ഇന്നലെ ഞാൻ മരിച്ചത്
ഇടിമിന്നൽ ഏറ്റയിരുന്നു.
ഇടിത്തീ തലയിൽ വീണുള്ള മരണം..
പുറത്തു മഴയായിരുന്നു
ഇരുണ്ട മഴ..
ഇരുട്ടിനെ പുണർന്നു,
ഇരുട്ടിനേക്കാൾ ഇരുണ്ടു പോയ മഴ..
ആഞ്ഞു വീശുന്ന കാറ്റിൽ
ചൂട്ടിൻ കറ്റയിൽ പാറുന്ന
തീ വെളിച്ചം പോലെ
ഇടയ്ക്കിടെ മിന്നൽ...
രാവിന്റെ പാതിയിൽ,
പാതി ഉറക്കത്തിൽ
മൂത്രാശയത്തിൽ തിര ഇളകി..
കാലുകൾ ഇറുക്കി കിടന്നു..
ഇല്ല, പുറത്തേക്കിറങ്ങിയേ പറ്റൂ..
പഴയ വീടായിരുന്നു..
അകത്തും പുറത്തും മൂത്രപ്പുര
ഇല്ലാത്ത വീട്..
പാതി അടച്ച കണ്ണോടെ
പടിഞ്ഞാറേ വാതിൽ തുറന്നു..
മുറ്റത്തിറങ്ങി,
ഇരുട്ടിലേക്കൊന്നു പാളി നോക്കി..
ആകാശത്തു വീണ്ടും ചൂട്ട് വീശി..
വടക്കേ പറമ്പിന്റെ പടിഞ്ഞാറേ മൂലയ്ക്ക്
മഴ നനഞാരൊ നില്കുന്നു..
ഇരുട്ടിന്റെ ഹൃദയത്തിൽ ,
ഇരുട്ടിനേക്കാൾ ഇരുണ്ട മഴയത്തു,
ആരും ഭയക്കുന്ന നേരത്തു,
അരണ്ട മിന്നലിൽ
രൂപമറിയാത്ത ഒരാൾ..
അന്വേഷിച്ചു പോകാൻ മനസ്സു പറഞ്ഞു..
അതോ മരണമോ?
പറമ്പിന്റെ കയ്യാല കേറി..
പെട്ടെന്നാഞ്ഞൊരു മിന്നലിറങ്ങി..
നേരെ തലയിലേക്ക്,
ഉരുണ്ടു പിടഞ്ഞു താഴേക്ക് വീണു ..
മരിക്കാൻ പോവാണ്..
ഇപ്പോഴെയോ?
ഉള്ളൊന്നു കാളി..
ചാടി എഴുന്നേൽക്കാൻ നോക്കി..
തല പൊങ്ങുന്നില്ല,
കാലുകൾക്കു തീ പിടിച്ചത് കണ്ടു..
കൈകൾ കരിഞ്ഞു ചാരം പോലെ.
എന്തു ചെയ്യാൻ ആണ്..
മരിച്ചേ തീരൂ..
ഇടിത്തീ വീണതാണ്..
കണ്ണടച്ച് കിടന്നു..
ഇടിത്തീ വീണു മരിക്കണേന്നു
ആരോ ശപിച്ചിട്ടുണ്ടാകാം..
അങ്ങനെ തന്നെ മരിച്ചേക്കാം..
അങ്ങനെ ഇന്നലെ ഞാൻ മരിച്ചു.. 😄
No comments:
Post a Comment