കിനാ തടങ്ങളില്‍ സ്വപ്നശിലകള്‍ ഉരുകും
വിതച്ചിട്ട ഊഷര വിത്തില്‍ നനവിന്റെ നാമ്പുകള്‍
ചെറു കൈത്തലങ്ങള്‍ പതിച്ചു പരക്കും ..
പകല്‍ പോലെ കത്തും വിരഹ വിഹായസ്സില്‍
ഇളം കാറ്റ് പോല്‍ നേര്‍ത്ത നിഴല്‍ പക്ഷികള്‍
കൊക്ക് കോര്കാന്‍ ചക്രവാളം തേടി പറക്കും .
വെയില്‍ കരിച്ച പകലിന്റെ ക്ഷീണവും പേറി
എവിടെക്കോ പോയ്മറയും വെന്തെരിഞ്ഞ സൂര്യനും..
വരും സന്ധ്യ തേടി ഇനിയും സ്വപ്ന മേഘങ്ങള്‍
പെയ്തിറങ്ങും നിദ്ര തീരങ്ങളില്‍ ഉണരും വരെ..
ഉണരാതെ ഇരിക്കുന്നതാണ് ഇഷ്ടം പക്ഷെ വീണ്ടും
യാഥാര്‍ത്ഥ്യ പകലുകള്‍ കണ്ണുകള്‍ കുത്തി തുളക്കും ..
എങ്കിലും വീണ്ടും വരും സന്ധ്യയും സ്വപ്നങ്ങളും
അതിനായി കണ്ണ് തുറന്നിരിക്കാം വെയില്‍ ചായും വരെ..

No comments:
Post a Comment