോടി .ആ മുടികളില്‍ നിന്നാണ് തനിക്കു ചുറ്റും കൈതപ്പൂവിന്റെ സൌരഭ്യം പടരുന്നതെന്ന് ജയന്താണ് തോന്നി...

രേവതിയുടെ മനസ്സിലും ചിന്തകളുടെ സഞ്ചാരം അതെ വഴിയില്‍ കൂടിയാണ്...തനിക്കു കാലം നിഷേധിച്ച സ്നേഹമാണ് തന്നോട് ചേര്‍ന്ന് നടക്കുന്നത്... മനസ്സില്‍ ഒരേ ചിന്തകള്‍ ഒളിപ്പിച്ചു വെച്ച് രണ്ടു വഴിയെ നടക്കേണ്ടി വന്നവര്‍...,..ഒരു മനസ്സ് ആകെണ്ടിയിരുന്നവര്‍ അന്യരെപ്പോലെ കണ്ടു മുട്ടിയിരിക്കുന്നു....ഒരു പക്ഷെ സുധേട്ടന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ജയന്തനെ ഒരിക്കലും തനിക്കു ഇത്രയും അടുത്തറിയാന്‍ കഴിഞ്ഞെക്കില്ലയിരുന്നു..ഒന്നിചോഴുകിയ മഹാനദിയെ വിധിയുടെ കരകള്‍ രണ്ടായി പകുത്തു..വീണ്ടും എവിടെയൊക്കെയോ വെച്ച് അവ ഒന്ന് ചേരുന്നു..
അവര്‍ പതുക്കെ മണലില്‍ കൂടി നടന്നു കൊണ്ടിരുന്നു..

അദ്ധ്യായം 16

പുലര്‍ച്ചെ തന്നെ മഴ തുടങ്ങി..കോരി ചൊരിയുന്ന മഴയുടെ ഹരശാരവം കേട്ടുകൊണ്ടാണ് ജയന്തന്‍ ഉറക്കം ഉണര്‍ന്നത്..പണ്ടേ മഴയുടെ ശബ്ദം ഹരമാണ്..അത് കേള്‍കുമ്പോള്‍ തന്നെ കുളിര് കോരിയിടും...ജയന്തന്‍ ഒന്ന് കൂടി ചുരുണ്ട് കൂടി കാലുകല്കിടയിലേക്ക് കൈകള്‍ പിണച്ചു കയറ്റി ചെരിഞ്ഞു കിടന്നു..ഇന്ന് രാവിലത്തെ ഓട്ടം എന്തായാലും നടക്കില്ല....കുറെ നേരം കൂടി മൂടിപുതച്ചു കിടന്നുറങ്ങാം...

നേരം നന്നേ പുലര്ന്നതിനു ശേഷമാണ് പിന്നെ ഉറക്കമുണര്‍ന്നത്‌...,..മഴ നന്നായി പെയ്തിരുന്നു...മഴ തോര്‍ന്നിട്ടും മരങ്ങള്‍ പെയ്തു കൊണ്ടേയിരിക്കുന്നു..മുട്ടത്തു അവിടെയും ഇവിടെയും ഇരുന്നു നനഞ്ഞ കാക്കകള്‍ വിരുന്നു വിളിക്കുന്നു....പല്ല് തേപ്പും കുളിയും ഒക്കെ കഴിച്ചു വന്നപ്പോഴേക്കും അമ്മൂമ്മ ആഹാരം റെഡി ആക്കി വെച്ചിരുന്നു...

അതും കഴിച്ചു വസ്ത്രം ധരിച്ചു വെളിയില്‍ ഇറങ്ങി...നേരെ രേവതിയുടെ അടുത്തേക്കാണ് പോയത്...അവിടെ ചെല്ലുമ്പോള്‍ എല്ലാവരും തയ്യാറായി നില്പുണ്ടായിരുന്നു....

ജയന്തന്റെ ആവശ്യ പ്രകാരം രേവതി അന്ന് അവധിയില്‍ ആയിരുന്നു..ആര്‍ട്ട് ഗാലറി യില്‍ പോയി പ്രദര്‍ശനത്തിനുള്ള നടപടി ക്രമങ്ങള്‍ അന്വേഷിച്ചു വേണ്ട രീതിയില്‍ ചെയ്യണം...കുട്ടികളെ സ്കൂളില്‍ വിട്ടതിനു ശേഷം പോകണം..

ജയന്തന്‍ വന്ന ഉടനെ തന്നെ എല്ലാവരും ഇറങ്ങി..അലക ജയന്തന്റെ കയ്യില്‍ പിടിച്ചു നടന്നു...

ചെന്ന ഉടനെ തന്നെ ബസ്‌ കിട്ടി..

കുട്ടികളെ ക്ലാസ്സുകളില്‍ ആക്കാനായി രേവതി ഒറ്റക്കാണ് പോയത്..ജയന്തന്‍ വെളിയില്‍ നിന്നതെയുല്ല്..ജയന്തനും കൂടെ ചെന്നാല്‍ പിന്നെ മറ്റുള്ളവര്‍ ചോദിക്കും അതാരാണെന്നു... വെറുതെ എന്തിനു മറ്റുള്ളവര്‍ക് കഥ പറയാനുള്ള അവസരം കൊടുക്കണം..

രണ്ടു പേരും ആര്‍ട് ഗാലറി യിലേക്കുള്ള ബസ്സില്‍ കയറി..അടുത്ത് അടുത്ത സീറ്റ്‌ കളില്‍ ആണ് ഇരുന്നത്..തോളോട് തോള്‍ ഉരുംമിയിരിക്കുംപോള്‍ അവര്‍ രണ്ടു പേരും സ്വപ്നങ്ങളില്‍ വിഹാരിക്കുകയായിരുന്നു...ഈ സംഭാവിക്കുന്നതൊക്കെ സത്യം തന്നെയാവനെ എന്നാണു ജയന്തന്‍ പ്രാര്തിച്ചത്...

രേവതിക്കാകട്ടെ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയതിന്റെ സന്തോഷവും..താന്‍ ഒരു അന്യ പുരുഷന്റെ ഒപ്പമാണ് മുട്ടി ഉരുമ്മി ഇരികുന്നതെന്ന് അവള്‍ക് തോന്നിയതെ ഇല്ല..ജന്മ ജന്മാന്തരങ്ങളായി തന്നോടൊപ്പമുള്ള ആളിന്റെ ഒപ്പം തന്നെയാണ് താന്‍ ഇപ്പോഴും  എന്ന് അവള്‍ക് തോന്നി...സുധെട്ടനോട് സ്നേഹം ഉണ്ടായിരുന്നു..പക്ഷെ ആത്മാവിനെ ഉണര്‍ത്തുന്ന എന്തോ ഒന്ന് ജയന്തനില്‍ നിന്നും തനിക്കു കിട്ടുന്നു..എന്താണ് അത്...? ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയെതുന്ന സ്നേഹത്തിന്റെ കുളിര്‍ സ്പര്‍ശം..

ഈ യാത്ര അവസാനിക്കരുതെ എന്ന് രണ്ടു പേരും ആഗ്രഹിച്ചു..

ആര്‍ട്ട് ഗാലറി സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തി..രണ്ടു പേരും ഇറങ്ങി..അവിടെ നിന്നും അഞ്ചു മിനുട്ട് ഉള്ളിലേക്ക് നടന്നു വേണം ആര്‍ട്ട് ഗാലറിയില്‍ എത്താന്‍..,..

അവിടെ ചെന്ന് ഓഫീസി കണ്ടു പിടിച്ചു...അകത്തു മൂന്നാല് പേര്‍ ഉണ്ടായിരുന്നു..ആദ്യം കണ്ട കസേരയില്‍ ഇരുന്ന സ്ത്രീയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു...അവര്‍ അകത്തു കാബിനില്‍ ഇരിക്കുന്ന സെക്രടറി യെ പോയി കാണുവാന്‍ പറഞ്ഞു...

സെക്രടറി യും ഒരു സ്ത്രീ തന്നെയായിരുന്നു...മൂക്കിന്റെ അട്ടത്തിരുന്ന കണ്ണട അല്പം മുകളിലേക്ക് മാറ്റി വെച്ച് ആ സ്ത്രീ വാതില്കല്‍ വന്നവരെ നോക്കി..

അകത്തേക്ക് വന്നു കൊള്ളട്ടെ മാടം....ജയന്തന്‍ ചോദിച്ചു...

വരൂ...അവര്‍ അകത്തേക്ക് വിളിച്ചു..

ഇരിക്കൂ..എന്താണ് വേണ്ടത്..

രണ്ടു പേരും ഇരുന്നു..

മാടം ഞങ്ങള്ക് ഇവിടെ ഒരു ചിത്ര പ്രദര്‍ശനം നടത്തണം..രണ്ടു ദിവസത്തെ പ്രദര്‍ശനം ആണ് ഉദ്ദേശിക്കുന്നത്...അതിന്റെ ഫോര്മാലിടിസ് അറിയണം..

അവര്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു...പ്രദര്‍ശനം നടത്താന്‍ സാധിക്കുന്ന ദിവസങ്ങള്‍ അവര്‍ കുറിച്ച് കൊടുത്തു..മറ്റാരെങ്കിലും ബൂകിങ്ങിനു വന്നാല്‍ മാത്രം ആ തീയതികള്‍ മരുകയുല്ല്..അതിനു മുന്നേ അറിയിക്കണം....

കൃത്യമായ ദിവസങ്ങള്‍ അറിയിച്ചു കൊല്ലം എന്ന് പറഞ്ഞു രണ്ടു പേരും അവിടെ നിന്നും ഇറങ്ങി..

രേവൂസേ, ഇനി എങ്ങോട്ടാണ് പോവുക..? ജയന്തന്‍ ചോദിച്ചു..

ഇത്രയും ജോലിയെ ഉണ്ടായിരുന്നുല്ലെങ്കില്‍ ഞാന്‍ പകുതി ലീവെ എടുക്കുല്ലായിരുന്നു...രേവതി പറഞ്ഞു..

അത് സാരമില്ല രേവൂസേ..വര്‍ഷങ്ങളോളം തപസ്സിരുന്നിട്ടു വരം തരുമ്പോള്‍ എന്തിനാ ഈ പിശുക്ക്...?

കളിയാക്കാതെ ജയെട്ടാ..

കളിയാക്കിയതല്ല....ഇത് എന്റെ തപസ്സിനു ദൈവം തന്ന പ്രതിഫലം തന്നെയാണ്..അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം...

ഉം...അതൊക്കെ പോട്ടെ...ഇനി എന്താ പ്ലാന്‍..,..?

സിനിമയ്ക്കു പോകാം..ജയന്തന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..

അയ്യട..തന്നെ അങ്ങ് പോയാല്‍ മതി..

പിന്നെ എങ്ങോട്ട് പോകും...ജയന്തന്‍ പറഞ്ഞു..

വീട്ടില്‍ പോകാം..രേവതി

പോകാം..പക്ഷെ നമുക്ക് ഏതെങ്കിലും രേസ്റൊരന്റില്‍ കയറി രണ്ടു ഐസ് ക്രീം കഴിക്കാം..ഇതും എന്റെ പണ്ടത്തെ ഒരു സ്വപ്നമാണ്..

ഇനി ഇങ്ങനത്തെ എത്ര സ്വപ്‌നങ്ങള്‍ ഉണ്ട്..?

സ്വപ്‌നങ്ങള്‍ ഒരു പാടുണ്ട്..പക്ഷെ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല..

ഉം..

രണ്ടു പേരും അടുത്തുള്ള രേസ്റൊരന്റിലേക്ക് നടന്നു..

അവിടെ ഐസ് ക്രീമും കഴിച്ചു അര മണിക്കൂറോളം ഇരുന്നു..ഇടയ്ക്കിടെ കണ്ണില്‍ കണ്ണില്‍ നോക്കിയതല്ലാതെ രണ്ടു പേരും ഒന്നും പറഞ്ഞില്ല..

വെളിയില്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയതും വീണ്ടും മഴ പെയ്യാന്‍ തുടങ്ങി..രേവതിയുടെ കയ്യില്‍ കുട ഉണ്ടായിരുന്നു..അവള്‍ അത് നിവര്‍ത്തി...

ജയന്തന്‍ മഴ നനഞ്ഞു കൊണ്ട് നടന്നു...

എന്തിനാ മഴ നനയുന്നത്....? രേവതി ചോദിച്ചു..

മഴ എനിക്ക് ഇഷ്ടമാണ്..നനയാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ കളയാറില്ല..

ഈ മഴ നനഞ്ഞാല്‍ പണി പിടിക്കും...

പിടിച്ചോട്ടെ...

അങ്ങനെ ഇപ്പോള്‍ പിടിക്കണ്ട...കുടയിലേക്ക്‌ കയറൂ..

ഹേയ് ..അതൊന്നും വേണ്ടെന്നേ...ജയന്തന്‍

രേവതി കുട ജയന്തനും കൂടി പങ്കു വെച്ച്..ഇപ്പോള്‍ രണ്ടു പേരും നനയാന്‍ തുടങ്ങി...

രേവതിയും നനയുന്നത് കണ്ടപ്പോള്‍ ജയന്ത കുറേക്കൂടി ചേര്‍ന്ന് നടന്നു..

രേവതിയുടെ കയ്യില്‍ നിന്നും ജയന്തന്‍ കുട വാങ്ങി പിടിച്ചു..മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി..

രണ്ടുപേരും ചേര്‍ന്ന് നടന്നു..ജയന്തന്‍ ഒരു കൈ കൊണ്ട് രേവതിയെ ചേര്‍ത്ത് പിടിച്ചു..രേവതി ജയന്തനെ ഒന്ന് നോക്കിയിട്ട് അവനോടു ചെര്ര്നു നടന്നു...

ബസ്‌ വരാനും കുറെ വൈകി..മഴയുടെ ശക്തി കുറഞ്ഞില്ല...

ബസ്സില്‍ ചേര്‍ന്ന് ഇരിക്കുമ്പോള്‍ മഴയുടെ കുളിര്‍ രണ്ടു പേരുടെയും ശരീരങ്ങള്‍  അറിഞ്ഞില്ല..പക്ഷെ ജയന്തന്റെ മനസ്സില്‍ കുളിര്‍ മഴ ആയിരുന്നു..

വീടിന്റെ അടുത്തെ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങുമ്പോഴേക്കും മഴ തോര്‍ന്നു...രണ്ടു പേരും രേവതിയുടെ വീടിന്യേ മുന്നില്‍ എത്തി..

ഇനി ഞാന്‍ പൊക്കോട്ടെ രേവൂസേ...? ജയന്തന്‍ ചോദിച്ചു..

രേവതി ഒന്നും മറുപടി പറഞ്ഞില്ല..

ജയന്തന്‍ നടക്കാന്‍ തുടങ്ങി..

ജയെട്ടാ നിന്നെ....രേവതിയുടെ വിളി കേട്ട് ജയന്ത പിന്തിരിഞ്ഞു നിന്ന്...

വരൂ..ഉച്ച ഊണ് കഴിഞ്ഞിട്ട് പോയാല്‍ മതി..

ജയന്തന്റെ മുഖം വിടര്‍ന്നു..മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി..

അയാള്‍ തിരിച്ചു നടന്നു..

രേവതി അകത്തു പോയി തല തുവര്തനുള്ള തോര്‍ത്തുമായി വന്നു...

ഇതാ..തല നന്നായി തോര്‍തൂ...പണി പിടിപ്പിക്കേണ്ട..

ജയന്തന്‍ തല തോര്‍ത്തി തോര്‍ത്ത്‌ തിരിച്ചു കൊടുത്തു..

രേവതി അകത്തു പോയി നനഞ്ഞ വസ്ത്രം മാറി...ജയന്തന്‍ വരാന്തയില്‍ ഒരു സിഗരറ്റ് പുകച്ചു കൊണ്ട് നിന്ന്..

അല്പം കഴിഞ്ഞു അടുക്കളയില്‍ തട്ടും മുട്ടുമൊക്കെ കേള്‍കാന്‍ തുടങ്ങി..

എന്റെ എന്തെങ്കിലും സഹായം വേണോ...? ജയന്തന്‍ ചോദിച്ചു.

ഉം വേണം..രേവതി  വിളിച്ചു പറഞ്ഞു..

എന്ത് ചെയ്യണം..ഞാന്‍ റെഡി..

രേവതി കുറെ പച്ചക്കറികള്‍ എടുത്തു കൊണ്ട് വെച്ച്..

ഇത് അരിയണം .സാമ്പാറിന്..

ഞാന്‍ അതിഥി അല്ലേ..എന്നെ കൊണ്ട് ജോലി ചെയ്യിപ്പിക്കാമോ..?

ആര് പറഞ്ഞു അതിഥി ആണെന്ന്..?

പിന്നെ..?

പിന്നെ ഒന്നുമില്ല...കഥ പറയാതെ പെട്ടെന്ന് അരിഞ്ഞു താ..ഇല്ലെങ്കില്‍ ഉച്ചക്ക് ഭക്ഷണം കിട്ടില്ല..

രണ്ടു പെര്കും നല്ല ഉത്സാഹമായിരുന്നു..രേവതി വളരെ കാലങ്ങള്‍ക് ശേഷമാണ് ഇത്രയും ആഹ്ലാദത്തോടെ ആഹാരം ഉണ്ടാക്കുന്നത്‌..,...

ജയന്തനും രേവതിയെ സഹായിച്ചു..വര്‍ഷങ്ങള്‍ പിന്നിലാണ് തങ്ങള്‍ രണ്ടു പേരും എന്ന് അവര്ക് തോന്നി..

അന്നത്തെ ആഹാരത്തിനു എന്തെന്നില്ലാത്ത സ്വാദ് തോന്നി രണ്ടാല്കും..രണ്ടു പേരും ഒന്നിച്ചിരുന്നാണ് കഴിച്ചത്...

രണ്ടു പേരും പരസ്പരം വിളമ്പി കൊടുത്തു...

കൈതപ്പോവുകള്‍ മത്സരിച്ചു പൂക്കുകയായിരുന്നു ജയന്താണ് ചുറ്റും...തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ കൂടിയാണ് താന്‍ കടന്നു പോകുന്നത് എന്ന് ജയന്താണ് അറിയാമായിരുന്നു...

രേവതിയുടെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു...താന്‍ ആഗ്രഹിച്ച ജീവിതം ഒരു ദിവസമെങ്കിലും ജീവിക്കാന്‍ അവസരം കിട്ടിയതില്‍ അവള്‍ ദൈവത്തിനു സ്തുതി പറഞ്ഞു..ജയന്തന്‍ തന്റെ ആത്മാവിന്റെ എല്ലാ കോണുകളിലും നിറഞ്ഞു നില്കുകയാനെന്നു അവള്‍ക് തോന്നി..അയാള്‍ തന്നെ ഒരിക്കലും വിട്ടു പോകാതിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു പോയി...

ആഹാരം കഴിഞ്ഞു കുറെ നേരം കൂടി ഇരുന്നിട്ടാണ് ജയന്തന്‍ പോയത്...തന്റെ ഡല്‍ഹി ജീവിതത്തെ പട്ടി ജയന്തന്‍ രേവതിയെ വിശദമായി കേള്‍പിച്ചു..പലപ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞു..

രേവതിക്ക് കുട്ടികളെ വിളിക്കാന്‍ പോകണമായിരുന്നു..അവളും റെഡി ആയി..പിരിയാന്‍ നേരം രണ്ടു പേരുടെ കണ്ണുകളില്‍ നീരിന്റെ തിളക്കവും ചുണ്ടുകളില്‍ പുഞ്ചിരിയുടെ തിളക്കവും ഉണ്ടായിരുന്നു..

കുട്ടികളെ സ്കൂളില്‍ നിന്നും വിളിച്ചു കൊണ്ട് വരുമ്പോള്‍ തന്നെ രേവതിയെ പണിക്കന്‍ തുടങ്ങിയിരുന്നു...മഴ നനഞ്ജതിന്റെ ഫലം..

സന്ധ്യ ആയപ്പോഴേക്കും നല്ല തലവേദനയും ദേഹത്ത് വേദനയും..നേരത്തെ തന്നെ കുട്ടികള്ക് ആഹാരം കൊടുത്തു ഉറക്കി അവളും കിടന്നു..ഉറക്കം വരുന്നില്ല..കയ്യില്‍ ഉണ്ടായിരുന്ന ഒരു ഗുളിക കഴിച്ചു...

പകലത്തെ സംഭവങ്ങള്‍ മനസ്സില്‍ കൂടി കടന്നു പോയി..താന്‍ ജയന്തന്റെ അരികില്‍ താന്‍ അല്ലാതായി മാറുന്നുണ്ടോ...?

ഇല്ല..അതാണ്‌ ശേരിക്കുമുള്ള രേവതി...തനിക്കു തുറന്നു പെരുമാറാന്‍ സാധിക്കുന്ന ഒരാള്‍ ആയി ജയന്തനെ അവള്‍ക് തോന്നിച്ചു..തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ആള്‍...,..സുധെട്ടനോടൊപ്പം ജീവിച്ച അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകാത്ത മാനസിക അടുപ്പം ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഉണ്ടായിരിക്കുന്നു..ഒരു പക്ഷെ പണ്ട് മുതലേ മനസ്സില്‍ കൂട് കെട്ടിയിരുന സ്നേഹം ഒരു അവസരം വന്നപ്പോള്‍ ചിറകടിച്ചു ഉയരുന്നതാവാം..പക്ഷെ ജയേട്ടന്‍ ഒരു മഴ പോലെ പെയ്തു തോര്‍ന്നു കടന്നു പോകും...പിന്നെയും താന്‍ വരണ്ട ഭൂമിയെ പോലെ ഒറ്റക്കാകും...

ഓര്‍ത്തപ്പോള്‍ രേവതിക്ക് സങ്കടം തോന്നി..കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ താന്‍ ഒറ്റക്കാണ് ജീവിതത്തോട് പട വെട്ടുന്നത്..മനസിലെ ആര്‍ദ്ര വികാരങ്ങളെ എല്ലാം തടവറയില്‍ ഇട്ടിരിക്കുകയായിരുന്നു..പകഷെ ഇന്ന് അവയെല്ലാം പുറത്തു ചാടാന്‍ വെമ്പുന്നു...ജയെട്ടനോട് ഒട്ടിചെര്‍ന്നിരിക്കുംപോള്‍ ഒരിക്കലും അകലരുതേ എന്നാണ് മനസ്സ് പറഞ്ഞത്...ശരീരം നന്നായി വേദനിക്കുന്നു..തലക്കു നല്ല ഭാരം..അല്പം ചൂട് വെള്ളം കുടിക്കണം എന്ന് തോന്നി..പക്ഷെ എഴുന്നേറ്റു അടുക്കളയില്‍ പോയി വെള്ളം ചൂടാക്കാന്‍ ശരീരത്തിന് കഴിയില്ലെന്ന് തോന്നി..വരണ്ട തൊണ്ടയുമായി അവള്‍ കിടന്നു..

പിറ്റേന്ന് ജയന്തന്‍ രേവതിയുടെ വീട്ടില്‍ എത്തുമ്പോള്‍ കുട്ടികള്‍ രണ്ടും വരാന്തയില്‍ ഇരുന്നു പഠിക്കുകയായിരുന്നു..

എന്തെ .ഇന്ന് രണ്ടാളും സ്കൂളില്‍ പോകുന്നില്ലേ..?

ഇല്ല അങ്കിള്‍..,..അമ്മക്ക് സുഖമില്ല...ഋഷി പറഞ്ഞു..

എന്ത് പട്ടി ....? എവിടെ ആള്‍....,...ജയന്താണ് ആധിയായി.

അമ്മ മുറിയില്‍ ഉണ്ട്...കിടക്കുന്നു..

ജയന്തന്‍ രേവതി കിടക്കുന്ന മുറിയിലേക്ക് കയറി ചെന്ന്...

പുതച്ചു മൂടി തണുത്തു  വിറച്ചു കിടക്കുന്നു രേവതി...

രേവൂസേ..എന്ത് പറ്റി...?

രേവതി എന്തോ പറഞ്ഞെങ്കിലും ജയന്താണ് വ്യക്തമായില്ല...

ജയന്തന്‍ രേവതിയുടെ നെറ്റിയിലും കഴുത്തിലും കൈ വെച്ച് നോക്കി..

പൊള്ളുന്ന ചൂട്..

ജയന്തന്‍ പെട്ടെന്ന് തന്നെ അടുക്കളയിലേക്കു പോയി..

അവിടെയും ഇവിടെയും കാപ്പിയിടാന്‍ ഉള്ള സാധനങ്ങള്‍ക് വേണ്ടി പരത്തി..അപ്പോള്‍ ഋഷി അവിടേക്ക് വന്നു..

മോനെ എവിടെയാ ഈ കാപ്പിപ്പൊടിയും പഞ്ചസാരയും ഇരിക്കുന്നത്...ജയന്തന്‍ ചോദിച്ചു..

ഋഷി എല്ലാം കാണിച്ചു കൊടുത്തു..

നിങ്ങള്‍ രണ്ടാല്കും കാപ്പി ഇഷ്ടമാണോ..?

ഉം..ഞങ്ങള്‍ കുടിക്കും അങ്കിള്‍...,...

ജയന്തന്‍ പെട്ടെന്ന് തന്നെ കാപ്പി ഇട്ടു..
രണ്ടു ഗ്ലാസ്സുകളില്‍ രിഷിക്കും അലകക്കും കൊടുത്തു..ഒരു ഗ്ലാസില്‍ എടുത്തു കൊണ്ട് രേവതി കിടക്കുന്ന മുറിയിലേക്ക് ചെന്ന്..

രേവൂസേ..എഴുന്നെട്ടെ..ഇതാ ചൂടോടെ ഈ കാപ്പി കുടിക്കൂ..

രേവതി മൂളി..

അവള്‍ എഴുന്നെല്കാന്‍ ശ്രമിച്ചു..പക്ഷെ സാധിച്ചില്ല..

ജയന്തന്‍ അവളുടെ പിന്നില്‍ കൂട കയ്യിട്ടു പതുക്കെ എഴുന്നേല്‍പിച്ചു..എന്നിട്ട് അവളെ തന്റെ തോളിലേക്ക് ചായിച്ചു ഇരുത്തി..കാപ്പി ഗ്ലാസ്‌ അവളുടെ ചോണ്ടോട് ചേര്‍ത്ത് വെച്ച്..രേവതി അല്പാല്പമായി കാപ്പി മോതി കുടിക്കാന്‍ തുടങ്ങി..കാപ്പി കുടിച്ച ശേഷവും അവള്‍ കുറെ നേരം അങ്ങനെ തന്നെ ഇരുന്നു..ജയന്തന്‍ അവളുടെ ചുമലില്‍ പതുക്കെ തലോടി കൊടുത്തു..

രേവൂസേ..നമുക്ക് ഹോസ്പിറ്റലില്‍ പോകാം..

വേണ്ട..കുട്ടികള്‍ ഒറ്റക്കെ ഉള്ളു..രേവതി പതുക്കെ പറഞ്ഞു..

അത് സാരമില്ല..അവരെ ഞാന്‍ ഗോവിന്ദിന്റെ വീട്ടില്‍ കൊണ്ട് വിടാം..അവിടെ അമ്മൂമ്മ ഉണ്ട്..നമ്മള്‍ തിരിച്ചു വരുന്നത് വരെ അവര്‍ നോക്കിക്കോളും..അതിനു മുന്നേ ഞാന്‍ പോയി അവര്ക് കഴിക്കാന്‍ വല്ലതും വാങ്ങി കൊണ്ട് വരാം..

രേവതിയെ പതിയെ കട്ടിലില്‍ കിടത്തിയ ശേഷം ജയന്തന്‍ വരാന്തയിലേക്ക്‌ ഇറങ്ങി..

രണ്ടാളും റെഡി ആയിരുന്നെ..അങ്കിള്‍ ഇപ്പോള്‍ പോയി ആഹാരമ വാങ്ങിക്കൊണ്ടു വരാം..അത് കഴിച്ചിട്ട് രണ്ടു പേരും ഗോവിന്ദ് ചേട്ടന്റെയും ഗീതുന്റെയും വീട്ടിലേക്കു പോകണം..അങ്കിള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ട് പോയി മരുന്ന് വാങ്ങി കൊടുത്തിട്ട് വരാം..

കുട്ടികള്‍ രണ്ടു പേരും തലകുലുക്കി സമ്മതിച്ചു..

ജയന്തന്‍ വേഗം വെളിയിലേക്ക് പോയി..ടോവ്നിനു അടുത്തുള്ള ചായക്കടയില്‍ നിന്നും കുട്ടികള്ക് കഴിക്കാന്‍ പലഹാരങ്ങള്‍ വാങ്ങി..അവിടുന്ന് തന്നെ ഒരു ഓട്ടോ വിളിച്ചു വീട്ടിലെത്തി ..

ഓട്ടോക്കാരനോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു..കുട്ടികള്‍ രണ്ടാളും തയ്യാറായി നില്പുണ്ടായിരുന്നു...

ജയന്തന്‍ രണ്ടു പേര്‍ക്കും ആഹാരം കൊടുത്തു...അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ അലകയുടെ വായും മുഖവുമെല്ലാം ജയന്തന്‍ തന്നെ കഴുകി കൊടുത്തു..എന്നിട്ട് രേവതിയോട്വാ പറഞ്ഞു വാതിലും  അടച്ചു കുട്ടികല്യും കൊണ്ട് ഓട്ടോയില്‍ കയറി....

ഗോവിന്ദിന്റെ വീട്ടിലെത്തി അമ്മൂമ്മയെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാക്കി..

കുട്ടികളെ രണ്ടാളെയും നല്ലപോലെ ശ്രദ്ധിക്കണം...അവര്‍ കടലിനു അടുത്തേക്ക് പോകാതെ നോക്കണം..ജയന്തന്‍ പറഞ്ഞു.

മോന്‍ പേടിക്കേണ്ടാ.ഞാന്‍ നോക്കിക്കോളാം...ഗോവിന്ദും അവര്ക് കൂടിനുണ്ടല്ലോ..

ഞാനും സ്കൂളില്‍ പോകുന്നില്ല..ഗീതു ഓടി വന്നു പറഞ്ഞു..

കൂട്ടുകാരെ കണ്ടത്തില്‍ ഉള്ള സന്തോഷം..

അവര്ക് കൂടി ആഹാരം ഉണ്ടാകണം..കുറച്ചു കഞ്ഞി ചൂടാക്കി വെക്കണം..

അമ്മൂമ്മ എല്ലാം തല കുലുക്കി സമ്മതിച്ചു...

ജയന്തന്‍ പെട്ടെന്ന് തന്നെ വന്ന അതെ ഓട്ടോയില്‍ കയറി രേവതിയുടെ വീട്ടിലേക്കു പാഞ്ഞു..

രേവതിയെ തങ്ങി എഴുന്നേല്‍പിച്ചു കൊണ്ട് പോയി മുഖം കഴുകിച്ചു...പിന്നെ ഇട്ടിരുന്ന അതെ ദ്രെസ്സോട് കൂടി തന്നെ അവളെ താങ്ങി നടത്തി ഓട്ടോയില്‍ കൊണ്ട് ചെന്നിരുതി..ജയന്തന്‍ വീട് പൂട്ടി ഓട്ടോയില്‍ കയറി..

ഓട്ടോ ഹോസ്പിടളിലേക്ക് പാഞ്ഞു..

ചെന്ന് ടിക്കറ്റ്‌ എടുത്തു ഉടനെ തന്നെ ഡോക്ടറെ കണ്ടു...രേവതിക്ക് നല്ല ഷീണം ഉണ്ടായിരുന്നു...ഗ്ലുക്കൊസ് ഇടാന്‍ ഡോക്ടര്‍ പറഞ്ഞു..

രേവതിയെ കിടത്തിയിരുന്ന കിടക്കയുടെ അരികില്‍ ജയന്തനും ഇരുന്നു..ഇടാതെ കയ്യില്‍ ഗ്ലോക്കൊസേ കയറുന്നുണ്ടായിരുന്നു..അവളുടെ വലതു കൈപ്പത്തി ജയന്ത തന്റെ കൈകളില്‍ എടുത്തു വെച്ച് പതുക്കെ തലോടി...രേവതി ജയന്തനെ തന്നെ നൂകി കിടന്നു..അവളുടെ കണ്ണുകള്‍ നിരന്ജോഴുകുന്നുണ്ടായിരുന്നു..

എന്തിനാ രേവൂസേ കരയുന്നത്..തല വേദനയുണ്ടോ..?

അവള്‍ ഇല്ലെന്നു തലയാട്ടി...

പിന്നെന്ത..?പറഞ്ഞെ....ജയന്തന്‍ ആവശ്യപ്പെട്ടു..

ഒന്നുമില്ല..അവള്‍ പതുക്കെ പറഞ്ഞു...

ജയന്തന്‍ കൈകള്‍ കൊണ്ട് അവളുടെ കണ്ണീര്‍ ഒപ്പി...രേവതി ജയന്തന്റെ കൈകള്‍ എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു...

ഒരു ബോട്ടില്‍ ഗ്ലുക്കൊസ്  കയറിയപ്പോഴേക്കും രേവതിക്ക് കുറച്ചു ഉന്മേഷം വന്നു..

നമുക്ക് പോകാം..അവള്‍ ജയന്തനോട് പറഞ്ഞു..

പണി മാറട്ടെ രേവൂസേ...എന്നിട്ട് പോകാം

ഇല്ല ..എനിക്ക് പോകണം..കുട്ടികള്‍ എന്നെ കൂടാതെ കഴിഞ്ഞിട്ടില്ല...ഞാനും..

രേവതിയുടെ നിര്‍ബന്ധം കൂടിയപ്പോള്‍ ജയന്തന്‍ ഡോക്ടറെ പോയി കണ്ടു..

ഇന്നൊരു ദിവസം കഴിഞ്ഞിട്ട് പോയാല്‍ പോരെ..? ഡോക്ടര്‍ ചോദിച്ചു..

ഇല്ല ഡോക്ടര്‍..പോകണം..കുട്ടികള്‍ തനിച്ചാണ്..കൂടുതല്‍ വല്ലതും ഉണ്ടെങ്കില്‍ ഞാന്‍ കൊണ്ട് വന്നു കൊള്ളാം..

ശെരി..ഉച്ച വരെ എന്തായാലും കിടക്കൂ..അത് കഴിഞ്ഞു പോക്കോള്.. അവസാനം ഡോക്ടര്‍ സമ്മതിച്ചു..

നമുക്ക് പോകാം രേവൂസേ..പക്ഷെ ഉച്ച കഴിഞ്ഞിട്ടേ പറ്റൂ..

രേവതിയുടെ മുഖത്ത് ആശ്വാസം തിളങ്ങി..

ഉച്ച ആയപ്പോള്‍ ജയന്തന്‍ ബില്‍ എല്ലാം അടച്ചു പോകാന്‍ തയ്യാറായി..

അവര്‍ ഒരു ഓട്ടോ പിടിച്ചു വീട്ടില്‍ എത്തി..രേവതിയെ വീട്ടില്‍ ആക്കിയിട്ടു ജയന്തന്‍ അതെ ഓട്ടോയില്‍ തന്നെ താന്‍ താമസിക്കുന്ന ഇടതെതി..കുട്ടികള്‍ കളിക്കുകയായിരുന്നു..അവര്കുള്ള ആഹരമെല്ലാം നേരത്തെ തന്നെ അമ്മൂമ്മ കൊടുത്തിരുന്നു..

ജയന്തന്‍ ഒരു പാത്രത്തില്‍ ചൂട് കഞ്ഞി എടുത്തു...

ഋഷി, അലകെ പോയി വണ്ടിയില്‍ കയരിക്കെ...ജയന്തന്‍ കുട്ടികളോട് പറഞ്ഞു..

രണ്ടാളും മനസില്ല മനസ്സോടെ ഗോവിന്ദിനും ഗീതുവിന് യാത്ര പറഞ്ഞു വണ്ടിയില്‍ കയറി..

മോന്‍ ഒന്നും കഴിക്കുന്നില്ലേ..അമ്മൂമ്മ ചോദിച്ചു..

വേണ്ട അമ്മെ..ഞാന്‍ പിന്നെ കഴിച്ചോളാം..വൈകിട്ടതെക്ക് കൂടി മൂന്നല്കുള്ള ആഹാരം ഉണ്ടാക്കണം..ഞാന്‍ വന്നു എടുത്തോളാം...അതും പറഞ്ഞു ജയന്തന്‍ വണ്ടിയില്‍ കയറി ഇരുന്നു.

അവര്‍ ചെല്ലുമ്പോള്‍ രേവതി കട്ടിലില്‍ കിടക്കുകയായിരുന്നു..കുട്ടികള്‍ രണ്ടു അവളുടെ അടുത്തേക്ക് ഓടി ചെന്ന്...

രണ്ടാളും ബഹളം വെക്കല്ലേ..അമ്മക്ക് സുഖമില്ല..ജയന്തന്‍ കുട്ടികളോട് പറഞ്ഞു..

കുട്ടികള്‍ മിണ്ടാതെ കിടക്കയുടെ രണ്ടു വശത്തും ഇരുന്നു..

ജയന്തന്‍ ചൂട് കഞ്ഞി ഒരു പാത്രതില്‍ ആക്കി അല്പം ഉപ്പുമിട്ട് സ്പൂനുമായി വന്നു..

രേവൂസേ..എഴുന്നെട്ടെ...ഈ കഞ്ഞി ചൂടോടെ കുടിച്ചേ...

വേണ്ട..ജയെട്ട..വിശപ്പില്ല..

ആര് പറഞ്ഞു ഇല്ലാന്ന്..ഇത് കുടിച്ചിട്ട് ഗുളിക കഴിക്കണം..

വേണ്ടാഞ്ഞിട്ട ജയെട്ടാ..രേവതി ചിണുങ്ങി...

അതൊന്നും പറഞ്ഞാല്‍ പറ്റില്ല..കഞ്ഞിയുടെ ചൂട് പോകും മുന്നേ കുടിച്ചേ പറ്റുള്ളൂ..ഇങ്ങോട്റെഴുന്നെട്ടെ പെണ്ണെ...കുഞ്ഞു കളിക്കുവാ..ജയന്തന്‍ രേവതിയെ ബലമായി പിടിച്ചു എഴുന്നേല്‍പിച്ചു ചാരി ഇരുത്തി..

എന്നിട്ട് ഒരു സ്പൂണില്‍ അല്പം കഞ്ഞി എടുത്തു രേവതിയുടെ വായിലേക്ക് ഇട്ടു കൊടുത്തു..അവള്‍ അത് അല്പാല്പം കഴിച്ചു..

ആ കഞ്ഞി മുഴുവനും കുടിപ്പിച്ചുഅതിനു ശേഷമാണ് ജയന്തന്‍ എഴുന്നെട്ടത്‌..,..

ജയെട്ടാ...രേവതി വിളിച്ചു..

എന്താ രേവൂസേ..?

കുറെ നേരം കൂടി എന്റെ അടുത്ത് ഇരിക്കൂ..

ജയന്തന്‍ വീണ്ടും അവളുടെ അരികില്‍ ഇരുന്നു..

രേവതി പതിയെ ജയന്തന്റെ മടിയിലേക്ക്‌ തല വെച്ച് കിടന്നു..ജയന്തന്‍ അവളുടെ മുടിയിഴകളില്‍ വിരലുകള്‍ ഓടിച്ചു..അവളുടെ കവിളിലും നെറ്റിയിലും പതിയെ തലോടി..രേവതി ഏതോ ഒരു ആനന്ദത്തില്‍ കണ്ണും അടച്ചു കിടന്നു...വളരെ കാലത്തിനു ശേഷം താന്‍ സുരക്ഷിതമായ കരങ്ങളില്‍ ആണെന്നുള്ള തോന്നല്‍ അവളില്‍ ഉണ്ടായി...

അവളുടെ ആ കിടപ്പ് കണ്ടപ്പോള്‍ ജയന്താണ് അവള്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നി..

ആ കിടപ്പില്‍ രവ്തി ഉറങ്ങി..ജയന്തന്‍ അവള്‍ ഉറങ്ങുന്നതും നോക്കി ഇരുന്നു..

വൈകുന്നേരം ആയപ്പോള്‍ ആണ് രേവതി ഉണര്‍ന്നത്..

താന്‍ അപ്പോഴും ജയന്തന്റെ മടിയില്‍ ആണ് തല വെച്ചിരിക്കുന്നത് എന്ന് അവള്‍ കണ്ടു...ജയന്തന്റെ കൈ വിരലുകള്‍ തന്റെ മുടിയിഴകളില്‍ അപ്പോഴും ചിത്രം വരക്കുന്നത് അവള്‍ അറിഞ്ഞു..

അവള്‍ പതിയെ എഴുന്നേറ്റു..

ഉറക്കം മതിയായോ...ജയന്തന്‍ ചോദ്സിഹു..

ഉം...

ഇപ്പോള്‍ പണി എങ്ങനെ ഉണ്ട്...ആശ്വാസം തോന്നുന്നുണ്ടോ..?

ഉണ്ട്...കുറവുണ്ട്...

ജയന്തന്‍ കാല്‍ നിവര്‍ത്തി വെച്ച്..

എന്തെ കാല്‍ വേദനിക്കുന്നുടോ..? രേവതി ചോദിച്ചു..

ഇല്ല..

വല്ലതും കഴിച്ചാരുന്നോ..അവള്‍ വീണ്ടും ചോദിച്ചു..

ഇല്ല..ജയന്തന്‍ മറുപടി പറഞ്ഞു..

രേവതിയുടെ കണ്ണുകള്‍ നിറഞ്ഞു..അവള്‍ പതുക്കെ ജയന്തന്റെ തോളത്തേക്ക് തല ചായ്ച്ചു വെച്ച്...അയാളുടെ കൈകള്‍ എടുത്തു..പതുക്കെ ആ കൈ വെള്ളയില്‍ അവള്‍ തലോടി...

അദ്ധ്യായം 17

നേരം സന്ധ്യ ആയി....ആകാശത്തില്‍ നക്ഷത്രങ്ങള്‍ വിരിയാന്‍ തുടങ്ങിയിരുന്നു...

ജയന്തന്‍ രേവതി കിടക്കുന്നിടതെക്ക് ചെന്ന്..

രേവൂസേ..ഞാന്‍ ചെന്ന് വൈകിട്ടതെക്കുള്ള ആഹാരം കൊണ്ട് വരാം..അമ്മൂമ്മ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ടാവും..

അവള്‍ തലയാട്ടി സമ്മതം കൊടുത്തു..

ജയന്തന്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ അളകയും ഓടി ചെന്ന്..

അങ്കിള്‍ ഞാനും വരുന്നു..

മോള്‍ക് പേടിയില്ലേ രാത്രിയില്‍ നടക്കാന്‍...,..

ഇല്ല..അങ്കിള്‍ കൂടെയുണ്ടല്ലോ...

മോനെ ഋഷി..മോന്‍ അമ്മയുടെ അടുത്ത് ചെന്നിരുന്നോള്..ഞങ്ങള്‍ രണ്ടു പേരും ആഹാരം എടുത്തോണ്ട് ഇപ്പോള്‍ വരാം..ജയന്തന്‍ രിഷിയോടു പറഞ്ഞു..

ഋഷി സമ്മതിച്ചു..അവന്‍ എഴുന്നേറ്റു അകത്തേക്ക് പോയി..

ജയന്തന്റെ കയ്യും പിടിച്ചു അളക നടന്നു,...

അങ്കിള്‍..,...അളക വിളിച്ചു,

എന്താ മോളെ...

അങ്കിള്‍ ഇത്രയും നാള്‍ എവിടാരുന്നു...?

അങ്കിള്‍ അങ്ങ് ദൂരെ...മോള് ഡല്‍ഹി ന്നു കേട്ടിട്ടുണ്ടോ...?

ഉം..ഉണ്ട്..

ഹാ...അങ്കിള്‍ അവിടെയാരുന്നു...

അങ്കിള്‍ നു അവിടെ പടം വരയ്ക്കുന്ന ജോലിയാണോ...?

അതെ മോളെ..

എന്നെയും പഠിപ്പിക്കാമോ വരക്കാന്‍...,..

പിന്നെന്ത...പഠിപ്പിക്കാം....

എന്നാല്‍ അങ്കിള്‍ ഇനി എന്റെ വീട്ടില്‍ താമസിചോളൂ...അപ്പോള്‍ എനിക്ക് ഇപ്പോഴും അങ്കിള്‍ നെ കാണാം..വരക്കാനും പഠിക്കാം..

ഉം..നോക്കാം...ജയന്തന്‍ പറഞ്ഞു..

മോളോട് അങ്കിള്‍ ഒരു കാര്യം ചോദിക്കട്ടെ...? ജയന്തന്‍ ചോദിച്ചു..

ഉം..പുസ്തകത്തിലെ ചോദ്യം ആണോ..?

അല്ല..ഇത് വേറെ ചോദ്യമാ..

ഉം..ചോദിക്ക്.

മോളുടെ അച്ഛന്‍ ഇനി എന്നാ വരുന്നേ..?

അറിയില്ല അങ്കിള്‍...,..

അപ്പോള്‍ അച്ഛന്‍ പോയത് എപ്പോഴാ....?

അതും അറിയില്ല...

അതെന്താ മോള് കണ്ടിട്ടില്ലേ....?

ഊഹും...ഞാന്‍ കണ്ടിട്ടില്ല...

ജയന്തന്‍ പിന്നെ ഒന്നും മിണ്ടിയില്ല...രേവതിയെ കുറിച്ചായിരുന്നു പിന്നെ ചിന്ത..

അവള്‍ ശെരിക്കും സ്നേഹവും സംരക്ഷണവും ആഗ്രഹിക്കുന്നുണ്ട്...വല്ലാത്ത ഒറ്റപ്പെടല്‍ അവള്‍ അനുഭവിക്കുന്നുണ്ട്...എന്താണ് അവളും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം...എപ്പോഴെങ്കിലും അവള്‍ തന്നെക്കുറിച്ച് അയാളോട് പറഞ്ഞ്ട്ടുണ്ടാവുമോ..? അത് കാരണം എന്തെങ്കിലും പ്രശ്നം ഉണ്ടായതാവുമോ..?

അങ്കിള്‍ നമ്മള്‍ വീടെത്തി...അളക യുടെ ശബ്ദം ജയന്തനെ ചിന്തകളുടെ ലോകത്ത് നിന്നും തിരിച്ചു കൊണ്ട് വന്നു..

അമ്മൂമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു...അളകയെ കണ്ടതും ഗീതുവും ഗോവിന്ദും ഓടി വന്നു..

ആ കുട്ടിക്ക് എങ്ങനുണ്ട് മോനെ..അമ്മൂമ്മ ചോദിച്ചു..

കുറവുണ്ട് അമ്മെ...നല്ല ഷീണം ഉണ്ട്...ആഹാരം തയ്യാറായിട്ടുണ്ടോ...?

ഉണ്ട്...ചൂട്ക ഞ്ഞിയും ചമ്മന്തിയും പപ്പടം ചുട്ടതും അച്ചാറും ഉണ്ട്..അത് ആ കുട്ടിക്ക് കൊടുക്കാം..മോന്‍ ഇപ്പോള്‍ കഴിക്കുന്നുണ്ടോ...ഉച്ചക്കും കഴിച്ചില്ലല്ലോ...?

ഇല്ല അമ്മെ..എനിക്കും കൂടി കഞ്ഞി ആയിട്ട് എടുത്താല്‍ മതി..ഉണ്ടാവുമോ രണ്ടാല്‍കുള്ളത്..കുട്ടികള്ക് ചോറും കറികളും മതി...

കഞ്ഞി ഉണ്ടാവും..ഞാന്‍ ഇപ്പോള്‍ എടുക്കാം..അമ്മൂമ്മ അകത്തേക്ക് പോയി..

അങ്കിള്‍ ഇന്ന് ഇവിടെയല്ലേ കിടക്കുന്നെ..ഗീതു ചോദിച്ചു..

അപ്പോഴാണ്‌ ജയന്തനും അതെ കുറിച്ച് ചിന്തിക്കുന്നത്..രേവൂസ് വയ്യാതെ ഇരിക്കുമ്പോള്‍ എങ്ങനെ ഒറ്റക്കിട്ടു പോരും..? പക്ഷെ താന്‍ അവിടെ രാത്രിയില്‍ നിന്നാല്‍ അത് അവള്‍ക് ഇഷ്ടക്കെടാകുമോ...? എന്തായാലും അവിടെ ചെന്നിട്ടു തീരുമാനിക്കാം..

അങ്കിള്‍ ചിലപ്പോഴെ വരൂ മോളെ..ജയന്തന്‍ ഗീതുവിന് മറുപടി കൊടുത്തു..

അമ്മൂമ്മ കഞ്ഞിയും ചോറും കറികളും എല്ലാം അടങ്ങിയ സഞ്ചിയുമായി വന്നു..ജയന്തന്‍ അലകയെയും വിളിച്ചു തിരിച്ചു നടന്നു..

നല്ല നിലാവുണ്ടായിരുന്നു...രാതിരിയില്‍ പൂക്കുന്ന പൂവുകളുടെ സുഗന്ധം കാറ്റ്  കൊണ്ട് വന്നു...തന്റെ മുന്നില്‍ നടക്കുന്ന സ്വന്തം നിഴലിനെ ചവുട്ടാന്‍ വേണ്ടി അളക ഓടി നടന്നു..ജയന്താണ് അവളുടെ കളി കണ്ടു രസം തോന്നി..

വീട്ടിലെത്തുമ്പോള്‍ രേവതി വാതില്കല്‍ വന്നു ഇരുപ്പുണ്ടായിരുന്നു..ഋഷി അവിടെ തന്നെ പുസ്തകവും വായിച്ചു ഇരിക്കുന്നു..

എന്തെ എഴുന്നേറ്റത്..എന്തെങ്കിലും കുഴപ്പമുണ്ടോ..?

ഇല്ല ഏട്ടാ....കുറച്ചു നേരം ഇരിക്കാം എന്ന് വിചാരിച്ചു..നിലാവില്‍ നോക്കി ഇരിക്കാന്‍ നല്ല രസം..

മം..ഇരുന്നോള്..ഇപ്പോള്‍ കഞ്ഞി കൊണ്ട് വരാം..അതും കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാന്‍..,...

ജയന്തന്‍ അടുക്കളയില്‍ ചെന്ന് എല്ലാവര്കും കഴിക്കാനുള്ള പാത്രങ്ങള്‍ എടുത്തു കൊണ്ട് വന്നു..

കുട്ടികള്ക് രണ്ടു പെര്കും ചോറും കറികളും വിളമ്പി..അവര്‍ കഴിക്കുന്നതും നോക്കി രേവതി ഇരുന്നു..

ജയന്തന്‍ രണ്ടു പാത്രങ്ങളില്‍ ആയി കഞ്ഞിയും അച്ചാറും പപ്പടവും എടുത്തു..

ഉം..കഴിച്ചേ..?

ഇത്രയും വേണ്ട...വിശപ്പില്ല...

അതൊക്കെ കുടിക്കാം...കഴിക്കു..

രേവതി കഴിക്കാന്‍ തുടങ്ങി..ജയന്തനും

ജയേട്ടന്‍ എന്താ കഞ്ഞി ആക്കിയത്..?

എനിക്ക് ഇഷ്ടം കഞ്ഞിയാണ്..അത് കൊണ്ട്...

അതോ എനിക്ക് കൂട്ടിനു കുടിക്കുവാണോ..

അതും എനിക്ക് ഇഷ്ടമാണ്...ഇന്ന് ദൈവമായിട്ടു രണ്ടു ഇഷ്ടവും സാധിച്ചു തന്നു...

ദുഷ്ടാ..എനിക്ക് അസുഖം വന്നതിലും സന്തോഷിക്കുവാന് അല്ലേ...

ജയന്തന്‍ ചിരിച്ചു...രേവതിയുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നു...

എല്ലവരും ക്ഴിച്ചു കഴിഞ്ഞപ്പോള്‍ രേവതി പാത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി...

മാടംജി  പോയി കിടന്നെ..ഇതൊക്കെ ഞാന്‍ ചെയ്തോളാം..പോയെ..പോയെ..

ജയന്തന്‍ പാത്രങ്ങള്‍ എല്ലാം എടുത്തു കൊണ്ട് പോയി കഴുകി വെച ഒരു ഗ്ലാസില്‍ വെള്ളവുമായി തിരികെ വന്നു..

രേവതിക്ക് രാത്രിയില്‍ കഴിക്കാനുള്ള മരുന്നുകള്‍ എടുത്തു..ഗുളിക പൊട്ടി ച്ചു അവളുടെ കയ്യില്‍ വെച്ച് കൊടുത്തു..കൂടെ വെള്ളവും..

എട്ടന് നല്ല ജോലി ആയി..അല്ലേ..?

ഇത്രയും കാലം ചെയ്ത ജോലികളില്‍ വെച്ചും ഏറ്റവും ആസ്വദിച്ചു ജോലി ചെയ്യുന്നത് ഇപ്പോഴാണ്...ജയന്തന്‍ പറഞ്ഞു..

പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല.......രേവതി.

ആര് പറഞ്ഞു ഇല്ലാന്ന്...?

എന്താ ഞാന്‍ ഇനി തരിക...തരണമെന്ന് ഞാന്‍ സ്വപ്നം കണ്ടതൊന്നും ഈ ജന്മം എനിക്ക് തരാന്‍ പറ്റിയില്ല..രേവതിയുടെ ശബ്ദം ഇടറി..

സാരമില്ല രേവൂസേ..സ്നേഹം ഉണ്ടല്ലോ അത് മതി..അടുത്ത ജന്മം എനിക്ക് തന്നോള്.........തരില്ലേ..?ജയന്ത ചോദിച്ചു..

ഇനിയുള്ള എല്ലാ ജന്മങ്ങളും തന്നു കൊള്ളാം..

ഉം..വേണം..

ഇനി ജന്മങ്ങള്‍ ഉണ്ടാകുമോ ഏട്ടാ.അതോ നമ്മുടെ സ്നേഹം ഈ ജന്മതോട് കൂടി തീരുമോ...?

ഇല്ല രേവൂസേ..ഇനിയും ഒരു പാട് ജന്മങ്ങള്‍ ഉണ്ടാവും..ഈ ജന്മത്തിലെ നഷ്ടങ്ങളും സങ്കടങ്ങളും എല്ലാം നമുക്ക് നികത്താം..

രേവതിയുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി..അവള്‍ പെട്ടെന്ന് ഗുളിക കഴിച്ചു..ഗ്ലാസ്‌ തിരികെ ജയന്താണ് കൊടുത്തു..

അപ്പോള്‍ ഇനി എല്ലാവരും കിടന്നു കൊല്ലു..ജയന്തന്‍ പറഞ്ഞു..

ഏട്ടന്‍ എവിടെ പോകുന്നു...? രേവതി ചോദിച്ചു..

ഞാന്‍ നില്കണോ..?

അറിയില്ല...ഒന്നിനെയും പേടിക്കാതെ ഉറങ്ങണം എന്നുണ്ടായിരുന്നു..രേവതി ജയന്തന്റെ മുഖത്തേക്ക് നോക്കി..

ജയന്തന്‍ രേവതിയുടെ നെറുകയില്‍ പതുക്കെ തലോടി...

ഉറങ്ങിക്കോളൂ..ഒന്നിനെയും പേടിക്കാതെ ഇന്ന് ഉറങ്ങിക്കോളൂ..ഞാന്‍ വരാന്തയില്‍ ഉണ്ട്..രാത്രിയില്‍ വെള്ളം വല്ലതും വേണമെങ്കില്‍ വിളിക്കണം..

 രേവതി തലയാട്ടി..കുട്ടികള്‍ രണ്ടു പേരും അവളുടെ രണ്ടു വശത്തും കിടന്നു..

ഉം..രണ്ടാളും അമ്മയുടെ അസുഖം വാങ്ങിചെടുതോ..ജയന്തന്‍ പറഞ്ഞു..

എല്ലാവെയും പുതപ്പിച്ചു തനിക്കുള്ള പായും തലയിണയും എടുത്തു  ലൈറ്റും അണച്ച് വാതിലും അടച്ചു ജയന്തന്‍ വെളിയില്‍ വന്നു..ഒരു സിഗരെറ്റ്‌ എടുത്തു തീ കൊളുത്തി..മുട്ടത്തു മുല്ലപ്പൂ വിരിയുന്നുണ്ടൈരുന്നു..നല്ല സുഗന്ധം..ആകാശം തെളിഞ്ഞു നിന്ന്..കുളിരുള്ള നിലാവ് ഭൂമിയെ തഴുകി നിന്നു....

പായ വിരിച്ചു കിടന്നു..പകലത്തെ ക്ഷീണം കൊണ്ടാവണം പെട്റെനുറങ്ങി...

അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ടാണ് ജയന്തന്‍ ഞെട്ടിയുണര്‍ന്നത്..പെട്ടെന്ന് പരിസര ബോധം ഉണ്ടായില്ല..ബോധം ഉണര്‍ന്നപ്പോള്‍ തന്നെ ചാടി എഴുന്നേറ്റു അടുക്കളയിലേക്കു പാഞ്ഞു..

അടുക്കളയില്‍ ലൈറ്റ് ഉണ്ടായിരുന്നു..രേവതി എന്തോ എടുക്കാന്‍ ശ്രമിക്കുന്നു..

എന്ത് പട്ടി രേവൂസേ..?

വല്ലാതെ തൊണ്ട വരളുന്നു..കുറച്ചു ചൂട് വെള്ളം എടുക്കാന്‍ വന്നതാണ്..പാത്രം കയ്യില്‍ നിന്നും താഴെ വീണു..

എന്നെ വിളിച്ചാല്‍ പോരായിരുന്നോ..ഞാന്‍ എടുത്തു തരില്ലേ..ജയന്തന്‍ ദേഷ്യപ്പെട്ടു..

പോയി കിടന്നോള് ഞാന്‍ വെള്ളം ഇപ്പോള്‍ കൊണ്ട് വരാം..

പക്ഷെ രേവതി അവിടെ വാതില്കല്‍ തന്നെ ഇരുന്നത്തെ ഉള്ളു..

ജയന്തന്‍ വെള്ളം ചൂടാക്കി..പിന്നെ അത് കുടിക്കാന്‍ പാകത്തില്‍ തണുപ്പിച്ചു..അതും കൊണ്ട് രേവതിയുടെ അടുത്ത് ചെന്നിരുന്നു..അവള്‍ക് ഒരു ഗ്ലാസില്‍ ഒഴിച്ച് കൊടുത്തു..

രേവതി കുറെ വെള്ളം കുടിച്ചു..നല്ല ദാഹം ഉണ്ടായിരുന്നു അവള്‍ക്..പിന്നെ അവള്‍ ഗ്ലാസ് തിരിച്ചു കൊടുത്തു..

മതിയോ..?

ഉം..മതി..

എന്നാല്‍ വാ ഞാന്‍ കൊണ്ട് ചെന്ന് കിടത്താം..

വേണ്ട..ഏട്ടന്‍ ഇവിടെ എന്റെ അടുത്തിരിക്കു..

ജയന്ത അവളുടെ അരികില്‍ ഭിത്തിയില്‍  ചാരി ഇരുന്നു....

രേവതി അല്‍പനേരം ജയന്തനെ നോക്കി ഇരുന്നു..പിന്നെ പതുക്കെ അവന്റെ മാറിലേക്ക്‌ ചാരി കിടന്നു..

രേവതിയുടെ ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു..പണി കൂടിയത് പോലെ..

ജയന്തന്‍ അവളെ തന്നോട് അടുക്കിപ്പിടിച്ചു..രേവതി അവന്റെ കവിളില്‍ പതിയെ ചുംബിച്ചു..ജയന്താണ് ഉള്ളിലെവിടെയോ ഒരു തണുത്ത കൊള്ളിമീന്‍ മിന്നി..അവന്‍  അവളുടെ വലിയ കണ്ണുകളിലേക്കു നോക്കി..അവള്‍ പുഞ്ചിരിച്ചു..ജയന്തനും അവളുടെ നെറുകയില്‍ ഒരു ഉമ്മ കൊടുത്തു.. അവള്‍ കുറചു കൂടി അവന്റെ നെഞ്ചിലേക് ചുരുങ്ങി കൂടി...അവന്റെ കര വലയങ്ങളുടെ  സുരക്ഷയില്‍ രേവതി ഉറങ്ങാന്‍ തുടങ്ങി...അവളുടെ ഹൃദയത്തിന്റെ മിടുപ്പ് തന്റെ ഹൃദയത്തില്‍ തട്ടി പ്രതിധ്വനിക്കുന്നത് പോലെ ജയന്താണ് തോന്നി..ഒരിക്കലും അവള്‍ കൈ വിട്ടു പോകാതിരിക്കനെന്നോണം അവന്‍ അവളെ മുറുകെ പിടിച്ചു..പതിയെ അവനും ഉറക്കത്തിലേക്കു വീണു.

ജയന്തന്‍ മരത്തിന്റെ മുന്നില്‍ നില്കുകയായിരുന്നു..പതുക്കെ മരം രേവതിയായി മാറി..അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു..പിന്നെ അവള്‍ അവന്റെ നേര്‍ക് കൈകള്‍ നീട്ടി..അവന്‍ അവളുടെ ആലിംഗനതില്‍അമര്‍ന്നു..സ്വപ്നത്തി ജയന്തന പുചിരിക്കുന്നുണ്ടായിരുന്നു..

പിറ്റേന്ന് നേരം വെളുപ്പയപ്പോള്‍ തന്നെ ജയന്തന്‍ ഉണര്‍ന്നു..ഭിത്തിയില്‍ ചാരിയിരുന്നിരുന്ന താന്‍ ഇപ്പോള്‍ തറയില്‍ കിടക്കുകയാണ്..രേവതി അപ്പോഴും തന്റെ നെഞ്ചില്‍ തന്നോട് ചേര്‍ന്ന് തന്നെ പുണര്‍ന്നു കൊട്നു കിടക്കുന്നു...ഈ ജീവിത കാലം മുഴുവന്‍ ഇങ്ങനെ കിടക്കാന്‍ സാധിച്ചിരുന്നെങ്കില്‍..,...ജയന്താണ് ഉള്ളില്‍ ഒരു തിക്ക് മുട്ടല്‍ ഉണ്ടായി..അവന്‍ അവളെ വീണ്ടും മുറുകെ പുണര്‍ന്നു..അവളുടെ ശരീരത്തിന്റെ ചൂട് കുറഞ്ഞിരുന്നു..പണി പൂര്‍ണമായും ഭേദമായത് പോലെ..ജയന്ത അങ്ങനെ തന്നെ കിടന്നു..അവള്‍ ഉറങ്ങിക്കൊള്ളട്ടെ...അവനും പതിയെ കണ്ണുകള്‍ അടഞ്ഞു വന്നു...

കുറെ നേരം കൂടി കഴിഞ്ഞാണ് രേവതി ഉണര്‍ന്നത്..താന്‍ ജയന്തന്റെ നെഞ്ചില്‍ ആണ് ഇപ്പോഴും കിടക്കുന്നത് എന്ന് അവള്‍ ഓര്‍ത്തു...അവള്‍ക് അല്പം നാണം വന്നു..ജയന്തന്‍ എന്ത് വിചാരിച്ചിട്ടുണ്ടാവും..എങ്കിലും അവള്‍ക് എഴുന്നെല്കാന്‍ മനസ്സ് വന്നില്ല..അവള്‍ അങ്ങനെ തന്നെ കിടന്നു..

ജയന്തനും ഉണര്‍ന്നു..രേവതി ഉണര്‍ന്നു കിടക്കുകയാണെന്ന് അവനു മനസ്സിലായി..

രേവൂസേ..അവന്‍ പതിയെ വിളിച്ചു..

ഉം...അവള്‍ മൂളി കേട്ട്...

ഉറങ്ങിയോ ശെരിക്കും...?

ഉം..അവള്‍ വീണ്ടും മൂളി..

എഴുന്നെല്കണ്ടേ..?

ഊഹും..അവള്‍ വേണ്ടെന്നു മൂളി..

ഉം..വേണ്ട..കിടന്നോള്..അവന്‍ പറഞ്ഞു..

അവള്‍ അവന്റെ നെഞ്ചില്‍ കുറെ ഉമ്മകള്‍ കൊടുത്തു..

ജയന്തന്‍ ഏതോ നിര്‍വൃതിയില്‍ പെട്ടത് പോലെ രേവതിയെയും പുണര്‍ന്നു കിടന്നു..

കുറെ കഴിഞ്ഞു രേവതി എഴുന്നേറ്റു...ജയന്തന്‍ ചോദിച്ചു..

ഇപ്പോള്‍ എങ്ങനെയുട് രേവൂസേ പണി..?

നല്ല കുറവുണ്ട്..

പോയി കുറെ നേരം കൂടി വിശ്രമിചോല്..

വേണ്ട..സ്കൂളില്‍ പോകണം...ഒരു പാട് പാഠങ്ങള്‍  ബാക്കിയാണ്..പരീക്ഷ അടുത്ത് വരുന്നു..

ഇന്നൊരു ദിവസം കൂടി കഴിയട്ടെ..നാളെ മുതല്‍ പോയാല്‍ മതി..

സാരമില്ലെന്നേ..എനിക്ക് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല..

ഇത്ര പെട്ടെന്ന് അസുഖം മാറിയോ..

ഉം..മനസ്സിന് സന്തോഷം ഉണ്ടെങ്കില്‍ ഇതു അസുഖവും ഓടിപ്പോകും..

എന്താ ഇത്ര സന്തോഷം കിട്ടിയ കാര്യം...?

പറയാന്‍ മനസ്സില്ല..പോയി പല്ല് തെക്കന്‍ നോക്കു..രേവതി ജയന്തന്റെ തലക്കിട്ടു കിഴുക്കി..

ജയന്തന്‍ അവളുടെ കയ്യില്‍ പിടിച്ചു തന്റെ ദേഹത്തേക്ക് ചേര്‍ത്ത് നിര്‍ത്തി..

ഞാന്‍ പറയട്ടെ രേവൂസേ..എന്താണ് സന്തോഷത്തിനു കാരണമെന്നു..?

ഉം ..പറയ്‌..,..

അല്ലെങ്കില്‍ വേണ്ട പറയുന്നില്ല..

എന്തെ..? പറയൂന്നെ..

പറയണോ..?

ഉം..പറയണം..

അത് ദാ  ഇതാണ്..

ഇതും പറഞ്ഞു ജയന്തന്‍ രേവതിയുടെ മുഖം മുഴുവനും ചുംബനങ്ങള്‍ കൊണ്ട് മൂടി..രേവതി ശില പോലെ നിന്ന് അതെല്ലാം എട്ടു വാങ്ങി..

കഴിഞ്ഞോ...? ജയന്തന്‍ നിര്‍ത്തിയപ്പോള്‍ രേവതി ചോദിച്ചു..

ഇല്ല ..ഇനിയും ഉണ്ട് ഒരു പാട്..തരട്ടെ..

ഇനി വേണ്ട...

അതെന്താ...ജയന്തന്റെ മുഖം മങ്ങി...

ഞാന്‍ ഒരു ഭാര്യ ആണ്..രണ്ടു കുട്ടികളുടെ അമ്മയും..

ഉം..എനിക്കറിയാം രേവൂസേ..ചെയ്തത് തെറ്റായോ..?

ഇല്ല....അല്പം ആലോചിച്ചു രേവതി പറഞ്ഞു..

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ...?

ഉം..ചോദിക്കൂ..

ദേഷ്യപ്പെട്ടോള് ..പക്ഷെ പിണങ്ങരുത്..

ഇല്ല..ചോദിക്കൂ..രേവതിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു....

ഞാന്‍ ഇത്രയും ദിവസം ചോദിച്ചില്ല..ചോദിക്കരുതെന്ന് കരുതിയതും ആണ്..പക്ഷെ ഇപ്പോള്‍ ചോദിക്കാതെ ഇരിക്കാന്‍ പറ്റുന്നില്ല..

സാരമില്ല...ചോടിചോലൂന്നേ..രേവതി പ്രോത്സാഹിപ്പിച്ചു..

രേവൂസിന്റെ ഭര്‍ത്താവ് ഇപ്പോള്‍ എവിടെയാണ്...? എനിക്ക് തോന്നുന്നു നിങ്ങള്‍ രണ്ടു പേരും തമ്മില്‍ എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്നു...റെനിയും  പറഞ്ഞിരുന്നു താന്‍ അത്ര സന്തോഷവതി അല്ല എന്ന്..അത് കൊണ്ട് കൂടിയാണ് ഞാന്‍ തന്നെ അന്വേഷിച്ചു വന്നത്..

രേവതി പതുക്കെ നിലത്തേക്ക് ഇരുന്നു..കൂടെ ജയന്തനും..

ജയന്തന്‍ രേവതിയുടെ കൈകള്‍ എടുത്തു തന്റെ കൈകളില്‍ വെച്ച്..അവള്‍ക് ധൈര്യം കൊടുക്കനെന്നോണം..

രണ്ടു കരിയിലകള്‍ ഏതോ കാറ്റില്‍ പറന്നു വന്നു ഒന്നിച്ചു ചേര്‍ന്ന്...വീണ്ടും ഒരു കാറ്റടിച്ചപ്പോള്‍ അത് രണ്ടു വഴിക്ക് പറന്നു പോയി...രേവതി പറഞ്ഞു നിര്‍ത്തി..

ജയന്തന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി..അവിടെ നിര്‍വികാരത ആയിരുന്നു മങ്ങി നിന്നത്..അവള്‍ തുടര്‍ന്ന്..

സുധേട്ടന്‍ കുടുംബ ജീവിതം ആഗ്രഹിച്ചിരുന്ന ആള്‍ ആയിരുന്നില്ല..വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി  മുരപ്പെന്നിനെ വിവ്ഹാഹം കഴിച്ചു..യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ആളിന് പിടിച്ചു കെട്ടിയത് പോലെയുള്ള ജീവിതം ഇഷ്ടപെട്ടില്ല..പറന്നു നടക്കാന്‍ കൊതിച്ച കിളിയെ കൂട്ടില്‍ അടച്ച പോലെ...കൂടുമായി പൊരുത്തപ്പെടാന്‍ അദ്ദേഹം ശ്രമിച്ചു..ഇടയ്ക്കിടെ പറന്നു പോകുമെങ്കിലും കൂട്ടില്‍ തിരിച്ചു എതാരുണ്ടായിരുന്നു...അങ്ങനെ കുട്ടികള്‍ ഉണ്ടായി...പിന്നീട് എപ്പോഴോ ആകാശം തന്നെ മാടി വിളിക്കുന്നത്‌ പോലെ കിളിക്ക് തോന്നി..കൂട്ടിനുള്ളില്‍ പിടവെട്ടം തള്ളുന്ന കിളിയുടെ മനസ്സ് കാണാന്‍ എനിക്ക് കഴിയുമായിരുന്നു...ഞാന്‍ മൂലം ഉണ്ടായ കൂട് ഞാന്‍ തന്നെ തുറന്നു വിട്ടു....സുധേട്ടന്‍ പോയി..പിന്നെ ഇത് വരെ തിരിച്ചു വന്നില്ല..കൂട് തുറന്നു വിട്ടതിന്റെ പഴി സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ കുട്ടികളെയും കൂട്ടി എല്ലാവരില്‍ നിന്നും അകന്നു മാറി...ഇപ്പോള്‍ വര്ഷം നാല്സു കഴിഞ്ഞു..സുധേട്ടന്‍ വന്നില്ല.. ഇനി ഞങ്ങളെ അന്വേഷിച്ചു വരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല..കുട്ടികളിലും അങ്ങനെ ഒരു പ്രതീക്ഷ ഞാന്‍ ഉന്ദാക്കിയിടീല്ല..

ജയന്താണ് രേവതിയെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു..

ആഗ്രഹിച്ച ആളിനെയോ ജീവിതത്തെയോ  അവള്‍ക് കിട്ടിയില്ല..അയാളെ കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നിട്ടും അവള്‍ പ്രതീക്ഷയോടെ കാത്തു..പിന്നെ അമ്മയുടെ സമാധാനത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളുടെ ചിത ഒരുക്കി അതില്‍ സ്വയം എരിഞ്ഞടങ്ങി..അടിച്ചേല്പിച്ച പുതിയ ജീവിതവുമായി പോരുതപ്പെട്ടെങ്കിലും വിധി അവിടെയും അവളെ വെറുതെ വിട്ടില്ല...ആണിന്റെ കൈക്കരുതിലും മനക്കരുത്തിലും സുരക്ഷിതയാവേണ്ടാവല്‍  ജീവിതം ഒറ്റയ്ക്ക് തുഴയുകയാണ് ...കാറും കോളും അവള്‍ ഭയക്കുന്നുണ്ട്..പക്ഷെ അവള്‍ക് മുന്നോട്ടു പോയെ പറ്റൂ..രണ്ടു കുരുന്നുകള്‍ അവളെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയാണ്..

രേവതി ഭിത്തിയില്‍ ചാരി ഇരിക്കുകയായിരുന്നു..

ജയന്തന്‍ എഴുന്നേറ്റു കാപ്പി ഇട്ടു...ഒരു ഗ്ലാസ്‌ അവള്‍ക് കൊടുത്തു..

ഞാന്‍ പിന്നെ കുടിചോലാം..പല്ല് തേക്കണം..

സാരമില്ല..ഒരു നേരം അങ്ങനെ അല്ലാതെയും കുടിക്കാം..ശീലങ്ങള്‍ നല്ലതാണ്..പക്ഷെ അനുകൂല സാഹചര്യങ്ങളില്‍ മാത്രം..

ഇവിടെ ഇപ്പോള്‍ എന്താണ് പ്രതികൂല സാഹചര്യം..? രേവതി ചോദിച്ചു.

ഈ ഞാന്‍ തന്നെ...കുടിക്കു പെണ്ണെ കലി എടുക്കാതെ..ജയന്ത മറുപടി പറഞ്ഞു..

ഭീഷണിയാണോ..?

ആ..അതെ..

ശെരി ..എന്നാല്‍ കുടിച്ചേക്കാം..

അല്പം കൂടി കഴിഞ്ഞപ്പോള്‍ പാല് കാരന്‍ വന്നു..രേവതി പോയി പാല് വാങ്ങി..കുട്ടികളും എഴുന്നേറ്റു..

ജയന്തന്‍ രാവിലെ കഴിക്കാനുള്ള ആഹാരം ഉണ്ടാക്കാന്‍ അടുകളയില്‍ കയറി..

ഏട്ടാ..ഞാന്‍ ഉണ്ടാകാം..ഇന്നലെ കുറെ ഓടി നടന്നു കഷ്ടപ്പെട്ടില്ലേ..അത് മതി..

സാരമില്ല രേവൂസേ..എനിക്ക് വേറെ ആര്ക് വേണ്ടിയും അങ്ങനെ ഓടി നടന്നു കഷ്ടപ്പെടാന്‍ ഇല്ലല്ലോ..ഇനി എനിക്ക് എന്നെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ..അത് കൊണ്ട് ഇതും കൂടി ഞാന്‍ ചെയ്യാം..പറഞ്ഞു തന്നാല്‍ മതി എന്താണ് ചെയ്യേണ്ടതെന്ന്..

രേവതി നെടു വീര്പിട്ടു..അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു..

അവര്‍ രണ്ടു പേരും കൂടി രവിലതെക്കുള്ള ആഹാരവും ഉച്ചക്ക് കഴിക്കാനുള്ള ആഹാരവും ഉണ്ടാക്കി..

രേവതി കുട്ടികളെ സ്കൂളില്‍ കൊണ്ട് പോകാന്‍ ഒരുക്കി..രേവതിയും തയ്യാറാകാന്‍ തുടങ്ങിയപ്പോള്‍ ജയന്തന്‍ ദേഷ്യപ്പെട്ടു..

ഇന്ന് കൂടി പോകേണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ..ഒരു ദിവസം കൂടി വിശ്രമിച്ചിട്ട് പോയാല്‍ മതി..ഒരു ലീവ് ലെറ്റര്‍ ഉണ്ടാക്കി ഋഷിയുടെ കയ്യില്‍ കൊടുക്ക്‌..,..അവന്‍ കൊണ്ട് പോയി കൊടുത്തു കൊല്ലും..

ഏട്ടാ..അത് ഒരു പാട് പാഠങ്ങള്‍....,..

രേവതിയെ മുഴുവനാക്കാന്‍ ജയന്തന്‍ സമ്മതിച്ചില്ല..

പാഠങ്ങള്‍ നാളെയും അവിടെ തന്നെ ഉണ്ടാകും..ആരും അത് എടുത്തോണ്ട് പോകില്ല..അടങ്ങി ഇവിടെ ഇരുന്നോണം..ഞാന്‍ ഇവരെ സ്കൂളില്‍ ആക്കിക്കോളം..

അവസാനം രേവതി കീഴടങ്ങി..ജയന്തന്‍ തന്നെ കുട്ടികളെ സ്കൂളില്‍ കൊണ്ടാക്കി..

തിരിച്ചു വരുന്ന വഴിക്ക്  ടെലിഫോണ്‍ ബൂത്തില്‍ കയറി..റെനിയെ വിളിച്ചു..

ഡാ..ഞാന ജയന്തന്‍..,..

പറയെടാ..എന്തുണ്ട് വിശേഷം..എവിടെ നിന്റെ പൂവും കായുമൊക്കെ..?

ഇവിടെയൊക്കെ ഉണ്ടെടാ..ഞാന്‍ ഒരു ചിത്ര പ്രദര്‍ശനം പ്ലാന്‍ ചെയ്യുന്നുണ്ട്..തീയതി തീരുമാനിച്ചിട്ടില്ല..നീയും രണ്ജിനിയും കാണാന്‍ വരണം..എന്റെ ഒറ്റക്കുള്ള ആദ്യത്തെ സംരംഭമാണ്..

വരമെടാ..തീര്‍ച്ചയായും വരാം..എന്നാണെന്ന് പറഞ്ഞാല്‍ മതി..രെനിക്ക് ഭയങ്കര സന്തോഷം..

ഉം..എടാ..വേറൊന്നു കൂടിയുണ്ട്..

എന്താടാ..?

ഡാ..എനിക്ക് മറുപടി കിട്ടി..രേവതിക്ക്  എന്നെ ഇഷ്ടമായിരുന്നു..അല്ല ഇപ്പോഴും ആണ്..

അതിനു..? റെനി ചോദിച്ചു..

അവളുടെ ഭര്‍ത്താവ് ഇപ്പോള്‍ അവളുടെ കൂടെയില്ല..മൂന്നാല് വര്‍ഷങ്ങള്‍ മുന്നേ അയാള്‍ എങ്ങോട്ടോ പോയി...അവള്‍ അയാളെ പ്രതീക്ഷിക്കുന്നില്ല ഇനി..

അതിനു നിനക്കെന്ത..?

ഡാ..ഞാന്‍ അവളെ എന്നോടൊപ്പം കൂടിയാലോ എന്ന് വിചാരിക്കുവാടാ..അവളെ പിരിയാന്‍ എനിക്ക് ഇനിയും വയ്യട..

ഡാ..നീ എന്ത് ഭ്രാന്ത പറയുന്നേ..അവള്‍ക് രണ്ടു കുട്ടികള്‍ ഉണ്ട്..നാളെ അവളുടെ ഭര്‍ത്താവു തിരിച്ചു വരില്ലെന്ന് എന്താ ഉറപ്പു..?

അങ്ങനെ ഒരു ഉറപ്പും എനിക്കില്ല..പക്ഷെ അയാള്‍ വന്നില്ലെങ്കിലോ..അവള്‍ ഒറ്റക്കാകില്ലെട ഇനിയുള്ള ജീവിതം..ഞാനും ഒറ്റക്കാണ്...ഇനിയുള്ള കാലമെങ്കിലും ഞങ്ങള്‍ രണ്ടും ആഗ്രഹിച്ച ജീവിതം ജീവിക്കാമല്ലോ..

നീ അവളോട്‌ സംസാരിച്ചോ..?

ഇല്ല..ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല..പക്ഷെ അവള്‍ക് എതിര്പുണ്ടാവുമെന്നു തോന്നുന്നില്ല..എന്തായാലും പ്രദര്‍ശനം കഴിയട്ടെ..എന്നിട്ട് പറയാം..

ഉം..ശെരി..നീ ആലോചിക്കു..നിന്റെ സന്തോഷമാണ് എന്റെയും സന്തോഷം..തീയതി എടുത്തിട്ട് അറിയിക്കൂ..

ശേരിയെടാ..ഞാന്‍ വിളിക്കാം..

ജയന്തന്‍ ഫോണ്‍ വെച്ച്..

തിരികെ വന്നപ്പോഴേക്കും രേവതി കുളിയെല്ലാം കഴിഞ്ഞിരുന്നു..

രേവൂസേ..ഒരു കാര്യം ചെയ്യൂ..

എന്താ..?

റെഡി ആകൂ..നമുക്ക് ഞാന്‍ താമസിക്കുന്നിടതെക്ക് പോകാം..

അത് എന്തിനാ..?

ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടാ..നമുക്ക് അവിടെ പോകാം..എനിക്ക് എന്റെ ജോലിയും ചെയ്യാം..

രേവതി അല്‍പനേരം ആലോചിച്ചു..പിന്നെ പോയി വസ്ത്രം മാറി വന്നു..

രണ്ടു പേരും പതുക്കെ നടന്നു..

വീട്ടിലെത്തുമ്പോള്‍ അമ്മോമ്മയും ഗോവിണ്ടും ഉണ്ടായിരുന്നു..ഗീതു സ്കൂളില്‍ പോയി..

എങ്ങനെയുണ്ട് മോളെ അസുഖം..? അമ്മൂമ്മ ചോദ്ച്ചു.

കുറവുണ്ട് അമ്മെ..

നന്നായി മാറിയോ...?

ഉം മാറി..

മോള്‍ ഇങ്ങോട്ട് ഇരുന്നോള്...അമ്മൂമ്മ ഒരു കസേര എടുത്തു രേവതിക്ക് കൊടുത്തു..

ജയന്തനും അകത്തു പോയി വേഷം മാറി വന്നു....

രേവൂസേ ..കിടക്കണമെങ്കില്‍ അകത്തു കട്ടില്‍ ഉണ്ട്..അവിടെ കിടന്നോള്..ജയന്തന്‍ പറഞ്ഞു..

വേണ്ട ഏട്ടാ.....കുഴപ്പമില്ല ഞാന്‍ ഇവിടെ ഇരുന്നോളാം..

ഒരു കാര്യം ചെയ്യൂ..ഞാന്‍ വരക്കുന്നിടത് വന്നിരുന്നോള്..അപ്പോള്‍ എന്നിലെ ഭാവവനയും വിടരും....

അവസാനം പറഞ്ഞത് വളരെ പതുക്കെയാണ് ജയന്തന്‍ പറഞ്ഞത്..

രേവതിയുടെ മുഖത്ത് അല്പം നാണം വിടര്‍ന്നു..

അമ്മൂമ്മ പോയി രണ്ടു പെര്കും കുടിക്കാന്‍ കാപിയുമായി വന്നു...

മോളെ..ഇന്ന് ഊണ് ഇവിടെ നിന്നും കഴിക്കാം...ഞാന്‍ എല്ലാം ശേരിയാക്കുന്നുണ്ട്...

വേണ്ട അമ്മെ..അവിടെ ആഹരമെല്ലാം ജയേട്ടന്‍ ഉണ്ടാക്കി വെച്ചിട്ടാണ് വന്നിരിക്കുന്നത്...ഇന്നലെ കൊടുത്തു വിട്ട ആഹാരമെല്ലാം വളരെ നന്നായിരുന്നു..വളരെക്കാലത്തിനു ശേഷം രുചിയോടെ അല്പം ആഹാരം കഴിച്ചു...

രേവതി അമ്മൂമ്മയുടെ പാചകത്തെ പുകഴ്ത്തി..അമ്മൂമ്മക്ക്‌ സന്തോഷമായി..

അവിടെ വെച്ചിരിക്കുന്ന ആഹാരം രാത്രി കഴിക്കാം..ഉച്ചക്ക് മോള് ഇവിടുന്നു കഴിച്ചാല്‍ മതി...

രേവതി പിന്നെ മറുത്തൊന്നും പറഞ്ഞില്ല...അവള്‍ കാപ്പി കുടിക്കാന്‍ തുടങ്ങി..

ജയന്തന്‍ കസേര എടുത്തു താന്‍ വരയ്ക്കുന്നതിനു സമീപം കൊണ്ടിട്ടു...രേവതി അവിടെ ജയന്തന്‍ വരക്കുന്നതും നോക്കി ഇരുന്നു...

വര്‍ണങ്ങളുടെ മായിക ലോകം കാന്‍ വാസില്‍ വിടരുന്നത് അവള്‍ അദ്ഭുതത്തോടെ നോക്കി നിന്ന്..ജയന്തനും നല്ല ഉത്സാഹം തോന്നി..കൈ വിട്ടു പോയെന്നു കരുതിയ ജീവിതം വീണ്ടും മുന്നില്‍ വന്നുകയ്യാട്ടി വിളിക്കുന്നു..നഷ്ടപ്പെട്ട ആത്മാവ്‌ വീണ്ടും തന്നിലേക്ക് വരുന്ന കാലം അതി വിദൂരമല്ല..ഉണ്ടായ നഷ്ടങ്ങളും വേദനകളും ഇപ്പോള്‍ കിട്ടുന്ന സന്തോഷത്തിനു ആക്കം കൂട്ടാന്‍  സഹായിക്കുന്നുണ്ടെന് ജയന്താണ് തോന്നി...

രേവതിക്കും മനസ്സിന് നല്ല സന്തോഷം തോന്നി..മനസ്സിന്റെ ഭാരം കുറഞ്ഞിരിക്കുന്നു..തന്‍ ഒറ്റക്കല്ല എന്നാ തോന്നല്‍ ശക്തമായിരിക്കുന്നു...ജയേട്ടന്‍ ഒരിക്കലും തന്നെ വിട്ടു പോകല്ലേ എന്ന് അവള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു..പക്ഷെ അയാള്‍ ഇനി തന്റേതു മാത്രം ആകണമെന്ന് ആഗ്രഹിക്കാന്‍ തനിക്കു അര്‍ഹത ഇല്ലല്ലോ എന്നും അവള്‍ക് തോന്നി..

ജയന്തന്‍ വെറും കാമുകന്‍ മാത്രമല്ല പ്രതിഭാ ധനനായ ഒരു ചിത്രകാരന്‍ കൂടിയാണെന്ന് അവള്‍ക് ബോധ്യപ്പെട്ടു...ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അയാളുടെ കഴിവുകള്‍ക് അടിവരെയിട്ടു...നാളെ ലോകം മുഴുവനും അംഗീകരിക്കാം പോകുന്ന ആളാണ്‌ തന്റെ മുന്നില്‍ നില്കുന്നത് എന്ന് അവള്‍ക് തോന്നി....

കുറെയേറെ ചിത്രങ്ങള്‍ അന്ന്ജ യന്തന്‍ വരച്ചു തീര്‍ത്തു..ഉച്ചക്ക് അമ്മൂമ്മ വിഭവ സമ്രിധമായ  ആഹാരം ആണ് ഉണ്ടാക്കിയത്..പനിയുടെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും രേവതിക്ക് ആഹാര ഇഷ്ടപ്പെട്ടു..ഉച്ച കഴിഞ്ഞപ്പോള്‍ അവള്‍ ജയന്തനോദ് പറഞ്ഞു..

എനിക്ക് പോകണം..കുട്ടികളെ വിളിച്ചു കൊണ്ട് വരാന്‍ സമയം ആകുന്നു..

ഞാന്‍ പോയി വിളിച്ചു കൊണ്ട് വന്നു കൊള്ളാം..നമുക്ക് ഇപ്പോള്‍ തന്നെ പോകാം..

അമ്മൂമ്മയോട് പറഞ്ഞു രണ്ടു പേരും ഇറങ്ങി...രേവതിയെ വീട്ടില്‍ ആക്കിയിട്ടു ജയന്തന്‍ സ്കൂളിലേക്ക് പോയി...സ്കൂള്‍ വിട്ടിടുണ്ടായിരുന്നില്ല...അല്‍പനേരം കാത്തു..സ്കൂള്‍ വിട്ടു..കുട്ടികള്‍ രണ്ടും ജയന്തന്റെ അരികിലേക്ക് ഓടി വന്നു...

അമ്മ വന്നില്ലേ അങ്കിള്‍...,..ഋഷി ചോദിച്ചു..

ഇല്ല മോനെ..അമ്മ വീട്ടില്‍ ഉണ്ട്..

അമ്മയുടെ അസുഖം മാറിയില്ലേ..അവന്‍ വീണ്ടും ചോദിച്ചു..

അമ്മക്ക് ഒരു കുഴപ്പവുമില്ല...നിങ്ങളെയും കാത്തു അവിടെ ഇരുപ്പുണ്ട്‌..

അലകയുടെ കയ്യില്‍ പിടിച്ചു ജയന്തന്‍ ബസ്‌ സ്റൊപ്പിലേക്ക് നടന്നു...കൂടെ ഋഷിയും..

ബസ്‌ ഇറങ്ങി അടുത്ത കണ്ട ഹോട്ടലില്‍ കയറി കുട്ടികള്ക് ഇഷ്ടപ്പെട്ട കുറെ പലഹാരങ്ങള്‍ വാങ്ങി..

അലക സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് നടന്നു..ഋഷി ജയന്തന്റെ മറ്റേ കയ്യിലും പിടിച്ചു...

കുട്ടികള്‍ രണ്ടും ജയന്തന്റെ രണ്ടു കൈകളിലും തൂങ്ങി വരുന്നത് രേവതി ദൂരെ നിന്നെ കണ്ടു..കുട്ടികല്കും ജയന്തനെ വളരെ ഇഷ്ടമാണെന്ന് അവള്‍ക് മനസ്സിലായി..അച്ഛന്‍ ജീവനോടെയുണ്ടായിട്ടും അച്ഛന്റെ സ്നേഹം കിട്ടാന്‍ ഭാഗ്യമില്ല തന്റെ മക്കള്‍ക്...അവള്‍ക് സങ്കടം തോന്നി...

ജയന്തന്‍ അവരെ വീട്ടിലെത്തിച്ചു....വാങ്ങിയ പലഹാരം കുട്ടികള്ക് പങ്കിട്ടു കൊടുത്തു..നേരം സന്ധ്യ ആകുന്നതു വരെ ജയന്തന്‍ അവിടെ ഇരുന്നു..അവിടം വിട്ടു പോകാന്‍ ഒട്ടും മനസ്സ് വരുന്നില്ല...പക്ഷെ പോയെ പറ്റൂ..

ജയന്തന്‍ രേവതിയോടും കുട്ടികളോടും യാത്ര പറഞ്ഞു..മനസ്സില്ല മനസ്സോടെ എല്ലാവരും തലയാട്ടി..രേവതിയുടെ കണ്ണുകളില്‍ പോകരുതേ എന്നാ യാചന ഉണ്ടായിരുന്നു..പക്ഷെ അങ്ങനെ പറയാന്‍ അവളുടെ നാവു അനുവദിച്ചില്ല..ഇനിയും തങ്ങള്‍ കൂടുതല്‍ അടുത്ത് പോയാല്‍ അരുതാത്തത് ചിലപ്പോള്‍ സംഭവിച്ചു പോയേക്കും...ഇന്നലെ തന്നെ തന്റെ മനസ്സ് വല്ലാതെ കൈ വിട്ടു പോയിരുന്നു..ജയേട്ടന്‍ ആഗ്രഹിചിരുന്നെങ്കില്‍ ഇന്നലെ താന്‍ അദ്ദേഹത്തില്‍ തീനാളത്തില്‍ ഉരുകുന്ന മെഴുകു പോലെ അലിഞ്ഞു പോയേനെ....ഇനി അങ്ങനെ ഒരു വീഴ്ച തന്നില്‍ നിന്നും ഉണ്ടാകാതെ നോക്കണം..ആഗ്രഹങ്ങളെ അടക്കി നിര്‍ത്തണം...അവള്‍ മനസ്സില്‍ ദ്രിട  നിശ്ചയം ചെയ്തു..


അദ്ധ്യായം 18

മരങ്ങളില്‍ നിന്നും പഴുത്ത ഇലകള്‍ കൊഴിയുന്നത് പോലെ ആഴ്ചകളില്‍ നിന്നും ദിവസങ്ങള്‍ പഴുത്തു കൊഴിഞ്ഞു...ജയന്തന്‍ ചിത്ര രചനയുടെ തിരക്കില്‍ ആയിരുന്നു ഈ ദിവസങ്ങളില്‍...,...ഓരോ ചിത്രങ്ങളും ആസ്വദിച്ചു വരച്ചു..അതിന്റെ അഴക്‌ ചിത്രങ്ങളില്‍ കാണാമായിരുന്നു..എന്നും വൈകുന്നേരം  രേവതിയുടെ വീട്ടില്‍ പോകും..കുറെ സമയം അവിടെ ചിലവഴിക്കും..രേവതിയും കുട്ടികളും ജയന്തനെ പ്രതീക്ഷിച്ചിരിക്കും...ഞായറാഴ്ചകളില്‍ എല്ലാവരും കടല്‍ തീരത്ത് ഒത്തു കൂടും...എല്ലാവരുടെയും ഊഷരമായി കിടന്നിരുന്ന മനസ്സുകളില്‍ സന്തോഷത്തിന്റെ പുതു മഴ പെയ്ത പ്രതീതി...മുന്നോട്ടുള്ള വഴികള്‍ തങ്ങള്‍ക് മുന്നില്‍ തുറന്നു വരുന്നതായി ജയന്തനും രേവതിക്കും തോന്നി...

ജയന്തന്‍ താന്‍ രേനിയോടു പറഞ്ഞ കാര്യം രേവതിയോട് പറഞ്ഞില്ല..പ്രദര്‍ശനം കഴിയട്ടെ..എന്നിട്ട് അവളോട്‌ പറയാം..അവള്‍ സമ്മതിക്കുമോ... ഉല്കണ്ട ഉണ്ടായിരുന്നു..എങ്കിലും കുറെ ദിവസം കൂടി ക്ഷമിക്കാന്‍ തന്നെ തീരുമാനിച്ചു..

ചിത്രങ്ങള്‍ ഏകദേശം പൂര്‍ത്തിയായി..ആര്‍ട്ട് ഗാലറി യില്‍ പോയി ഇനി തീയതി തീരുമാനിക്കാം.. രേവതിയുമായി കാര്യങ്ങള്‍ തീരുമാനിച്ചു..സൌകര്യമുള്ള ഒരു ദിവസം രണ്ടുപേരും കൂടി തിരഞ്ഞെടുത്തു..രേവതിക്ക് അവധി ലഭിക്കാത്തതിനാല്‍ ജയന്തന്‍ ഒറ്റക്കാണ് ആര്‍ട്ട് ഗാലര്യില്‍ പോയി തീയതി ബുക്ക്‌ ചെയ്തത്..മൂന്നഴ്ച്ചക്ക് ശേഷമുള്ള ഒരു ഞായറാഴ്ച തിരഞ്ഞെടുത്തു...അവിടെ നിന്നും ഇറങ്ങി ഒന്ന് രണ്ടു പത്രമോഫ്ഫിസ് കളില്‍ കയറി പരസ്യം കൊടുക്കുന്നതിനുള്ള കാര്യങ്ങളും സംസാരിച്ചു ഏര്‍പാടാക്കി...

തിരികെ രേവതിയുടെ അടുതെത്തി കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു...

അപ്പോള്‍ സുപ്രസിദ്ധ ചിത്രകാരന്‍ ജയന്തന്റെ ആദ്യ പ്രദര്‍ശനം മൂന്നഴ്ച്ചകല്ക് ശേഷം ഉണ്ടാകും അല്ലേ..രേവതി കളിയാകി..

ഉം..അങ്ങനെ പ്രതീക്ഷിക്കാം..

അതെന്താ സാറിനു ഒരു ഉറപ്പില്ലാത്ത പോലെ...?

മനുഷ്യന്റെ കാര്യമല്ലേ രേവൂസേ..നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കാന്‍ ആഗ്രഹിക്കനല്ലേ പറ്റൂ..വാശി പിടിക്കാന്‍ പറ്റില്ലല്ലോ....

ആവശ്യമില്ലതതോന്നും പറയേണ്ട..എല്ലാം ഭംഗിയായി നടക്കും..രേവതി ധൈര്യം പകര്‍ന്നു..

എനിക്ക് വീട് വരെ പോകണം..അമ്മയെയു ചേച്ചിയെയും എല്ലാവരെയും കാണണം...അവരുടെ അനുഗ്രഹങ്ങള്‍ വാങ്ങണം..പ്രദര്‍ശനം കാണാന്‍ ക്ഷണിക്കണം..

അത് വേണം ..അത്യാവശ്യമാണ്...എല്ലാവരും കൂടെ വേണം...

നാളെ തന്നെ പോയാലോ രേവൂസേ...?

അതിനെന്താ...പൊക്കോളൂ...

ഉം...നാളെ തന്നെ പോകാം..

എത്ര ദിവസത്തേക്കാണ് പോകുന്നത്..? അത് ചോദിക്കുമ്പോള്‍ രേവതിയുടെ  മുഖത്തെ വാട്ടം ജയന്തന്‍ ശ്രദ്ധിച്ചു..

എന്തെ..?

ഹേയ്...ഒന്നുമില്ല..അവള്‍ മുഖത്ത് പ്രസാദം വരുത്താന്‍ ശ്രമിച്ചു..

ഞാന്‍ മൂന്നു നാല് ദിവസത്തിനുള്ളില്‍ തിരിചെതാം..

ഉം..അവള്‍ മൂളി..

ജയന്തന്‍ യാത്ര പറഞ്ഞു പിരിഞ്ഞു..

അന്ന് തന്നെ അമ്മൂമ്മയോടും കുട്ടികളോടും പ്രദര്‍ശനത്തിന്റെ തീയതിയെ കുറിച്ചും വീട്ടില്‍ പോകുന്ന കാര്യവും പറഞ്ഞു..അമ്മൂമ്മക്ക്‌ സന്തോഷമായി..

ഉം...മോന്റെ ചിത്ര പ്രദര്‍ശനം അനിക്കും കാണണം..എന്നെ കൂടെ കൊണ്ട് പോയി കാണിക്കണേ മോനെ...എനിക്ക് ഒറ്റയ്ക്ക് അവിടെ പോകാന്‍ അറിയില്ല..അത് കൊണ്ടാ..

ഞാന്‍ കൊണ്ട് പോകാം അമ്മെ..അമ്മ വിഷമിക്കേണ്ട..ജയന്തന്‍ സമാധാനിപ്പിച്ചു.

പിറ്റേന്നു രാവിലെ തന്നെ ജയന്തന്‍ തയ്യാറായി വീട്ടിലേക്കു പോകാന്‍ ഇറങ്ങി...ബസ്‌ സ്റ്റോപ്പില്‍ വെച്ച് രേവതിയും കുട്ടികളെയും കണ്ടു..എല്ലാവരോടും യാത്ര പറഞ്ഞു..രേവതിയുടെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ ജയന്തന്‍ കണ്ടു..

രേവൂസേ...ഞാന്‍ പെട്ടെന്ന് തിരിചെതാം..കേട്ടോ..

ഉം...

എന്തം മൂങ്ങയാണോ..മൂളുന്നെ....ജയന്തന്‍ രേവതിയെ ചൊടിപ്പിച്ചു..

അല്ല തേങ്ങ...അവള്‍ മുഖം വീര്പിച്ചു..

ജയന്താണ് ചിരി വന്നു..അവള്‍ കൊച്ചു കുട്ടികളെ പോലെ ആകുന്നു...അത് കാണാന്‍ നല്ല ഭംഗിയുണ്ട്...ജയന്തനും പിരിഞ്ഞിരിക്കാന്‍ വിഷമം ഉണ്ടായിരുന്നു...പോകാതെ പറ്റില്ലല്ലോ..

ജയന്താണ് പോകാനുള്ള ബസ്‌ ആണ് ആദ്യം വന്നത്..അയാള്‍ അതില്‍ കയറി പോകുന്നതും നോക്കി രേവതി നിന്ന്..പിന്നെ അവള്‍ പതുക്കെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു..

നീണ്ട യാത്രക്ക് ശേഷം, വളരെ കാലങ്ങള്‍ക് ശേഷം ജനിച്ചു വളര്‍ന്ന നാട്ടിന്‍ പുറത്തു കൂടി നടക്കുമ്പോള്‍ ജയന്താണ് താന്‍ വീണ്ടും ചെരുപ്പമായത് പോലെ തോന്നി...ആദ്യം സ്വന്തം വീട്ടിലേക്കാണ് പോയത്..താന്‍ ഓടിക്കളിച്ച ഇടവഴികളും നീന്തി തുടിച്ച തോടും എല്ലാം അവന്റെ മനസ്സിന് കുളിര്‍മ നല്‍കി..പണ്ട് പൂത് നിന്നിരുന്ന കൈത ചെടികള്‍ മാത്രം എങ്ങും കണ്ടില്ല..എല്ലാം എപ്പോഴോ ഉണങ്ങി പോയിരുന്നു...വീട് എല്ലാം പഴകി ദ്രവിച്ചു നില്കുന്നു..ആള്‍ താമസം ഇല്ലാതെ ആയിട്ട് കുറെ കാലം ആയില്ലേ..മുറ്റവും എല്ലാം കാട് കയറി കിടക്കുന്നു..പെട്ടെന്ന് വശത്ത് ഒരു അനക്കം കേട്ട്..ജയന്തന്‍ ഞെട്ടി തിരിഞ്ഞു നോക്കി..പഴയ കൂട്ടുകാരന്‍ തന്നെ..ഒരു പാമ്പ്‌ ഇഴഞ്ഞു പോയതാണ്..നേരം സന്ധ്യ കഴിഞ്ഞിരുന്നു...ജയന്തന്‍ അവിടെ നിന്നും തിരികെ ഇറങ്ങി..നാട്ടു  വെളിച്ചം ഉണ്ടായിരുന്നു..വഴിയില്‍ വെച്ച് ഒന്ന് രണ്ടു കൂട്ടുകാരെ കണ്ടു..അവരോടു കുശലാന്വേഷണങ്ങള്‍ നടത്തി..പിന്നെ അവരോടും യാത്ര പറഞ്ഞു ചേച്ചിയുടെ വീട്ടിലേക്കുള്ള ബസ്‌ പിടിക്കാന്‍ നടന്നു..

ചേച്ചിയുടെ വീട്ടില്‍ എത്തുമ്പോള്‍ എല്ലാവരും അത്താഴം ഊണ് ആരംഭിച്ചിരുന്നു..ഒര്കാപ്പുറത്തു വന്ന അതിഥി യെ കണ്ടു എല്ലാവരും അമ്പരന്നു നിന്ന്..ആഹാരം കഴിച്ചു കൊണ്ടിരുന അമ്മ അത് നിര്‍ത്തി കൈ പോലും കഴുകാതെ വന്നു ജയന്തനെ കെട്ടിപ്പിടിച്ചു..അമ്മയുടെ ശോഷിച്ച ശരീരത്തെ അവന്‍ ആശ്ലേഷിച്ചു..അമ്മയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി..പെങ്ങളും കണ്ണുകള്‍ തുടച്ചു..

എന്തൊരു കൊലമാട ജയാ ഇത്...നീ താമസിക്കുന്ന നാട്ടിലെങ്ങും തലമുടി വെട്ടുന്നവര്‍ ഇല്ലേ..? ചേച്ചിയുടെ വകയാണ് ചോദ്യം..

ചോദ്യവും പറച്ചിലുമൊക്കെ പിന്നെ ആകാം..നീ അവനു ആഹാരം വിളമ്പു...അളിയന്‍ പറഞ്ഞു..

മോനെ നിനക്കു കുളിക്കണ്ടേ...അമ്മ വെള്ളം ചൂടാക്കാം..

വേണ്ടമ്മേ..ഞാന്‍ തണുത്ത വെള്ളത്തി കുളിചോലാം...

ജയന്തന്‍ ബാഗ് തുറന്നു മാറി ധരിക്കാനുള്ള വസ്ത്രങ്ങള്‍ എടുത്തു..കുട്ടികല്കായി വാങ്ങികൊണ്ട് വന്നിരുന്ന പലഹാരങ്ങളും കളിപ്പാട്ടങ്ങളും അവര്ക് കൊടുത്തു..കുട്ടികള്ക് സന്തോഷമായി..

അമ്മ ടോര്‍ച്ചു എടുത്തു ജയന്താണ് കിണറ്റിന്‍ കരയിലേക്ക് വെളിച്ചം കാട്ടിക്കൊടുത്തു..

അമ്മ പോയിരുന്നു അത്താഴം കഴിക്കു..

ഇനി നിന്റെ കൂടെ ഇരുന്നു കഴിച്ചോളാം..നീ കുളിച്ചിട്ടു വാ..

അമ്മയുടെ മനസ്സ് തുടിക്കുന്നത് ജയന്തന്‍ അറിഞ്ഞു..ഈ മനസ്സിനെ താന്‍ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്..അവന്‍ ഉള്ളില്‍ അമ്മയോട് മാപ്പപേക്ഷിച്ചു..

ജയന്തന്റെ കുളി കഴിയുന്നത്‌ വരെ അമ്മ അവിടെ നിന്ന്..

പിന്നെ എല്ലാവരും ഒന്നിച്ചു അത്താഴം ഉണ്ട്..

നീണ്ട യാത്ര ജയന്തനെ ശെരിക്കും തളര്‍ത്തിയിരുന്നു...അവനു പെട്ടെന്ന് ഉറക്കം വന്നു..

അമ്മ കിടന്നിരുന്ന കട്ടില്‍ ജയന്താണ് ഒഴിഞ്ഞു കൊടുത്തു..

അമ്മ കട്ടിലില്‍ കിടന്നോള്..ഞാന്‍ താഴെ പായ വിരിച്ചു കിടന്നോളാം..

വേണ്ട..നീയ് കട്ടിലില്‍ കിടന്നോ..ഞാന്‍ തറയില്‍ കിടക്കാം..

അമ്മയോട് ഒരു പാട് തവണ വേണ്ടെന്നു പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല...അമ്മ ജയന്തന്‍ കിടന്ന കട്ടിലിനു താഴെ തറയില്‍ പായ വിരിച്ചു കിടന്നു..പ്രായവും കഷ്ടപ്പാടുകലും   ഉണക്കിയ ശരീരം ചുരുണ്ട് കൂടിക്കിടക്കുന്നത് ജയന്തന്‍ സങ്കടത്തോടെ കണ്ടു...

കുറെ കഴിഞ്ഞപ്പോള്‍ ജയന്തനെ ഉറക്കം അനുഗ്രഹിച്ചു..

മൂന്നു ദിവസം ജയന്തന്‍ വീട്ടില്‍ നിന്ന്....അമ്മയ്ക്കും പെങ്ങല്കും കുട്ടികല്കും അളിയനും എല്ലാം പുതിയ വസ്ത്രങ്ങള്‍ വാങ്ങി..താന്‍ നടത്താന്‍ പോകുന്ന ചിത്ര പ്രദര്‍ശനത്തെ പട്ടി പറഞ്ഞു...അളിയനോട് എല്ലാവരെയും കൊണ്ടുവന്നു കാണിക്കണം എന്ന് പറഞ്ഞു..

മോനെ...നീ ഇങ്ങനെ ഒട്ടാന്തടിയായി എത്ര നാള്‍ ജീവിക്കും..ഒരു പെണ്ണിനെ വിളിച്ചോണ്ട് വാടാ...അമ്മ പതിവ് പല്ലവി ആവര്‍ത്തിച്ചു..

കൊണ്ട് വരാം അമ്മെ..

എന്റെ കന്നടയുന്നതിനു മുന്നേ കാണുമോ..കുറെ നാളായി നീ ഇത് പറയാന്‍ തുടങ്ങിയിട്ട്..ഇവിടുന്നു പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരു വിവരവും ഇല്ല..

ഞാന്‍ വിളിച്ചോണ്ട് വരാം അമ്മെ..ഞാന്‍ കൊണ്ട് വരുന്ന ഏതു പെണ്ണിനെയും  അമ്മ സ്വീകരിക്കുമോ..?

നിനക്കിഷ്ടമുള്ള ആരെ വേണമെങ്കിലും വിളിച്ചോണ്ട് വാ..ഞാന്‍ നൂറു വട്ടം സ്വീകരിക്കും...

ഉം..ശെരി..നോകട്ടെ..അവന്‍ അമ്മയെ ആശ്വസിപ്പിച്ചു..

പോരാന്‍ നേരം അമ്മയുടെ കയ്യിലും പെങ്ങളുടെ കയ്യിലും കുറെ കാശ് കൊടുത്തു..

അമ്മക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കണം...പെങ്ങളോട് പറഞ്ഞെല്പിച്ചു..

അമ്മയുടെ കാര്യം ഞങ്ങള്‍ നോക്കികോളം..നീ വിഷമിക്കണ്ട..നീ നിന്റെ കാര്യങ്ങള്‍ വേണ്ടും വണ്ണം ചെയ്താല്‍ മതി മോനെ...നീ ഇങ്ങനെ അലഞ്ഞു തിരിയാതെ ഒന്ന് സ്ഥിരമായി എവിടെയെങ്കിലും നില്ക്...ചേച്ചി ഉപദേശിച്ചു..

എല്ലാം ശേരിയാകും..നിങ്ങള്‍ എല്ലാവരും വരണം എന്റെ പ്രദര്‍ശനം കാണാന്‍..,..

ജയന്തന്‍ എല്ലാവരോടും യാത്ര പറഞ്ഞു..അമ്മയെ ആശ്ലേഷിച്ചു...അമ്മയുടെയും പെങ്ങളുടെയും കണ്ണുകളില്‍ സങ്കട ചാലുകള്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു...അളിയന്‍ ബസ്‌ സ്റ്റോപ്പ്‌ വരെ കൂടെ വന്നു..ബസ്‌ വന്നതിനു ശേഷമാണ് അദ്ദേഹം മടങ്ങിപോയത്...

രാത്രി ഏറെ ആയപ്പോഴാണ് ബസ്‌ ഇറങ്ങിയത്‌..,..രേവതിയുടെ വീടിന്റെ മുന്നില്‍ കൂടി പോകുമ്പോള്‍ നോക്കി...അവിടെ വെളിച്ചം ഒന്നുമില്ല...എല്ലാവരും ഉറങ്ങിക്കാണും..ഈ രാത്രിയില്‍  ഇനി അവരെ വിളിച്ചുണര്‍ത്തി ബുധിമുട്ടിക്കണ്ട...നാളെ രാവിലെ വന്നു കാണാം..ജയന്തന്‍ മനസ്സില്‍ ഓര്‍ത്തു...

കണ്ണീര്‍ വാര്‍ക്കുന്ന അമ്മയുടെ മുഖമാണ് ഇപ്പോഴും മനസ്സില്‍ തെളിയുന്നത്...മനസ്സ് വല്ലാതെ നീറുന്നു ..പിരിഞ്ഞു പോരാന്‍ മനസ്സ് വരുന്നില്ലായിരുന്നു...ബന്ധങ്ങളുടെ വില തനിക്കു ഇപ്പോഴാണോ മനസ്സിലായി തുടങ്ങിയത്..ഇത് വരെ തന്റെ മനസ്സ് കല്ലായിരുന്നോ...ഒരു ആര്‍ദ്രതയും കഴിഞ്ഞ കുറെ കാലങ്ങളില്‍ മനസ്സില്‍ ഉണ്ടായിട്ടില്ല...നിര്വികാരമായിരുന്നു ചിന്തകളും പ്രവര്‍ത്തികളും എല്ലാം....പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഇളം ചൂടില്‍ മരവിച്ചിരുന്ന ചിന്തകളും സ്വപ്നങ്ങളും എല്ലാം ഉരുകാന്‍ തുടങ്ങിയിരിക്കുന്നു...നല്ലത് തന്നെ....മാറ്റങ്ങള്‍ ഉണ്ടാകുന്നത് മറ്റുള്ളവരുടെ മനസ്സിനും ആശ്വാസം ആയിരിക്കും..

നേര്‍ത്ത നിലാവുണ്ടായിരുന്നു..ഇളം കാറ്റും..മരങ്ങളുടെ നിഴലുകള്‍ കാറ്റിന്റെ താളത്തില്‍ കടലിന്റെ സംഗീതത്തിനോത് തലയാട്ടുന്നു....ഇടയ്ക്കിടെ രാക്കിളികള്‍ ചിറകടിച്ചു ഉയരുന്നതിന്റെ ശബ്ദവുകേള്‍കാം .പുതയുന്ന മണലില്‍ കൂടി പതുക്കെ നടന്നു...അമ്മോമ്മയും എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും..ആഹാരവും ഒന്നും കഴിച്ചില്ല..സാരമില്ല...നല്ല ക്ഷീനമുണ്ട്..ചെന്നിട്ടു ഒന്നുരങ്ങിയാല്‍ മാത്രം മതി..വീടിനോട് അടുക്കുമ്പോള്‍ തന്നെ വീട്ടില്‍ വെളിച്ചം കണ്ടു..

അമ്മൂമ്മയൊന്നും ഉറങ്ങിയില്ലേ..?

വീട്ടില്‍ എത്തി..ഗോവിന്ദും ഗീതുവും ഉറങ്ങാതെ കുത്തിയിരിക്കുന്നു...ജയന്തനെ കണ്ടു രണ്ടു പേരും ഓടി ചെന്ന്...

അങ്കിള്‍..,...ഗീതു വിളിച്ചു...

എന്താ മോളെ..എന്ത് പട്ടി..എന്താ രണ്ടു പേരും ഉറങ്ങാതിരിക്കുന്നെ...? അമ്മൂമ്മയെവിടെ..?

രണ്ടു പേരുടെയും മുഖത്ത് സങ്കടം വിങ്ങി നില്കുന്നത് ജയന്തന്‍ ശ്രദ്ധിച്ചു...

അമ്മൂമ്മക്ക്‌ വയ്യ അങ്കിള്‍..,..ഇന്നലെ മുതല്‍ പനിച്ചു കിടപ്പാ...ഒന്നും കഴിക്കുനില്ല..എന്ത്ക്കെയോ പറയുന്നു..ഒന്നും മനസിലാകുന്നില്ല..ഗോവിന്ദ് പറഞ്ഞു..

ജയന്തന്‍ കയ്യിലിരുന്ന ബാഗ് മുറിയിലേക്ക് എറിഞ്ഞിട്ടു അമ്മൂമ്മ കിടക്കുന്ന മുറിയിലേക്ക് പാഞ്ഞു..അമ്മോമ്മ കട്ടിലില്‍ ചുരുണ്ട് കൂടി കിടക്കുന്നു..ജയന്തന്‍ നെറ്റിയില്‍ കൈ വെച്ച് നോക്കി..പൊള്ളുന്ന ചൂട്..

അമ്മെ..ജയന്തന്‍ പതിയെ വിളിച്ചു...

ഉം...മോനെ...അമ്മൂമ്മ എന്തോ പറയാന്‍ ശ്രമിച്ചു..പക്ഷെ നാക്ക് ശെരിക്കു വഴങ്ങുന്നില്ല...

മോനെ..അമ്മൂമ്മക്ക്‌ മരുനോന്നും കൊടുത്തില്ലേ...?

ഗുളിക വാങ്ങി കൊടുത്തു അങ്കിള്‍..,..പക്ഷെ ഒട്ടും കുറയുന്നില്ല...

ആരെയങ്കിലും വിളിച്ചു ആശുപതിര്യില്‍ കൊണ്ടുപോകാഞ്ഞതെന്താ...ഇത്രയും കൂടിയത് കണ്ടില്ലേ..?

അങ്ങേതിലെ ഭാര്‍ഗവന്‍ ചേട്ടനോട് പറഞ്ഞതാ അങ്കിള്‍....,...നാളെ രാവിലെ പോകാമെന്ന് പറഞ്ഞു...

നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ ഇന്ന്...?

ഗോവിന്ദും ഗീതുവും കണ്ണില്‍ കണ്ണില്‍ നോക്കി...

അവര്‍ ഒന്നും കഴിച്ചിട്ടില്ല എന്ന് ജയന്താണ് മനസ്സിലായി...നേരം രാത്രി ആയതു കൊണ്ട് താനും ഒന്നും വാങ്ങിക്കൊണ്ടു വന്നിട്ടില്ല..പാവം കുട്ടികള്‍......,...സങ്കടവും വിശപ്പും കൊണ്ട് തളര്‍ന്നിരിക്കുന്നു....നിസ്സഹായതയുടെ ആള്‍ രൂപങ്ങള്‍ ആയി ആ പിഞ്ചു കണ്ണുകള്‍ പരസ്പരം നോക്കുന്നു..

ജയന്തന്‍ അടുക്കളയില്‍ കയറി കാപ്പി ഇട്ടു...റവ കൊണ്ട് ഉപ്മാവു ഉണ്ടാക്കി...കുട്ടികള്ക് കൊടുത്തു...അമ്മൂമ്മയെ തങ്ങി എഴുനെല്പിച്ചു ച്ണ്ടില്‍ അല്പാല്പമായി കാപ്പി ഇറ്റിച്ചു കൊടുത്തു..അമ്മൂമ്മ അത് കുടിച്ചിറക്കി...

കുട്ടികള്‍ കഴിച്ചു കഴിഞ്ഞു....

നിങ്ങള്‍ വസ്ത്രം മാറി ഇരിക്കൂ...ഞാന്‍ പോയി ഒരു ഓട്ടോ വിളിച്ചു കൊണ്ട് വരാം..നമുക്ക് അമ്മൂമ്മയെ ആശുപതിരിയില്‍ കൊണ്ട് പോകണം..

ജയന്തന്‍ ഓട്ടോ പിടിക്കാനായി ടൌണിലേക്ക് പാഞ്ഞു..കുറെ കാത്തു നില്‍കേണ്ടി വന്നു ഓട്ടോക്ക് വേണ്ടി...ഓട്ടോയുമായി വീട്ടില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ തയ്യാറായിരുന്നു...

അമ്മൂമ്മയുടെ ഒന്ന് രണ്ടു ലുങ്കിയും ബ്ലൌസും എടുക്കൂ..ജയന്തന്‍ ഗോവിണ്ടിനോട് പറഞ്ഞു..

ഗോവിണ്ട് പെട്ടെന്ന് തന്നെ വസ്ത്രങ്ങള്‍ എടുത്തു..ജയന്തന്‍ അത് ഒരു പ്ലാസ്റ്റിക്‌ ബാഗിലാക്കി എടുത്തു..അമ്മൂമ്മയെ കൈകളില്‍ കോരി എടുത്തു ഓട്ടോയില്‍ കയറ്റി..വീട്ഗോ പൂട്ടി വിന്ദും ഗീതുവും കൂടെ കയറി...

രേവതിയുടെ വീടിന്റെ മുന്നില്‍ ഓട്ടോ എത്തിയപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു..

അമ്മോമ്മയെ കുട്ടികളുടെ കൈകളിലേക്ക് ചരി കിടത്തി ജയന്തന്‍ പുറത്തിറങ്ങി..

രേവതീ ..രേവതീ..മുട്ടത്തു നിന്ന് ജയന്തന്‍ വിളിച്ചു...

പിന്നെയും രണ്ടു മൂന്നു തവണ വിളിച്ചപ്പോഴാണ് അകത്തു ലൈറ്റ് തെളിഞ്ഞത്...

ആരാ..? രേവതിയുടെ സ്വരം..

ഞാന്‍ രേവൂസേ...ജയന്തന്‍..,..

പെട്ടെന്ന് തന്നെ രേവതി വാതില്‍ തുറന്നു വെളിയില്‍ എത്തി..

ജയേട്ടന്‍ വരുന്ന വഴിയാണോ...? രേവതി ചോദിച്ചു...

അല്ല...ഞാന്‍ കുറെ മുന്നേ വന്നു...അവിടെ അമ്മോമ്മക്ക് തീരെ സുഘമില്ല..പൊള്ളുന്ന പണി..പിച്ചും പേയും പറയുന്നു..ഞാന്‍ ആശുപത്രിയിലേക്ക് കൊണ്ട് പോവാ..കുട്ടികളെ ഇവിടെ ഒന്ന് കിടത്തണം.അവരെ ഒറ്റയ്ക്ക് വീട്ടില്‍ ഇരുത്തിയാല്‍  അവര്‍ ഭയക്കും...

ഞാനും വരാം ജയെട്ടാ ആശുപതിര്യിലേക്ക്...

വേണ്ട...കുട്ടികളെ എല്ലാം പിന്നെ എന്ത് ചെയ്യും..രേവൂസേ ഇന്ന് വരേണ്ട...ഞാന്‍ കൊണ്ട് പോകാം...ഫ്ലാസ്ക് ഉണ്ടെങ്കില്‍ തരൂ...അവിടെ ആവശ്യം വരും..പെട്ടെന്ന് വേണം..

രേവതി പെട്ടെന്ന് തന്നെ അകത്തേക്ക് പോയി കഴുകി വൃത്തിയാക്കിയ ഫ്ലാസ്ക് ഉമായി തിരികെ വന്നു..

ജയന്തന്‍ ഓട്ടോയില്‍ നിന്നും കുട്ടികളെ വിളിച്ചിറക്കി...

നിങ്ങള്‍ രണ്ടു പേരും ആന്റിയുടെ വീട്ടില്‍ കിടന്നോള്..അങ്കിള്‍ അമ്മൂമ്മയെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് വരാം...

അങ്കിള്‍ ഞാനും കൂടെ വരാം അങ്കിള്‍..,..ഗോവിന്ദ് പറഞ്ഞു..

വേണ്ട മോനെ..ഇപ്പോള്‍ വരേണ്ടാ..രണ്ടു പേരും സമാധാനമായിട്ട് കിടന്നുറങ്ങിക്കോ..

ജയന്തന്‍ ഓട്ടോയില്‍ കയറി...ഓട്ടോ അവരെയും കൊണ്ട് പാഞ്ഞു..

രേവതി കുട്ടികളെയും കൊണ്ട് വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ചു..


ആശുപത്രിയില്‍ എത്തിയ ഉടനെ കാശ്വാലിടി യില്‍ ഇരുന്ന ഡോക്ടര്‍ പരിശോദിച്ചു..

എന്താ രോഗിയുടെ പേര്...എത്ര വയസ്സുണ്ട്...നഴ്സ് ചോദിച്ചു..

ജയന്താണ് പേരും വയസ്സും ഒന്നുമറിയില്ലായിരുന്നു..

സൌടമിനിയമ്മ..വയസ് അറുപത്തി അഞ്ചു...ജയന്ത വായില്‍ വന്ന ഒരു പേരും വയസ്സും പറഞ്ഞു..

നാടിമിടിപ്പും  രക്ത സമ്മര്‍ദവും എല്ലാം നോക്കി പെട്ടെന്ന് തന്നെ അമ്മൂമ്മയെ ഐ സി യുവിലേക്കു മാറ്റി...

പണി ഇത്രയും കൂടാന്‍ വരെ എന്തിനാ കാത്തിരുന്നത്...പ്രായമായ സ്ത്രീ അല്ലേ..ഒട്ടും ആരോഗ്യവും ഇല്ല..ഡോകടര്‍ ദേഷ്യപ്പെട്ടു..

നിങ്ങള്‍ ആരാ രോഗിയുടെ...? ഡോക്ടര്‍ ചോദിച്ചു..

മകനാണ്...

ഇവിടെ തന്നെ ഉണ്ടാകണം..എങ്ങും പോകരുത്..നാളെ നേരം വെളുക്കാതെ ഒന്നും പറയാന്‍ പറ്റില്ല..ഡോക്ടര്‍ പറഞ്ഞു,,

ജയന്തന്‍ ഐ സി യുവിന്റെ മുന്നില്‍ ഇട്ടിരുന്ന ബെഞ്ചില്‍ പോയി ഇരുന്നു...ക്ഷീണവും ഓട്ടവും ജയന്തനെ ശെരിക്കും തളര്‍ത്തിയിരുന്നു..കൊതുകിന്റെ കടിയും മൂളലും..ജയന്തന്‍ ഉറക്കമിളച്ചു പ്രാര്‍ഥനയോടെ കാത്തിരുന്നു...ആ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഏക ആശ്രയമാണ് അകത്തു കിടക്കുന്നത്..അവര്കെന്തെങ്കിലും സംഭവിച്ചാല്‍ ആ കുട്ടികള്‍ അനാഥരായി പോകും..പിന്നെ അവരുടെ ഭാവി എന്താകും..

സൌടാമിനിയംമയുടെ കൂടെ ഉള്ള ആള്‍ ആരാണ്..നഴ്സിന്റെ ശബ്ദം കേട്ട് ജയന്ത ചാടി എഴുന്നേറ്റു..

ഞാനാണ്...എന്ത് പട്ടി..?

ഈ മരുന്ന് വാങ്ങിക്കൊണ്ടു വരൂ..പെട്ടെന്ന് വേണം...

ജയന്തന്‍ പെട്ടെന്ന് തന്നെ അടുത്തുള്ള മെഡിക്കല്‍ സ്റൊരിലേക്ക് ഓടി..മരുന്നു വാങ്ങികൊണ്ട് വന്നു കൊടുത്തു..

രണ്ടോ മൂന്നോ പ്രാവശ്യം അന്ന് മരുന്നിനായി ഓടേണ്ടി വന്നു..

പിറ്റേന്ന് നേരം പുലര്‍ന്നു കുറെ സമയം കഴിഞ്ഞപ്പോള്‍ രേവതിയും ഗോവിന്ദും കൂടി വന്നു...

രേവതിയുടെ കയ്യില്‍ രാവിലെ കഴിക്കാനുള്ള കാപിയും പലഹാരങ്ങളും  ഉണ്ടായിരുന്നു..കൂടാതെ അവള്‍ ഒരു തോരുതും ടൂത്ത് പേസ്റ്റും പുതിയ  ബ്രുഷും കൊണ്ട് വന്നിരുന്നു..

ജയന്തന്റെ ഇരുപ്പു കണ്ടു അവള്‍ക് സകടം തോന്നി..ഇന്നലത്തെ യാത്രയുടെ ക്ഷീണവും,രാത്രിയിലറെ ഓട്ടവും ഉറക്കിളപ്പും എല്ലാം കൂടി ജയന്തനെ പകുതി ആക്കിയിരുന്നു...

തന്റെ സ്വന്തമല്ലാത്ത ആരോ ഒരാള്‍ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന അയാളോട് അവള്‍ക് അതിയായ ആദരവ് തോന്നി...

എങ്ങനുണ്ട് അമ്മൂമ്മക്ക്‌..,..?

അറിയില്ല..നേരം വെളുക്കാതെ ഒന്നും പറയാനാകില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്..പണി ശെരിക്കും കൂടിയിട്ടുണ്ട്..

ഉം..പോയി ബ്രഷ് ഒക്കെ ചെയ്തു തയ്യാറായി വരൂ...ആഹാരം കൊണ്ട് വന്നിട്ടുണ്ട്..പെട്ടെന്ന് വാ..

ഞാന്‍ പിന്നെ കഴിച്ചോളാം..

ഇന്നലെ രാത്രിയില്‍ വല്ലതും കഴിച്ചാരുന്നോ..?

ഇല്ല..

എന്നാല്‍ കൂടുതല്‍ ഒന്നും പറയേണ്ട..ചെല്ല്...

ജയന്തന്‍ പോയി ബ്രഷ് ചെയ്തു വന്നു..അയാള്കുള്ള ദോശയും ചായയും അവള്‍ പകര്‍ന്നു വെച്ച്...

നിങ്ങള്‍ കഴിച്ചോ..?ജയന്തന്‍ ചോദിച്ചു..

ഉം ...കഴിച്ചു...ഗോവിന്ദ് പറഞ്ഞു.

ബാക്കിയുള്ളവര്‍ എവിടെ.....?

അവര്‍ വീട്ടിലുണ്ട്...ഋഷിയെ എല്പിചിട്ടാണ് പോന്നിരിക്കുന്നത്..പെറ്റെന് തിരിച്ചു ചെല്ലണം..

ഉം..ജയന്തന്‍ മൂളി..

നാട്ടില്‍ പോയിട്ട് എന്തുണ്ട് വിശേഷം..രേവതി ചോദിച്ചു..

കുഴപ്പമില്ല..എല്ലാവര്ക്കും സുഖം..

അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ...?

പ്രായത്തിന്റെ അവശതകള്‍ ഉണ്ട്..പിന്നെ ഞാന്‍വിവാഹം കഴിക്കാത്തതിന്റെ വിഷമവും..

അമ്മയുടെ വിഷമത്തിന് കാരണം ഞാന്‍ ആണ് അല്ലേ ജയെട്ട...?

ജയന്തന്‍ മറുപടി ഒന്നും പറഞ്ഞില്ല..രേവതി അല്‍പനേരം അയാളുടെ മുഖത്തേക്ക് നോക്കി..ജയന്തന്‍ അത് ശ്രദ്ധിക്കാത്ത ഭാവത്തില്‍ ആഹരന്‍ കഴിച്ചു..

കുറെ കഴിഞ്ഞു രേവതിയും ഗോവിന്ദും മുറിയില്‍ കയറി അമ്മൂമ്മയെ കണ്ടു..

പിന്നെ അവര്‍ തിരിച്ചു പോയി..രേവതി അന്നും അവധി എടുത്തു..

ഉച്ചയാപ്പോഴേക്കും അമ്മൂമ്മയുടെ പണി അല്പം കുറഞ്ഞു..ജയന്തന്‍ കയറി അമ്മൂമ്മയെ കണ്ടു,..കാന്റീനില്‍ നിന്നും വാങ്ങിയ കഞ്ഞി കോരി കൊടുത്തു..

കുഞ്ഞുങ്ങള്‍ എവിടെ..?അമ്മൂമ്മ ചോദ്ച്ചു..

അവര്‍ രേവതിയുടെ വീടിലുണ്ട് അമ്മെ..

അമ്മൂമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

പേടിക്കേണ്ട അമ്മെ..അവര്ക് ഒരു കുഴപവും ഇല്ല..അമ്മ കരയാതെ..

അമ്മ കരഞ്ഞത് അവരെ ഓര്‍ത്തല്ല മോനെ..മോനെ പോലെ ഒരു മോന്‍ എനിക്കില്ലാതെ പോയല്ലോ...

ആര് പറഞ്ഞു ഇല്ലാന്ന്..ഞാന്‍ അമ്മയുടെ മോന്‍ തന്നെയാണ്..

ഉം..മോന്‍ എന്റെ മോന്‍ തന്നെയാ..എന്റെ സ്വന്തം മോനായിരുന്നെങ്കില്‍ പോലും എന്നോട് ഇത്ര സ്നേഹം കാണിക്കില്ലായിരുന്നു...ദൈവം പറഞ്ഞയച്ചത മോനെ...അമ്മോമ്മ വീണ്ടും കരഞ്ഞു..

അമ്മ കരഞ്ഞു പണി കൂട്ടല്ലേ...സമാധനമായിട്ടിരുന്നെ..നമുക്ക് അസുഖം മാറി പെട്ടെന്ന് വീട്ടില്‍ പോകണം..

ഉച്ചക്കും രേവതി ആഹാരവും  കൊണ്ട് വന്നു...അമ്മൂമ്മക്ക്‌ കൊടുക്കാന്‍ പൊടിയരി കഞ്ഞിയം ഉണ്ടായിരുന്നു...ഗീതുവിനെയും അലകയെയും കൂടെ കൊണ്ട് വന്നിരുന്നു..എല്ലാവരും കയറി അമ്മൂമ്മയെ കണ്ടു..

ജയന്തനും കഴിച്ചു കഴിഞ്ഞാണ് അവര്‍ പോയത്..

ഉച്ച കഴിഞ്ഞപ്പോള്‍ ജയന്തന്‍ അവിടെ കിടന്നിരുന്ന ഒരു ബെഞ്ചില്‍ കിടന്നു..ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി..

സൌടാമിനിയംമയുടെ കൂടെ വന്ന ആള്‍ എവിടെ...നഴ്സിന്റെ ഉച്ചടിലുള്ള ശബ്ദം കേട്ട് ജയന്തന്‍ ചാടി എഴുനേറ്റു,...

എന്ത് പട്ടി....?

ഡോക്ടര്‍ വിളിക്കുന്നു..

ജയന്തന്‍ ഡോക്ടറെ കയറി കണ്ടു..

അവര്ക് തീരെ സുഖമില്ല..വളരെ മോശം അവസ്ഥയാണ്..വൃക്കകള്‍ രണ്ടും തകരാരിലായിരിക്കുന്നു...ആരെയെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അറിയിചോല്...

ജയന്തന്‍ അമ്മൂമ്മയെ കയറി കണ്ടു...അവര്ക് ബോധം ഉണ്ടായിരുന്നില്ല..

ജയന്തന്‍ ഉടനെ തന്നെ ഓട്ടോയും വിളിച്ചു രേവതിയുടെ വീട്ടിലേക്കു പാഞ്ഞു..

അവിടെ ചെന്ന് രേവതിയോട് കാര്യം പറഞ്ഞു..പെട്ടെന്ന് തന്നെ കുട്ടികളെ എല്ലാവരെയും കൂട്ടി അവര്‍ ആശുപത്രിയിലേക്ക് പാഞ്ഞു..

സന്ധ്യ കഴ്ഞ്ഞപ്പോള്‍ അമ്മൂമ്മക്ക്‌ ബോധം വന്നു..അവര്‍ കുട്ടികളെ അന്വേഷിച്ചു..എല്ലാവരും ഐ സി യുവിനുള്ളില്‍ കയറി..അമ്മോമ്മ എല്ലാവരെയും നോക്കി..കുട്ടികളെ രണ്ടിനെയും അടുത്ത് വിളിച്ചു രണ്ടു പേരെയും പതിയെ തലോടി..

എന്റെ മക്കളെ...അമ്മോമ്മക്ക് വയ്യതായല്ലോ...അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

കുട്ടികളുടെ കണ്ണുകളും ഒഴുകാന്‍ തുടങ്ങി..

അമ്മോമ്മ ജയന്തന്റെ മുഖത്തേക്ക് ദയനീയമായി നോക്കി...

മോനെ എന്റെ കുഞ്ഞുങ്ങള്‍..,..അവര്ക് ഇനി ആരുമില്ല..അമ്മൂമ്മയുടെ ശബ്ദം ചിലമ്പിച്ചിരുന്നു...

അമ്മ സങ്കടപ്പെടാതെ..ഞാന്‍ ഇല്ലേ..അമ്മക്ക് ഒന്നും സംഭവിക്കില്ല..ധൈര്യമായിട്ടിരിക്ക്..

അമ്മോമ്മ മെല്ലെ തലയാട്ടി...അമ്മൂമ്മ രേവതിയെ അടുത്തേക്ക് വിളിച്ചു..

മോളെ...ജയന്‍ മോന്‍ നല്ലവനാ..എനിക്കറിയാം അവനു നിന്നോട് മനസ്സ് നിറയെ സ്നേഹം ഉണ്ടെന്നു..അവന്റെ ചിത്രങ്ങളിലെ പാര്‍വതിക്ക് നിന്റെ കണ്ണുകളാണ്..അത്രയും ഹൃദയത്തില്‍ പതിഞ്ഞ ഒരാള്‍ക് മാത്രമേ അങ്ങനെ വരയ്ക്കാന്‍ പറ്റൂ..പറ്റുമെങ്കില്‍ അവനെ വിഷമിപ്പിക്കരുത്..

രേവതി ഒന്നും പറയാനാകാതെ നിന്ന് പോയി....അമ്മൂമ്മ തങ്ങളെ രണ്ടു പേരെയും മനസ്സിലാക്കിയിരിക്കുന്നു..അവള്‍ അമ്മൂമ്മയുടെ കൈകളില്‍ മുറുകെ പിടിച്ചു...ഉറപ്പു കൊടുക്കുന്നത് പോലെ..

അമ്മോമ്മക്ക് നേരിയ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു..

മതി എല്ലാവരും പുറത്തിറങ്ങൂ...നഴ്സ് ഒച്ച വെച്ച്..

എല്ലാവരും വെളിയില്‍ ഇറങ്ങി..

അന്ന് രാത്രി ആകുമ്പോഴേക്കും അമ്മൂമ്മ മരിച്ചു...


അദ്ധ്യായം 19

ഐ സി യു വിന്റെ വാതില്‍ തുറന്നു..അതിനുള്ളില്‍ നിന്ന് അമ്മൂമ്മയുടെ പ്രാണനും കവര്‍ന്നെടുത്ത തണുത്ത കാറ്റ് ജയന്തനെന്യും രേവതിയെയും  കുട്ടികളെയും തഴുകി കടന്നു പോയി...

വാതി തുറന്നു വന്ന നഴ്സ് പതുക്കെ ജയന്തനോട് മന്ത്രിച്ചു.....കഴിഞ്ഞു...

ജയന്താണ് ഉള്ളില്‍ ഒരു വാള്‍  തുളച്ചു കയറിയത് പോലെ തോന്നി...പ്രതീക്ക്ഷിക്കുന്ന യാതര്ത്യങ്ങള്‍ക് മുന്നില്‍ പോലും പലപ്പോഴും പകച്ചു നില്‍കേണ്ടി വരും....തളര്‍ന്നു പോകും....ജയന്തനെയും ആ മരവിപ്പ് ബാധിച്ചു...രണ്ടു ദിവസം മുന്നേ വരെ തനിക്കു വേണ്ടി വെച്ച് വിളമ്പി തന്നെ കാത്തിരുന്ന സ്ത്രീ...മകനെ പോലെ കണ്ടു തന്നെ സ്നേഹം ഊട്ടിയ അമ്മ ഇനി ഇല്ല..കാലം ഒരുക്കിയ അരങ്ങില്‍ നിന്നും വേഷം അഴിച്ചു വെച്ച് അവര്‍ പിന്‍ വാങ്ങിയിരിക്കുന്നു...ആ പിന്‍വാങ്ങല്‍ അവശേഷിപ്പിച്ച ശൂന്യതയില്‍ നിസ്സഹായരായ രണ്ടു പിഞ്ചു മുഖങ്ങള്‍ അവന്‍  കണ്ടു..

ജയന്തന്‍ രേവതിയോടും വിവരം പറഞ്ഞു...അവളുടെ മുഖവും വിവര്‍ണമായി...കുട്ടികളെയും കൊണ്ട് വീട്ടിലേക്കു പോക്കൊള്ളന്‍ അവളോട്‌ ആവശ്യപ്പെട്ടു ....കൂടാതെ അമ്മൂമ്മയുടെ വീടിന്റെ അയല്വക്കതുള്ള ആളുകളോട് കാര്യം പറയാനും പറഞ്ഞെല്പിച്ചു...

ഗോവിന്ടിനും ഗീതുവിനും ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും പതുക്കെ അവരും തിരിച്ചറിഞ്ഞു...തങ്ങള്‍ക് ഇനി ആരുമില്ല...അമ്മയും അച്ഛനും എല്ലാമായിരുന്ന അമ്മൂമ്മ ഇനി ഒരിക്കലും തിരിച്ചു വരില്ല....തങ്ങള്‍ക് ആഹാരം ഉണ്ടാക്കി തരാനും, വിളമ്പാനും, സ്നേഹിക്കാനും കഥകള്‍ പറഞ്ഞു തരാനും ഇനി ആരുമില്ല..അവരുടെ കണ്ണുകള്‍ ഇടവപ്പാതി മഴ പോലെ ആര്‍ത്തിരമ്പി പെയ്യുവാന്‍ തുടങ്ങി..രേവതി അവരെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അവിടെ നിന്നും പോയി..

ജയന്തന്‍ തന്നെയാണ് എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്തത്...അയല്കാര്‍ കുറച്ചു പേര്‍ കൂടെ നിന്ന്..ബന്ടുക്കലായി ആരും ഉണ്ടായിരുന്നില്ല..പിറ്റേന്ന് ഉച്ച ആയപ്പോഴേക്കും അമ്മൂമയുടെ ശവസംസ്കാരം നടത്തി...ഗോവിന്ടിനെ കൊണ്ട് ക്രിയകള്‍ എല്ലാം ചെയ്യിച്ചു...വൈകുന്നേരം ആകുമ്പോഴേക്കും എല്ലവരും പിരിഞ്ഞു പോയി...

അസ്തമന സൂര്യന്‍ കടലിന്റെ കയങ്ങളിലേക്ക് ഇറങ്ങി..ദുഖത്തിന്റെ മൂട് പടവും ഇട്ടു ഇരുട്ട് വന്നു...ജയന്താണ് രേവതിയും കുട്ടികളും മാത്രം അവശേഷിച്ചു...

ഞാന്‍ പോയി കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കാം...നിങ്ങളും വരൂ..ഇന്നിനി ഇവിടെ നില്‍കേണ്ട..രേവതി പറഞ്ഞു..

ജയന്തനും അത് ശെരി വെച്ച്...ഗീതുവും ഗോവിന്ദും കരഞ്ഞു തളര്‍ന്നിരുന്നു..ആരും ഒന്നും കഴിച്ചിരുന്നില്ല..ഋഷിയും അളകയും പോലും ഒന്നും കഴിച്ചില്ല...എല്ലാവരും ശീനിതരായിരുന്നു...

രേവതിയുടെ വീട്ടിലേക്കു നടന്നു..അവിടെ എത്തി എല്ലാവരും കുളിച്ചു...രേവതി ഭക്ഷണം ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറി..ജയന്താണ് കൂടെ നിന്ന് സഹായിച്ചു..ആഹരമെല്ലാം തയ്യാറായി കഴിഞ്ഞപ്പോള്‍ കുട്ടികളെ വിളിച്ചു..ഗീതുവും ഗോവിന്ദും ഒരു പാട് നിര്‍ബന്ധിച്ച ശേഷമാണ് ആഹാരം കഴിച്ചത്..അതും അല്പം മാത്രം..കുട്ടികളുടെ ദുഖത്തിന്റെ ആഴവും അവരുടെ നഷ്ടവും ജയന്തനും രേവതിക്കും മനസ്സിലാകുമായിരുന്നു..തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുട്ടികളുടെ അവസ്ഥയും ഇങ്ങനെയാകുമല്ലോ എന്ന ചിന്ത രേവതിയെ ഭയപ്പെടുത്തി...

ജയന്തനും വിശപ്പുണ്ടായിരുന്നില്ല..കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് ജയന്തന്‍ പ്രാകൃതനെ പോലെ തോന്നിച്ചു..ഉറങ്ങിയിട്ട് ദിവസം രണ്ടായി..ഭക്ഷണവും നേരാം വണ്ണം കഴിച്ചിരുന്നില്ല...ഒരു നിയോഗം പോലെ ഈ നാട്ടില്‍ എത്തി ആ അമ്മയുടെ കൈകള്‍ കൊണ്ട് ആഹാരം വാങ്ങി കഴിച്ചു അവസാന നിമിഷങ്ങളില്‍ ഒരു മകന്റെ കടമ ചെയ്തു തീര്‍ത്തു...വിധിയോ വിധതാവോ...ആരാണ് തന്നെ നയിച്ച്‌ കൊണ്ടിരിക്കുന്നത്...ജീവിതം അവസാനമില്ലാത്ത ചോദ്യങ്ങളുടെ ശവപ്പരംപുകള്‍ ആയിക്കൊണ്ടിരിക്കുന്നു..ലക്ഷ്യതിലെതത്തെ ഉത്തരം കിട്ടാതെ പൊലിഞ്ഞു  പോകുന്ന ചോദ്യങ്ങള്‍.........,..

ആഹാരം കഴിച്ചെന്നു വരുത്തി ജയന്തന്‍ എഴുന്നേറ്റു..ജയന്തന്റെ അവസ്ഥ കണ്ടു രേവതിക്കും ഒന്നും കഴിക്കാന്‍ തോന്നിയില്ല..

കൈകഴുകി വന്ന ജയന്തന്‍ ഗീതുവിന്റെയും ഗോവിണ്ടിന്റെയും അടുത്തിരുന്നു...രണ്ടു പേരും അവന്റെ മടിയിലേക്ക്‌ തല ചായ്ച്ചു..അവരുടെ മുടിയിഴകളില്‍ ആസ്വസിപ്പിക്കനെന്നോനനം വിരലുകള്‍ ഓടിച്ചു...

അങ്കിള്‍ നമുക്ക് വീട്ടില്‍ പോകാം ...കുറെ കഴിഞ്ഞപ്പോള്‍ ഗോവിന്ദ് പറഞ്ഞു.

എന്തിനാ മോനെ അങ്ങോട്ട്‌ പോകുന്നത്...ഇവിടെ ഉറങ്ങാം നമുക്ക്..രേവതിയാണ്‌ മറുപടി പറഞ്ഞത്...

ഇല്ല ആന്റീ..പോകണം..അമ്മൂമ്മയെ തനിച്ചാക്കി ഞങ്ങള്‍ എങ്ങും പോയിട്ടില്ല..അമ്മൂമ്മ അവിടെ ഉണ്ടാകും..ഞങ്ങളെ കാണാതെ വിഷമിക്കും..അവന്‍ പൊട്ടിക്കരഞ്ഞു...

ഗോവിന്ദിന്റെ കരച്ചില്‍ കണ്ടു ഗീതുവും കരയാന്‍ തുടങ്ങി..ഋഷിയും അലകയും മുഖാമുഖം നോക്കി..

ജയന്തന്‍ രണ്ടു പേരെയും മാരോട് അടക്കി പിടിച്ചു...

കരയല്ലേ മക്കളെ...സങ്കടപ്പെടല്ലേ...അങ്കിള്‍ ഇല്ലേ കൂടെ..നമുക്ക് പോകാം..

രേവതീ ഞങ്ങള്‍ പോകുവാ..നിങ്ങള്‍ കിടന്നോള്..ജയന്തന്‍ രേവതിയോട് പറഞ്ഞു..

പോകണോ ജയെട്ട..അവിടെ ചെന്നാലും ഇവരുടെ സങ്കടം കൂടുകയല്ലേ ഉള്ളു..

അവര്‍ സങ്കടപ്പെടട്ടെ രേവതി..അവരുടെ ജീവിതത്തില്‍ ഉറ്റവരെ ഓര്‍ത്തു അധികമൊന്നും സങ്കടപ്പെടാനില്ലല്ലോ...അവരുടെ നഷ്ടം അവര്ക് അറിയാവുന്നതിനെക്കാള്‍ വളരെ വലുതാണ്‌..,..അവര്‍ അത് സങ്കടപ്പെട്ടു തന്നെ തീര്കട്ടെ...

ജയന്തന്‍ കുട്ടികളെയും കൂട്ടി ഇറങ്ങി...അവരുടെ പോക്ക് കണ്ടപ്പോള്‍ രേവതികും തോന്നി കൂടെ പോകാന്‍..,..

സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും മാത്രം ദൈവം ഉണ്ടാക്കിയതാണോ ജയെട്ടനെ..ഓരോ വാക്കിലും ഓരോ പ്രവര്‍ത്തിയിലും സ്നേഹം മാത്രമേ താന്‍ അദ്ദേഹത്തില്‍ നിന്നും കണ്ടിട്ടുള്ളു..മറ്റുള്ളവരോടും അങ്ങനെ തന്നെ..പകരം ലഭിക്കുന്നതോ നഷ്ടങ്ങളും..അവള്‍ നെടുവീര്‍പിട്ടു..തനിക്കു സംഭവിച്ച ഏറ്റവും വല്യ നഷ്ടമാണ് ആ നടന്നു പോകുന്നത്..എന്നിട്ട് താന്‍ അതിനു വേണ്ടുവോളം സങ്കടപ്പെട്ടോ...അറിയില്ല..കുന്നോളം സങ്കടം ഉണ്ടായിരുന്നു..പക്ഷെ അത്രയും സങ്കടം പോരായിരുന്നു ഈ നഷ്ടത്തിന് പകരം വെക്കാന്‍..,..ഈ സ്നേഹത്തിനു പകരം വെക്കാന്‍.....,..ഈ കരുതലിനും തനിക്കു വേണ്ടി നസ്തപെടുത്തിയ ആ ജീവിതത്തിനും പകരം വെക്കാന്‍.....,...രേവതിക്കും ഉള്ളില്‍ നിന്നൊരു വിങ്ങല്‍ ഉണ്ടായി..അവള്‍ കുട്ടികളെ അകത്തു കയറ്റി വാതില്‍ അടച്ചു...കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന പെട്ടിയില്‍ നിന്നും ഡയറി എടുത്തു.. അതില്‍ മടകി വെച്ചിരുന്ന എഴുത്ത് എടുത്തു വായിച്ചു..എന്നിട്ട് അതില്‍ കുറെ ഉമ്മ വെച്ച്..കണ്ണില്‍ നിന്നും അടര്‍ന്നു വീണ രണ്ടു തുള്ളി കണ്ണുനീര്‍ ശലഭത്തിന്റെ ചിറകിലെ നിറങ്ങള്‍ പടര്‍ത്തി...

ജയന്തന്‍ വീട്ടിലെത്തി മുറി തുറന്നു അകത്തു കയറി...കുട്ടികള്‍ രണ്ടു പേരും ജയന്തനെ ചുറ്റിപ്പറ്റി നിന്ന്..അവര്‍ എന്തിനെയോ ഭയക്കുന്നുണ്ടെന്ന് തോന്നി..

ഏകാന്തത വീട്ടിനുള്ളില്‍ തലം കെട്ടി നിന്ന്..അമ്മൂമ്മയുടെ വസ്ത്രങ്ങളും എല്ലാം കത്തിച്ചു കളഞ്ഞിരുന്നു..അവര്‍ കിടന്നിരുന്ന മുറിയില്‍ പക്ഷെ അവരുടെ നിശ്വാസങ്ങളും പരിവേടനങ്ങളും ഉയരുന്നുന്ടെന്നു ജയന്തനും തോന്നി..ഉള്ളില്‍ ഒരു ഭാരം അനുഭവപ്പെട്ടു..കിടക്കുമ്പോള്‍ കുട്ടികള്‍ രണ്ടു പേരും ജയന്തന്റെ രണ്ടു വശത്തുമായി കിടന്നു..തനിക്കും സ്വന്തമായി ആരൊക്കെയോ ഉണ്ടായിരിക്കുന്നത് പോലെ ജയന്താണ് തോന്നി..ഉള്ളില്‍ വാത്സല്യത്തിന്റെ ഒരു കടല്‍ ഇരമ്പുന്നത് അവന്‍ അറിഞ്ഞു..രണ്ടു പേരെയും ചേര്‍ത്ത് പിടിച്ചു ജയന്തന്‍ കിടന്നു..കുറെ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ഉറങ്ങി..പതുക്കെ ജയന്തനും..

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു..രേവതി രാവിലെ തന്നെ കുട്ടികളെയും കൂട്ടി വന്നു..അവളുടെ കയ്യില്‍ രാവിലത്തേക്ക് അവര്കുള്ള ആഹ്രവും ഉണ്ടായിരുന്നു...

ഗോവിന്ടിനെ കൊണ്ട് രാവിലെ തന്നെ മരിച്ച ആളിന് വേണ്ടിയുള്ള കര്‍മങ്ങള്‍ ചെയ്യിച്ചിരുന്നു...അടുത്തുള്ള ഒരാള്‍ ആണ് എല്ലാം പറഞ്ഞു കൊടുക്കുന്നത്..

അടുത്തുള്ള വീട്ടിലെ ഒരു സ്ത്രീ വന്നു കുട്ടികളെ ആഹാരം കഴിക്കാന്‍ വിളിച്ചു..

വേണ്ട ചേച്ചി..അവര്കുള്ള ആഹാരം ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്...രേവതിയുടെ മറുപടി കേട്ട് വന്ന സ്ത്രീ മടങ്ങ്പ്പോയി..

ജയന്തനും കുട്ടികളും ആഹാരം കഴിക്കാന്‍ ഇരുന്നു..

നിങ്ങള്‍ കഴിച്ചാരുന്നോ...ജയന്തന്‍ രേവതിയോട് ചോദിച്ചു.

ഞങ്ങള്‍ കഴിച്ചിട്ടാണ് വന്നത്...

കുട്ടികള്‍ രണ്ടുപേരും കഴിച്ചു കഴിഞ്ഞു രിഷിയുടെയും അലകയുടെയും ഒപ്പം വെളിയിലേക്ക് പ്പോയി..

കുട്ടികളെ ഇനി എന്ത് ചെയ്യും...? രേവതി ചോദിച്ചു.

അറിയില്ല....ഒന്നും ആലോചിച്ചിട്ടില്ല..

പിന്നെ ...?

ഞാന്‍ നില്‍കുന്ന അത്രയും ദിവസം അവര്‍ എന്റെ കൂടെ നില്കട്ടെ..പോകുന്നതിനു മുന്നേ എന്തെങ്കിലും ആലോചിച്ചു തീരുമാനിക്കാം..

ഇവിടെ നിന്ന് പോകണോ ജയേട്ടന്...?

പോകണ്ടേ...? ജയന്തന്‍ തിരിച്ചു ചോദിച്ചു.

രേവതി ഒന്നും പറയാതെ മുഖം കുനിച്ചു//പോകരുത് എന്ന് അവളുടെ മനസ്സ് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു..

ദിവസങ്ങള്‍ കടന്നു പോയി..ഗോവിന്ദും ഗീതുവും അമ്മോമ്മ ഇനി ഇല്ല എന്നാ യഥാര്ധ്യതോട് പൊരുത്തപ്പെട്ടു തുടങ്ങി...പക്ഷെ അവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാനുള്ള പ്രായം അവര്ക് ആയിരുന്നില്ല..അങ്കിള്‍ ഇപ്പോഴും കൂടെ ഉണ്ടാവും എന്ന് അവര്‍ വിശ്വസിച്ചു..അമ്മൂമ്മയുടെ കര്‍മങ്ങള്‍ എല്ലാം കഴിഞ്ഞു...ജയന്താണ് ജോലികള്‍ പിന്നെയും ബാക്കി ആയിരുന്നു....കുറച്ചു ചിത്രങ്ങളുടെ കൂടെ മിനുക്ക്‌ പണികള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നു..

കുട്ടികളെ രേവതിയുടെ അടുത്ത് ഏല്പിച്ചു ജയന്തന്‍ ടൌണില്‍ പോയി..റെനിയെ വിളിച്ചു പ്രദര്‍ശനത്തിന്റെ തീയതി കൊടുത്തു..ഒരു ദിവസം മുന്നേ തന്നെ എത്താമെന്ന് അവന്‍ വാക്ക് കൊടുത്തു....

പിന്നെ കേടാര്നാതിലേക്ക് വിളിച്ചു...ഗുജ്റാള്‍ സര്‍ നെ വിളിച്ചു അറിയിക്കണം, അനുഗ്രഹം വാങ്ങണം..പക്ഷെ ഫോണ്‍ കിട്ടിയില്ല.അപ്പോഴാണ്‌ ഓര്‍ത്തത്‌ ക്ഷേത്രം അടച്ചിട്ടുണ്ടാവുമെന്നു..കേദാര്‍ നാഥന്‍ ഇപ്പോള്‍ ഗുപ്ത കാശിയില്‍ ആവും..അപ്പോള്‍ ഗുജ്റാള്‍ സര്‍ ഉം അവിടെ ഉണ്ടാകണം..സുധീന്ദ്രയുടെ മടത്തിന്റെ നമ്പര്‍ ഉണ്ടായിരുന്നു..അവിടെ വിളിച്ചു..സുധീന്ദ്രയോടു സംസാരിക്കാന്‍ സാധിച്ചു.കൊടും തണുപ്പാണ് കേദാര്‍ നാതില്‍...,...ഗുജ്റാള്‍ സര്‍ നു കുഴപ്പമൊന്നും ഇല്ല...അദ്ദേഹം  അപ്പോള്‍ നടക്കാന്‍ ഇറങ്ങിയിരിക്കുന്നു  ..സുധീന്ദ്രയുടെ അടുത്ത് വിവരങ്ങള്‍ എല്ലാം വിശദമായി പറഞ്ഞെല്പിച്ചു...അദ്ദേഹം വരുമ്പോള്‍ എല്ലാം പറയാം എന്ന് സുധീന്ദ്ര എട്ടു..

തിരിച്ചു വന്നു വീണ്ടും രേവതിയുടെ അടുത്ത് കയറി..കുട്ടികള്‍ എല്ലാംഉച്ച ഭക്ഷണം കഴിസിരുന്നു...രേവതി ആഹാരം കഴിക്കാതെ ജയന്തന്‍ വരാന്‍ കാത്തിരുന്നു..അയാള്‍ എത്തിയപ്പോള്‍ അവള്‍ രണ്ടു പെര്കുമുള്ള ആഹരം എടുത്തു..

രേവതി കഴിച്ചില്ലേ..?

ഒന്ന് കഴിച്ചതാ...ജയേട്ടന്‍ കഴിക്കുന്നത്‌ കണ്ടു കൊതിയിടാതിരിക്കാന്‍ അല്പം കഴിചെക്കം..,..

ഉം ...കഴിചോല്...കുറച്ചു ആക്കണ്ട..നന്നായി കഴിചോല്...

ഉം..ഒറ്റക്കിരുത്തി കഴിപ്പിക്കണ്ടായല്ലോന്നു വിചാരിച്ചു കഴിക്കാതെ കാത്തിരുന്നതാ...

ജയന്തന്റെ മുഖം വിടര്‍ന്നു..അവന്‍ രേവതിയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി...ആ വിടര്‍ന്നു സുന്ദരമായ കണ്ണുകളില്‍ പ്രണയം ഓളം വെട്ടുന്നത് അവന്‍ കണ്ടു..കൈതപ്പൂവിന്റെ സുഗന്ധവും പേറി എവിടെ നിന്നോ ഒരു കാറ്റ് അവിടേക്ക് ഒഴുകിയെത്തി..

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി...ഇതിനിടയില്‍ ജയന്തന്‍ ഗുജ്റാള്‍ നെ വീണ്ടും വിളിച്ചു..ഇപ്പ്രാവശ്യം അദ്ദേഹത്തെ ഫോണില്‍ കിട്ടി..

സര്‍..  ജയന്തനാണ്...സുഘമല്ലേ സര്‍..

സുഖമാണ് മോനെ...നിന്റെ വിശേഷങ്ങള്‍ ഒക്കെ ഞാന്‍ അറിഞ്ഞു...

സര്‍..,..വരണം..അനുഗ്രഹിക്കണം ....സാറ് വേണം പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍.....,...

ഞാന്‍ വരാം ജയ....നീ എന്റെ മകനല്ലേ....നിന്റെ ആദ്യത്തെ സംരഭത്തിനു ഞാന്‍ ഇല്ലാതെ പോകാന്‍ പാടില്ല...എല്ലാം തയ്യരാക്കികോളൂ..ഞാന്‍ എത്തിയിരിക്കും...പണത്തിനു വല്ല ആവശ്യവുമുന്ടെങ്കില്‍ നമ്മുടെ അക്കാദമി യിലേക്ക് വിളിച്ചു ആവസ്യമുള്ളത് വാങ്ങിക്കൊള്....

ഇപ്പോള്‍ വേണ്ട സര്‍..,..എന്റെ കയ്യില്‍ ഉണ്ട്..പോരാതെ വരികയാണെങ്കില്‍ ഞാന്‍ വാങ്ങിക്കോളാം..

ശെരി..ഞാന്‍ ഒരു ദിവസം മുന്നേ എത്താം....ഇവിടെ കൊടും തണുപ്പാണ്..ഞങ്ങള്‍ ഈ മഠത്തില്‍ ഉള്ളവരെല്ലാം കൂടി ഒരു ദക്ഷിണേന്ത്യന്‍ തീര്‍ഥാടനം പ്ലാന്‍ ചെയ്യുന്നുണ്ട്...അപ്പോള്‍ അക്കൂടെ ഇതിനും പങ്കെടുക്കാം..

ശെരി സര്‍......,..അപ്പോള്‍ നമുക്ക് നേരില്‍ കാണാം...

പിന്നീട് തിരക്കിന്റെ ദിനങ്ങള്‍ ആയിരുന്നു...അമ്മൂമ്മ മരിച്ചു ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ ഗീതുവിനെ സ്കൂളില്‍ വിട്ടു...ഗോവിന്ടിനെ കൂട്ടിയാണ് എല്ലായിടത്തും പോകുന്നത്..ഗീതു സ്കൂള്‍ വിട്ടു വരാരാകുംപോഴേക്കും തിരിച്ചു വരും..അഥവാ താമസിച്ചാല്‍ അവളോട്‌ രേവതിയുടെ അടുത്ത് പോയി ഇരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്...കുട്ടികള്ക് ജയന്തന്‍ എല്ലാമായി മാറി..അയാള്‍ തങ്ങളുടെ ആരുമല്ല എന്നോ, നാളെ തങ്ങളെ വിട്ടു പോകേണ്ടവനാണ്‌ എന്നോ അവര്‍ ചിന്തിച്ചില്ല..ജയന്തന്റെ സാമീപ്യത്തില്‍ അവര്‍ എല്ലാ ദുഖങ്ങളും മറന്നു..കൂടാതെ അവര്ക് പുതിയ രണ്ടു കൂട്ടുകാരെയും അമ്മയെ പോലെ സ്നേഹിക്കുന്ന രേവതിയെയും  കിട്ടി...അമ്മൂമ്മ മരിച് ദുഃഖം ഉണ്ടായിരുന്നെങ്കിലും  ആ മുറിവില്‍ സ്നേഹത്തിന്റെ മരുന്ന് പുരട്ടാന്‍. ജയന്താണ് രേവതിയും ഋഷിയും അലകയും എല്ലാം ഉണ്ടായിരുന്നു..

ജയന്തന്‍ തിരക്കിട്ട് ചിത്രങ്ങളുടെ പണികള്‍ തീര്‍ത്തു...പത്രങ്ങളില്‍ പരസ്യങ്ങള്‍ കൊടുത്തു..ഉദ്ഘാടകന്‍ ആയി ലോകപ്രശസ്ത ചിത്രകാരന്‍ വി കെ ഗുജ്റാള്‍ ആണ് വരുന്നത് എന്നത് തന്നെ കലാ ലോകത്തിനു പ്രദര്‍ശനത്തെ പട്ടി ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാക്കി കൊടുത്തു...താന്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ ആളുകള്‍ വരാനുള്ള സാധ്യത ജയന്തന്‍ മനസ്സില്‍ കണ്ടു...വി ഐ പി ആണ് ഗുജ്റാള്‍ സര്‍...,..അദ്ദേഹം വരുന്നത് അധികൃതരെയും അറിയിക്കണം..അടുത്തുള്ള പോലീസെ സ്റെഷനിലും അറിയിപ്പ് കൊടുത്തു...
കാര്യങ്ങള്‍ ഭംഗിയായി തന്നെ നടന്നു..

.എല്ലാ കാര്യങ്ങളും ജയന്തന്‍ രേവതിയുമായി ചര്‍ച്ച ചെയ്തു...കഴിഞ്ഞ ഒരു മാസം കൊണ്ട് താന്‍ ആകെ മാറിയത് പോലെ രേവതിക്ക് തോന്നി...എന്തെല്ലാം മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ ഉണ്ടാകുന്നത്..കെട്ടിക്കിടന്ന ജലം പോലെ ആയിരുന്നു ജീവിതം ഒരു മാസം മുന്‍പ് വരെ..ചിന്തകളുടെ മാലിന്യങ്ങള്‍ അടിഞ്ഞു ജീവിതം ദുസ്സഹം ആവുകയായിരുന്നു....ഒറ്റപ്പെടലിന്റെ മുറിവുകള്‍ കുത്തി നോവിച്ചിരുന്നു..ബന്ധുക്കള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല..സ്വന്തം ഇഷ്ടതിനാണ് താന്‍ എല്ലാവരില്‍ നിന്നും അകന്നത്..ആ ദേഷ്യം മൂലമായിരിക്കാം ആരും തന്നെ തേടി വരാതിരുന്നത്..താനും കുട്ടികളും ജീവനോടെ ഉണ്ടോ എന്ന് പോലും സുധേട്ടന്റെ വീട്ടുകാര്‍ അന്വേഷിച്ചില്ല...ചേച്ചിയുടെ വീട്ടിലേക്കു വല്ലപ്പോഴും വിളിച്ചു അമ്മയുടെ സുഖ വിവരം അന്വേഷിക്കുന്നതാണ് താണ് വീട്ടുകാരും തമ്മില്‍ ആകെക്കൂടിയുള്ള ബന്ധം...ആ സങ്കടങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ തോന്നുന്നില്ല...ജീവിതം വീണ്ടും ഒഴുകി തുടങ്ങിയത് പോലെ..താനും ഈ ലോകത്തിന്റെ ഭാഗം ആണെന്ന തോന്നല്‍ ഉണ്ടായിരിക്കുന്നു..തന്റെ വാക്കുകള്‍ കേള്കാനും തന്റെ അഭിപ്രായങ്ങള്‍ക് വില വെക്കാനും ഇന്ന് ആരൊക്കെയോ തനിക്കുണ്ട് എന്നൊരു തോന്നല്‍ ജീവിക്കാന്‍ ഒരു ഹരം പകരുന്നു..പക്ഷെ ഈ സന്തോഷമെല്ലാം പ്രദര്‍ശനം കഴിയുന്നതോടെ തീരും..ജയേട്ടന്‍ തിരിച്ചു പോകും...താന്‍ വീണ്ടും ഗതി മുട്ടിയ നദി പോലെയാകും...അവള്‍ക് അപ്പോള്‍ ഹൃദയം നുറുങ്ങുന്ന സങ്കടം തോന്നും...

ചിത്രങ്ങള്‍ എല്ലാം പ്രദര്‍ശനം തുടങ്ങുന്നതിനു രണ്ടു ദിവസം മുന്നേ തന്നെ ഗാലറിയില്‍ എത്തിച്ചു...ചിത്രങ്ങള്‍ വില്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയിരുന്നു...പ്രദര്‍ശനത്തിന്റെ രണ്ടു ദിവസം മുന്നേ തന്നെ ജയന്തന്റെ പെങ്ങളുടെ ഭര്‍ത്താവ് എത്തി..അമ്മയും ചേച്ചിയും വരില്ല..അമ്മക്ക് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ആവില്ല...അമ്മയെ ഒറ്റക്കാക്കി ചേച്ചിക്കും വരാന്‍ പറ്റില്ല..അളിയന് അടുത്തുള്ള ലോഡ്ജില്‍ മുറി എര്പടാക്കി..നേരത്തെ തന്നെ ആറേഴു മുറികള്‍ കൊള്ളാവുന്ന ഒരു ലോഡ്ജില്‍ ബുക്ക്‌ ചെയ്തിരുന്നു...
ചിത്രങ്ങള്‍ ഗാലറിയില്‍ എത്ക്കാന്‍ അളിയനും സഹായിച്ചു...അന്ന് വൈകുന്നേരം റെനിയും രേഞ്ഞിനിയും എത്തിച്ചേര്‍ന്നു...അവരെ വിളിക്കാന്‍ ജയന്തന്‍ റെയില്‍വേ സ്റെഷനില്‍ പോയി...എല്ലാവരെയും വിളിച്ചു കൊണ്ട് ജയന്തന്‍ ആദ്യം പോയത് രേവതിയുടെ അടുത്തേക്കാണ്...

രേനിയെയും രേഞ്ഞിനിയെയും കണ്ടപ്പോള്‍ രേവതിക്ക് വളരെ സന്തോഷം ആയി..രിഷിയെയും അലകയെയും കൂടാതെ ഗോവിന്ദും ഗീതുവും അവിടെ ഉണ്ടായിരുന്നു..ജയന്തന്‍ അവരെ രേഞ്ഞിനിക്കും രേനിക്കും പരിചയപ്പെടുത്തി ക്കൊടുത്തു...കുട്ടികള്ക് വേണ്ടി കുറെ അധികം സാധനങ്ങള്‍ അവര്‍ വാങ്ങി കൊണ്ട് വന്നിരുന്നു..ഇത്രയും കുട്ടികളെ ഒന്നിച്ചു കണ്ടപ്പോള്‍ രേഞ്ഞിനിക്ക് ഒരു പാട് സന്തോഷം..

രേവതിയുടെ മുഖത്തെ പ്രസാദം റെനിയും രേഞ്ഞിനിയും വന്നപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു..അന്ന് കണ്ട ആളെ അല്ല ഇപ്പോള്‍ മുന്നില്‍ നില്കുന്നത്..കോളേജില്‍ പഠിക്കുമ്പോഴത്തെ അതെ പ്രസരിപ്പ് ഇപ്പോള്‍ രേവതിയില്‍ ഉണ്ട്..

റെനി ജയന്തനെ തോണ്ടി...ജയന്തന്‍ കേള്കെ പതുക്കെ പറഞ്ഞു..

എന്താടാ..പൂവ് ശെരിക്കും വിടര്ന്നിട്ടുണ്ടാല്ലോ..പഴയ വാടവും പോയി..നീ വല്ല മരുന്നും കൊടുത്തോ..

അസൂയക്കാര..കണ്ണ് വെക്കാതെടാ..വളരെ കഷ്ടപ്പെട്ടാണ്‌ ഇത്രയും വരെയെങ്കിലും എത്തിച്ചത്...ജയന്തന്‍ പറഞ്ഞു

നീ അവളോട്‌ പറഞ്ഞോ...നിനക്കു അവളെ കൂടെ കൊണ്ട് പോകാന്‍ താല്പര്യം ഉണ്ട്നെന്നു..?

ഇല്ല..പറയണം..പ്രദര്‍ശനം കഴിയട്ടെന്നു വിചാരിച്ചു..

നീ ഇങ്ങനെ മിണ്ടാതിരുന്നോ..പിന്നെ പറയാം എന്നും പറഞ്ഞു...

ഇല്ലെടാ..ഇപ്പോള്‍ പറഞ്ഞാല്‍.., അവള്‍ക് കൂടെ വരാന്‍ താല്പര്യമില്ല എന്നാണ് മറുപടി എങ്കില്‍ പിന്നെ ഈ പ്രദര്‍ശനം പൂര്നമാക്കാനുള്ള ശക്തി എനിക്ക് കാണില്ല...അത് കൊണ്ടാണ് പറയാത്തത്..

ഹോ..ഇങ്ങനെ ഒരു ഉണ്ണാക്കാന്‍....,..

റെനിയും രേഞ്ഞിനിയും ലോഡ്ജില്‍ പോയില്ല..അവര്‍ രേവതിയുടെ വീട്ടില്‍ തന്നെ കൂടി..

ജയന്തനും റെനിയും രാത്രിയില്‍ ടൌണില്‍  പോയി അളിയനെയും കൂട്ടി കറങ്ങി..പിന്നെ അളിയനെ ലോഡ്ജിലാക്കി തിരിച്ചു പോന്നു...
രേവതിയുടെ വീട്ടില്‍ ഉത്സവത്തിന്റെ പ്രതീതി ഉണ്ടായി..കുട്ടികല്കെല്ലാം വലിയ സന്തോഷം..അവര്‍ അവിടെയെല്ലാം ഓടിച്ചാടി ബഹളം വെച്ച് നടന്നു..രേവതിയും രണ്ജിനിയും പരസ്പരം ദുഃഖങ്ങള്‍ പങ്കു വെച്ച്..ഇടയ്ക്കു റെനിയുടെ തമാശകള്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു...തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകാരങ്ങള്‍ ആയ ദിവസങ്ങളില്‍ ആണ് ജീവികുന്നത് എന്ന് ജയന്തനും രേവതിക്കും തോന്നി..ഇടയ്ക്കിടെ അവരുടെ രണ്ടു പേരുടെയും കണ്ണുകള്‍ പരസ്പരം കോര്‍ക്കുന്നത് റെനി ശ്രദ്ധിച്ചു..

ഡീ..രേഞ്ഞിനി നീ പൂവ് കണ്ടിട്ടുണ്ടോ..?റെനി ചോദിച്ചു..

പിന്നെ ഞാന്‍ പൂവ് കണ്ടിട്ടില്ലേ..

ഡീ ആ പൂവല്ല..മനുഷ്യപ്പൂവ്..

ജയന്താണ് കാര്യം പിടി കിട്ടി...റെനി നാട്ടിക്കാനുള്ള പരിപാടിയാണ്..അവന്‍ റെനിയെ ദയനീയമായി നോക്കി..റെനി പക്ഷെ കണ്ടതായി നടിച്ചില്ല..

നീ ജയന്തന്റെ പിന്നിലേക്ക്‌ നോക്കിയേ...

എന്തിനാ...

രണ്ടു ചിറകുകള്‍ കണ്ടില്ലേ..?

നിങ്ങള്‍കെന്താ വട്ടാണോ മനുഷ്യാ..?

നീ ചിറകു കണ്ടില്ലാ...രേവതി ഒന്ന് നോക്കിക്കേ രണ്ടു വരന ചിറകുകള്‍ ഉണ്ടോന്നു...?

രേവതിയുടെ മുഖത്ത് നാണം ഇരമ്പിക്കയറി..

ഡാ..മിണ്ടാതിരിക്കെട ശവമേ..ജയന്തന്‍ റെനിയെ ശാസിച്ചു..

രേഞ്ഞിനിക്ക് ഒന്നും മനസ്സിലായില്ല..

നിങ്ങള്‍ എല്ലാവരും കൂടി എന്താ എന്നെ പോട്ടിയാക്കുവാണോ..? രേഞ്ഞിനിക്ക് ശുണ്ടി വന്നു..

ഡീ പോത്തെ..പണ്ട് നീ രേവതിക്ക് ഒരു ഒരു എഴുത്ത് കൊടുത്തത് ഒര്കുന്നില്ലേ..? നമ്മുടെ വിന്‍സെന്റ് വാന്‍ഗോഗ് തന്നു വിട്ട ഒരു എഴുത്ത്..

ഉം..ഒര്കുന്നുണ്ട്..

ആ എഴുത്തിലെ പൂവും ശലഭവും ആണ് ഈ ഇരിക്കുന്നത്...

രേഞ്ഞിനിക്ക് ഇപ്പോള്‍ കാര്യം പിടി കിട്ടി...അവള്‍ പൊട്ടിച്ചിരിച്ചു...രേവതിയും ജയതനും തല കുനിച്ചിരുന്നു..ഇടയ്ക്കു ജയന്തന്‍ രേവതിയെ നോക്കിയപ്പോള്‍ അവള്‍ അവനെ കൊഞ്ഞനം കുത്തി കാണിച്ചു..ജയന്തനും അത് കണ്ടപ്പോള്‍ ചിരി വന്നു..നാണം വന്നപ്പോള്‍ രേവതിയുടെ സൌന്ദര്യം ഇരട്ടിച്ചത് പോലെ അവനു തോന്നി..

അന്ന് രാത്രി എല്ലാവരും ഒരു പാട് നേരം സംസാരിച്ചിരുന്നു..പിന്നെ ഉള്ള സ്ഥലങ്ങളില്‍ കിടന്നു ഉറങ്ങി..പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തന്നെ ജയന്തനും റെനിയും തയ്യാറായി ഗാലറിയിലേക്ക് പോയി..ജയന്തന്റെ അളിയനും അവിടെ എത്തിയിരുന്നു..

എല്ലാവരും ചേര്‍ന്ന് ചിത്രങ്ങള്‍ സെറ്റ് ചെയ്യാന്‍ തുടങ്ങി..ഉച്ച ആയപ്പോള്‍ എല്ലാവരും തിരികെ രേവതിയുടെ വീട്ടില്‍ എത്തി..രേവതി രണ്ടു മൂന്നു ദിവസത്തേക്ക് അവധി എടുത്തിരുന്നു..അവളും രേന്ജിനിയും കൂടി എല്ലാവര്ക്കും വേണ്ട ആഹാരം തയ്യാറാക്കിയിരുന്നു..അളിയനെ എല്ലാവര്ക്കും പരിചയപ്പെടുത്തി..എല്ലവരും ആഹാരം കഴിച്ചു..അല്പം കഴിഞ്ഞു വീണ്ടും ഗാലറിയിലേക്ക് പോയി..രേവതിയും രേഞ്ഞിനിയും കുട്ടികളും എല്ലാം ഉണ്ടായിരുന്നു കൂടെ..അവര്‍ സെറ്റ് ചെയ്തു വെച്ചിരുന്ന ചിത്രങ്ങള്‍ എല്ലാം കണ്ടു നോക്കി..അവിടെയും ഇവിടെയും ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും സെറ്റ് ചെയ്തു..അവരെ അവിടെ നിര്‍ത്തി ജയന്താണ് റെനിയും ഗുജ്റാള്‍ സര്‍ നെ വിളിക്കാന്‍ സ്റെഷനില്‍ പോയി..വൈകുന്നേരം ആയിരുന്നു അദ്ദേഹത്തിന്റെ ട്രെയിന്‍..,...

ട്രെയിന്‍ കൃത്യ സമയതെതി...ഗുജ്റാള്‍ സര്‍ നെ സ്വീകരിച്ചു..അദ്ദേഹത്തിന് സന്തോഷമായി..ജയന്തന്‍ അദ്ദേഹത്തിന്റെ പാടങ്ങളില്‍ തൊട്ടു നമസ്കരിച്ചു..അത് കണ്ടു റെനിയും അങ്ങനെ ചെയ്തു..അദ്ദേഹത്തെ അവിടെ നിന്നും ലോഡ്ജില്‍ എത്തിച്ചു..വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു..

അങ്ങ് ഒറ്റയ്ക്കാണോ പോന്നത്..ജയന്തന്‍ ചോദിച്ചു..

അല്ല സുധീന്ദ്രയും മറ്റു സന്യാസിമാരും അടങ്ങുന്ന സംഘം കൂടെ ഉണ്ടായിരുന്നു..അവര്‍ മംഗലാപുരത്ത് ഒരു ക്ഷേത്രത്തില്‍ തങ്ങി..ഞാന്‍ ഇങ്ങോട്ട് പോന്നു..അവരും നാളെ കഴിഞ്ഞു ഇവിടെ എത്തും..നിന്റെ പ്രദര്‍ശനം രണ്ടു ദിവസതെക്കല്ലേ..അവര്‍ക്കും കാണാന്‍ താല്പര്യം ഉണ്ട്..

ജയന്തന്‍ റെനിയെ ഗാലറിയിലേക്ക് പറഞ്ഞയച്ചു..രേവതിയും രേഞ്ഞിനിയെയും കുട്ടികളെയും കൂട്ടി റെനി രേവതിയുടെ വീട്ടിലേക്കു പോയി..ജയന്തന്‍ ഗുജ്റാള്‍ സര്‍ നെ സുശ്രൂഷിച്ചു കൊണ്ട് അവിടെ തന്നെ നിന്ന്..

പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ ജയന്തന്‍ ഗുജ്റാള്‍ സര്‍ ന്റെ അനുവാദം വാങ്ങി വെളിയിലേക്ക് പോയി..

അവന്‍ നേരെ പോയത് താന്‍ താമസിച്ചിരുന്ന വീട്ടിലേക്കായിരുന്നു..അവിടെ അമ്മോമ്മയുടെ അസ്ഥിത്തറയില്‍ വിലക്ക് വെച്ച് പ്രാര്‍ഥിച്ചു..

തന്റെ പ്രദര്‍ശനം കാണണമെന്ന് അമ്മൂമ്മക്ക്‌ വല്യ ആഗ്രഹം ആയിരുന്നു..താന്‍ ടൌണില്‍ കൊണ്ട് പോകാമെന്ന് വാക്കും കൊടുത്തിരുന്നു..പക്ഷെ അതിനു മുന്നേ അമ്മൂമ്മ പോയി..എങ്കിലും അവരുടെ ആത്മാവ് തന്നെ ചുറ്റി നില്പുണ്ടാകും എന്ന് അവനു അറിയാമായിരുന്നു...കുറെ നേരം അവിടെ നിന്ന്..പിന്നെ നേരെ ഗാലറിയിലേക്ക് പോയി....അവിടുത്തെ സജ്ജീകരണങ്ങള്‍ എല്ലാം നോക്കി നടന്നു ഉറപ്പു വരുത്തി..കുറെ കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ എത്തി തുടങ്ങി..കുറെ പോലീസുകാരെയും നിയോഗിച്ചിരുന്നു..റെനിയും രേവതിയും കുട്ടികളും ജയന്തന്റെ അളിയനും എല്ലാവരും എത്തി...സമയം അടുക്കരായപ്പോള്‍ ജയന്തന്‍ തന്നെ ഒരു കാര്‍ വിളിച്ചു പോയി ഗുജ്റാള്‍ സര്‍ നെ കൊണ്ട് വന്നു..

അദ്ദേഹം എത്തിയപ്പോള്‍ അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നു..ചിത്ര കലയെ സ്നേഹിക്കുന്ന ഗുജ്റാള്‍ സര്‍ നെ  സ്നേഹിക്കുന്ന എല്ലാ ആളുകളും അവിടെ കൂടിയിരുന്നു...അദ്ദേഹത്തെ കാണാന്‍ വേണ്ടി ആളുകള്‍ തിക്കി തിരക്കി..ഒന്ന് രണ്ടു പത്രത്തിന്റെ ആളുകളും പ്രദര്‍ശനം കവര്‍ ചെയ്യാന്‍ എത്തിയിരുന്നു..അവര്‍ അദ്ദേഹത്തിന്റെയും ജയന്തന്റെയും ഫോട്ടോകള്‍ എടുത്തു..പോലീസുകാര്‍ ജനത്തെ നിയന്ത്രിച്ചു..

നിശ്ചയിച്ച സമയത്ത് തന്നെ ഗുജ്റാള്‍ സര്‍ നിലവിളക്ക് കൊളുത്തി പ്രദര്‍ശനം ഉദ്ഖാടനം ചെയ്തു..ജയന്തന്റെ കണ്ണുകള്‍ നിറയുന്നത് രേവതിയും റെനിയും ശ്രദ്ധിച്ചു..അത് സന്തോഷത്തിന്റെ കണ്ണ് നീര്‍ ആണെന്ന് അവര്‍ക്ക് മനസിലായി...

ഉദ്ഘാടനത്തിന് ശേഷം ജയന്തന്‍ തന്നെ ചിത്രങ്ങളെല്ലാം ഗുജ്റാള്‍ സര്‍ നെ കൊണ്ട് നടന്നു കാണിച്ചു..അദ്ദേഹത്തിന് എല്ലാ ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു..

ജയാ..നിന്റെ അര്‍ദ്ധനാരീശ്വര സങ്കല്‍പം നീ നന്നായി വരച്ചു കാണിച്ചു..പ്രണയവും ലാസ്യവും നൃത്തവും ഒത്തു ചേരുന്ന ഭാവങ്ങള്‍..,..ഓരോ ചിത്രവും  ജീവിക്കുന്നു..

ജയന്തന്‍ ഓരോ ചിത്രത്തെയും കുറിച്ച് അദ്ദേഹത്തിന് വിശദമാക്കി കൊടുത്തു..ഓടിസ്സിയും ഭാരത നാട്യവും ചേര്‍ന്ന ഭാവന അദ്ദേഹത്തിന് വളരെ ഇഷ്ടമായി..ജയന്തനില്‍ പ്രതിഭ എത്രത്തോളം ഉന്നതമാനെന്നു അദ്ദേഹത്തിന് പൂര്‍ണ ബോധ്യം വന്നു..അദ്ദേഹത്തിനു അഭിമാനം തോന്നി..താന്‍ ഉരുക്കിയെടുത്ത തങ്കം ആണ് ജയന്തന്‍ എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു..അവന്‍ തന്നെക്കാള്‍ ഉന്നതങ്ങളില്‍ എത്തും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു...ചിത്രങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം ജയന്തനെ കെട്ടിപ്പിടിച്ചു നെറുകയില്‍ ചുംബിച്ചു...അതെ നിമിഷം തന്നെ അവരെ അനുഗമിക്കുകയായിരുന്ന പത്രക്കാരുടെ ക്യാമറകളുടെ ഫ്ല്ശുകള്‍ മിന്നി..

ഇറങ്ങുന്നതിനു മുന്നേ തന്നെ ഗുജ്റാള്‍ പത്രക്കാര്‍ക്ക് ചെറിയ ഒരു ഇന്റര്‍വ്യൂ കൊടുത്തു..അതില്‍ അദ്ദേഹം ജയന്തനെ വാനോളം പുകഴ്ത്തി...

ജനങ്ങള്‍ ധാരാളം എത്തിക്കൊണ്ടിരുന്നു..ആദ്യ ദിവസം കൊണ്ട് തന്നെ പ്രടഷണം വളരെ വിജയമായി..ഒരു പാട് പേര്‍ ചിത്രങ്ങള്‍ വാങ്ങാന്‍ മുന്നോട്ടു വന്നു...അടുത്ത ദിവസം കൂടി പ്രദര്‍ശനം ഉണ്ടായതിനാല്‍ അതിനു ശേഷം വില്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് ജയന്തന്‍ അവരോടു പറഞ്ഞു...

റെനിയും അളിയനും രേവതിയും കുട്ടികളും എല്ലാം വൈകുന്നത് വരെ അവിടെ തന്നെ നിന്ന്...ജയന്തന്‍ ഇതിനിടയില്‍ ഗുജ്റാള്‍ സര്‍ നെ ലോഡ്ജില്‍ തിരികെ കൊണ്ട് ചെന്നാക്കി..അദ്ദേഹത്തിന്റെ അനുവാദവും വാങ്ങി വീണ്ടു ഗാലറിയില്‍ എത്തി..

വൈകുന്നേരം വരെ നല്ല തിരക്കുണ്ടായിരുന്നു..ഒരു പാട് പേര്‍ ജയന്തനെ അഭിനന്ദിച്ചു...അന്നത്തെ സമയം കഴിഞ്ഞപ്പോലെല്ലാവരും രേവതിയുടെ വീട്ടിലേക്കു പോയി....എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നത് അന്നത്തെ സംഭവങ്ങളെ കുറിച്ചായിരുന്നു...ജയന്തന്‍ എല്ലാം കേട്ടിരുന്നു...


ആഹാരം കഴിക്കാനുള്ള സമയം ആയപ്പോള്‍ ജയന്തന്‍ പറഞ്ഞു..

നിങ്ങള്‍ കഴിചോല്....ഞാന്‍ ഗുരാല്‍ സര്‍ ന്റെ ഒപ്പമാണ് ഇന്ന് കഴിക്കുന്നത്‌..,..രാവിലെ കാണാം...

രേവതിയെ നിനക്കു കിട്ടാതിരുന്നത് ഇങ്ങനെ നോക്കിയാല്‍ നന്നായി..കാരണം ഇല്ലെങ്കില്‍ അവളെയും കെട്ടി നീ ഒരു ഉണ്ണാക്കാന്‍ ആയി ജീവിചെനേം...ഇതിപ്പോള്‍ നാലാള്‍ അറിയുന്ന ഒരു ചിത്രകാരന്‍ ആയില്ലേ..ഹും..ഞാനും അങ്ങനെ വല്ലതും ആയാല്‍ മതിയായിരുന്നു..ഇവള്‍ ഒറ്റ ഒരുത്തി കാരണമാ ഞാന്‍ ഇങ്ങനെ ആയതു...ഇവളും എങ്ങോട്ടെങ്കിലും എന്നെ വിട്ടു പോയിരുന്നെങ്കില്‍ ഞാന്‍ നാലാള്‍ അറിയുന്ന ആരെങ്കിലുമൊക്കെ ആയേനെ..റെനി രേഞ്ഞിനിയെ നോക്കി കണ്ണുരുട്ടി...

ഹാ..അത് ശെരിയാ..അത് കൊണ്ട് എന്റെ ഭര്‍ത്താവു എങ്കിലും ആകാന്‍ പട്ടി..ഇല്ലെങ്കില്‍ അപ്പന്റെ കാശ് കൊടുക്കാന്‍ മോഷ്ടിക്കാന്‍  ഇറങ്ങി അറിയപ്പെടുന്ന ഒരു പെരുങ്കള്ളന്‍ ആയേനേം...രേഞ്ഞിനി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു..

ജയന്തന്‍ യാത്ര പറഞ്ഞു ഇറങ്ങി...

ഗുജ്റാള്‍ സര്‍ രാത്രിയില്‍ പഴങ്ങള്‍ ആണ് കഴിക്കുക..അദ്ദേഹത്തിന് വേണ്ടി കുറച്ചു പഴങ്ങള്‍ വാങ്ങി ലോഡ്ജില്‍ എത്തി..അദ്ദേഹം ജയന്തനെ കാത്തിരിക്കുകയായിരുന്നു...

ഞാന്‍ താമസിച്ചോ സര്‍...,..? ജയന്തന്‍ ചോദിച്ചു..

ഇല്ല ജയ..എങ്ങനെയുണ്ടായിരുന്നു വൈകിട്ട് ...?

നല്ല തിരക്കുണ്ടായിരുന്നു സര്‍..,..ഒരു പാട് പേര്‍ അഭിനന്ദിച്ചു...എല്ലാം അങ്ങയുടെ അനുഗ്രഹം ആണ്..അങ്ങ് വരുന്നു എന്നറിഞ്ഞത് കൊണ്ടാണ് ഇത്രയും തിരക്ക് ഉണ്ടായത്...

ചിത്രങ്ങള്‍ക് നല്ല മിഴിവ് ഉണ്ടായിരുന്നു മോനെ..പ്രത്യേകിച്ചും പാര്‍വതിയുടെ കണ്ണുകള്‍ക്...ഗുജ്റാള്‍ സര്‍ ജയന്തന്റെ മുഖത്തേക്ക് നോക്കി..

ജയന്തന്‍ കേട്ടിരുന്നു...അദ്ദേഹം തുടര്‍ന്ന്..

അതെ കണ്ണുകള്‍ ഞാന്‍ മറ്റൊരു മുഖത്തും കണ്ടു....

ഇപ്പോള്‍ ജയന്തന്‍ ഞെട്ടി..

ആരാണ് ആ കുട്ടി ജയാ..?

സര്‍..,..അത്...

എന്താ പറയാന്‍ ബുദ്ധിമുട്ടുള്ള പേര് ആണോ..?

അല്ല സര്‍,..രേവതി എന്നാണു പേര്..

ഉം...ആരാണ് അവള്‍...,..

ജയന്തന്‍ കോളജ് മുതല്‍ ഇതുവരെ ഉണ്ടായ കാര്യങ്ങള്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു...അദ്ദേഹം എല്ലാം കേട്ടിരുന്നു..

അപ്പോള്‍ അവള്‍ ആണ് നിന്നെ ഡല്‍ഹിയില്‍ എത്തിച്ചതും..ഇപ്പോള്‍ ഇവിടെ എത്തിച്ചതും ....ഇനി എന്താണ് നിന്റെ പ്ലാന്‍..,..

അവളുടെ ഭര്‍ത്താവ് ഇപ്പോള്‍ അവളുടെ കൂട്യില്ല സര്‍...,..അയാള്‍ ഇനി വരുമോന്നും അറിയില്ല...അവളെ ഇനിയുള്ള കാലം കൂടെ കൂട്ടിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്..സര്‍ നോട് ഇതേ കുറിച്ച് സംസാരിക്കാന്‍ വേണ്ടി ഇരിക്കുകയായിരുന്നു....

ഇവിടെ എന്റെ അഭിപ്രായത്തിനു പ്രസക്തിയില്ല ജയാ..കാരണം ഇത് നിങ്ങള്‍ രണ്ടു പേരുടെയും ജീവിതമാണ്..ഞാന്‍ വിവാഹം കഴിക്കാതിരുന്നത് എന്റെ പ്രണയം മുഴുവന്‍ ചിത്ര കലയോട് ആയിരുന്നതിനാലാണ്..പക്ഷെ നിന്നെ ചിത്രകാരന്‍ ആക്കിയ പ്രണയം നിനക്കു അവളോട്‌ ഉള്ളതാണ്..വിധി വീണ്ടും നിങ്ങളെ അടുത്ത് എത്തിച്ചിരിക്കുന്നു..അത് സന്തോഷത്തിനു വേണ്ടിയാണോ സങ്കടപ്പെടുത്താന്‍ വേണ്ടിയാണോ എന്നത് കാലത്തിനു മാത്രം അറിയാവുന്ന കാര്യങ്ങള്‍ ആണ്..അനുഭവിക്കെണ്ടാവര്‍ നിങ്ങളും...അപ്പോള്‍ നിങ്ങള്‍ ആണ് തീരുമാനിക്കേണ്ടത്...നീ അവളെ സ്വീകരിച്ചാലും അതില്‍ തെറ്റൊന്നുമില്ല..പരസ്പരം സ്നേഹിക്കുന്ന മനസ്സുകള്‍ ഒന്നിക്കാനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഒന്നിക്കുക തന്നെ വേണം..

ജയന്തന്‍ ഒന്നും പറഞ്ഞില്ല...അവന്‍ പഴങ്ങള്‍ വൃത്തിയാക്കി ഒരു പാത്രത്തില്‍ വെച്ച് അദ്ദേഹത്തിന് കൊടുത്തു..അവനും ഒന്ന് രണ്ടെണ്ണം കഴിച്ചു..കുറെ കഴിഞ്ഞു രണ്ടു പേരും കിടന്നു..

പിറ്റേന്ന് നേരത്തെ തന്നെ എഴുന്നേറ്റു..തയ്യാറായി കുറെ കഴിഞ്ഞപ്പോള്‍ പ്രശസ്തമായ ഒരു  പത്രത്തിന്റെ പ്രതിനിധികള്‍ എത്തി..അവര്ക് ഗുജ്റാള്‍ ന്റെ വിശദമായ ഒരു ഇന്റര്‍വ്യൂ വേണം..ജയന്തന്‍ അദ്ദേഹത്തോട് സംസാരിച്ചു..ജയന്തനും കൂടെ ഇരിക്കാമെങ്കില്‍ തന്‍ തയ്യരാന്നെന്നു അദ്ദേഹം സമ്മതിച്ചു..

ഏകദേശം ഒരു മണിക്കൂറോളം ഇന്റര്‍വ്യൂ തുടര്‍ന്ന്...അവസാനം ഗുജ്റാള്‍ പറഞ്ഞു...ഇവന്‍ എന്റെ ശിഷ്യന്‍ ആണ്..നല്ല കഴിവുള്ളവന്‍..,..ഇന്ത്യന്‍ ചിത്ര രചന നാളെ ഇവനില്‍ കൂടി അറിയപ്പെടും..ഇവനെ ക്കുറിച്ച് നിങ്ങള്‍ നല്ല കവേരെജ് കൊടുക്കണം...പത്രക്കാര്‍ സമ്മതിച്ചു...

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ജയന്തന്‍ ഗാലറിയിലേക്ക് പോയി...കുറെ കഴിഞ്ഞു അളിയന്‍ വന്നു..അദ്ദേഹത്തിന് തിരിച്ചു പോകാന്‍ തിടുക്കം ഉണ്ടായിരുന്നു..അദ്ദേഹത്തെ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല എന്ന് ജയന്തനും തോന്നി...അളിയനോട് രാവിലെ തന്നെ തിരിച്ചു വീട്ടിലേക്കു പോക്കൊല്ലാന്‍ പറഞ്ഞു..അദ്ദേഹം തിരിച്ചു പോയി..അപ്പോഴേക്കും റെനിയും കുട്ടികളും കൂടി വന്നു...

എവിടെ രേഞ്ഞിനിയും രേവതിയും...ജയന്തന്‍ ചോദിച്ചു..

അവര്‍ കുറെ കഴിഞ്ഞു വന്നു കൊല്ലും.. കഥ പറഞ്ഞു തീര്‍ന്നില്ല..റെനി മറുപടി പറഞ്ഞു.

ആളുകള്‍ എത്തിക്കൊണ്ടിരുന്നു...കുട്ടികള്‍ ജയന്തനോടൊപ്പം നിന്ന്...കുറെ കഴിഞ്ഞപ്പോഴേക്കും ഒരു സന്യാസി സംഘം അവിടെ എത്തി..സുധീന്ദ്രനും കൂട്ടരും ആയിരുന്നു അവര്‍...,..ജയന്തന്‍ എല്ലാവരെയും സന്തോഷത്തോടു കൂടി സ്വീകരിച്ചു...

എല്ലാവര്ക്കും റെനിയെ പരിചയപ്പെടുത്തി കൊടുത്തു....ജയന്തന്റെ കയ്യില്‍ തൂങ്ങി നില്‍കുന്ന അലകയെ കണ്ടു സുധീന്ദ്രന്‍ ചോദിച്ചു...

ആരാ ഈ കൊച്ചു സുന്ദരി....?

ഇവള്‍ എന്റെ മകള്‍ ആണ്..ജയന്തന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..

സുധീന്ദ്രന്‍ അവളുടെ ശിരസ്സില്‍ പതുക്കെ തലോടി...കുട്ടികള്‍ സന്യാസികളെ കൌതുകത്തോടെ നോക്കി നിന്ന്..

ജയന്തന്‍ അവരെ ചിത്രങ്ങളുടെ സമീപത്തേക്ക് കൊണ്ട് പോയി കാണിച്ചു കൊടുക്കാന്‍ തുടങ്ങി...

രേവതിയും രേഞ്ഞിനിയും കുളി എല്ലാം കഴിഞ്ഞു തയ്യാറാവുകയായിരുന്നു..

രേവതി...ഞാന്‍ ഒരു കാര്യം പറയട്ടെ...?

ഉം..പറയ്‌...,..എന്തിനാ ഇത്ര മുഖവുര...

നീ ദേഷ്യപ്പെടുമോ....?

ടെശ്യപ്പെടെണ്ട കാര്യമാണെങ്കില്‍ ദേഷ്യപ്പെടും...ആദ്യം കാര്യം കേള്‍ക്കട്ടെ..എന്നിട്ട് തീരുമാനിക്കാം...

ജയന്തനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ...?

ഒരു പാട് കഴിവുള്ള ഒരു മനുഷ്യന്‍....,...

അതല്ലെടി കുരങ്ങെ...,..നിനക്കു അവനോടു സ്നേഹം ഉണ്ടോന്നു...?

രേവതിയുടെ ഉള്ളില്‍ എവിടെയോ ഒരു ചീള് തറച്ചു...

അവള്‍ അല്‍പനേരം ഒന്നും മിണ്ടിയില്ല..

എന്താ നീ ഒന്നും മിണ്ടാത്തത്..? രേന്ജിനി വീണ്ടും ചോദിച്ചു.

എനിക്കെന്നും സ്നേഹം ഉണ്ടായിരുന്നു..ഇല്ലെങ്കില്‍ ജയേട്ടന്‍ ഇന്ന് ഈ വീട്ടില്‍ വരും എന്ന് നിനക്കു തോന്നുന്നുണ്ടോ...?

ഉം...പക്ഷെ ഇന്ന് നീ എങ്ങനെയാണ് അദ്ദേഹത്തെ കാണുന്നത്...

എന്നും കണ്ടിട്ടുള്ളത് പോലെ തന്നെ...

നിന്റെ സുധേട്ടന്‍ തിരിച്ചു വരുമോ...?

അറിയില്ല..

അഥവാ വന്നില്ലെങ്കില്‍ നിന്റെ ജീവിതം പാഴായിപ്പോകില്ലേ...?

നീ എന്താ പറഞ്ഞു വരുന്നത് രേന്ജിനി....വളച്ചു കെട്ടാതെ കാര്യം പറയ്‌...,.

ജയന്തന്‍ കല്യാണം കഴിച്ചിട്ടില്ല..നീ അല്ലാതെ വേറെ ഒരു പെണ്ണ് വേണ്ട എന്ന് പറഞ്ഞാണ് പുള്ളി നടക്കുന്നത്..എന്ത് കൊണ്ട് നിങ്ങള്ക് ഒന്നിച്ചു കൂടാ..?

അത് ഇനി നടക്കില്ല രേഞ്ഞിനി..

എന്ത് കൊണ്ട് നടക്കില്ല...

ഞാന്‍ വേറൊരാളിന്റെ ഭാര്യ ആയി കഴിഞ്ഞവള്‍ ആണ്..അദ്ദേഹത്തിന്റെ രണ്ടു കുട്ടികളുടെ അമ്മയും..

അത് കൊണ്ട്..?

ജയേട്ടന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഒന്നും ബാക്കി ഇല്ല..

സ്നേഹവും ഇല്ലേ..?

സ്നേഹം ഉണ്ട്....ഒരു പാട്...പക്ഷെ..

ഒരു പക്ഷേയുടെയും ആവശ്യമില്ല..അദ്ദേഹം നിന്റെ സ്നേഹം മാത്രമാണ് ആഗ്രഹിക്കുന്നത്..നിന്റെ സാമീപ്യവും/....

എന്ന് നിന്നോടാരു പറഞ്ഞു..

എനിക്കറിയാം...

എങ്ങനെ...നിന്നോട്ജ പറഞ്ഞോ..?

ജയന്തന്‍ രേനിയെട്ടനോട് പറഞ്ഞിട്ടുണ്ട്..

എന്ത് പറഞ്ഞു..?

ഈ പ്രദര്‍ശനം കഴിഞ്ഞാല്‍ നിന്നോട് അദ്ദേഹത്തിന്റെ  കൂടെ ചെല്ലുമോന്നു ചോദിക്കും എന്ന്...

രേവതിയുടെ മുഖത്ത് എന്താണ് ഭാവം എന്ന് രേഞ്ഞിനിക്ക് മനസ്സിലായില്ല..പക്ഷെ അവളുടെ ഉള്ളം പെരുമ്പറ മുഴക്കുന്നത് അവള്‍ക് മനസ്സിലായി...രേവതിയുടെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍  ഉരുണ്ടു കൂടി..

നീ അദ്ദേഹത്തോട് ചോദിക്കരുത്..നിന്നോട് ഇപ്പോള്‍ ഒന്നും പറയരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്..പക്ഷെ നിന്റെ മനസ്സില്‍ എന്താണ് എന്ന് എനിക്ക്  അറിഞ്ഞാല്‍ കൊള്ളാം..

എനിക്കറിയില്ല രേഞ്ഞിനി...മനസ്സും ബുദ്ധിയും ഒന്നും പ്രവര്‍ത്തിക്കുന്നില്ല..ശേരിയും തെറ്റും ഒന്നും എനിക്ക് വേര്‍തിരിക്കാന്‍ സാധിക്കുന്നില്ല..നീ വാ നമുക്ക് പോകാം..

രേവതിയും രേഞ്ഞിനിയും വീട് പൂട്ടി ഇറങ്ങി..

ഗാലര്യില്‍ എത്തുമ്പോള്‍ നല്ല തിരക്കായിരുന്നു..

റെനിയും ഋഷിയും ഗോവിന്ദും അവിടെ ഒരു വശത്ത് നില്‍കുന്നുണ്ടായിരുന്നു...അവര്‍ രണ്ടു പേരും അങ്ങോട്ട്‌ ചെന്ന്...

അലകയെയും ഗീതുവിനെയും അക്കൂട്ടത്തില്‍ കണ്ടില്ല..

എവിടെ അലകയും ഗീതുവും...? രേവതി ചോദിച്ചു....

അവര്‍ രണ്ടും ജയന്തന്‍ അങ്കിള്‍ ന്റെ കൂടെയുണ്ടാമ്മേ...ഋഷി പറഞ്ഞു..

കുറെ സന്യാസിമാര്‍ വന്നിട്ടുണ്ട്..ഗുജ്റാള്‍ സര്‍ ന്റെ ഒപ്പം ഉള്ളവര്‍ ആണ്...അവരെ ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയാണ് ജയന്തന്‍..,..അതാ ആ ഭാഗത്ത്‌ എവിടെയെങ്കിലും ഉണ്ടാകും ആള്..റെനി കൈ ചൂണ്ടി കാട്ടി ക്കൊടുത്തു..

രേവതി ജയന്തനെയും കുട്ടികളെയും അന്വേഷിച്ചു അവിടേക്ക് പോയി..

ജയന്തന്‍ സുധീന്ദ്രനും കൂട്ടര്കും ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു..

രേവതിയെ കണ്ടത് അളക ഓടി അടുത്ത് ചെന്ന്...ജയന്താണ് രേവതിയെ കണ്ടു...
ജയന്തന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ രേന്ജിനി പറഞ്ഞതായിരുന്നു രേവതിയുടെ മനസ്സില്‍...,..അവള്‍ക് ജയന്തനെ അഭിമുഖീകരിക്കാന്‍ ബുദ്ധി മുട്ട് തോന്നി..പക്ഷെ ജയന്താണ് അത് മനസ്സിലായില്ല..

രേവതീ..ഞാന്‍ പറഞ്ഞിട്ടില്ലേ..ഗുപ്തകാശിയില്‍ വെച്ച് പരിചയപ്പെട്ട സുഹൃത്തുക്കളെ കുറിച്ച്...അവിടെ സന്യാസി മഠം നടത്തുന്ന്നവര്‍....,..ഗുജ്റാള്‍ സിരും ഇവരോട് ഒപ്പം ആണ്...ഇദ്ദേഹമാണ് സുധീന്ദ്രന്‍...,..ഞാന്‍ പറഞ്ഞിട്ടില്ലേ..

ചിത്രങ്ങള്‍ കണ്ടു കൊണ്ടിരുന്ന സുധീന്ദ്രന്‍ പതുക്കെ തിരിഞ്ഞു നോക്കി....

ജയന്താ..ഇങ്ങോട്ടൊന്നു വന്നെ....റെനിയുടെ ശബ്ദമാണ്..


ജയന്തന്‍ അവിടേക്ക് നടന്നു....

അവിടെ ചിത്രം കണ്ടു കൊണ്ട് നിന്നിരുന്ന ആര്‍ക്കോ ചില കാര്യങ്ങള്‍ ചോദിച്ചു അറിയാന്‍ ഉണ്ടായിരുന്നു...ജയന്തന്‍  അയാള്‍ക് അത് മനസ്സിലാക്കി കൊടുത്തു...

കുറെ കഴിഞ്ഞപ്പോള്‍ രേവതി അവിടേക്ക് ചെന്ന്...

ജയെട്ട..ഞാന്‍ വീട്ടിലേക്കു പോകുവാ..കുട്ടികളും എന്റെ കൂടെ പോന്നോട്ടെ..

എന്ത് പട്ടി രേവൂസേ ...ഇപ്പോള്‍ വന്നതല്ലേ ഉള്ളു...ജയന്തന്‍ ചോദിച്ചു...

ഹേയ്..ഒന്നുമില്ല...ഒരു കാര്യം മറന്നു പോയി..പോയെ പറ്റൂ..

ജയന്താണ് ഒന്നും മനസ്സിലായില്ല..എങ്കിലും അയാള്‍ തലയാട്ടി...

ഞാനും കൂടെ വരാം രേവതി...രേഞ്ഞിനി പറഞ്ഞു..

വേണ്ടെടി..നിങ്ങള്‍ പിന്നെ വന്നാല്‍ മതി..രേവതി കുട്ടികളെ നാല് പേരെയും കൂട്ടി നടന്നു..

ജയന്തന്‍ പിന്നെ മറ്റു തിരക്കുകളിലേക്ക് കടന്നു...

നേരം ഉച്ചയായി..റെനിയും രേന്ജിനിയും ജയന്തനെ ആഹാരം കഴിക്കാന്‍ പോകാന്‍ വിളിച്ചു...

നിങ്ങള്‍ പൊക്കോളൂ..ഞാന്‍ പിന്നെ വന്നു കൊള്ളാം..സന്യാസി മാര്കുള്ള ഭക്ഷണം ശെരിയാക്കി കൊടുക്കണം..അവര്‍ ലോഡ്ജിലേക്ക് പോയെന്നു തോന്നുന്നു..

റെനിയും രേഞ്ഞിനിയും രേവതിയുടെ വീട്ടിലേക്കു പോയി..

ജയന്തന്‍ ലോഡ്ജില്‍ ചെല്ലുമ്പോള്‍ സന്യാസിമാര്‍ വിശ്രമത്തില്‍ ആയിരുന്നു...സുധീന്ദ്രനെ അവിടെയെങ്ങും കണ്ടില്ല..

സുധീന്ദ്രന്‍ എവിടെ....?

അറിയില്ല..വെളിയില്‍ എവിടെയോ പോയതാണ്...

നിങ്ങള്കുള്ള ആഹാരം ഞാന്‍ വാങ്ങിക്കൊണ്ടു ഇപ്പോള്‍ വരാം..അതും പറഞ്ഞു ജയന്തന്‍ വെളിയിലേക്ക് പോയി...

റെനിയും രേഞ്ഞിനിയും വീട്ടിലേക്കു ചെന്ന് കയറുമ്പോള്‍ ഒരു സന്യാസി വേഷധാരി അവിടെ നിന്നും വെളിയിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു..

അകത്തു ചെല്ലുമ്പോള്‍ രേവതി വെറും നിലത്തു കുത്തിയിരിക്കുന്നു..കുട്ടികള്‍ അവിടെയെല്ലാം ഓടിച്ചാടി കളിക്കുന്നു...

ആരാ രേവതീ അയാള്‍..അയാള്‍ അവിടെ പ്രദര്‍ശനം കാനുന്നിടത്തും ഉണ്ടായിരുന്നല്ലോ..ജയന്തന്റെ കൂട്ടുകാരന്‍..അയാള്‍ എന്തിനാ ഇവിടെ വന്നത്...റെനി ചോദിച്ചു...

അയാള്‍ വഴി തെറ്റി വന്നതാ..ഇവിടെ അടുത്ത് അയാളുടെ ആരോ ഉണ്ടെന്നു...ഈ വീടാണെന്നു കരുതി കയറിയതാ..രേവതി പറഞ്ഞു..

അത് ശെരി...അതാണോ കാര്യം..?

ഉം..നിങ്ങള്‍ വാ..ആഹാര കഴിക്കു...

എല്ലാവരും ആഹാരം കഴിക്കാന്‍ തയ്യാറായി വന്നു..

എല്ലാവര്ക്കും ഭക്ഷണം വിളമ്പി രേവതി മാറിയിരുന്നു...

രേവതി കഴിക്കുന്നില്ലേ..രേഞ്ഞിനി ചോദിച്ചു..

ഇല്ല..വിശപ്പില്ല..നല്ല തലവേദന..നിങ്ങള്‍ കഴിക്കൂ..ഞാന്‍ പിന്നെ കഴിച്ചോളാം..

പിന്നെ ആരും ഒന്നും മിണ്ടിയില്ല..ആഹാരം കഴിച്ചു എല്ലാവരും വിശ്രമിച്ചു..

രേവതിയുടെ മുഖം മ്ലാനമായിരുന്നു...


ആശുപത്രിയില്‍ പോകണോ രേവതി..റെനി ചോദിച്ചു..

വേണ്ട..മാറിക്കോളും..കുറെ നേരം ഞാന്‍ ഒന്ന് കിടക്കട്ടെ..

രേവതി അതും പറഞ്ഞു അവിടെ ഒരു അരികില്‍ പായ വിരിച്ചു കിടന്നു...

റെനിയും രേഞ്ഞിനിയും വരാന്തയില്‍ പോയി കുട്ടികളുടെ കളികളും കണ്ടിരുന്നു..തങ്ങള്‍ക് കുട്ടികള്‍ ആയിരുന്നെങ്കില്‍ അവരും ഇപ്പോള്‍ ഈ കുരുന്നുകളുടെ കൂടെ ഓടിക്കളിചെനേം..രണ്ടു പെര്കും ദുഃഖം തോന്നി..

രേവതിയുടെ തലക്കകം ഇരമ്പുകയായിരുന്നു..

ആ വന്നു പോയത് ഏതോ ഒരാള്‍ അല്ല..മുട്ടത്തു കളിച്ചു കൊണ്ടിരിക്കുന്ന തന്റെ രണ്ടു കുട്ടികളുടെ അച്ഛന്‍ ആണ്...അഞ്ചു വര്‍ഷത്തോളം തന്റെ ഭര്‍ത്താവായി കൂടെ കഴിഞ്ഞ ആള്‍,.....താന്‍ സുധേട്ടന്‍ എന്ന് വിളിച്ച ആള്‍,.....ജയേട്ടന്റെ കൂട്ടുകാരന്‍ സുധീന്ദ്രന്‍...,...സന്യാസി..

ഗാലറിയില്‍ വെച്ചുണ്ടായ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല...ഒരിക്കലും പ്രതീക്ഷിക്കാത്ത കണ്ടു മുട്ടല്‍..,..തിരിഞ്ഞു നോക്കിയ ആളിന്റെ മുഖം കണ്ടപ്പോള്‍ തന്നെ തനിക്കു തല ചുറ്റി....ആ കണ്ണുകളിലും അദ്ഭുതവും അതിശയവും താന്‍ കണ്ടു....ദൈവമേ വേണ്ടിയിരുന്നില്ല..എന്തൊരു വിധിയാണ്..തന്നെ വീണ്ടും ധര്‍മ സങ്കടത്തില്‍ ആക്കാന്‍ വിധി വീണ്ടും പകിട കളിക്കുകയാണ്...കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ ആയി താന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളുടെയും അവഗനനകളുടെയും കാരണക്കാരന്‍ ആയ മനുഷ്യന്‍ ആണ് മുന്നില്‍ നികുന്നത്..രേവൂ..എന്ന് അയാളുടെ ചുണ്ടുകള്‍ പിരുപിരുക്കുന്നത് താന്‍ കണ്ടു...പിന്നെ അവിടെ നിന്നില്ല..രക്ഷപ്പെട്ടു ഓടുകയായിരുന്നു...പക്ഷെ അയാള്‍ തന്നെ പിന്തുടര്‍ന്ന് ഇവിടെയും വന്നു..
മക്കളെ കാണാന്‍ വേണ്ടിയാണ് പോലും...സന്യാസിക്കു എന്ത് സ്വന്തവും ബന്ധവും....എന്തൊക്കെയോ അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു..കുട്ടികളോട് എന്തോ ചോദിച്ചു...അവര്ക് ഉമ്മ കൊടുക്കുന്നതും കണ്ടു..അരുതെന്ന് വിലക്കാന്‍ തോന്നിയതാണ്..പക്ഷെ നാവിനു ശക്തി ഇല്ലായിരുന്നു..താന്‍ തളര്‍ന്നു നില്കുകയായിരുന്നു..

വര്‍ഷങ്ങള്‍ക് ശേഷം നാട് വിട്ട ഭര്‍ത്താവിനെ കാണുമ്പോള്‍ ഒരു പക്ഷെ മറ്റു സ്ത്രീകള്‍ക് സന്തോഷമായിരിക്കും ഉണ്ടാവുക..പക്ഷെ തനിക്കു ഭയം ആണ് ഉണ്ടായത്....എന്തായാലും ആള്‍ തിരിച്ചു പോയല്ലോ..ദൈവമേ എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്ക്ന്നത്..അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

വൈകിട്ട് റെനി മാത്രമേ ഗാലറിയിലേക്ക് പോയുള്ളൂ..തിരക്കൊക്കെ കുറഞ്ഞിരുന്നു..ചിത്രങ്ങള്‍ എല്ലാം വലിയ വിലകള്‍ക്ക് വിറ്റ് പോയി..പ്രദര്‍ശനം കഴിഞ്ഞപ്പോഴേക്കു ജയന്താണ് എന്തോ ഒരു വല്യ ഭാരം ഒഴിഞ്ഞു പോയത് പോലെയായി..താന്‍ ഇവിടെ വന്നതിലെ അവസാനത്തെ ഉദ്ടെശ്ശ്യവും സാധിച്ചിരിക്കുന്നു..പക്ഷെ തന്റെ ഏറ്റവും വലിയ സ്വപ്നം ഇപ്പൊഴു ബാക്കിയാണ്..നാളെ രേവൂസിനോട് സംസാരിക്കണം..അവള്‍ സമ്മതിച്ചാല്‍ പിന്നെ തനിക്കു മറ്റൊന്നും നോക്കാനില്ല..ഉടനെ തന്നെ അവളെയും കൂട്ടി പുതിയ ചിറകുകള്‍ വെച്ച് ജീവിതത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്നുയരാം..

ജയന്തനെ ചിന്തകളില്‍ നിന്നും തട്ടിയുനര്തിയത് റെനിയുടെ ശബ്ദമാണ്..

ഡാ..എല്ലാം കഴിഞ്ഞില്ലേ...നമുക്ക് പോയാലോ..

നീ പോക്കോള്.ഞാന്‍ ഇന്നും കൂടി ലോഡ്ജില്‍ തങ്ങുകയാണ്..ഗുജ്റാള്‍ സിര്നെയും സന്യാസിമാരെയും നാളെ രാവിലെ ട്രെയിന്‍ കയറ്റി വിട്ടിട്ടു ഞാന്‍ അങ്ങോട്ട്‌ വരാം..

നാളെ രാവിലെ ഞാനും രേഞ്ഞിനിയും മറ്റൊരു സ്ഥലം വരെ പോകും..രേഞ്ഞിനിയുടെ ഒരു ബന്ധു ഇവിടെ കുറെ മാറി താമസം ഉണ്ട്,..അവരെ കാണണം..ചിലപ്പോള്‍ നാളെ തിരിച്ചു വരവ് ഉണ്ടാകില്ല..

നിങ്ങള്‍ പോയിട്ട് വന്നോള്..നാളെ മുതല്‍ ഞാന്‍ ഫ്രീ ആക്കും...പിന്നെ നിങ്ങള്‍ പോകുന്നത് വരെ നിങ്ങളോടൊപ്പം...ജയന്തന്‍ പറഞ്ഞു..

അതിന്നും സാരമില്ല..നീ നാളെ തന്നെ രേവതിയോട് കാര്യങ്ങള്‍ പറയണം..വെച്ച് താമസിപ്പിക്കേണ്ട..അവളുടെ പെരുമാറ്റം കണ്ടിട്ട് അവള്‍ സംമാതിക്കാനാണ് വഴി...

ഉം..നോക്കാം..വീണ്ടും രണ്ടു വഴിക്കാകാന്‍ ആണ് വിധിയെങ്കില്‍ അതും അനുഭവിക്കാം..

ഹേയ്..നീ വിഷമിക്കാതെ..എല്ലംശേരിയാകും..അപ്പോള്‍ നമുക്ക് പിന്നെ കാണാം...

ജയന്തനും റെനിയും പിരിഞ്ഞു..

ജയന്തന്‍ ലോഡ്ജില്‍ എത്തുമ്പോള്‍ സുധീന്ദ്രനെ അപ്പോഴും അവിടെയെങ്ങും കണ്ടില്ല...

സുധീന്ദ്രന്‍ പോയിട്ട് വന്നില്ലേ...? ജയന്തന്‍ ചോദിച്ചു..

അയാള്‍ തിരിച്ചു വന്നിട്ട് അയാളുടെ നാടിലേക്ക് പോയി..
ഞങ്ങളോട് പോക്കൊള്ളന്‍ പറഞ്ഞു..അയാള്‍ പിന്നാലെ എത്തിക്കൊലാമെന്നു..

എല്ലാവരും ആഹാരം കഴിച്ചു കിടന്നു..ജയന്താണ് ഗുജ്റാള്‍ സര്‍ ഉം കുറെ നേരം കൂടി  സംസാരിച്ചിരുന്നു....പിന്നെ രണ്ടാളും കിടന്നു..

അദ്ധ്യായം 20


പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ തന്നെ റെനിയും രേഞ്ഞിനിയും പോകാന്‍ തയ്യാറായി...രേവതി അവര്‍ക്ക് രാവിലെ കഴിക്കാനുള്ള ആഹാരങ്ങള്‍ എല്ലാം വെളുപ്പിനെ തന്നെ എഴുന്നേറ്റു ഉണ്ടാക്കി വെച്ചിരുന്നു....

തലവേദന എങ്ങനെയുണ്ട് രേവതി...? പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ റെനി ചോദിച്ചു..

അത് കുഴപ്പമില്ല..മാറി..


എന്തിനാ ഇത്ര രാവിലെ എഴുന്നേറ്റു ഇതെല്ലം ഉണ്ടാക്കിയത്...ഞങ്ങള്‍ വഴിയില്‍ എവിടെ നിന്നെങ്കിലും വാങ്ങി കഴിക്കുംയിരുന്നല്ലോ...?

അതൊന്നും സാരമില്ലെന്നെ...എനിക്ക് കുഴപ്പം ഒനുമില്ല..നിങ്ങള്‍ രണ്ടാളും പോയിട്ട് വരൂ..പറ്റുമെങ്കില്‍ ഇന്ന് തന്നെ തിരിച്ചു പോരൂ..

ഉം..നോക്കാം..അവിടെ പോയി നില്കണം എന്ന് എനിക്ക് താല്പര്യം ഒന്നുമില്ല..ഇനി ഇവള്‍ക് ഇന്ന് അവിടെ കൂടിയേ പറ്റൂന്നു തോന്നിയാല്‍ എനികൊന്നും ചെയ്യാന്‍ പറ്റില്ല..റെനി രേഞ്ഞിനിയെ തോണ്ടി..

എനിക്കും അവിടെ നില്കണം എന്നൊന്നും ഇല്ല രേവതി....ഞങ്ങള്‍ ഇവിടെ വരെ വന്നിട്ട് അവിടെ കേറാതെ പോയീന്നു അറിഞ്ഞാല്‍ പിന്നെ അത് ഒരു പിണക്കത്തിന് കാരണമാകും..അതൊഴിവാക്കാന്‍ വേണ്ടി പോകുന്നു എന്നേയുള്ളു...രേഞ്ഞിനി പറഞ്ഞു.


സാരമില്ല..ഞാന്‍ വെറുതെ പറഞ്ഞതാ..നിങ്ങള്‍ ഇഷ്ടമുള്ളപ്പോള്‍ വന്നോള്..എല്ലാവരും കൂടി ഉണ്ടായിരുന്നപ്പോള്‍ ഒരു സന്തോഷം ഉണ്ടായിരുന്നു..അത് കൊണ്ട് പറഞ്ഞതാ..എന്തായാലും നിങ്ങള്‍ എക്കാലവും ഇവിടെ നില്കിആന്‍ വന്നതല്ലല്ലോ..എപ്പോഴായാലും പോകേണ്ടാവരല്ലേ..?

രേവതിക്ക് താല്പര്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇനി പോകാതിരിക്കാം..ഞങ്ങളുടെ കാര്യങ്ങള്‍ എല്ലാം വേണ്ടും പോലെ നോക്കിയാല്‍ മതി..ഞാന്‍ ആണെങ്കില്‍ ജോലി ചെയ്തു മടുത്തു..ആരെങ്കിലും എന്നെയും ഇവളെയും പൊട്ടാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ദൈവത്തോടും പ്രാര്‍ഥിക്കും..ദൈവം ആ പ്രാര്‍ത്ഥന കേട്ടെന്നു തോന്നുന്നു...റെനി പറഞ്ഞു..


അയ്യെടാ..രണ്ടാളും സ്ഥലം വിട്ടോലനം..ഇവിടെ ആര്‍കും ചിലവിനു കൊടുക്കാന്‍ എന്നെ കിട്ടില്ല...രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഹും..വെറുതെ ആശിപ്പിച്ചു...റെനി ദീര്‍ഘ നിശ്വാസം വിട്ടു..
എല്ലാവരും ചിരിച്ചു..

കുറെ നേരം കഴിഞ്ഞപ്പോള്‍ അവര്‍ പോകാന്‍ ഇറങ്ങി..ഞായറാഴ്ച ആയിരുന്നതിനാല്‍ രേവതിക്ക് അന്നും കൂടി പോകേണ്ടായിരുന്നു..കുറെ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ഓരോരുത്തരായി എഴുന്നേറ്റു വന്നു..രേവതിക്ക് ഒരു ജോലിയും ചെയ്യാന്‍ മനസ്സ് തോന്നിയില്ല..അവള്‍ കുട്ടികള്ക് ആഹാരം വിളമ്പി കൊടുത്തു...

തലേന്ന് ഉണ്ടായ സംഭവം അവളെ അത്ര മാത്രം തളര്‍ത്തിയിരുന്നു..രേനിയുടെയും രേഞ്ഞിനിയുടെ മുന്നില്‍ അത് കാണിച്ചില്ല എന്ന് മാത്രം..ജയേട്ടന്‍ അറിഞ്ഞാലും എന്താകും വിചാരിക്കുക..ഒരു പക്ഷെ തന്നോട് ചോദിയ്ക്കാന്‍ കരുതിയിരുന്ന കാര്യം ചോദിക്കാതെ വീണ്ടും തകര്‍ന്ന ഹൃദയവുമായി തിരിച്ചു പോകും..താന്‍ ഈ കടലിന്റെ ഓരത്ത് ജീവിതം നഷ്ടപ്പെട്ടു ഉരുകി തീരും..സുധേട്ടന്‍ വീണ്ടും തിരിച്ചു വന്നാലോ...? അവളുടെ ഉള്ളൊന്നു കാളി..എന്ത് പറയും താന്‍..എന്ത് തീരുമാനം എടുക്കും..അറിയില്ല തന്റെ രണ്ടു മക്കളുടെ അച്ഛന്‍ ആണ്...അച്ഛന്‍ ഇല്ലാത്ത കുട്ടികള്‍ ആയിട്ടാണ് അവര്‍ ഇത് വരെ വളര്‍ന്നത്‌..അവരും അച്ഛന്റെ സ്നേഹം ആഗ്രഹിക്കുന്നുണ്ട്..ജയെട്ടനോട് അവര്‍ കാണിക്കുന്ന അടുപ്പവും സ്നേഹവും ആ പ്രതീക്ഷയില്‍ നിന്നും ഉണ്ടാകുന്നതാണ്....അവരുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ അച്ഛന്റെ സാന്നിധ്യം അനിവാര്യവും ആണ്..ഒരു ആണ്‍ തുണ ഇല്ലാതെ ഈ ലോകത്ത് രണ്ടു കുട്ടികളെയും കൊണ്ട് ജീവിക്കുക ദുഷ്കരമാവും..പക്ഷെ കഴിഞ്ഞ നാല് വര്‍ഷവും താന്‍ ജീവിച്ചത് ആണ്‍ തുണ ഇല്ലാതെ അല്ലേ..ആരും ഉണ്ടായിരുന്നില്ലല്ലോ തനിക്കു കൂട്ടിനു...ഇനിയുള്ള കാലവും അങ്ങനെ തന്നെ ജീവിക്കാന്‍ പറ്റില്ലേ...

നൂറായിരം ചിന്തകള്‍ അവളുടെ ഉള്ളില്‍ കൂടി കടന്നു പോയി..പക്ഷെ ജയന്തനെ ക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവളുടെ എല്ലാ ചിന്തകളും മറ്റൊരു ദിശയിലേക്കു പ്രയാണം ആരംഭിക്കും..തന്നെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്ന ആള്‍..തനിക്കു വേണ്ടി സ്വന്തം ജീവിതം തന്നെ വേണ്ടെന്നു വെച്ച ആള്‍..,..ഇത്രയും ആരും തന്നെ സ്നേഹിച്ചിട്ടില്ല..ആ സ്നേഹത്തിനു പകരം വെക്കാവുന്ന ഒരു സ്നേഹവും ഇത് വരെ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല..കഴിഞ്ഞ ഒരു മാസം കൊണ്ട് ആ സ്നേഹത്തിന്റെ ആഴവും പരപ്പും താന്‍ കണ്ടു കഴിഞ്ഞു...ആ മനസ്സില്‍ ഉള്ളത് തന്റെ ശരീരതോടുല്‍ ആര്തിയല്ല..കളങ്കമില്ലാത്ത പ്രണയം ആണ്...അസുഖം വന്നു കിടന്ന രാത്രിയില്‍ തന്റെ മനസ്സ് പോലും പിടിവിട്ടു പോകാന്‍ തുടങ്ങിയതാണ്‌....,..പക്ഷെ അദ്ദേഹത്തില്‍ നിന്നും അരുതാത്തത് ഒന്നും ഉണ്ടായില്ല....ആര്കെങ്കിലും ഇങ്ങനെ സ്നേഹിക്കാന്‍ സാധിക്കുമോ..അറിയില്ല..പക്ഷെ ഈ സ്നേഹം കഴിഞ്ഞ പതിനച്ചു കൊല്ലം താന്‍ അറിയാതെ പോയി...അവള്‍ക് സങ്കടം വന്നു..

ചിന്തകളുടെ കാറ്റടിച്ചു അവളുടെ മനസ്സ് ഒരു പായ് വഞ്ചി പോലെ ഉലഞ്ഞു കൊണ്ടിരുന്നു..

കുറെ നേരം അവള്‍ വീടിന്റെ  വരാന്തയില്‍ ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു..കുറെ കഴിഞ്ഞപ്പോള്‍ ഒരു സുമോ വാന്‍ അവളുടെ വീടിന്റെ മുന്നില്‍ വന്നു നിന്ന്...

രേവതി അവിടെ നിന്നും എഴുന്നേറ്റു..തന്റെ വീടിന്റെ പടിക്കല്‍ ആണ് വാഹനം വന്നു നിന്നത്..ആരായിരിക്കും..ജയേട്ടന്‍ ഏതെങ്കിലും കൂടുകാരുമായി വന്നതാവുമോ....ഹേയ്..അങ്ങനെ ആകാന്‍ വഴിയില്ല..

വാന്‍ തുറന്നു ആദ്യം ഇറങ്ങിയത്‌ രേവതിയുടെ അമ്മാവന്‍ ആയിരുന്നു..രേവതിയുടെ നെഞ്ചു പെരുമ്പറ മുഴക്കി തുടങ്ങി..വയറ്റില്‍ തീ ആളി.. പിന്നെ അമ്മാവി....അമ്മ....ചേച്ചി...ചേച്ചിയുടെ  ഭര്‍ത്താവ്..അവസാനം സുധീന്ദ്രനും....

രേവതി നിന്നിടത് നിന്ന് അനങ്ങാന്‍ ആവാതെ നിന്ന് പോയി....ഓരോരുത്തര്‍ ആയി മുറ്റത്തേക്ക് ഇറങ്ങി വന്നു...

മോളെ.......രേവതിയുടെ അമ്മയാണ് വിളിച്ചത്...

ഏതോ ഗുഹയില്‍ നിന്നും വരുന്ന ശബ്ദം പോലെ തോന്നി അവള്‍ക്...അവളുടെ തല ചുറ്റാന്‍ തുടങ്ങി...കണ്ണുകളില്‍ ഇരുട്ട് വ്യാപിച്ചു..ഒരു താങ്ങിനായി വരാന്തയുടെ തൂണില്‍ പിടിച്ചു..പിടുത്ത കിട്ടിയില്ല..പിന്നിലേക്ക്‌ മറിഞ്ഞു..

കുറെ നേരം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ എല്ലാവരും ചുറ്റിനും ഉണ്ട്..അമ്മയുടെ മടിയില്‍ ആണ് തന്റെ ശിരസ്സ്‌..,..അവള്‍ എഴുന്നെല്കാന്‍ തുടങ്ങി..

മോള് കിടന്നോള്..എഴെന്നെല്കണ്ട..അമ്മാവിയാണ് പറഞ്ഞത്..ചേച്ചി ഒരു വീശി എടുത്തു വീശിക്കൊണ്ടിരിക്കുന്നു...

അമ്മാവന്റെയും സുധെട്ടന്റെയും മടിയില്‍ ഉണ്ട് ഋഷിയും അലകയും..ഗോവിന്ദും ഗീതുവും കുറെ മാറി ഭയന്ന് നില്കുന്നു..

എന്താ മോളെ ...നിനക്കു എന്ത് പട്ടി...നീ എന്താ ഞങ്ങളെ കണ്ടപ്പോള്‍ തന്നെ തളര്‍ന്നു വീണത്‌...സുഖമില്ലേ..അമ്മാവന്‍ ആണ് ചോദിച്ചത്..

പക്ഷെ അവള്‍ മറുപടി ഒന്നും പറഞ്ഞില്ല...പതുക്കെ എഴുന്നേറ്റു കുത്തിയിരുന്ന്..അപ്പോഴും അവള്‍ക് തല ച്ചുട്ടുന്നുണ്ടായിരുന്നു....ഇന്നലെ ഉച്ച മുതല്‍ ഒന്നും കഴിച്ചിരുന്നില്ല....അതിന്റെ കൂടെ മാനസികമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍....,..എല്ലാം കൂടി ആയപ്പോള്‍ തളര്‍ന്നു പോയി..കൂടാതെ ഒട്ടും പ്രതീക്ഷിക്കാതെ എല്ലാവരെയും കൂടി കാണുകയും ചെയ്തപ്പോള്‍...,...അവരുടെ വരവിന്റെ ഉദ്ദേശ്യം രേവതി ഊഹിച്ചു..

തന്നെയും മക്കളെയും കൂടെ കൊണ്ട് പോകാന്‍ വേണ്ടി ആയിരിക്കണം..

മോളെ..നീ സുധീന്ദ്രനെ കണ്ടില്ലേ..അമ്മ ചോദിച്ചു..

അവളുടെ മുഖത്ത് ഒരു പുശ്ച്ച ഭാവം ഉണ്ടായി..അത് കണ്ട സുധീന്ദ്രന്‍ തല താഴ്ത്തി..അവളുടെ മാനസികാവസ്ഥ എല്ലാവര്ക്കും മനസ്സിലാകുമായിരുന്നു..
പതുക്കെ അവളെ പറഞ്ഞു സമാധാനപ്പെടുത്തി കൊണ്ട് പോകാന്‍ വേണ്ടി ആണ് എല്ലാവരും കൂടി വന്നത്...പക്ഷെ അവള്‍ തങ്ങളെ കണ്ടപ്പോള്‍ തന്നെ തളര്‍ന്നു പോയി...അമ്മക്ക് സങ്കടം തോന്നി..അവരുടെ കണ്ണുകള്‍ നിറഞ്ഞു....അവര്‍ അവളുടെ നെറുകയില്‍ പതുക്കെ തലോടി..

രേവതി ഞങ്ങള്കറിയാം..നിന്നോട് ചെയ്തത് ശേരിയല്ലെന്നു..സുധി സ്വന്തം ഇഷ്ടതിനാണ് പോയതെന്ന് ഞങ്ങള്കെല്ലാം അറിയാമായിരുന്നു..പക്ഷെ ഞങ്ങള്‍ എല്ലാവരും നിന്നെ കുട്ടപ്പെടുതുകയാണ് ഉണ്ടായത്..നിന്റെ മാനസികാവസ്ഥ ഞങ്ങള്‍ ചിന്തിച്ചറെ ഇല്ല....അവന്‍ പോയത് നിന്റെ കഴിവ് കേടായിട്ടാണ് ഞങ്ങള്‍ കണ്ടത്...നിനക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി ഞങ്ങള്‍ അറിയാന്‍ വൈകി പ്പോയി...അമ്മാവന്‍ പറഞ്ഞു...

മോളെ..ഇനി നീ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ഈ കുഞ്ഞുങ്ങളെയും കൊണ്ട് താമസിക്കണ്ട.....സുധീന്ദ്രന്‍ ഇനി തിരിച്ചു പോകുന്നില്ല..അവന്‍ ഇന്നലെ രാതിര്യില്‍ വീട്ടിലെത്തി നിന്നെ കണ്ട കാര്യം പറഞ്ഞു..അവന്‍ പറയുന്നത് ഇനി അവനു നിന്റെയും മക്കളുടെയും കൂടി ജീവിച്ചാല്‍ മതി എന്നാണ്..അത് നിന്നെ പറഞ്ഞു സമ്മതിപ്പിക്കാന്‍ ആണ് അവന്‍ ഞങ്ങളെ കൂട്ടി വന്നിരിക്കുന്നത്..അമ്മാവി പറഞ്ഞു നിര്‍ത്തി..

രേവതി ഒന്നും മിണ്ടിയില്ല..അവള്‍ നിശ്ശബ്ദം എല്ലാം കേട്ടിരുന്നു..

നീ എന്താ ഒന്നും മിണ്ടാത്തത് രേവതി..ഇത്രയും കാലം നീ ഒറ്റയ്ക്ക് എല്ലാം സഹിച്ചില്ലേ....ദൈവം നിന്റെ സങ്കടം കണ്ടു മോളെ..അതാണ്‌ സുധിക്ക് ഇപ്പോള്‍ ഇനഗ്നെ മനം മാറ്റം ഉണ്ടാകാന്‍..,...ചേച്ചിയുടെ വകയാണ്.

മോളെ നീ എന്തെങ്കിലും ഒന്ന് പറയ്‌....,..അമ്മ അവളെ നിര്‍ബന്ധിച്ചു..

നിങ്ങള്‍ എല്ലാവരും പറയൂ..ഞാന്‍ കേള്കുന്നുണ്ട്..എത്രയോ കാലമായി നിങ്ങളുടെ ഒക്കെ ശബ്ദം ഒന്ന് അടുത്ത് കേട്ടിട്ട്..നിങ്ങളെയൊക്കെ കണ്ടിട്ട്..രേവതി പറഞ്ഞു..

കഴിഞ്ഞതൊക്കെ കഴിഞ്ഞു..ദൈവം ആയിട്ട് എല്ലാം ഭംഗി ആക്കുകയാണ്...
അതുവരെ ഒന്നും പറയാതെ നിന്ന ചേച്ചിയുടെ ഭര്‍ത്താവ് ആണ് അത് പറഞ്ഞത്..

ആര് പറഞ്ഞു എല്ലാം ഭംഗി ആക്കിയെന്നു..? രേവതിയുടെ ശബ്ദം ഉയര്‍ന്നു..

ഇത് വരെ എവിടെ ആയിരുന്നു നിങ്ങള്‍ എല്ലാവരും....?  കഴിഞ്ഞ നാല് വര്‍ഷമായിട്ടു ഞാന്‍ ഒറ്റക്കാണ്...എന്താണ് ഞാന്‍ ചെയ്ത തെറ്റ്..എനിക്ക് പറഞ്ഞു താ..ഊര് തെണ്ടി നടന്നിരുന്ന നിങ്ങളുടെ മകനെ എന്റെ ഭാര്താവാക്കാന്‍ സമ്മതിച്ചതോ..അതോ അയാളുടെ കൂടെ അഞ്ചു വര്ഷം കഴിഞ്ഞു രണ്ടു കുട്ടികളുടെ അമ്മ ആയതോ...ഇടയ്ക്കിടെ വീട് വിട്ടു പോകുമായിരുന്ന മകനെ നിങ്ങളും കണ്ടിരുന്നല്ലോ...എത്രയോ വര്ഷം നിങ്ങളുടെ മകനായി ജീവിചിട്ടാണ് അയാള്‍ എന്റെ ഭര്‍ത്താവ് ആയതു..നിങ്ങള്ക് ഇരുപതോന്പതു വര്ഷം കൊണ്ട് ചെയ്യാന്‍ സാധിക്കഞ്ഞത് വെറും അഞ്ചു വര്ഷം കൊണ്ട് സാധിക്കണമെന്നു നിങ്ങള്‍ ശടിച്ചതെന്തിനാ..എന്റെ ജീവിതം വേറെയാണ്..നീ എന്നെ എന്റെ വഴിക്ക് വിടണം എന്ന് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പോയി അത്മഹത്യ ചെയ്യതിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്..എനിക്ക് ആരുടേയും ജീവിതത്തിനും ഇഷ്ടങ്ങല്കും തടസ്സമാകാന്‍ മനസ്സില്ലായിരുന്നു...എന്നെക്കാളും എന്റെ കുഞ്ഞുങ്ങലെക്കാലും വലുത് നാട് ചുറ്റുന്നതാണ് എന്ന് വിശ്വസിക്കുന്ന ഒരാളിനെ എന്റെ കൂടെ കേട്ടിയിടാതിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്...എനിക്ക് പറഞ്ഞു താ..

മോളെ നീ എത്ര വേണമെങ്കിലും ടെശ്യപ്പെട്ടോള്..നിനക്കു അതിനുള്ള അര്‍ഹത ഉണ്ട്..അമ്മാവി പറഞ്ഞു..

ഇല്ല..എനിക്കാരോടും ഒരു ദേഷ്യവും ഇല്ല..നിങ്ങളെല്ലാവരും എന്താണ് എന്ന് ഞാന്‍ പഠിച്ചു...കഴിഞ്ഞ നാല് വര്ഷം ഞാന്‍ ഈ കുഞ്ഞുങ്ങളും എവിടെയാണ് എന്ന് നിങ്ങള്‍ ആരെങ്കിലും അന്വേഷിച്ചോ..ഒരിക്കലെങ്കിലും വന്നു ഒന്ന് കണ്ടോ..നിങ്ങളുടെ ദേഷ്യം എപ്പോഴാണ് മാറിയത്...ഇന്നലെ രാത്രിയിലോ...ഞാന്‍ തെട്ടുകാരിയല്ലെന്നു നിങ്ങള്ക് എപ്പോഴാണ് മനസില്ലായത്‌...മകന്‍ വന്നു നിങ്ങളെ കണ്ടു വീണ്ടും ഭാര്യേടെ കൂടെ ജീവിക്കണം എന്ന് പറഞ്ഞപ്പോഴോ..?  അല്ലാതെ ഗതി കേട്ട ഒരു പെണ്ണ് ഒറ്റക്കാണ് ജീവിക്കുന്നത് എന്നാ തോന്നല്‍ കൊണ്ട് അല്ലല്ലോ...സ്വന്തം മകന്റെ മക്കള്‍ ആഹാരം കഴിക്കുന്നുണ്ടോ..സ്കൂളില്‍ പോകുന്നുണ്ടോ എന്ന് നിങ്ങള്‍ ആരെങ്കിലും അന്വേഷിച്ചോ...എന്തിനു നിങ്ങളെ പറയണം..കൂടെ പിരപ്പിനു പോലും ഞാന്‍ അന്യ ആയി...എന്താഞാന്‍ ചേച്ചിയോട് ചെയ്തത്...ഭര്‍ത്താവ് ഇപേക്ഷിച്ചു പോയ അനുജത്തി എന്നാ പേര് ദോഷം കേള്പിച്ചതോ..ഒരിക്കലെങ്കിലും നിങ്ങള്‍ ആരെങ്കിലും തിരിഞ്ഞു നോക്കിയോ എന്നെയും എന്റെ ഈ മക്കളെയും...

ആരും ഒന്നും മിണ്ടിയില്ല....രേവതി തുടര്‍ന്ന്..


ഞാന്‍ അവിടെ നിന്നും പോരുമ്പോള്‍ അലകക്ക് എത്ര വയസ്സ് പ്രായം ഉണ്ടായിരുന്നു...ഈ രണ്ടു പോടിക്കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ കഴിഞ്ഞ നാല് വര്‍ഷവും ഞാന്‍ ഒറ്റക്കാണ് ജീവിതത്തോട് പൊരുതിയത്....എനിക്ക് അത് ഇനിയും സാധിക്കും..എനിക്ക് ആരുടേയും ഒരു കൂട്ടും വേണ്ട..എനിക്ക് ബന്ധുക്കളെയും വേണ്ട...രേവതി പൊട്ടിക്കരഞ്ഞു..

അലക ഓടി വന്നു രീവ്തിയെ ചുറ്റി പിടിച്ചു...

അമ്മ കരയല്ലേ അമ്മെ..എന്റെ അമ്മ കരയല്ലേ ..അവളും രേവതിയോടോത് കരയാന്‍ തുടങ്ങി..രീവ്തി അവളെ കെട്ടിപിടിച്ചു നെറ്റിയിലും മുഖത്തും എല്ലാം ഉമ്മ വെച്ച്..

ഇല്ല മോളെ അമ്മ കരയുന്നില്ല..മോള് സങ്കടപ്പെടണ്ടാ..എന്റെ മക്കള്‍ ഉള്ളപ്പോള്‍ അമ്മ എന്തിനാ കരയുന്നത്..

കുറെ നേരം ആരും ഒന്നും മിണ്ടിയില്ല..രേവതിയുടെ ഏങ്ങല്‍ അടികള്‍ മാത്രം ഇടയ്ക്കിടെ ഉയര്‍ന്നു..കുട്ടികള്‍ എല്ലാവരും സങ്കടപ്പെട്ടു നില്കുകയായിരുന്നു...

രേവൂ..എന്നോട് ക്ഷമിക്കു രേവൂ..ഞാന്‍ ഇനി നിന്നെ വിട്ടു എങ്ങും പോകില്ല...അഞ്ചു വര്ഷം നമ്മള്‍ ഒന്നിച്ചു ജീവിച്ചതല്ലേ..ആ സമയത്ത് ഞാന്‍ എപ്പോഴെങ്കിലും നിന്നെ വേദനിപ്പിച്ചിട്ടുണ്ടോ...

ഞാന്‍ നിങ്ങളുടെ രേവൂ അല്ല...നിങ്ങളുടെ രേവൂ അന്ന് മരിച്ചു നിങ്ങള്‍ എന്നെയും ഈ രണ്ടു കുരുന്നുകളെയും ഒറ്റക്കാക്കി പോയപ്പോള്‍..,...നിങ്ങള്‍ എന്തിനാണ് എന്നോട് ക്ഷമ ചോദിക്കുന്നത്...അതിനു തെറ്റൊന്നും ചെയ്തില്ലല്ലോ...നിങ്ങള്‍ നിങ്ങള്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുത്തു...മറ്റുള്ളവരുടെ മനസ്സോ അതിന്റെ വേദനയോ നിങ്ങളെ തടഞ്ഞില്ല..പിന്നെ അഞ്ചു വര്ഷം ഒന്നിച്ചു ജീവിച്ചത്...ആ അഞ്ചു വര്‍ഷത്തിനു ശേഷം നാല് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു..ഇക്കാലമത്രയും രേവതി ഒറ്റക്കായിരുന്നു..ഈ രണ്ടു കുഞ്ഞുങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂടിനു...എനിക്കും എന്റേതായ ഇഷ്ടങ്ങള്‍ ഉണ്ട്..എന്റെ ഇഷ്ടങ്ങല്ക് വില കൊടുക്കാതിരുന്ന ആരും തന്നെ, ജീവിതം തകര്‍ന്നു മന്നടിഞ്ഞു കിടന്നപ്പോള്‍ ഒരു ആശ്വാസ വാക്ക് പറയാത്ത, ഒരു കൈത്താങ്ങ്‌ തരാത്ത  ആരും തടസ്സം നില്കുന്നത് എനിക്കും ഇഷ്ടമല്ല...നിങ്ങള്ക് തോന്നുമ്പോള്‍ ഉപേക്ഷിച്ചിട്ട് പോകാനും തോന്നുമ്പോള്‍ വന്നു കൂടെ കിടക്കാനും ഞാന്‍ നിങ്ങള്‍ വിലക്കെടുത്ത തെരുവ് വേശ്യ അല്ല....ആത്മാഭിമാനം ഉള്ള ഒരു സ്ത്രീ ആണ്..

എന്നെ എന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടേക്കൂ..ഞാനും എന്റെ മക്കളും ആര്‍കും ഒരു ബാധ്യത ആവില്ല ഭാവിയില്‍...,...ഇനിയുള്ള കാലം എന്നോടൊത് ജീവിക്കാം എന്ന് വ്യാമോഹിക്കേണ്ട..അതിനു മാത്രം ഹൃദയ വിശാലത എനിക്കില്ല..ഒറ്റ രാത്രി കൊണ്ട് പൊട്ടി മുളച്ച സ്നേഹത്തിന്റെ തണലും വിരിച്ചു ഇവിടെ ആരും നില്‍കുകയും വേണ്ട....എനിക്ക് ആ തണലില്‍  ഇരിക്കുന്നത് ഇഷ്ടമല്ല..

മോളെ ..നീ ഒന്ന് കൂടി ആലോചിച്ചിട്ട് പറയ്‌..,..അവന്‍ അവന്റെ തെറ്റ് മനസ്സിലാകി വന്നതാണ്...അമ്മ അപേക്ഷിച്ച്...

ആര് പറഞ്ഞമ്മേ ഇത്...തെറ്റ് മനസ്സിലാക്കി പോലും....ഒരിക്കലും അല്ല...ഇന്നലെ ഇവിടെ നടന്ന ഒരു ചിത്ര പ്രദര്‍ശനം കാണാന്‍ മറ്റു സന്യാസിമാരുമോത് വന്നതാണ് ഇയാള്‍..,..ഏതോ തീര്താടാനതിനിടയില്‍....,..അവിടെ വെച്ച് യാദ്രിസ്ചികമായി എന്നെ കണ്ടപ്പോള്‍ പെട്ടെന്നുണ്ടായ സ്നേഹം ആണ് ഇത്...ഞാന്‍ ഇന്ന് ഇയാളുടെ സ്നേഹത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിച്ചു നിന്നാല്‍ കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഇയാളുടെ മനസ്സ് മാറും..വീണ്ടും പോകും എങ്ങോട്ടെങ്കിലും...കാറ്റില്‍ പറക്കുന്ന കരിയില പോലെയാണ് സുധേട്ടന്റെ മനസ്സ്..അതിന്റെ മുകളില്‍ കയറി ഇരിക്കുന്ന മണ്ണാങ്കട്ട ആകാന്‍ എനിക്ക് താല്പര്യം ഇല്ല..എന്നോടും മക്കളോട് സ്നേഹം ഉണ്ടായിരുന്നെങ്കില്‍ എപ്പോഴെങ്കിലും ഞങ്ങളെ കുറിച്ച്  ആലോചിച്ചിരുന്നെങ്കില്‍ പണ്ടേ ഞങ്ങളെ തേടി വന്നെനേം..എനിക്ക് ഇനി ഇയാളില്‍ വിശ്വാസം ഇല്ല....സുധേട്ടന്‍ ഇഷ്ടമുള്ളത് പോലെ ജീവിച്ചു കൊള്ളട്ടെ...ഞാനും എന്താ മക്കളും ഇനി ആ ജീവിതത്തില്‍ ഇല്ല..

ഇത് നിന്റെ അവസാന തീരുമാനം ആണോ...അമ്മാവന്‍ ദേഷ്യപ്പെട്ടു ചോദിച്ചു..

രേവതി പുഞ്ചിരിച്ചു...അമ്മാവന്‍ കോപിക്കേണ്ട..അമ്മാവന്റെ കൂട്ടം തെറ്റിയ മകന്‍ തിരിച്ചു വന്നപ്പോള്‍ ആരതി ഉഴിഞ്ഞു സ്വീകരിക്കതത്തിന്റെ കോപം ആണ് ഇതെന്ന് അറിയാം..അമ്മാവാ എല്ലാവര്ക്കും ഓരോ ജീവിതം ഉണ്ട്..അമ്മാവന്റെ മകന്‍ എന്റെ ജീവിതം നഷ്ടപ്പെടുത്തി എങ്ങോട്ടോ പോയപ്പോള്‍ ഈ കോപം ഞാന്‍ കണ്ടില്ലല്ലോ..അന്ന് കൊപിച്ചത് മുഴുവന്‍ ഞാന്‍ തെട്ടുകാരിയാണ് എന്നും പറഞ്ഞല്ലേ..നാളെ വീണ്ടും മകന്‍ എന്ഗോറെന്കിലും പോകുമ്പോള്‍ അമ്മാവന് പിന്നെയും കോപം വരും..അത് സഹിക്കാന്‍ ഇനി എന്നെ കിട്ടില്ല..

എല്ലാവരും വരൂ..ഇനി ഈ അഹങ്കാരിയുടെ പരിഹാസം കേള്‍കാന്‍ ആരും ഇവിടെ നില്‍കേണ്ട...എന്റെ മകന് വേറെ പെണ്ണ് കിട്ടും...അവന്‍ സുഖമായി ജീവിക്കുകയും ചെയ്യും...നീ കണ്ടോ...അമ്മാവന്‍ പുറത്തേക്കിറങ്ങി..

അമ്മ ദയനീയമായി രേവതിയെ നോക്കി...

അമ്മ വിഷമിക്കേണ്ട..രേവതി മനസ്സ് വെച്ചാല്‍ രേവതിക്കും കിട്ടും ജീവിതം...ഉപയോഗിച്ചിട്ടു തോന്നും പോലെ വലിച്ചെറിയുന്ന ആളുകളുടെ കൂടെ ജീവിക്കുന്നതുതിലും നല്ലത് ജീവിതം ഇല്ലാതെ ഇരിക്കുന്നതാണ്..

എല്ലാവരും പുറത്തിറങ്ങി...വണ്ടിയില്‍ കയറി..ആരും പോകാന്‍ നേരം കുട്ടികളെ പോലും ശ്രദ്ധിച്ചില്ല....സുധീന്ദ്രന്‍ പോലും സ്വന്തം മക്കളെ തിരിഞ്ഞു നോക്കിയില്ല...

എല്ലാവരും പോയി കഴിഞ്ഞപോള്‍ രേവതി വീട്നും തളര്‍ന്നു..അവള്‍ അകത്തേക്ക് പോയി കട്ടിലില്‍ വീണു..അലകയും ഗീതുവും അവളോടൊപ്പം കട്ടിലില്‍ ചെന്നിരുന്നു...

ഋഷിയും ഗോവിന്ദും പരസ്പരം നോക്കി ഒന്നും മിണ്ടാതെ വരാന്തയില്‍ തന്നെ നിന്ന്..

ഗുജ്റാള്‍ സിര്നെയും മറ്റു സന്യാസിമാരെയും ട്രെയിന്‍ കയറ്റി വിട്ടു തിരികെ
ജയന്തന്‍ വീടിന്റെ അടുത്തേക്ക് വരുമ്പോഴാണ് ഒരു സുമോ വാന്‍ വീടിന്റെ പടിക്കല്‍ നിന്നും തിരിഞ്ഞു പോകുന്നത് കണ്ടു..ജയന്താണ് വെപ്രാളം ആയി..

അയാള്‍ തിരക്കിട്ട് വീട്ടിലേക്കു നടന്നു ചെന്ന്..

എന്ത് പട്ടി..ആരാ വന്നത്...ജയന്തന്‍ ഗോവിണ്ടിനോടും രിഷിയോടും ചോദിച്ചു..

അവര്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..

അമ്മ എവിടെ ഋഷി..

അകത്തുണ്ട് അങ്കിള്‍..,...

ജയന്തന്‍ അകത്തേക്ക് ചെന്ന്..രേവതി കട്ടിലില്‍ വശത്തേക്ക് ചെരിഞ്ഞു  കിടന്നു ഏങ്ങലടിച്ചു കരയുന്നു..അലകയും ഗീതുവും അവളെ തന്നെ നോക്കി ഇരിക്കുന്നു..

രേവൂസേ..എന്ത് പട്ടി.എന്തിനാ കരയുന്നത്...

ജയന്തന്‍ രേവതിയുടെ അടുത്ത് കട്ടിലില്‍ ചെന്നിരുന്നു.

രേവതിയുടെ കരച്ചിലിന്റെ ശക്തി കൂടിയതെ ഉള്ളു....ജയന്തന്‍ അവളെ പിടിച്ചു തന്റെ നേര്‍ക്ക്‌ കിടത്തി..

മോളെ രേവൂസേ പറയ്‌ എന്ത് പട്ടി..എന്തിനാ കരയുന്നെ..?

രേബതി ചാടി എഴുന്നേറ്റു ജയന്തനെ കെട്ടി പിടിച്ചു അവന്റെ തോളിലേക്ക് തല ചായ്ച്ചു വെച്ച് വീണ്ടും വീണ്ടും കരഞ്ഞു..ജയന്തന്‍ അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു മുടിയിഴകളില്‍ തഴുകി..

കുറെ നേരം കഴിഞ്ഞപ്പോള്‍ അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു..എങ്കിലും അവര്‍ ആ ഇരുപ്പില്‍ അനഗ്നെ തന്നെ ഇരുന്നു..

കുറെ കഴിഞ്ഞു രേവതി ജയന്തനില്‍ നിന്നും അകന്നു മാറി ഇരുന്നു...

മക്കള്‍ പോയി കളിചോല്..അമ്മക്ക് ഒന്നുമില്ല..രേവതി കുട്ടികളോട് പറഞ്ഞു..

കുട്ടികള്‍ രണ്ടു പേരും മുറിയില്‍ നിന്നും പുറത്തേക്കു പോയി..

ഗുജ്റാള്‍ സര്‍ പോയോ..? രേവതി ചോദിച്ചു..

ഉം..പോയി..ജയന്തന്‍ മറുപടി പറഞ്ഞു..

എന്തെങ്കിലും കഴിച്ചോ..? രേവതി വീണ്ടും ചോദിച്ചു.

ഇല്ല..ഇവിടെ വന്നു കഴിക്കാം എന്ന് കരുതി..റെനിയും രേഞ്ഞിനിയും പോയോ..


ഉം..പോയി..

ആരാണ് വണ്ടിയില്‍ വന്നത്...?

രേവതി ഒന്നും മിണ്ടിയില്ല..

പറയ്‌ ..ആരാ വന്നത്..ആര്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ..നീ എന്തിനാ ഇത്രയും കരഞ്ഞത്...

ആര്‍കും ഒന്നും സംഭവിച്ചില്ല...വഴിയില്‍ ഉപേക്ഷിച്ചു പോയ സാധനം തിരികെ കിട്ടുമോ എന്ന് അറിയാന്‍ വന്നതാ ചിലര്‍..,...

ആര്..?

വേറെ ആര്..ഉപേക്ഷിച്ചവര്‍ തന്നെ..

എന്നിട്ട് നീ എന്ത് പറഞ്ഞു....?

ഉപേക്ഷിച്ച സാധനം ജീര്‍ണിച്ചു പോയി എന്ന്..അവര്ക് അത് ഉപയോഗിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞു....അവര്‍ പോയി..

ആരാണ് വന്നത്....ജയന്തന്‍ വിവശനായി..

എന്റെ വീട്ടുകാര്‍..,...

ജയന്താണ് സമാധാനം ആയി...അവന്‍ സുധേട്ടന്‍ ആണോ വന്നത് എന്ന് ഭയന്ന്...

രേവതിക്ക് ജയന്തന്റെ ഭയം മനസ്സിലായി..അവള്‍ മനപ്പൂര്‍വം സുധീന്ദ്രന്റെ കാര്യം പറഞ്ഞില്ല....എന്തിനു പറയണം..അയാള്‍ തന്റെ ജീവിതത്തില്‍ നിന്നും പൊയ്ക്കഴിഞ്ഞു...ഇനി അയാളുടെ ഒരു ചിന്തയും തനിക്കു വേണ്ട..

വരൂ ആഹാരം കഴിക്കാം..രേവതി ജയന്തനെ വിളിച്ചു..

രേവൂസേ കഴിച്ചോ..രേവതി ഭക്ഷണം കൊണ്ട് വെച്ചപ്പോള്‍ ജയന്തന്‍ ചോദിച്ചു..


ഇല്ല..അവള്‍ മറുപടി പറഞ്ഞു..

എന്നാല്‍ വാ.. രണ്ടു പെര്കും കൂടി കഴിക്കാം...

ഒരു പ്ലേറ്റ് ലോ...? രേവതി കളിയായി ചോദിച്ചു...

അതാണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടം..ജയന്തന്‍ മറുപടി പറഞ്ഞു..

പക്ഷെ രേവതി വേറെ ഒരു പ്ലേറ്റ് കൂടി എടുത്തു കൊണ്ട് വന്നു തനിക്കുള്ള ഭക്ഷണം വിളമ്പി..

രണ്ടു പേരും ആഹാരം കഴിച്ചു...

നേരം കടന്നു പോയി...റെനിയും രേഞ്ഞിനിയും വൈകുന്നത് വരെ വന്നില്ല..ജയന്താണ് നല്ല ക്ഷീണം ഉണ്ടായിരുന്നു..അയാള്‍ ഉച്ചക്ക് ശേഷം കിടന്നുറങ്ങി..

രാത്രയില്‍ എല്ലാവരും ആഹാരം കഴിച്ചു..രേവതി കുട്ടികളെ എല്ലാം ഉറങ്ങാന്‍ കിടത്തി..
കുട്ടികള്‍ എല്ലാവരും ഉര്നഗി കഴിഞ്ഞപ്പോള്‍ അവള്‍ വരന്തയീല് എന്തോ ആലോചിച്ചു ഇരിക്കുകയായിരുന്ന ജയന്തന്റെ അരികില്‍ വന്നിരുന്നു..

എന്താണ് പ്രദര്‍ശനത്തെ കുറിച്ചുള്ള അഭിപ്രായം..? ജയന്തന്‍ ചോദിച്ചു.

രേവതി പോയി പത്രം എടുത്തു കൊണ്ട് വന്നു..

ഡാ വായിച്ചു നോക്കൂ..

ജയന്തന്‍ പത്രം വാങ്ങി നോകി..

ജയന്തന്റെയും ഗുജ്റാള്‍ സര്‍ ന്റെയും ഫോട്ടോ..അവരുടെ ഇന്റര്‍വ്യൂ..ഇന്ത്യന്‍ ചിത്ര കലയിലെ ഉദയ സൂര്യന്‍ എന്ന തലക്കെട്ടോടു കൂടി കൊടുത്തിരിക്കുന്നു..പ്രദര്‍ശനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ്..

ഇതല്ല ഞാന്‍ ചോദിച്ചത്..തന്റെ അഭിപ്രായം ആണ്..

എനിക്ക് ചിത്ര കലയെ കുറിച്ച് അഭിപ്രായം പറയാന്‍ അറിയില്ല..വേണേല്‍ ഈ ചിത്രകാരനെ കുറിച്ച് പറയാം..

ഉം..എന്നാല്‍ പറയ്‌....കേള്കട്ടെ..?ജയന്ത പറഞ്ഞു.

ഒരു മണ്ണുണ്ണി....രേവതി കളിയാക്കി..

എടീ..നിന്നെ ഞാന്‍..,.ജയന്തന്‍ രേവതിയെ പിടിച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തി..അവള്‍ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവനോടു പട്ടി ചേര്‍ന്നു..

രേവൂസേ ..ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ..

ഉം..അവള്‍ മൂളി..

എന്റെ കൂടെ പോരുന്നോ...ഇനിയുള്ള കാലം എനിക്ക് വേണ്ടി തരുമോ..

അവള്‍ ഒന്നും മിനിട്യില്ല...കണ്ണുകള്‍ നിരന്ജോഴുകാന്‍ തുടങ്ങി..എത്രയോ വര്‍ഷങ്ങള്‍ക് മുന്നേ താന്‍ കേള്‍കാന്‍ കൊതിച്ച കാര്യം..

എന്താ മിണ്ടാതെ..? ഇഷ്ടമല്ലേ..ജയന്ത വെന്ന്ടും ചോദിച്ചു..

സുധേട്ടന്‍ വന്നാലോ..? രേവതി തിരികെ ചോദിച്ചു..

രേവൂസിന്റെ ഇഷ്ടം..ആരെ വേണമെന്ന് തീരുമാനിക്കാം..പക്ഷെ എനിക്ക് ഈ ഒരു ആളെ മാത്രമേ ഉള്ളു തീരുമാനിക്കാന്‍..,..

എന്നെ പാതി വഴിയില്‍ ഉപേക്ഷിക്കുമോ..?

മരിച്ചാലും ഉപേക്ഷിക്കില്ല...,..ആര് വന്നു പറഞ്ഞാലും വിട്ടു കൊടുക്കില്ല..സത്യം..

എന്റെ കുട്ടികലെയോ...?

അവര്‍ എന്റെയും മക്കള്‍ ആണ്...ജയന്തന്‍ മറുപടി പറഞ്ഞു.

സത്യം..

സത്യം..രേവൂസേ..

ഉം..

അപ്പോള്‍ എന്റെ കൂടെ വരില്ലേ..?

കൂടെ ഉണ്ടല്ലോ...

എപ്പോള്‍ മുതല്‍..,..?

കണ്ട അന്ന് മുതല്‍..,..

ഇനി എന്നെ വിട്ടു പോകുമോ..?

പരിചെരിഞ്ഞാലും പോകില്ല..

നീ എന്റെ ശ്വാസം അല്ലേ..അത് പരിചെര്ഞ്ഞാല്‍ പിന്നെ ഞാന്‍ ഉണ്ടോ..?

ഉം...

രേവൂസേ..ഒരു കാര്യം കൂടി ചോദിക്കട്ടെ..?

ഉം..

നമുക്ക് ഗോവിണ്ടിനെയും ഗീതുവിനെയും കൂടി മക്കള്‍ ആക്കിയാലോ..?

അത് ഞാന്‍ അങ്ങോട്ട്‌ പറയാന്‍ തുടങ്ങുകയായിരുന്നു...നമുക്ക് രണ്ടു പെരുക്കും കൂടി നാല് മക്കള്‍..,..

അപ്പോള്‍ അന്ചാമാതോന്നു കൂടി ആയാലോ..?

പോടാ...രേവതി ജയന്തന്റെ നെഞ്ചില്‍ പതുക്കെ ഇടിച്ചു..

രേവൂസേ ..ഞാന്‍ അപ്പോള്‍ ഇനി തല ചായ്ക്കാന്‍  വേറെ വീട് തേടി പോകേണ്ട അല്ലേ..

ഹേയ്..അത് പറ്റില്ല...ഇവിടെ കിടക്കാന്‍ പറ്റില്ല..

എന്നാല്‍ ശെരി ഞാന്‍ പോകുവാ..എന്നെ വിട്ടേ...

പക്ഷെ രേവതി കൂടുതല്‍ മുറുക്കെ കെട്ടി പിടിച്ചു..

വിട്ടാല്‍ അല്ലേ പോകാന്‍ പറ്റൂ..ജയന്തന്‍ പറഞ്ഞു..

വിടുന്നില്ല...

ഉം ശെരി..ജയന്തന്‍ രേവതി യെ പെട്ടെന്ന് കൈകളില്‍ കോരി എടുത്തു..അകത്തു കയറി വാതില്‍ അടച്ചു..അവളെ ഇടനാഴിയില്‍ കൊണ്ട് നിര്‍ത്തി..

ജയന്തന്‍ രേവതിയുടെ  കണ്ണുകളിലേക്കു നോക്കി..അവിടുത്തെ തിളക്ക ജയന്തന്‍ കണ്ടു..

ജയന്തന്‍ അവളുടെ മുഖം മുഴുവന്‍ ചുംബനങ്ങള്‍  കൊണ്ട് മൂടി..ചുണ്ടുകള്‍ ചുണ്ടുകളെ നുകര്‍ന്ന്..

പതുക്കെ രണ്ടു പേരും തറയിലേക്കു ചാഞ്ഞു..

ജയന്തന്‍ രേവതിയില്‍ പേമാരിയായി പെയ്തിറങ്ങി...വരണ്ട മണ്ണിലേക്ക് പുതു മഴ പെയ്തിറങ്ങിയ ഭൂമി പോലെ രേവതി കോരിത്തരിച്ചു...ജയന്തനില്‍ അവള്‍ വള്ളി പോലെ പടര്‍ന്നു കയറി....നീണ്ട പതിനഞ്ചു വര്‍ഷങ്ങളുടെ കടം തീര്‍ക്കാന്‍ എന്നാ വണ്ണം ...

അവസാനം ജയന്തന്റെ മാറില്‍ തല വെച്ച് കിടക്കുമ്പോള്‍ ജയന്തന്‍ വിളിച്ചു..

രേവൂസേ..

എന്താ ഏട്ടാ..

ഒന്നുമില്ല.വെറുതെ..

ജയന്തന്‍ രേബതിയെ വീണ്ടു മുറുകെ പുണര്‍ന്നു...അര്‍ധ നാരീശ്വര ശില്‍പം പോലെ അവര്‍ അങ്ങനെ പരസ്പരം ലയിച്ചു കിടന്നു...































No comments:

Post a Comment