Friday, 22 August 2014

ശിഷ്ടങ്ങള്‍...

അര്‍ദ്ധവിരാമം വീണ വാക്കിന്റെ ഒടുവിലെ..
അക്ഷരം പോലെ മുഴുക്കാതെ സ്വപ്നങ്ങളും ...

നിണം പൊതിഞ്ഞ സായം സന്ധ്യയും..
കടലില്‍ പാതി അറ്റ മുഖമോടെ സൂര്യനും..

ആകാശ ചെരിവില്‍ രാവും കാത്തു
മുഖമൊളിപ്പിച്ച നിലാ ചന്ദ്രനും...

ചിറകടിച്ചു കൂട് തേടി പറന്നകലുന്ന പകലും..
ചേക്കേറുവാന്‍ ചില്ല തേടി മനസ്സിലെ മോഹങ്ങളും..

അലറി എത്തുന്ന തിരയുടെ അവസാന നിശ്വാസവും..
അതേറ്റു വാങ്ങി ഓര്‍മയാക്കും തീരവും..

എല്ലാം മുഴുക്കാതെ ഒടുങ്ങുന്ന കാലത്തിന്റെ
ഗണിതങ്ങള്‍ ബാക്കിയാക്കും ശിഷ്ട നഷ്ടങ്ങളും..

സമയം കാലം തേടി പാഞ്ഞു മടുക്കുമ്പോള്‍...
കറങ്ങി തീരട്ടെ  ഈ ചക്ര ജീവിതവും...

No comments:

Post a Comment