രാവിലെ എഴുന്നെല്‍കുംപോള്‍ തന്നെ ഗോപാലന്‍ ചേട്ടന്റെ മനസ്സ് കലുഷമായിരുന്നു...പല്ലൊക്കെ തേച്ചു വന്നു വരാന്തയില്‍ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു..പത്രം എടുത്തു നോക്കി..
ഇല്ല..മനസ്സ് ഒന്നിലും ഉറച്ചു നില്കുന്നില്ല...പത്രം തിരിച്ചു ടീപോയില്‍ വെച്ച്..അപ്പോഴേക്കും ഭാര്യ ചായ കൊണ്ട് വന്നു...ഗോപാലന്‍ ചേട്ടന്‍ ഭാര്യയെ ശ്രദ്ധിച്ചു..
പ്രായം മുപ്പത്തഞ്ചു കഴിഞ്ഞെങ്കിലും കാഴ്ചക്ക് ഇപ്പോഴും മോശമല്ല..
ചായ അല്പം കുടിച്ചു..ഒരു രുചിയും ഇല്ല..ദേഷ്യം കൊണ്ട് തല പുകഞ്ഞു..ചായ കപ്പു വലിച്ചു മുട്ടതെക്കെരിഞ്ഞു..
അവളുടെ ഒരു ചായ..മര്യാദക്ക് ഒരു ചായ പോലും ഇതുവരെ ഉണ്ടാക്കാന്‍ പഠിച്ചിട്ടില്ല...ഗോപാലന്‍ ചേട്ടന്‍ അലറി..
രാവിലെ തന്നെ കെട്ടിയോനു ഭ്രാന്ത് തുടങ്ങിയത് കണ്ട ഭാര്യ പേടിച്ചു അടുക്കളയിലേക്കു ഓടി..
ഓഫീസില്‍ ചെന്നിരുന്നപ്പോഴും ചിന്തകള്‍ വഴി തെറ്റി അലയുന്നു..ജോലി ചെയ്യാന്‍ തോന്നുന്നില്ല..
മൊബൈല്‍ ശബ്ദിച്ചു...രമണി ..ഫോണ്‍ എടുത്തില്ല...വീണ്ടും ചിന്തയിലേക്ക് തല കുത്തി മറിഞ്ഞു..ഇടയ്ക്കിടെ ചിന്തകളെ മുറിച്ചു കൊണ്ട് രമണിയുടെ ഫോണ്‍ വന്നു കൊണ്ടേയിരുന്നു..ഗോപാലന്‍ ചേട്ടന്‍ ഫോണ്‍ എടുത്തില്ല..
വെളുപ്പിനെ കണ്ട സ്വപ്നം ആയിരുന്നു മനസ്സ് നിറയെ..തന്റെ ഭാര്യക്ക് മറ്റാരോ ആയി അരുതാത്ത ബന്ധമുണ്ട്...അപ്പോള്‍ തന്നെ ഞെട്ടിയുണര്‍ന്നു..അടുത്ത് കിടക്കുന്ന ഭാര്യയെ നോക്കി..അവള്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു..പിന്നെ ഉറക്കം വന്നില്ല..
വെളുപ്പിനെ കണ്ട സ്വപ്നം ഫലിക്കുമോ ദൈവമേ...എന്നാല്‍ ഇവളെ ഞാന്‍ കൊല്ലും..
താന്‍ ഇടയ്ക്കിടെ രാത്രിയില്‍ വീട്ടില്‍ ഉണ്ടാകാരുമില്ല..ഇനി അങ്ങനെ എങ്ങാനും ഉണ്ടോ..ഹേയ്..ഉണ്ടാവില്ല..സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു..ഇല്ല..സമധാനം കിട്ടുന്നില്ല..
രമണിയുടെ ഫോണ്‍ വീണ്ടും വന്നു..എടുക്കാന്‍ തോന്നിയില്ല..
വൈകുന്നേരം ആകരായപ്പോള്‍ ഒരു തീരുമാനത്തില്‍ എത്തി..ഇന്ന് വീട്ടില്‍ പോകാതെ രാത്രിയില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് വീട്ടില്‍ ആരെങ്കിലും വരുന്നുണ്ടോന്നു നോക്കാം..ഇടയ്ക്കിടെ ഇങ്ങനെ ചെല്ലാത്തത് കൊണ്ട് അവള്‍ക് സംശയം തോന്നില്ല..
ഭാര്യയോടു വിളിച്ചു പറഞ്ഞു...ഇന്ന് ഞാന്‍ വരില്ല..ഒരിടം വരെ പോകാനുണ്ട് ജോലിയുടെ ആവശ്യത്തിനു..
അവള്‍ മറുത്തൊന്നും പറഞ്ഞില്ല...അപ്പോള്‍ സ്വപ്നം സത്യം ആവും..കുലട...ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും..ഇന്ന് കാണിച്ചു തരാം ഞാന്‍..
ഗോപാലന്‍ ചേട്ടന്‍ രാത്രിയില്‍ വീടിന്റെ നാല് പാടും വീക്ഷിക്കാന്‍ സൌകര്യമുള്ള ഒരു സ്ഥലത്ത് പോയിരുന്നു..പതിനൊന്നു മണി ആയിട്ടും ആരെയും കാണുന്നില്ല..
ഹോ..വെറുതെ ഉറക്കം കളഞ്ഞു...ഇനി വീട്ടിലോട്ടു ചെല്ലാന്‍ പറ്റില്ല..സാരമില്ല..രമണിയുടെ അടുത്തേക്ക് പോകാം..വീട്ടില്‍ ചെല്ലാത്ത രാത്രികള്‍ അവളോടൊപ്പം ആണല്ലോ....അവള്‍ ഒറ്റക്കാകുമോ എന്തോ...?
ഗോപാലന്‍ ചേട്ടന്‍ ഭാര്യയുടെ കാമുകനെ കാണാത്ത നിരാശയില്‍ തിരിഞ്ഞു നടന്നു..രമണിയുടെ അടുത്തേക്ക്...
ഇല്ല..മനസ്സ് ഒന്നിലും ഉറച്ചു നില്കുന്നില്ല...പത്രം തിരിച്ചു ടീപോയില്‍ വെച്ച്..അപ്പോഴേക്കും ഭാര്യ ചായ കൊണ്ട് വന്നു...ഗോപാലന്‍ ചേട്ടന്‍ ഭാര്യയെ ശ്രദ്ധിച്ചു..
പ്രായം മുപ്പത്തഞ്ചു കഴിഞ്ഞെങ്കിലും കാഴ്ചക്ക് ഇപ്പോഴും മോശമല്ല..
ചായ അല്പം കുടിച്ചു..ഒരു രുചിയും ഇല്ല..ദേഷ്യം കൊണ്ട് തല പുകഞ്ഞു..ചായ കപ്പു വലിച്ചു മുട്ടതെക്കെരിഞ്ഞു..
അവളുടെ ഒരു ചായ..മര്യാദക്ക് ഒരു ചായ പോലും ഇതുവരെ ഉണ്ടാക്കാന്‍ പഠിച്ചിട്ടില്ല...ഗോപാലന്‍ ചേട്ടന്‍ അലറി..
രാവിലെ തന്നെ കെട്ടിയോനു ഭ്രാന്ത് തുടങ്ങിയത് കണ്ട ഭാര്യ പേടിച്ചു അടുക്കളയിലേക്കു ഓടി..
ഓഫീസില്‍ ചെന്നിരുന്നപ്പോഴും ചിന്തകള്‍ വഴി തെറ്റി അലയുന്നു..ജോലി ചെയ്യാന്‍ തോന്നുന്നില്ല..
മൊബൈല്‍ ശബ്ദിച്ചു...രമണി ..ഫോണ്‍ എടുത്തില്ല...വീണ്ടും ചിന്തയിലേക്ക് തല കുത്തി മറിഞ്ഞു..ഇടയ്ക്കിടെ ചിന്തകളെ മുറിച്ചു കൊണ്ട് രമണിയുടെ ഫോണ്‍ വന്നു കൊണ്ടേയിരുന്നു..ഗോപാലന്‍ ചേട്ടന്‍ ഫോണ്‍ എടുത്തില്ല..
വെളുപ്പിനെ കണ്ട സ്വപ്നം ആയിരുന്നു മനസ്സ് നിറയെ..തന്റെ ഭാര്യക്ക് മറ്റാരോ ആയി അരുതാത്ത ബന്ധമുണ്ട്...അപ്പോള്‍ തന്നെ ഞെട്ടിയുണര്‍ന്നു..അടുത്ത് കിടക്കുന്ന ഭാര്യയെ നോക്കി..അവള്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു..പിന്നെ ഉറക്കം വന്നില്ല..
വെളുപ്പിനെ കണ്ട സ്വപ്നം ഫലിക്കുമോ ദൈവമേ...എന്നാല്‍ ഇവളെ ഞാന്‍ കൊല്ലും..
താന്‍ ഇടയ്ക്കിടെ രാത്രിയില്‍ വീട്ടില്‍ ഉണ്ടാകാരുമില്ല..ഇനി അങ്ങനെ എങ്ങാനും ഉണ്ടോ..ഹേയ്..ഉണ്ടാവില്ല..സ്വയം
രമണിയുടെ ഫോണ്‍ വീണ്ടും വന്നു..എടുക്കാന്‍ തോന്നിയില്ല..
വൈകുന്നേരം ആകരായപ്പോള്‍ ഒരു തീരുമാനത്തില്‍ എത്തി..ഇന്ന് വീട്ടില്‍ പോകാതെ രാത്രിയില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് വീട്ടില്‍ ആരെങ്കിലും വരുന്നുണ്ടോന്നു നോക്കാം..ഇടയ്ക്കിടെ ഇങ്ങനെ ചെല്ലാത്തത് കൊണ്ട് അവള്‍ക് സംശയം തോന്നില്ല..
ഭാര്യയോടു വിളിച്ചു പറഞ്ഞു...ഇന്ന് ഞാന്‍ വരില്ല..ഒരിടം വരെ പോകാനുണ്ട് ജോലിയുടെ ആവശ്യത്തിനു..
അവള്‍ മറുത്തൊന്നും പറഞ്ഞില്ല...അപ്പോള്‍ സ്വപ്നം സത്യം ആവും..കുലട...ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും..ഇന്ന് കാണിച്ചു തരാം ഞാന്‍..
ഗോപാലന്‍ ചേട്ടന്‍ രാത്രിയില്‍ വീടിന്റെ നാല് പാടും വീക്ഷിക്കാന്‍ സൌകര്യമുള്ള ഒരു സ്ഥലത്ത് പോയിരുന്നു..പതിനൊന്നു മണി ആയിട്ടും ആരെയും കാണുന്നില്ല..
ഹോ..വെറുതെ ഉറക്കം കളഞ്ഞു...ഇനി വീട്ടിലോട്ടു ചെല്ലാന്‍ പറ്റില്ല..സാരമില്ല..രമണിയുടെ അടുത്തേക്ക് പോകാം..വീട്ടില്‍ ചെല്ലാത്ത രാത്രികള്‍ അവളോടൊപ്പം ആണല്ലോ....അവള്‍ ഒറ്റക്കാകുമോ എന്തോ...?
ഗോപാലന്‍ ചേട്ടന്‍ ഭാര്യയുടെ കാമുകനെ കാണാത്ത നിരാശയില്‍ തിരിഞ്ഞു നടന്നു..രമണിയുടെ അടുത്തേക്ക്...
No comments:
Post a Comment