Sunday, 27 October 2019

പ്രളയമകന്ന നദി

പ്രളയമകന്ന നദി
വരണ്ടൊരാമതോടായി
പിടഞ്ഞു കുതറി പിടിതരാതകലും
മിന്നുമൊരോർമ പോൽ  ഉറവ, 
ഉരിയാടാനാരുമില്ലാത്തൊരു
വൃദ്ധ ദേഹമായ്
ചെറു വിറയലോടെ
വേച്ചൊഴുകിയൊരു പടു കുഴി
ഇരുട്ടിലലിഞ്ഞദൃശ്യയായി..

ഹൃദയം നിറച്ചുടൽ
പിണഞിരുകര തകർത്തു
കുത്തിയാർത്തൊഴുകിയെത്തിയ
അരുവികൾ
പ്രണയച്ചരടറുത്തു
പിരിഞ്ഞൊരവിശ്വാസത്താൽ,
പിന്നെ വരണ്ടു വറ്റി വിണ്ടു കീറിയ
നെഞ്ചിൻ താളമില്ലാ തുയിലു മാത്രം
ബാക്കിയായ് ..

No comments:

Post a Comment